മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ആത്മഹത്യ ചെയ്തതായി വ്യാജ സന്ദേശം പ്രചരിച്ചതിനെത്തുടര്‍ന്ന് പുലിവാല് പിടിച്ച് പോലീസ്. തിരുവനന്തപുരം കണ്ട്രോള് റൂമില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ എത്തിയ സന്ദേശം തൃശൂര്‍ കണ്ട്രോള് റൂമിന് കൈമാറുകയായിരുന്നു. മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു, ഉടന്‍ രക്ഷിക്കണം എന്നായിരുന്നു സന്ദേശം. ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് പൊലീസാണ് അന്വേഷണം നടത്തിയത്. കാനാട്ടുകര മേഖലയിലെ ഫ്ളാറ്റില്‍ നിന്നാണ് എന്നാണ് സൂചന നല്‍കിയിരുന്നത്. പൊലീസ് പുലര്‍ച്ചെയോടെ എത്തി ഇവിടെയുള്ള ഫ്ളാറ്റുകളിലെല്ലാം പരിശോധന നടത്തി. ഫ്ളാറ്റുകളില്‍ അന്വേഷണം നടത്തിയതിന് പിന്നാലെ സന്ദേശം ലഭിച്ച ഫോണ്‍ നമ്പര്‍ പിന്തുടര്ന്നു. ഇതില്‍ നിന്ന് കാനാട്ടുകരയിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന വയോധികയായ മുന്‍ അധ്യാപികയായിരുന്നു ഫോണ്‍ വിളിച്ചത് എന്ന് കണ്ടെത്തി. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നത്. പൊലീസ് സംഭവത്തില്‍ ഇവര്‍ക്കെതിരേ കേസെടുത്തു.
Read MoreCategory: Top News
കോവിഡ് 19 വുഹാനിലെ ലാബില്‍ നിര്‍മിച്ചതിന് തെളിവുണ്ട് ! ചൈനയ്ക്കെതിരേ ഗുരുതര ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്…
കോവിഡ്19 ലോകം കീഴടക്കുമ്പോള്‍ ചൈനയ്ക്കെതിരേ ഗുരുതര ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്. വൈറസ് ചൈനയിലെ ലാബില്‍ നിര്‍മിച്ചതാണെന്നാണ് ചൈനീസ് വൈറോളജിസ്റ്റ് ഡോ.ലി മെംഗ് യാന്‍ ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന ഞെട്ടിക്കുന്ന തെളിവുകള്‍ തന്റെ കൈയില്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. വെള്ളിയാഴ്ച ഐടിവിക്ക് നല്കിയ വീഡിയോ അഭിമുഖത്തിലാണ് ലി തന്റെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ആരോപണത്തെ തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ലി പറയുന്നു. ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നല്കിയപ്പോള് അവര്‍ അത് ചെവിക്കൊണ്ടില്ലെന്നും ലി പറയുന്നു. ചൈന നിശബ്ദയാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഹോങ്കോങില്‍ നിന്ന് അമേരിക്കയിലേക്ക് നാടുവിട്ടയാളാണ് ലി. ഈ വൈറസ് പ്രകൃതിയില്‍ നിന്നുള്ളതല്ലെന്നും ഈ തെളിവുകള്‍ ഉപയോഗിച്ച് ചൈനയിലെ ലാബില്‍ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവര്‍ ഇത് നിര്‍മ്മിച്ചതെന്നും താന്‍ ആളുകളോട് പറയുമെന്നും ലി പറയുന്നു. ബയോളജിയില്‍ പരിജ്ഞാനം…
Read Moreകാമുകനു വേണ്ടത് 101 പവനും കാറും! നഴ്സിംഗ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം കാമുകനായ യുവാവിനെ കേന്ദ്രീകരിച്ച്; റംസിക്കു പിന്നാലെ അർച്ചനയും നൊന്പരമാകുന്നു…
കായംകുളം : വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തിൽ നിന്നു കാമുകൻ പിന്മാറിയതിൽ മനം നൊന്ത് കൊല്ലം കൊട്ടിയത്ത് റംസി എന്ന എന്ന പെൺകുട്ടി ജീവനൊടുക്കിയതിന്റെ നൊമ്പരം ജനമനസുകളിൽ നിന്നു വിട്ടൊഴിയും മുമ്പ് ബിഎസ് സി വിദ്യാർഥിനി അർച്ചന കൂടി സമാന സാഹചര്യത്തിൽ ജീവനൊടുക്കിയത് മറ്റൊരു നൊമ്പരമാകുന്നു. പ്രണയത്തിനൊടുവിൽ ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കിൻ വീട്ടിൽ വിശ്വനാഥൻ – ഗീത ദമ്പതികളുടെ മകളും കൊല്ലത്തെ സ്വകാര്യ നഴ്സിംഗ് കോളേജിലെ അവസാന വർഷ ബി.എസ്.സി. നഴ്സിംഗ് വിദ്യാർഥിനിയുമായിരുന്ന അർച്ചന(21) ആണ് കാമുകനായ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറി മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വിഷക്കായ കഴിച്ച് അവശതയിലായ പെൺകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏഴുവർഷത്തോളം മകളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രണയിച്ച കായംകുളം കണ്ടല്ലൂർ വടക്ക് പട്ടോളിമാർക്കറ്റ് കല്ലുംമൂട്ടിൽ…
Read Moreവര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേർ ദുരൂഹമായി മരിച്ചനിലയിൽ; ഇന്ന് പുലർച്ചെ മൂന്നു മണിയോടുകൂടിയായിരുന്നു സംഭവം…
തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ ശ്രീലക്ഷ്മി വീട്ടിൽ ശ്രീകുമാർ (58), ഭാര്യ മിനി (56), മകൾ അനന്തലക്ഷ്മി (25) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടുകൂടിയായിരുന്നു സംഭവം. വീടിന്റെ മുകളിലത്തെ നിലയിൽ തീപടർന്നത് കണ്ട് അയൽവാസികൾ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി വീട്ടിനുള്ളിൽ കയറി തീയണച്ചു എന്നാൽ മൂവരും മരണമടഞ്ഞിരുന്നു . ശ്രീകുമാറിന്റെ മൃതദേഹം വീടിനകത്തെ കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങൾ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. ശ്രീകുമാർ കോൺട്രാക്ടറാണ്. അനന്തലക്ഷ്മി ഗവേഷക വിദ്യാർഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ഇവർക്ക് കടബാധ്യതകൾ ഉണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് സൂചന. ഫോറൻസിക് വിഭാഗവും വർക്കല പോലീസും സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തുന്നതിന് വേണ്ട നടപടികൾ ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം…
Read Moreസഞ്ജന ഗല്‍റാണി ‘മയക്കുമരുന്ന് റാണിയോ’ ? ശ്രീലങ്കയിലെ കാസിനോകള്‍ കേന്ദ്രീകരിച്ച് നടി നടത്തിയ ഇടപാടുകളെക്കുറിച്ച് അന്വേഷണം…
കന്നഡ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലഹരിമരുന്ന് റാക്കറ്റ് കേസ് പുതിയ തലത്തിലേക്ക്. ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ബംഗളുരുവുവില്‍ നിന്ന് ശ്രീലങ്കയിലേക്കുള്ള മയക്കുമരുന്ന് പാതയുടെ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസിന്റെ ആഭ്യന്തര സുരക്ഷാ, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം വ്യാപിപ്പിക്കുന്നത്. ചൂതാട്ടകേന്ദ്രം നടത്തിപ്പില്‍ പങ്കാളികളായ ബംഗളൂരുവിലെ മൂന്ന് വ്യവസായികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ഖാന്റെ അടുത്ത അനുയായി ഷെയ്ഖ് ഫസിയുള്ളയും അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിയും തമ്മില്‍ ശ്രീലങ്ക കേന്ദ്രീകരിച്ച് വ്യാപാര ഇടപാടുണ്ടെന്ന് നിര്‍മാതാവ് പ്രശാന്ത് സമ്പര്‍ഗി ആരോപിച്ചിരുന്നു. ഷെയ്ഖ് ഫസിയുള്ളയ്ക്കായുള്ള തിരച്ചില്‍ പൊലീസ് വ്യാപകമാക്കി. അതേസമയം, നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറിന്റെയും ലഹരി പാര്‍ട്ടി സംഘാടകനായ വിരേന്‍ ഖന്നയുടേയും പൊലീസ് കസ്റ്റഡി 16 വരെ നീട്ടി. സഞ്ജന ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ശ്രീലങ്ക കേന്ദ്രീകരിച്ച്…
Read Moreകലിതുള്ളി കടൽ കവർന്ന ആദിൽകൃഷ്ണയെ മൂന്നാം നാൾ തിരികെ തന്നെങ്കിലും… സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയിൽനിന്ന് കടലിൽ വീണ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ, മകൻ ഉൾപ്പെടെ മൂന്നു കുട്ടികളുമായി സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയിൽ നിന്നു വഴുതി തിരയിൽപ്പെട്ടു കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടിൽ ലക്ഷ്മണൻ-അനിത (മോളി) ദന്പതികളുടെ മകൻ ആദികൃഷ്ണയാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ്ഗാർഡ്, പോലീസ്, ലൈഫ്ഗാർഡ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിക്കായി തെരച്ചിൽ നടത്തിയിരുന്നത്. ഒപ്പമുണ്ടായിരുന്ന മൂത്തകുട്ടിയെയും അനിതമോളെയും ഇവരുടെ സഹോദരന്റെ കുട്ടിയെയും ആലപ്പുഴ സ്വദേശിയായ ബന്ധുവായ ബിനു രക്ഷപ്പെടുത്തിയിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45നായിരുന്നു സംഭവം. ബീച്ച് സന്ദർശനത്തിനായി വിജയ പാർക്കിന് സമീപമെത്തിയ സംഘത്തെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പോലീസ് തിരിച്ചയച്ചതോടെ ഇവർ ഇഎസ്ഐ ആശുപത്രിക്കു സമീപം ആളൊഴിഞ്ഞ ഭാഗത്തെത്തുകയായിരുന്നു. ബിനു വാഹനം പാർക്ക് ചെയ്യാൻ പോയസമയത്ത് അനിതമോൾ കുട്ടികളുമായി തീരത്തേക്കു പോയി സെൽഫി എടുക്കുന്നതിനിടെ നാലുപേരും തിരയിലകപ്പെടുകയായിരുന്നു. കൂട്ടക്കരച്ചിൽ കേട്ടെത്തിയ ബിനു അനിതമോളെയും മൂത്തകുട്ടിയെയും സഹോദരന്റെ…
Read Moreഉദരനിമിത്തം ബഹുകൃതവേഷം ! ഡ്രൈവറും കണ്ടക്ടറുമെല്ലാം മുതലാളി തന്നെ ! അനീഷും വൃന്ദാവന്‍ ട്രാവല്‍സും ഈ കോവിഡ് കാലത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നതിങ്ങനെ…
കോവിഡ് നിരവധി ആളുകളുടെ ജീവിതമാണ് വഴിമുട്ടിച്ചത്. മലപ്പുറം എ.ആര്.നഗര്‍ വി.കെ.പടി ഇല്ലത്ത് അനീഷ് കോവിഡിനെ അതിജീവിച്ച് മുന്നോട്ടു പോകാനുള്ള തീവ്രയത്നത്തിലാണ്. കോവിഡ് മഹാമാരിയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ബസ് വ്യവസായത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ യുവാവ്. പണം മുടക്കിയ ഉടമ, വളയം പിടിക്കുന്ന ഡ്രൈവര്‍, യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്കുന്ന കണ്ടക്ടര്‍, ബസിന്റെ കേടുപാടുകള്‍ തീര്‍ക്കുന്ന ക്ലീനര്‍ എന്നിങ്ങനെ ബഹുകൃതവേഷങ്ങളാണ് അനീഷ് ഒരേ സമയം ആടുന്നത്. ഡ്രൈവര്‍ ജോലി ചെയ്തിരുന്ന അനീഷ് ഒന്നര വര്‍ഷം മുമ്പാണ് 20 ലക്ഷം രൂപ ബാങ്കില്‍നിന്ന് കടമെടുത്ത് മിനിബസ് സ്വന്തമാക്കുന്നത്. ‘വൃന്ദാവന്‍’ എന്ന് പേരിട്ട ബസിന് വേങ്ങര-കുന്നുംപുറം റൂട്ടില്‍ പെര്‍മിറ്റും ലഭിച്ചു. കണ്ടക്ടറായി അയല്‍വാസിയായ സുഹൃത്തുമുണ്ടായിരുന്നു. പുതിയ വണ്ടി ഓടിത്തുടങ്ങിയതോടെ ശരാശരി 6500 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. എല്ലാ ചെലവും കഴിഞ്ഞ് ദിവസം 3000 രൂപ വരെ ബാക്കിവെക്കാനും ബാങ്കില്‍ ഓരോ മാസവും കൃത്യമായി 38000…
Read Moreമക്കളുടെ ലൈഫ് സുക്ഷിതമാക്കിയ ലൈഫ് മിഷൻ; മുഖ്യമന്ത്രിയുടെ മക്കൾക്കും ലൈഫ് മിഷൻ കമ്മീഷൻ കിട്ടിയെന്ന് ഗുരുതര ആരോപണവുമായി ബിജെപി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത്. ലൈഫ് മിഷൻ പദ്ധതിയുടെ ഒരു പങ്ക് പോയിരിക്കുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണ്. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ ഇക്കാര്യം പുറത്തുവരുമെന്നും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്കും മകനും ഈ അഴിമതിയിൽ പങ്കുണ്ട്. ലൈഫ് മിഷനിൽ കുടുംബത്തിന് ബന്ധമുണ്ടെന്ന് ആരോപണങ്ങൾ വരുന്ന സാഹചര്യത്തിൽ പിണറായി വിജയൻ രാജിവച്ച് അന്വേഷണം നേരിടാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈഫ് പദ്ധതിയുടെ തൊണ്ടിമുതൽ ഒളിപ്പിക്കാനാണ് മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ബാങ്കിന്റെ ലോക്കർ തുറന്ന് സാധനങ്ങൾ എടുത്തുകൊണ്ടുപോയത്. ഇത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. ജയരാജന്റെ മകൻ കൈക്കൂലി വാങ്ങിയെന്ന് ആരോപണം നിലനിൽക്കെയാണ് ഭാര്യ ബാങ്കിൽ പോയത്. ക്വാറന്റൈൻ ലംഘിച്ച് ബാങ്കിൽ പോയി സാധനങ്ങൾ എടുത്തുമാറ്റി. ഇക്കാര്യങ്ങൾ വ്യക്തമാകാൻ ജയരാജൻ തയാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി എല്ലാ അന്വേഷണങ്ങളെയും തടസപ്പെടുത്തുകയാണ്. സെക്രട്ടറിയേറ്റിലെ…
Read Moreഎന്നെ പിടിക്കാതെ അവനെപ്പോയി പിടിക്കെടോ ? ഇത് സ്നേഹ, തീയില്‍ കുരുത്ത കെഎസ്യുകാരി; മന്ത്രി ജലീലിനെതിരായ സമരത്തില്‍ തടയാനെത്തിയ പോലീസിനെ വിറപ്പിച്ച ആ തീപ്പൊരി വളര്‍ന്ന കനല് വഴികള്‍ ഇങ്ങനെ…
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരളം മുഴുവന്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കെ.എസ്.യു.വിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസിനെ വെല്ലുവിളിച്ച സ്നേഹ എന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തീയില്‍ കുരുത്ത കെ.എസ്.യുകാരി എന്ന് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ച ആ യുവതി ഒരു തീപ്പൊരി തന്നെയാണ്. ആരാണ് സ്നേഹ എന്ന് അറിയേണ്ടതുണ്ട്. മുമ്പ് ഒരു പ്രമുഖ ചാനലിന്റെ പരിപാടിയില്‍ എത്തിയപ്പോള്‍ സ്നേഹ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വീഡിയോയും വൈറലാകുകയാണ്. അന്ന് തന്റെ ജീവിതത്തെക്കുറിച്ച് സ്നേഹ പറഞ്ഞത് ഇങ്ങനെ…അച്ഛനും അമ്മയും ഞാനും മാത്രം അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. വീട് പള്ളിപ്പാടാണ്, അച്ചന്‍കോവിലാറിന്റെ തീരത്ത്. അച്ഛന് വീടുകളില്‍ പോയി ചൂരല്‍ കസേര ഉണ്ടാക്കി കിട്ടുന്ന വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളു. സമ്പാദ്യങ്ങള്‍ ഒന്നും ഇല്ല. ഞാന്‍ പത്താം…
Read Moreഎനിക്കു പറയാൻ ചിലതുണ്ട്; കുഞ്ഞാലിക്കുട്ടിയും മുനീറും ചെയ്തതേ ഞാനും ചെയ്തുള്ളൂ; മാധ്യമങ്ങളിൽനിന്ന് ഒളിച്ചോടുകയാണെന്ന ആരോപണം നേരിടുന്ന മന്ത്രി കെ.ടി. ജലീൽ രാഷ്ട്രദീപികയോട് മനസു തുറക്കുന്നു
എം.ജെ. ശ്രീജിത്ത്തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതികളുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നു മന്ത്രി കെ.ടി. ജലീൽ. അതുകൊണ്ടുതന്നെ ഒരന്വേഷണത്തെയും താൻ ഭയക്കുന്നില്ല. അന്വേഷണ ഏജൻസികൾ ഇനി വിളിച്ചാലും മൊഴികൊടുക്കാൻ സധൈര്യം പോകും. സ്വപ്നയുമായുള്ളതു കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലുള്ള പരിചയം മാത്രം. അത് അന്വേഷണം പൂർത്തിയാകുന്പോൾ എന്റെ സത്യസന്ധത എല്ലാവർക്കും ബോധ്യമാകും. മൊഴികൊടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ പോയത് മുഖ്യമന്ത്രിയെ അറിയിച്ചശേഷമായിരുന്നു. സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ യാതൊരു തെറ്റുമില്ല. മുന്‍പ് മുസ്ലിം ലീഗിന്റെ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, എം.കെ. മുനീർ എന്നിവർ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ ഒൗദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. അതേ ഞാനും ചെയ്തുള്ളൂ. അന്നൊന്നുമില്ലാത്ത പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്. ബെൻസ് കാർഒരു മുതലാളിയുടെ ബെൻസ് കാറാണ് മഞ്ഞളാംകുഴി അലി സ്ഥിരമായി ഉപയോഗിച്ചിരുന്നത്. സുഹൃത്തുക്കളുടെ വാഹനങ്ങൾ രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്നത് ആദ്യ സംഭവമല്ല. സർക്കാർ ബോർഡ് വച്ചാണ്…
Read More