കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിക്ക് അധികകാലം ബിജെപിയിൽ തുടരാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ. ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി സുരേഷ് ഗോപി കഴിഞ്ഞ ദിവസം രംഗത്തെത്തിയതിന് പിന്നാലെയാണ് എൻ.എസ്. മാധവന്റെ ട്വീറ്റ്. “മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഒഴികെ സുരേഷ് ഗോപിയെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും നല്ലതാണ്. മനുഷ്യത്വം അദ്ദേഹത്തിൽ തിളങ്ങി നിൽക്കുന്നു. സൈബർ ആക്രമണം നേരിട്ട പൃഥ്വിരാജിനെ പിന്തുണച്ച് അദ്ദേഹമല്ലാതെ മറ്റൊരു സൂപ്പര്‍താരവും രംഗത്തെത്തിയില്ല. വിഷമയമായ ആ സ്ഥലത്ത് അദ്ദേഹം അധികനാള്‍ തുടരുമെന്ന് ഞാന്‍ കരുതുന്നില്ല’- എന്‍.എസ് മാധവന് കുറിച്ചു.
Read MoreCategory: Top News
താൻ ഒതുക്കപ്പെട്ടു, ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്ന് ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുത്തി; പരാതിയുടെ കെട്ടുകൾ സോണിയ ഗാന്ധിക്ക് മുന്നിൽ അഴിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങൾ പറയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വർഷം താൻ പ്രവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടുവന്നത് ശരിയായില്ല. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല. ഈ നടപടിയിലൂടെ താൻ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. എന്നാൽ ഒരു പരാതിയും നൽകാതെ ഇതു താൻ അംഗീകരിച്ചു. തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുന്നതിന് ഹൈക്കമാൻഡിന്റെ ഈ നീക്കം കാരണമായെന്നും ചെന്നിത്തല പറയുന്നു.
Read Moreഹരിപ്പാട് അപകടത്തിൽപ്പെട്ട കാറിൽ കത്തിയും കഞ്ചാവും; പുലർച്ചെ നടന്ന അപകടത്തിൽ അഞ്ചുവയസുകാരൻ ഉൾപ്പെടെ നാലുപേരാണ് മരണപ്പെട്ടത്; 4 പേർ ചികിത്സയിൽ
ഹരിപ്പാട് : ദേശീയപാതയിൽ കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് സമീപം നാലുപേരുടെ മരണത്തിനിടയാക്കി അപകടത്തിൽപ്പെട്ട കാറിൽ നിന്നും മാരകായുധവും കഞ്ചാവും കണ്ടെത്തി. അപകടത്തിൽപ്പെട്ട് പൂർണമായി തകർന്ന കാർ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് കത്തിയും കഞ്ചാവും കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന രണ്ടു പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരും കാപ്പ നിയമപ്രകാരം നാടു കടത്തിയവരാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ മൂന്നോടെ മണലുമായി കായംകുളം ഭാഗത്തേക്ക് വന്ന ലോറിയും കായംകുളത്ത് നിന്നും എറണാകുളത്തേക്ക് വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കായംകുളം പുള്ളിക്കണക്ക് സെമീന മൻസിലിൽ കുഞ്ഞുമോന്റെ മകൻ റിയാസ് (26) പുള്ളികണക്ക് കുറ്റിയിൽ കിഴക്കതിൽ ഐഷ ഫാത്തിമ (25 ) ഐഷ ഫാത്തിമയുടെ മകൻ ബിലാൽ (5) കൊട്ടാരക്കര വടക്കേക്കര ആനക്കൊട്ടൂരിൽ ഓമനക്കുട്ടൻ മകൻ ഉണ്ണിക്കുട്ടൻ( 25 )എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാറിൽ സഞ്ചരിച്ച ഐഷ ഫാത്തിമ യുടെ ഭർത്താവ് അൻഷിഫ് (…
Read Moreസിഎഎ നടപ്പാക്കാന്‍ ആരംഭിച്ചു ! പാകിസ്ഥാന്,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം…
സിഎഎ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു. പാകിസ്താന്, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 1955ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009ല്‍ തയ്യാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്സി വിഭാഗത്തില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം. ഗുജറാത്ത്, രാജസ്ഥാന്, ചത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ അഭയാര്‍ഥികളായി താമസിക്കുന്നവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം. അപേക്ഷയില്‍ ജില്ലകളിലെ കളക്ടര്‍മാരാണ് തീരുമാനം എടുക്കേണ്ടത്.
Read Moreനൂറ് രൂപ കടന്നേക്കുമെന്ന് വിദഗ്ദർ; പെട്രോളിന് ഇന്നും വില കൂടി; 100ൽ ഒന്നാമതെത്താൻ കുതിച്ച് തലസ്ഥാനം
കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഉയർന്നത്. ഇതോടെ, തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.98 രൂപയും ഡീസലിന് 91.28 രൂപയും ആയി. കൊച്ചിയിൽ പെട്രോളിന് വില 94.4 രൂപയും ഡീസലിന് 90.46 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പതിനഞ്ചാം തവണയാണ്. കോവിഡിൽ വലയുന്ന ജനത്തെ കൂടുതൽ ദ്രോഹിച്ചാണ് കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ എണ്ണക്കമ്പനികൾ വിലകൂട്ടുന്നത്. പെട്രോൾ വില ഇങ്ങനാണേൽ ഉടൻ നൂറു കടക്കാനാണ് സാധ്യതയെന്ന് മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
Read Moreഇത് ചെറുത്..! വാടകയ്ക്കെടുത്ത സ്കൂട്ടറുമായി മുങ്ങി, കുടുങ്ങി; ഇതൊന്നുമല്ല ഇവരുടെ തന്ത്രങ്ങള്‍; ശ്രുതിയും ശ്രീജിത്തും ചില്ലറക്കാരല്ല…
പള്ളുരുത്തി: റെന്റ് എ ബൈക്ക് സ്ഥാപനത്തിൽനിന്ന് വാടകയ്ക്കെടുത്ത സ്കൂട്ടറുമായി മുങ്ങിയ യുവതിയും യുവാവും തൃശൂരിൽ പോലീസിന്റെ പിടിയിലായി. തൃശൂർ കുണ്ടുകാട് വെറ്റിലപ്പാറ പിണ്ടിയേടത്ത് പി.എസ്. ശ്രുതി (29), തൃശൂർ വെളുത്തൂർ കാട്ടിപ്പറമ്പ് കെ.എസ്. ശ്രീജിത്ത് (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 24ന് ഫോർട്ടുകൊച്ചി ചിരട്ടപ്പാലത്ത് പ്രവർത്തിക്കുന്ന ട്രാവൽ ഇന്ത്യ ഫോർട്ട് റെന്റ് എ ബൈക്ക് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇരുവരും സ്കൂട്ടർ വാടകയ്ക്കെടുത്തത്. തുടർന്ന് സ്കൂട്ടറുമായി പ്രതികൾ മുങ്ങുകയായിരുന്നു. സ്ഥാപന ഉടമയായ പയസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. പ്രതികൾ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പണം കടം വാങ്ങിയും വീട്ടു വാടക നൽകാതെയും മുങ്ങുകയാണ് ഇവരുടെ രീതി. വാടകയ്ക്ക് എടുത്ത സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്.
Read Moreമൂന്ന് നീല ടിക്കുകള്‍ ദൃശ്യമായാല്‍ അയച്ച സന്ദേശം സർക്കാർ കണ്ടു; രണ്ട് നീല ടിക്ക് ഒരു ചുവപ്പ് ടിക്ക് കണ്ടാൽ…! വ്യാജ സന്ദേശം വീണ്ടും വൈറൽ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ എല്ലാ സന്ദേശങ്ങളും കോളുകളും റിക്കാര്‍ഡ് ചെയ്യപ്പെടുമെന്നും നിരീക്ഷിക്കപ്പെടുമെന്ന വ്യാജ സന്ദേശം വീണ്ടും വൈറലാകുന്നു. ഡിജറ്റല്‍ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നതോടെയാണ് വ്യാജ സന്ദേശം വീണ്ടും പ്രചരിക്കാന്‍ തുടങ്ങിയത്. മൂന്ന് നീല ടിക്കുകള്‍ ദൃശ്യമായാല്‍ അയച്ച സന്ദേശം സർക്കാർ കണ്ടു. രണ്ട് നീല ടിക്ക് ഒരു ചുവപ്പ് ടിക്ക് കണ്ടാൽ സർക്കാർ നടപടിയെടുത്തേക്കാം എന്ന് തുടങ്ങി ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി ചട്ടങ്ങള്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മേയ് 25നാണ് പ്രാബല്യത്തിലായത്. ഇതിലൂടെ ഓണ്‍ലൈന്‍ വാര്‍ത്തകളും ഒടിടി പ്ലാറ്റ്ഫോമിലുള്ള വിവിധ സേവനങ്ങളും നിയന്ത്രിക്കാനാണ് നീക്കം. വ്യാജവാര്‍ത്തകള്‍ തടയുന്നതിനും ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ രാജ്യത്തിനെതിരേയുള്ള ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതിനുമാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിൽ…
Read Moreലക്ഷദ്വീപം, ലെറ്റ് ലിവ് ലക്ഷദ്വീപ്..! കരുതൽ കനലായി; ലക്ഷദ്വീപിനായി ലക്ഷം ദീപങ്ങൾ തെളിയിച്ചു മലയാളം ട്വിറ്റർ; ചര്‍ച്ചകളും സംവാദങ്ങളും ഇനിയുള്ള ദിവസങ്ങളിലും തുടരും
ന്യൂഡൽഹി: ലക്ഷദ്വീപ് ജനതയുടെ സമാധാന ജീവിതത്തിനു വേണ്ടി ലക്ഷം ദീപങ്ങൾ തെളിയിച്ചു മലയാളം ട്വിറ്റർ. ലക്ഷദ്വീപം, ലെറ്റ് ലിവ് ലക്ഷദ്വീപ് എന്നീ ഹാഷ് ടാഗുകളിൽ ആണ് ട്വിറ്ററിലെ മലയാളം കൂട്ടായ്മ ദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരളത്തിൽ അങ്ങോളം ഇങ്ങോളം ദീപങ്ങൾ തെളിയിച്ചത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരൻ എൻ.എസ് മാധവൻ ഉൾപ്പടെ ലക്ഷദ്വീപിന് വേണ്ടി പ്രകാശം പരത്തിയുള്ള മലയാളി മനസിന്റെ കരുതലിനു ഒപ്പം നിന്നു ദീപം തെളിയിച്ചു. സമാധാന ജീവിതം താറുമാറായി തുടങ്ങിയതോടെ അരികിലുണ്ടെന്ന ഉറപ്പോടെ മലയാളികള്‍ ഉയര്‍ത്തി വിട്ട പ്രതികരണങ്ങള്‍ സേവ് ലക്ഷദ്വീപ്, വീ സ്റ്റാന്‍ഡ് വിത്ത് ലക്ഷദ്വീപ്, ടുഗദര്‍ വിത്ത് ലക്ഷദ്വീപ് എന്നീ ഹാഷ് ടാഗുകളിലുടെ ട്വിറ്ററില്‍ ഒന്നാം നിര ട്രെന്‍ഡിംഗിലേക്ക് ഉയര്‍ന്ന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിരുന്നു. അതിന് പുറമേയാണ് മലയാളം ട്വിറ്റര്‍ കൂട്ടായ്മ ലക്ഷദ്വീപിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഇന്ന്…
Read Moreഒന്നിൽ കൂടുതൽ തവണവന്നാൽ നിങ്ങൾ നിരീക്ഷണത്തിൽ..! വിവാദങ്ങൾക്ക് തിരി കൊളുത്തുന്ന സ്റ്റാഫ് അംഗങ്ങളെ ഇത്തവണ തിരഞ്ഞെടുത്തത് കൃത്യതയോടെ; സെക്രട്ടേറിയറ്റിലും മന്ത്രി മന്ദിരങ്ങളിലും കയറിയിറങ്ങുന്നവർ ജാഗ്രതൈ..
തലശേരി: സെക്രട്ടേറിയറ്റിലും മന്ത്രി മന്ദിരങ്ങളിലും ഓഫീസുകളിലും ഒരു തവണയിൽ കൂടുതൽ എത്തുന്നവർ ഇനി മുതൽ നിരീക്ഷണത്തിലായിരിക്കും. ഇത് സംബന്ധിച്ച് കർശനമായ നിർദേശം സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്കും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും സർക്കാർ നൽകിക്കഴിഞ്ഞു. ശിപാർശകളില്ലാതെ പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കപ്പെടണമെന്ന സർക്കാരിന്റെ നിലപാടിന്റെ ഭാഗമായാണ് നിർദേശം.മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ കാണാൻ എത്തുന്നവരും പ്രത്യേകം നിരീക്ഷിക്കപ്പെടും. അസാധാരണമായ സന്ദർശനങ്ങളെല്ലാം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളാണ് പലപ്പോഴും വിവാദങ്ങൾക്ക് തിരി കൊളുത്തിയതെന്നതിനാൽ ഇത്തവണ കനത്ത ജാഗ്രതയോടെയാണ് സ്റ്റാഫുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. മുൻ കാലങ്ങളിൽ രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം നിയമനം നടത്തുന്ന രീതി അവസാനിപ്പിച്ച് വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ഓരോ നിയമനവും നടത്തിയിരിക്കുന്നത്.
Read Moreലക്ഷങ്ങൾ വരുമാനമുണ്ടായിരുന്നിട്ടും സ്വസ്ഥതയില്ലായിരുന്നു; ഇംഗ്ലണ്ടിൽ മലയാളി നഴ്സ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി; ദുരൂഹത മറ നീക്കി പുറത്തുവരുമെന്ന പ്രതീക്ഷ യിൽ ബന്ധുക്കൾ
കോട്ടയം: പൊൻകുന്നം ചിറക്കടവ് സ്വദേശിനിയായ നഴ്സ് ഇംഗ്ലണ്ടിൽ മരിച്ച സംഭവത്തിലെ ദുരൂഹത മറ നീക്കി പുറത്തുവരുമെന്ന പ്രതീക്ഷയിൽ ബന്ധുക്കൾ.അവിടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്. ഇംഗ്ലണ്ടിലെ റെഡിച്ചിൽ കുടുംബ സഹിതം താമസിച്ചിരുന്ന ഷീജ കൃഷ്ണനെ (43) ആണ് തിങ്കളാഴ്ച രാത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ബൈജു ശാരീരികമായ ഉപദ്രവിച്ചിരുന്നതായും ആത്മഹത്യചെയ്യുന്നതു സംബന്ധിച്ചും ഷീജ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾക്കായി ഷീജയുടെ മൊബൈൽ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിനു പിന്നിൽ ഭർത്താവിന്റെ പീഡനമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഷീജയ്ക്കു പനിയുണ്ടായിരുന്നതായും ഇതേ തുടർന്നു ഹൃദയാഘാതം അനുഭവപ്പെട്ടതായും ഭർത്താവിന്റെ സുഹൃത്തുക്കളാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. ഭർത്താവുമായി സ്വരച്ചേർച്ചയിലായിരുന്നില്ലെന്നും മുന്‍പ് ഷീജയെ മർദിച്ചിരുന്നതായും പലതവണ വിവാഹ മോചനത്തിനു ഷീജ ശ്രമിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. വർഷങ്ങളായി ഷീജയും കുടുംബവും ഇംഗ്ലണ്ടിലാണ്. ഡൽഹിയിലെ ഹോളി ഫാമിലി നഴ്സിംഗ്…
Read More