ഭോപ്പാൽ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ മൂക്ക് യുവാവ് കടിച്ചെടുത്തു. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ടീന എന്ന യുവതിയെ ആശുത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ദിനേഷ് മാലിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2008ലാണ് ദിനേഷും ടീനയും വിവാഹിതരായത്. ഇവർക്ക് രണ്ടു പെൺമക്കളുമുണ്ട്. ദിനേഷ് ജോലിക്ക് പോകാറില്ലെന്നും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും ടീന പോലീസിന് മൊഴി നൽകി. ഗാർഹിക പീഡനത്തെ തുടർന്ന് ടീന രണ്ടു പെൺമക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. കോടതിയെ സമീപിച്ച് ഭർത്താവിൽനിന്ന് ജീവനാംശം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ദിനേഷ് ടീനയുടെ വീട്ടിലെത്തി മൂക്ക് കടിച്ചെടുത്തത്.
Read MoreCategory: Top News
രോഗിയ്ക്ക് സീരിയസാണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അത്യാഹിത വിഭാഗത്തില്‍ അറിയിച്ചിട്ടും ചികിത്സ കിട്ടിയില്ല; കോവിഡ് രോഗി ആംബുലന്‍സില്‍ കിടന്ന് മരിച്ചു; സംഭവം കൊല്ലത്ത്…
കൊല്ലം: കോവിഡ് രോഗി ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കിടന്ന് മരിച്ചു. കാലില്‍ വെരിക്കോസിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം കോവിഡ് പോസിറ്റീവായ രോഗിയാണ് ചികിത്സ കിട്ടാതെ ആശുപത്രിയ്ക്ക് പുറത്ത് ആംബുലന്‍സില്‍ കിടന്ന് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജിലാണ് സംഭവം. പരവൂര്‍ പാറയില്‍കാവ് പുതുവല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പാരിപ്പള്ളി പള്ളിവിള വീട്ടില്‍ ബാബു(67)ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഓക്സിജന്റെ അളവ് കുറഞ്ഞതിനെത്തുടര്‍ന്ന് ബാബുവിനെ നഗരസഭയുടെ ആംബുലന്‍സില്‍ പരവൂര്‍ നെടുങ്ങോലത്തെ വീട്ടില്‍ നിന്നും പാരിപ്പള്ളി മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രി അധികൃതര്‍ രോഗിയെ പ്രവേശിപ്പിക്കാന്‍ തയാറായില്ല. തുടർന്ന് പരിസരത്തുണ്ടായിരുന്നവരുടെ പ്രതിഷേധത്തുടര്‍ന്ന് ആശുപത്രി ജീവനക്കാരന് ആംബുലന്‍സിലെത്തി പരിശോധിച്ചു മടങ്ങി. ആംബുലന്‍സ് ഡ്രൈവര്‍ രോഗിയ്ക്ക് സീരിയസാണെന്ന് അത്യാഹിത വിഭാഗത്തില്‍ അറിയിച്ചിട്ടും പ്രവേശനം നല്കാന് അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് വീണ്ടും പരിസരത്തുണ്ടായിരുന്നവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ട്രോളിയുമായി ആശുപത്രി ജീവനക്കാരനെത്തിയപ്പോഴേക്കും രോഗി…
Read Moreഭാരത് ബന്ദ് തുടങ്ങി; ദേശീയപാതകളും റെയിൽ പാളങ്ങളും ഉപരോധിച്ച് കർഷകർ; പ്രതിഷേധക്കാരിൽ ഒരാളേപ്പോലും ഡൽഹി നഗരത്തിലേക്കു കടക്കാൻ അനുവദിക്കില്ലെന്ന് പോലീസ്
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരേ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച ഭാരത ബന്ദ് തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താൽ. ഡൽഹിയിൽ കർഷകർ ദേശീയപാതകളും റെയിൽ പാളങ്ങളും ഉപരോധിക്കുകയാണ്. അതിർത്തികളിൽ സമരം നടക്കുന്ന മൂന്നു സ്ഥലങ്ങളിലും വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പോലീസ് കർശന ജാഗ്രതയിലാണ്. പ്രതിഷേധക്കാരിൽ ഒരാളേപ്പോലും ഡൽഹി നഗരത്തിലേക്കു കടക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഡൽഹിയിൽ ആരും ഭാരത് ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല. എന്നാലും തലസ്ഥാനത്ത് കൂടുതൽ സുരക്ഷ സജ്ജീകരണങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ജനാധിപത്യവും ഫെഡറൽ സംവിധാനവും സംരക്ഷിക്കുന്നതിനായി എല്ലാ രാഷ്ട്രീയ കക്ഷികളും ബന്ദുമായി സഹകരിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരുന്നു. കർഷകർ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ശക്തമായ പിന്തുണയാണുള്ളത്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ…
Read Moreപുരാവസ്തുവാണെന്ന് പറഞ്ഞ് വിറ്റ മിക്ക സാധനങ്ങളും നിര്‍മ്മിച്ചത് ചേര്‍ത്തലയിലെ ഒരു ആശാരി! പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികളുടെ തട്ടിപ്പ്; ചേര്‍ത്തല സ്വദേശി അറസ്റ്റില്‍
കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികള്‍ തട്ടിയ കേസില്‍ പ്രവാസി മലയാളി ഫെഡറേഷന് ചെയര്‍മാനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കലൂരിലെ ആഡംബര വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ ചേര്‍ത്തല സ്വദേശി വല്ലിയില്‍ മോന്സന് മാവുങ്കലാണു (52) പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ നാല് പേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. തട്ടിപ്പിനിരയായ ആറ് പേര് ഡിജിപിക്ക് നല്കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത മോന്‍സനെ കലൂരിലെ വീട്ടിലെത്തിച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച 2,62,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇതു ലഭിച്ചാൽ പലിശരഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ച് 10 കോടിയോളം രൂപ ഇയാള്‍ പലരില്‍നിന്നായി തട്ടിയെടുത്തെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കലൂര്‍ വൈലോപ്പിള്ളി ലൈനിലുള്ള രണ്ടു വീടുകളിലും ക്രൈംബ്രാഞ്ച് ഇന്നലെ രാവിലെ മുതല്‍ പരിശോധന…
Read Moreഅമേരിക്കന്‍ വനിതാ സൈനികോദ്യോഗസ്ഥയ്ക്കു നേരെ അതിക്രമം നടത്തി അഫ്ഗാന് പുരുഷ അഭയാര്‍ഥികള്‍ ! യുവതി ആശുപത്രിയില്‍…
അമേരിക്കയില്‍ അഭയം തേടിയെത്തിയ അഫ്ഗാന് പൗരന്മാരില് ചിലര്‍ അമേരിക്കന്‍ സൈനികോദ്യോഗസ്ഥയ്ക്കു നേരെ അതിക്രമം നടത്തിയെന്ന് പരാതി. അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ ഡോണ അന്ന അഭയാര്‍ഥി കേന്ദ്രത്തില്‍ താല്‍ക്കാലികമായി പാര്‍പ്പിച്ചിരിക്കുന്ന ചില പുരുഷ അഭയാര്‍ഥികളാണ് സൈനികോദ്യോഗസ്ഥയെ ആക്രമിച്ചത്. ഈ പരാതിയെപ്പറ്റി അന്വേഷണം നടത്തുമെന്ന് എഫ്ബിഐ ഏജന്റ് ജാനെറ്റ് ഹാര്‍പ്പര്‍ ഫോക്സ് ന്യൂസിനോട് പറഞ്ഞു. ആക്രമണത്തിനിരയായ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ ആക്രമണത്തെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഈ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയതായി എഫ്ബിഐ വൃത്തങ്ങള്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ 20 കൊല്ലം നീണ്ട അധിനിവേശം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം മടങ്ങിയതിനു പിന്നാലെ നിരവധി അഫ്ഗാന് പൗരന്മാര്ക്ക് അമേരിക്ക അഭയം നല്‍കുകയും ചെയ്തിരുന്നു. ഇങ്ങനെ കൃത്യമായ പരിശോധനകള്‍ കൂടാതെ അഫ്ഗാനിസ്ഥാനിലെ പൗരന്മാര്ക്ക് അമേരിക്കന്‍ മണ്ണില്‍ അഭയം നല്കുന്നതിനെപ്പറ്റി പരക്കെ ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതിനിടെ ഇപ്പോള്‍ ഉണ്ടായ…
Read Moreയുവാവിനെ നടുറോഡിലിട്ട് വളഞ്ഞ് തല്ലി അയല്‍വാസികളായ സ്ത്രീകള്‍ ! നാലുപേര്‍ക്കെതിരേ വധശ്രമത്തിന് കേസ്; പ്രതികള്‍ ഒളിവില്‍…
അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സ്ത്രീകള്‍ക്കെതിരേ കേസ്. ഇടുക്കി മറയൂരിലാണ് സംഭവം. സഹോദരിമാരായ നാലു സ്ത്രീകളുടെ കാപ്പിക്കമ്പ് കൊണ്ടുള്ള അടിയേറ്റ്് മറയൂര്‍ സ്വദേശി മോഹന്‍രാജിന്റെ തല പൊട്ടി. യുവതികള്‍ക്കെതിരേ മറയൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചക്കാണ് സ്ത്രീകള്‍ മോഹന്‍രാജിനെ ആക്രമിച്ചത്. സ്ത്രീകളുടെ കുടുംബവും അയല്‍വാസികളും തമ്മില്‍ കാലങ്ങളായി അതിര്‍ത്തി തര്‍ക്കമുണ്ട്. അടുത്തിടെ കമ്പിവേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും വിഷയം കോടതിയിലെത്തുകയും ചെയ്തു. തര്‍ക്കം പരിഹരിക്കാന്‍ കോടതി നിയോഗിച്ച കമ്മിഷന് സ്ഥലമളന്ന് പോയതിന് പിന്നാലെ അയല്‍വാസികളും സ്ത്രീകളും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടാവുകയും അത് കയ്യാങ്കളിയിലെത്തുകയുമായിരുന്നു. കമ്മീഷനെ വിളിച്ചുകൊണ്ടുവന്ന മോഹന്‍രാജിനെ യുവതികള്‍ റോഡിലൂടെ ഓടിച്ചിട്ട് തല്ലി. ജയറാണി,യമുന,വൃന്ദ,ഷൈലജ എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
Read Moreചാനല്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന ആങ്കര്‍മാരെല്ലാം നമുക്ക് സ്വന്തം ! അവരെ നന്നായി ട്രീറ്റ് ചെയ്യണം; ഫസല്‍ ഗഫൂര്‍ പോപ്പുലര്‍ ഫ്രണ്ട് വേദിയില്‍ പറയുന്നത്…
ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ ആശങ്ക പടര്‍ത്തുന്ന സാഹചര്യമാണുള്ളത്. പലരും പ്രത്യേക അജണ്ടയോടെ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. മാധ്യമങ്ങളില്‍ മതേതര മുഖമായി ചിലര്‍ അവരോധിച്ചു പോന്ന എംഇഎസ് നേതാവ് ഫസല്‍ ഗഫൂര്‍ ഇപ്പോള്‍ നടത്തിയ ഒരു പ്രസംഗമാണ് പലരെയും ആശയക്കുഴപ്പത്തിലും നിരവധി ആളുകളെ ആശങ്കയിലുമാക്കിയിരിക്കുന്നത്. മുഖ്യധാരാ ചാനലുകളിലെ ആങ്കര്മാര്ക്കുള്ള മുസ്ലിം സ്നേഹത്തെക്കുറിച്ച് എംഇഎസ് ചെയര്മാന് ഫസല്‍ ഗഫൂര്‍ വാചാലനാകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളോടാണ് ഇദ്ദേഹത്തിന്റെ ഈ പ്രസംഗം എന്നതാണ് ശ്രദ്ധേയം. പ്രസംഗത്തില്‍ ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍ ഇങ്ങനെ…ചാനല്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന ആങ്കര്‍മാരെല്ലാം നമ്മുടെ സ്വന്തമാണ്. ഗഫൂര്‍ അവകാശപ്പെട്ടു. മിക്കവരുടെയും പേരും പറയുന്നുണ്ട് അദ്ദേഹം. അവരെ തങ്ങളുടെ കോളജുകളില്‍ പ്രസംഗത്തിനു വിളിക്കുക. നന്നായി ട്രീറ്റ് ചെയ്യുക. ചാനല്‍ ചര്‍ച്ചയ്ക്കു പോകുന്നത് ഞാനല്ലേ. അവരാരും നമുക്ക് എതിരല്ല. ഫസല്‍ ഗഫൂര്‍…
Read More2015ല്‍ ആലപ്പുഴയില്‍ നിന്ന് കാണാതായ യുവതിയെ മൈസൂരില്‍ നിന്നു കണ്ടെത്തി ! യുവതി പോയത് ഭര്‍ത്താവിന്റെ ഉറ്റ സുഹൃത്തായ 59കാരനൊപ്പം…
ആറു വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്ന് കാണാതായ യുവതിയെ മൈസൂരില്‍ കണ്ടെത്തി.കനകക്കുന്ന് സ്റ്റേഷന് പരിധിയില്‍നിന്ന് 2015ല്‍ കാണാതായ യുവതിയെയാണ് ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം കണ്ടെത്തിയത്. ഭര്‍ത്താവിന്റെ സുഹൃത്തും വര്‍ഷങ്ങളായി മൈസൂര്‍ ചന്നപട്ടണയില്‍ കന്നഡ സ്ത്രീയെ വിവാഹം കഴിച്ചു താമസിച്ചിരുന്നയാളുമായ എക്സ് സര്‍വീസുകാരനോടൊപ്പമാണ് യുവതി പോയത്. ഇവര്‍ ബംഗളുരുവില്‍ താമസിച്ചു വരികയായിരുന്നു. 59 വയസുകാരനായ ഇയാള്‍ സെക്യൂരിറ്റിയായി പല സ്ഥലങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു. ‘കാണാതാമ്പോള്‍’ യുവതിക്ക് 19 ഉം 17 ഉം വയസുള്ള രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. കന്നഡ സ്ത്രീയില്‍ കാമുകനും അതേ പ്രായത്തിലുള്ള രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. കനകക്കുന്ന് പോലീസ് 2015ല്‍ ഈ സ്ഥലത്തു പോയി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, അക്കാലത്ത് 15 കിലോമീറ്റര്‍ അകലെ രാമനഗറില്‍ ഇയാള്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. കന്നഡയറിയാത്ത സ്ത്രീ വീട്ടില്‍ ഒറ്റയ്ക്കായതിനാല് കാമുകന് സെക്യൂരിറ്റി ജോലി ഉപേക്ഷിച്ചു കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഹെല്‍പ്പറായി ജോലി ചെയ്തുവരികയായിരുന്നു. സ്ത്രീകളുടെയും…
Read Moreഫോണ്‍ വഴി ഇരുവരും പരിചയപ്പെട്ടു, വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് രഞ്ജിത്ത് തട്ടിയെടുത്തത് 85,000 രൂപ; സംഭവം ഇങ്ങനെ…
ചെങ്ങന്നൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് പണം തട്ടിയയാള്‍ അറസ്റ്റില്‍. വയനാട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ചെങ്ങന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കബളിപ്പിച്ചാണ് ഇയാള്‍ 85,000 രൂപ തട്ടിയെടുത്തത്. ഫോണ്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ രഞ്ജിത്ത് ഈ വിവരം പെണ്‍കുട്ടിയില്‍ നിന്നും മറച്ചുവെച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്നും പണം വാങ്ങിയത്. കൈവശമുണ്ടായിരുന്ന സ്വര്‍ണം പണയം വച്ച പെണ്‍കുട്ടി സുഹൃത്തിന്റെ അക്കൗണ്ടിലൂടെയാണ് ഇയാള്‍ക്ക് പണം അയച്ചു നല്‍കിയത്. കൂടാതെ വല്യമ്മയുടെ സ്വര്‍ണവും പണയം വച്ച് പണം നല്കി. രണ്ടു പ്രാവശ്യമായാണ് 85,000 രൂപ നൽകിയത്. വീട്ടുകാര്‍ അറിയാതെയാണ് പെണ്‍കുട്ടി പണം നല്‍കിയത്. എന്നാല്‍ ഈ വിവരം വീട്ടുകാര്‍ അറിയുമോയെന്ന ഭയത്താല്‍ ഗുളിക കഴിച്ച് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തപ്പോഴാണ് സംഭവത്തെക്കുറിച്ച് പുറത്തറിഞ്ഞത്.…
Read Moreതോക്കും യൂണിഫോമും കണ്ട് വിശ്വസിച്ചു! അമീറിന്റെ തട്ടിപ്പിൽ യുവാക്കൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; അമീറിന്റെ തട്ടിപ്പിന്റെ രീതി കേട്ട് ഞെട്ടരുത്….
തൃപ്പൂണിത്തുറ: വ്യാജ ഓഫീസറുടെ പ്രൗഢിയിലും നയചാതുര്യത്തിലും ആകൃഷ്ടരായി ജോലി പ്രതീക്ഷിച്ച് എത്തിയ യുവാക്കൾക്ക് നഷ്ടമായത് ലക്ഷങ്ങൾ. കോസ്റ്റ് ഗാർഡ് അസി. കമാൻഡന്റ് ചമഞ്ഞ് പണം തട്ടിയ കേസിൽ മലപ്പുറം കൈനോട് ഹാജിയാർ പള്ളി പിലാക്കൽ അമീർ സുഫിയാനെ( 25)യാണ് ഹിൽപാലസ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡന്റാണെന്നും ഇന്ത്യൻ നേവിയിലും കോസ്റ്റ് ഗാർഡിലും പരിശീലന കേന്ദ്രങ്ങൾ വഴി ആളെ എടുക്കുന്നുണ്ടെന്നും നിയമനം വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കിയത്. പരാതിക്കാരനായ ആലുവ സ്വദേശി ഫിറോസ് മുഹമ്മദിൽനിന്നും സുഹൃത്തുക്കളിൽനിന്നും പലപ്പോഴായി ആറു ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പിനിരയായ യുവാക്കളെ വിശ്വസിപ്പിക്കാൻ പ്രതി യൂണിഫോം ധരിച്ചു നിൽക്കുന്ന ഫോട്ടോകളും പിസ്റ്റളിന്റെ ഫോട്ടോയും കോസ്റ്റ് ഗാർഡിന്റെ പേരിൽ വ്യാജമായി ഉണ്ടാക്കിയ അഡ്മിറ്റ് കാർഡും അയച്ചു കൊടുത്തിരുന്നു. കൊച്ചിയിലെ എയർലൈൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന പരാതിക്കാരും…
Read More