കൊല്ലം ചിതറയില്‍ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമം. ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിയെയാണ് ബൈക്കുകാരന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. രക്ഷപ്പെടാനായി ബൈക്കില്‍ നിന്ന് ചാടിയിറങ്ങുന്നതിന്റെ ഇടയില്‍ തലയിടിച്ച് വീണ് ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അരിപ്പല്‍ യുപി സ്കൂളിന് സമീപമാണ് സംഭവം. സ്കൂളില്‍ നിന്ന് മകള്‍ക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡില്‍ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ബൈക്കില്‍നിന്ന് എടുത്തുചാടിയപ്പോഴാണ് റോഡില്‍ തലയിടിച്ചു വീണ് പരുക്കേറ്റത്. കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചിതറ പോലീസ്…
Read MoreCategory: Top News
രാജ്യത്ത് 6-8 ആഴ്ചക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകും! എയിംസ് മേധാവി പറയുന്നതിങ്ങനെ…
രാജ്യം കോവിഡിന്റെ മൂന്നാം തരംഗ ഭീതിയിലെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. അടുത്ത് ആറ് എട്ട് ആഴ്ചയ്ക്കകം തന്നെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്നും എയിംസ് മേധാവി അറിയിച്ചു. ആഴ്ചകള്‍ നീണ്ട അടച്ചിടലിനു ശേഷം വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തല്‍. അണ്‍ലോക്കിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ ജനങ്ങളുടെ പെരുമാത്രം അത്ര നല്ലതല്ല. കോവിഡിന്റെ ഒന്ന്, രണ്ട് തരംഗങ്ങളില്‍ നിന്ന് ആളുകള്‍ ഒന്നും പഠിച്ചതായി തോന്നുന്നില്ല. ആള്‍ക്കൂട്ടങ്ങളുണ്ടാകുന്നു, ജനം ഒത്തു ചേരുന്നു. ദേശീയ തലത്തില്‍ കേസുകളുടെ എണ്ണം ഉയരാന്‍ സമയമെടുക്കും. പക്ഷേ ആറ് മുതല്‍ എട്ട് വരെ ആഴ്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം ആരംഭിക്കും, അല്ലെങ്കില്‍ കുറച്ച് നീളാം ഗുലേറിയ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. എങ്ങനെ പെരുമാറുന്നുവെന്നും ആള്‍ക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചിരിക്കും കാര്യങ്ങളുടെ പോക്കെന്നും ഗുലേറിയ വ്യക്തമാക്കി. രണ്ടാം…
Read Moreപിണറായിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ; വിങ്ങുന്ന അനുഭവം ആർക്കെങ്കിലും എഴുതിവായിക്കേണ്ടിവരുമോ? മുഖ്യമന്ത്രിക്ക് മറുപടിയുമായി സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പൊളിറ്റിക്കൽ ക്രമിനലിന്റെ ശൈലിയും ഭാഷയുമാണ് പിണറായിക്ക്. പിആർ ഏജൻസിയുടെ മൂടുപടത്തിൽനിന്നും പിണറായി പുറത്തുവന്നിരിക്കുന്നു. യഥാർഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടതെന്നും സുധാകരൻ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രണ്ണൻ സംഭവം ബ്രണ്ണൻ കോളജിലെ സംഘർഷം യഥാർഥ സംഭവമാണെങ്കിലും പ്രസിദ്ധപ്പെടുത്താൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഒരു മാധ്യമപ്രവർത്തകനോട് റിപ്പോർട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് വെളിപ്പെടുത്തിയ കാര്യമാണ് പുറത്തുവന്നത്. നടന്ന സംഭവമാണ് പുറത്തുവന്നതെങ്കിലും മാധ്യമത്തിന്റെ ഭാഗത്തുനിന്നും ചതിവാണുണ്ടായത്. മാധ്യമപ്രവർത്തനത്തിന് അപമാനകരമായ കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുമായുള്ള സംഘർഷം നടക്കുന്നത് 67 ൽ ആണ്. താൻ ഫസ്റ്റ് ഡിസി വിദ്യാർഥിയാണ്. 71 ൽ ആണ് മമ്പറം ദിവാകരനും എ.കെ ബാലനും ബ്രണ്ണനിൽ എത്തുന്നത്. അവർ അന്ന് കോളജിലില്ല. അന്നത്തെ തലമുറയിലെ ആരോട്…
Read Moreകോവിഡ് മൂന്നാം തരംഗം ഉടൻ; അൺലോക്കിൽ ജനത്തിന്റെ പെരുമാറ്റ രീതി മാനദണ്ഡങ്ങൾ മറികടന്ന്; മുന്നറിയിപ്പുമായി എയിംസ് മേധാവി
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ആറ് – എട്ട് ആഴ്ചയ്ക്കകം തന്നെ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. രാജ്യത്ത് ലോക്ഡൗണിന് ശേഷം അണ്‍ലോക്കിംഗ് ആരംഭിച്ചപ്പോൾ മുതൽ അതിന് അനുസരിച്ചുള്ള പെരുമാറ്റമല്ല ജനത്തിൽ കാണുന്നത്. കോവിഡിന്റെ ഒന്ന്, രണ്ട് തരംഗങ്ങളിൽ നിന്ന് ജനങ്ങൾ ഒന്നും പഠിച്ചതായി കാണുന്നില്ലെന്നു എയിംസ് മേധാവി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ആറു മുതൽ എട്ട് വരെ ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ആരംഭിക്കും. അല്ലെങ്കിൽ കുറച്ച് നീളാം. എങ്ങനെയായാലും കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ പറ്റില്ല. ആളുകളുടെ കൂട്ടംചേരലുകളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും കാര്യങ്ങളുടെ പോക്കെന്നും എയിംസ് മേധാവി മുന്നറിയിപ്പ് നൽകി. കോവിഡ്: ടിപിആർ ഇന്നും അഞ്ച് ശതമാനത്തിൽ താഴെന്യൂഡൽഹി: രാജ്യത്ത് ഇന്നും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ.കഴിഞ്ഞ 24…
Read Moreഗുജറാത്തിലെ സബര്‍മതി നദിയില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി ! വേറെ രണ്ടു തടാകങ്ങളിലും കൊറോണ; രാജ്യത്തുടനീളം പഠനം നടത്തണമെന്ന് ഗവേഷകര്‍…
നദീജലത്തില്‍ കൊറോണ ഏറെക്കാലം നില്‍ക്കുമെന്ന് സൂചന നല്കി പുതിയ പഠനം. ഗുജറാത്തിലെ സബര്‍മതി നദിയില്‍ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നദീ ജലത്തിന്റെ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. സമീപത്തെ കാന്‍ക്രിയ, ചന്ദോള തടാകങ്ങളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാന്ധി നഗര്‍ ഐഐടി, ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പഠനം നടത്തിയത്. രാജ്യത്തുടനീളം ഇത്തരത്തില്‍ സാമ്പിളുകള്‍ ശേഖരിച്ച് പഠനം നടത്തണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. നദികളിലെയും തടാകങ്ങളിലെയും വൈറസ് സാന്നിധ്യം വലിയ അപകടത്തിലേക്കു നയിക്കുമെന്ന് ഐഐടി പ്രൊഫസര്‍ മനീഷ് കുമാര്‍ വ്യക്തമാക്കി. വെള്ളത്തില്‍ വൈറസിന് കൂടുതല്‍ കാലം നിലനില്‍ക്കാനാകും എന്നത് അപകട സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ 29 വരെ…
Read Moreഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടുകൾ കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുമായി ബന്ധിപ്പിക്കരുതെ..! മകന്റെ ഓൺലൈൻ ഗെയിം കളി; അമ്മയുടെ അക്കൗണ്ടിൽ നിന്ന് പോയത് മൂന്നു ലക്ഷം രൂപ
ആലുവ: ലോക്ക്ഡൗൺ കാലത്തെ ഓൺലൈൻ ഗെയിമിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർഥി അമ്മയുടെ അക്കൗണ്ടിൽനിന്നു നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയിൽ സൈബർ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പണം ചോർന്ന വഴി കണ്ടെത്തിയത്. ആലുവ സ്വദേശിയായ വിദ്യാർഥി അമ്മയുടെ ബാങ്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് മൊബൈൽ ഫോണിലൂടെയാണ് ഗെയിം കളിച്ചത്. 40 രൂപ മുതൽ നാലായിരം രൂപ വരെ ഒരുസമയം ചാർജ് ചെയ്തായിരുന്നു കളി. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽനിന്നു പണം പോകുന്നതായി അറിഞ്ഞത്. തുടർന്നു ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ഫ്രീ ഫയർ എന്ന ഗെയിം കളിച്ചാണ് പണം നഷ്ടപ്പെടുത്തിയതെന്നു കണ്ടെത്തി. ഒരു ദിവസംതന്നെ പത്തു പ്രാവശ്യം വരെ ഈ വിദ്യാർഥി ചാർജ് ചെയ്തിരുന്നു. ഇതുപോലെ നിരവധി പരാതികൾ ലഭിച്ച പശ്ചാത്തലത്തിൽ ഓൺലൈൻ ബോധവത്കരണം നടത്തുമെന്ന് എസ്പി കാർത്തിക്…
Read Moreനിയന്ത്രണങ്ങൾക്ക് വിട്ടുവീഴ്ചയില്ല! മൂന്നാം തരംഗത്തിൽ വരുന്നത് അതിവ്യാപന ശേഷിയുള്ള വൈറസ്; ഡെൽറ്റാ വൈറസിനേക്കാൾ വ്യാപനശേഷി
തിരുവനന്തപുരം: ഡെൽറ്റാ വൈറസിനേക്കാൾ വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിർഭാവം മൂന്നാം തരംഗത്തിലുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ട് നിയന്ത്രണങ്ങൾ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം. മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുണ്ട്. സമൂഹമെന്ന നിലയ്ക്ക് ഒന്നാകെ ജാഗ്രത പുലർത്തിയാൽ മൂന്നാം തരംഗത്തെ തടയാൻ സാധിക്കും. മൂന്നാമത്തെ തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ ആരോഗ്യമേഖലയിലെ വിദഗ്ധരിൽനിന്നും ഉണ്ടാകുന്നുണ്ട്. അത്തരം ചർച്ചകളും പഠനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ഏറ്റവും മോശം സാഹചര്യത്തെ നേരിടാൻ ആവശ്യമായ തയാറെടുപ്പ് തന്നെയാണ് സർക്കാർ നടത്തുന്നത്. മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ കുട്ടികളുടെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് പീഡിയാട്രിക് ഇന്റൻസീവ് കെയർ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നുണ്ട്. മുതിർന്നവർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ കുട്ടികളിലെ ചികിത്സയ്ക്കുള്ള വിപുലീകരണവും നടത്തും. മെഡിക്കൽ കോളജ് ആശുപത്രികളിൽ അധികമായി 10 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു സ്ഥാപിക്കുകയോ നിലവിലുള്ള പീഡിയാട്രിക്…
Read Moreകീശകാലിയാക്കി പെട്രോള്‍ വില; സ്വകാര്യവാഹനങ്ങള്‍ സിഎന്‍ജി സംവിധാനത്തിലേക്ക്; പെട്രോളിനേക്കാള്‍ ലാഭകരം അന്തരീക്ഷ മലനീകരണക്കുവും
ജെറി എം. തോമസ് കൊച്ചി: ഇന്ധനവില വര്‍ധനയും കോവിഡ് ദുരിതവും മൂലം നട്ടംതിരിയുന്ന വാഹന ഉടമകള്‍ കൂട്ടത്തോടെ സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) സംവിധാനത്തിലേക്ക് വഴിമാറുന്നു. സെഞ്ചുറിയും കടന്നു പെട്രോള്‍ വില കുതിക്കുമ്പോഴാണ് പോക്കറ്റ് കാലിയാകാതിരിക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ ഒന്നടങ്കം സിഎന്‍ജി സംവിധാനത്തിലേക്ക് മാറുന്നത്. ലാഭത്തിനൊപ്പം പ്രകൃതി സൗഹൃദവുമെന്ന പ്രത്യേകതയും ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നേരത്തെ ടാക്സി വാഹനങ്ങളാണ് ഈ സംവിധാനത്തിലേക്കു മാറാന്‍ മുന്നോട്ടു വന്നതെങ്കില്‍ ഇപ്പോള്‍ സ്വകാര്യ വാഹനങ്ങളുടെ തള്ളിക്കയറ്റമാണുള്ളതെന്ന് വര്‍ക്ക്ഷോപ്പ് ഉടമകള്‍ പറയുന്നു. നിലവില്‍ പെട്രോള്‍ വാഹനങ്ങളില്നിലവില് പെട്രോള്‍ വാഹനങ്ങളാണ് സിഎന്‍ജി സംവിധാനത്തിലേക്ക് മാറ്റി നല്‍കുന്നത്. ഇതിനായി അംഗീകൃത കണ്വെര്ഷന് കിറ്റും സിഎന്‍ജി ടാങ്കും വാഹനത്തില്‍ ഘടിപ്പിക്കും. നേരത്തെ സിഎന്‍ജി ഓട്ടോകള്‍ നിരത്തില്‍ ഓടാന്‍ തുടങ്ങിയതു മുതല്‍ കൊച്ചി നഗരത്തില്‍ ഇത്തരം മാറ്റം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്. ഡീസല്‍ വാഹനങ്ങളിലും മാറ്റം…
Read Moreഡിജിറ്റൽ വിദ്യാഭ്യാസം; വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് “സൈബര്‍ വല’; ഓണ്‍ലൈന്‍ സര്‍വേയുമായി ആഭ്യന്തരവകുപ്പ് ; രക്ഷിതാക്കളേയും അധ്യാപകരേയും ഭാഗമാക്കും
കെ. ഷിന്റുലാല്‍ കോഴിക്കോട് : ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനിടെ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയുള്ള സൈബര്‍ ചൂഷണങ്ങളും തട്ടിപ്പുകളും കുറയ്ക്കാന്‍ പോലീസ് ഓണ്‍ലൈന്‍ സര്‍വേ നടത്തുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി കുട്ടികളെ വ്യാപകമായി ചൂഷണം ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ സൈബര്‍ സുരക്ഷാ വലയത്തിലാക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. അഞ്ചു മുതല്‍ 12 വരെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളേയും അവരുടെ രക്ഷിതാക്കള്‍, സ്കൂള്‍ അധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗൂഗിള്‍ ഫോംമുഖേനയാണ് ഓണ്‍ലൈന്‍ സര്‍വേ നടത്തുന്നത്. ഇന്റര്‍നെറ്റിനെ കുറിച്ചുള്ള അറിവുകള്‍ , എന്ത് ആവശ്യങ്ങള്‍ക്കാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്, ഇന്റര്‍നെറ്റിലെ അപകടങ്ങളെ കുറിച്ച് ബോധവാന്മാരാണോ, എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട് എന്നീ കാര്യങ്ങള്‍ സംബന്ധിച്ചാണ് ഗൂഗിള്‍ ഫോം മുഖേന സര്‍വേ നടത്തുന്നത്. കോഴിക്കോടുള്‍പ്പെടെയുള്ള പോലീസ് ജില്ലയിലെ നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ക്കാണ് സര്‍വേ ചുമതല. സര്‍വേ നടത്തുന്നതിനായി രണ്ടു ലിങ്കുകളും എല്ലാ സ്റ്റേഷനുകളിലേയും എസ്എച്ച്ഒമാര്‍ക്ക് നല്‍കിയിട്ടുണ്ട്.…
Read Moreപൂട്ടഴിച്ചപ്പോൾ കേരളം പൂസായി; ഒറ്റ ദിവസം കുടിച്ചത് 51 കോടിയുടെ മദ്യം; 68 ലക്ഷത്തിന്റെ മദ്യം കുടിച്ച് മുന്നിൽ പാലക്കാടും തൊട്ടുപിന്നിൽ തിരുവനന്തപുരവും
തിരുവനന്തപുരം∙ ലോക്ഡൗണ്‍ ഇളവിനെത്തുടർന്നു മദ്യശാലകൾ തുറന്ന ബുധനാഴ്ച റിക്കോർഡ് വിൽപ്പന. 51 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് ഷോപ്പുകളിലൂടെ മാത്രം വിറ്റത്. സാധാരണ ദിവസങ്ങളിൽ 49 കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ബുധനാഴ്ച 225 ഔട്ട്ലെറ്റുകളാണ് തുറന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി (ടിപിആർ) 20 ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിലെ 40 ഷോപ്പുകൾ തുറന്നിരുന്നില്ല. കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളില് എട്ട് കോടിയുടെ മദൃവിൽപന ഇന്നലെ നടന്നു. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് തേങ്കുറിശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശിയിൽ വിറ്റത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റില് 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യവും വിറ്റു.
Read More