ഉത്സവത്തിനു പോ​ലീ​സി​ല്‍ “സാ​ല​റി ക​ട്ട്’; അസിസ്റ്റന്‍റ് കമ്മീഷണറുടെ ഉത്തരവ് വിവാദത്തിൽ;  എ​തി​ര്‍​പ്പു​ണ്ടെ​ങ്കി​ല്‍ അ​റി​യി​ക്കാ​ന്‍ നി​ര്‍​ദേ​ശം ; മാസപ്പിരിവ് കൂടാതെയാണ് വീണ്ടും പിരിവ്

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും പോ​ലീ​സി​ല്‍ വീ​ണ്ടും സാ​ല​റി ക​ട്ട് ! ക്ഷേ​ത്ര മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ലെ സേ​നാം​ഗ​ങ്ങ​ളു​ടെ ശ​മ്പ​ള​ത്തി​ല്‍നി​ന്നു പ​ണം ഈ​ടാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ മു​ത​ല​ക്കു​ളം ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ല്‍ ഏ​പ്രി​ല്‍ 11,12,13 തീയ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വ​ത്തി​നാ​ണ് 50 രൂ​പ ഈ​ടാ​ക്കു​ന്ന​ത്. എന്നാൽ, ക്ഷേത്രച്ചെലവിനായി മാസപ്പിരിവ് കൊടുക്കുന്നുണ്ടെന്നും അതു കൂടാതെയാണ് വീണ്ടും പിരിവെന്നും പോലീസുകാർ പറയുന്നു. ഇ​തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും എ​തി​ര്‍​പ്പു​ണ്ടെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ഡ്രോ​യിം​ഗ് ഓ​ഫീ​സ​റെ രേ​ഖാ​മൂ​ലം അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്നും നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി.​ക​മ്മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. പു​തി​യ ഉ​ത്ത​ര​വി​നെ​തി​രേ പോ​ലീ​സു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​ത ചി​ഹ്ന​ങ്ങ​ള്‍ പോ​ലും പ്ര​ക​ട​മാ​ക്ക​രു​തെ​ന്ന് വ്യ​വ​സ്ഥ ചെ​യ്യു​ന്ന യൂ​ണി​ഫോം ഫോ​ഴ്‌​സി​ല്‍ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നാ​യി പ​ണം പി​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ലെ ഒ​രു​ വി​ഭാ​ഗം പ​റ​യു​ന്ന​ത്. നി​രീ​ശ്വ​ര​വാ​ദി​ക​ളും അ​ന്യ​മ​ത​സ്ഥ​രും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് സേ​ന. ഇ​വ​രി​ല്‍നി​ന്നെ​ല്ലാം പ​ണം ഈ​ടാ​ക്കു​ക​യെ​ന്ന​തു മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ…

Read More

നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരേ ബംഗ്ലാദേശില്‍ വന്‍കലാപം ! ക്ഷേത്രങ്ങളും ബസുകളും ട്രെയിനും അക്രമികള്‍ അഗ്നിക്കിരയാക്കി…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് എതിരേ ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വ്യാപക അക്രമം. ക്ഷേത്രങ്ങള്‍ക്കും ബസുകള്‍ക്കും ട്രെയിനുകള്‍ക്കുമെതിരേ വന്‍തോതിലുള്ള ആക്രമണമാണ് കലാപകാരികള്‍ അഴിച്ചു വിട്ടത്. നരേന്ദ്രമോദി ധാക്കയില്‍ ഇറങ്ങിയ വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ അക്രമം ഞായറാഴ്ച എത്തിയപ്പോള്‍ ബസുകളും ട്രെയിനുകളും ആരാധനാലയങ്ങളും അഗ്‌നിക്കിരയാക്കുന്നതിലേക്കാണ് എത്തി നില്‍ക്കുന്നത്. പലയിടത്തായി നടന്ന ആക്രമണത്തില്‍ 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി. തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളാണ് ആക്രമണത്തിനു പിറകിലെന്നും നിരവധി ക്ഷേത്രങ്ങളും ഗതാഗത സംവിധാനങ്ങളും ആക്രമിക്കപ്പെട്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച സന്ദര്‍ശനം തുടങ്ങിയ ആദ്യ ദിവസം മുതല്‍ മോദിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് അരങ്ങേറിയ അക്രമങ്ങളില്‍ ഞായറാഴ്ച വരെ 11 പേര്‍ കൊല്ലപ്പെട്ടതായി ബംഗ്ലാദേശി പോലീസും ഡോക്ടര്‍മാരും പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോദി എത്തിയതു മുതല്‍ തുടങ്ങിയ കലാപം മോദി രാജ്യം വിട്ടിട്ടും ഞായറാഴ്ച വരെ തുടര്‍ന്നു. ബംഗ്ലാദേശ് പാകിസ്താനില്‍ നിന്നും സ്വതന്ത്രമായതിന്റെ…

Read More

തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് ചുട്ട മറുപടിയുമായി മാത്യു കുഴല്‍നാടന്‍ ! വികസനം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഇടതുപക്ഷ സുഹൃത്തുക്കളും തയ്യാറാകണം…

തനിക്കെതിരേ ഇടതുപക്ഷത്തിന്റെ സൈബര്‍ പോരാളികള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മൂവാറ്റുപുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്‍. വ്യക്ത്യധിക്ഷേപങ്ങള്‍ ഒഴിവാക്കി മൂവാറ്റുപുഴയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ ഇടതുപക്ഷ സുഹൃത്തുക്കളും എല്‍ ഡി എഫ് സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാമും തയാറാകണമെന്ന് മാത്യു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മാത്യു കുഴല്‍നാടന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ സൈബര്‍ ഇടങ്ങളില്‍ കടുത്ത വ്യക്ത്യഹത്യയാണ് അദ്ദേഹത്തിനു നേരെയുണ്ടാകുന്നത്. താന്‍ പാര്‍ട്‌നറായിട്ടുള്ള KMN P Law എന്ന സ്ഥാപനത്തിന്റെ പാര്‍ട്‌നറാണ് മുതിര്‍ന്ന അഭിഭാഷകനായ കെ.കെ.വേണുഗോപാല്‍ എന്ന ആരോപണവും മാത്യു ഖണ്ഡിച്ചു. കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… നമുക്ക് കുറച്ച് കൂടി ആരോഗ്യകരമായ മത്സരം സാധ്യമല്ലേ..? തിരഞ്ഞെടുപ്പിൽ ആരോപണ പ്രത്യാരോപണങ്ങൾ സ്വാഭാവികമാണ്. എന്നാൽ എല്ലാത്തിനും നമ്മൾ ചില അതിർവരമ്പുകൾ വയ്ക്കാറുണ്ട്. അത് നിയമപരമായ ബാധ്യതയല്ല, പക്ഷേ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്. കഴിഞ്ഞ കുറച്ചു ദിവസമായി…

Read More

അ​പ​ര ത​ന്ത്രം! എവിടുന്ന് കിട്ടുന്നു ഈ ഫി​റോ​സു​മാ​രെ?​ ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു വാ​യിച്ച് കണ്ണു തള്ളി വോട്ടർമാർ

മ​ല​പ്പു​റം:​ ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു വാ​യി​ച്ചാ​ൽ ക​ണ്ണു ത​ള്ളും. ഫി​റോ​സു​മാ​രാ​ണ് ഏ​റെ​യും. പ​ല വീ​ട്ടു​പേ​രി​ലു​ള്ള ഫി​റോ​സു​മാ​ർ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫി​റോ​സ് കു​ന്നം​പ​റ​ന്പി​ലി​നു ഭീ​ഷ​ണി ഉ​യ​ർ​ത്തി​യാ​ണ് കു​റെ ഫി​റോ​സു​മാ​ർ അ​പ​ര​ൻ​മാ​രാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ചി​ഹ്നം നോ​ക്കാ​തെ വോ​ട്ടു ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​കെ ക​ണ്‍​ഫ്യൂ​ഷ​നാ​കും. മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​യി മ​ൽ​സ​രി​ക്കു​ന്ന ത​വ​നൂ​രി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി കൈ​പ്പ​ത്തി ചി​ഹ്്ന​ത്തി​ൽ മ​ൽ​സ​രി​ക്കു​ന്ന​ത് ഫി​റോ​സ് കു​ന്നം​പ​റ​ന്പി​ലാ​ണ്. ഓ​ണ്‍​ലൈ​ൻ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ താ​ര​മാ​യ ഫി​റോ​സ്കു​ന്നം​പ​റ​ന്പി​ലി​ന്‍റെ വോ​ട്ടു​ക​ൾ ചോ​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ഫി​റോ​സു​മാ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​പ​ര ത​ന്ത്രം!എ​തി​രാ​ളി​യു​ടെ വോ​ട്ടു​ക​ൾ പ​ല​വ​ഴി​ക്കാ​ക്കാ​നു​ള്ള ഇ​ട​തു​ത​ന്ത്ര​മാ​ണി​തെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ട്. ഫി​റോ​സ് കു​ന്ന​ത്ത്പ​റ​ന്പി​ൽ, ഫി​റോ​സ് നെ​ല്ലം​കു​ന്ന​ത്ത്, ഫി​റോ​സ് പ​രു​വി​ങ്ങ​ൽ, ഫി​റോ​സ് നു​റു​ക്കു​പ​റ​ന്പി​ൽ, എ​ന്നീ ഫി​റോ​സു​മാ​രാ​ണ് സ്വ​ത​ന്ത്ര​ൻ​മാ​രാ​യി രം​ഗ​ത്തു​ള്ള​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫി​റോ​സ് കു​ന്നം​പ​റ​ന്പി​ലി​നു​ള്ള വോ​ട്ടു​ക​ൾ ചി​ല​തെ​ല്ലാം ഇ​വ​രു​ടെ പെ​ട്ടി​യി​ലും വ​ഴി തെ​റ്റി വീ​ഴു​മെ​ന്നാ​ണ് ഇ​ട​തു​മു​ന്ന​ണി ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ മ​ൽ​സ​ര​ത്തി​ന്‍റെ ചൂ​ടി​ലാ​ണ് ത​വ​നൂ​ർ മ​ണ്ഡ​ലം.…

Read More

കല്യാണം ആകാത്ത യുവാക്കളെ വലയിലാക്കും ! പെണ്‍കുട്ടിയെ കാട്ടി പണം വാങ്ങും; എന്നാല്‍ വരന്‍ വിവാഹവേദിയില്‍ എത്തുമ്പോള്‍ അവിടെ പെണ്ണുമില്ല പിടക്കോഴിയുമില്ല; തട്ടിപ്പുകാരി യുവതിയും സംഘവും പിടിയില്‍…

വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത് യുവാക്കളെ കബളിപ്പിച്ച യുവതിയും കൂട്ടാളികളും അറസ്റ്റില്‍. ഇത്തരത്തില്‍ അഞ്ചു യുവാക്കളില്‍ നിന്നാണ് യുവതി വിവാഹ വാഗ് ദാനം നല്‍കി പണം തട്ടിയെടുത്തത്. വരന്മാരില്‍ ഒരാള്‍ കല്യാണം കഴിക്കുന്നതിനായി വിവാഹവേദിയില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞത്. ഭോപ്പാലിലാണ് സംഭവം. ഹാര്‍ദ ജില്ലയിലെ വരന്‍ വധുവിനും കുടുംബത്തിനുമെതിരെ പരാതിയുമായി എത്തിയപ്പോഴാണ് മറ്റു നാലുപേര്‍ കൂടി ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയുന്നത്. പറഞ്ഞ് ഉറപ്പിച്ചതിന് അനുസരിച്ച് വരനും കുടുംബവും വിവാഹവേദിയില്‍ എത്തിയപ്പോള്‍ വധുവിനെയും കുടുംബത്തെയും കാണാനില്ല. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. വിവാഹ വേദിയില്‍ എത്തിയപ്പോള്‍ ഓഡിറ്റോറിയം പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വധുവിന്റെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. അന്വേഷണത്തില്‍ തട്ടിപ്പ് സംഘത്തെ നിയന്ത്രിക്കുന്നത് മൂന്ന് പേരാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചലിലാണ് പ്രതികള്‍ പിടിയിലായത്.വിവിധ…

Read More

 വൈഗയുടെ മരണം; അച്ഛൻ സനു മോഹൻ കോ​യ​മ്പ​ത്തൂ​ര്‍ ക​ട​ന്നു​പോ​യ​താ​യി വി​വ​രം;  ഇയാളുടെ ജീവിതം ദുരൂഹത നിറഞ്ഞത്; ഒളിച്ചുകഴിയാൻ സാധ്യതയുള്ള ചിത്രങ്ങൾ തയാറാക്കി പോലീസ്

കൊ​ച്ചി: മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പതിമൂ ന്ന് വയസുകാരി വൈ​ഗ​യു​ടെ പി​താ​വ് ക​ങ്ങ​ര​പ്പ​ടി ശ്രീ​ഗോ​കു​ലം ഹാ​ര്‍​മ​ണി ഫ്ലാ​റ്റി​ല്‍ സ​നു മോ​ഹ​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ര്‍​ജി​ത അ​ന്വേ​ഷ​ണ​മാ​ണു പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന​ത്. പ്ര​ത്യേ​ക സം​ഘം ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​തി​നി​ടെ ഇ​യാ​ള്‍ കോ​യ​മ്പ​ത്തൂ​ര്‍ വഴി ക​ട​ന്നു​പോ​യ​താ​യ വി​വ​ര​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്നു​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത ല​ഭി​ച്ച​ത്. നേ​ര​ത്തേ ഇ​യാ​ള്‍ വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റ് ക​ട​ന്നു​പോ​യ​താ​യി അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​റി​ല്‍ ഒ​റ്റ​യ്ക്കാ​ണു യാ​ത്ര എ​ന്നാ​ണു സൂ​ച​ന​ക​ള്‍. ഇ​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ദുരൂഹതനിറഞ്ഞ ജീവിതംഇ​യാ​ളു​ടെ ജീ​വി​ത​വും ദു​രൂ​ഹ​ത നി​റ​ഞ്ഞ​താ​ണെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​യാ​ള്‍ ഇ​വി​ടെ താ​മ​സി​ക്കു​ന്ന വി​വ​രം ഭാ​ര്യ ഉ​ള്‍​പ്പെ​ടെ ഏ​താ​നും​ പേ​ര്‍​ക്കു മാ​ത്ര​മാ​ണ് അ​റി​വു​ള്ള​ത്. കൂ​ടു​ത​ല്‍ ബ​ന്ധു​ക്ക​ള്‍​ക്ക​റി​യി​ല്ലെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും…

Read More

നാ​ക്കു​പി​ഴ​യ​ല്ല, നേതാക്കൾ ഒളിപ്പിച്ചു വച്ച ബി​ജെ​പി-​യു​ഡി​എ​ഫ് കൂ​ട്ടു​കെ​ട്ട് തു​റ​ന്നു പ​റ​യു​ക​യാ​ണ് സു​രേ​ഷ് ഗോ​പി ചെ​യ്തതെന്ന് മുഖ്യമന്ത്രി

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ബി​ജെ​പി-​യു​ഡി​എ​ഫ് കൂ​ട്ടു​കെ​ട്ട് തു​റ​ന്നു പ​റ​യു​ക​യാ​ണ് സു​രേ​ഷ് ഗോ​പി ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത‌​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫു​മാ​യി ധാ​ര​ണ​യു​ള്ള കാ​ര്യം മ​റ്റു ബി​ജെ​പി നേ​താ​ക്ക​ൾ ര​ഹ​സ്യ​മാ​യി വ​ച്ച​പ്പോ​ൾ സു​രേ​ഷ് ഗോ​പി തു​റ​ന്നു​പ​റ​ഞ്ഞു. ഇ​തു നാ​ക്കു​പി​ഴ​യാ​യി ക​രു​താ​ൻ പ​റ്റി​ല്ല. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളി​ല്ലാ​ത്ത ഗു​രു​വാ​യൂ​രി​ലും ത​ല​ശേ​രി​യി​ലും യു​ഡി​എ​ഫു​മാ​യി വോ​ട്ടു​ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. ദേ​വി​കു​ള​ത്തും ഇ​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഗു​രു​വാ​യൂ​രി​ൽ കെ.​എ​ൻ.​എ. ഖാ​ദ​ർ ജ​യി​ച്ചു​വ​ര​ണ​മെ​ന്നാ​ണ് സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി​യ​ത്. പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ കേ​ര​ള സ​ർ​ക്കാ​ർ പാ​സാ​ക്കി​യ നി​യ​മ​ത്തി​ൽ ഒ​പ്പി​ട്ട​താ​ണ് കെ.​എ​ൻ.​എ. ഖാ​ദ​ർ. എ​ന്നാ​ൽ ഇ​പ്പോ​ൾ കെ.​എ​ൻ.​എ. ഖാ​ദ​റി​ന്‍റെ നി​ല​പാ​ടി​ൽ മാ​റ്റം വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ത് ബി​ജെ​പി​യു​മാ​യു​ള്ള ധാ​ര​ണ​യു​ടെ തെ​ളി​വാ​ണ്. കൂ​ടു​ത​ൽ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫു​മാ​യി ബി​ജെ​പി ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചു​വ​രി​ക​യാ​ണ്. കേ​ന്ദ്ര​ത്തി​ന്‍റെ പ​ല ന​യ​ങ്ങ​ളെ​യും എ​തി​ർ​ക്കു​വാ​ൻ യു​ഡി​എ​ഫ് വി​മു​ഖ​ത കാ​ണി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ൽ ഈ…

Read More

ഭീ​ഷ​ണി​യാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊല്ലാമെന്ന് കേന്ദ്രം; മു​​ല​​യൂ​​ട്ടു​​ന്ന പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്ക്കാ​​ൻ പാ​​ടി​​ല്ല, കൊ​​ല്ലു​​ന്ന പ​​ന്നി​​യു​​ടെ ജ​​ഡം പോ​​സ്റ്റ്മോ​​ർ​​ട്ടം നടത്തണം; ഉടൻ നടപ്പാക്കണമെന്നു കർഷകരും

  ജോ​​ബി​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ കോ​​ട്ട​​യം: വ​​ന​​മി​​റ​​ങ്ങി മ​​നു​​ഷ്യ​​ന് ഭീ​​ഷ​​ണി സൃ​​ഷ്ടി​​ക്കു​​ന്ന വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളെ കൊ​​ല്ലാ​​ൻ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്ക് അ​​ധി​​കാ​​രം ന​​ൽ​​കി കേ​​ന്ദ്രസ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​മു​​ണ്ടാ​​യെ​​ങ്കി​​ലും സം​​സ്ഥാ​​ന​ത്ത് ഇ​തു​വ​രെ ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ​രാ​തി. 2021 ജ​​നു​​വ​​രി അ​​ഞ്ചി​​ന് ന​​ട​​ന്ന കേ​​ന്ദ്ര വ​​ന്യ​​ജീ​​വി ബോ​​ർ​​ഡി​​ന്‍റെ അ​​റു​​പ​​താം യോ​​ഗ​​ത്തി​​ലാ​​ണ് വ​​നാ​​തി​​ർ​​ത്തി​​യി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്കും ക​​ർ​​ഷ​​ക​​ർ​​ക്കും അ​​നു​​കൂ​​ല​​മാ​​യ സു​​പ്ര​​ധാ​​ന തീ​​രു​​മാ​​ന​​മു​​ണ്ടാ​​യ​​ത്. വ​​ന്യ​​ജീ​​വി​​ക​​ളെ കൊ​​ണ്ട് പൊ​​റു​​തി​​മു​​ട്ടി ദി​​വ​​സം ത​​ള്ളി​​നീ​​ക്കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ൾ ധാ​​രാള​​മു​​ണ്ടെ​​ങ്കി​​ലും ഇ​​വി​​ട​​ങ്ങ​​ളി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്ക് നി​​യ​​മ​​ത്തി​​ന്‍റെ അ​​നു​​കൂ​​ല്യം ഇ​​തു​​വ​​രെ ല​​ഭ്യ​​മാ​​യി​​ട്ടി​​ല്ല. വ​​ന്യ​​ജീ​​വി സം​​ര​​ക്ഷ​​ണ നി​​യ​​മ​​ത്തി​​ലെ സെ​​ക്‌ഷ​​ൻ 11 (1 ബി) ​​പ്ര​​കാ​​രം, വ​​ന്യ​​മൃ​​ഗ​​ശ​​ല്യം നേ​​രി​​ടാ​​ൻ സം​​സ്ഥാ​​ന​​ത്തെ മു​​ഖ്യ വൈ​​ൽ​​ഡ് ലൈ​​ഫ് വാ​​ർ​​ഡ​​ൻ പ​​ഞ്ചാ​​യ​​ത്തു​​ക​​ളെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണ് പു​​തി​​യ നി​​ർ​​ദേ​​ശം. പ്രാ​​ദേ​​ശി​​ക ത​​ല​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ പ്രാ​​ധാ​​ന്യ​​മു​​ണ്ടെ​​ന്ന് വി​​ല​​യി​​രു​​ത്തി​​യാ​​ണ് ഇ​​ത്ത​​ര​​മൊ​​രു തീ​​രു​​മാ​​ന​​ത്തി​​ലെ​​ത്തി​​യ​​ത്. ഇ​​തി​​ന് പു​​റ​​മേ വ​​ന്യ​​മൃ​​ഗ​​ശ​​ല്യം മൂ​​ലം മ​​ര​​ണം സം​​ഭ​​വി​​ക്കു​​ക​​യോ പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യോ ചെ​​യ്താ​​ൽ 24 മ​​ണി​​ക്കൂ​​റി​​ന​​കം ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തി​​ന്‍റെ ആ​​ദ്യ ഗ​​ഡു ന​​ൽ​​ക​​ണ​​മെ​​ന്നും നി​​ർ​​ദ്ദേ​​ശ​​മു​​ണ്ട്. കേ​​ന്ദ്ര​​ത്തി​​ന്‍റെ…

Read More

കേ​ജ​രി​വാ​ളി​നു തി​രി​ച്ച​ടി;  ഡ​ല്‍​ഹി​ക്കു​മേ​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് കൂ​ടു​ത​ല്‍ അ​ധി​കാ​ര​ങ്ങ​ള്‍ ; കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ നി​യ​മ ഭേ​ദ​ഗ​തി നി​യ​മ​മാ​യി

  ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​ക്കു​മേ​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് കൂ​ടു​ത​ല്‍ അ​ധി​കാ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ നി​യ​മ​മാ​യി. ഞാ​യ​റാ​ഴ്ച രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ബി​ല്ലി​ൽ ഒ​പ്പി​ട്ട​തോ​ടെ​യാ​ണ് നി​യ​മ​മാ​യി മാ​റി​യ​ത്. നേ​ര​ത്തെ രാ​ജ്യ​സ​ഭ​യും ലോ​ക്സ​ഭ​യും ബി​ൽ പാ​സാ​ക്കി​യി​രു​ന്നു. നി​യ​മം എ​പ്പോ​ൾ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രു​മെ​ന്ന് ഇ​നി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ക്കും. അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നു വ​ലി​യ തി​രി​ച്ച​ടി​യാ​ണ് പു​തി​യ നി​യ​മ​ത്തി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന​ത്. സ​ഭ​യി​ൽ ബി​ൽ വോ​ട്ടി​നി​ട്ട​പ്പോ​ൾ കോ​ൺ​ഗ്ര​സും ആം ​ആ​ദ്മി പാ​ർ​ട്ടി​യും ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പ്ര​തി​ഷേ​ധി​ച്ച് സ​ഭ​യി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.  ഡ​ൽ​ഹി സ​ർ​ക്കാ​ർ എ​ന്ന​ത് വി​വ​ക്ഷി​ക്കു​ന്ന​ത് ഡ​ൽ​ഹി ല​ഫ്. ഗ​വ​ർ​ണ​ർ എ​ന്നാ​ണെ​ന്ന് ബി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഡ​ൽ​ഹി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ഏ​തൊ​രു ന​ട​പ​ടി​യും ഡ​ൽ​ഹി ല​ഫ്. ഗ​വ​ർ​ണ​ർ അ​റി​യ​ണ​മെ​ന്നും ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്തി​രി​ക്കു​ന്നു.   കേ​ന്ദ്ര​സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ഡ​ൽ​ഹി കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി ആം…

Read More

മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം! ബം​ഗ്ലാ​ദേ​ശി​ൽ വ്യാ​പ​ക അ​ക്ര​മം, 11 പേ​ർ മ​രി​ച്ചു; തെ​രു​വി​ലി​റ​ങ്ങിയത് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ; കാരണം…

ധാ​ക്ക: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബം​ഗ്ലാ​ദേ​ശി​ൽ വ്യാ​പ​ക അ​ക്ര​മം. ഞാ​യ​റാ​ഴ്ച കി​ഴ​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​ൽ ഇ​സ്‌​ലാം തീ​വ്ര​വാ​ദി​ക​ൾ ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ൾ​ക്കും ട്രെ​യി​നു​ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ന​ട​ന്ന അ​ക്ര​മ​ത്തി​ൽ ഇ​തു​വ​രെ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​യി​ലെ മു​സ്‌​ലിം​ക​ൾ​ക്കെ​തി​രാ​യി മോ​ദി ഭ​ര​ണ​കൂ​ടം വി​വേ​ച​ന​പ​ര​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം. ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ ഞാ​യ​റാ​ഴ്ച ബം​ഗ്ലാ​ദേ​ശി​ലു​ട​നീ​ളം തെ​രു​വി​ലി​റ​ങ്ങി. കി​ഴ​ക്ക​ൻ ജി​ല്ല​യാ​യ ബ്ര​ഹ്മ​ൻ​ബാ​രി​യ​യി​ൽ ഹെ​ഫ​സാ​ത്ത് ഇ-​ഇ​സ്‌​ലാം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ ട്രെ​യി​ൻ ആ​ക്ര​മി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ തീ​യി​ട്ടു. നി​ര​വ​ധി ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ന​രേ​ന്ദ്ര മോ​ദി ബം​ഗ്ലാ​ദേ​ശി​ലെ​ത്തി​യ​ത്. കോ​വി​ഡി​നു ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ വി​ദേ​ശ​സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ബം​ഗ്ലാ​ദേ​ശ് സ്വാ​ത​ന്ത്ര്യം നേ​ടി യ​തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യാ​ണു മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ധാ​ക്ക​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത മോ​ദി…

Read More