സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇനി പ്ലാറ്റ്ഫോം ടിക്കറ്റ് കിട്ടും. പക്ഷെ ടിക്കറ്റെടുക്കണമെങ്കില്‍ കൈപൊള്ളുമെന്നു മാത്രം. കാരണം 50 രൂപയാണ് ടിക്കറ്റ് നിരക്ക്. 18 മാസത്തിനുശേഷം തിരുവനന്തപുരം ഡിവിഷനില്‍ ഇന്ന് പ്ലാറ്റ് ഫോം ടിക്കറ്റ് നല്കി തുടങ്ങി. 2022 ജനുവരി വരെയാണ് നിരക്ക് വര്‍ധനവെന്നാണ് അധികൃതര്‍ പറയുന്നത്. പാലക്കാട് ഡിവിഷനില്‍ മേയ് ഒന്നുമുതല്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നല്‍കിത്തുടങ്ങിയിരുന്നു. 50 രൂപ തന്നെയാണ് ഇവിടുത്തെയും പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക്. കോവിഡ് നിയന്ത്രണത്തിന് മുമ്പ് 10 രൂപ മാത്രമായിരുന്നു എല്ലാ സ്റ്റേഷനുകളിലേയും പ്ലാറ്റ്ഫോം ടിക്കറ്റിന്റെ നിരക്ക്. തിരക്ക് നിയന്ത്രിക്കാനെന്ന പേരിലാണ് ഇപ്പോള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇതുവരെ തിരുവനന്തപുരം ഡിവിഷനിലെ ഒരു സ്റ്റേഷനിലും പ്ലാറ്റ്ഫോം ടിക്കറ്റ് നല്‍കിയിരുന്നില്ല. തൃശ്ശൂര്‍, കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെ മുഴുവന്‍ സ്റ്റേഷനുകളിലെയും രണ്ടാം കവാടവും റെയില്‍വേ തുറന്നുകൊടുത്തുട്ടുണ്ട്.
Read MoreCategory: Top News
2019ല്‍ കേരളത്തില്‍ പ്രസവിച്ചത് 20,995 കൗമാരക്കാരികള്‍ ! കൗമാരപ്രായം പിന്നിടും മുമ്പ് രണ്ടും മൂന്നും തവണ പ്രസവിച്ചവര്‍ നൂറുകണക്കിന്; കേരളത്തിന്റെ പോക്ക് എങ്ങോട്ട്…
എല്ലാക്കാര്യത്തിലും നമ്മള് നമ്പര്‍ വണ്‍ ആണെന്ന് അഭിമാനം കൊള്ളുമ്പോഴും കേരളത്തില്‍ കൗമാരവിവാഹങ്ങളും പ്രസവങ്ങളും തകൃതിയായി നടക്കുകയാണ്. മലബാര്‍ അടക്കമുള്ള മേഖലകളില്‍ ഇപ്പോഴും കൗമാര വിവാഹം സജീവമാണ്. അടുത്തിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയതിന് കേസെടുത്ത സംഭവവും റിപ്പോര്‍്ട്ടു ചെയ്തിരുന്നു. കരുവാരക്കുണ്ട് പൊലീസ് ആണ് കേസെടുത്തത്. മഹല്ല് ഖാസി, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, വിവാഹത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശൈശവ വിവാഹങ്ങളെയും പ്രസവങ്ങളെയും സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2019ല്‍ സംസ്ഥാനത്ത് 20,995 കൗമാരക്കാരികള്‍ പ്രസവിച്ചു എന്ന റിപ്പോര്‍ട്ടാണ് നടുക്കുന്നത്. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ റിപ്പോര്‍ട്ട്. സാമൂഹിക വികസന സൂചകങ്ങളില്‍ ഉയര്‍ന്ന റാങ്ക് ഉണ്ടായിരുന്നിട്ടും, ശൈശവ വിവാഹമെന്ന ദുരാചാരത്തില്‍ നിന്ന് സംസ്ഥാനം ഇതുവരെ മോചിതരായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ഡാറ്റകള്‍. 15 നും 19 നും ഇടയില്‍ പ്രായമുള്ള ഈ…
Read Moreആര്യന് ഖാനെതിരായ കേസ് കെട്ടിച്ചമയ്ക്കപ്പെട്ടതെന്ന് ആരോപണം ! മാസ് മറുപടിയുമായി എന്‍സിബി തലവന്‍ സമീര്‍ വാങ്കെഡെ…
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസ് കെട്ടിച്ചമയ്ക്കപ്പെട്ടതെന്ന് ഒരു വിഭാഗം ആളുകള്‍ ആരോപണമുയര്‍ത്തുമ്പോള്‍ കൃത്യമായ മറുപടിയുമായി എന്‍സിബി തലവന്‍ സമീര്‍ വാങ്കഡെ. ആഡംബര കപ്പലില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചു എന്നത് കെട്ടിച്ചമച്ച കഥ മാത്രമാണെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്ക് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് നിലവിലുള്ള നിയമം അനുസരിച്ചാണ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതെന്നും ഈ കേസില്‍ അകത്തായ ഒന്‍പത് പേരെയും നിയമവിധേയമായി തന്നെയാണ് അറസ്റ്റ് ചെയ്തതെന്നും വാങ്കഡെ വ്യക്തമാക്കി. എന്‍സിബി താരപുത്രന്മാരും പ്രശസ്തരും ഉള്‍പ്പെട്ട കേസുകള്‍ മാത്രമാണ് അന്വേഷിക്കുന്നതെന്നും ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങളെല്ലാവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ മാത്രമാണ് പിടികൂടിയിട്ടുള്ളതെന്നും സമീര്‍ വാങ്കഡെ വ്യക്തമാക്കി. മയക്കു മരുന്ന് മുക്തമായ മുംബൈ ആണ് എന്‍സിബിയുടെ ലക്ഷ്യമെന്നും അതിനു വേണ്ടിയാണ് തങ്ങള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നതെന്നും വാങ്കഡെ പറഞ്ഞു.…
Read Moreവനിതാ സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച നീലച്ചിത്രമടങ്ങിയ ഫോൺ കാണാതായി; ഫോൺ കോടതിയിൽ എത്തിച്ചപ്പോഴാണ് മറിമായം അറിയുന്നത്; ഉയരുന്ന മൂന്ന് സംശയങ്ങൾ ഇങ്ങനെ…
കൊല്ലം: പി ഹണ്ട് വേട്ടയുടെ ഭാഗമായി പിടിച്ചെടുത്ത അശ്ലീല വീഡിയോകൾ അടങ്ങിയ മൊബൈൽ ഫോൺ തന്നെ പോലീസിന്റെ പക്കൽ നിന്ന് അപ്രത്യക്ഷമായി. കൊല്ലം ജില്ലയിലെ തെക്കേ അറ്റത്തുള്ള കടലോര നഗരത്തിലെ ഒരു ജനമൈത്രി പോലീസ് സ്റ്റേഷനിലാണ് സംഭവം. ഇവിടെയുള്ള ഒരു യുവാവിന് നീലച്ചിത്രങ്ങളോട് കമ്പം. കാണുന്ന ചിത്രങ്ങൾ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്ത് സന്തോഷം പങ്കിടുന്നതിലും മോശക്കാരനല്ല. പിഹണ്ട് വേട്ടയുടെ ഭാഗമായി സൈബർ സെൽ ഇയാളുടെ നമ്പർ കണ്ടെത്തി. ജനമൈത്രി പോലിസിനോട് നടപടി എടുക്കാൻ ആവശ്യപ്പെട്ടു.പോലീസ് നടപടികൾ അതിവേഗമായിരുന്നു. യുവാവിനെ കണ്ടെത്തി, ഫോൺ പിടിച്ചെടുത്തു. കേസെടുക്കാനുള്ള പ്രാരംഭ ശ്രമങ്ങളുമാരംഭിച്ചു. തെളിവായ ഫോൺ സൂക്ഷിക്കാൻ വനിതാ സിവിൽ പോലീസ് ഓഫീസറെ ഏല്പിക്കുകയും ചെയ്തു. പ്രാഥമിക വിവര റിപ്പോർട്ടിനൊപ്പം തെളിവായി പിടിച്ചെടുത്ത ഫോണും കോടതിയിലെത്തിച്ചപ്പോഴാണ് മറിമായം സഹപ്രവർത്തകർ പോലുമറിയുന്നത് .പിടിച്ചെടുത്ത ഫോണിന് പകരം മറ്റൊരു ഫോൺ. സൗമ്യനും വളരെ മാന്യനുമായ…
Read More‘ഭരണപക്ഷ എംഎൽഎമാർക്ക് “മൂക്കുകയർ’ വേണം’;” ഗണേശ് കുമാർ, ഷംസീർ, ശൈലജ തുടങ്ങിയവരുടെ വിമർശനങ്ങൾ സർക്കാരിനെ ബാധിച്ചു’
റെനീഷ് മാത്യു കണ്ണൂർ: പ്രതിപക്ഷത്തിനൊപ്പം ചേർന്നു സർക്കാരിനെ വിമർശിക്കുന്ന ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്നു സിപിഎം. ഭരണപക്ഷ എംഎൽഎമാർക്കു പെരുമാറ്റച്ചട്ടം വേണമെന്നാണ് സിപിഎം എൽഡിഎഫിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. നിയമസഭയ്്കുള്ളിലെ ഭരണപക്ഷ എംഎൽഎമാരുടെ വിമർശനങ്ങൾ സർക്കാരിന് ക്ഷീണം ഉണ്ടാക്കുന്നതായാണ് സിപിഎം വിലയിരുത്തുന്നത്. കഴിഞ്ഞ ഇടുപക്ഷ സർക്കാരിന്റെ ചില വകുപ്പുകളുടെ പ്രവർത്തനങ്ങളടക്കം നിയമസഭയ്ക്കുള്ളിലും പുറത്തും ചില ഭരണകക്ഷി എംഎൽഎമാർ വിമർശിച്ചത് സർക്കാരിനെ തന്നെ പ്രതികൂട്ടിലാക്കി. ഘടക കക്ഷി എംഎൽഎയുംഅതിനാൽ, ഘടകകക്ഷികൾ ഉൾപ്പെടെയുള്ള എംഎൽഎമാരുടെ അഭിപ്രായ പ്രകടനത്തിൽ നിയന്ത്രണം വേണമെന്നാണ് സിപിഎം ആവശ്യം. വരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാനാണ് സിപിഎം നീക്കം. കിഫ്ബി പദ്ധതികളിൽ കാലതാമസം ഉണ്ടാകുന്നതിനെതിരേ നിയമസഭയിൽ ഗണേശ് കുമാർ എംഎൽഎ വൈകാരികമായി പ്രതികരിച്ചിരുന്നു. ഗണേശ് ഉയർത്തിയ വാദങ്ങൾ പൊതുമരാമത്ത് വകുപ്പിന് എതിരായിരുന്നു. ഇതിനെ പിന്തുണച്ച് എ.എൻ. ഷംസീർ എംഎൽഎയും രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പ്ലസ്ടു വിഷയത്തിൽ…
Read Moreവാക്സിന് സ്റ്റോക്കുള്ളത് 14 ലക്ഷം,പക്ഷെ എടുക്കാനാളില്ല ! കോവിഡ് കണക്കുകള്‍ കുറഞ്ഞത് സ്രവ പരിശോധന കുറഞ്ഞതു കൊണ്ടു മാത്രം; കേരളത്തിന് അത്രകണ്ട് ആശ്വസിക്കാനുള്ള വകയില്ല…
ഒരു സമയത്ത് സംസ്ഥാനത്ത് വാക്സിന് ക്ഷാമം നേരിട്ടുവെങ്കില്‍ ഇപ്പോള്‍ നേരിടുന്നത് വാക്സിന് എടുക്കാനുള്ള ആളുകളുടെ ക്ഷാമമാണ്. 14 ലക്ഷത്തിലധികം ഡോസ് വാക്സീന് സ്റ്റോക്ക് ഉണ്ടായിട്ടും ചൊവ്വാഴ്ച നല്‍കാനായത് 1.14 ലക്ഷം ഡോസ് മാത്രം. ആദ്യ ഡോസും രണ്ടാം ഡോസും ചേര്‍ത്ത് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ നല്കിയ കണക്കാണിത്. ഓണ്‍ലൈനിലും ഇപ്പോള്‍ അധികമാരും ബുക്ക് ചെയ്യുന്നില്ല. ആദ്യ ഡോസിലെ 100 ശതമാനം പൂര്‍ത്തീകരിക്കല്‍ സെപ്റ്റംബറോടെ നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോവിഡ് കണക്കുകള്‍ കുറഞ്ഞതോടെ ഇനി വാക്സിന് സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് ഒരു വിഭാഗം ആളുകള്‍ സ്വീകരിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാവുകയാണ്. ഇപ്പോഴും കോവിഡ് വ്യാപനം കേരളത്തില്‍ രൂക്ഷമാണ്. 12ന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആളുകള്‍ വാക്സിന് എടുക്കാത്തത് പ്രതിരോധത്തിനും പ്രശ്നമാകും. സംസ്ഥാനത്ത് 18നു മുകളില്‍ പ്രായമുള്ള 92% പേരും ആദ്യഡോസ് സ്വീകരിച്ചിട്ടുണ്ട്. 90% പേര്‍ക്കും ലഭിച്ചതു കോവിഷീല്‍ഡ് ആണ്.…
Read Moreപിങ്ക് പോലീസിന്റെ പരസ്യ വിചാരണ; പോലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ജോലികളിൽ നിന്നും ഒഴിവാക്കണം; പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ കർശന നടപടി
തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് എട്ടുവയസുള്ള പെണ്‍കുട്ടിയേയും പിതാവിനേയും പരസ്യവിചാരണ ചെയത സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് എതിരെ കർശന നടപടിക്ക് സംസ്ഥാന എസ്സി – എസ്ടി കമ്മീഷന്റെ ഉത്തരവ്. പരസ്യ വിചാരണ നടത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ജോലികളിൽ നിന്നും ഒഴിവാക്കണമെന്ന് ഉത്തരവിട്ടത്. ഐഎസ്ആർഒയുടെ വലിയ വാഹനം കാണുന്നതിനായി റോഡരികിൽ നില്‍ക്കുകയായിരുന്ന കുട്ടിയേയും പിതാവിനേയും മൊബൈൽ മോഷ്ടിച്ചുവെന്നു പറഞ്ഞായിരുന്നു പിങ്ക് പോലീസിന്റെ പരസ്യ വിചാരണ. എന്നാൽ പോലീസിന്റെ കാറിൽ തന്നെ മൊബൈൽ ഉണ്ടായിരുന്നു. ഇവരുടെ പരസ്യ വിചാരണ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് ഇവർക്കെതിരേ വകുപ്പുതല നടപടികൾ ഉണ്ടായി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായിരുന്ന രജിതയെ അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് എസ്സി എസ്ടി കമ്മീഷന്റെ ഉത്തരവ്
Read Moreയുവതിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; പീഡനം ബാബുവും കൂട്ടാളിയും പിടിൽ; തെളിവെടുപ്പിനിടെ പ്രതികൾക്കു നേരെ കൈയ്യേറ്റ ശ്രമം
കല്ലമ്പലം: കല്ലമ്പലം മുത്താനയിൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം, മാവിൻമൂട് സ്വദേശി സുരേഷ് ബാബു ( പീഡനം ബാബു ,52), ചെമ്മരുതി മുത്താന സ്വദേശി കുമാർ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കൈയ്യും കാലും കെട്ടിയിട്ടശേഷം വായിൽ ഷാൾ തിരുകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ആക്രമണത്തിനിടയിൽ തലയിടിച്ച് വീണ യുവതിയുടെ ബോധം നഷ്ടമായതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കുളിക്കാൻ പോയ മകൾ മടങ്ങിയെത്താൻ വൈകുന്നത് കണ്ട് അമ്മ അന്വേഷിച്ചെത്തിയപ്പോവാണ് യുവതിയെ ബോധരഹിതയായി കണ്ടത്. പ്രതികളെ സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിൽ ജില്ലാ സൈബർ സെല്ലിന്റെയും ഫോറൻസ് വിദഗ്ധരുടെയും നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Moreകാമുകന്റെ ആക്രമണത്തിനിടെ പ്രസവിച്ച കുഞ്ഞും യുവതിയും മരിച്ചു; കണ്ടു നിന്ന മകനെയും കൊലപ്പെടുത്തി; പൂർണഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം
മഞ്ചേരി : പൂർണഗർഭിണിയെയും മകനെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി പത്തു വർഷം കഠിനതടവിനും തുടർന്നു ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 2.75 ലക്ഷം രൂപ പിഴയും ഒടുക്കണം. മലപ്പുറം ജില്ലയിലെ കാടാമ്പുഴയ്ക്കടുത്തു വെട്ടിച്ചിറ പുന്നത്തല ചാലിയത്തൊടി മുഹമ്മദ് ഷരീഫി(42)നെയാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) യുടെ ചുമതലയുള്ള ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്. കാടാമ്പുഴ തുവ്വപ്പാറ പുലിക്കണ്ടം വലിയപീടിയേക്കൽ മരയ്ക്കാരുടെ മകൾ ഉമ്മുസൽമ (26), ഉമ്മുസൽമയുടെ മകൻ മുഹമ്മദ് ദിൽഷാദ് (ഏഴ്) എന്നിവരാണു കൊല്ലപ്പെട്ടത്. പൂർണഗർഭിണിയായ ഉമ്മുസൽമ കാരക്കോട് മേൽമുറിയിലെ വീട്ടിൽ കാവുംപുറം സ്കൂളിൽ രണ്ടാംക്ലാസ് വിദ്യാർഥിയായ മകനോടൊപ്പം താമസിച്ചുവരികയായിരുന്നു. നേരത്തേ മൂന്നു തവണ വിവാഹം കഴിച്ച ഉമ്മുസൽമയെ കാമുകനായ പ്രതി നിരന്തരം സന്ദർശിക്കാറുണ്ടായിരുന്നു. പ്രതിയിൽനിന്ന് ഉമ്മുസൽമ ഗർഭം ധരിച്ചു. പ്രസവശേഷം ഒരുമിച്ചു താമസിക്കണമെന്ന് ഉമ്മുസൽമ നിർബന്ധം പിടിച്ചതോടെ തന്റെ…
Read Moreമലയാളി യുവതി വിമാനത്തിൽ പ്രസവിച്ചു; ലണ്ടനിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു പ്രസവം
നെടുമ്പാശേരി: ലണ്ടനിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രയിൽ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യാത്രക്കാരി പ്രസവിച്ചു. വിമാനം പറന്നുയർന്ന് ഏതാനും സമയത്തിനകം യുവതിക്കു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. . വിമാനത്തിലുണ്ടായിരുന്ന രണ്ടു ഡോക്ടർമാരും നാല് നഴ്സുമാരും യുവതിയെ പരിചരിച്ചു. യുവതിക്ക് അടിയന്തര ചികിൽസ നൽകണമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറക്കി. അമ്മയെയും കുഞ്ഞിനെയും അവിടത്തെ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവും അവിടെയിറങ്ങി. ചൊവ്വാഴ്ച ലണ്ടൻ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.21 നാണ് വിമാനം ഹീത്രുവിൽനിന്നു പറന്നുയർന്നത്.
Read More