തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. തനിക്ക് ജീവനിൽ ഭീഷണിയുണ്ടെന്ന് യദു പറഞ്ഞു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞിനെ സംരക്ഷിച്ചു കൊള്ളണമെന്നും യദു അറിയിച്ചു. ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ലെന്നും മോശം ആയി പെരുമാറിയത് മേയറാണെന്നും യദു മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു സാധാരണക്കാരനായതിനാലാണ് തന്റെ പരാതി സ്വീകരിക്കാത്തതെന്ന് ഇദ്ദേഹം ആരോപിച്ചു. മേയർക്കെതിരേ നടപടിയെടുക്കാൻ സാധിക്കില്ലന്ന് പോലീസ് പറഞ്ഞെന്നും യദു വ്യക്തമാക്കി. താൽക്കാലിക ജോലിക്കാരനായതിനാലാണ് അന്വേഷണം എന്നൊക്കെ പറഞ്ഞ് ഇത് മുന്നോട്ട് കൊണ്ടുപോകുന്നത്. സ്ഥിര ജോലിക്കാരനാണെങ്കിൽ സംഭവം നടന്ന് മിനിട്ടുകൾക്ക് മുന്‍പേ തന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടേനെയെന്നും യദു കൂട്ടിച്ചേർത്തു. വീഡിയോയിൽ വ്യക്തമായി താൻ എന്താണ് പറഞ്ഞതെന്നു കേൾക്കാൻ സാധിക്കും. മാനസികമായി തന്നെ തളർത്തുന്നതിനാണ് ഇവർ ശ്രമിക്കുന്നത്. ഇല്ലാത്ത കേസുകളെല്ലാം തന്റെ പേരിൽ കെട്ടിച്ചമയ്ക്കുന്നുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. പെണ്ണ് കേസ് വരെയാണ് ഇപ്പോൾ തനിക്കെതിരേ…
Read MoreCategory: Top News
“അയ്യയ്യയ്യേ, ഞാന്‍ ബിജെപിയില്‍ ചേരുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ’’; ശോഭാ സുരേന്ദ്രനെ കണ്ടില്ലെന്ന് ആവർത്തിച്ച് ഇ.പി. ജയരാജൻ
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ വോട്ടെടുപ്പ് ദിനത്തിൽ സ്ഥിരീകരിച്ചത് പാർട്ടിക്കുള്ളിൽ നീറി പുകയുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദം ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയാകുമെന്നുറപ്പാണ്. യോഗത്തിൽ പങ്കെടുക്കാൻ ജയരാജൻ ഇന്നു രാവിലെ തിരുവനന്തപുരത്ത് എത്തി. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ.പി. ജയരാജന് പറഞ്ഞു. തിരുവനന്തപുരത്തെത്തിയ ജയരാജൻ താൻ ശോഭാ സുരേന്ദ്രനെ കണ്ടില്ലെന്ന് ആവർത്തിച്ചു. ശോഭാ സുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല. എന്നെപ്പോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ഉമ്മന്‍ചാണ്ടി മരണപ്പെട്ട സമയത്താണ് അടുത്തുകണ്ടത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. അവരുടെ പ്രസംഗം വളരെ മോശമാണ്. അവരെ കാണുകയോ…
Read Moreഅമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ്
കണ്ണൂർ: അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ .വി.ഷേണായി (78), മകൾ ദീപ .വി.ഷേണായി (44) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ടൈനിംഗ് ഹാളിലാണ് സുനന്ദയുടെ മൃതദേഹം കിടന്നത്. ദീപയുടേത് അടുക്കളയിലും. മംഗലാപുരം സ്വദേശികളാണ് ഇവർ. നാട്ടുകാരുമായി അധികം അടുപ്പം പുലർത്താത്ത സ്വഭാവമായിരുന്നു കുടുംബത്തിന്റേതെന്ന് അയൽവാസികൾ പറയുന്നു. വോട്ടു ചെയ്യാനായി മൂന്നു ദിവസം മുൻപ് ഇവർ പോയിരുന്നു. പിന്നീട് ഇവരെ ആരും പുറത്തേക്ക് കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അകത്തു നിന്നും പൂട്ടിയിട്ട നിലയിലായിരുന്നു. ഇന്നു രാവിലെ വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽവാസികളെത്തി നോക്കിയപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
Read Moreചുട്ടുപൊള്ളി കേരളം; പാലക്കാട്ട് തീവെയിൽ പെയ്യുന്ന ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്; വേനൽമഴ ദുർബലം
തിരുവനന്തപുരം: കത്തുന്ന പകൽചൂടിന്റെ പിടിയിലമർന്ന് കേരളം വെന്തുരുകുന്പോൾ പാലക്കാട് ജില്ലയിൽ മൂന്നാം ദിവസവും ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ചയും പാലക്കാട് ജില്ലയിലെ ചില സ്ഥലങ്ങളിൽ തീവെയിൽ പെയ്യുന്ന ഉഷ്ണതരംഗം അനുഭവപ്പെട്ടതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥിരീകരണം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ പാലക്കാട് ജില്ലയിൽ അനുഭവപ്പെട്ട ഏറ്റവും കൂടിയ പകൽ താപനില 41.8 ഡിഗ്രി സെൽഷസാണ്. വരും ദിവസങ്ങളിലും ജില്ലയിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇന്നലെ പാലക്കാട് ജില്ലയിൽ ഏറ്റവും കടുത്ത ചൂട് അനുഭവപ്പെട്ടത് മങ്കരയിലാണ്, 44.5 ഡിഗ്രി സെൽഷസ്. ഇതിനു പുറമെ മറ്റ് എട്ട് സ്ഥലങ്ങളിൽകൂടി ഇന്നലെ താപനില 40 ഡിഗ്രി സെൽഷസിനു മുകളിലെത്തി. കൊല്ലങ്കോട് 43.3 ഡിഗ്രിയും പോത്തുണ്ടിയിൽ 42.8…
Read Moreഎതിരെവന്ന വാഹനം ലൈറ്റ് ഡിം ചെയ്തിരുന്നെങ്കിൽ; മകളെ വിമാനത്താവളത്തിലാക്കി തിരികെ വരുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കാർ ഓടിച്ചിരുന്ന യുവാവ് പറയുന്നതിങ്ങനെ…
ഏറ്റുമാനൂർ: നിയന്ത്രണംവിട്ട കാർ കൈത്തോട്ടിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം – മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ തവളക്കുഴിക്ക് സമീപം ഞായറാഴ്ച പുലർച്ചെ 1.30ന് ഉണ്ടായ അപകടത്തിൽ പത്തനംതിട്ട കൊറ്റനാട് കുറിച്ചി പതാലില്‍ തങ്കമ്മ (59) ആണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായ അഞ്ചുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കമ്മയുടെ മകൾ പ്രിൻസിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച് മടങ്ങുമ്പോഴാണ് അപകടം. പ്രിൻസിയുടെ ഭർത്താവ് ഷിജോയാണ് കാർ ഓടിച്ചിരുന്നത്. എതിരേ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതിരുന്നതോടെ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നെന്ന് ഷിജോ പറഞ്ഞു. ഷിജോയുടെ ഭാര്യാ സഹോദരി ലിൻസിയും മാതാവ് ഷീലയും ഭാര്യയുടെ മാതാവ് തങ്കമ്മയും രണ്ട് കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. ഷീലയുടെ നില ഗുരുതരമാണ്. ഷിജോയുടെ കൈക്ക് ഒടിവും നെഞ്ചിന് പരിക്കുമുണ്ട്. ലിൻസിയും കുട്ടികളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാര്‍ നിയന്ത്രണം വിട്ട് ബൈപാസിന്റെ…
Read Moreതനിക്കെതിരേ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് പുറത്തുവന്നത്; കാര്യങ്ങൾ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേർന്നു; ഇ.പി. ജയരാജൻ
കണ്ണൂർ: താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. തനിക്കെതിരേ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് പുറത്തുവന്നത്. കാര്യങ്ങൾ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേർന്നുവെന്നും ജയരാജൻ കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിയായിരുന്ന ജാവദേക്കർ തന്നെ കണ്ടിരുന്നു. രണ്ടോ മൂന്നോ മിനിറ്റ് അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇതോടെ താൻ സിപിഎം വിട്ട് ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന് മാധ്യമങ്ങൾ വാർത്ത കൊടുത്തു. ഇക്കാര്യത്തിൽ മാധ്യമങ്ങൾ പരിശോധന നടത്തിയോ എന്നും അദ്ദേഹം ചോദിച്ചു. ആസൂത്രിതമായാണ് തെരഞ്ഞെടുപ്പിനു മുൻപ് വാർത്ത കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലോ ഡൽഹിയിലോ വച്ച് താൻ ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ല. തനിക്ക് ശോഭയുമായി ഒരു പരിചയവുമില്ല. ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ മാത്രമാണ് ശോഭയെ താൻ അടുത്തു കണ്ടത്. ഒരു സ്ത്രീ എന്തെങ്കിലും പറഞ്ഞെങ്കിൽ അപ്പോൾ തന്നെ വാർത്ത കൊടുക്കണോ. അത് പരിശോധിക്കേണ്ടെ എന്നും അദ്ദേഹം ചോദിച്ചു. ചില…
Read Moreകെഎസ്ആർടിസി ബസിന് മുന്നിൽ കാർ വട്ടം ഇട്ട് മേയർ ആര്യ രാജേന്ദ്രൻ; ബസ് തടയൽ മേയറും സംഘവും സഞ്ചരിച്ച കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച്
തിരുവനന്തപുരം : കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞു. ഇന്നലെ രാത്രി പട്ടത്തു നിന്നും പാളയത്തേക്ക് സ്വകാര്യ വാഹനത്തിൽ മേയറും സംഘവും സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. ബസിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കിക്കുന്ന ദൃശ്യം പുറത്തു വന്നു. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കാർ ബസിന് കുറുകെ ഇട്ട് ട്രിപ്പ് മുടക്കിയെന്നും മേയർ മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പോലീസിന് പരാതി നൽകി.ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.
Read Moreതാമരക്കുമ്പിളല്ലോ മമഹൃദയം..! സിപിഎമ്മിന്റെ ആക്രമണം തുടരുന്നു; കുടുംബത്തേയും കൂടെനിൽക്കുന്നവരേയും രക്ഷിക്കാൻ ഏതു സഹായവും സ്വീകരിക്കുമെന്ന് എസ്. രാജേന്ദ്രൻ
ഇടുക്കി : എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. സിപിഎം ഉപദ്രവിക്കുകയാണെന്നും ഇത് തുടരുകയാണെങ്കിൽ താൻ ബിജെപിയിൽ ചേരുമെന്നും മുൻ ദേവികുളം എംഎൽഎ പറഞ്ഞു. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ മാത്രമല്ല തന്റെ കൂടെ നില്‍ക്കുന്നവരെയും ആക്രമിച്ചുവെന്നും ഇവരെയെല്ലാം സംരക്ഷിക്കാൻ ഭാവിയില്‍ ലഭ്യമാകുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു. പ്രകാശ് ജാവഡേക്കറെ കണ്ടപ്പോള്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എപ്പോൾ വേണമെങ്കിലും പാർട്ടിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞെന്നും രാജേന്ദ്രൻ അവകാശപ്പെട്ടു.
Read Moreഇപിയുടെ ചുവടുമാറ്റത്തിനുള്ള ചർച്ച നടന്നത് തൃശൂരിൽ; ലാവ്ലിൻ കേസിൽ നിന്ന് പിണറായിയെ രക്ഷിക്കാനുള്ള ചർച്ചയായിരുന്നില്ല; ശോഭയുടെ വെളിപ്പെടുത്തലിൽ ആദ്യം ഞെട്ടിയത് തൃശൂരിലെ സിപിഎം നേതാക്കൾ
തൃശൂര്‍: എൽഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നതിന്റെ ഗൂഢാലോചന നടന്നതു തൃശൂരിലാണെന്ന് സൂചന. തൃശൂരുമായി ഏറെ ബന്ധമുള്ള ജയരാജന് ഇവിടെയുള്ള ചില ബിസിനസുകാരുമായി വഴിവിട്ട ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇ.പിയുമായി ഏറെ അടുത്ത ബന്ധമുള്ള ഈ ബിസിനസുകാരനെ ഇഡി വിളിച്ചു ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇ.പി.ക്കു കരുവന്നൂര്‍ തട്ടിപ്പുകേസിലെ പണമിടപാടുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയരാനും ഇതാണു കാരണം. ഇ.പിയെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചേക്കുമെന്നും പ്രചാരണം നടന്നിരുന്നു. തൃശൂരിലെ പ്രമുഖ സിപിഎം നേതാക്കള്‍ക്കും ഇ.പി. ജയരാജന് ബിജെപിയിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയ കാര്യം അറിയാമായിരുന്നു. പാര്‍ട്ടിയെയും ലാവ്ലിന് കേസില്‍നിന്ന് പിണറായി വിജയനെയും രക്ഷിക്കാനുള്ള രഹസ്യചര്‍ച്ചകളുടെ ഭാഗമാണ് ഇത്തരം നീക്കമെന്നാണ് ധരിപ്പിച്ചിരുന്നത്. എന്നാല്‍ ഇ.പി ബിജെപിയിലേക്കു പോകുന്നതിനുള്ള വഴിയൊരുക്കുകയായിരുന്നുവെന്നു പുറത്തുവന്നതോടെ തൃശൂരിലെ സിപിഎം നേതാക്കളും ഞെട്ടലിലാണ്. ഇഡിയുടെ ഭീഷണിയും ഭാര്യയുടെ റിസോര്‍ട്ടുമായുള്ള പ്രശ്നങ്ങളും ഒഴിവാക്കാനാണ്…
Read Moreബന്ധുവീട്ടിലെ ചടങ്ങിനിടെ കത്തിക്കുത്ത്, ദാരുണമായി കൊല്ലപ്പെട്ട് യുവാവ്; മദ്യപാനവും ചീട്ടുകളിക്കുമിടെ ഉണ്ടായ വാക്കുതർക്കും ഒടുവിൽ മരണത്തിലേക്ക്; നടുക്കുന്ന സംഭവം പാലായിൽ
കോട്ടയം: ബന്ധുവീട്ടിലെ ചടങ്ങിനൊത്തുകൂടിയ ബന്ധുക്കൾ തമ്മിൽ കയ്യാങ്കളി. ഒടുവിൽ യുവാവിന് ജീവൻ നഷ്ടമായി. പാലാ സ്വദേശി ലിബിന് ജോസ് (26) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ലിബിനെ കുത്തിയ അഭിലാഷ്, കൊല്ലപ്പള്ളി സ്വദേശി നിര്‍മല(55), ബന്ധുവായ ബെന്നി(34) എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കൊല്ലപ്പള്ളി മങ്കര ഭാഗത്ത് നിര്‍മലയുടെ വീട്ടിലെ ചടങ്ങിന് ഒത്തുകൂടിയ ബന്ധുക്കള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മദ്യപാനത്തിനും ചീട്ടുകളിക്കുമിടെ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. അഭിലാഷിന്റെ കത്രിക കൊണ്ടുള്ള കുത്തേറ്റാണ് ലിബിന് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
Read More