നെടുമ്പാശേരി: ലണ്ടനിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രയിൽ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യാത്രക്കാരി പ്രസവിച്ചു. വിമാനം പറന്നുയർന്ന് ഏതാനും സമയത്തിനകം യുവതിക്കു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. . വിമാനത്തിലുണ്ടായിരുന്ന രണ്ടു ഡോക്ടർമാരും നാല് നഴ്സുമാരും യുവതിയെ പരിചരിച്ചു. യുവതിക്ക് അടിയന്തര ചികിൽസ നൽകണമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറക്കി. അമ്മയെയും കുഞ്ഞിനെയും അവിടത്തെ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവും അവിടെയിറങ്ങി. ചൊവ്വാഴ്ച ലണ്ടൻ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.21 നാണ് വിമാനം ഹീത്രുവിൽനിന്നു പറന്നുയർന്നത്.
Read MoreCategory: Top News
പേപ്പറില്‍ ഒപ്പിട്ടില്ലെങ്കില്‍ വാറ്റ് പിടിച്ചത് നിന്റെ വീട്ടില്‍ നിന്നാണെന്നു പറയും ! മറഡോണയുടെ അപരനെ ആളുമാറി അടിച്ച് എക്സൈസ് സംഘം;നിയമനടപടിയുമായി ഏതറ്റംവരെയും പോകുമെന്ന് ഗിരീഷ്…
കൊല്ലത്ത് ആളുമാറി മിമിക്രി ആര്‍ട്ടിസ്റ്റിനെ മര്‍ദ്ദിച്ച് എക്സൈസ് സംഘം. ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണയുടെ കേരളത്തിലെ അപരനും മിമിക്രിആര്ട്ടിസ്റ്റുമായ പുളിയത്ത്മുക്ക് ശാന്തിനഗറില്‍ മൂലത്ത് വീട്ടില്‍ ഗിരീഷിനാണ് എക്സ്സെസ് സംഘത്തിന്റെ ക്രൂരമര്‍ദ്ദനം എല്ക്കേണ്ടിവന്നത്. സെപ്റ്റംബര്‍ 29-ാംതീയതി വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. ഗിരീഷിന്റെ വീടിന്റെ മതില് എടുത്ത് ചാടി അകത്തെത്തിയ എക്സൈസ് സംഘം എവിടെയാടാ വാറ്റ്ചാരായം എന്ന് ചോദിച്ച് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ അതിനിടയില്‍ എക്സൈസ് സംഘത്തിലെ ഒരാള്‍ ഗിരീഷിനെ തിരിച്ചറിയുകയും അമളിപറ്റിയതാണന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇതോടെ തങ്ങള്‍ അമളി പറ്റിയതാണെന്ന് എക്സൈസ് സംഘം ഗിരീഷിനോട് പറഞ്ഞു. എന്നാല്‍ തെറ്റു പറ്റിയത് അപ്പോഴും അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന എക്സൈസ് സംഘം ഗിരീഷിനോടു വെള്ളപ്പേപ്പറില്‍ ഒപ്പിട്ടു നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഇതിനു വിസമ്മതിച്ചപ്പോള്‍ ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ച് ഗിരിഷിനെ വീണ്ടും മര്‍ദ്ദിച്ചു. ഒപ്പിട്ടു നല്‍കിയില്ലെങ്കില്‍ ഞങ്ങളുടെ വാഹനത്തില്‍ ഇരിക്കുന്ന വാറ്റ് ഉപകരണങ്ങള്‍ ഇവിടെ…
Read Moreസാംബിയന്‍ യുവതിയുടെ യാത്ര ദുരൂഹം! കുതിരവട്ടത്തെ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കാന്‍ പദ്ധതിയിട്ടു; 30 കോടിയുടെ ഹെറോയിന്‍; സ്വർണക്കടത്തിനു സമാനം
സ്വന്തം ലേഖകന്‍ കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച, 30 കോടി രൂപ മൂല്യമുള്ള 4.9 കിലോഗ്രാം ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി ലക്ഷ്യം വച്ചത് കോഴിക്കോട് നഗരം. കോഴിക്കോട് നഗരത്തിലെ കുതിരവട്ടത്തിലുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്റിലായിരുന്നു സാംബിയയില്‍ നിന്നുള്ള ബിശാലാ സോകോ(40) താമസിക്കാന്‍ തീരുമാനിച്ചത്. താമസസ്ഥലം സ്വമേധയാ തെരഞ്ഞെടുത്തതാണെന്നും മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) മുമ്പാകെ യുവതി വെളിപ്പെടുത്തിയത്. എന്നാല്‍, ഇക്കാര്യം പരിശോധിച്ചു വരികയാണ്. ആഫ്രിക്കന്‍ യുവതി കുതിരവട്ടത്തെ അപ്പാര്‍ട്ട്മെന്റ് തെരഞ്ഞെടുക്കാനുള്ള കാരണവും ദുരൂഹമാണ്. ഇക്കാര്യത്തെ കുറിച്ച് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പരിശോധിക്കുന്നുണ്ട്. അതേസമയം കേരളത്തില്‍ വിദേശ ലഹരി മാഫിയ വേരിറക്കുന്നതില് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ക്ക് ആശങ്കയുണ്ട്. 2016 ല്‍ എട്ടുകോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പശ്ചിമ ആഫ്രിക്കന്‍ സ്വദേശിയെ കൊച്ചിയില്‍ പിടികൂടിയിരുന്നു. ജൂഡി മിച്ചല്‍ എന്നയാളെയാണ് പിടികൂടിയത്. പ്രാദേശിക ഫുട്ബോള്‍…
Read Moreമോന്സണ് മാവുങ്കലിന്റെ ചെമ്പോല എന്റെ കൈയ്യില്‍ നിന്നു വാങ്ങിയത് ! പുരാവസ്തു വില്പ്പനക്കാരന് ഗോപാലിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ…
മോന്സണ് മാവുങ്കലിന്റെ കൈവശമുള്ള ചെമ്പോലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഈ ചെമ്പോല താന്‍ വിറ്റതാണെന്നും അത് സിനിമാ സംബന്ധമായ ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞാണ് തന്റെ കൈയ്യില്‍ നിന്നു വാങ്ങിയതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് തൃശൂര്‍ വെളിയന്നൂര്‍ സ്വദേശി ഗോപാല്‍. ചെമ്പോലയില്‍ ശബരിമല ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച് ഒന്നുമില്ലെന്നും വഴിപാടുകളെപ്പറ്റിയാണ് പറയുന്നതെന്നും ഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു. ശബരിമലയില്‍ നാളികേരം ഉടയ്ക്കാനും എടുക്കാനുമുള്ള അവകാശം ഒരാള്‍ക്ക് കൈമാറുന്നത് വ്യക്തമാക്കുന്നതാണ് ചെമ്പോല. ഇരുന്നൂറ് കൊല്ലം പഴക്കമുള്ള ചെമ്പോലയാണ് അത്. മൂന്നുകൊല്ലം മുന്‍പാണ് തന്റെ കൈയില്‍ എത്തിയത്. കോലെഴുത്തിലായതിനാല്‍ സാധാരണക്കാര്‍ക്ക് ചെമ്പോല വായിക്കാന്‍ കഴിയില്ല. സന്തോഷ് എന്ന വ്യക്തിയാണ് സിനിമയ്ക്ക് വേണ്ടി തന്റെ കൈയില്‍ നിന്ന് വാങ്ങിയത്. എത്ര രൂപയ്ക്കാണ് നല്‍കിയതെന്ന് ഓര്‍മ്മയില്ല. ഇതില്‍ വിവാദമാക്കാന്‍ മാത്രം എന്താണുള്ളതെന്ന് അറിയില്ല. തൃശൂര്‍ ഫിലാറ്റലിക് ക്ലബില്‍ വച്ച് കാലപ്പഴക്കം തോന്നിയത് കൊണ്ടാണ് ഒരാളില്‍ നിന്ന് ചെമ്പോല വാങ്ങിയത്.…
Read Moreആ ശബ്ദം..! പവിത്രൻ വെട്ടിക്കൊല; ചോര പുരണ്ട ജീപ്പ് കണ്ടെത്തി, കണ്ണൂരിൽ നിർണായകനീക്കം; കുറ്റസമ്മത മൊഴി ഇങ്ങനെ…
തലശേരി: ചിറ്റാരിപ്പറമ്പിലെ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ജി. പവിത്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിർണായക തെളിവ് പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചു. പവിത്രനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച രക്തക്കറ പുരണ്ട ബൊലേറൊ ജീപ്പ് ഡിവൈഎസ്പി വിക്രമന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. പാറാലിൽനിന്നു കസ്റ്റഡിയിലെടുത്ത ജീപ്പ് ധർമടം സ്റ്റേഷനിലെത്തിച്ച ശേഷം ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് ജീപ്പിൽ രക്തക്കറ കണ്ടെത്തിയിട്ടുള്ളത്. പവിത്രനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച ഈ ജീപ്പ് പിന്നീട് മറ്റൊരാൾക്കു വിൽപന നടത്തിയതായും പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കുറ്റസമ്മത മൊഴി പടുവിലായി മോഹനൻ വധക്കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകൻ പള്ളൂര്‍ ചെമ്പ്രയിലെ എമ്പ്രാന്റവിടെ സുബീഷ് എന്ന കുപ്പി സുധീഷിന്റെ കുറ്റസമ്മത മൊഴിയെത്തുടർന്നാണ് പവിത്രൻ വധക്കേസിൽ പ്രത്യേക അന്വഷണ സംഘത്തിനു സർക്കാർ രൂപം നൽകിയത്. ഇതോടൊപ്പം എൻഡിഎഫ് പ്രവർത്തകൻ ഫസൽ, സിപിഎം പ്രവർത്തകൻ ജിജേഷ് എന്നിവരെ കൊലപ്പെടുത്തിയ സംഭവങ്ങളിലും…
Read Moreജസ്റ്റിന് ബീബര്‍ കഞ്ചാവ് ബിസിനസിലേക്ക് ! എല്ലാവര്ക്കും ലഭ്യത ഉറപ്പു വരുത്തുകയും ദുരുപയോഗം തടയുകയും ലക്ഷ്യം;12-ാം വയസില്‍ താന്‍ കഞ്ചാവ് ഉപയോഗിച്ചെന്ന് താരം…
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരി മരുന്ന് കേസില്‍ പിടിയിലായതിന്റെ ഞെട്ടലില്‍ നിന്നും ആരാധകര്‍ ഇപ്പോഴും മുക്തരായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതിലും വലിയ ഞെട്ടല്‍ സമ്മാനിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. പോപ്പ് സെന്‍സേഷണല്‍ ജസ്റ്റിന് ബീബറാണ് കഥാനായകന്. ബീബര്‍ പുതിയൊരു ബിസിനസ് ആരംഭിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊന്നുമല്ല സാക്ഷാല്‍ കഞ്ചാവ് കച്ചവടം. അമേരിക്കന്‍ കമ്പനിയായ പാംസുമായി ചേര്‍ന്നാണ് ബീബര്‍ നവ സംരഭത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുന്നത്. തന്റെ സൂപ്പര്‍ ഹിറ്റ് ഗാനം പീച്ചസ് എന്ന പേരു തന്നെയാണ് കഞ്ചാവ് കച്ചവടത്തിന് ബീബര്‍ നല്‍കിയിരിക്കുന്നത്. പാംസിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ വളരെയേറെ ആകര്‍ഷിച്ചുവെന്നും, കഞ്ചാവ് എല്ലാവര്ക്കും ലഭ്യമാക്കി അതിന്റെ ദുരുപയോഗം തടയുകയാണ് അവര്‍ ചെയ്യുന്നതെന്ന് ബീബര്‍ വെബ്സൈറ്റില്‍ കുറിച്ചു. പന്ത്രണ്ട് വയസ് പ്രായമുള്ളപ്പോള്‍ താന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് അടുത്തിടെ ജസ്റ്റിന് ബീബര്‍ വെളിപ്പെടുത്തിയിരുന്നു.
Read Moreപ്രതിക്ക് നിയമസഹായം കിട്ടി ? പ്രഥമ മൊഴിയിൽ അഭിഷേക് പറഞ്ഞത് ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാം; വ്യക്തമായ ആസൂത്രണത്തോടെയാണ് പ്രതി എത്തിയതെന്ന് പോലീസ്
കോട്ടയം: സഹപാഠിയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നിയമസഹായം ലഭിച്ചോയെന്ന് പോലീസ് അന്വേഷിക്കുന്നു.കേസിൽ അറസ്റ്റിലായ അഭിഷേക് ബൈജു (20) ആദ്യം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു പോലീസ് അന്വേഷണം. സഹപാഠി നിതിനമോളെ (22) കൊലപ്പെടുത്തണമെന്ന് ഉദ്യേശമില്ലായിരുന്നെന്നും തന്റെ കൈ ഞരന്പ് മുറിച്ചു പേടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്നും അഭിഷേക് കൃത്യത്തിനുശേഷം പോലീസിനു നൽകിയ പ്രഥമ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനുള്ള പ്രതിയുടെ ശ്രമത്തിന്റെ ഭാഗമാണോ ഇത്തരത്തിലൊരു മൊഴി നൽകിയതെന്നാണു പോലീസ് പരിശോധിക്കുന്നത്. കൊലപാതകം ചെയ്യാനുള്ള രീതി ഓണ്‍ലൈനിൽനിന്നും മനസിലാക്കിയോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി അഭിഷേകിന്റെ മൊബൈൽ ഫോണ്‍ സൈബർ സെല്ലിന്റെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ഒരാളെ പെട്ടെന്ന് എങ്ങനെ കൊല്ലാം എന്നത് ഗൂഗിൾ വഴി മനസിലാക്കിയോ എന്നുള്ളതും പോലീസ് അന്വേഷണ പരിധിയിൽ വരും. വ്യക്തമായ ആസൂത്രണത്തോടെയാണു പ്രതി എത്തിയതെന്ന നിഗമനത്തിലേക്കാണ് പോലീസ് നീങ്ങുന്നത്.അഭിഷേക് ബൈജുവിന്റെ (20) പോലീസ്…
Read Moreസ്വപ്ന സുരേഷ് ജയില്‍ മോചിതയാകുന്നു ! കൊഫെപോസ കരുതല്‍ തടവില്‍ ഹൈക്കോടതിയുടെ വിധി അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ സ്വപ്ന;പ്രതീക്ഷയില്ലാതെ കസ്റ്റംസ്…
കോഫെപോസ കരുതല്‍ തടവ് കാലാവധി കഴിയുന്നതോടെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യത്തിനുള്ള വഴി തെളിയുന്നു. ഈ മാസം പത്തിനാണു രണ്ടാംപ്രതി സ്വപ്നാ സുരേഷ്, മൂന്നാംപ്രതി സന്ദീപ് നായര്‍ എന്നിവരുടെ ഒരു വര്‍ഷ കരുതല്‍ തടവ് അവസാനിക്കുന്നത്. എന്‍.ഐ.എ. കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാകുന്ന സ്വപ്നയ്ക്കു ജയില്‍ മോചിതയാകാം. സരിത്തിന്റെ കോഫെപോസ തടങ്കല്‍ കാലാവധി അടുത്തമാസം പൂര്‍ത്തിയാകും. എന്നാല്‍ പ്രതികളുടെ കോഫെപോസെ കരുതല്‍ തടവു നീട്ടുന്നതില്‍ ഹൈക്കോടതിയുടെ വിധി കാത്തിരിക്കുകയാണ് കസ്റ്റംസ്. കോഫെപോസ ചുമത്തിയതിനെതിരേ സ്വപ്നയും സരിത്തും നല്കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായി ഹൈക്കോടതി ഈയാഴ്ച വിധി പറയാനിരിക്കുകയാണ്. കോഫെപോസ ഉപദേശക ബോര്‍ഡ് തീരുമാനം ഹൈക്കോടതി ശരിവച്ചാലും ഇനി കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധ്യതയില്ലെന്നാണു കസ്റ്റംസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. കോഫെപോസ കാലാവധി നീട്ടാനുള്ള അപേക്ഷ നല്‍കണമോ എന്ന…
Read Moreകാണാതായ പെണ്‍കുട്ടിയും ആൺകുട്ടിയും സ്റ്റേഷനിൽ; പെൺകുട്ടിയുടെ അച്ഛൻ ചെറുക്കന്റെ അമ്മയുടെ മുഖത്തടിച്ചു; ചെറുക്കന്റെ അച്ഛന്റെ വക ആയുധം വച്ചുള്ള പ്രയോഗം; പിന്നെ സ്റ്റേഷനു മുന്നിലരങ്ങേറിയത് കൂട്ടത്തല്ല്…
മാള: കാണാതായ പെണ്‍കുട്ടിയെയും കൊണ്ട് ആണ്‍കുട്ടിയുടെ ബന്ധുക്കൾ സ്റ്റേഷനിലെത്തി. തുടർന്ന് ഇരുകൂട്ടരും തമ്മിൽ അടിപിടിയായി. മാളയിലാണ് നാടകീയമായ രംഗങ്ങൾ നടന്നത്. അവസാനം ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കണാതായെന്ന് കാണിച്ച് ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകി. അന്വേഷണത്തെ തുടർന്ന് ആണ്‍കുട്ടിയുടെ ബന്ധുക്കളെ പോലീസ് വിളിച്ച് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പെണ്‍കുട്ടിയേയും കൊണ്ട് ഇവർ എത്തിയപ്പോൾ പെണ്‍കുട്ടിയുടെ അച്ഛൻ ആണ്‍കുട്ടിയുടെ അമ്മയെ മർദിക്കുകയായിരുന്നു. ഇതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി.പോലീസ് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയെങ്കിലും തുടർന്നും പരസ്പരം വെല്ലുവിളിയും മറ്റും നടന്നു. ഇതിനിടെ ആണ്‍കുട്ടിയുടെ അച്ഛൻ എത്തുകയും കൈയിൽ കരുതിരിയുന്ന കന്പിവടി ഉപയോഗിച്ചു പെൺകുട്ടിയുടെ അച്ഛനെ മർദിച്ചു. ഒപ്പം ആണ്‍കുട്ടിയുടെ കൂടെ വന്ന രണ്ടു സുഹൃത്തുക്കളും. കൂടുതൽ പോലീസെത്തി ഇരുകൂട്ടരെയും പിടിച്ചുമാറ്റുകയും മർദിച്ചവരെ സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കന്പിവടി ഉപയോഗിച്ച് മർദിച്ചതിനുൾപ്പടെ…
Read Moreപണയമായി നൽകിയ ആഡംബര കാർ ഉപയോഗക്ഷമമല്ല! ഇടനിലക്കാരനായി നിന്ന മട്ടാഞ്ചേരിക്കാരനെ ‘പഞ്ഞിക്കിട്ടു’; സംഭവം വൈക്കത്ത്
വൈക്കം: പണയമായി നൽകിയ കാർ ഉപയോഗക്ഷമമല്ലാത്തതിനാൽ പണം തിരിച്ചു നൽകി കാർ കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ കാർ പണയത്തിനു നൽകിയതിൽ ഇടനിലക്കാരനായി നിന്ന മട്ടാഞ്ചേരിക്കാരനെ മർദിക്കുകയും അയാൾ വന്ന ബി എം ഡബ്ല്യു കാർ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ പോലിസ് വൈക്കം വല്ലകം, ഉദയനാപുരം സ്വദേശികളായ മൂന്നുപേരെ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കാറുകളും പോലിസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. മട്ടാഞ്ചേരി സ്വദേശിയായ ഇടനിലക്കാരൻ വല്ലകം സ്വദേശിയിൽ നിന്നു 3,65000 രൂപ വാങ്ങി കാസർകോഡു സ്വദേശിയുടെ എക്സ് യു വി 500 കാർ പണയമായി നൽകി. ഈ കാർ ഉപയോഗ്യമല്ലെന്നും പണം തിരിച്ചു തന്നു കാർ തിരിച്ചു കൊണ്ടുപോകണമെന്ന് ഇടനിലക്കാരനെ അറിയിച്ചെങ്കിലും ഇയാൾ പണം തിരിച്ചെത്തിച്ച്കാർ കൊണ്ടുപോയില്ല. ഇടനിലക്കാരൻ കാറിന്റെ ഉടമയ്ക്ക് പണം നൽകി 7500…
Read More