കൊച്ചി: “ദുരന്തഭീതിയുടെ ഈ നേർക്കാഴ്ച നിങ്ങള്‍ കാണുന്നില്ലേ…’’ ടച്ചിംഗ് വെട്ടലിന്റെ പേരില്‍ കോതമംഗലം വാരപ്പെട്ടിയില്‍ കര്‍ഷകന്റെ നൂറുകണക്കിനു കുലച്ച വാഴകള്‍ നിര്‍ദാക്ഷിണ്യം വെട്ടിനിരത്തിയ കെഎസ്ഇബിയിലെ ജീവനക്കാരോടാണ് ചോദ്യം. ഏതു നിമിഷവും വീഴാവുന്ന നിലയില്‍ വൈദ്യുത കമ്പിയിലേക്കു ചാഞ്ഞുനില്ക്കുന്ന തെങ്ങ് ചൂണ്ടിക്കാട്ടിയാണ് അങ്കമാലി കറുകുറ്റി പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ കരയാംപറമ്പ് പേള്‍പാര്‍ക്ക് റസിഡന്റ്സ് അസോസിയേഷന് നിവാസികളുടെ ചോദ്യം. അപകടകരമായ രീതിയിൽ വൈദ്യുത ലൈനിലേക്കു ചാഞ്ഞുനില്ക്കുന്ന തെങ്ങ് മാസങ്ങളായുള്ള കാഴ്ചയാണ്. കാറ്റു വീശുമ്പോള്‍ തെങ്ങിന്റെ മണ്ട ആടിയുലയും. സ്റ്റേ വയറും ലൈനും ഉള്‍പ്പെടെ കാടുകയറി മൂടി. ടച്ചിംഗ് വെട്ടാന്‍ വൈദ്യുതി ജീവനക്കാര്‍ വരുമ്പോഴെല്ലാം ഈ ഭാഗം ഒഴിവാക്കുകയാണ് പതിവ്. വെട്ടിമാറ്റണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായതിനാല്‍ വെട്ടാന്‍ അനുമതിയില്ലെന്നാണ് മറുപടി. ഉടമയാകട്ടെ താമസം ബംഗളൂരുവിലും. ഏറ്റവും ഒടുവില്‍ രണ്ടാഴ്ചമുമ്പ്, കെഎസ്ഇബി ജീവനക്കാര്‍ എത്തിയപ്പോഴും അപകടഭീഷണി ബോധ്യപ്പെട്ട് മടങ്ങിയതല്ലാതെ ഒരു…
Read MoreCategory: Top News
ചെക്ക്പോസ്റ്റിൽ ഉദ്യോഗസ്ഥരുടെ കൊള്ള; ഖജനാവിലേക്ക് 12,900 , പോക്കറ്റിലേക്ക് 16,450; പണത്തിനു പുറമെ ഉദ്യോഗസ്ഥർക്ക് ഓറഞ്ചും ആപ്പിളും…
ചിറ്റൂർ (പാലക്കാട്): ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ അനധികൃത പണപ്പിരിവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ പണം പിടിച്ചെടുത്തു. ഇന്നു പുലർച്ചെ ഗോവിന്ദാപുരത്തെ അതിര്‍ത്തി ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കൈക്കൂലിയായി വാങ്ങിയെന്നു കരുതുന്ന 16,450 രൂപ കണ്ടെടുത്തത്. അതേസമയം 25 മണിക്കൂറിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് ചെക്ക്പോസ്റ്റിൽ പിഴയായി പിടിച്ചെടുത്ത തുക 12,900 രൂപ മാത്രം. ചെക്ക്പോസ്റ്റ് വളപ്പില്‍ ഉപേക്ഷിച്ചിരുന്ന കസേരയുടെ അടിയിലും പായയുടെ ഉള്ളിലുമായിരുന്നു അനധികൃതമായി പണം സൂക്ഷിച്ചിരുന്നത്. കൈക്കൂലിപ്പണത്തിനു പുറമേ, ഓറഞ്ചും ആപ്പിളുമടക്കമുള്ള പഴവര്‍ഗങ്ങള്‍ ഉദ്യോഗസ്ഥരുടെ വാഹനത്തിലും ഓഫീസ് മുറിയിലുമെല്ലാം കണ്ടെത്തി. ഇവ ഡ്രൈവർമാർ സന്തോഷത്തോടെ തന്നതാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ലോറി ജീവനക്കാരുടെ പരാതിയെ തുടർന്ന് വിജിലൻസ് ഇൻസ്പെക്ടർ എസ്.പി. സുജിത്തിന്റെ നേതൃത്വത്തിൽ ഇന്നുപുലർച്ചെ രണ്ടരയോടെയായിരുന്നു പരിശോധന. രണ്ടുമണിക്കൂർ മാറിനിന്നു നിരീക്ഷിച്ചശേഷമാണ് സംഘം പരിശോധനയ്ക്കെത്തിയത്. അനധികൃത പണം പിടിച്ചെടുത്ത തോടെ ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വാഹന…
Read Moreആരുടെ സമയം ശരിയാകും… “എന്റെ മന്ത്രിസ്ഥാനം” ശരത് പവാറും മുഖ്യമന്ത്രിയും ചേർന്നു തീരുമാനിക്കട്ടെയെന്ന് തോമസ് കെ. തോമസ്
തിരുവനന്തപുരം: തോമസ്.കെ.തോമസ് എംഎൽഎക്കെതിരെ പരാതിയുമായി ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും. ഇതോടെ എൻസിപിയിൽ കലഹം രൂക്ഷമായിരിക്കുകയാണ്. തോമസ്.കെ.തോമസ് പാർട്ടിയെ പൊതു ജനമധ്യത്തിൽ അപമാനിച്ചു എന്നാണ് ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. പരാതിയിൽ ഉടൻ ഇടപെടുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം എ.കെ.ശശീന്ദ്രനെയും ചാക്കോയെയും പോലെ കള്ളക്കേസ് കൊടുക്കുന്നവരെ സംരക്ഷിക്കുന്ന “പക്വത’ തനിക്കില്ലെന്ന് കുട്ടനാട് എംഎൽഎ തോമസ്.കെ.തോമസ് പറഞ്ഞു. ആരെയും കൊല്ലാനുള്ള “പക്വത’യും തനിക്കില്ല. കേരളത്തിലെ പാർട്ടിയുടെ പ്രശ്നങ്ങള്‍ സുപ്രിയ സുലെയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി ശരത് പവാറും മുഖ്യമന്ത്രിയും ചേർന്ന് തീരുമാനിക്കട്ടെയെന്നും തോമസ്.കെ.തോമസ് പറഞ്ഞു. എൻസിപിയുടെ വർക്കിംഗ് കമ്മിറ്റി അംഗമായ തോമസ്.കെ.തോമസിനെ ഈ സ്ഥാനത്തുനിന്നും മാറ്റണമെന്നാണ് ആവശ്യം. തനിക്കെതിരെ വധശ്രമമുണ്ടായെന്ന തോമസ്.കെ.തോമസിന്റെ വെളിപ്പെടുത്തൽ ഗുരുതരമായ വിഷയമാണെന്നും പൊലീസ് അന്വേഷിക്കട്ടേയെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ കഴിഞ്ഞ ദിവസം…
Read Moreമകളെ ശല്യം ചെയ്യുന്നത് വിലക്കി; പിതാവിനെ വിഷപാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം; ഇറങ്ങിക്കിടന്ന രാജേന്ദ്രന്റെ ദേഹത്തേക്കിട്ടത് വിഷപാമ്പായായ അണലിയെ
കാട്ടാക്കട: മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ പ്രതികാരമായി ജനലിലൂടെ മുറിയിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ സംഭവത്തിൽ എറിഞ്ഞത് അണലിയെ എന്നു സൂചന. അറസ്റ്റിലായ പ്രതി കിച്ചുവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായ ത്. പാമ്പിന്റെ ശരീരാവശിഷ്ടം പാലോട് വെറ്ററിനറി ലാബിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്നും കിട്ടുന്ന വിവരപ്രകാരമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. അറസ്റ്റിലായ പ്രതിക്ക് പുറമേ സംഭവത്തിൽ ഒട്ടേറെ പേരുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് രാജേന്ദ്രൻ പറഞ്ഞു. ഒരാൾക്കു മാത്രം ചെയ്യാൻ കഴിയുന്ന കാര്യമല്ല. അതിനാൽ തന്നെ പരസഹായം ലഭിച്ചിട്ടുണ്ടെന്നും അത് പോലീസ് അന്വേഷിക്കണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം, അന്വേഷണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതിക്ക് പുറമേനിന്ന് സഹായം ലഭിച്ചോ എന്നതിനെക്കു റിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. റിമാൻഡിലായ കിച്ചുവിനെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടാൻ വീണ്ടും കോടതിയെ സമീപിക്കും. ഇയാളുടെ മൊഴി പ്രകാരം വീണ്ടും രണ്ടു പേരെ കൂടി കസ്റ്റഡിയിൽ എടുത്തേയ്ക്കും. കാട്ടാക്കട…
Read Moreഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന സംശയം; കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം; നിലവിളികേട്ട് ഓടിയെത്തിയ അയൽവാസിയെ കുത്തി വീഴ്ത്തി
കൊല്ലം: ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന സംശയത്തിൽ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. എടത്തറ സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. മാങ്കോട് സ്വദേശിയായ ഇയാളുടെ ഭാര്യ ശോഭ ഒന്നരവർഷമായി ഇയാളിൽനിന്ന് അകന്നുകഴിയുകയായിരുന്നു. വീടിന് സമീപത്തുള്ള പറമ്പിൽ പുല്ലുവെട്ടുകയായിരുന്ന ശോഭയുടെ നേർക്ക് സന്തോഷ് ആക്രമണം നടത്തിയത്. ശോഭയുടെ നിലവിളി കേട്ട് എത്തിയ അയൽവാസി മധുവിനെ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് സന്തോഷ് കുത്തിവീഴ്ത്തുകയും ചെയ്തു. ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ റബർഷീറ്റിന് ഉറയൊഴിക്കുന്ന ആസിഡ് ഉപയോഗിച്ചാണ് കൃത്യം നിർവഹിച്ചതെന്നും പോലീസ് അറിയിച്ചു. മുഖത്തും കൈയ്ക്കും സാരമായി പൊള്ളലേറ്റ ശോഭയെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Moreമോഷണത്തിന്റെ ‘ഹൈറേഞ്ച്’..! ബിഎസ്എൻ എല്ലിന്റെ ഇൻസ്ട്രുമെന്റേഷൻ റൂം തകർത്ത് കൊണ്ടുപോയത് 250 കിലോ കോപ്പർ; നാട്ടുകാരെ ഇന്റര്‍നെറ്റിന് പുറത്തു നിര്‍ത്തിയ കള്ളന് ഇപ്പോഴും ‘പരിധിക്ക് പുറത്ത്’…
കോഴിക്കോട്: നാടിനെയാകെ ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകത്ത് മണിക്കൂറുകൾ നിര്‍ത്തിച്ച കള്ളനെ പിടികൂടാന്‍ കഴിയാതെ പോലീസ്. രാമനാട്ടുകര ബിഎസ്എൻഎൽ ഓഫീസിനോടുചേർന്ന ഇൻസ്ട്രുമെന്റേഷൻ റൂം തകർത്ത് കേബിളിനകത്തുനിന്ന് 250 കിലോയോളം തൂക്കം വരുന്ന കോപ്പർ വയർ ആണ് കള്ളന് കൊണ്ടുപോയത്. ഇതേ തുടർന്ന് രാമനാട്ടുകരയിലേയും പരിസരങ്ങളിലെയും ഇന്റർനെറ്റ് കണക്ഷനുകളും 350ൽപരം ലാൻഡ് ലൈൻ ഫോണുകളും നിശ്ചലമായിരുന്നു. സമീപത്തെ സിസിടിവികള്‍ അരിച്ചുപെറുക്കിയെങ്കിലും പോലീസിന് തുമ്പുണ്ടാക്കാന്‍ ആയില്ല. കേബിള്‍ സംബന്ധമായി പ്രവര്‍ത്തിക്കുന്ന ആള്‍ക്ക് മാത്രമേ കൃത്യമായി ഇത്തരമൊരു മോഷണം നടത്താന്‍ കഴിയൂവെന്നാണ് പോലീസ് പറയുന്നത്. മുന്‍പ് സമീപത്തെ ഒരു കടയില്‍ ഷോര്‍ട്ട് സര്‍ക്യുട്ട് മൂലം രാത്രിയില്‍ തീപിടിത്തമുണ്ടായിരുന്നതിനാല്‍ പല കടയുടമകളും സിസിടിവി ഓഫ് ചെയ്താണ് കടപൂട്ടാറുള്ളത്. ഇതും തുടര്‍ അന്വേഷണത്തിന് പോലീസിന് തടസം സൃഷ്ടിക്കുന്നുണ്ട്.വലിയ വാഹനത്തിൽ മാത്രമേ ഇത്രയധികം തൂക്കമുള്ള വയർ കടത്തിക്കൊണ്ടുപോകാൻ കഴിയൂവെന്ന കാര്യവും പരിശോധിക്കുന്നു. ഒരു കിലോ കോപ്പർ വയറിന്…
Read Moreഭക്ഷണം പോലും ലഭിക്കുന്നില്ല ! സെല്ലില്‍ യാതൊരു സൗകര്യവുമില്ല; ഇമ്രാന്റെ ജീവന് അത്യന്തം അപകടത്തിലെന്ന് പാര്‍ട്ടി
തോഷഖാന അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നില അതീവ ഗുരുതരമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിടിഐ. ”അറ്റോക്ക് ജയിലില്‍ സി ക്ലാസ് സൗകര്യത്തിലാണ് ഇമ്രാന് ഖാനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ ആവശ്യത്തിന് സൗകര്യങ്ങളില്ല. മുന്‍പ്രധാനമന്ത്രിയെ അഭിഭാഷകര്‍ കാണുന്നതില്‍ നിന്ന് ജയില്‍ അധികൃതര്‍ വിലക്കിയിരിക്കുകയാണെന്നും പിടിഐ പാര്‍ട്ടി കുറ്റപ്പെടുത്തി. പിടിഐ പാര്‍ട്ടി വൈസ് ചെയര്മാന് ഷാ മഹ്മൂദ് ഖുറേഷിയാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഖുറേഷി ഇതേക്കുറിച്ച് പറയുന്നതിങ്ങനെ… ഇമ്രാന്‍ഖാനെ റാവല്‍പിണ്ടിയിലെ അട്യാല ജയിലിലേക്ക് അറസ്റ്റ് ചെയ്ത് മാറ്റുവാനായിരുന്നു കോടതി ഉത്തരവിട്ടത്. എന്നാലിത് പാലിക്കാതെയാണ് അറ്റോക്ക ജയിലില്‍ അടച്ചത്. ബി ക്ലാസ് സൗകര്യങ്ങള്‍ അറ്റോക്ക ജയിലില്‍ ലഭ്യമല്ല. ഇമ്രാനെ കാണുന്നതില്‍ നിന്ന് അഭിഭാഷകരെ പോലും വിലക്കി. ഇതേ തുടര്‍ന്ന് വിധിക്കെതിരെ മേല്‍ക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനായി ഒപ്പ് രേഖപ്പെടുത്താന്‍ പോലുമാകുന്നില്ല. സംഭവത്തില്‍ കോടതി സ്വമേധയാ ഇടപെടണമെന്നും ഖുറേഷി ആവശ്യപ്പെട്ടു. തോഷഖാന അഴിമതി…
Read Moreകര്ഷകന് ഹൈവോള്‍ട്ടേജ് ഷോക്ക് നല്കി കെഎസ്ഇബി ! ലൈനില്‍ മുട്ടിയെന്ന പേരില്‍ വെട്ടിമാറ്റിയത് കുലച്ച 406 വാഴകള്‍
വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ കുലച്ച നൂറുകണക്കിന് വാഴകള്‍ വെട്ടി കര്‍ഷകനോട് ക്രൂരമായ പ്രതികാരം ചെയ്ത് കെഎസ്ഇബി. വാരപ്പെട്ടിയില്‍ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്ഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന്‍ സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒന്‍പത് മാസം പ്രായമായ കുലവാഴകളാണിത്. ദിവസങ്ങള്‍ക്കകം വെട്ടി വില്‍ക്കാനാവുംവിധം മൂപ്പെത്തുന്ന കുലകളാണ് ഉപയോഗശൂന്യമായതെന്ന് തോമസിന്റെ മകന് അനീഷ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വാഴകള്‍ വെട്ടിയതെന്ന് അനീഷ് വ്യക്തമാക്കി. രണ്ടര ഏക്കറില്‍ 1600 ഏത്തവാഴകളാണുള്ളത്. ഇതില്‍ അര ഏക്കറിലെ വാഴകളാണ് കെഎസ്ഇബിക്കാര്‍ എത്തി വെട്ടിനിരത്തിയത്. സംഭവദിവസം ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടി കത്തിനശിച്ചിരുന്നു. ഇതേ…
Read Moreസ്ത്രീധനം ആവശ്യപ്പെട്ട് ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; സുഹൃത്തിന്റെ കൂടെകിടക്കാൻ ഭർത്താവ് നിർബന്ധിച്ചു; അമ്മായിയമ്മയുടെ മാനസിക പീഡനം
കോഴിക്കോട്: താമരശേരിയില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം. ഉണ്ണികുളം സ്വദേശി 19 വയസുകാരിക്കാണ് ഭര്‍ത്താവിന്റെ മര്‍ദനമേറ്റത്. ഗുരുതരപരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മയക്കുമരുന്നിന് അടിമയായ ഭര്‍ത്താവ് സ്ത്രീധനം കുറഞ്ഞുപോയെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടുമായിരുന്നു മര്‍ദിച്ചത്. നേരത്തെ, യുവതിയെ ഇയാള്‍ ദേഹോപദ്രവം ഏല്പിച്ചപ്പോള് ഉമ്മയും സഹോദരിയും എത്തി വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ പിന്നീടയാൾ ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുപോവുകയായിരുന്നു. ലോഡ്ജിലെത്തിച്ച മകളോട് സുഹൃത്തിന്റെ കൂടെ കഴിയാന്‍ ആവശ്യപ്പെട്ടെന്നും ഇത് എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദിക്കുന്നത് പതിവായിരുന്നു. ഭര്‍ത്താവിന്റെ അമ്മയും മകളോട് മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കുടുംബം പ്രതികരിച്ചു. മര്‍ദനത്തില്‍ യുവതിയുടെ രണ്ട് കാലും ഒടിഞ്ഞിട്ടുണ്ട്. ആശുപത്രിയിലെത്തി ഇവരുടെ വിശദമായ മൊഴിയെടുക്കുമെന്ന് താമരശേരി പോലീസ് അറിയിച്ചു.
Read Moreവീണ്ടും വിസ്മയം തീര്‍ത്ത് താലിബാന് ! പത്ത് വയസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ ഇനി മുതല്‍ സ്കൂളില്‍ പോകേണ്ടതില്ല
തുടര്‍ച്ചയായി സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിച്ച് മുന്നേറുന്ന താലിബാന് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് എത്തിയിരിക്കുകയാണിപ്പോള്‍. അഫ്ഗാനിസ്ഥാനിലെ ചില പ്രവിശ്യകളില്‍ പത്തു വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്കൂളില്‍ പോയി പഠിക്കുന്നത് താലിബാലന്‍ വിലക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഘാസി പ്രവിശ്യയില്‍ പത്തു വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്കൂളില്‍ പഠിപ്പിക്കരുതെന്ന് സ്കൂള്‍ അധികൃതര്‍ക്ക് താലിബാന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നത് വിലക്കി താലിബാന് ഉത്തരവിറക്കിയിരുന്നു. എന്‍ജിഒകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചുപൂട്ടാനും താലിബാന് ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ്
Read More