ഡിഎംകെയുടെ ചങ്കിടിപ്പ് കൂട്ടി ഒവൈസി ! ഡിഎംകെ സഖ്യത്തില്‍ ഭാഗമാക്കിയില്ലെങ്കില്‍ 30 സീറ്റില്‍ മത്സരിക്കുമെന്ന് എഐഎംഐഎം; ബംഗാളില്‍ പാര്‍ട്ടി കണ്‍വീനറും അനുയായികളും തൃണമൂലില്‍…

ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടി നല്‍കിയതു പോലെ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ചങ്കിടിപ്പ് കൂട്ടി ഒവൈസിയുടെ പ്രഖ്യാപനം. ഡി.എം.കെ. സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ 30 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ അഖിലേന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍(എ.ഐ.എം.ഐ.എം. ) തമിഴ്‌നാട് ഘടകം പ്രസിഡന്റ് വക്കീല്‍ അഹമ്മദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സഖ്യത്തില്‍ ചേര്‍ക്കണമെന്ന ആവശ്യമുന്നയിച്ച് ഡിഎംകെയുമായി പലവട്ടം ചര്‍ച്ച നടത്തുകയും ചെയ്തുവെന്ന് അഹമ്മദ് പറഞ്ഞു. ഡിഎംകെ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ 30 സീറ്റുകളില്‍ മത്സരിക്കാനാണ് എംഐഎംഐഎമ്മിന്റെ തീരുമാനം. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും തങ്ങള്‍ക്ക് സാന്നിദ്ധ്യമുണ്ടെന്നും മുസ്ലിം യുവജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നും അഹമ്മദ് അവകാശപ്പെടുന്നു.ബിജെപിയുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണവും അഹമ്മദ് തള്ളിയിട്ടുണ്ട്. എന്നാല്‍, എം.ഐ.എമ്മിന് തമിഴ്‌നാട്ടില്‍ സ്വാധീനമില്ലെന്നും ഇല്ലാത്ത ശക്തി പെരുപ്പിച്ചുകാട്ടി സീറ്റിനായി വിലപേശുകയാണ് എം.ഐ.എം. ചെയ്യുന്നതെന്നും മുസ്ലിംലീഗും മനിതനേയ മക്കള്‍ കച്ചിയും കുറ്റപ്പെടുത്തി. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ എഐഎംഐഎം പാര്‍ട്ടി കണ്‍വീനറും…

Read More

യുവതിയെ കട്ടിലില്‍ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ് ! തന്നെയാരും പീഡിപ്പിച്ചിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും യുവതി;ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ജാമ്യം…

കോവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റിന് എത്തിയ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ജാമ്യം. പീഡനം നടന്നിട്ടില്ലെന്ന പരാതിക്കാരിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും സത്യവാങ്മൂലത്തില്‍ പരാതിക്കാരി വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാന്‍ ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. കോവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ തന്നെ ഒരു രാത്രി മുഴുവന്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞത്. സെപ്റ്റംബര്‍ മൂന്നാം തീയതി തിരുവനന്തപുരത്താണ് കേസിനാസ്പദമായ സംഭവം. യുവതി വീടിനകത്തു കടന്നയുടന്‍ ഇയാള്‍ യുവതിയെ മര്‍ദിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ലൈംഗികമായി പീഡിപ്പിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു. മണിക്കൂറുകളോളം പീഡനം തുടര്‍ന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടില്‍നിന്ന് മോചിപ്പിച്ചതെന്നും യുവതി…

Read More

കാന്‍സര്‍ വന്നാല്‍ മരിക്കുന്ന കാലം കഴിയുന്നു ! ജീന്‍ എഡിറ്റിംഗ് ടൂള്‍ ഉപയോഗിച്ച് ഇസ്രയേലി ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണം പൂര്‍ണമായും വിജയകരം; കാന്‍സര്‍ എന്ന മഹാമാരിയെ മനുഷ്യന്‍ എന്നന്നേക്കുമായി കീഴടക്കാനൊരുങ്ങുമ്പോള്‍…

ആരോഗ്യമേഖല ഇത്രയേറെ പുരോഗമിച്ചിട്ടും കാന്‍സര്‍ മനുഷ്യന് ഒരു വെല്ലുവിളിയായി ഇന്നും നിലനില്‍ക്കുകയാണ്. ഈ രോഗത്തിന് കൃത്യമായ ഒരു ചികിത്സ ഇന്നും അപ്രാപ്തമായി നിലകൊള്ളുന്നു. എന്നാല്‍ ലോകത്തിനു പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കാന്‍സര്‍ വന്നാല്‍ മരിക്കുമെന്ന വിലയിരുത്തല്‍ തിരുത്താന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം ഇസ്രയേലി ശാസ്ത്രജ്ഞര്‍. ഇവരുടെ നേട്ടം മാനവരാശിയ്ക്കു തന്നെ പ്രതീക്ഷ പകരുകയാണ്. ഇസ്രയേലിലെ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് മഹത്തായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത്തവണ രസതന്ത്രത്തില്‍ നോബേല്‍ സമ്മാനം നേടിയ ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യയാണ് ചികിത്സക്കായി ഉപയോഗിച്ചത്. ബാക്ടീരിയ പോലുള്ള ഏകകോശജീവികളില്‍ കാണപ്പെടുന്ന, കോശമര്‍മ്മവും കോശാവരണവും ഇല്ലാത്ത പ്രോകാരിയോട്ട് കോശങ്ങള്‍ എന്നറിയപ്പെടുന്ന കോശങ്ങളുടെ ജീനോമുകളീലെ ആവര്‍ത്തന സ്വഭാവമുള്ള ഡി എന്‍ എ ശ്രേണികളായ ക്രിസ്പറിന്റെ ഒരു ഇനമായ ക്രിസ്പര്‍ കാസ്-9 ജീന്‍ എഡിറ്റിങ് സിസ്റ്റം ഉപയോഗിച്ച് ഗവേഷകര്‍…

Read More

ഇടതിന്‍റെ തന്ത്രം ഫലം കാണുന്നു;  സ്വ​ര്‍​ണ​ക്ക​ട​ത്ത് മു​ക്കി വി​വാ​ദ​ങ്ങ​ൾ;  തദ്ദേശ തെരഞ്ഞെടുപ്പിനെ ഇളക്കി മറിക്കുമെന്നു കരുതി സ്വർണക്കടത്ത് വിവാദം എവിടെപ്പോയി‍? ഒന്നും മിണ്ടാതെ പ്രതിപക്ഷം

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ ഇ​ള​ക്കി മ​റി​ക്കു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും ഇ​ട​തു​പ​ക്ഷം ത​ന്ത്ര​പ​ര​മാ​യ സ​മീ​പ​ന​ങ്ങ​ളി​ലൂ​ടെ അ​തി​നെ മു​ക്കി​ക്ക​ള​യു​ന്ന​താ​യി വി​ല​യി​രു​ത്ത​ൽ. സ്വ​ർ​ണ​ക്ക​ട​ത്തും ബി​നീ​ഷി​ന്‍റെ മ​യ​ക്കു​മ​രു​ന്നു​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ. എ​ന്നാ​ൽ, ഇ​ല​ക്ഷ​ൻ സ​മ​യം അ​ടു​ത്ത​തോ​ടെ മ​റ്റു വി​വാ​ദ​ങ്ങ​ൾ ​ഉ​യ​ർ​ത്തി സി​പി​എം അ​തി​നെ മ​റി​ക​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ്. ഈ ​കെ​ണി​യി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ​അ​ട​ക്ക​മു​ള്ള​വ​ർ കു​രു​ങ്ങി​യ മ​ട്ടാ​ണ്. കി​ഫ്ബി വി​വാ​ദം, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണം, ഒ​ടു​വി​ൽ മാ​ധ്യ​മ നി​യ​ന്ത്ര​ണ നി​യ​മം എ​ന്നി​ങ്ങ​നെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ വി​വാ​ദ​മാ​ക്കി സ്വ​ർ​ണ​ക്ക​ട​ത്തി​നെ മു​ക്കി​യി​രി​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫ്. ഈ ​വി​വാ​ദ​ങ്ങ​ൾ ​ഏ​റ്റു​പി​ടി​ച്ച പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും മാ​ധ്യ​മ​ങ്ങ​ളും സ്വ​ർ​ണ​ക്ക​ട​ത്തി​നെ​യും മ​റ്റും വി​ട്ടു​ക​ള​ഞ്ഞ ​സ്ഥി​തി​യാ​ണ്.സ​ര്‍​ക്കാ​ര്‍ തി​ടു​ക്ക​ത്തി​ൽ ത​ട്ടി​ക്കൂ​ട്ടി​യ പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​യും മ​ന​പ്പൂ​ർ​വം സൃ​ഷ്ടി​ച്ച വി​വാ​ദ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ഘ​ട്ട​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സി​പി​എ​മ്മും സ​ര്‍​ക്കാ​രും വി​ഷ​മ​വൃ​ത്ത​ത്തി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ളി​ലൂ​ടെ സ​ർ​ക്കാ​ർ​ച​ർ​ച്ച വ​ഴി​തി​രി​ക്കു​ന്ന​ത്.  സ്വ​ർ​ണ​ക്ക​ട​ത്ത് മ​റ​യ്ക്കാ​നോ?സ്വ​ർ​ണ​ക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​രി​നെ പ്ര​ത്യ​ക്ഷ​ത്തി​ൽ…

Read More

അന്ന് ആ പേര് പറ‍യാതിരുന്നത് ഫോണിൽ വിളിച്ച് അപേക്ഷിച്ചിട്ട്; ബാ​ർ കോ​ഴ​ക്കേ​സി​ൽ രമേശ് ചെന്നിത്തലയ്ക്കെതിരേയും ആരോപണവുമായി ബിജു രമേശ്

തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ​യും ബാ​ർ ഉ​ട​മ ബി​ജു ര​മേ​ശ് രം​ഗ​ത്ത്. ര​ഹ​സ്യ​മൊ​ഴി ന​ല്‍​കാ​തി​രി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഭാ​ര്യ​യും ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു​വെ​ന്ന് ബി​ജു ര​മേ​ശ് മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി. ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് ഇ​രു​വ​രും ത​ന്നോ​ട് ആ​വ​ര്‍​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ചാ​ണ് മൊ​ഴി​യി​ല്‍ ചെ​ന്നി​ത്ത​ല​യു​ടെ പേ​ര് പ​റ​യാ​തി​രു​ന്ന​തെ​ന്നും ബി​ജു ര​മേ​ശ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ബാ​ർ കോ​ഴ​ക്കേ​സി​ലെ വി​ജ​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബി​ജു ര​മേ​ശ് ആ​വ​ശ്യ​പ്പെ​ട്ടു

Read More

ബാ​ർ കോ​ഴ​ക്കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ പി​ണ​റാ​യി​യും കോ​ടി​യേ​രി​യും ശ്ര​മി​ച്ചു; ഒത്തുതീർപ്പിനുവേണ്ടി  ശ്രമിച്ചതിന്‍റെ കാരണം  വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബി​ജു ര​മേ​ശ്

തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ൻ സി​പി​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മെ​തി​രേ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബാ​ർ ഉ​ട​മ ബി​ജു ര​മേ​ശ്. ബാ​ർ കോ​ഴ​ക്കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ഇ​രു​വ​രും ശ്ര​മി​ച്ചെ​ന്നാ​ണ് ബി​ജു ര​മേ​ശ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്.കേ​സി​ൽ​നി​ന്ന് പി​ന്മാ​റ​രു​തെ​ന്ന് ആ​ദ്യം ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത് പി​ണ​റാ​യി​യും കോ​ടി​യേ​രി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് അ​വ​ർ ത​ന്നെ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. കെ.​എം. മാ​ണി പി​ണ​റാ​യി​യെ ക​ണ്ട​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ നീ​ക്കം ന​ട​ന്ന​ത്. വി​ജി​ല​ൻ​സി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും ബി​ജു ര​മേ​ശ് പ​റ​ഞ്ഞു. ബാ​ർ കോ​ഴ​ക്കേ​സി​ൽ ത​ന്‍റെ മൊ​ഴി വി​ജി​ല​ൻ​സ് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല. മു​ക​ളി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​തെ​ന്ന് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ബി​ജു ര​മേ​ശ് വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രാ​യി താ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​കു​ക​യാ​ണ്. ഈ ​കേ​സ് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. എ​ൽ​ഡി​എ​ഫും…

Read More

അഞ്ചുവയസുകാരിയായ മകളെ ബലാല്‍സംഗം ചെയ്ത കൗമാരക്കാരന്റെ ജനനേന്ദ്രിയം തകര്‍ത്ത് പിതാവ് ! പിന്നാലെ അയാളുടെ ജീവനെടുക്കുകയും ചെയ്തു; ഒരു അച്ഛന്റെ പ്രതികാരത്തിന്റെ കഥ…

അഞ്ചു വയസുമാത്രമുള്ള ബാലികയെ ബലാല്‍സംഗത്തിനിരയാക്കിയ അയല്‍വാസിയായ കൗമാരക്കാരനെ അടിച്ചു കൊന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍.19കാരനായ യുവാവിന്റെ ജനനേന്ദ്രിയം ഇടിച്ചു തകര്‍ത്ത ശേഷമാണ് കൊലനടത്തിയത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അഞ്ചുവയസുകാരിക്ക് ചോക്ലേറ്റ് വാങ്ങി നല്‍കിയ ശേഷം സമീപത്തുള്ള പൊതുശൗച്യാലയത്തില്‍ കൊണ്ടുപോയി ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ടോയ്ലറ്റില്‍ നിന്ന് കരഞ്ഞ് ഇറങ്ങിവരുന്നത് പ്രതി ലാലു രാജുവിന്റെ അമ്മ കാണുകയായിരുന്നു. തുടര്‍ന്ന് അമ്മ കുട്ടിയെ പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് രക്തസ്രാവം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കാര്യങ്ങള്‍ മനസിലാക്കിയ അമ്മ രാജുവിനെകൊണ്ട് അമ്മ മാപ്പു പറയിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് ഇയാളോട് ക്ഷമിക്കാന്‍ തയ്യാറല്ലായിരുന്നു. ഇയാള്‍ രാജുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേദിവസം മരണത്തിന് കീഴടങ്ങി. കേസിലെ പ്രതി ശനിയാഴ്ച മരിച്ചെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ്…

Read More

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കളം മാറും ! കോവിഡ് വ്യാപനം വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍; കോവിഡ് രോഗികള്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാന്‍ സാഹചര്യമൊരുക്കും…

തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. കോവിഡിന്റെ രണ്ടാം വരവ് എത് സമയത്തുമുണ്ടാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമടക്കം എല്ലാവരും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാലേ ഇതിന്റെ തീവ്രത കുറയ്ക്കാനാകൂവെന്ന് കേരള സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു. കോവിഡ് കാല മുന്‍കരുതലുകളെപ്പറ്റി വിവിധതലങ്ങളില്‍ ബോധവത്കരണം നടത്തിയിട്ടും തിരഞ്ഞെടുപ്പു രംഗത്ത് ഇതൊന്നും പാലിക്കുന്നില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തകര്‍ മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വീടുകള്‍ക്കുള്ളിലേക്ക് പ്രവേശിക്കാതിരിക്കുക, കൈ കൊടുക്കുകയും പ്രായമായവരെയും മറ്റും സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്യാതിരിക്കുക കുട്ടികളെ എടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധവേണമെന്നും നിര്‍ദ്ദേശമുണ്ട്. കോവിഡ് രോഗികള്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാനുള്ള അവസരമൊരുക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇതിനായി കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും.

Read More

‘ഇത് നിഷ്ഠൂരവും വിമത ശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമം’; കേരള പോലീസ് ആക്ട് ഭേദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍; ഒന്നും മിണ്ടാതെ സീതാറാം യെച്ചൂരി…

സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ പേരില്‍ ഓണ്‍ലൈന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്കു കൂടി നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിക്കെതിരേ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നിയമഭേദഗതി ക്രൂരതയാണെന്നും എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ്‍ വിമര്‍ശിച്ചു. സമാനമായ ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കിയിട്ടുണ്ടെന്ന കാര്യവും ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം പോലീസ് നിയമ ഭേദഗതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചിരുന്നു. നിലവിലെ പോലീസ് നിയമത്തില്‍ 118എ എന്ന വകുപ്പു കൂട്ടിച്ചേര്‍ത്താണ് ഭേദഗതി. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. ഇത്തരക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഐടി ആക്ടിലെ 66എ വകുപ്പ് റദ്ദാക്കിയപ്പോള്‍ അനുകൂലിച്ച…

Read More

കേരളത്തിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി ബിബിസി ! കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1996 അല്ല 3,356 എന്ന് ബിബിസി; യഥാര്‍ഥ മരണക്കണക്കുകള്‍ മറച്ചുവെച്ചെന്ന് ലേഖനത്തില്‍ ആരോപണം…

കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനമെന്ന നിലയില്‍ കേരളം ശ്രദ്ധയാകര്‍ഷിക്കുമ്പോഴും ബിബിസിയില്‍ കേരളത്തെക്കുറിച്ചു വന്ന ലേഖനം ചര്‍ച്ചയാകുകയാണ്. യഥാര്‍ഥ കോവിഡ് കണക്കുകള്‍ കേരളം മറച്ചു വെച്ചെന്നാണ് ബിബിസിയില്‍ ലേഖനം. കേരളത്തിലെ കോവിഡ് മരണങ്ങളേക്കുറിച്ച് പഠനം നടത്തിയ സന്നദ്ധ സംഘടനയെ ഉദ്ധരിച്ചാണ് ലേഖനം. വ്യാഴാഴ്ച വരെ കേരളത്തിലെ യഥാര്‍ത്ഥ മരണ നിരക്ക് 3,356 ആകുമ്പോള്‍ ഔദ്യോഗിക കണക്കുകളില്‍ ഇത് 1,969 ആയിട്ടാണ് കാണിച്ചിരിക്കുന്നത്. കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി മുതലാണ് മാര്‍ച്ചിലായിരുന്നു ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ നടന്ന പഠനത്തില്‍ കേരളത്തിലെ ഏഴു പത്രങ്ങളുടെ എല്ലാ ജില്ലകളിലെയും എല്ലാ എഡീഷന്‍ പത്രങ്ങളിലും ഏഴു ചാനലുകള്‍ എല്ലാ ദിവസവും നല്‍കിയ റിപ്പോര്‍ട്ടുകളും പരിശോധന നടത്തി മരണം രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ജനറല്‍ മെഡിസിനിലെ ഫിസീഷ്യനായ ഡോ. അരുണ്‍ എന്‍ മാധവന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. ഔദ്യോഗിക…

Read More