ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിക്കുകയും പിന്നീട് രോഗമുക്തയാകുകയും ചെയ്ത യുവതി ജന്മം നല്കിയ കുഞ്ഞിന്റെ ശരീരത്തില്‍ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ കണ്ടെത്തി. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് കോവിഡ് പകരാമെന്ന വിഷയത്തില്‍ തുടരുന്ന പഠനത്തിന് ഇത് പുതിയ ഊര്‍ജം നല്കുമെന്നുറപ്പാണ്. മാര്‍ച്ചില്‍ കോവിഡ് ബാധിതയായ സെലിന് നിഗ്-ചാന് ഈ മാസമാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ചയുടനെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന് രോഗമില്ല എന്ന കാര്യം സ്ഥിരീകരിച്ചു. പക്ഷെ കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ കണ്ടെത്തി. സെലിന്റെ ശരീരത്തില്‍ നിന്ന് കുഞ്ഞിലേക്ക് ആന്റിബോഡികള്‍ എത്തിച്ചേര്‍ന്നതാവാമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. മാര്‍ച്ചിലാണ് സെലിന് കോവിഡ് ബാധിച്ചത്. രോഗം ഗുരുതരമാകാത്തതിനാല്‍ രണ്ടര ആഴ്ച ചികിത്സയില്‍ കഴിഞ്ഞ ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങി. കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ ആവരണം ചെയ്തിരുന്ന ദ്രാവകസാംപിളുകളിലോ മുലപ്പാലിലോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന്…
Read MoreCategory: Top News
കോവിഡ് മുക്തര്‍ക്ക് ആശ്വസിക്കാം ! കോവിഡ് ഭേദമായവരുടെ ശ്വാസകോശം മൂന്നു മാസത്തിനുള്ളില്‍ പഴയനിലയിലാകുമെന്ന് കണ്ടെത്തല്‍;എന്നാല്‍ ചിലര്‍ക്ക് പ്രശ്നങ്ങള്‍ അത്ര പെട്ടെന്ന് അവസാനിക്കില്ല…
കോവിഡ് ബാധയില്‍ നിന്നു മുക്തി നേടിയവരില്‍ ദീര്‍ഘകാലത്തേക്ക് ശാരീരികാസ്വസ്ഥതകള്‍ തുടരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം വിവരങ്ങള്‍ക്കിടെ ആശ്വാസം പകരുന്നൊരു പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കോവിഡ്-19 ശ്വാസകോശത്തിന് ഗുരുതര ആഘാതമുണ്ടാക്കും എന്നായിരുന്നു ആദ്യ സമയത്തെ റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ കോവിഡ് തീവ്രമായി ബാധിച്ച രോഗികളില്‍ നല്ലൊരു ശതമാനത്തിനും മൂന്നു മാസത്തിനുള്ളില്‍ ശ്വാസകോശം സുഖപ്പെട്ട് പഴയ നിലയിലാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നെതര്‍ലന്‍ഡ്സിലെ റാഡ്ബൗഡ് സര്‍വകലാശാല നടത്തിയ പഠനമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയത്. കോവിഡ് മൂലം ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍, കോവിഡ് മൂലം ആശുപത്രിയിലെ നഴ്സിംഗ് വാര്‍ഡില്‍ അഡ്മിറ്റായവര്‍, കോവിഡ് ബാധിച്ച് വീട്ടിലിരുന്ന ശേഷം തുടര്‍ച്ചയായ ലക്ഷണങ്ങള്‍ മൂലം ഡോക്ടര്‍മാരാല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടവര്‍ എന്നിങ്ങനെ കോവിഡ് ബാധിച്ച 124 രോഗികളെ മൂന്നു സംഘങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. മൂന്നു മാസത്തിനു ശേഷം ഇവരുടെ ആരോഗ്യ നില സംബന്ധിച്ച പരിശോധനകള്‍ നടത്തി. സിടി…
Read Moreശബരിമലയില്‍ ഇനി പോകാന്‍ ആഗ്രഹമില്ല ! പോയതില്‍ പശ്ചാത്താപവുമില്ല; തന്റെ പരാതി അവഗണിക്കുകയാണെങ്കില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുമ്പില്‍ സത്യാഗ്രഹം തുടങ്ങുമെന്ന് ബിന്ദു അമ്മിണി…
ശബരിമലയില്‍ ഇനി പോകാന്‍ ആഗ്രഹമില്ലെന്ന് ബിന്ദു അമ്മിണി. എന്നാല്‍ അവിടെ പോയതില്‍ പശ്ചാത്താപവുമില്ലെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. താന്‍ സംഘപരിവാര്‍ വേട്ടക്ക് ഇരയാവുകയാണെന്നും പരാതി നല്‍കിയിട്ടും പൊലീസ് നടപടിയില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചതല്ല. സംഘപരിവാറിന്റെ അഴിഞ്ഞാട്ടം കണ്ടപ്പോള്‍ സ്ത്രീകളുടെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ വേണ്ടി പോയതാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. മല കയറിയതിന്റെ പേരില്‍ മാധ്യമങ്ങളിലൂടേയും ഫോണിലും വധഭീഷണി വരെയുണ്ടാകുന്നു. ആസിഡ് ഒഴിച്ച് കത്തിക്കുമെന്നാണ് ഭീഷണി. പൊലീസ് പരാതി പോലും സ്വീകരിക്കുന്നില്ല. പ്രതികളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ല. പരാതി നല്കാന് എത്തിയാല്‍ പൊലീസ് തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നും അവര്‍ പറഞ്ഞു. വധഭീഷണി നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരം നല്‍കിയിട്ടും പൊലീസ് അവഗണിക്കുന്നു. ഒരാഴ്ചക്കകം നടപടി ഉണ്ടായില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം തുടങ്ങുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
Read Moreഎന്തൊരു ധൈര്യം ! പട്ടാപ്പകല്‍ മൊബൈല്‍ മോഷണം പതിവാക്കിയ കള്ളന്മാരെ എഎസ്ഐ പിടികൂടിയത് സിനിമസ്റ്റൈലില്‍…
പണ്ടൊക്കെ മോഷ്ടാക്കള്‍ ഇറങ്ങിയിരുന്നത് രാത്രിയിലായിരുന്നെങ്കില്‍ ഇപ്പോള്‍ പട്ടാപ്പകലാണ് പല കള്ളന്മാരും മോഷണം നടത്തുന്നത്. ഇത്തരത്തില്‍ പകല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ കവരുന്ന കള്ളന്മാരെ സിനിമാസ്റ്റൈലില്‍ പിടികൂടിയ എഎസ്ഐയാണ് ഇപ്പോള്‍ ഹീറോ. ചെന്നൈ മാധവാരം സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. മാധവാരം സ്റ്റേഷനിലെ സൈബര്‍ സെല്‍ ക്രൈം വിഭാഗത്തിലെ എഎസ്ഐ അന്റലിന്‍ രമേശാണ് കവര്‍ച്ചാ സംഘത്തെ പിന്തുടര്ന്ന് പിടികൂടിയത്. നഗരത്തിലെ വ്യാപാരിയായ രവി ഇരുചക്രവാഹനത്തില്‍ വരുന്നതിനിടെ രണ്ടുപേര്‍ വാഹനം തടഞ്ഞുനിര്‍ത്തി. രവിയുടെ പോക്കറ്റിലുണ്ടായിരുന്ന ഐ ഫോണ്‍ തട്ടിപ്പറിച്ചു രക്ഷപ്പെട്ടു. ഈസമയത്താണു മാധവാരം സ്റ്റേഷനിലെ സൈബര്‍ സെല്‍ ക്രൈം വിഭാഗത്തിലെ എഎസ്ഐ. അന്റലിന്‍ രമേശ് ഓഫീസിലേക്കുള്ള യാത്രക്കിടെ അവിടെ എത്തുന്നത്. ബഹളം കേട്ടു രമേശ് കവര്‍ച്ചക്കാരുടെ ഇരുചക്രവാഹനത്തെ പിന്തുടര്ന്നു. കിലോമീറ്ററുകള്‍ക്കപ്പുറത്തു കവര്‍ച്ചക്കാരുടെ ഇരുചക്രവാഹനം അപകടത്തില്‍പെട്ടു. ബൈക്കിന് പിന്നിലിരുന്നയാള്‍ തെറിച്ചുവീണു. പിറകെയെത്തിയ എഎസ്ഐ സിനിമാ സ്റ്റൈലില്‍ കള്ളനെ പിടികൂടി. അനുരാജ് എന്നയാളാണു…
Read Moreപത്തുമാസമായി തീവ്രവാദികളുടെ പിടിയില്‍! യെമന്‍ തടങ്കലിൽ മോചനം കാത്ത് വടകര സ്വദേശിയും കൂട്ടരും; കോടതി പോലും ഇവര്‍ യാതൊരു കുറ്റവും ചെയ്തില്ലെന്നു പറയുന്നു, പക്ഷേ…
വടകര: പത്തുമാസമായി യെമനില്‍ തീവ്രവാദികളുടെ പിടിയില്‍ കഴിയുകയാണ് വടകര മുനിസിപ്പല്‍ ഒന്നാം വാര്‍ഡായ കുരിയാടിയിലെ ടി.കെ.പ്രവീണ്‍ അടക്കമുള്ള പതിനാല് ഇന്ത്യക്കാര്‍. എന്ന് മോചനം ഉണ്ടാവുമെന്ന് ഒരു നിശ്ചയവുമില്ലാതെ നാളുകള്‍ എണ്ണിക്കഴിയുകയാണ് ഇവര്‍. 46 കാരനായ പ്രവീണിന്റെ മോചനം കാത്ത് കുടുംബം നാട്ടിലും. യെമന്‍ തലസ്ഥാനമായ സനയിലെ ഹോട്ടല്‍ മുറിയിലാണ് പ്രവീണും കൂട്ടരും കഴിയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രവീണും കൂട്ടരും തീവ്രവാദികളുടെ പിടിയില്‍പെടുന്നത്. ഗള്‍ഫ് രാജ്യമായ ഒമാനിലെ ഐലന്റ് ബ്രിഡ്ജ് എന്ന കമ്പനിയില്‍ 15 വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന പ്രവീണ്‍ കപ്പലിന്റെ ക്യാപ്റ്റനാണ്. ഒമാനിലെ മസീറിയ ദ്വീപിലേക്ക് ആളുകളേയും കൊണ്ടുപോകുന്ന കപ്പലിന്റെ ക്യാപ്റ്റനായ പ്രവീണും സംഘവും കമ്പനിയുടെ തന്നെ മറ്റൊരു കപ്പലില്‍ സൗദി അറേബ്യയിലേക്കുള്ള യാത്രക്കിടയിലാണ് യെമനില്‍ അകപ്പെടുന്നത്. സൗദിയിലേക്കു പോയ മൂന്നു കപ്പലുകളില്‍ ഒന്ന് പ്രതികൂല കാലാവസ്ഥയില്പെട്ട് മുങ്ങി. ഇതിലെ യാത്രക്കാരെയും കൂട്ടി പ്രവീണിന്റെ അല്റാഹിയ കപ്പല്‍…
Read Moreഇനി ശബരിമലയിലേക്കില്ല! സംഘപരിവാര്‍ നിരന്തരം വേട്ടയാടുന്നു; വധഭീഷണിയും, തന്റെതെന്ന പേരില്‍ വ്യാജ അശ്ലീല വീഡിയോകളും പ്രചരിപ്പിക്കുന്നു; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ബിന്ദു അമ്മിണി
കോഴിക്കോട്: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ശബരിമല സന്ദര്‍ശിച്ചതെന്നും ഇനി ശബരിമലയിലേക്കില്ലെന്നും ബിന്ദു അമ്മിണി. ഹിന്ദുത്വത്തിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ആക്രമം നടത്തിയപ്പോഴാണ് ശബരിമല സ്ത്രീപ്രവേശനം അനിവാര്യമായി തോന്നിയതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല പ്രവേശനം മുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ നിരന്തരം വേട്ടയാടുകയാണ്. തെറിവിളിച്ചും പ്രകോപിപ്പിച്ചും വീണ്ടും ശബരിമലയിലേക്ക് എത്തിച്ച് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സമൂഹമാധ്യമം വഴിയും ഫോണിലൂടെയും വധഭീഷണിയും, തന്റെതെന്ന പേരില്‍ വ്യാജ അശ്ലീല വീഡിയോകളും പ്രചരിപ്പിക്കുകയാണ്. ഇവര്ക്കെതെിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ല. ഇക്കഴിഞ്ഞ 18ന് ദിലീപ് വേണുഗോപാല്‍ എന്ന ആര്‍എസ്എസ് പ്രവര്ത്തകന് തന്നെ ആസിഡ് ഒഴിച്ചു കത്തിക്കുമെന്ന് വധഭീഷണി മുഴക്കി. ഇയാള്‍ക്കെതിരെ ഡിജിപിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. എന്നാല്‍ കൊയിലാണ്ടി സിഐ ഫോണില്‍ വിളിച്ച് പത്തനംതിട്ട സ്റ്റേഷനില്‍ പോയി പരാതി നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന അശ്ലീല…
Read Moreസോളാർ വിവാദം വീണ്ടും ചൂടുപിടിക്കുന്നു! വിരൽ ചൂണ്ടുന്നത് ഗണേഷ്കുമാറിനു നേരെ; ഉമ്മൻ ചാണ്ടിക്കെതിരായ പരാതികൾ പിന്നീട് എഴുതിച്ചേർക്കുകയായിരുന്നു; മനോജിന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: പുതിയ വെളിപ്പെടുത്തൽ പുറത്തു വരുന്നതോടെ സോളാർ വിവാദം വീണ്ടും ചൂടുപിടിക്കുകുകയാണ്. കെ.ബി. ഗണേഷ്കുമാർ എംഎൽഎയ്ക്കെതിരെയാണ് ആരോപണം. ഗണേഷിനെതിരേ തിരിഞ്ഞിരിക്കുന്നത് കേരള കോണ്‍ഗ്രസ് – ബിയുടെ മുൻനേതാവും ഗണേഷ്കുമാറിന്റെ ബന്ധുവുമായ ശരണ്യ മനോജും. സോളാർ കേസിൽ ഒന്നാം പ്രതി ഗണേഷ്കുമാർ ആണെന്നും യുഡിഎഫ് നേതാക്കൾക്കെതിരെ പരാതിക്കാരിയെക്കൊണ്ട് ആരോപണങ്ങൾ ഉന്നയിപ്പിച്ചത് ഗണേഷ്കുമാർ ആണെന്നുമായിരുന്നു മനോജിന്റെ വെളിപ്പെടുത്തൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതികൾ പിന്നീട് എഴുതിച്ചേർക്കുകയായിരുന്നു എന്നായിരുന്നു എന്നും ആരോപണങ്ങൾക്കെല്ലാം പിന്നിൽ ഗണേഷ്കുമാർ ആണെന്നുമായിരുന്നു മനോജിന്റെ വെളിപ്പെടുത്തൽ. അതേസമയം, പരാതിക്കാരി ഈ ആരോപണം പച്ചക്കള്ളം എന്നു പറഞ്ഞു തള്ളി. എങ്കിലും സോളാർ കേസ് വീണ്ടും സജീവമാക്കാൻ സർക്കാർ ഒരുങ്ങുന്പോൾ വന്ന വെളിപ്പെടുത്തൽ യുഡിഎഫിനും ഉമ്മൻ ചാണ്ടിക്കും ആത്മവിശ്വാസം പകരുന്നതാണ്. സോളാറിൽ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഇപ്പോൾ പുറത്തു വന്ന പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ചും അന്വേഷിക്കേണ്ടിവരും. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ…
Read Moreഇഡിയ്ക്ക് വയറു നിറഞ്ഞു കാണുമോ ആവോ? കിഫ്ബിയുടെ ചുറ്റും ഇഡി വെറുതേ കറങ്ങുന്നു, ഒരു ചുക്കും സംഭവിക്കില്ല: ഫേസ്ബുക്ക് പോസ്റ്റിലൂടെ ധനമന്ത്രിയുടെ പുതിയ വിശദീകരണം…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനകാര്യസ്ഥാപനങ്ങളെ ഇഡി ലക്ഷ്യം വയ്ക്കുകയാണെന്നതു വ്യക്തമാണെന്നു ധനമന്ത്രി തോമസ് ഐസക്ക്. ഉന്നം സർക്കാരിനെ തകർക്കലാണെങ്കിലും ക്രമക്കേടും നിയമലംഘനവുമൊന്നും അവിടെനിന്ന് കണ്ടുപിടിക്കാനാവില്ലെന്നു ധനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കിഫ്ബിയുടെ ചുറ്റും ഇഡി കറങ്ങുന്നത് വെറുതേയാണെന്നും ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് മന്ത്രിയുടെ പുതിയ വിശദീകരണം. മന്ത്രിയുടെ പ്രസ്താവനയുടെ പൂർണരൂപം: കിഫ്ബി മസാല ബോണ്ട് അനുമതി നൽകിയത് ചട്ടം പാലിച്ചാണെന്ന് ആർബിഐ വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ, ഇഡിയ്ക്ക് വയറു നിറഞ്ഞു കാണുമോ ആവോ? കിഫ്ബിയുടെ പിന്നാലെ റഡാറുമായി ഇറങ്ങിയിട്ടുണ്ടെന്ന് പത്രപ്പരസ്യം ചെയ്തവർക്കുള്ള മറുപടിയാണ് യഥാർത്ഥത്തിൽ റിസർവ് ബാങ്ക് പറഞ്ഞത്. വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെത്തന്നെയാണ് കിഫ്ബി മസാലബോണ്ടു സ്വീകരിച്ചത്. ലോണെടുത്ത ശേഷവും വിനിയോഗം സംബന്ധിച്ച് റിസർവ് ബാങ്കിനെ യഥാസമയം അറിയിച്ചിട്ടുണ്ട്. ഒരുകാര്യവും അവരിൽ നിന്നോ മറ്റാരിലെങ്കിലും നിന്നോ മറച്ചുവെച്ചിട്ടില്ല. റഡാറുമെടുത്ത് മഷിനോട്ടത്തിനിറങ്ങിയ ഇഡി ചങ്ങാതിമാർ അതു…
Read Moreഒരു മണിക്കൂർ ഇവിടെ ചെലവഴിച്ചു, ഗവേഷണരീതികൾ മനസിലാക്കി! കോവിഡ് വാക്സിൻ ഗവേഷണകേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയുടെ സന്ദർശനം
അഹമ്മദാബാദ്/ഹൈദരാബാദ്/ പൂന: കോവിഡ് പ്രതിരോധ വാക്സിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ്, ഹൈദരാബാദ്, പൂന എന്നിവിടങ്ങളിലെ ഗവേഷണകേന്ദ്രങ്ങൾ സന്ദർശിച്ചു. അഹമ്മദാബാദിലെ സൈഡസ് കാഡില്ലയുടെ ബയോടെക് പാർക്കിലെ ഗവേഷണ കേന്ദ്രത്തിലായിരുന്നു ആദ്യ സന്ദർശനം. പിപിഇ കിറ്റ് ധരിച്ചെത്തിയ മോദി, ഗവേഷകരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒരു മണിക്കൂർ ഇവിടെ ചെലവഴിച്ചു. ഗവേഷണരീതികൾ മനസിലാക്കി, വാക്സിൻ നിർമാണത്തിനു സർക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്തശേഷം ഹൈദരാബാദിലേക്കു തിരിച്ചു. ഉച്ചകഴിഞ്ഞ് ഹൈദരാബാദിലെ ഹകിംപേട്ട് വ്യോമതാവളത്തിലെത്തിയ മോദി, ഭാരത് ബയോടെക്കിന്റെ ജിനോം താഴ്വരയിലെ വാക്സിൻ നിർമാണകേന്ദ്രത്തിലെത്തി. കോവാക്സിന്റെ നിർമാണത്തെക്കുറിച്ച് ചെയർമാൻ കൃഷ്ണ ഇളയോടും ശാസ്ത്രജ്ഞരോടും കന്പനിയിലെ ഉന്നത ഉദ്യോഗസ്ഥരോടും സംസാരിച്ചു. പ്രധാന കവാടത്തിൽ കാത്തുനിന്നവരെ അഭിവാദ്യം ചെയ്തശേഷമാണു മോദി മടങ്ങിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുടെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിൻ…
Read Moreവീണ്ടും സോളാർ! സോളാർ കേസ് വഴിതിരിച്ചു വിട്ടതിനു പിന്നിൽ ഗണേഷ് കുമാർ; ഉമ്മന്‍ ചാണ്ടിക്ക് ഈ രഹസ്യങ്ങളെല്ലാം അറിയാം; വെളിപ്പെടുത്തലുമായി ശരണ്യ മനോജ്
കൊല്ലം: സോളാർ കേസിൽ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി കേരള കോൺഗ്രസ് -ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശരണ്യ മനോജ്. സോളാർ വിഷയം വഴിതിരിച്ചുവിടുകയും പരാതിക്കാരിയെക്കൊണ്ട് യുഡിഎഫ് മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിപ്പിക്കുകയും കത്ത് എഴുതിക്കുകയും ചെയ്തതിനു പിന്നിൽ ഗണേഷ് കുമാറും അറസ്റ്റിലായ പി.എ. പ്രദീപുമാണെന്ന് ശരണ്യ മനോജ് വെളിപ്പെടുത്തി. കുന്നിക്കോട് തലവൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് ആർ. ബാലകൃഷ്ണപിള്ളയുടെയും കെ.ബി. ഗണേഷ് കുമാറിന്റെയും സന്തതസഹചാരിയായിരുന്ന ശരണ്യ മനോജ് വെളിപ്പെടുത്തൽ നടത്തിയത്. സോളാർ കേസിൽ ആദ്യം ആരോപണമുയർന്നപ്പോൾ താനാണ് മുഖ്യപ്രതിയെന്നു തിരിച്ചറിഞ്ഞ ഗണേഷ് കുമാർ കാര്യങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് ശരണ്യ മനോജ് പറഞ്ഞു. പരാതിക്കാരിയെ ക്കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിച്ചത് ഗണേഷും പിഎയുമാണ്. ദൈവം പോലും ഒരിക്കലും പൊറുക്കാത്ത കാര്യങ്ങള്‍ പിന്നീട് പരാതിക്കാരിയെക്കൊണ്ട് ഗണേഷ് കുമാര്‍ പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിക്ക് ഈ രഹസ്യങ്ങളെല്ലാം അറിയാം.…
Read More