സ്വന്തം ലേഖകൻതൃശൂർ: “അയ്യാ ഇന്ത വഴിയേ പോനാ ഗുരുവായൂർ പോകമുടിയുമാ….അയ്യാ ഇതു താനേ ശബരിമല റൂട്ട്…. ശബരിമല പോറതക്ക് എന്ത വഴിയെ പോണം അയ്യാ…’തൃശൂർ നഗരത്തിലെത്തുന്ന ശബരിമല തീർഥാടകർ കൃത്യവും വ്യക്തവുമായ ദിശാബോർഡില്ലാത്തതിനാൽ വഴിയറിയാതെ നട്ടം തിരിയുന്ന കാഴ്ച പതിവാകുന്നു. വരും ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ വഴിയറിയാതെ കറങ്ങുന്നവരുടെ എണ്ണവും കൂടുമെന്നുറപ്പ്.സാധാരണ മണ്ഡലകാലത്ത് തൃശൂർ നഗരാർത്തികളിലടക്കം ശബരിമലയ്ക്കും ഗുരുവായൂർക്കും കൊടുങ്ങല്ലൂർക്കുമെല്ലാം ദിശ കാണിക്കുന്ന സൈൻ ബോർഡുകൾ സ്പെഷലായി സ്ഥാപിക്കാറുണ്ട്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വർഷവും പുതിയ സൈൻ ബോർഡുകളൊന്നും സ്ഥാപിച്ചില്ല. ഗുരുവായൂരിലേക്ക് പോകുന്ന അന്യസംസ്ഥാന തീർഥാടകരുടെ എണ്ണവും വരും ദിവസങ്ങളിൽ കൂടും. തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്കുള്ള വഴി വ്യക്തമാക്കുന്ന ബോർഡുകൾ തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ വേണമെന്നു തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പഭക്തർ പറഞ്ഞു. തൃശൂർ റൗണ്ടിലേക്കു വന്നുകയറിയാൽ ആകെ കണ്ഫ്യൂഷനാണെന്നായിരുന്നു മറ്റൊരു കൂട്ടർ…
Read MoreCategory: Top News
അഞ്ചുവര്‍ഷത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത 70 ബംഗ്ലാദേശികളില്‍ 57 പേരെ നാടുകടത്തി ! സംസ്ഥാനത്ത് ഉള്ളത് 12 രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍…
കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രേഖകളില്ലാതെ താമസിച്ചതിന് അറസ്റ്റ് ചെയ്തത് 70 ബംഗ്ലാദേശ് പൗരന്മാരെ. അതില്‍ 57 പേരെ നാടുകടത്തുകയും ചെയ്തു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃതമായി കേരളത്തില്‍ താമസിക്കുന്ന വിദേശികളെ കണ്ടെത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുണ്ടെന്നും ഐ.എസ് ബന്ധമുള്ള രോഹിങ്ക്യന്‍ അഭയാര്‍ഥികളോ അതിര്‍ത്തി കടന്നുള്ള ഭീഷണിയോ കേരളത്തിലില്ലെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കി. ബംഗ്ലാദേശികളും രോഹിങ്ക്യകളും അടക്കം രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് കേരളം സത്യവാങ്മൂലം നല്‍കിയത്. അനധികൃത മനുഷ്യക്കടത്ത് തടയുന്ന 1956ലെ നിയമപ്രകാരം കേരളത്തില്‍ അഞ്ചു വര്‍ഷമായി ബംഗ്ലാദേശ് അഭയാര്‍ഥികളുടെയോ രോഹിങ്ക്യകളുടെയോ പേരില്‍ കേസുകളൊന്നുമില്ല. 2011 ജനുവരി ഒന്നുമുതല്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന വിദേശികളെ കണ്ടെത്താനാണ്…
Read Moreഗാര്‍ഹിക പീഡനം പരാതിപ്പെടാനെത്തി! നവവധു പോലീസിനെതിരെ കത്തെഴുതി വെച്ച് ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ…
കൊച്ചി: ആലുവയിൽ നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മൊഫ്സിയ പർവീനാണ് (21) മരിച്ചത്. ഭർതൃവീട്ടുകാരുമായി ചില തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാരുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് യുവതി ആലുവ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പോലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് മൊഫ്സിയ ജീവനൊടുക്കിയത്. ഭർതൃവീട്ടുകാർക്കും സിഐക്കുമെതിരെ നടപടി എടുക്കണമെന്ന് മൊഫ്സിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. എൽഎൽബി വിദ്യാർഥിനിയാണ് മൊഫ്സിയ.
Read Moreചുരിദാര്‍ മാറ്റി മുണ്ട് ഉടുപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ഭസ്മം പൂശി ! യുവതിയെ പീഡിപ്പിച്ച ശേഷം വ്യാജ ജോത്സ്യന് പാര്‍ട്ടിഗ്രാമത്തില്‍ വിലസുന്നു…
യുവതിയെ പീഡിപ്പിച്ച വ്യാജ ജോത്സ്യന് ഇപ്പോഴും നെഞ്ചുവിരിച്ചു നടക്കുന്നുവെന്ന് ആരോപണം. കണ്ണൂരിലാണ് സംഭവം. വിട്ടുമാറാത്ത ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് യുവതി കണ്ണൂര്‍ മയ്യില്‍ ജ്യോതിഷ ചികിത്സ എന്ന പേരില്‍ സ്ഥാപനം നടത്തുന്ന ചന്ദ്രഹാസന്‍ എന്ന ജ്യോതിഷനെ സമീപിച്ചത്. 35 തവണ കോടതി പോലീസിനോട് നടപടി ആവശ്യപ്പെട്ടിട്ടും പ്രതിയെ അറസ്റ്റു ചെയ്യാന്‍ അവര്‍ക്ക് ധൈര്യമില്ല. സിപിഎം ജില്ലാ നേതാക്കളുടെ ഇടപെടലില്‍ ബലാല്‍സംഗം അടക്കം ഉള്ള കുറ്റം ചുമത്തിയ പ്രതിയാണ് പാര്‍ട്ടി ഗ്രാമത്തില്‍ വിലസുന്നത്. അസുഖം പൂര്‍ണ്ണമായും വിട്ടുമാറുന്നതിന് 25000 രൂപ ചെലവ് വരുന്ന പൂജ ചെയ്യണമെന്ന് ജ്യോത്സ്യന് പറഞ്ഞതിനെത്തുടര്‍ന്നാണ് യുവതി ഇയാളുടെ അടുത്തെത്തിയത്. തുടര്‍ന്ന് സ്വന്തം സ്വര്‍ണ്ണം സുഹൃത്തിന് നല്കി 15000 രൂപ സംഘടിപ്പിച്ചു. പൂജാകര്‍മങ്ങള്‍ക്കായി ഏപ്രില്‍ മാസം മൂന്നാം തീയതി വൈകീട്ട് കണ്ണാടിപ്പറമ്പിലെ ജ്യോതിഷ കേന്ദ്രത്തില്‍ എത്തി. ചുരിദാര്‍ ധരിച്ച് പോയതിനാല്‍ പൂജ കര്‍മ്മങ്ങള്‍ക്ക് വിഘ്നമുണ്ടാകുന്നെന്നും,…
Read Moreകിടന്ന് പൊട്ടിയ ശരീരത്തിൽ ഉറുമ്പ് അരിച്ചു തുടങ്ങി; അമേരിക്കൻ സ്വദേശിയായ വയോധികന് ഹോട്ടലിൽ അനുഭവിക്കേണ്ടി വന്ന ദുരിതം കണ്ട് ഞെട്ടി പോലീസും; കോവളത്ത് സംഭവിച്ചത്…
കോവളം: അമേരിക്കൻ സ്വദേശിയായ വയോധികനെ കോവളത്ത് ഉറുമ്പരിച്ച നിലയിൽ കണ്ടെത്തി. കോവളം പീകോക്ക് റോഡിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുന്ന ഇർവിൻ ഫോക്സ്(80) നെയാണ് ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം വള്ളിക്കാവ് മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായ ഇയാൾ കഴിഞ്ഞ മാർച്ച് മുതൽ കോവളത്ത് താമസിച്ച് വരികയായിരുന്നു. പ്രായാധിക്യം കൊണ്ട് കിടപ്പിലായ ഇയാൾക്ക് വിദേശിയായ സഹായി ഉണ്ടായിരുന്നുവെങ്കിലും സഹായി ശ്രീലങ്കയിലേക്ക് പോയതോടെ ഇയാൾ ഒറ്റയ്ക്കാകുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പൂർണമായും കിടപ്പിലായ വയോധികന് ആഹാരവും മരുന്നും നൽകാൻ പോലും ആരും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച കോവളം പോലീസ് സ്റ്റേഷനിൽ നിന്നും ബീറ്റിനെത്തിയ ടി.ബിജു, പ്രീതാലക്ഷ്മി എന്നിവരാണ് അമേരിക്കൻ വയോധികന്റെ ദുരിതാവസ്ഥ കണ്ടത്. തുടർന്ന് വിഴിഞ്ഞം സിഎച്ച്എസ്സി മുഖേന പാലിയം ഇന്ത്യയുടെ സേവനം ലഭ്യമാക്കി. തിങ്കളാഴ്ച വൈകുന്നേരത്തോടെ എത്തിയ പാലിയം സംഘമാണ് വയോധികനെ ഉറുന്പരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശി…
Read Moreഡിജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും മദ്യപിച്ചിട്ടില്ല ! പ്രണയം ഉണ്ടായിരുന്നതായി അറിവില്ലെന്നും അഞ്ജനയുടെ സഹോദരന്…
മിസ് കേരള വിജയികള്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അഞ്ജന ഷാജന്റെ സഹോദരന് അര്ജുന്. ഹോട്ടലിലെ ഡി ജെ പാര്‍ട്ടിയില്‍ അഞ്ജന നൃത്തം ചെയ്തിട്ടുണ്ട്, പക്ഷേ മദ്യപിച്ചിട്ടില്ല. രണ്ടു തവണ മദ്യം നല്‍കിയിട്ടും അഞ്ജന നിരസിച്ചത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അത് പോലീസ് തന്നെ കാണിച്ചിരുന്നുവെന്നും അര്ജുന് പറയുന്നു. അഞ്ജനയും അന്‍സിയും സഞ്ചരിച്ച കാറില്‍ നിന്നും മദ്യക്കുപ്പികള്‍ ലഭിച്ചുവെന്ന് പറയപ്പെടുന്നുണ്ട്, അവള് മദ്യപിക്കാറില്ല. വീട്ടില്‍ മദ്യം കയറ്റുന്നതിനോടും അവള്‍ക്ക് എതിര്‍പ്പായിരുന്നു. ഹോട്ടലില്‍ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങളില്‍ നിന്നും മദ്യപിച്ചിട്ടില്ലെന്നു തന്നെയാണ് മനസിലാകുന്നത്. മദ്യപിച്ചതിന്റെ ഒരു ലക്ഷണവും കാണിച്ചിട്ടില്ല. തന്റെ വിവാഹ സമയത്ത് മദ്യപിക്കുന്ന ആരേലുമുണ്ടെങ്കില്‍ വീട്ടില്‍ കയറ്റേണ്ടയെന്ന് അഞ്ജന പറഞ്ഞിട്ടുണ്ടെന്നും അര്ജുന് പറയുന്നു. അഞ്ജനയും അബ്ദുള്‍ റഹ്മാനും പ്രണയത്തിലാണെന്ന് കരുതുന്നില്ല. ആദ്യമായിട്ടാണ് ആ പയ്യനെ കാണുന്നത്. തന്നോട് പറഞ്ഞില്ലെങ്കിലും അമ്മയോട് പ്രണയം പറയാതിരിക്കില്ലെന്നും…
Read Moreട്രാന്‍സ് വുമണിനെ സ്ത്രീയായി കരുതാമോ ! ശിഖണ്ഡി എന്നു വിളിക്കുന്നതില്‍ തെറ്റുണ്ടോ ? തരികിട സാബുവിനെതിരേ വ്യാപക പ്രതിഷേധം…
തരികിട സാബു എന്ന സാബുമോന് വിവാദങ്ങളുടെ കളിത്തോഴനാണ്. മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ബോസില്‍ വിജയിയായെങ്കിലും സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നിര്‍ബാധം തുടരുന്ന വ്യക്തിയാണ് സാബു. ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ, ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തുടങ്ങിയ തലക്കെട്ടുകളില്‍ സാബു ആരംഭിച്ച ക്ലബ് ഹൗസ് ചര്‍ച്ചകളാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ട്രാന്‍സ്ഫോബിക് പരാമര്‍ശം നടത്തിയ സാബുമോനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. നിരവധിപേരാണ് സാബുമോനെതിരേ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സംസാരിക്കാന്‍ ഗ്രൂപ്പില്‍ കയറുന്ന ക്വിയര്‍ സുഹൃത്തുക്കളെ സംസാരിക്കാന്‍ അനുവദിക്കാതെ ഇറക്കിവിട്ടുവെന്നും വലിഞ്ഞു കയറി വന്നവരാണെന്ന തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അര്ജുന് പി.സി. എന്ന മെഡിക്കല്‍ വിദ്യാര്‍ഥി ഫേസ്ബുക്കിലെഴുതി. 2014 നല്‍സ ജഡ്ജ്മെന്റ് ,ട്രാന്‍സ്ജെന്റര്‍പോളിസി 2015, ട്രാന്‍സ്റൈറ്റ്സ് പ്രൊട്ടക്ഷന്‍ ആക്റ്റ് നിലനില്‍ക്കെ ട്രാന്‍സ് യുവതികള്‍ പെണ്ണാണോ? ശിഖണ്ഡി എന്ന പദം ഉപയോഗിക്കാമോ? തുടങ്ങിയ ചോദ്യങ്ങള്‍…
Read Moreസിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം സജീവൻ എവിടെ? തോരാ കണ്ണീരിൽ കുടുംബം; വീടിന് സമീപമുള്ള ഹാർബറിൽ ഓട്ടോയിൽ വന്നിറങ്ങിയയാൾ പിന്നെ എവിടെപ്പോയി!
അമ്പലപ്പുഴ : തോട്ടപ്പള്ളിയിലെ സജീവൻ തിരോധാനം ഒന്നര മാസം കഴിഞ്ഞിട്ടും, പോലീസ് അന്വേഷണം ഇരുട്ടിൽ തന്നെ. സിപിഎം തോട്ടപ്പള്ളി ബ്രാഞ്ചു കമിറ്റി അംഗമായ സജീവനെ കഴിഞ്ഞ സെപ്റ്റംബർ 29നാണ് കാണാതാക്കുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് വീടിന് സമീപമുള്ള ഹാർബറിൽ ഓട്ടോയിൽ വന്നിറങ്ങുകയായിരുന്നു. കണ്ടവരുണ്ട്. പിന്നെ എങ്ങോട്ടു പോയി. വീട്ടുകാര്യം നാട്ടുകാര്യം ആവർത്തിക്കുന്ന ചോദ്യമിതാണ്. സംഭവം നാട്ടിൽ വലിയ ചർച്ചയായപ്പോൾ എച്ച് സലാം എംഎൽഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. തുടർന്നു ജില്ലാ പോലീസ് മേധാവി ജയദേവിന്റെ നിർദേശത്തെ തുടർന്നു പത്തംഗ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. അമ്പലപ്പുഴ സിഐ ദ്വിജേഷ് കുമാറിനെയാണ് അന്വേഷണം ചുമതല ഏൽപ്പിച്ചത്. സിപിഎം ലോക്കൽ കമിറ്റി അംഗത്തെ അടക്കം 100ൽ അധികം പേരെ പോലീസ് ഇതിനിടയിൽ ചോദ്യം ചെയ്തു. തോരാ കണ്ണീരിൽ കുടുംബംഡോഗ് സ്ക്വാഡും സജീവന്റെ വസ്ത്രങ്ങളും സഞ്ചരിച്ച വഴികളും പരിശോധിച്ചു. ഇതിനിടയിൽ ചോദ്യം…
Read Moreആണ്-പെണ് സൗഹൃദങ്ങള്‍ ബിയറില്‍ നുരഞ്ഞു പൊങ്ങുമ്പോള്‍..!ഡേറ്റ്, റേപ്പ്, ഡ്രഗ്സ്., പെണ്‍കുട്ടികളെ വലയിലാക്കാൻ പുതിയ കെണി
സീമ മോഹന്‍ലാല്‍കൊച്ചി: ഇന്ന് പാര്‍ട്ടികള്‍ സജീവമാണ്. സുഹൃത്തുക്കള്‍ ഒത്തുകൂടുന്ന സാദാ പാര്‍ട്ടി മുതല്‍ ഡിജെ പാര്‍ട്ടിയും ആഫ്റ്റര്‍ പാര്‍ട്ടിയുമൊക്കെ യുവത്വത്തിന്റെ ലിസ്റ്റില്‍ ഇടംനേടിയിരിക്കുന്നു. ആണ്-പെണ് സൗഹൃദങ്ങള്‍ ബിയറില്‍ നുരഞ്ഞു പൊങ്ങുമ്പോള്‍ പെണ്‍കുട്ടികള്‍ കരുതിയിരിക്കണം. പെണ്‍കുട്ടികള്‍ക്ക് പുതിയൊരു കെണിയായി എത്തിയിരിക്കുകയാണ് ഡേറ്റ് റേപ്പ് ഡ്രഗ്സ്. കേരളത്തിലും ഇത് ചുവടു പിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത സുഹൃത്തുക്കളോ ഇഷ്ടപ്പെടുന്നവരോ ബിയറോ മറ്റു രീതിയിലുള്ള ഏതെങ്കിലും വസ്തുക്കളോ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഉറപ്പിക്കാം അവരുടെ ഉദേശ്യം മറ്റൊന്നാണെന്ന്. പാര്‍ട്ടികള്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വേദിയാകാറുണ്ട്. ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്ന ബഹുഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. സംഭവത്തെക്കുറിച്ച് കേള്‍ക്കുന്നവര്‍ ഇരയെ കുറ്റപ്പെടുത്താന്‍ വാസന കാണിക്കുമെന്നതുകൊണ്ടുതന്നെ പലരും ഇത് ബോധപൂര്‍വം മറച്ചുവയ്ക്കുന്നു. പിന്‍കാല ജീവിതത്തില്‍ ഇവര്‍ക്ക് ഇത് വളരെയധികം മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.റേപ്പ് ചെയ്യപ്പെട്ടില്ല എങ്കിലും മറ്റു രീതിയില്‍ സമ്മതം ഇല്ലാതെ പീഡിപ്പിക്കപ്പെടുകയും…
Read Moreപാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; കോട്ടയം മുണ്ടക്കയത്തെ ബേക്കറി വളഞ്ഞ് പാലക്കാട് പോലീസ്; സംഭവം അറിഞ്ഞ് ഞെട്ടി ബേക്കറി ഉടമയും സഹപ്രവർത്തകരും
മുണ്ടക്കയം: പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരന്റെ അറസ്റ്റ് കടയുടമയെയും സഹപ്രവർത്തകരെയും ഞെട്ടിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് പാലക്കാട് പോലീസ് ബേക്കറി ജീവനക്കാരൻ താമസിച്ചിരുന്ന മുണ്ടക്കയം ബിഎസ്എൻഎല്ലിനു എതിർവശത്തുള്ള കെട്ടിടം വളഞ്ഞ് ബേക്കറി ജീവനക്കാരനായ പാലക്കാട് സ്വദേശി സുബൈർ, ഇയാളുടെ സുഹൃത്തുക്കളായ നെൻമാറ സ്വദേശികളായ സലാം, ഇസ്ഹാക് എന്നിവരെ പിടികൂടിയത്. സുബൈർ മുണ്ടക്കയത്തെ ബേക്കറിയിൽ ജോലിക്ക് എത്തിയിട്ടു നാലുമാസം മാത്രമേ ആയിരുന്നുള്ളൂ. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന പ്രകൃതമായിരുന്നെന്നും, പോലീസ് ഇദ്ദേഹത്തെ പിടികൂടി എന്ന വാർത്ത ഞെട്ടിച്ചെന്നും സഹപ്രവർത്തകർ പറയുന്നു. ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സലാം, ഇസഹാക്ക് എന്നിവർ ഒളിവിൽ താമസിക്കാനായി മുണ്ടക്കയത്ത് എത്തുകയായിരുന്നുവെന്നാണ് വിവരം. ഇവർ മുണ്ടക്കയത്തെത്തി മണിക്കൂറുകൾക്കകം തന്നെ പോലീസ് പിടിയിലായി. എറണാകുളത്തുനിന്നും വരുന്പോൾ സലാം, ഇസ്ഹാഖ് എന്നിവർക്കൊപ്പം മറ്റൊരാൾകൂടി ഉണ്ടായിരുന്നതായും എന്നാൽ ഇയാൾ പോലീസ് പിടിയിൽ…
Read More