വായുവിലൂടെ അതിവേഗം പടരുന്ന കോവിഡിന്റെ പുതിയ വകഭേദം വിയറ്റ്നാമില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.വിയറ്റ്നാമിലെ ഗവേഷകരാണ് വൈറസിനെ തിരിച്ചറിഞ്ഞത്. വിയറ്റ്നാം ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. വാക്സിനേഷനിലൂടെ മികച്ച പ്രതിരോധമാണ് വിയറ്റ്നാം നടത്തി വരുന്നത്.പുതിയ വൈറസ് മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും യു കെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് അത്യന്ത്യം അപകടകാരിയാണെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ്നല്‍കുന്നുണ്ട്. 6,856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്നാമില്‍ കോവിഡ് ബാധിച്ചത്. 47 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Read MoreCategory: Top News
പൃഥ്വിരാജ് പ്രകടിപ്പിച്ചത് കേരളത്തിന്റെ വികാരം; അത് ശരിയായ രീതിയിൽ പ്രകടിപ്പിച്ചു..! പൃഥ്വിരാജിനെ പോലെ മുന്നോട്ടുവരാൻ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ നടൻ പൃഥ്വിരാജ് പ്രകടിപ്പിച്ചത് കേരളത്തിന്റെ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും ഉണ്ടാകുന്ന സ്വാഭാവിക വികാരമാണ് പൃഥ്വിരാജ് പ്രകടപിപ്പിച്ചത്. അത് ശരിയായ രീതിയിൽ പൃഥ്വിരാജ് പ്രകടിപ്പിച്ചു. ഇങ്ങനെയുള്ള എല്ലാ അഭിപ്രായ പ്രകടനങ്ങളോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാർ എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അത് പൃഥ്വിരാജിനോടും അവർ കാണിക്കുന്നു. പക്ഷേ കേരള സമൂഹത്തിന് സംഘപരിവാറിന്റെ ഈ നിലപാടിനോട് യോജിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ പൃഥ്വിരാജിനെ പോലെ മുന്നോട്ടുവരാൻ എല്ലാവരും സന്നദ്ധരാവുകയാണ് വേണ്ട തെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreകോവിഡിന്റെ രണ്ടാം തരംഗം! ഇന്ത്യയിലെ കത്തോലിക്കാ സഭയിൽ മാത്രം മരിച്ചത് 414 വൈദികരും കന്യാസ്ത്രീമാരും; നിരവധിപ്പേർ ചെറുപ്പക്കാരും…
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ കത്തോലിക്കാ സഭയിൽ മാത്രം മരിച്ചത് 414 വൈദികരും കന്യാസ്ത്രീമാരും. മരിച്ചവരിൽ 90 ശതമാനവും കഴിഞ്ഞ മാസവും ഈ മാസവുമാണെന്നു പേരും വിശദാംശങ്ങളും അടങ്ങിയ പട്ടിക തയാറാക്കിയ ഇന്ത്യൻ കറന്റ്സ് എഡിറ്റർ ഫാ. സുരേഷ് മാത്യു ഒഎഫ്എം പറഞ്ഞു. മരിച്ചവരിൽ 210 കന്യാസ്ത്രീമാരും 204 വൈദികരുമുണ്ട്. വിവിധ സന്യാസസഭകളിലെ അംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു. അടുത്തിടെ മരിച്ചവരിൽ നിരവധിപ്പേർ താരതമ്യേന ചെറുപ്പക്കാരുമാണ്. കോവിഡ് രോഗികൾക്ക് ആശ്വാസം എത്തിക്കുന്പോഴും വിവിധ ശുശ്രൂഷകൾക്കുമായി കൂടുതൽപേരുമായി ഇടപഴകേണ്ടി വരുന്നതാണ് ഇവർക്കി ടയിൽ മരണം കൂടിയതിനു കാരണമെന്നാണു വിലയിരുത്തൽ. കോവിഡിന്റെ രണ്ടാം തരംഗത്തിൽ കത്തോലിക്കാ സഭയിലെ എല്ലാ റീത്തുകളിലും മരിച്ച വൈദികരുടെയും സിസ്റ്റേഴ്സിന്റെ പേരും വിലാസവും വയസും സന്ന്യാസ സമൂഹവും തിരിച്ചുള്ള വിശദമായ പട്ടിക തയാറാക്കിയിട്ടുണ്ട്. കോവിഡ് മൂലം അടുത്തിടെ മരിച്ച സന്യാസികൾ, സന്യാസിനികൾ എന്നിവരുടെ പട്ടിക തയാറാക്കിയപ്പോഴാണു…
Read Moreലോക്ക് അഴിച്ചു തുടങ്ങി! ബാങ്കുകളുടെ പ്രവർത്തന സമയം നീട്ടി; തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയവ അറിയാം…
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. എല്ലാ വ്യവസായ ശാലകൾക്കും 50 ശതമാനം ജീവനക്കാരുമായി തുറന്നുപ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകളും തുറക്കാം. ആവശ്യമനുസരിച്ച് കെഎസ്ആര്‍ടിസി വ്യവസായമേഖലകളിലേക്ക് സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിയമ അഡ്വൈസ് ലഭിച്ചവര്‍ക്ക് ജോലിയിൽ പ്രവേശിക്കാൻ യാത്രാനുമതി നൽകി. ഇളവുകൾ അത്യാവശ്യ പ്രവർത്തനങ്ങൾക്കാണെന്നും ദുരുപയോഗം ചെയ്യരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയവ തുണിക്കടകള്‍, ചെരുപ്പുകടകള്‍, ജ്വല്ലറികള്‍, വിദ്യാര്‍ഥികള്‍ക്കു ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ – (തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം അഞ്ച് വരെ). പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാം. ബാങ്ക് ബാങ്കുകളുടെ പ്രവർത്തന സമയം നീട്ടി. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രവർത്തന…
Read Moreഎംബിബിഎസ് പരീക്ഷയിലെ ആൾമാറാട്ടം! ഒരു വിദ്യാർഥിയുടെ ഉത്തരക്കടലാസ് കാണാതായി; അധ്യാപകന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നതായും സംശയം
ചാത്തന്നൂർ: എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തുന്ന പോലീസ് സംഘം പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇത് വിദഗ്ദ പരിശോധനയ്ക്കായി സൈബർ സെല്ലിന് ഉടൻ കൈമാറുമെന്ന് ചാത്തന്നൂർ എസിപി വൈ.നിസാമുദീൻ പറഞ്ഞു. ആൾമാറാട്ടത്തിലും ക്രമക്കേടിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാർക്ക് പങ്കുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. മിയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളജിലെ എംബിബിഎസ് പരീക്ഷ കേന്ദ്രത്തിൽ മൂന്നാം വർഷ വിദ്യാർഥികൾക്ക് നടത്തിയ പാർട് (അഡീഷണൽ) പരീക്ഷ എഴുതിയ മൂന്ന് വിദ്യാർഥികളുടെ ഉത്തരക്കടലാസിലാണ് തിരിമറി നടന്നത്. ഇവർക്ക് വേണ്ടി മറ്റാരോ പരീക്ഷ എഴുതി ഉത്തരക്കടലാസ് തിരുകി കയറ്റിയെന്നാണ് ആരോഗ്യ സർവകലാശാലയുടെ കണ്ടെത്തൽ. ഈ മൂന്ന് വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കണ്ണനല്ലൂർ പോലീസ് കേസെടുക്കുകയും ആരോഗ്യ സർവകലാശാല രണ്ടര വർഷത്തേക്ക് ഇവരെ ഡീ ബാർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അസീസിയ മെഡിക്കൽ കോളജിലെ വൈസ് പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്നാണ് പോലീസ് പ്രാഥമിക…
Read Moreകാനഡയിൽ അടച്ചുപൂട്ടിയ സ്കൂളിൽനിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി! പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
ഒട്ടാവ: കാനഡയിൽ പതിറ്റാണ്ടുകൾക്ക് മുൻപ് അടച്ചുപൂട്ടിയ റെസിഡൻഷ്യൽ സ്കൂളിൽനിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. 1978 ൽ അടച്ചുപൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. “നമ്മുടെ രാജ്യ ചരിത്രത്തിലെ ലജ്ജാകരമായ അധ്യായത്തിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലാണിതെന്ന്’ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന സ്കൂളായിരുന്നു ഇത്. ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. റഡാറിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാനഡയിലെ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടംബങ്ങളില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയി സ്കൂളുകളിൽ പാർപ്പിക്കുകയും സാംസ്കാരിക വംശഹത്യ നടത്തുകയുമായിരുന്നെന്ന് 2015ല്‍ പുറത്തുവന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. റസിഡൻഷ്യൽ സ്കൂളുകളിൽ താമസിച്ചിരുന്ന 4100 കുട്ടികൾ കൊല്ലപ്പെട്ടതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഭീകരമായ ശാരീരിക മർദനങ്ങൾക്കും ബലാത്സംഗത്തിനും ഇവർ വിധേയരായിരുന്നു.…
Read Moreലോക്ഡൗൺ ജൂൺ ഒമ്പത് വരെ നീട്ടി! മലപ്പുറത്തിന്റെ ട്രിപ്പിൾ ലോക്ക് അഴിച്ചു; ലോക്ഡൗൺ ഒഴിവാക്കണമെങ്കില്‍ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ ഒമ്പത് വരെ നീട്ടി. മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി. എന്നാൽ ലോക്ഡൗൺ തുടരും. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും പൂർണതോതിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ഡൗൺ ഒഴിവാക്കാനുള്ള സാഹചര്യമുണ്ടാകണമെങ്കിൽ ആശുപത്രികളിലെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ഐസിയു കിടക്കകളിലെ രോഗികളുടെ എണ്ണം 60 ശതമാനത്തിലും താഴെയാകണം. തുടർച്ചയായ മൂന്ന് ദിവസത്തെ ടിപിആർ 15 ശതമാനത്തിലും കുറയണം. പുതിയ രോഗികളുടെ എണ്ണം തുടർച്ചയായ ഏഴ് ദിവസം കുറയണം. ഈ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടാൽ മാത്രമേ ലോക്ഡൗൺ ഒഴിവാക്കാൻ സാധിക്കൂ. നിലവിൽ ഐസിയു കിടക്കകളുടെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 18 ശതമാനത്തിലും അധികമാണ്. അതിനാൽ ലോക്ഡൗൺ ഒഴിവാക്കിയാൽ രോഗ വ്യാപനം ശക്തമകുകയും നിയന്ത്രണാതീതമാകുകയും ചെയ്യും. ആരോഗ്യ സംവിധാനത്തിന് ഉൾക്കൊള്ളാവുന്നതിലും അധികമായി രോഗികളുടെ എണ്ണം…
Read Moreഒഎന്‍വി പുരസ്കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു ! സമ്മാനത്തുകയടക്കം അഞ്ച് ലക്ഷം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും…
വിവാദങ്ങള്‍ക്കൊടുവില്‍ ഒഎന്‍വി പുരസ്കാരം നിരസിച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. പുരസ്കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. മീടു ആരോപണം നേരിടുന്ന വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം നല്‍കുന്നതിനെതിരെ മലയാളം ചലച്ചിത്ര പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ കടുത്തതോടെ പുരസ്കാരം നല്കിയ കാര്യം പുനഃപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്വറല്‍ അക്കാദമി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വൈരമുത്തു പുസ്കാരം നിരസിക്കുന്നതായി അറിയിച്ചത്. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ തന്നെയും ഒഎന്‍വിയെയും അപമാനിക്കുന്നതാണെന്നും സത്യസന്ധത ഉരച്ച് നോക്കി തെളിയിക്കേണ്ട കാര്യമല്ലെന്നും വൈരമുത്തു പറഞ്ഞു. പുരസ്കാരത്തുകയായ മൂന്ന് ലക്ഷം രൂപയും തന്റെ കയ്യില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും വൈരമുത്തു വ്യക്തമാക്കി. വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച 17 പേരില്‍ ഒരാളായ ഗായിക ചിന്മയി ശ്രീപദ, മലയാള നടിമാരായ റീമ കല്ലിങ്കല്‍,…
Read More‘ഹെവി ബ്രേക്ക് ഫാസ്റ്റ്’ ! ഒരു മാസത്തെ പ്രഭാത ഭക്ഷണത്തിന്റെ ചെലവ് 26,479 രൂപ; ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയ്ക്കെതിരേ അന്വേഷണം…
ഹെവി ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നവരാണ് പാശ്ചാത്യരാജ്യങ്ങളിലുള്ളവരെന്ന് പറയാറുണ്ട്. പ്രഭാതഭക്ഷണത്തിന് അവര്‍ അത്രയധികം പ്രാധാന്യം നല്കുന്നുവെന്നു വേണം കരുതാന്‍. എന്നാല്‍ ഇപ്പോള്‍ ‘ഹെവി ബ്രേക്ക്ഫാസ്റ്റ്’ കഴിച്ച് കുടുക്കിലായിരിക്കുകയാണ് ഫിന്നിഷ് പ്രധാനമന്ത്രി സന മെറിന്. 34-ാം വയസില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡോടെ ഫിന്‍ലന്‍ഡില്‍ അധികാരത്തിലെത്തിയ വ്യക്തിയാണ് സന. എന്നാല്‍ സനയുടെ ഒരു മാസത്തെ പ്രഭാത ഭക്ഷണത്തിന്റെ ബില്ല് കണ്ട് ഏവരും ഞെട്ടി. തുടര്‍ന്ന് ഈ ബില്ലിനെച്ചൊല്ലി പോലീസ് പ്രധാനമന്ത്രിയ്ക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ പ്രഭാതഭക്ഷണത്തിന്റെ പേരില്‍ സന പ്രതിമാസം 300 യൂറോ (26,479 രൂപ) കൈപ്പറ്റിയെന്ന് ഒരു ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്. സനയുടെ മുന്‍ഗാമികള്‍ക്കും ഇത്തരത്തില്‍ ആനുകൂല്യം നല്‍കിയിരുന്നുവെന്നാണ് സര്‍ക്കാര്‍ വാദം. പ്രധാനമന്ത്രിയെന്ന നിലയില്‍ താന്‍ യാതൊരു ആനുകൂല്യവും ആവശ്യപ്പെട്ടിട്ടില്ലെന്നും തീരുമാനമെടുക്കുന്നതില്‍…
Read Moreചരക്കു കപ്പലിന് തീപിടിച്ചത് ആസിഡ് മഴയ്ക്ക് കാരണമായേക്കുമെന്ന് വിവരം ! ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം…
കഴിഞ്ഞ ആഴ്ച കൊളംബോ തീരത്തിന് സമീപം കപ്പലില്‍ തീപിടിത്തമുണ്ടായത് ആസിഡ് മഴയ്ക്ക് കാരണമായേക്കുമെന്ന് മുന്നറിയിപ്പ്. കപ്പലില്‍ നിന്ന് വന്‍തോതില്‍ നൈട്രജന്‍ ഡയോക്സൈഡ് പുറന്തളളപ്പെടുന്നതാണ് കാരണം. ശ്രീലങ്കയിലെ മുന്‍നിര പരിസ്ഥി സംഘടനയാണ് മുന്നറിയിപ്പ് നല്‍കിയത് ജനങ്ങളോട് ജാഗ്രത പാലിക്കാനും സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. സിങ്കപ്പൂര്‍ പതാകയുളള എംവി എക്സ് പ്രസ് പേള്‍ ചരക്കുമായി ഗുജറാത്തില്‍ നിന്ന് കൊളംബോയിലേക്ക് വരികയായിരുന്നു. രാസവസ്തുക്കളും കോസ്മെറ്റിക് വസ്തുക്കളുടെ നിര്‍മാണത്തിനുളള അസംസ്കൃത വസ്തുക്കളുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കൊളംബോ തീരത്ത് നിന്ന് 9.5 നോട്ടിക് മൈല്‍ അകലെ വെച്ചാണ് കപ്പലില്‍ തീപ്പിടിത്തമുണ്ടായത്. മെയ് 20-നാണ് കപ്പല്‍ ഇവിടെ നങ്കൂരമിട്ടത്. 325 മെട്രിക് ടണ്‍ ഇന്ധനമാണ് ടാങ്കുകളില്‍ ഉളളത്. ഇതിനുപുറമേ 1486 കണ്ടെയ്നറുകളിലായി 25 ടണ്‍ അപകടകരമായ നൈട്രിക് ആസിഡുമുണ്ട്. ‘എംവി എക്സ്പ്രസ് പേളില്‍ നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഡയോക്സൈഡ് വളരെ വലിയ അളവിലുളളതാണെന്ന് ഞങ്ങള്‍ നിരീക്ഷിച്ചിരുന്നു. മഴക്കാലത്ത്…
Read More