നെടുമങ്ങാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. നെട്ടഭദ്രകാളി ക്ഷേത്രത്തിനു പിൻവശത്തെ പനക്കൽ ശ്രീ വത്സത്തിൽ സതീശൻനായരാണ് (60) ഭാര്യ ഷീജയെ(48) കൊലപ്പെടുത്തിയ ശേഷം കൈഞ്ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പോലീസ് എത്തി ഇരുവരെയുംമെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും യാത്രാമധ്യേ ഷീജ മരിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സതീശൻ നായർക്ക് ഭാര്യ ഷീജയെ സംശയമായിരിന്നു. മരണംസംഭവിക്കുന്നതിന് തലേദിവസം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായതിനെത്തുടർന്ന് സതീശൻ ഭാര്യ ഷീജയുടെ താലിമാല പൊട്ടിക്കുകയും തുടർന്ന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് എത്തുകയും ഇരുവരോടും പോലീസ് സ്റ്റേഷനിൽ എത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലേക്ക് പോകാൻ തുടങ്ങുന്നതിനിടെ വീണ്ടും വാക്ക് തർക്കം ഉണ്ടാകുകയും ഷീജയുടെ കഴിത്തിൽ വെട്ടുകയായിരുന്നു അതിനുശേഷം ഭർത്താവ് സതീശൻ കൈഞ്ഞരമ്പറുത്ത് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുകയുമായിരുന്നു. ഒാൺലൈൻ ക്ലാസിൽ പങ്കെടുക്കാൻപോയ മകൻ…
Read MoreCategory: Top News
ഇവന് ഗോപു രാജന്! കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര് കോവിഡ് ബാധിച്ചു മരിച്ചെന്ന് വ്യാജപ്രചാരണം നടത്തിയ യുവാവ്; കുടുങ്ങി
കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര് കോവിഡ് ബാധിച്ചു മരിച്ചെന്ന് വാട്സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് പോലീസ് പിടിയില്‍. കടുത്തുരുത്തി വെള്ളാശേരി കുന്നത്ത് ഗോപു രാജനാ(29)ണ് അറസ്റ്റിലായത്. ഇയാള്‍ കടുത്തുരുത്തി സിഫ്എല്‍ടിസിയിലെ വോളന്റീയറായി പ്രവര്‍ത്തിച്ചു വരികയാണ്. ഇയാള്‍ നന്പന് എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു. ഏപ്രില്‍ 29 മുതലാണ് വാട്സാപ്പില്‍ ഓഡിയോ സന്ദേശം വന്നത്.
Read Moreഫോണെടുത്താല്‍ കേള്‍ക്കുന്നത് ഗള്‍ഫിലുള്ള ഭര്‍ത്താവും നാട്ടിലുള്ള ഭാര്യയും തമ്മിലുള്ള പഞ്ചാര വര്‍ത്തമാനം! പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ ഫോൺ OUT; ചികിത്സിക്കാതെ BSNL
പയ്യന്നൂര്‍: ഫോണിന്റെ ഉപയോഗം ബിഎസ്എന്എല്കാര്ക്ക് അറിയില്ലേയെന്ന ചോദ്യമാണ് ഇപ്പോൾ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുയരുന്നത്. മൂന്നുവര്‍ഷത്തോളമായി പോലീസിനേയും നാട്ടുകാരേയും ഒരുപോലെ വട്ടം കറക്കുന്ന സ്റ്റേഷനിലെ ഫോണാണ് ചോദ്യത്തിന് കാരണം. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ 04985-203032 നമ്പര്‍ ലാൻഡ് ഫോണാണ് വില്ലനായി മാറിയത്. അത്യാവശ്യത്തിന് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചാല്‍ കിട്ടുന്നില്ല എന്ന പൊതുജനങ്ങളുടെ പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പരാതി സത്യവുമാണ്. വിളിക്കുന്നവരുടെ ഫോണില്‍ ബെല്ലടി ശബ്ദം കേള്‍ക്കുമെങ്കിലും പോലീസ് സ്റ്റേഷനിലെ ഫോണ്‍ മൗനത്തിലായിരിക്കും. ഇതോടെ അത്യാവശ്യക്കാര്‍ക്ക് പോലീസിന്റെ സേവനം ലഭിക്കാന്‍ ബുദ്ധിമുട്ടായി. മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പ്രശ്നമായിരുന്നു ഈ ഫോണിന്. ബെല്ലടിക്കുന്നത് കേട്ട് ഫോണെടുത്താല്‍ കേള്‍ക്കുന്നത് ഗള്‍ഫിലുള്ള ഭര്ത്താക്കന്മാരും നാട്ടിലുള്ള ഭാര്യമാരുമായുള്ള കിഞ്ചന വര്‍ത്തമാനം, കാമുകി കാമുകന്മാരുടെ പഞ്ചാര വര്‍ത്തമാനം ഇങ്ങനെയുള്ള പലതുമാണ്. അതും മണിക്കൂറുകളോളം നീളുന്ന സംസാരവും. ഫോണ്‍ കട്ടാക്കിയാല്‍ ഉടന്‍ വരും ഇത്തരത്തിലുള്ള അടുത്ത വിളി.…
Read Moreകോവിഡ് കാലത്തെ വിനോദയാത്ര ! ഇന്ത്യയിലെ കോവിഡ് ദുരന്തകാലത്തിടെ മാലിദ്വീപിലേക്ക് ഓടിപ്പോയ ബോളിവുഡ് നക്ഷത്രങ്ങളെ വിമര്‍ശിച്ച് ആരാധകര്‍
സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാണ് മാലിദ്വീപ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിര്‍ബന്ധിത യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെ തപ്സി പന്നു മുതല്‍ കത്രീന കൈഫ് വരെ പലരും ദ്വീപ് സന്ദര്‍ശിച്ചിട്ടുണ്ട്. ഒടുവില്‍ രണ്‍ബീര്‍ കപൂറും ആലിയഭട്ടും, ടൈഗര്‍ ഷ്രോഫും ദിഷ പതാനിയും മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ചു. ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുകയും ചെയ്തു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുകയും ആളുകള്‍ ഓക്സിജനുവേണ്ടി തീവ്രമായി പോരാടി മരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ മാലിദ്വീപിലേക്ക് അവധിക്കാലത്തിനായി പുറപ്പെട്ടതു വിമര്‍ശിക്കപ്പെടുകയാണിപ്പോള്‍. ഇന്ത്യയിലെ കോവിഡ് ദുരന്തകാലത്തിടെ മാലിദ്വീപിലേക്ക് ഓടിപ്പോയ ബോളിവുഡ് നക്ഷത്രങ്ങളെ സെന്‍സിറ്റീവ്, ലജ്ജയില്ലാത്തത് എന്നന്നൊക്കെയാണ് ആരാധകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നടന് രണ്‍ബീര്‍ കപൂര്‍ ഏപ്രില്‍ 19 ന് മുംബൈ വിമാനത്താവളത്തിലെത്തിയപ്പേള് കാമുകി ആലിയ ഭട്ടിനൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചതിന് ശേഷം മാലദ്വീപ് കോളിംഗ് എന്ന അടിക്കുറിപ്പിട്ടത്…
Read Moreസൈക്കോയാണോ? സനുമോഹന്റെ സൂപ്പർഹീറോ സുകുമാരക്കുറുപ്പ്; ചോദ്യം ചെയ്യാന്‍ പോലീസ് തന്ത്രപരമായ നീക്കം നടത്തിയതായി സൂചന
കൊച്ചി: വൈഗയുടെ കൊലപാതകത്തിന് ശേഷം കടക്കാരില്‍ നിന്നും ഒളിച്ച് ആള്‍മാറാട്ടം നടത്തി ആര്‍ഭാടജീവിതം നയിക്കാനാണ് പ്രതി സനു മോഹന്‍ ലക്ഷ്യം ചെച്ചതെന്ന് അന്വേഷണസംഘം. ഇത് സാധൂകരിക്കുന്ന തെളിവുകളാണ് സനു മോഹനന് ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ നിന്നടക്കെ പോലീസിന് ലഭിച്ചിട്ടുള്ളത്. സുകുമാരക്കുറുപ്പ് മോഡലിൽ ജീവിതകാലം മുഴുവൻ ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതി. സിനിമ കണ്ടു, ചൂതാട്ടം നടത്തി കൊലപാതകത്തിന് ശേഷം കോയമ്പത്തൂരിലെത്തിയ സനു മോഹന്‍ തീയേറ്ററില്‍ സിനിമ കണ്ടതായും ചൂതാട്ടം നടത്തിയതായും നേരത്തെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തി ജീവിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന അനുമാനത്തിലേക്ക് പോലീസ് എത്തിയിട്ടുള്ളത്. വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്നും ലഭിച്ചതിന് ശേഷം 27 ദിവസങ്ങള്‍ക്ക് ശേഷമാണ് സനു മോഹനെ പിടികൂടാനായിരുന്നത്. സമീപ കാലത്ത് പോലീസിനെ ഇത്ര വലച്ച മറ്റൊരു തിരോധാനം നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കൃത്യം നടത്തിയതിന് ശേഷം…
Read Moreകോവിഡ് വര്‍ധിക്കുന്നു…ആധുനിക ശ്മശാനം റെഡി ! വെട്ടിലായി മേയര്‍ ആര്യ രാജേന്ദ്രന്; ട്രോളുകള്‍ പറപറക്കുന്നു…
കോവിഡ് രാജ്യത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് വിവാദമായി. ആര്യ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ട്രോള്‍ പേജുകളിലും ഇത് തന്നെയാണ് കഥ. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചെന്നും അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങളുമാണു മേയര്‍ പങ്കിട്ടത്. കോവിഡുമായി ചേര്‍ത്തുവച്ച് പോസ്റ്റിട്ടതോടെയാണു വിവാദമായത്. ‘രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണു ശവസംസ്കാരത്തിനായി ഉള്ളത്’ ഇതായിരുന്നു മേയര്‍ പങ്കുവച്ച പോസ്റ്റ്. ഇത്തരം കാര്യങ്ങള്‍ അതും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പോസ്റ്റിട്ടു വികസന നേട്ടമായി ചൂണ്ടിക്കാണിച്ച മേയറുടെ…
Read Moreകേരളത്തിലെ സാഹചര്യം അതീവ ഗുരുതരം ! കോവിഡിനേക്കാള്‍ മാരകം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ്; സര്‍ക്കാരിനോട് ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഇങ്ങനെ…
സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതിരൂക്ഷമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കുറയ്ക്കുന്നതും ഏകീകരിക്കുന്നതും സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം. വര്‍ധിച്ചുവരുന്ന കോവിഡ് കണക്കുകള്‍ മനസിനെ അലട്ടുന്നതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിരീക്ഷിച്ചു. കോവിഡ് ചികിത്സയ്ക്കുള്ള ചെലവ് കോവിഡിനേക്കാള്‍ ഭീകരമാണ്. ഇക്കാര്യത്തില്‍ കൂടുതലായി എന്ത് ചെയ്യാന്‍ കഴിയും എന്നത് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കോവിഡില്‍നിന്നു മുക്തമാകാമെങ്കിലും ചെലവില്‍നിന്നു മുക്തമാകാന്‍ സാധിക്കില്ലെന്ന ഒരു കുറിപ്പും കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, കോവിഡ് രോഗികളുടെ ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. ചികിത്സാ നിരക്കുകള്‍ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.…
Read Moreഓക്സിജനു വേണ്ടി പരക്കം പായുമ്പോൾ ആയിരം രൂപയ്ക്ക് വീട്ടിൽ ഓക്സിജൻ! അദ്ഭുതമാകുന്ന രഹസ്യക്കൂട്ടിനു പേറ്റന്റ് കാത്ത് ചന്ദ്രബോസ്
ബോബൻ ബി. കിഴക്കേത്തറ ആലുവ: കോവിഡിന്റെ രണ്ടാംവരവിൽ രാജ്യം മുഴുവൻ ഓക്സിജനു വേണ്ടി പരക്കം പായുമ്പോൾ ആയിരം രൂപയ്ക്ക് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഉപകരണവുമായി 62 കാരനായ ചന്ദ്രബോസ് കഴിഞ്ഞ ഒന്നര വർഷമായി അനുമതി കാത്തിരിക്കുകയാണ്. ഏറ്റവും ചെലവു കുറഞ്ഞതും കൂടെ കൊണ്ടു നടക്കാവുന്നതുമായ “ഈസി ഓക്സിജൻ’ ഉപകരണത്തിന് പേറ്റന്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇൗ റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ. മൂന്ന് ബോട്ടിലുകളും ഏതാനും കുഴലുകളും മാസ്കും ഉൾപ്പെടുന്ന പെട്ടിയാണ് ചന്ദ്രബോസിന്റെ ഉപകരണം. വലിയ രണ്ട് ബോട്ടിലുകളിൽ വെള്ളം നിറച്ചു വച്ചിരിക്കും. ചെറിയ ബോട്ടിലിൽ നിറച്ചു വച്ച മിശ്രിതമാണ് ഓക്സിജൻ ഉത്പാദനത്തിന്റെ കാറ്റലിസ്റ്റ്. ഈ രഹസ്യ കൂട്ടിനാണ് ചന്ദ്രബോസിന് പേറ്റന്റ് വേണ്ടത്. ഡൽഹിയിൽ നിന്ന് വരുത്തിക്കുന്ന വലിയ പ്ലാസ്റ്റിക് കുപ്പികളാണ് ഉപകരണത്തിന് വലിപ്പം നൽകുന്നത്. ആയിരം രൂപ ചെലവിൽ സംവിധാനം ഉണ്ടാക്കാനാകുമെന്ന് ചന്ദ്രബോസ് പറയുന്നു. ചെറിയ കുപ്പിയിലിടുന്ന മിശ്രിതത്തിന്…
Read Moreഎന്തുകൊണ്ട് വാക്സിന് രണ്ടു വില? വില നിർണയം കമ്പനികൾക്ക് വിട്ട് നൽകരുത്; കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി: കോവിഡ് വാക്സിൻ വിലയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വാക്സിന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും എന്തുകൊണ്ടാണ് രണ്ടു വിലയെന്നും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണിതെന്നും സുപ്രീംകോടതി ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭിക്കുന്നതിൽ എങ്ങനെ തുല്യത ഉറപ്പാക്കുമെന്ന് ആരാഞ്ഞ കോടതി, വാക്സിൻ ഉത്പാജനം കൂട്ടാൻ സർക്കാർ നേരിട്ട് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. വാക്സിൻ വില കമ്പനികൾക്ക് വിട്ടുകൊടുക്കരുത്. മറ്റ് പ്രതിരോധ കുത്തിവയ്പ്പുകൾ പോലെ ഇതും സൗജന്യമാക്കാൻ ആലോചിക്കണം. സംസ്ഥാനങ്ങൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യാം. പല സംസ്ഥാനങ്ങളിലും ഓക്സിജൻ ആവശ്യത്തിന് ഇല്ലെന്നും കോടതി പറഞ്ഞു. നിർബന്ധിത പേറ്റന്റ് വാങ്ങി വാക്സിൻ വികസനത്തിന് നടപടി സ്വീകരിച്ചു കൂടെ. കേന്ദ്രസർക്കാരിന് തന്നെ നൂറ് ശതമാനം വാക്സിനും വാങ്ങി വിതരണം ചെയ്തുകൂടെയെന്നും കോടതി ചോദിച്ചു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി തത്സമയം അറിയിക്കണം. നിരക്ഷരരായ ആളുകളുടെ വാക്സിൻ…
Read Moreവമ്പന്മാര് കുടുങ്ങും? പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ് കാണിക്കാൻ നിർദ്ദേശം; ഉന്നതരിലേക്കുള്ള സൂചന നൽകി ഇന്റലിജൻസ്…
കോഴിക്കോട്: തൃശൂര്‍ കൊടകരയിലെ കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം വമ്പന്മാരിലേക്ക്.പണം കൈമാറുന്ന സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ ആരെല്ലാമാണെന്നും തെരഞ്ഞെടുപ്പിനു തൊട്ടുമുന്നോടിയായി പണം കൊണ്ടുവരുന്നതിനു മുമ്പും ശേഷവും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുമായി ബന്ധപ്പെട്ട നേതാക്കളാരെല്ലാമാണെന്നുമാണ് അന്വേഷിക്കുന്നത്. തൃശൂര്‍ എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെങ്കിലും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സമാന്തരമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നേതൃത്വത്തിലേക്ക് തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തേക്കു കോടികള്‍ കൊണ്ടുവന്നതില്‍ ബിജെപി നേതൃത്വത്തിനുള്ള പങ്കിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. പണം കൊണ്ടുവന്നവരുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ദേശീയ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന മുന്‍ യുവമോര്‍ച്ചാ നേതാവായ സുനില്‍ നായക് നേരത്തെ ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇടപാട് ഹോട്ടലിൽ പണം ഡ്രൈവര്‍ക്കു കൈമാറിയ ധര്മരാജന്, ധര്‍മരാജനു പണം നല്കിയ സുനില്‍ നായിക് എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കോഴിക്കോടുനിന്നു കൊച്ചിയിലേക്കു…
Read More