സെബി മാത്യു ന്യൂഡൽഹി: ഓണ്‍ലൈൻ വാർത്താ പോർട്ടലുകൾക്കും ഒടിടി ഉള്ളടക്കങ്ങൾക്കും (ഓവർ ദ ടോപ്) മീതേ വല വിരിച്ച് മോദി സർക്കാർ. ഓണ്‍ലൈൻ വഴി പ്രക്ഷേപണം ചെയ്യുന്ന സിനിമ, സീരീസുകളെയും വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിന് കീഴിലാക്കി കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പു വച്ച വിജ്ഞാപനം പുറത്തിറങ്ങി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കു മീതെയും നിയന്ത്രണവും നിരീക്ഷണവും ഉണ്ടാകും. ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലെ സിനിമകൾ, ഓഡിയോ വിഷ്വൽ പരിപാടികൾ, വാർത്തകൾ, വാർത്താധിഷ്ഠിത പരിപാടികൾ എന്നിവയെ വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി. ഇതോടെ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്നി, ഹോട്സ്റ്റാർ തുടങ്ങിയ പ്രക്ഷേപണ വേദികളും ഓണ്‍ലൈൻ വാർത്താ പോർട്ടലുകൾക്കും സർക്കാർ സെൻസറിംഗിന് വിധേയമാകും. പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ നെറ്റ്ഫ്ളിക്സും ആമസോണ്‍ പ്രൈം വീഡിയോയും ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് ഇവിടുത്തെ…
Read MoreCategory: Top News
പാർട്ടിയിൽ നിന്നുള്ള അവഗണന! ഖുശ്ബു കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ വിജയശാന്തിയും കോണ്‍ഗ്രസ് വിടുന്നു; ലക്ഷ്യം ബിജെപിയെന്ന് റിപ്പോർട്ട്
തെന്നിന്ത്യൻ സിനിമ താരം ഖുശ്ബു കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ മറ്റൊരു താരം വിജയശാന്തിയും കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ഖുശ്ബുവിന്റെ വഴിയേ വിജയശാന്തിയും ബിജെപിയിലേക്കാണ് എന്നാണ് സൂചന. മുതിർന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിജയശാന്തി കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് കുറച്ച് നാളുകളായി വാർത്തകൾ വരുന്നുണ്ട ായിരുന്നു. തെലങ്കാനയിൽ നിന്നുള്ള മുൻ കോണ്‍ഗ്രസ് എംപിയാണ് വിജയശാന്തി. തെലുങ്ക് സിനിമയിലെ സൂപ്പർ നായികാ പരിവേഷം ഉണ്ട ായിരുന്ന വിജയശാന്തി മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട ്. വിജയശാന്തി രാജിവച്ചാൽ തെലങ്കാനയിൽ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. പാർട്ടിയിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണത്രേ വിജയശാന്തി രാജിക്കൊരുങ്ങുന്നത്. കുറച്ച് നാളുകളായി പാർട്ടി പരിപാടികളിൽ നിന്ന് അവർ വിട്ടുനിൽക്കുകയും ആണ്. പാർട്ടിയോഗങ്ങളിലേക്ക് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ക്ഷണിക്കാത്തതിൽ വിജയശാന്തി അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സിദ്ദിപ്പെട്ട്…
Read Moreകോവിഡ് പോസിറ്റീവാണെങ്കിലും വോട്ടു ചെയ്യാം ! കോവിഡ് രോഗികള്‍ക്ക് നേരിട്ടെത്തി വോട്ടു ചെയ്യാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍…
കോവിഡ് രോഗികള്‍ക്ക് നേരിട്ടെത്തി വോട്ടു ചെയ്യാന്‍ സാധിക്കുന്ന വിധം ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസമോ അതിന് രണ്ടുദിവസം മുന്‍പോ കോവിഡ്-19 ഉള്‍പ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്കവിലക്ക് (ക്വാറന്റൈന്) നിര്‍ദേശിക്കപ്പെട്ടവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. നിലവിലുള്ള നിയമപ്രകാരം പോളിംഗ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ്. പോളിംഗിന്റെ അവസാനത്തെ ഒരു മണിക്കൂര്‍ (വൈകിട്ട് അഞ്ച് മുതല്‍ ആറു വരെ) സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്ക വിലക്ക് നിര്‍ദേശിക്കപ്പെട്ടവര്‍ക്കും മാത്രം വോട്ട് ചെയ്യുന്നതിനായി മാറ്റിവയ്ക്കാന്‍ ഭേദഗതി നിര്‍ദേശിക്കുന്നു. ഇപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് രോഗബാധയുള്ളവര്‍ക്കും ക്വാറന്റൈന് കഴിയുന്നവര്‍ക്കും തപാല്‍ വോട്ടിനുള്ള അവസരമാണുള്ളത്. എന്നാല്‍, ഈ വിഭാഗത്തിലുള്ളവര്‍ തപാല്‍ വോട്ടിന്…
Read Moreനിയന്ത്രിക്കുന്ന നിയമമോ സര്‍ക്കാര്‍ സ്ഥാപനമോ ഇല്ലാത്തിന്റെ കുഴപ്പമാ; ഓൺലൈൻ മാധ്യമങ്ങൾക്ക് മൂക്കുകയർ; കേന്ദ്ര ഉത്തരവ് വന്നത് സുപ്രീംകോടതി ഇടപെടലിനെ തുടർന്ന്
ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോം, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കീഴിലാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നത് സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന്. ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നിവയെ ഒരു പ്രത്യേക സമിതി നിയന്ത്രിക്കുന്നതിനുള്ള അപേക്ഷയില്‍ കഴിഞ്ഞ മാസം സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടിയിരുന്നു. ഈ പ്ലാറ്റ്ഫോമുകളിലെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ യാതൊരുവിധ ഫിൽട്ടറിംഗോ സ്ക്രീനിംഗോ ഇല്ലാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നാണ് പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഹർജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ, ജസ്റ്റീസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രവാർത്താവിനിമയ മന്ത്രാലയത്തിനും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കും നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമുണ്ടെന്നും വിദ്വേഷ പ്രചരണങ്ങളെ നിയന്ത്രിക്കാനായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കേണ്ടതുണ്ടെന്നും ഇതിനായി കോടതി ആദ്യം ഒരു…
Read More‘ബിഹാറിൽ എന്തും സംഭവിക്കാം’ നിതീഷ് കുമാർ മുഖ്യമന്ത്രി ആവുമോ ? ധാർമികത ചണ്ടിക്കാട്ടി ബിജെപി; വാശിപിടിച്ചാൽ മഹാരാഷ്ട്രയിലേത് സംഭവിക്കുമോയെന്ന ആശങ്കയും…
പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നതിൽ ബിജെപിക്കുള്ളിൽ എതിർപ്പെന്ന് റിപ്പോർട്ടുകൾ വരുന്നു. നിതീഷ്കുമാർ തന്നെയാണ് തങ്ങളുടെ മുഖ്യമന്ത്രിയെന്നു ബിജെപി നേതൃത്വം വോട്ടെണ്ണൽ വേളയിൽ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ആ നിലപാടിൽ മാറ്റം വന്നിട്ടുണ്ട്. മുഖ്യമന്ത്രിയാകണമോ വേണ്ടയോ എന്നതു നിതീഷ്കുമാറിന്റെ ധാർമികതയ്ക്ക് അനുസരിച്ച് തീരുമാനിക്കാമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോൾ നിലപാടു സ്വീകരിച്ചിരിക്കുന്നത്. ഇതു നിതീഷ് കുമാറിനു സമ്മർദം കൂട്ടാനാണെന്നു വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രി പദം രണ്ടു ടേം ആയി പങ്കുവയ്പ്പിക്കുക എന്നതിലേക്കെങ്കിലും നിതീഷിനെ കൊണ്ടുവരാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നതെന്നാണ് സൂചന. എൻഡിഎ സഖ്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് മുഖ്യമന്ത്രിയാകുന്നതാണ് ശരിയായ കീഴ്വഴക്കമെന്നു പറയാതെ പറയുകയാണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോൾ. എന്നാൽ, നിതീഷ്കുമാർ മുഖ്യമന്ത്രിയാകാൻ വാശിപിടിച്ചാൽ ബിജെപി മനസില്ലാ മനസോടെ സമ്മതിച്ചേക്കും. കാരണം, മഹാരാഷ്ട്രയിലെ അനുഭവം ബിജെപിക്കു മുന്നിലുണ്ട്. ഏതു കളിക്കും മടിക്കാത്ത…
Read Moreവിജയ്യും പിതാവും തമ്മിലുള്ള പോര് മുറുകുന്നു ! ഒരു കാരണവശാലും പിതാവിന്റെ പാര്‍ട്ടിയില്‍ ചേരരുതെന്ന് ആരാധകരോടു വിജയ്; ഭാരവാഹി യോഗം വിളിച്ചു വിജയ് നല്കിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…
നടന് വിജയ്യും പിതാവ് എസ്.എ ചന്ദ്രശേഖറുമായുള്ള പോരു മുറുകുന്നു. ചന്ദ്രശേഖറിന്റെ രാഷ്ട്രീയപ്രവേശത്തെത്തുടര്ന്ന് ഉടലെടുത്ത ഭിന്നതകള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ വിജയ് തന്റെ ഫാന്‍സ് അസോസിയേഷന് (വിജയ് മക്കള്‍ ഇയക്കം) ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ചു. ഇസിആറിലെ അതിഥി മന്ദിരത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. പിതാവ് രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരു രീതിയിലും സഹകരിക്കരുതെന്നു താരം ഭാരവാഹികളോട് പറഞ്ഞതായാണു വിവരം. മധുരയില്‍ വിജയ് ആരാധകര്‍ യോഗം ചേര്‍ന്ന്, ചന്ദ്രശേഖര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്നു പ്രതിജ്ഞയെടുത്തു. വിജയ് ഫാന്‍സ് അസോസിയേഷനെ, അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കമെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ അപേക്ഷ നല്‍കിയതോടെയാണു ഭിന്നതയുടെ തുടക്കം. തീരുമാനം തന്റെ അറിവോടെയല്ലെന്നും ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയിറക്കുകയായിരുന്നു.പേരോ ചിത്രമോ ദുരുപയോഗം ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു…
Read Moreമകളുടെ പ്രായമുള്ള യുവതിയുമായി ഒളിച്ചോടിയ പാസ്റ്റർ പിടിയിൽ; കമ്പം വഴിയുള്ള കറക്കത്തോടെ ബൈക്കും മൊബൈലും വിറ്റുകിട്ടിയ പണം തിർന്നു;തിരികെ പൊൻകുന്നത്തെത്തിയപ്പോൾ കൈയോടെ പൊക്കി പോലീസും
കറുകച്ചാൽ: പ്രാർഥനയ്ക്കായി പോയ വീട്ടിലെ പെണ്‍കുട്ടിയുമായി ഒളിച്ചോടിയ പാസ്റ്റർ പോലീസ് പിടിയിൽ. ചാമംപതാൽ മാപ്പിളക്കുന്നേൽ എം.സി. ലൂക്കോസി (58)നെയാണ് പൊൻകുന്നത്തുനിന്നും കറുകച്ചാൽ പോലീസ് പിടികൂടിയത്. മകളുടെ പ്രായമുള്ള മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായിട്ടായിരുന്നു പാസ്റ്ററിന്റെ ഒളിച്ചോട്ടം. കറുകച്ചാൽ സ്വദേശിയായ പാസ്റ്ററിനെ കാണാതായുള്ള വീട്ടുകാരുടെ പരാതിയിലുള്ള അന്വേഷണമാണ് പ്രേമബന്ധവും ഒളിച്ചോട്ടവും വെളിച്ചത്താക്കിയത്. ഞാൻ രണ്ടു മാസത്തേയ്ക്ക് ഒരു തീർഥാടനത്തിലാണ്. എന്നെ അന്വേഷിക്കേണ്ട, ഫോണിലും വിളിക്കണ്ടാ എന്നു കത്തെഴുതിവെച്ചാണ് പാസ്റ്റർ കുറച്ചു ദിവസങ്ങൾക്കു മുന്‍പ് നാടുവിട്ടത്. കത്ത് കിട്ടിയിട്ടും പാസ്റ്ററുടെ ബന്ധുക്കൾ കറുകച്ചാൽ പോലീസിൽ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സൈബർ സെല്ലിന്റ സഹായത്തോടെ പരിശോധന നടത്തിയപ്പോർ ഫോണ്‍ ലൊക്കേഷൻ പ്രകാരം ഇയാൾ മുണ്ടക്കയത്ത് എത്തിയതായി വിവരം ലഭിച്ചു. ഇതോടെ മുണ്ടക്കയം സ്റ്റേഷനുമായി പോലീസ് ബന്ധപ്പെട്ടു സിസിടിവി കാമറകൾ പരിശോധിച്ചു. ഇതേ സമയത്താണ് മുണ്ടക്കയം സ്റ്റേഷനിൽ ഒരു യുവതിയെ കാണാതായ…
Read Moreഇപ്പോഴും വിശ്വസിക്കുന്നത് ജയിച്ചത് താനാണെന്ന് ! തോറ്റമ്പിയിട്ട് ഒരാഴ്ചയായെങ്കിലും വൈറ്റഹൗസില്‍ നിന്ന് ഇറങ്ങിക്കൊടുക്കുകയില്ലെന്നുറപ്പിച്ച് ഡോണള്‍ഡ് ട്രംപ്; അമേരിക്കയില്‍ ഭരണപ്രതിസന്ധി ഉടലെടുക്കുമ്പോള്‍…
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയായെങ്കിലും തോല്‍വി അംഗീകരിക്കാന്‍ തയ്യാറാകാതെ ഡോണള്‍ഡ് ട്രംപ്. ജയിച്ചത് താനാണെന്ന് ദിവാസ്വപ്നം കണ്ടു നടക്കുകയാണ് കക്ഷി. അടുത്തയാഴ്ച്ച തന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് ഏറ്റവും പുതിയ അവകാശവാദം. ഏതായാലും, സാധാരണ പോലുള്ള ഒരു അധികാരക്കൈമാറ്റം ഇത്തവണ അമേരിക്കയില്‍ നടക്കുമോ എന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. മഹത്തായ പാരമ്പര്യം പേറുന്ന അമേരിക്കന്‍ ജനാധിപത്യത്തിനു മേല്‍ പതിച്ച ഒരു കറുത്ത സംഭവമായി, ഇത്തവണത്തെ പ്രസിഡണ്ട് രേഖപ്പെടുത്തിയേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഒരു അസാധാരണ സാഹചര്യത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും നിശ്ചയമുണ്ട്. എന്നിരുന്നാലും രംഗം വഷളാക്കാതെ ശാന്തമായാണ് ബൈഡന്റെ പ്രതികരണം. ട്രംപുമായി കണ്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ട്രംപോ അദ്ദേഹത്തിന്റെ കൂടെയുള്ള ഉദ്യോഗസ്ഥരില്‍ ആരെങ്കിലുമോ ഇതുവരെ ബൈഡന്റെ…
Read Moreനിലമ്പൂരിലെ കൂട്ടമരണം; നാലാംനാൾ വിനീഷും തൂങ്ങി മരിച്ചു; മരുകന്റെ അവിഹിതബന്ധമാണ് തന്റെ മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് രഹ്നയുടെ അച്ഛൻ ആരോപിച്ചിരുന്നു
മലപ്പുറം: നിലമ്പൂര്‍ ഞെട്ടിക്കുളത്ത് രഹനയും മൂന്നുമക്കളും മരിച്ചതിനു പിന്നാലെ കുടുംബനാഥനും ജീവനൊടുക്കി. രഹനയുടെ ഭർത്താവ് വിനീഷ് (36) തൂങ്ങിമരിച്ചു. പോത്തുകല്ല് ഭൂതാനം സ്വദേശിയാണ് വിനീഷ്. വിനീഷിന്റെ ഭാര്യ രഹന (34), മക്കളായ ആദിത്യൻ (13), അര്ജുൻ (10), അനന്തു (7) എന്നിവരെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൂട്ട മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും രഹനയുടെ അച്ഛൻ രാജന് രംഗത്തെത്തിയിരുന്നു. അമ്മ രഹനയ്ക്ക് ഒറ്റയ്ക്ക് മൂന്ന് കുട്ടികളെ കൊലപ്പെടുത്താൻ കഴിയില്ല! യുവതിയും മൂന്ന് മക്കളും ജീവനൊടുക്കിയ സംഭവം; ദുരൂഹതയെന്ന് കുടുംബം വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്നങ്ങളുടെ കാരണമെന്നു അദ്ദേഹം ആരോപിച്ചിരുന്നു. ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ വിനീഷ് കണ്ണൂര്‍ ഇരിട്ടിയിലെ ജോലി സ്ഥലത്തായിരുന്നു. രഹ്നയെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിനീഷ് അയല്‍ക്കാരെ അറിയിച്ചതിനെ…
Read Moreമോദി പ്രഭാവത്തില്‍ വന്‍ മുന്നേറ്റം നടത്തി ബിജെപി ! നിതീഷ് മുഖ്യമന്ത്രി ആയാലും ഭരണചക്രം തിരിക്കുക ബിജെപി തന്നെ; തെരഞ്ഞെടുപ്പിനു മുമ്പുള്ള സര്‍വേകള്‍ ശരിയാകുമ്പോള്‍…
ഒട്ടുമിക്ക എക്സിറ്റ് പോളുകളും ബിഹാറില്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചിട്ടും നേട്ടമുണ്ടാക്കിയത് എന്‍ഡിഎ. സഖ്യത്തില്‍ നിതീഷ് കുമാറിന് കോട്ടം വന്നപ്പോള്‍ നേട്ടമായത് ബിജെപിയ്ക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചത് ക്ഷീണം ചെയ്തതാവട്ടെ നിതീഷിനും ജെഡിയുവിനും മാത്രവും. എക്സിറ്റ് പോളുകള്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചുവെങ്കിലും തെരഞ്ഞെടുപ്പിനു മുമ്പു നടത്തിയ ചില സര്‍വേകള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്നുമായിരുന്നു പ്രവചിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഫലം. 70 സീറ്റില്‍ വിജയം ലക്ഷ്യമിട്ടാണ് ബിജെപി മത്സരത്തിന് എത്തിയത്. ആ ലക്ഷ്യം അവര്‍ കൈവരിക്കുകയും ചെയ്തു. നിതീഷിനോടെതിര്‍പ്പുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപി വിരലില്‍ എണ്ണാവുന്ന സീറ്റുകളില്‍ മാത്രമേ ബിജെപിയ്ക്കെതിരേ മത്സരിച്ചുള്ളൂ. മാത്രമല്ല നരേന്ദ്രമോദിയോടും ബിജെപിയോടും എതിര്‍പ്പൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ബിജെപി പാര്‍ട്ടികളില്‍ ഒന്നാമനായാലും നിതീഷ് തന്നെയാകും മുഖ്യനെന്ന് ബിജെപി മുമ്പേ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര…
Read More