രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ അടുത്തഘട്ടത്തെ സംബന്ധിച്ച മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. മെയ് ഒന്നുമുതലാണ് അടുത്ത ഘട്ടം ആരംഭിക്കുന്നത്. 18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവരുടെ വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഏപ്രില്‍ 28 മുതല്‍ ആരംഭിക്കും. കോവിന്‍ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്ട്രേഷന്. ഇതു സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു. സ്പോട്ട് രജിസ്ട്രേഷന് അധവാ വോക്ക് ഇന്‍ സംവിധാനം തുടര്‍ന്ന് ഉണ്ടാകില്ലെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘വാക്സിനേഷന് കൂടുതല്‍ പേര്‍ക്ക് തുടങ്ങുന്നതോടെ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ഉറപ്പാണ്. ആളുകള്‍ കൂട്ടമായെത്തുന്നത് തടയാനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് അപ്പോയിന്റ്മെന്റ് എടുക്കണമെന്നത് നിര്‍ബന്ധമാണ്. സര്‍ക്കാര്‍-സ്വകാര്യ കോവിഡ് വാക്സിനേഷന് സെന്ററുകള്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരും. ജില്ലാ ഇമ്യൂണൈസേഷന് ഓഫീസര്‍മാര്‍ തന്നെയായിരിക്കും ഇത് നിര്‍വഹിക്കുക.…
Read MoreCategory: Top News
എന്റെ ഇക്കയുടെ ഒപ്പം ഞാന്‍ പോവുകയാണ്…അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ്; കാസര്‍ഗോട്ടെ സംഭവം ലവ് ജിഹാദെന്ന് ബന്ധുക്കള്‍ അല്ലെന്ന് പോലീസും…
കാസര്‍ഗോട്ട് പ്രതിശ്രുത വധു ആഭരണങ്ങളുമായി കാമുകനൊപ്പം പോയ സംഭവം ലവ് ജിഹാദെന്ന് ആരോപണം. സംഭവം ലൗ ജിഹാദാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുമ്പോള്‍ ഈ ആരോപണം പാടെ തള്ളുകയാണ് പോലീസ്. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. പെണ്‍കുട്ടി നാടുവിട്ടു ആറു ദിവസമായിട്ടും പോലീസിന് വിഷയത്തില്‍ തുമ്പുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പൊള്ളക്കടയില്‍ ഇരുപത്തിയൊന്നുകാരിയായ അഞ്ജലിയെയാണ് കാണാതായത്. പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയെന്നാണ് സൂചന. ഏപ്രില്‍ 25 ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചയ്ക്കാണ് വീട് വിട്ടിറങ്ങുന്നത്. ‘എന്റെ ഇക്കയുടെ ഒപ്പം ഞാന്‍ പോകുകയാണ്. അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ്, ഇക്കയ്ക്ക് എന്നോട് വലിയ സ്നേഹമാണ്’ എന്ന് എഴുതിയ ഒരുകുറിപ്പ് അഞ്ജലിയുടെ മുറിയില്‍ നിന്ന് ലഭിച്ചിരുന്നു. അഞ്ജലിയുടെ പിതാവ് ആലിന്‍കീഴിലെ ശ്രീധരന്റെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്തെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. പെണ്‍കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ അടുത്തും…
Read Moreയുവതീ-യുവാക്കള്‍ വാക്സിനേഷനു മുമ്പ് രക്തം നല്കി സഹകരിക്കണം ! ബ്ലഡ് ബാങ്കുകളില്‍ കനത്ത രക്തക്ഷാമം; യുവാക്കളില്‍ വാക്സിനേഷന് ആരംഭിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവും…
കോവിഡ് വ്യാപനം രൂക്ഷമായതോടെ ബ്ലഡ്ബാങ്കുകളില്‍ അനുഭവപ്പെടുന്നത് കനത്ത രക്ത ക്ഷാമം. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ രക്തം ദാനം ചെയ്യാന്‍ എത്താത്തതാണ് പ്രശ്നം. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് കൂടി വാക്സിന് നല്കാന് ആരംഭിച്ചാല്‍ രക്തക്ഷാമം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കൂടുതലായും യുവതീ- യുവാക്കളാണ് രക്തം ദാനം ചെയ്യുന്നത്. എന്നാല്‍ വാക്സിന് സ്വീകരിച്ചുകഴിഞ്ഞാല്‍ ഉടന്‍ രക്തം നല്‍കാനാവില്ല. രണ്ട് ഡോസും എടുത്ത് 28 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രക്തം ദാനം ചെയ്യാനാകു. ഇതിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലുമെടുക്കും. അതിനാല്‍ത്തന്നെ പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആവശ്യത്തിന് രക്തം ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രക്ത ദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനാകുന്നില്ല. കോവിഡ് പകരുമോ എന്ന് പേടിച്ചാണ് പലരും രക്തം ദാനം ചെയ്യാന്‍ എത്താത്തത്. രക്തദാനത്തിലൂടെ രോഗം പകരില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ജനങ്ങളുടെ…
Read Moreആറു സീറ്റുകള്‍ ഉറപ്പിച്ച് ബിജെപി ! 15 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്ന് പ്രതീക്ഷ; ബിജെപി ഉറപ്പിച്ചിരിക്കുന്ന സീറ്റുകള്‍ ഇതൊക്കെ…
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഉറച്ച് പ്രതീക്ഷയിലാണ് ബിജെപി. ഇത്തവണ സംസ്ഥാനത്ത് 15 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ആറു മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നാണ് അവരുടെ പക്ഷം. ഇതിനൊപ്പം നാല് മണ്ഡലങ്ങളില്‍ കടുത്ത ത്രികോണ മത്സരം നടന്നാല്‍ തീര്‍ച്ചയായും വിജയിക്കാനാകുമെന്നും ബിജെപി വിലയിരുത്തുന്നു. ഉറപ്പായും വിജയിക്കുമെന്ന് കരുതുന്ന മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം നേമത്തിന് തന്നെയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മത്സരിച്ച മഞ്ചേശ്വരത്തും വിജയം ഉറപ്പിച്ചുകഴിഞ്ഞു. അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന് കാസര്‍ഗോഡാണ്. പാലക്കാട് ജില്ലയിലെ മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലും ഇത്തവണ താമര വിരിയുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം. സംസ്ഥാനത്ത് ഏഴ് മണ്ഡലങ്ങളിലാണ് 2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമത് എത്തിയത്. ഇത്തവണ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി ഇരട്ടിയിലധികം സീറ്റുകളില്‍ രണ്ടാമതെത്താന്‍ സാധിക്കും.…
Read Moreമദ്യം കിട്ടാനില്ലാത്തതിനെത്തുടര്‍ന്ന് സാനിറ്റൈസര്‍ എടുത്തു കുടിച്ചു ! ഏഴു പേര്‍ക്ക് ദാരുണാന്ത്യം…
മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് സാനിറ്റൈസര്‍ എടുത്തു കുടിച്ച ഏഴു പേര് മരിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ദത്ത ലഞ്ചേവര്‍, നൂതന് പത്തരത്കര്‍, ഗണേഷ് നന്ദേക്കര്‍, സന്തോഷ് മെഹര്‍, സുനില്‍ ധെങ്കലെ എന്നിവരാണ് മരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മദ്യം ലഭിക്കാനില്ല. ഇതിനെ തുടര്‍ന്നാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതി മണിയോടെ ദത്ത് ലഞ്ചേവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു. അവശനിലയില്‍ ആയതോടെ വാനി റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സാനിറ്റൈസര്‍ കഴിച്ച മറ്റൊരാള്‍ക്കും അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ ഇയാളും മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read Moreകൊള്ളവിലയ്ക്കു വാക്സിൻ വിൽക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട്; കമ്പനിയുടെ വിശദീകരണം ഇങ്ങനെ…
ന്യൂഡൽഹി: കൊള്ളവിലയ്ക്കു വാക്സിൻ വിൽക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് കോവിഷീൽഡ് വാക്സിന്റെ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന കോവിഷീൽഡ് വാക്സിൻ, പ്രാഥമിക നിരക്കിനേക്കാൾ ഒന്നര ഇരട്ടി തുകയിലാണു വിൽക്കുന്നതെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണു കന്പനിയുടെ വിശദീകരണം. വാക്സിന് ആദ്യം പ്രഖ്യാപിച്ച വില രാജ്യങ്ങൾ മുൻകൂർ നൽകിയ തുകയെ അടിസ്ഥാനമാക്കിയുള്ളതാണെന്നു വിശദീകരിച്ച കന്പനി, വാക്സിന്റെ കൂടുതൽ ഡോസുകൾ നിർമിക്കാൻ കൂടുതൽ നിക്ഷേപം ആവശ്യമാണെന്നു പറഞ്ഞു. ഇന്ത്യയിലെയും ആഗോളവിപണിയിലെയും കോവിഡ് വാക്സിനുകളുടെ വില തമ്മിൽ കൃത്യമല്ലാത്ത താരതമ്യങ്ങളാണ് നടക്കുന്നത്. നിലവിൽ വിപണിയിൽ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ വാക്സിനാണ് കോവിഷീൽഷെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ അറിയിച്ചു. അസ്ട്രാസെനകയുടെ വാക്സിനായ കോവിഷീൽഡ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂനയിലെ പ്ലാന്റിലാണ് ഉത്പാദിപ്പിക്കുന്നത്. കോവിഷീൽഡ് വാക്സിന്റെ ഒരു ഡോസിന് സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയും സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയുമാണ് കേന്ദ്ര സർക്കാരുമായുള്ള…
Read Moreഅമ്മയും കുഞ്ഞും മരിച്ച സംഭവം! സൂര്യയുടെ കഴുത്തിലും ഇടതു കൈയിലും മുറിവുകളുള്ളതായി പോലീസ്; വിദഗ്ധ പരിശോധനക്ക് പോലീസ്
കരുനാഗപ്പള്ളി: വീട്ടമ്മയേയും രണ്ട ര വയസുള്ള കുഞ്ഞിനേയും കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് വൈപ്പിൻ കര ബിനു നിവാസിൽ ബിനുകുമാറിന്റെ ഭാര്യ സൂര്യ (35) മകൻ ആദി ദേവ് (രണ്ടര) എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് പ്രദേശവാസികൾ കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തറുത്ത നിലയിലും, സൂര്യയുടെ കഴുത്തിലും ഇടതു കൈയിലും മുറിവുകളുള്ളതായും പോലീസ് പറയുന്നു. സുനിൽകുമാറും ഭാര്യയും കുഞ്ഞുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ബിനുകുമാർ കൊല്ലത്ത് കട നടത്തുകയാണ്. വെള്ളിയാഴ്ച്ച വൈകുന്നേരം കടയടച്ച് സന്ധ്യയോടെ വീടിനടുത്ത് എത്തിയപ്പോഴാണ് എത്രയും വേഗം വീട്ടിലെത്താൻ ഫോൺവിളി വരുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീട്ടിൽ കണ്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, വൈകുന്നേരത്തോടെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനാൽ ബന്ധുക്കൾ വീട്ടിൽ അന്വേഷിച്ചു. കതക്…
Read Moreരണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തു കഴിഞ്ഞാൽ..! വാക്സിനേഷന് രക്തദാനത്തെ ബാധിക്കുമെന്ന് ആശങ്ക; വിദഗ്ധർ പറയുന്നത് ഇങ്ങനെ…
കോഴിക്കോട്: രക്തദാനത്തിനു തടസം നേരിടാത്ത വിധം കോവിഡ് വാക്സിനേഷൻ ക്രമീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തു കഴിഞ്ഞാൽ രക്തദാനത്തിന് 28 ദിവസം വരെ കാത്തിരിക്കേണ്ടതുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ഈ സഹചര്യത്തിൽ രക്തദാതാക്കളെല്ലാവരും കൂട്ടത്തോടെ വാക്സിൻ എടുക്കുന്നത് രക്തം ലഭിക്കാതെയുള്ള മരണങ്ങൾക്കിടയാക്കുമെന്ന് ആശങ്കയുണ്ട്. തലാസീമിയ പോലുള്ള രോഗികൾ പതിനഞ്ച് ദിവസം കൂടുമ്പോൾ രക്തം ആവശ്യമുള്ളവരാണ്. വാക്സിൻ എടുക്കുന്ന ദാതാക്കൾ അറുപതും എഴുപതും അതിലധികവും ദിവസങ്ങൾ രക്തദാനത്തിൽനിന്നു മാറിനിൽക്കേണ്ടിവരുന്നത് രക്തം ആവശ്യമുള്ള രോഗികളെ അങ്ങേയറ്റം ദുരിതത്തിലാക്കും. കോവിഡ് വ്യാപനം സാർവത്രികമായതോടെ രൂക്ഷമായ രക്തക്ഷാമമാണ് രക്തബാങ്കുകളിൽ അനുഭവപ്പെടുന്നത്. ഈ സഹചര്യത്തിൽ രക്തദാനം മുടങ്ങാതെ വാക്സിനേഷൻ പരിപാടി ക്രമീകരിക്കാൻ നടപടിയുണ്ടാവണം. രക്തബാങ്കുകളിൽ പൂർണസുരക്ഷയൊരുക്കിയ സാഹചര്യത്തിൽ നിർഭയമായി രക്തദാനം നടത്താൻ ദാതാക്കൾ മുന്നോട്ടു വരണമെന്നും കൗൺസിൽ അഭ്യർഥിച്ചു.
Read Moreനിലയ്ക്കുന്നില്ല നിലവിളി..! പ്രാണവായുവിനായി പരക്കംപാച്ചിൽ; ഡൽഹി ആശുപത്രിയിൽ ഇന്നലെയും 20 മരണം; ആശുപത്രികൾ കോവിഡ് രോഗികളെ ഒഴിവാക്കുന്നു
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ തലസ്ഥാന നഗരമായ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രാണവായുവിനായി പരക്കംപാച്ചിലും രോഗികളുടെ കൂട്ടമരണവും. ഡൽഹിയിലും പഞ്ചാബിലുമായി ഓക്സിജന്റെ കുറവു മൂലം 26 പേരാണ് ഇന്നലെ വിവിധ ആശുപത്രികളിൽ മരിച്ചത്. ഡൽഹി ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ 20 പേരും അമൃത്സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറു പേരും മരിച്ചു. അതിനിടെ, ഡൽഹി ജിടിബി ആശുപത്രിയുടെ വരാന്തയിൽ ഒറ്റ ഓക്സിജൻ സിലിണ്ടറിൽ നിന്ന് മൂന്നുരോഗികൾ പ്രാണവായു ശ്വസിച്ചു ജീവൻ നിലനിർത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നു. തീർത്തും അപരിചിതരായ പാർവതി ദേവി, ഓം ദത്ത ശയർമ, ദീപക് എന്നീ രോഗികളാണു ജിടിബി ആശുപത്രിയുടെ വരാന്തയിൽ ഒറ്റ ഓക്സിജൻ സിലിണ്ടറിൽ നിന്ന് ശ്വാസമെടുത്ത് ജീവൻ പിടിച്ചു നിർത്തിയിരിക്കുന്നത്. പാർവതിയും ദീപകും സ്ട്രക്ചറുകളിലും ഓം ദത്ത് ആശുപത്രി വരാന്തയിൽ വെറും നിലത്തുമാണു കിടക്കുന്നത്. കോവിഡ് രണ്ടാം…
Read Moreകോവിഡ് രണ്ടാം തരംഗമല്ല, ഇത് സുനാമി; ഓക്സിജന്‍ തടയുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതി. കോവിഡ് ബാധിതർക്ക് ഓക്സിജൻ തടയുന്നവരെ തൂക്കിക്കൊല്ലാൻ മടിക്കില്ലെന്ന് കോടതി താക്കീത് ചെയ്തു. കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാജ അഗ്രസെന്‍ ആശുപത്രി നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. ഓക്സിജൻ തടസപ്പെടുത്തുന്നത് ആരായാലും വെറുതെ വിടില്ലെന്നും കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ പ്രാദേശിക ഭരണകൂടത്തിലെയോ ഏത് ഉദ്യോഗസ്ഥരായാലും അവരെ തൂക്കിലിടാൻ മടിക്കില്ലെന്നും ജസ്റ്റീസുമാരായ വിപിൻ സാംഘി, രേഖ പാലി എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. ഡല്‍ഹിക്ക് പ്രതിദിനം 480 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുതന്നിരുന്നതാണെന്നും എപ്പോഴാണ് അത് ലഭിക്കുകയെന്ന് വ്യക്തമാക്കണമെന്നും കോടതി ഉത്തരവിട്ടു. ജനങ്ങളെ ഇങ്ങനെ മരിക്കാന്‍ വിടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് കോവിഡിന്റെ രണ്ടാം തരംഗമല്ല, സുനാമിയാണെന്നാണ് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചത്. വരുംദിവസങ്ങളില്‍ രോഗബാധ കുത്തനെ ഉയര്‍ന്നേക്കാം. ആ സാഹചര്യത്തെ നേരിടുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ,…
Read More