തിരുവനന്തപുരം: കേരള പോലീസ് ആസ്ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത് ഡിജിപി ലോക്നാഥ് ബെഹ്റ പറയാത്ത കാര്യമാണ്. സംസ്ഥാനത്ത് ഐഎസ് സാന്നിധ്യം വൻ തോതിൽ വർധിക്കുകയുമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ഐഎസ് സാന്നിധ്യമുണ്ടെന്ന സംസ്ഥാന പോലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്പെഷല്‍ പോലീസിലും ഇന്റലിജന്‍സിലും മാത്രമല്ല ലോ ആന്‍ഡ് ഓര്‍ഡറിലും ക്രൈംബ്രാഞ്ചിലുമടക്കം ഐഎസ് പിന്തുണയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാന്യത ലഭിക്കപ്പെടുന്നു. ആരാണിതിന് പിന്നിലെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read MoreCategory: Top News
ബലാല്‍സംഗത്തിനിരയായ സുഹൃത്തിന് നീതി നല്കാന് അന്ന് ആരുമുണ്ടായില്ല ! അന്ന് എംസി ജോസഫൈനും പോലീസും നിലകൊണ്ടത് പ്രതിക്കൊപ്പം;ഗുരുതര ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി…
ബലാല്‍സംഗത്തിനിരയായ തന്റെ സുഹൃത്തിന് നീതി ലഭിച്ചില്ലെന്ന ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി രംഗത്ത്. 2016ല്‍ നടന്ന സംഭവത്തില്‍ ചാലക്കുടി സ്വദേശിയായ വ്യക്തിക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഉണ്ടായില്ലെന്ന് മയൂഖ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മുന്‍ വനിതാ കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന് പ്രതിക്കായി നിലകൊണ്ടുവെന്നും മയൂഖ ആരോപിച്ചു. ”2016 ജൂലൈയില്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു. നഗ്ന വിഡിയോ എടുത്ത് ഭീഷണിപ്പെടുത്തി. ഇരയുടെ വീട്ടിലെ സാഹചര്യവും പ്രതിയുടെ രാഷ്ട്രീയ പിന്‍ബലവും കാരണം പരാതി നല്കാന് സാധിച്ചിരുന്നില്ല. പിന്നീട് യുവതി വിവാഹ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു,” മയൂഖ പറഞ്ഞു. ”വിവാഹ ശേഷവും യുവതിയെ പ്രതി നിരന്തരം ഭീഷണപ്പെടുത്തുകയുണ്ടായി. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. ആളൂര്‍ പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ റൂറല്‍ എസ്പി പൂങ്കുഴലിയെ സമീപിച്ചു. നല്ല പിന്തുണ ലഭിച്ചെങ്കിലും പിന്നീട് പൊലീസിന്റെ ഭാഗത്തുനിന്ന് നടപടികള്‍…
Read Moreയുവതികളുടെ ആത്മഹത്യ: രേഷ്മയുടെ ഫേസ്ബുക്ക് രഹസ്യങ്ങൾ തേടി പോലീസ്; ആര്യയുടെ ഫോൺ കണ്ടെത്താനായില്ല
ചാത്തന്നൂർ: ഉപേക്ഷിക്കപ്പെട്ട നവജാത ശിശു മരിച്ചതിനെത്തുടർന്ന് അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക്ക് രഹസ്യങ്ങൾ പുറത്താകുമെന്ന ഭയത്തിലാണോ ബന്ധുക്കളായ യുവതികൾ ആത്മഹത്യ ചെയ്തതെന്ന സംശയത്തിൽ പോലീസ്. ഒരേ വീട്ടിൽ സഹോദരന്മാരുടെ ഭാര്യമാരായ രേഷ്മയും ആര്യയും വലിയ അടുപ്പത്തിലായിരുന്നു. രേഷ്മയുടെ ഫേസ്ബുക്ക് രഹസ്യങ്ങൾ ആര്യയ്ക്ക് അറിയാമായിരുന്നുവെന്നും അത് വെളിപ്പെടുത്തേണ്ടി വരുമെന്ന ഭയവും മാനഹാനിയുമായിരിക്കും ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നുമുള്ള നിഗമനത്തിലാണ് പോലീസ്. സ്വന്തം ഭർത്താവിൽ ജനിച്ച നവജാത ശിശുവിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച കല്ലുവാതുക്കൽ വരിഞ്ഞ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) റിമാൻഡിൽ ജയിലിൽ കഴിയുകയാണ്. കുഞ്ഞ് പിന്നീട് മരിച്ചു. നാല് സിമ്മുകൾ രേഷ്മ ഉപയോഗിച്ചിരുന്നുവെന്നും ഇതിൽ ഒരെണ്ണം കളഞ്ഞതായി കണ്ടെത്തിയെന്നും അന്വേഷണ സംഘതലവൻ എ സി പി വൈ.നിസാമുദീൻ പറഞ്ഞു. അമിതമായി ഫോൺ ചാറ്റിംഗിനെ തുടർന്ന് ഭർത്താവ് വിഷ്ണു രേഷ്മയുടെ ഫോൺ നശിപ്പിച്ചിരുന്നു.ഇതിന് ശേഷം രേഷ്മ, ആര്യയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ആര്യയെ…
Read Moreപതിനഞ്ചുകാരിയെ ഇളയമ്മയും ഭർത്താവും ചേർന്ന് സമ്പന്നന് കാഴ്ചവച്ചു; കുട്ടിയെ കിട്ടാൻ സമ്പന്നൻ വാഗ്ദാനം ചെയ്തത് വീടും പണവും; ഇളയമ്മയുടെ ഭർത്താവ് അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം തലശേരിയിൽ
സ്വന്തം ലേഖകൻതലശേരി: പതിനഞ്ചുകാരിയ ഇളയമ്മയും ഭർത്താവും ചേർന്ന് തട്ടിക്കൊണ്ടു പോയിഅതിസമ്പന്നന് കാഴ്ച വെച്ചു. സംഭവത്തിൽ ദമ്പതികളും തലശേരി കുയ്യാലിയിലെ അതിസമ്പന്നനും ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കതിരൂർ, ധർമ്മടം പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ ഇളയമ്മയുടെ ഭർത്താവിനെ കതിരൂർ സിഐ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ കൈക്കുഞ്ഞിനോടൊപ്പം ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. പെൺകുട്ടി പോലീസിനും ഡോക്ടർക്കും നൽകിയ മൊഴികളിലാണ് തലശേരിയിലെ സമ്പന്നൻ വീട് നിർമിച്ച് നൽകാമെന്നും പണം നൽകാമെന്നും പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ചതായും ഇളയമ്മയുടെ ഭർത്താവ് കതിരൂർ ആറാം മൈലിലെ ക്വാർട്ടേഴ്സിൽ വെച്ച് പീഡിപ്പിച്ചതായുംപറഞ്ഞത്. തുടർന്ന് കതിരൂർ പോലീസ് സമ്പന്നനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ധർമടം പോലീസിന് കൈമാറുകയായിരുന്നു.മുഴപ്പിലങ്ങാട് സ്വദേശിയും കതിരൂർ ആറാം മൈലിലെ താമസക്കാരനുമായ മുപ്പത്തിയെട്ടുകാരനെയാണ് കതിരൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ 164 വകുപ്പ് പ്രകാരം…
Read Moreകണ്ണൂരിലെ സ്വർണം തട്ടിയെടുക്കൽ സംഘത്തെ നിയന്ത്രിക്കുന്നത് “മൂന്നക്ഷരമുള്ള “എൻ.പി.ആർ”; രാഷ്ട്രീയ നേതാക്കളുടെ ചങ്കായ ചാലാടുകാരന്റെ വിവരങ്ങൾ പുറത്ത് വിട്ട് രാഷ്ട്രദീപിക
സ്വന്തം ലേഖകൻകണ്ണൂർ: കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന കണ്ണൂരിലെ സംഘത്തെ നിയന്ത്രിക്കുന്നത് മൂന്നക്ഷരത്തിൽ അറിയപ്പെടുന്നയാൾ. അർജുൻ ആയങ്കി അടക്കമുള്ള സ്വർണ തട്ടിയെടുക്കുന്ന ക്വട്ടേഷൻസംഘത്തിലെ പ്രധാനിയാണിയാൾ. കണ്ണൂർ ചാലാട് സ്വദേശിയായ ഇയാൾ കണ്ണൂരിലെ പാർട്ടികാർക്കിടയിൽ എൻ.പി.ആർ എന്ന ചുരുക്കപേരിലാണ് അറിയപ്പെടുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനായ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും കണ്ണൂരിലെ സിപിഎം നേതാക്കളുമായും കണ്ണൂർ നഗരത്തിനു സമീപത്തെ സിപിഎം ലോക്കൽ കമ്മിറ്റിയുമായി ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ട്. നിരവധി ക്രമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. തലസ്ഥാനത്തെ ഭരണസിരാ കേന്ദ്രത്തിൽ നിർണായക ബന്ധമുള്ള കൂത്തുപറന്പ് സ്വദേശിക്കും സ്വർണം തട്ടിയെടുക്കുന്ന സംഘവുമായി പങ്കുണ്ടെന്നും അന്വേഷണം സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൊയ്യോട്ടെ ഡിവൈഎഫ്ഐ നേതാവായിരുന്ന സി. സജേഷിന്റെ കാറാണ് സ്വർണക്കടത്തിനു വേണ്ടി അർജുൻ ആയങ്കി ഉപയോഗിച്ചത്. സജേഷിനെ ഡിവൈഎഫ്ഐയിൽ നിന്നും സിപിഎമ്മിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഡിവൈഎഫ്ഐ ചെന്പിലോട് നോർത്ത് വില്ലേജ് സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമായിരുന്ന…
Read Moreവീട്ടുകാരെ പിരിയാന്‍ വയ്യ ! മൂന്നു മാസം മുമ്പ് വിവാഹിതയായ യുവതി ആറ്റില്‍ ചാടി;നദിയിലൂടെ ഒഴുകിയത് രണ്ടര കിലോമീറ്റര്‍; സംഭവം ആറാട്ടുപുഴയില്‍…
പമ്പാ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു. മൂന്നു മാസം മുമ്പു വിവാഹിതയായ മാലക്കര സ്വദേശിയായ ഇരുപത്താറുകാരിയാണ് പുലര്‍ച്ചെ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആറാട്ടുപുഴ പാലത്തില്‍നിന്നു ചാടിയ യുവതി രണ്ടര കിലോമീറ്ററോളം നദിയില്‍ കൂടി ഒഴുകി. ഇടനാട് പുറത്തോട്ട് കടവിലെത്തിയപ്പോള്‍ യുവതിയുടെ നിലവിളി കേട്ടു പുറത്തോട്ട് രാജഗോപാല്‍(65), മക്കളായ അരുണ്‍(32), അജിത്ത്(28) എന്നിവര്‍ ആറ്റിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. കൗണ്‍സിലര്‍ അര്‍ച്ചന കെ. ഗോപി അറിയിച്ചതനുസരിച്ച് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. വീട്ടുകാരെ പിരിയുന്നതിലുള്ള വിഷമമാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയായ ഭര്‍ത്താവ് ഇപ്പോള്‍ ചെന്നൈയിലാണ്. വീട്ടുകാര്‍ക്കൊപ്പം യുവതിയെ വിട്ടയച്ചു.
Read Moreപാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്ത മുൻ സിപിഎം നേതാക്കൾ പിടിയിൽ; കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോൺഗ്രസ്
കോഴിക്കോട്: വടകരയില്‍ പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതികൾ പിടിയിൽ. മുൻ സിപിഎം നേതാക്കളായ പി.പി ബാബുരാജ്, ടി.പി ലിജീഷ് എന്നിവരാണ് പിടിയിലായത്. കരിമ്പനപ്പാലത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. രണ്ടുപേരെയും പാര്‍ട്ടി പുറത്താക്കിയിരുന്നു. പരാതിക്കാരിക്കു പൂര്‍ണപിന്തുണ നല്‍കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് വ്യക്തമാക്കിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു.
Read Moreകുട്ടികള്‍ക്ക് ഓഗസ്റ്റ് മുതല്‍ വാക്സിന് ! രാജ്യത്ത് മൂന്നാം തരംഗം വൈകാന്‍ സാധ്യത; ഐസിഎംആര്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡല്‍ഹി: രാജ്യത്ത് 12 വയസിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഓഗസ്റ്റോടെ കോവിഡ് വാക്സിന് ലഭ്യമായേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന് കുത്തിവയ്ക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്നും ഐസിഎംആര്‍ കോവിഡ് വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്മാന് ഡോ. എന്‍.കെ അറോറ പറഞ്ഞു. സൈഡസ് കാഡില വാക്സിന്റെ പരീക്ഷണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റോടെയോ ഈ വാക്സിന് 12-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് കുത്തിവച്ച് തുടങ്ങാന്‍ കഴിയുമെന്നും അറോറ വ്യക്തമാക്കി. കുട്ടികള്‍ക്കും വാക്സിന് ലഭ്യമാക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തില്‍ വഴിത്തിരിവായി മാറുമെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയയും അഭിപ്രായപ്പെട്ടു.
Read Moreവലിയ പൊട്ടിലൂടെയല്ല വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്; എസ്ഐ ആനി ശിവയെ അഭിനന്ദിച്ചു കൊണ്ടുള്ള ഉണ്ണിമുകുന്ദന്റെ പോസ്റ്റിനെതിരേ ഫെമിനിസ്റ്റുകള്‍…
വര്‍ക്കലയിലെ പുതിയ എസ്ഐ ആനി ശിവയെ അഭിനന്ദിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുടെ പ്രവാഹമാണ്. ഇത്തരത്തില്‍ ആനിശിവയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന് ഉണ്ണി മുകുന്ദന് പുലിവാലു പിടിച്ചിരിക്കുകയാണിപ്പോള്‍. ആനിയുടെ ചിത്രത്തിനൊപ്പം ‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്’ എന്ന പരാമര്‍ശം നടത്തയതിനാണ് ഉണ്ണിക്കെതിരെ സ്ത്രീപക്ഷ വാദികള്‍ തിരിയാന്‍ കാരണം. പോസ്റ്റിനടിയില്‍ നിരവധി പേരാണ് ഉണ്ണിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ആത്യന്തികമായി വലിയ പൊട്ടു തൊടണോ വേണ്ടയോ എന്നത് അവരവരുടെ ചോയിസ് ആണെന്നാണ് പലരും കമന്റായി ചൂണ്ടിക്കാട്ടിയത്. വലിയപൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണം പുതിയ അറിവിന് നന്ദിയെന്നും ഒരു തലമുറക്ക് മുമ്പുള്ള പല സ്ത്രീകളും വലിയപൊട്ടുതൊടുന്നവരായിരുന്നുവെന്നും പക്ഷേ അവരാരും സ്ത്രീശാക്തീകരണം എന്നു പറഞ്ഞുനടന്നവരായിരുന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്തു. അതൊക്കെ സ്വന്തം ഇഷ്ടമാണ് അതും ഇതുമായി കൂട്ടികുഴക്കുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു വിമര്‍ശനം. ചെലോരു വല്യ പൊട്ടിടും. ചെലോരു ഇടത്തില്ല. ചെലോരു മസ്സില്…
Read Moreഗാമ വകഭേദത്തിന് സംഭവിച്ചിരിക്കുന്നത് മാരക വ്യതിയാനം ! മരണനിരക്ക് കുതിച്ചുയരും; പുതിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…
ലോകത്ത് കോവിഡ് കേസുകള്‍ കുറയുമ്പോഴും വൈറസില്‍ ഉണ്ടാകുന്ന വകഭേദങ്ങള്‍ വന്‍ ആശങ്കയുയര്‍ത്തുകയാണ്. ബ്രസീലില്‍ ആദ്യം കണ്ടെത്തിയ കോവിഡിന്റെ ഗാമ വകഭേദത്തിന്(P1) സംഭവിച്ച ഒരു വ്യതിയാനം കൊറോണ വൈറസിനെ മാരകമാക്കാമെന്നും മരണ നിരക്ക് വര്ധിപ്പിച്ചേക്കാമെന്നുമാണ് പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് മരണങ്ങളില്‍ ലോകത്ത് തന്നെ രണ്ടാമതുള്ള ബ്രസീലില്‍ ഈ വകഭേദം സ്ഥിതി ഗുരുതരമാക്കിയേക്കാം. മറ്റു രാജ്യങ്ങളിലേക്കും ഈ ‘ഗാമ പ്ലസ്’ പതിപ്പ് പടര്‍ന്നേക്കാം എന്ന് മുന്നറിയിപ്പുണ്ട്. ഹാര്‍വാഡ് ടി.എച്ച്. ചാന് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും എംഐടി ഗവേഷകരും ചേര്‍ന്ന് നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ജനറ്റിക് എപ്പിഡമോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാമയുടെ വ്യതിയാനം സംഭവിച്ച വകഭേദത്തിന് വ്യാപന ശേഷിയും മരണ നിരക്കും കൂടുതലായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഗര്‍ഭിണികളുടെയും കുട്ടികളുടെയും മരണത്തിനും ഈ വകഭേദം കാരണമാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബ്രസീലിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായതും പുതിയ വകഭേദം ആണെന്ന്…
Read More