സെബി മാത്യു ന്യൂഡൽഹി: ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ചു കേന്ദ്രസർക്കാർ ഒരുവശത്ത് കാത്തിരിക്കുന്പോൾ മറുവശത്ത് സമരം കൂടുതൽ ശക്തമാക്കി കർഷകർ. ഇന്നു രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാൻ ആഹ്വാനം ചെയ്ത കർഷകസംഘടനകൾ, എട്ടിന് ഭാരത ബന്ദും പ്രഖ്യാപിച്ചു. ഇന്നു കേന്ദ്രസർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. ഇന്നത്തെ ചർച്ചയും പരാജയപ്പെട്ടാൽ ഡൽഹിയിലേക്കുള്ള ഭക്ഷ്യവിതരണം തന്നെ സ്തംഭിപ്പിക്കുമെന്നു കർഷകർ മുന്നറിയിപ്പു നൽകി. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരോടും ഡൽഹിയിലേക്കു മാർച്ച് ചെയ്യാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഡൽഹിയിലേക്കുള്ള പല സുപ്രധാന പാതകളും കർഷകർ ഇന്നലെത്തന്നെ ഉപരോധിച്ചിരുന്നു. കർഷകരോടുള്ള സമീപനത്തിൽ പ്രതിഷേധിച്ച് പഞ്ചാബിൽനിന്നുള്ള എഴുത്തുകാർ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ മടക്കി നൽകി. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നുണ്ടെന്നും മിനിമം താങ്ങുവില സംവിധാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നലെയും ആവർത്തിച്ചു. ചർച്ചകളിലൂടെ…
Read MoreCategory: Top News
ലോക്ക്ഡൗൺ ‘പ്രണയപീഡനം’…! ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയെ കണ്ണും കൈയ്യും കാട്ടി വശത്താക്കി; പിന്നീട് ഭീഷണിപ്പെടുത്തി ശാരീരികമായി ബന്ധപ്പെട്ടു; ഗർഭീണിയാണെന്നറിഞ്ഞപ്പോൾ യുവാവും കുടുംബവും നാട് വിട്ടു; പിന്നെ സംഭവിച്ചത്…
ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി ചെറുപ്രായത്തിലേ അക്രമവാസനയുള്ള ആളാണെന്ന് പോലീസ്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങി നടന്ന പ്രതിയെ ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് പോലീസ് പൊക്കിയത്. പ്രതിയെ റിമാൻഡ് ചെയ്തു. തിരുവൻവണ്ടൂർ ഇടയാടിപ്പറമ്പിൽ വിഷ്ണു (19) നെയാണ് ചെങ്ങന്നൂർ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് പെൺകുട്ടി തൻ്റെ ബന്ധുവീട്ടിൽ എത്തിയത്.ഈ സമയത്ത് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നു. നിരന്തരം പ്രണയാഭ്യർത്ഥന നടത്തുകയും തൻ്റെ ഇംഗിതത്തിന് വശംവദയാകാത്തതിനെത്തുടർന്ന് പ്രതി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും മറ്റ് പ്രലോഭനങ്ങളിൽ പെടുത്തുകയും ചെയ്ത് നിരന്തരം പീഡനത്തിനിരയാക്കി ഗർഭിണിയാക്കുകയായിരുന്നു. പിന്നീട് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ഇതേത്തുടർന്ന് ചെങ്ങന്നൂർ പോലീസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. സംഭവം അറിഞ്ഞ പ്രതിയും…
Read Moreതന്ത്രപരമായി മോഷ്ടിക്കാൻ അജിത്ത് മിടുക്കൻ; മോഷണ വസ്തുക്കൾ വിൽക്കാൻ സൗബിൻ അതിലും മിടുക്കൻ; ഏറ്റുമാനൂരിലെ കുട്ടിക്കള്ളൻമാരെ കുടുക്കിയത് മോഷ്ടിച്ച ഫോൺ ഉപയോഗിച്ചതു മൂലം
ഏറ്റുമാനൂർ: ഒരാൾ മോഷ്്ടിക്കും മറ്റൊരാൾ മോഷണ സാധനങ്ങൾ വില്പന നടത്തും ഇതായിരുന്നു മൊബൈൽ ഫോണുകൾ മോഷ്്ടിച്ച കേസിൽ ഏറ്റുമാനൂർ പോലീസ് പിടികൂടിയവരുടെ രീതി. ഏറ്റുമാനൂർ കിഴക്കുംഭാഗം മഹാത്മാ കോളനി അജിത്ത് കുമാർ (38) , തിരുവാർപ്പ് പാത്തംചിറ സബിൻ (19) എന്നിവരാണ് അറസറ്റിലായത്. പിടിയിലായ അജിത്തായിരുന്നു ഫോണുകൾ മോഷ്്ടിക്കുന്നത് ഇതു വിലപ്ന നടത്തുന്നതു സബിനായിരുന്നു. മോഷണം നടത്തിയതിനുശേഷം അജിത്ത് ഒളിവിൽ പോകും. ദിവസങ്ങൾക്കുശേഷം മോഷണം മുതലുകൾ വില്പന നടത്തിയശേഷം ലഭിക്കുന്ന തുക സബിൻ അജിത്തിനു എത്തിച്ചു നല്‍കുകയാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. മോഷ്്ടിച്ച ഫോണുകളിൽ ഒരെണ്ണം സബിൻ ഉപയോഗിച്ചിരുന്നതിനാലാണ്് പ്രതികളെ പിട്ികൂടാൻ കഴിഞ്ഞത്. കണ്ടെയ്ൻമെന്റ് സോണിൽ മോഷണംകഴിഞ്ഞ ഒക്ടോബർ 19ന് ഏറ്റുമാനൂർ പേരൂർ റോഡിൽ സ്വകാര്യ പച്ചക്കറി മാർക്കറ്റിൽ കോവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്ന് പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും അവിടുത്തെ വ്യാപാര സ്ഥാപനങ്ങൾ അടച്ച്…
Read Moreഇഡി കെണിയൊരുക്കുന്നു; രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റി; കോടികളുടെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തി
ജോണ്സണ് വേങ്ങത്തടം കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതു അടുത്ത ആഴ്ചത്തേക്കു മാറ്റിവച്ചുകൊണ്ടു ബിനാമി ഇടപാടുകൾ ശേഖരിച്ച് എൻഫോഴസ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വടകരയിലും തിരുവനന്തപുരത്തും സ്ഥാപനങ്ങളിലും ഭവനങ്ങളിലും റെയ്ഡ് നടത്തി ബിനാമി ഇടപാടുകള്‍ ശേഖരിച്ചതിനു പിന്നാലെ യാണ് രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരത്തിനായി സംസ്ഥാന രജിസ്ട്രേഷന് വകുപ്പിനും കത്ത് നല്കി. ചോദ്യം ചെയ്യലില്‍ നിന്നും അതിവിദഗ്ധമായി ഒഴിഞ്ഞു മാറി നിന്ന രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായിട്ടാണ് സ്വത്തുസംബന്ധിച്ച പൂര്‍ണവിവരം ശേഖരിച്ചിരിക്കുന്നത്. രവീന്ദ്രനു ബിനാമി ഇടപാടുകളുണ്ടെന്നു കണ്ടെത്തിക്കഴിഞ്ഞു. ഇതു സംബന്ധിച്ചുള്ള രേഖകളെല്ലാം ഇഡിയുടെ കൈയില്‍ ലഭിച്ചതിനുശേഷമാണ് രജിസ്ട്രേഷന് വകുപ്പിനു സ്വത്ത് വിവരം സംബന്ധിച്ച രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രവീന്ദ്രന്റെ പേരില്‍ മാത്രമല്ല ഭാര്യയുടെ പേരിലും ബന്ധുക്കളുടെ പേരിലും സ്വത്തുകളുണ്ട്. കൂടാതെ ബിനാമി ഇടപാടുകളില്‍ ഇതിനകം കോടികള്‍ സമ്പാദിച്ചതിന്റെ…
Read Moreബുറേവി: ആശങ്കയൊഴിയുന്നു; കേരളത്തിൽ ന്യൂനമർദം മാത്രം; 10 ജില്ലകളിൽ യെല്ലോ അലർട്ട്; തിരുവനന്തപുരം വിമാനത്താവളം അടച്ചു
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര ന്യൂനമർദം അടുത്ത 6 മണിക്കൂറിൽ രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ പതുക്കെ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരയിലേക്ക് പ്രവേശിക്കുമ്പോൾ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 50 മുതൽ 60 കിമീ വരെയും ചില അവസരങ്ങളിൽ 70 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 12 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദം വീണ്ടും ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദവും പിന്നീട് ന്യൂനമർദവും ആയി മാറുമെന്നാണ് പ്രവചനം. ഇതോടെ കേരളത്തിൽ ആശങ്കയൊഴിഞ്ഞിരിക്കുകയാണ്. അതിതീവ്ര ന്യൂനമർദം വീണ്ടും ദുർബലമാകുന്നതോടെ കേരളത്തിൽ സാധാരണ മഴ മാത്രമേ ഉണ്ടാകൂ. കേരളത്തിൽ ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലർട്ട് ഇല്ല. കേരളത്തിനുള്ള എല്ലാ ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും പിൻവലിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…
Read Moreആറുവയസുകാരിയായ മകളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്തുകൊന്നു; പത്ത് വർഷം മുമ്പ് ഭർത്താവിനെയും മകളെയേയും ഉപേക്ഷിച്ച് രാജയോടൊപ്പം താമസിച്ചു വരുകയായിരുന്ന രാജലക്ഷ്മിക്കാണ് ദാരുണ അന്ത്യം
പീരുമേട്: ഇടുക്കിയിൽ ആറുവയസുകാരിയായ മകളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്തുകൊന്ന യുവാവ് പിടിയിൽ. ഭർത്താവ് ചന്ദ്രവനം പ്രിയദർശിനി കോളനിയിലെ രാജ (36) യാണ് അറസ്റ്റിലായത്. പുലർച്ചെ നാട്ടുകാരുടെ സഹായത്തോടെ രാജയെ പോലീസ് പിടികൂടുകയായിരുന്നു.ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. 10 വർഷം മുൻപ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച രാജലക്ഷ്മി രാജയ്ക്കൊപ്പം താമസിച്ചു വരികയായിരുന്നു.സംശയമാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങളായി ഇരുവരും തമ്മിൽ കലഹത്തിലായിരുന്നു. ഇവർക്ക് ആറു വയസുള്ള പെണ്‍കുട്ടിയുണ്ട്. ഈ കുട്ടിയാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. സംഭവശേഷം ഓടി ഒളിച്ച രാജനെ സമീപത്തെ തേയില തോട്ടത്തിൽനിന്നാണ് പോലീസ് അറസ്റ്റു ചെയ്യുന്നത്. രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Read Moreനാന് ഒരു തടവ് സൊന്നാ നൂറു തടവ് സൊന്ന മാതിരി ! അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ഭുതങ്ങള്‍ സംഭവിക്കും;തമിഴ്നാട്ടില്‍ ഭരണം പിടിക്കുമെന്ന് രജനീകാന്ത്…
തമിഴ്നാട് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ഉറച്ച് സ്റ്റൈല്‍ മന്നന് രജനീകാന്ത്. അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നും തമിഴ്നാടിന്റെ ഭരണം പിടിക്കുമെന്നും സ്റ്റൈല്‍ മന്നന് വ്യക്തമാക്കി. തമിഴകത്ത് ആത്മീയ രാഷ്ട്രീയം വിജയം കാണും. സംസ്ഥാനത്ത് സുതാര്യവും അഴിമതി രഹിതവുമായ ഭരണം നടത്തുമെന്നും രജനീകാന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന ആരാധക സംഘടനയായ രജനി മക്കള്‍ മണ്ട്രത്തില് പുതിയ രാഷ്ട്രീയപാര്‍ട്ടി വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നൈയിലും തമിഴ്നാട്ടിന്റെ പല സ്ഥലത്തും പോസ്റ്ററുകളും സജീവമായിരുന്നു. ഇതേത്തുടര്‍ന്ന് സമൂഹമാധ്യമം വഴിയാണ് രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ചത്. പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31 ന് പ്രഖ്യാപിക്കുമെന്നാണ് രജനീ കാന്ത് വ്യക്തമാക്കിയത്. പുതിയ പാര്‍ട്ടി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സൂപ്പര്‍ താരം പ്രഖ്യാപിച്ചത് ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അദ്ദേഹത്തിന്രെ വസതിക്ക് മുന്നില്‍ നിരവധി…
Read Moreപരസ്യ സംവാദത്തിന് തയാറുണ്ടോ; ചൂഷണം ചെയ്തിട്ടില്ലെന്ന് പറയുമോ? ഉമ്മൻ ചാണ്ടിയെ വെല്ലുവിളിച്ച് സോളാർ പരാതിക്കാരി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വെല്ലുവിളിച്ച് സോളാർ കേസിലെ പരാതിക്കാരിയായ സ്ത്രീ രംഗത്ത്. തന്നെ ചൂഷണം ചെയ്തിട്ടില്ലെന്നാണ് ഉമ്മൻ ചാണ്ടി പറയുന്നതെന്നും പരസ്യ സംവാദത്തിന് അദ്ദേഹം തയാറുണ്ടോ എന്നും പരാതിക്കാരി വെല്ലുവിളിച്ചു. കെ.സി.വേണുഗോപാൽ, എ.പി.അനിൽകുമാർ, എ.പി.അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ ആരോപണങ്ങളിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു. സോളാർ കേസിൽ യുഡിഎഫ് നേതാക്കൾക്കെതിരേ പരാതിക്കാരി ആരോപണങ്ങൾ ഉന്നയിച്ചത് കെ.ബി.ഗണേഷ്കുമാറിന്റെ സമ്മർദ്ദം മൂലമാണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു. പിന്നാലെ, ഇക്കാര്യത്തിൽ കൂടുതൽ സത്യങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്ന് ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. ഇതിന് മറുപടിയുമായാണ് പരാതിക്കാരി രംഗത്തെത്തിയത്.
Read Moreപോപ്പുലർ ഫ്രണ്ടിനെ വളഞ്ഞ് ഇഡി; നേതാക്കളുടെ വീടുകളിൽ റെയ്ഡ്; പെൻഡ്രൈവും പുസ്തകങ്ങളും കസ്റ്റഡിയിലെടുത്തു; കൂടുതൽ പേർ ആശങ്കയിൽ; ഞെട്ടിത്തരിച്ച് നേതാക്കൾ
കൊച്ചി /കോഴിക്കോട് / മലപ്പുറം : സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. പിഎഫ്ഐ ദേശീയ ചെയര്മാന് ഒ.എം.എ. സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, എന്നിവരുടെ വീടുകളിലാണ് പരിശോധന. തിരുവനന്തപുരത്തെ കരമന സ്വദേശി അഷ്റഫ് മൗലവിയുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തി. നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ നിന്ന് ചില പുസ്തകങ്ങളും പെന്‍ഡ്രൈവും കസ്റ്റഡിയിലെടുത്തതായാണ് സൂചന. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടും. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളെ തുടര്‍ന്നാണ് സംസ്ഥാനത്തെ നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തിയതെന്നാണ് വിവരം. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പിഎഫ്ഐയുടെ ഡല്‍ഹി അധ്യക്ഷന്‍ പര്‍വേശ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഇല്യാസ് എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി പോലീസാണ് കേസ് അന്വേഷിച്ചത്.…
Read Moreഫക്രിസാദെ വധത്തില്‍ എംബിഎസിനും പങ്ക് ? ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞനെ വധിക്കും മുമ്പ് ഇസ്രയേല്‍ വിമാനം സൗദി വ്യോമപാത ഉപയോഗിച്ചതായി വിവരം; നിയോമില്‍ നടന്നത് അമേരിക്ക-സൗദി-ഇസ്രയേല്‍ ഗൂഢാലോചനയോ ?
ഇറാന്റെ ആണവപദ്ധതികളുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രജ്ഞന് മൊഹ് സി്ന്‍ ഫക്രിസദേയുടെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന നിഗമനത്തിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന ചോദ്യവും ഉയരുകയാണ്. ഫക്രിസദേയുടെ മരണത്തില്‍ സൗദി അറേബ്യയ്ക്കും പങ്കുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പാശ്ചാത്യമാധ്യമങ്ങള്‍ പുറത്തു വിടുന്നത്.കൃത്യമായ ആസൂത്രണത്തോടെ കൊലയാളി സംഘമാണ് ഫക്രിസാദേയെ വധിച്ചതെന്നാണ് വ്യക്തമാകുന്ന്.. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്, ഇസ്രയേല്‍ പ്രധാനമന്ത്രി ഇവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയ ശേഷമാണ് ഫക്രിസദേയെ വധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇക്കാര്യം തെറ്റാണെന്നും സൗദി പറയുന്നു.അതേസമയം, ഇസ്രയേലിലെ ചില മന്ത്രിമാരും മാധ്യമങ്ങളും ചര്‍ച്ച നടന്നുവെന്ന് തന്നെയാണ് പറയുന്നത്. ഇക്കാര്യം ബിബിസി, സിഎന്‍എന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പലസ്തീനികളുമായുള്ള യഹൂദ രാഷ്ട്രത്തിന്റെ പോരാട്ടം പരിഹരിക്കപ്പെടുന്നതുവരെ ഇസ്രയേലുമായി ബന്ധം പുലര്‍ത്തരുതെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള അറബ് ലീഗ് നിലപാടില്‍ ഉറച്ചു…
Read More