ഇറാന്റെ ആണവപദ്ധതികളുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രജ്ഞന് മൊഹ് സി്ന്‍ ഫക്രിസദേയുടെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന നിഗമനത്തിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന ചോദ്യവും ഉയരുകയാണ്. ഫക്രിസദേയുടെ മരണത്തില്‍ സൗദി അറേബ്യയ്ക്കും പങ്കുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പാശ്ചാത്യമാധ്യമങ്ങള്‍ പുറത്തു വിടുന്നത്.കൃത്യമായ ആസൂത്രണത്തോടെ കൊലയാളി സംഘമാണ് ഫക്രിസാദേയെ വധിച്ചതെന്നാണ് വ്യക്തമാകുന്ന്.. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്, ഇസ്രയേല്‍ പ്രധാനമന്ത്രി ഇവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയ ശേഷമാണ് ഫക്രിസദേയെ വധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇക്കാര്യം തെറ്റാണെന്നും സൗദി പറയുന്നു.അതേസമയം, ഇസ്രയേലിലെ ചില മന്ത്രിമാരും മാധ്യമങ്ങളും ചര്‍ച്ച നടന്നുവെന്ന് തന്നെയാണ് പറയുന്നത്. ഇക്കാര്യം ബിബിസി, സിഎന്‍എന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പലസ്തീനികളുമായുള്ള യഹൂദ രാഷ്ട്രത്തിന്റെ പോരാട്ടം പരിഹരിക്കപ്പെടുന്നതുവരെ ഇസ്രയേലുമായി ബന്ധം പുലര്‍ത്തരുതെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള അറബ് ലീഗ് നിലപാടില്‍ ഉറച്ചു…
Read MoreCategory: Top News
പുതുച്ചേരി രജിസ്ട്രേഷന് പൂട്ടുവീഴുന്നു ! വ്യാജരേഖയുടെ അടിസ്ഥാനത്തിലാണെന്ന് ബോധ്യപ്പെട്ടാല്‍ കേരളത്തിന് രജിട്രേഷന് റദ്ദാക്കാം…
പുതുച്ചേരിയില്‍ ആഡംബരക്കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തുന്നവര്‍ക്ക് ഇനി കിടിലന്‍ പണികിട്ടും.സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആഡംബര കാറുകളുടെ മറ്റു സംസ്ഥാനത്തെ രജിസ്ട്രേഷന് കേരളത്തിന് റദ്ദാക്കാമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. പുതുച്ചേരി രജിസ്ട്രേഷന് ആഡംബര കാറുകളുടെ കാര്യത്തില്‍ സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ നാല്‍പ്പതോളം അപ്പീലുകളിലാണ് ജസ്റ്റിസ് എ.എം. ഷഫീഖും ജസ്റ്റിസ് പി. ഗോപിനാഥും ഉള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി. കേരളത്തിന് അന്വേഷിക്കാനും വ്യാജരേഖയെന്ന വിവരം ആദ്യ രജിസ്റ്ററിങ് അധികാരിയെ അറിയിക്കാനുമേ അധികാരമുള്ളൂ എന്ന സിംഗിള്‍ബെഞ്ചിന്റെ നിഗമനം ശരിയല്ലെന്ന് ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. വ്യാജ വിലാസമോ വിവരമോ നല്‍കിയാണ് ആദ്യ രജിസ്ട്രേഷന് എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ രാജ്യത്തെ ഏത് രജിസ്റ്ററിങ് അതോറിറ്റിക്കും അത് റദ്ദാക്കാനധികാരമുണ്ട്. റദ്ദാക്കിയ ശേഷം അക്കാര്യം ആദ്യ രജിസ്ട്രേഷന് അതോറിറ്റിയെ അറിയിക്കണം. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും രജിസ്റ്ററിലെ എന്‍ട്രിയും റദ്ദാക്കേണ്ടത് ആദ്യ രജിസ്ട്രേഷന് അതോറിറ്റിയാണെന്ന് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. വിലാസമുള്‍പ്പെടെ…
Read Moreഇനി ഒരിക്കലും ഉണരില്ലെങ്കിലും സഹോദരങ്ങളെ ഒരുപായിൽ ഒരുമിച്ചു കിടത്തിയുറക്കി; തൊട്ടടുത്ത മുറിയിൽ അമ്മ വിനീത തൂങ്ങിയ നിലയിലും; പുലർച്ചെ വൈപ്പിൻ നിവാസികൾ ഉണർന്നത് ഞെട്ടിക്കുന്ന ആ വാർത്ത കേട്ട്…
വൈപ്പിൻ: എടവനക്കാട് അണിയലിൽ വീട്ടമ്മയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. എടവനക്കാട് മുണ്ടേങ്ങാട്ട് സനലിന്റെ ഭാര്യ വിനീത-24, മക്കളായ സവിനയ്-4, ശ്രവണ്‍ -2, ശ്രേയ-നാലുമാസം എന്നിവരാണ് മരിച്ചത്. കുട്ടികൾ മൂന്നുപേരും തറയിൽ വിരിച്ച പായിലാണ് കിടന്നിരുന്നത്. വിനീത തൊട്ടത്ത് തന്നെ തൂങ്ങി മരിച്ച നിലയിലും. മത്സ്യത്തൊഴിലാളിയായ സനൽ പുലർച്ചെ മത്സ്യബന്ധനത്തിനു പോകാനായി ഷർട്ട് തിരഞ്ഞ് എത്തിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സ്ഥലത്തെത്തിയ ഞാറക്കൽ പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി സനൽ വീടിന്റെ ഹാളിലാണ് കിടന്ന് ഉറങ്ങിയിരുന്നത്. വീട്ടിൽ സനലിന്റെ മാതാപിതാക്കളും സഹോദരനും മറ്റു മുറികളിൽ കിടന്നുറങ്ങുകയായിരുന്നു. ആർഡിഒ, തഹസിൽദാർ, ഞാറക്കലിന്റെ ചാർജ്ജുള്ള പറവൂർ സിഐ ഷോജോ വർഗീസ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധനയിൽ മുറിയിൽനിന്നും വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. ഇൻക്വസ്റ്റും തുടർനടപടികളും…
Read Moreഡ്രൈവറുടെ അശ്രദ്ധ! പിക്കപ്പ് വാന്‍ പാഞ്ഞുകയറി സഹോദരിമാരടക്കം മൂന്നു പെൺകുട്ടികൾ മരിച്ചു; അപകടം കൊല്ലം തെന്മല ഉറുകുന്ന് ജംഗ്ഷനിൽ
തെന്മല (കൊല്ലം): തെന്മല ഉറുകുന്നില്‍ വഴിയാത്രക്കാരായ കുട്ടികള്‍ക്കിടയിലേക്കു പിക്കപ്പ് വാന്‍ ഇടിച്ചു കയറി സഹോദരിമാരടക്കം മൂന്നു പെൺകുട്ടികൾ മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ ഉറുകുന്ന് ജംഗ്ഷന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം. പുനലൂരില്‍നിന്ന് ആര്യങ്കാവ് ഭാഗത്തേക്കു കോണ്‍ക്രീറ്റ് പാളികള്‍ കയറ്റിപ്പോയ പിക്കപ്പ് വാൻ പാതയോരത്തുകൂടി നടന്നുപോകുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉറുകുന്നു നേതാജി ഒലിക്കര പുത്തന്‍വീട്ടില്‍ അലക്സ് -സിന്ധു ദമ്പതികളുടെ മക്കളായ ശ്രുതി (10), ശാലിനി (15), നേതാജിയില്‍ ടിസൻ ഭവനില്‍ കുഞ്ഞുമോന്റെ മകൾ കെസിയ (17) എന്നിവരാണ് മരിച്ചത്. കെസിയ, ശ്രുതി എന്നിവര്‍ സംഭവസ്ഥലത്തു വച്ചും ശാലിനി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നു തെന്മല പോലീസ് പറഞ്ഞു. ഡ്രൈവര്‍ തമിഴ്നാട് സ്വദേശി വെങ്കിടേഷ് എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍. കോവിഡ് പരിശോധനകള്‍…
Read Moreരാജ്യം സ്തംഭിക്കും! കർഷക സമരം എട്ടാം ദിവസം; ഡിസംബർ അഞ്ചിനു രാജ്യവ്യാപക പ്രതിഷേധം; എട്ടുമുതൽ മോട്ടോർ ട്രാൻസ്പോർട്ട് യൂണിയൻ പണിമുടക്ക്
സെബി മാത്യു ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിനു മുന്നിലുള്ള അവസാന അവസരം ഇന്നാണെന്നു വ്യക്തമാക്കി തലസ്ഥാന അതിർത്തിയിൽ പ്രക്ഷോഭം കടുപ്പിച്ചു കർഷകർ. കർഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്കു കടക്കുന്പോൾ ഡൽഹിയിലേക്കുള്ള സുപ്രധാന റോഡുകളിൽ അതിരൂക്ഷ ഗതാഗത സ്തംഭനമാണ്. അതിനിടെ, കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ചരക്കുനീക്കം സ്തംഭിപ്പിക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോണ്‍ഗ്രസ് (എഐഎംടിസി) മുന്നറിയിപ്പു നൽകി. ഡൽഹി സർവകലാശാല വിദ്യാർഥികളും അധ്യാപക സംഘടനകളും (ഡൽഹി ടീച്ചേഴ്സ് അസോസിയേഷൻ) കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിനു മുന്നിലുള്ള അവസാന അവസരം ഇന്നാണെന്നും ഇല്ലെങ്കിൽ സർക്കാരിന്റെ വലിയ വീഴ്ചയ്ക്ക് അതു വഴിയൊരുക്കുമെന്നും കർഷക സംഘടനകൾ മുന്നറിയിപ്പു നൽകി. ഡിസംബർ അഞ്ചിന് രാജ്യവ്യാപകമായി പ്രതിഷേധത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കുത്തകകളുടെയും കോലം കത്തിക്കാനും ക്രാന്തികാരി കിസാൻ യൂണിയൻ ആഹ്വാനം ചെയ്തു.…
Read Moreബുറേവി ചുഴലിക്കാറ്റ്! തിരുവനന്തപുരത്തും കൊല്ലത്തും വെള്ളപ്പൊക്ക സാധ്യത; വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കേരളാതീരത്തെത്തും…
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കേന്ദ്രജലക്കമ്മിഷൻ മുന്നറിയിപ്പ് നൽകിയത്. തെക്കൻ കേരളത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര മേഖലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകും. തെക്കൻ ജില്ലകളിലെ 48 വില്ലേജുകൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് വ്യാഴാഴ്ച കന്യാകുമാരിയിലെത്തും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കേരളാതീരത്തെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. സംസ്ഥാനത്തെ വിവിധ വകുപ്പുകളോട് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമായിരിക്കാൻ നിർദേശിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ടോടെ ശ്രീലങ്കൻ തീരം കടക്കുന്ന ചുഴലിക്കാറ്റിന്റെ തീവ്രത ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ട്. റവന്യൂ, പോലീസ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ ആവശ്യമായ…
Read Moreഇറാന്റെ പ്രതികാരം ഭയന്ന് ഇസ്രയേല്‍ ! മറ്റ് രാജ്യങ്ങൡ വച്ച് ഇസ്രയേല്‍ പൗരന്മാര്ക്ക് നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് പൗരന്മാര്ക്ക് മുന്നറിയിപ്പ്; നയതന്ത്ര സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം
ഇറാന്റെ ആണവ പരീക്ഷണ പദ്ധതികളുടെ പിതാവായ മൊഹ്സിന്‍ ഫക്രിസദേയുടെ കൊലപാതകത്തില്‍ ഇറാന് ഏതു നിമിഷവും ആക്രമിച്ചേക്കാമെന്ന ആശങ്കയില്‍ ഇസ്രയേല്‍. യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന ഇസ്രയേല്‍ പൗരന്മാര് അതീവജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഫക്രിസാദെയുടെ മരണത്തിനു പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണെന്നാണ് ഇറാന് ആരോപിച്ചിരിക്കുന്നത്. പ്രിയപുത്രന്റെ രക്തസാക്ഷിത്വത്തിന് തക്കസമയത്ത് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന് മുന്നറിയിപ്പു നല്‍കിയിരുന്നു. പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനി വരെ ഫക്രിസദേയുടെ മരണത്തോടു രൂക്ഷമായാണ് പ്രതികരിച്ചത്. മറ്റ് രാജ്യങ്ങളില്‍ വച്ച് ഇസ്രയേല്‍ പൗരന്മാര്ക്കു നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്നാണ് ഇസ്രയേല്‍ സുരക്ഷാ ഏജന്‍സികള്‍ ആശങ്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കു പോകുന്ന ഇസ്രയേല്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്നാണ് കൗണ്ടര്‍ ടെററിസം കമ്മിഷന്റെ മുന്നറിയിപ്പ്. വരുന്ന ആഴ്ചകളില്‍ ആയിരക്കണക്കിന് ഇസ്രയേലി പൗരന്മാര് ഗള്‍ഫ് നാടുകളിലേക്ക് ടൂറിസത്തിനായി പോകുമെന്നാണ് കരുതുന്നത്. അത്തരക്കാരുടെ…
Read Moreകൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയില്‍ ! ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യും മുമ്പുതന്നെ അമേരിക്കയില്‍ കോവിഡ് എത്തിയിരുന്നുവെന്ന വിവരം ഞെട്ടിക്കുന്നത്…
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം എന്ന നിലയില്‍ ലോകത്തിന്റെ മുഴുവന്‍ പഴികേട്ട സ്ഥലമാണ് ചൈനയിലെ വുഹാന്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം ലോകത്തെയാകെ ഞെട്ടിക്കുന്നുവെന്നു പറഞ്ഞാല്‍ പോലും അത് അതിശയോക്തിയാവില്ല. ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പു തന്നെ അമേരിക്കയില്‍ വൈറസ് ഉണ്ടായിരുന്നു എന്നുള്ള പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അമേരിക്കയിലെ പ്രധാന മാധ്യമമായ ബ്ലൂംബെര്‍ഗ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചൈനയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യും മുമ്പ് തന്നെ കൊറോണവൈറസ് ലോകത്ത് വ്യാപിച്ചു തുടങ്ങിയെന്ന് പഠനം പറയുന്നു. 2019 ഡിസംബര്‍ 13നും ജനുവരി 17നും ഇടയില്‍ അമേരിക്കയിലെ ഒമ്പത് സ്റ്റേറ്റുകളില്‍ നിന്ന് ലഭിച്ച 7389 രക്ത സാമ്പിളുകളില്‍ നിന്ന് 106 കേസുകള്‍ തിരിച്ചറിഞ്ഞെന്ന് പഠനം പറയുന്നു. റെഡ്ക്രോസാണ് സാമ്പിളുകള്‍ ശേഖരിച്ചത്. സാര്‍സ് കോവ്-2 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ അമേരിക്കയില്‍ എത്തിയെന്നാണ് പഠനം…
Read More‘ഫൈസര്‍ വാക്സിന്’ അടുത്ത ആഴ്ച മുതല്‍ ബ്രിട്ടനിലെ ജനങ്ങളിലേക്ക് ! 95 ശതമാനം ഫലപ്രദമെന്ന് കമ്പനിയുടെ അവകാശവാദം;ലോകത്തിനു പ്രതീക്ഷ…
കൊറോണയില്‍ വലയുന്ന ലോകത്തിന് ആശ്വാസം പകര്‍ന്ന് ബ്രിട്ടനില്‍ നിന്നുള്ള വാര്‍ത്ത. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അംഗീകാരം. അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് വാക്സിന് ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജര്‍മ്മന്‍ കമ്പനി ബയോണ്‍ടെക്കുമായി ചേര്‍ന്ന് അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് ഡിസംബറില്‍ വിതരണത്തിന് എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വാക്സിന് അംഗീകാരം നല്കി എന്ന റിപ്പോര്‍ട്ട്. മൂന്നാം ഘട്ട വാക്സിന് പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. ആഴചകള്‍ക്ക്് മുന്‍പാണ് അവസാനഘട്ട പരീക്ഷണത്തിന്റെ ഫലം പുറത്തുവന്നത്. വ്യത്യസ്ത പ്രായത്തിലുള്ളവരിലും ഇത് പ്രതീക്ഷ നല്കുന്ന ഫലമാണ് പ്രകടമാക്കിയതെന്ന് ഫൈസര്‍ അവകാശപ്പെട്ടു. മൂന്നാം ഘട്ടത്തില്‍ 43000 പേരിലാണ് വാക്സിന് പരീക്ഷണം നടത്തിയത്. ഈ വര്‍ഷം തന്നെ അഞ്ചു കോടി വാക്സിന്…
Read Moreസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വിഡ്ഢിത്തരങ്ങള്‍ എഴുന്നെള്ളിക്കാതെ ഇരിക്കാനെങ്കിലും ശ്രമിക്കൂ; നിങ്ങള്‍ക്കാണ് ഫെമിനിസം ശരിക്കും ആവശ്യമുള്ളത്; മംമ്താ മോഹന്‍ദാസിനെതിരേ രേവതി സമ്പത്ത്…
നടി മംമ്താ മോഹന്‍ദാസിന്റെ ഒരു അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ലിംഗ വിവേചനത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുമുള്ള നടി മംമ്ത മോഹന്‍ദാസിന്റെ അഭിപ്രായ പ്രകടനമാണ് ചിലരെ ചൊടിപ്പിച്ചത്. സ്ത്രീശാക്തീകരണം കാരണം ആണ്‍കുട്ടികള്‍ പേടിച്ചാണ് വളരേണ്ട സാഹചര്യമാണെന്നാണ് മംമ്ത പറയുന്നത്. ആണ്‍കുട്ടിയെ പോലെയാണ് തന്നെ അച്ഛന് വളര്‍ത്തിയതെന്നും വിവേചനത്തിനെതിരെ സ്ത്രീകള്‍ പരാതിപ്പെടുന്നത് എന്തിനാണെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു. തുടര്‍ന്ന് താരത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തി. സമീപകാലത്തായി ഇത്തരത്തിലുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന നടി രേവതി സമ്പത്തും മംമ്തയെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തി. ഫെമിനിസവും വുമണ്‍ എംപവര്‍മെന്റുമൊക്കെ എന്താണെന്ന് ശരിക്കും ധാരണയില്ലെങ്കില്‍ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാനാണ് രേവതി പറയുന്നത്. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആണ്‍കുട്ടിയെ പോലെ വളര്‍ത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നതെന്നും…
Read More