വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ദീര്‍ഘകാലം പരസ്പര സമ്മതത്തോടു കൂടിയുള്ള ലൈംഗികബന്ധത്തിനു ശേഷം പുരുഷന് പിന്മാറുമ്പോള് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതി ഉന്നയിക്കുന്നതില്‍ കഴമ്പില്ലെന്നും ജസ്റ്റിസ് വിഭു ബഖ്രു വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്കി കൂടെ കഴിയുകയും പലവട്ടം ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തയാള്‍ക്കെതിരെ ഡല്‍ഹി സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ശാരീരികബന്ധം തുടരുകയും ചെയ്തശേഷം അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പിരിയുന്നവര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാകുന്നെന്നും നിയമം ദുരുപയോഗം ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു. സമകാലീന സമൂഹത്തില്‍ വളരെ പ്രസക്തമായ ഒരു നീരിക്ഷണമാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Read MoreCategory: Top News
കോൺഗ്രസിൽ പൊട്ടിത്തെറി; നേതാക്കൾക്കെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ; ദയനീയ പരാജയത്തിനു കാരണമായി പോസ്റ്ററിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളിൽപ്പെട്ട് പ്രതിരോധത്തിലായിരുന്നിട്ടും ഇടതു മുന്നണി തദ്ദേശ തെരഞ്ഞെടുപ്പിൽ വന്പൻ പ്രകടനം കാഴ്ച വെച്ചതും തലസ്ഥാന നഗരത്തിലടക്കം കോൺഗ്രസ് നേരിട്ട തിരിച്ചടിയും കോൺഗ്രസ് ക്യാന്പിൽ കലാപത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനം വരുംദിവസങ്ങളിൽ നേതൃത്വത്തിനെതിരായ വികാരം ആളിക്കത്തിക്കും. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കെപിസിസി ആസ്ഥാനത്തിനു മുന്നിലും തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ് നേതൃത്വത്തിനെതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുൻമന്ത്രി വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേരുകൾ പരാമർശിച്ചാണ് നോട്ടീസുകൾ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് സീറ്റുകൾ വിറ്റതാണ് കോൺഗ്രസിന്റെ ദയനീയ പരാജയത്തിനു കാരണമെന്നും നേതാക്കളെ പുറത്താക്കണമെന്നുമാണ് നോട്ടീസിന്റെ ഉള്ളടക്കം. കെപിസിസി പിരിച്ചു വിടണമെന്നും നോട്ടീസ് ആവശ്യപ്പെടുന്നു. രാവിലെ പ്രത്യക്ഷപ്പെട്ട നോട്ടീസുകൾ പലതും മണിക്കൂറുകൾക്കുള്ളിൽ കീറിക്കളഞ്ഞിരിക്കുകയാണ്. കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നത് നേതാക്കളുടെ കഴിവില്ലായ്മ കാരണമാണെന്ന്…
Read Moreഎല്ലാം ബോധിപ്പിക്കാൻ ഡൽഹിക്ക് വണ്ടികയറും..!നേതാക്കൾക്ക് കഴിവില്ല, കോണ്‍ഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നു; നേതൃത്വത്തിനെതിരേ കടുത്ത വിമർശനവുമായി കെ. സുധാകരൻ
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. നേതാക്കൾക്ക് കഴിവില്ലാത്തതുകൊണ്ടാണു കോണ്‍ഗ്രസുകാർ ബിജെപിയിലേക്കു പോകുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ആജ്ഞാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെപിസിസിക്കുണ്ട്. ഡൽഹിയിൽ പോയി രാഹുൽ ഗാന്ധിയെ വിഷയങ്ങൾ ധരിപ്പിക്കും. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്ചയാണ്. ശിപാർശകൾക്കും വ്യക്തിതാത്പര്യങ്ങൾക്കും അതീതമായ നേതൃനിര വേണമെന്നും അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെടണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. ഇത്രയും അനുകൂല രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ കഴിയാത്തത് കോണ്‍ഗ്രസിന്റെ സംഘടനാ ദൗർബല്യമാണെന്നു കെ. സുധാകരൻ ഫലം വന്നതിനു പിന്നാലെ തുറന്നടിച്ചിരുന്നു. കെപിസിസിയുടെ പുതിയ ജംബോ കമ്മിറ്റികൾ ഗുണം ചെയ്തിട്ടില്ല. പ്രദേശികതലങ്ങളിൽ ജനവിശ്വാസം ആർജിക്കാൻ കഴിയാത്ത നേതാക്കളെ ഉൾപ്പെടുത്തി പുനഃസംഘടന നടത്തിയപ്പോൾ അതിന്റെ ഗുണമുണ്ടാക്കാൻ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. സിപിഎമ്മിന്റെയും ബിജെപിയുടേയും സംഘടനാരീതി അവർക്ക്…
Read Moreഅസുഖങ്ങളെല്ലാം പോയെപ്പോയ്..! തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സി.എം. രവീന്ദ്രൻ എൻഫോഴ്സ്മെന്റിനു മുന്നിൽ
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം ഹാജരായത്. ചോദ്യം ചെയ്യലിൽ ഇളവു തേടി രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അതിലെ വിധിക്ക് കാത്തുനിൽക്കാതെ രാവിലെ 8.50 ഓടെ ഇഡി ഓഫീസിൽ എത്തുകയായിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീളുന്നത് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യാൻ സമയപരിധി നിശ്ചയിക്കണമെന്നുമാവശ്യപ്പെട്ടു രവീന്ദ്രൻ നൽകിയ ഹർജിയിൽ വാദം പൂർത്തിയായിരുന്നു. ഹർജിയിലെ ഇടക്കാല ആവശ്യമായ സ്റ്റേ അനുവദിക്കാൻ കോടതി തയാറായിരുന്നില്ല.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസുകളിൽ ഡിസംബർ 17നു ചോദ്യംചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിന് സമയം നിശ്ചയിക്കണമെന്നും അഭിഭാഷകനെ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Read Moreമഹിള മോര്‍ച്ചയുടെ പ്രവര്ത്തകയായപ്പോള് കേരള വര്‍മയിലെ സഹപ്രവര്‍ത്തകയില്‍ നിന്നും നിരന്തരം പരിഹാസം നേരിട്ടു ! എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.വി.ആതിരയുടെ വിജയം ക്ഷീണമാകുന്നത് ദീപ നിശാന്തിന്…
തൃശൂര്‍ കോര്‍പ്പറേഷനില്‍ ആഗ്രഹിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ശക്തമായ മത്സരമാണ് ബിജെപി കാഴ്ച വച്ചത്. എന്‍ഡിഎ ടിക്കറ്റില്‍ വിജയിച്ച ചില സ്ഥാനാര്‍ഥികളും ശ്രദ്ധ പിടിച്ചു പറ്റി. ഇക്കൂട്ടരില്‍ ഒരാളായിരുന്നു തൃശൂര്‍ കോര്‍പറേഷനിലെ ഒന്നാം വാര്‍ഡായ പൂങ്കുന്നം ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള വര്‍മ കോളേജിലെ ഡോ. വി. ആതിരയും വിജയിച്ചു. ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ആതിര വിജയിച്ചത്. 583 വോട്ടിനാണ് അതിര വിജയിച്ചത്. പൂങ്കുന്നം, പാട്ടുരായ്ക്കല്‍,തേക്കിന്‍കാട്, കോട്ടപ്പുറം, കൊക്കാല എന്നിവാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. മൂന്നു വാര്‍ഡുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കോര്‍പറേഷനിലെ അന്പത്തിയഞ്ചു ഡിവിഷനുകളില്‍ ആറിടത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചു കയറിയത്. 583 വോട്ടിനാണ് അതിര വിജയിച്ചത്. പൂങ്കുന്നം, പാട്ടുരായ്ക്കല്‍,തേക്കിന്‍കാട്, കോട്ടപ്പുറം, കൊക്കാല എന്നീ വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. കോര്‍പറേഷനിലെ അന്പത്തിയഞ്ചു ഡിവിഷനുകളില്‍ ആറിടത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചു കയറിയത്. കഴിഞ്ഞ ലോക്സഭ…
Read Moreക്രെഡിറ്റ് ജോസ് കെ മാണിയ്ക്ക് കൊടുക്കേണ്ടതില്ല ! കോട്ടയത്തെ വിജയം എല്‍ഡിഎഫിന് അവകാശപ്പെട്ടതെന്ന് ബിനോയ് വിശ്വം…
കോട്ടയത്തെ മിന്നുന്ന വിജയത്തിന്റെ ക്രെഡിറ്റ് ജോസ് കെ മാണിയ്ക്ക് നല്‍കേണ്ടതില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ഈ വിജയം എല്‍ഡിഎഫിന്റെ വിജയമാണെന്നും അല്ലാതെ വിജയത്തെ ഇങ്ങനെ കംപാര്‍ട്ട്മെന്റ് തിരിച്ച് ഇത് ഈ ആളിന്റെ വിജയം അത് ആ പാര്‍ട്ടിയുടെ വിജയം എന്ന് അവകാശപ്പെടുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയെ ഒപ്പം കൂട്ടിയ മുന്നണിതീരുമാനം വിജയമാണ് എന്നതിന്റെ പ്രതിഫലനമല്ലേ കോട്ടയത്തേത് എന്ന ചോദ്യത്തോടായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഇത് നേരത്തെ തന്നെ മുന്നില്‍ക്കണ്ട വിജയമാണ്. അത്രയധികം നല്ല കാര്യങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്തത്. അങ്ങനെയൊരു മുന്നണി ജയിക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചതാണ്. ജോസ് കെ മാണി വിഭാഗം വന്നത് ഗുണം ചെയ്തിട്ടുണ്ട്. അതിനപ്പുറം അതിനെപ്പറ്റി അമിതമായി കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ജോസ് കെ മാണിയുടെ വരവിന് അര്‍ത്ഥം ഒന്നുമില്ല എന്നല്ല. അതിന് അതിന്റേതായ അര്‍ത്ഥമുണ്ട്. അതിനെ കമ്മ്യൂണിസ്റ്റ്…
Read Moreകൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല ! കാരാട്ട് ഫൈസല്‍ ജയിച്ച വാര്‍ഡില്‍ സ്വന്തം വോട്ടുപോലും സ്വര്‍ണക്കടത്ത് കേസ് പ്രതിയ്ക്ക് മറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി;എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയ്ക്ക് പൂജ്യം വോട്ട് കിട്ടുന്നത് ചരിത്രത്തില്‍ ആദ്യം…
ഇടതുമുന്നണി അവസാന നിമിഷം സീറ്റ് നിഷേധിച്ചിട്ടും സ്വതന്ത്രനായി മത്സരിച്ച് കാരാട്ട് ഫൈസല്‍ വിജയിക്കുമ്പോള്‍ ജയിക്കുന്നത് സ്വര്‍ണക്കടത്ത് രാഷ്ട്രീയം തന്നെ. ഫൈസലിനെ ഇഡി ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് രാഷ്ട്രീയ ധാര്‍മികത തെളിയിക്കാനെന്ന മട്ടില്‍ അദ്ദേഹത്തെ മാറ്റി ഒരു ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു. എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി അടക്കം വോട്ടുകള്‍ ഫൈസലിനു മറിച്ചതോടെ ഫൈസല്‍ നേടിയത് വന്‍ വിജയം. ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി സംപൂജ്യനാകുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിന് ഒറ്റവോട്ടു പോലും കിട്ടിയില്ലെന്നു പറയുമ്പോള്‍ എന്താണ് ഇവിടെ സംഭവിച്ചതെന്ന് പകല്‍പോലെ വ്യക്തം. 568 വോട്ട് നേടിയ കാരാട്ട് ഫൈസല്‍ 72 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. ഫൈസലിന്റെ അപരന് ഏഴു വോട്ടുകള്‍ നേടുകയും ചെയ്തു. എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഒ.പി റഷീദിനായി കാര്യമായ ഒരു പ്രചരണവുമില്ലായിരുന്നു. മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെ.കെ.എ കാദറാണ്…
Read Moreഇതുപോലെ വിഡ്ഡി ത്തം നിറഞ്ഞ ഒരു തീരുമാനം അവര്‍ രേഖപ്പെടുത്തിയില്ലായിരുന്നെങ്കില്‍..! എൽഡിഎഫിന് വിജയം നേടിത്തന്ന കോൺഗ്രസ് നേതാക്കൾക്ക് നന്ദി പറഞ്ഞ് ഏ.കെ. ബാലൻ
തിരുവനന്തപുരം: എൽഡിഎഫിന് മികച്ച വിജയം നേടിത്തന്ന കോൺഗ്രസ് നേതാക്കൾക്ക് നന്ദി പറയുന്നുവെന്ന് മന്ത്രി എ.കെ. ബാലൻ. എൽഡിഎഫിന് വിജയം നേടിത്തന്നത് പ്രതിപക്ഷനേതാവും യുഡിഎഫ് കൺവീനറും വി. മുരളീധരൻ എംപിയും ചേർന്നാണെന്നും ഇവരുടെ സഹായമില്ലായിരുന്നെങ്കിൽ ഇത്രയും വലിയ വിജയം ലഭിക്കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുതരത്തിലാണ് അവര്‍ സഹായിച്ചത്-. ഒന്ന്, കിഫ്ബി ഇല്ലാതാക്കുമെന്ന് പറഞ്ഞു. രണ്ട്, ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള നാല് മിഷനുകളും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞു. അതോടൊപ്പം ഇന്നേവരെ ഒരു പാര്‍ട്ടിയും മുന്നണിയില്‍ ചേര്‍ത്തിട്ടില്ലാത്ത ജമാ അത്തെ ഇസ്ലാമിയെ മുന്നണിയില്‍ ചേര്‍ക്കും, അധികാരം കിട്ടിയാല്‍ അവര്‍ക്കും പങ്ക് നല്‍കും എന്ന് പറഞ്ഞു. ഇതാണ് യഥാര്‍ഥത്തില്‍ കേരളത്തിലെ ജനത തിരിച്ചറിഞ്ഞതെന്ന് ബാലൻ വ്യക്തമാക്കി. ഇതുപോലെ വിഡ്ഡിത്തം നിറഞ്ഞ ഒരു തീരുമാനം അവര്‍ രേഖപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇത്രയും വലിയ വിജയം എല്‍ഡിഎഫിന് ലഭിക്കില്ലായിരുന്നു. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും എല്‍ഡിഎഫ്…
Read Moreകൊറോണ വൈറസിന്റെ ‘കൊടുംഭീകര’ വേര്‍ഷന്‍ ബ്രിട്ടനില്‍ ! പലഭാഗങ്ങളിലും അതിവേഗം പടരുന്നു; ജനിതക വ്യതിയാനം സംഭവിച്ച വൈറസ് കൂടുതല്‍ അപകടകാരിയാകുന്നു…
ലോകത്ത് നാശം വിതച്ചുകൊണ്ട് കൊറോണ വൈറസ് മുന്നേറുമ്പോള്‍ പുറത്തു വരുന്നത് കൂടുതല്‍ അതീവ ഗൗരവതരമായ ഒരു വാര്‍ത്തയാണ്. വൈറസിന്റെ ഒരു പുതിയ വകഭേദം ബ്രിട്ടനിലാകെമാനം അതിവേഗം വ്യാപിക്കുകയാണെന്നാണ് പുതിയ വിവരം. ഇത് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണെന്നാണ് വിവരം. ലണ്ടന്‍, കെന്റ്, എസ്സെക്സിന്റെ ചില ഭാഗങ്ങള്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍ എന്നിവ ഉള്‍പ്പെടെ അറുപതോളം വ്യത്യസ്ത ഇടങ്ങളിലാണ് വൈറസിനെ പുതിയ വകഭേദം രോഗം വിതയ്ക്കുന്നത്. പുതിയ കൊറോണ വൈറസ് വകഭേദം ബാധിച്ച ആയിരത്തിലധികം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.ലോകാരോഗ്യ സംഘടനയെ ഇതിനെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും യുകെയിലെ ശാസ്ത്രജ്ഞര്‍ വിശദമായ പഠനം നടത്തുകയാണെന്നും ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. വൈറസിന്റെ പുതിയ വകഭേദത്തെ തിരിച്ചറിയാന്‍ നിലവിലുള്ള സ്രവ പരിശോധനകള്‍ തന്നെ മതിയാകുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രഫ. ക്രിസ് വൈറ്റി പറഞ്ഞു. വൈറസിന്റെ സ്പൈക്ക് പ്രോട്ടീനാണ് പുതിയ വകഭേദത്തില്‍…
Read Moreഅങ്ങോട്ട് മാറി നിൽക്കാൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല;കാരാട്ട് ഫൈസലിന് ഉജ്ജല വിജയം; എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടില്ല…
കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കാരാട്ട് ഫൈസലിന് ജയം. പതിനഞ്ചാം ഡിവിഷനായ ചുണ്ടപ്പുറം വാര്‍ഡിൽനിന്നാണ് ഫൈസല്‍ വിജയിച്ചത്. ഐഎന്‍എല്‍ നേതാവ് ഒ.പി. റഷീദായിരുന്നു എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. ഏഴ് വോട്ട് മാത്രമാണ് എൽഡിഎഫിന് നേടാൻ സാധിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ഫൈസലിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു. ഇതോടെ ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടിയത്. പിടിഎ റഹീം എംഎൽഎയുടെ നേതൃത്വത്തിൽ പ്രദേശിക നേതൃത്വമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസലിനെ പ്രഖ്യാപിച്ചത്. എന്നാൽ ജില്ലാ നേതൃത്വം ഇതിനെതിരെ രംഗത്തെത്തുകയും ഫൈസലിനോട് മത്സരരംഗത്ത് നിന്നും പിൻമാറാൻ ആവശ്യപ്പെടുകയുമായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ഫൈസലിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു. ഇതോടെ ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടിയത്. പിടിഎ റഹീം എംഎൽഎയുടെ നേതൃത്വത്തിൽ പ്രദേശിക നേതൃത്വമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കാരാട്ട്…
Read More