ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ തേടി യുവാവ് പാതിരാത്രിയിൽ വീട്ടിലെത്തി ; പെൺകുട്ടിയുടെ ബന്ധുക്കൾ പിടികൂടിയതോടെ ഫേസ്ബുക്ക് കാമുകന്‍റെ പീഡനശ്രമം പാളി…

ച​ങ്ങ​നാ​ശേ​രി: ഫേ​സ്​ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ച യു​വാ​വ് അ​റ​സ്റ്റിൽ. കു​ട്ട​നാ​ട് ചേ​ന്ന​ങ്ക​രി ര​ണ്ടു​പ​റ വീ​ട്ടി​ൽ സ​ച്ചു മോ​ൻ(25)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ 16കാ​രി​ പെ​ണ്‍​കു​ട്ടി​യു​മാ​യി സ​ച്ചു​മോ​ൻ ഫേസ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ടു​ക​യും നാ​ളു​ക​ളാ​യി ബ​ന്ധം പു​ല​ർ​ത്തു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം വാ​ക​ത്താ​ന​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി. ഈ ​സ​മ​യം പ്ര​തി രാ​ത്രി​യി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു വീ​ട്ടി​ലെ​ത്തി. തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ചു പു​റ​ത്തി​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ സം​ഭ​വ​മ​റി​ഞ്ഞ​തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി വാ​ക​ത്താ​നം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. വാ​ക​ത്താ​നം സി​ഐ കെ.​പി. തോം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ് ത പ്ര​തി​യെ പോ​ക്സോ കേ​സ് ചു​മ​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

വാഹനം പറപ്പിച്ചു പോയാൽ രക്ഷപ്പെട്ടുവെന്നു കരുതേണ്ട ! പണി പിറകെ വരും അവറാച്ചാ…മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനയിൽ വാഹനം നിർത്താതെ പോയാൽ എട്ടിന്‍റെ പണി…

കോ​ട്ട​യം: കൂ​ളിം​ഗ് ഫി​ലി​മു​ക​ളും ക​ർ​ട്ട​നു​ക​ളും നീ​ക്കം ചെ​യ്യാ​തെ നി​ര​ത്തി​ലി​റ​ങ്ങി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​നം നി​ർ​ത്താ​തെ ക​ട​ന്നു ക​ള​ഞ്ഞാ​ൽ ര​ക്ഷ​പ്പെ​ട്ടെ​ന്നു ചി​ന്തി​ക്കേ​ണ്ട. പി​ന്നാ​ലെ വ​രും ശി​ക്ഷാ ന​ട​പ​ടി​ക​ൾ. ഇ-​പോ​സ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ ഫോ​ട്ടോ​യി​ൽ തെ​ളി​വ് ല​ഭി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ​ക്ക് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തേ​ണ്ട​തി​ല്ല. ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​നി​ൽ കു​റ്റം ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടാ​ൽ വാഹന ഉ​ട​മ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ എ​സ്എം​എ​സ് മാ​ത്ര​മേ ല​ഭി​ക്കൂ. ഇ-​ചെ​ല്ലാ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ എ​സ്എം​എ​സ് വ​ഴി​യു​ള്ള പി​ഴ​യാ​ണ​ത്. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ച​ത്താ​ല​ത്തി​ലാ​യി​രു​ന്നു മി​ന്ന​ൽ പ​രി​ശോ​ധ​ന. ഇ​ന്ന​ലെ ജി​ല്ല​യി​ൽ ന​ട​ത്തി​യ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​നി​ൽ 84 വാ​ഹ​ന​ങ്ങ​ളാ​ണ് കു​ടു​ങ്ങി​യ​ത്. കൂ​ളിം​ഗ് ഫി​ലിം പ​തി​ച്ച 71 വാ​ഹ​ന​ങ്ങ​ളും ക​ർ​ട്ട​നു​ക​ളി​ട്ട 13 വാ​ഹ​ന​ങ്ങ​ളും പി​ടി​ക്ക​പ്പെ​ട്ടു. വാ​ഹ​ന ഉ​ട​മ​ക​ളി​ൽ നി​ന്നും പി​ഴ​യും ഈ​ടാ​ക്കി. വാ​ഹ​ന​ങ്ങ​ളു​ടെ പിന്നിലെ​യും വ​ശ​ങ്ങ​ളി​ലെ​യും ഗ്ലാ​സു​ക​ൾ കൂ​ളിം​ഗ് ഫി​ലി​മും ക​ർ​ട്ട​നു​മുപ​യോ​ഗി​ച്ച് മ​റ​യ്ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. ഇ​സ​ഡ്…

Read More

അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു ! വീണ്ടും താലിബാന്‍ പിടിമുറുക്കുന്നു; അമേരിക്കന്‍ സേനയുടെ പിന്മാറ്റം വീണ്ടും രാജ്യം ഭീകരരുടെ കൈകളിലാക്കുമോ ?

അഫ്ഗാനിസ്ഥാനില്‍ വനിതകളായ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ അക്രമികള്‍ വെടിവച്ചു കൊന്നു. കാബൂളിന് സമീപം ഇന്നുരാവിലെയായിരുന്നു സംഭവം.ജഡ്ജിമാര്‍ കോടതിയിലേക്ക് കാറില്‍ വരുമ്പോള്‍ തോക്കുധാരി ഇവര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ജഡ്ജിമാര്‍ സഞ്ചരിച്ച വാഹനത്തിന്റെ െൈഡ്രവര്‍ക്കും പരിക്കേറ്റു. കോടതിയുടെ തന്നെ വാഹനത്തിലാണ് ജഡ്ജിമാര്‍ സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ പിന്നില്‍ താലിബാനാണെന്നാണ് സൂചന. അടുത്തിടെയായി രാജ്യത്ത് കൂടിവരുന്ന ആക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന. അടുത്തിടെ നടന്ന ആക്രമണങ്ങളെല്ലാം ഡോക്ടര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ തുടങ്ങിയ നഗരങ്ങളിലെ പ്രധാനികളെ കേന്ദ്രീകരിച്ചായിരുന്നു. ജനങ്ങളെ ഭയപ്പെടുത്താനാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ സൈനികരുടെ എണ്ണം 2,500 ആക്കി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് ആക്രമണങ്ങളുടെ ശക്തി കൂടിയത്. 2017 ഫെബ്രുവരിയില്‍ അഫ്ഗാനിസ്ഥാന്‍ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍…

Read More

കയ്യില്‍ പണമില്ലെന്നു കരുതി വിശന്നിരിക്കേണ്ട ! പണമില്ലാതെയും നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാം; പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങാകുന്ന കപ്പൂച്ചിന്‍ മെസിനെക്കുറിച്ചറിയാം…

നമ്മുടെ ഇടയിലുള്ള പല ആളുകളും ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നവരാണ് പണമില്ലാത്തതാണ് പ്രശ്‌നം. എന്നാല്‍ എറണാകുളത്തെ കപ്പൂച്ചിന്‍ മെസില്‍ എത്തുന്നവര്‍ക്ക് ആ ആശങ്കയില്ല. തൃപ്പൂണിത്തുറയിലാണ് കപ്പൂച്ചിന്‍ വൈദികര്‍ നടത്തുന്ന കപ്പൂച്ചിന്‍ മെസ്. വയറു നിറയെ കഴിക്കാം, പക്ഷേ ബില്ല് അടക്കാന്‍ ചെന്നാല്‍ കപ്പൂച്ചിന്‍ മെസില്‍ ബില്‍ കൗണ്ടര്‍ കാണില്ല. ഒരു പഴയ തപാല്‍ ബോക്‌സുണ്ട് കപ്പൂച്ചിന്‍ മെസിന് പുറത്ത്. ഇഷ്ടമുള്ള തുക അതില്‍ ഇടാം. കയ്യില്‍ പണമില്ലെങ്കില്‍ അതും നിര്‍ബന്ധം ഇല്ല. കാശില്ലാത്തിന്റെ പേരില്‍ ഒരാള്‍ പോലും പട്ടിണിയാവരുതെന്ന ചിന്തയില്‍ നിന്നാണ് കപ്പൂച്ചിന്‍ മെസിന്റെ പിറവി. ആശ്രമത്തിലെ അന്തേവാസികളും വൈദികരുമാണ് മെസിന്റെ നടത്തിപ്പുകാര്‍. പ്രഭാതഭക്ഷണത്തിന് 25 രൂപയും ഉച്ചഭക്ഷണത്തിന് 40 രൂപയും ചായയ്ക്കും ചെറുകടികള്‍ക്കുമായി 10 രൂപയുമാണ് വിലവിവരം. വീട്ടിലെ ഭക്ഷണത്തിന്റെ രുചി തേടി എത്തുന്നവരാണ് ഏറെയും. ഭക്ഷണത്തിന്റെ നിലവാരം കൊണ്ട് പലരും പതിവുകാരുമായിട്ടുണ്ട്. കണ്ടും കേട്ടും…

Read More

ചൈനയില്‍ ഐസ്‌ക്രീമിലും കൊറോണ വൈറസ് ! ആയിരക്കണക്കിന് ഐസ്‌ക്രീം പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു നശിപ്പിച്ചു; കൊറോണയുടെ വ്യാപനരീതിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നു…

ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്തി ഐസ്‌ക്രീമിലും കൊറോണ വൈറസിന്റെ സാന്നിധ്യം. ചൈനയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് ഐസ്‌ക്രീം പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ഐസ്‌ക്രീം നിര്‍മിച്ച കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും ചെയ്തു. വടക്കന്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റി പ്രദേശത്ത് നിന്നാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമുകളുടെ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസ്‌ക്രീമിന്റെ 2,089 ബോക്സുകള്‍ കമ്പനി നശിപ്പിച്ചു. എന്നാല്‍ കമ്പനിയുടെ 4836 ഐസ്‌ക്രീം ബോക്‌സുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഐസ്‌ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇവരോട് അവരുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്തകള്‍ വന്നതോടെ കമ്പനിയിലെ 1600 ഓളം ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും കോവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ഇവരില്‍ 700 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 962 പേരുടെ…

Read More

വേ​ദ​നി​ക്കു​ന്ന കോ​ടീ​ശ്വ​ര​ന്മാ​ർ ഓ​ൺ​ലൈ​നി​ൽ; സ​മ്മാ​ന​ങ്ങ​ൾ പാ​ഴ്‌​സ​ലി​ൽ; പക്ഷെ സമ്മാനം കൈയ്യിൽ കിട്ടാൻ ചില അഡ്ജസ്റ്റ്മെന്‍റൊക്കെ ചെയ്യേണ്ടി വരും…

ആ​ലു​വ: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​രി​ച​യ​പ്പെ​ട്ട വി​ദേ​ശി​ക​ൾ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​ത് വ​ർ​ധി​ച്ച് വ​രു​ന്ന​താ​യി റൂ​റ​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട്. കേ​ര​ള​ത്തി​ൽ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും അ​തി​നാ​യി അ​തി​സ​മ്പ​ന്ന​നാ​യ ത​ന്നെ സ​ഹാ​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ത് ത​ട്ടി​പ്പി​ന് വ​ഴി​യൊ​രു​ക്ക​ലാ​ണെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും ജി​ല്ലാ മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മാ​ന്യ​മാ​യ പെ​രു​മാ​റ്റം, ആ​ക​ർ​ഷ​ക​മാ​യ സം​സാ​ര​രീ​തി എ​ന്നി​വ​യി​ലൂ​ടെ നി​ര​ന്ത​രം വീ​ഡി​യോ കോ​ൾ ചെ​യ്ത് ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ആ​ദ്യം ന​ട​ക്കു​ക. അ​തി​സ​മ്പ​ന്ന​നാ​ണെ​ന്ന് ധ​രി​പ്പി​ക്കാ​നാ​യി വ​ലി​യ​വീ​ടും എ​സ് സ്റ്റേ​റ്റു​ക​ളും ഓ​ൺ​ലൈ​നി​ലൂ​ടെ കാ​ണി​ക്കു​ന്ന​താ​ണ് അ​ടു​ത്ത രീ​തി. ഇ​ങ്ങ​നെ ഒ​രു സു​ഹൃ​ത്തി​നെ കി​ട്ടി​യ​തി​ൽ ഏ​വ​രും അ​ഭി​മാ​നം കൊ​ള്ളു​ക​യും ചെ​യ്യും. ഇ​നി​യാ​ണ് ത​ട്ടി​പ്പ് മ​റ നീ​ക്കി പു​റ​ത്തു വ​രു​ന്ന​ത്. എ​ഫ്ബി ഫ്ര​ണ്ടി​ന്‍റെ ഒ​റ്റ ചോ​ദ്യം. ‘ ഞാ​നൊ​രു സ​മ്മാ​ന​മ​യ​ച്ചാ​ൽ സ്വീ​ക​രി​ക്കു​മോ?’ വാ​ച്ചു​ക​ൾ, ര​ത്ന മോ​തി​രം, കാ​മ​റ, മൊ​ബൈ​ൽ ഫോ​ൺ…. അ​ങ്ങ​നെ വ​ലി​യൊ​രു പാ​യ്ക്ക്……

Read More

നമ്മുടെ സംസ്ഥാനവും ഹൈടെക്കാകുന്നു ! സം​സ്ഥാ​ന​ത്ത് ആ​ളി​ല്ലാ ഹൈ​ടെ​ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍ വ​രു​ന്നു…

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ആ​ളി​ല്ലാ ഹൈ​ടെ​ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍ (വെ​ര്‍​ച്വ​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍) ആ​രം​ഭി​ക്കു​ന്നു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് വെ​ര്‍​ച്വ​ല്‍ സ്‌​റ്റേ​ഷ​നു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. അ​ഞ്ചു കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ ഇ​തി​നാ​യി നീ​ക്കി​വ​ച്ചു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ സ്‌​റ്റേ​ഷ​ന്‍ ആ​രം​ഭി​ക്കും. വി​ജ​യ​ക​ര​മാ​യാ​ല്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ കൂ​ടി ആ​രം​ഭി​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. സൈ​ബ​ര്‍ ഡോ​മി​ന്‍റെ കീ​ഴി​ലാ​ണ് ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. സ്‌​റ്റേ​ഷ​നി​ലേ​ക്കു​ള്ള കി​യോ​സ്‌​കു​ക​ള്‍ ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്ന് സൈ​ബ​ര്‍ ഡോം ​അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്ക്രീൻ വഴി പരാതി നല്കാം വെ​ര്‍​ച്വ​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് 2019 ല്‍ ​ത​ന്നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ വെ​ര്‍​ച്വ​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ള്‍​പ്പെ​ടെ യൂ​ണി​ഫോം ഫോ​ഴ്‌​സി​നെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ബ​ജ​റ്റി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ലീ​സു​ള്‍​പ്പെ​ടെ​യു​ള്ള യൂ​ണി​ഫോം ഫോ​ഴ്‌​സി​നാ​യി 239 കോ​ടി രൂ​പ​യാ​ണ്…

Read More

സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​റെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും !സ്പീക്കറിന്‍റെയും മറ്റു പ്രമുഖരുടെയും വിദേശയാത്ര സംബന്ധിച്ചും പാഴ്സൽ സംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കും…

കൊ​ച്ചി: സ​ര്‍​ക്കാ​രി​ന്‍റെ സെക്രട്ടേറി​യറ്റി​ലെ ഏ​റ്റ​വും ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഓ​ഫീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​റെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും. ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​ക​ണെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​ര്‍ ഷൈ​ന്‍ എ. ​ഹ​ക്കി​നു ക​സ്റ്റം​സ് നോ​ട്ടീ​സ്‌ ന​ല്‍​കി. ഡോ​ള​ര്‍ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. അ​സി. പ്രോ​ട്ടോ​കോ​ള്‍ ഓ​ഫീ​സ​റെ ക​സ്റ്റം​സ് നേ​ര​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. സ്വ​പ്‌​ന​യു​ടെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​നെ ചോ​ദ്യം ചെ​യ്യു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേഹ​ത്തി​ന്‍റെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി അ​യ്യ​പ്പ​നെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പൊ​തു ഭ​ര​ണ​വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ് സം​സ്ഥാ​ന പ്രൊ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ക. സ​ര്‍​ക്കാ​രി​ലെ ഉ​ന്ന​ത​രു​ടെ എ​ല്ലാ ത​ര​ത്തി​ലു​ള്ള യാ​ത്ര​ക​ളും താ​മ​സ​വും ഈ ​വ​കു​പ്പി​ലൂ​ടെ​യാ​ണ് ന​ട​ക്കു​ക.വി​വാ​ദ​മാ​യ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ളു​ടെ രേ​ഖ​ക​ള്‍ ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്നു​ണ്ട്. ന​യ​ത​ന്ത്ര ബാ​ഗേ​ജു​ക​ളു​ടേ​യും മ​റ്റു പാ​ഴ്‌​സ​ലു​ക​ളു​ടേ​യും ക്ലി​യ​റ​ന്‍​സ് സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ളും വി​ദേ​ശ​യാ​ത്ര സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ളും ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള മ​റ്റു ഫ​യ​ലു​ക​ളും…

Read More

സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന് തുടക്കമായി ! ഏറ്റവും കൂടുതൽ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ എറണാകുളത്ത്…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്പി​ന് തു​ട​ക്ക​മാ​യി. സം​സ്ഥാ​ന​ത്ത് 133 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ 11 കേ​ന്ദ്ര​ങ്ങ​ളി​ലും എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 12 കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റ് ജി​ല്ല​ക​ളി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ വീ​ത​മാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ 4.35 ല​ക്ഷം ഡോ​സാ​ണ് എ​ത്തി​യ​ത്. ഇ​ന്ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ളാ​യ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന, യൂ​ണി​സെ​ഫ് , യു​എ​ൻ​ഡി​പി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും വാ​ക്സി​നേ​ഷ​നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഏ​കോ​പ​നം ന​ൽ​കി. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി, പാ​റ​ശാ​ല താ​ലു​ക്കാ​ശു​പ​ത്രി, ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി വ​ർ​ക്ക​ല, മ​ണ​ന്പൂ​ർ സാ​മു​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം,…

Read More

കർഷക സമര നേതാവിന് എന്‍ഐഎയുടെ നോട്ടീസ് ! വിളിപ്പിച്ചിരിക്കുന്നത് തീവ്രവാദ ഫണ്ടിംഗ് കേസിൽ സാക്ഷിയായി;സമരം പൊളിക്കാനുള്ള ശ്രമമെന്ന് കർഷകർ…

  ജ​ല​ന്ധ​ർ: ക​ർ​ഷ​ക സ​മ​രം തീ​രു​മാ​ന​മാ​കാ​തെ തു​ട​രു​ന്ന​തി​നി​ടെ സ​മ​ര​നേ​താ​വി​ന് എ​ൻ​ഐ​എ​യു​ടെ നോ​ട്ടീ​സ്. സം​യു​ക്ത ക​ർ​ഷ​ക മോ​ർ​ച്ച നേ​താ​വ് ബ​ൽ​ദേ​വ് സിം​ഗ് സി​ർ​സ​യ്ക്കാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി നോ​ട്ടീ​സ് അ​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​ഐ​എ​യു​ടെ ന​ട​പ​ടി ക​ർ​ഷ​ക പ്ര​ക്ഷോ​ഭം അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മാ​ണെ​ന്ന് സി​ർ​സ ആ​രോ​പി​ച്ചു. ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു പ​ന്ത്ര​ണ്ടു​പേ​ർ​ക്കും എ​ൻ​ഐ​എ നോ​ട്ടീ​സ​യ​ച്ചി​ട്ടു​ണ്ട്. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി​ഖ്സ് ഫോ​ർ ജ​സ്റ്റി​സി​ന്‍റെ നി​യ​മോ​പ​ദേ​ഷ്ടാ​വ് ഗു​ർ​പ്ര​ധ്വ​ന്ത് സിം​ഗ് പ​ന്നു​നും കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രേ രാ​ജ്യ​ദ്രോ​ഹം, കു​റ്റ​ക​ര​മാ​യ ഗൂ​ഡാ​ലോ​ച​ന എ​ന്നി​വ​യ്ക്ക​ട​ക്കം യു​എ​പി​എ പ്ര​കാ​രം ക​ഴി​ഞ്ഞ​മാ​സം 15ന് ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ് എ​ന്നാ​ണ് എ​ൻ​ഐ​എ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ൽ സാ​ക്ഷി​ക​ളാ​ക്കി, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സി​ൽ നി​ർ​ദേ​ശം. ഞാ​യ​റാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് സി​ർ​സ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തീ​വ്ര​വാ​ദ ഫ​ണ്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സാ​ക്ഷി​യാ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ​യും വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ​മാ​ന​മാ​യി മ​റ്റു നാ​ലു​പേ​ർ​ക്ക് നോ​ട്ടീ​സ​യ​ച്ച…

Read More