കോഴിക്കോട്: റെയില്‍വേയുടെ സ്ഥലത്ത് ഭൂമിയില്‍ ഫോട്ടോ ഷൂട്ടോ റീല്‍സോ നടത്തുന്നതിൽ തടസമില്ല. പക്ഷെ പണമടയ്ക്കണമെന്ന് മാത്രം. റെയിൽവേ ഭൂമിയിലും ട്രെയിനുകളിലും ഫോട്ടോയെടുക്കാനും വീഡിയോ ചിത്രീകരിക്കാനും നിരക്കുകൾ പ്രസിദ്ധീകരിച്ചു. ട്രെയിനുകൾ ഉൾപ്പെടാത്ത ചിത്രീകരണങ്ങൾക്ക് (വ്യവസായിക ആവശ്യങ്ങൾക്കായി) മൊബൈൽ, ഡിജിറ്റൽ കാമറ എന്നിവ ഉപയോഗപ്പെടുത്തുന്നതിന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കോയമ്പത്തൂർ, മംഗളൂരുഎന്നിവിടങ്ങളിൽ 5,000 രൂപ നൽകണം. മറ്റ് സ്റ്റേഷനുകളിൽ 3,000 രൂപയാണ് ചാർജ്. പഠനാവശ്യങ്ങൾക്കായി കാമറ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾക്ക് വൈ സ്റ്റേഷനുകളിൽ 2,500 രൂപയും ഇസഡ് വിഭാഗം സ്റ്റേഷനുകളിൽ 1500 രൂപയും നൽകണം. വ്യക്തിപരമായ ഉപയോഗങ്ങൾക്ക് പ്രഫഷണല്‍ കാമറയ്ക്ക് വൈ സ്റ്റേഷനുകളിൽ 3,500 രൂപയും ഇസഡ് വിഭാഗം സ്റ്റേഷനുകളിൽ 2,500 രൂപയും നൽകണം. വിവാഹം, സേവ് ദ ഡേറ്റ് ഉൾപ്പെടെ ട്രെയിനുൾപ്പെടുന്ന ചിത്രീകരണങ്ങൾക്കും ട്രെയിനുകളിലെ ചിത്രീകരണങ്ങൾക്കും ഗുഡ്സ് ഷെഡ്, ഗുഡ്സ് ടെർമിനുകൾ എന്നിവിടങ്ങളിലും വൈ സ്റ്റേഷനുകളിൽ 1500…
Read MoreCategory: Top News
മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം; പെൺകുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു; പെൺകുട്ടി മതപഠനകേന്ദ്രത്തിലേക്ക് എത്തിയതിന് പിന്നിലെ കാരണം ഇങ്ങനെ…
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരം ഞെട്ടിക്കുന്നത്. മരിക്കുന്നതിന് ആറ് മാസം മുമ്പെങ്കിലും പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായി. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പരിചയക്കാരനായ പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടി മതപഠനകേന്ദ്രത്തിൽ എത്തുന്നതിന് മുമ്പാണ് പീഡനത്തിന് ഇരയായതെന്നാണ് നിഗമനം. യുവാവുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തിയതോടെയാണ് കുട്ടിയെ മതപഠനകേന്ദ്രത്തിലേക്ക് മാറ്റിയതെന്നും കുട്ടി മാനസിക പീഡനത്തിന് ഇരയായതായും പോലീസ് സംശയിക്കുന്നു. നടുവിളാകം പുരയിടം വീട്ടിൽ ഹാഷിം (20)നെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുമായി ഏറെ നാളത്തെ അടുപ്പമുണ്ടെന്നും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ഹാഷിമിന്റെ മൊഴി കഴിഞ്ഞ മാസം 13നാണ് പെൺകുട്ടിയെ അൽ അമാൻ എജൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ അറബി കോളജിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മതപഠനശാലയിലെ…
Read Moreദൈവത്തെ വരെ പഠിപ്പിക്കും, ശാസ്ത്രജ്ഞരെയും സൈനികരെയും ഉപദേശിക്കും; മോദി അത്തരത്തില്‍ ഒരാള്‍; കടുത്ത പരിഹാസവുമായി രാഹുൽ ഗാന്ധി
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചിലര്‍ ദൈവത്തേക്കാള്‍ അറിവുള്ളവരായി നടിക്കുന്നുണ്ട്, പ്രധാനമന്ത്രി അതിലൊരാളാണെന്ന് രാഹുല്‍ പറഞ്ഞു. എല്ലാം അറിയാമെന്നാണ് അദ്ദേഹത്തിന്റെ ഭാവം, ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരെയും സൈനികരെയും വരെ ഉപദേശിക്കുമെന്നും രാഹുല്‍ പറഞ്ഞു. അമേരിക്കയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുലിന്റെ പരാമര്‍ശം. മോദിയെ ദൈവത്തിന് സമീപം ഇരുത്തിയാല്‍ ലോകത്ത് എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം ദൈവത്തിന് വരെ പറഞ്ഞുകൊടുക്കും. താന്‍ എന്താണ് സൃഷ്ടിച്ചതെന്നത് സംബന്ധിച്ച് ദൈവത്തിന് പോലും ആശയക്കുഴപ്പമുണ്ടാകുമെന്നും രാഹുല്‍ പരിഹസിച്ചു. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും ഇതാണ് നടക്കുന്നത്. ബിജെപിയില്‍ ചോദ്യങ്ങളില്ല, ഉത്തരങ്ങള്‍ മാത്രമാണ് ഉള്ളത്. ഇന്ത്യയില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. താന്‍ ഭാരത് ജോഡോ യാത്രയില്‍ കണ്ട ഭൂരിപക്ഷം ആളുകളും സ്നേഹമെന്ന ആശയം പങ്കുവച്ചവരാണ്. ഒരു വിഭാഗം ആളുകളാണ് രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത്. എന്നാല്‍ അവര്‍ക്ക്…
Read Moreമയക്കുമരുന്നു വിപണിയിലേക്ക് “ആന മയക്കി’യും; സ്വബോധം നഷ്ടപ്പെടും, ചർമം അഴുകും; ഡ്രഗ് ഉപയോഗിച്ചതിനുശേഷമുള്ള ചേഷ്ടകള്‍ ഭയപ്പെടുത്തുന്നത്
ഫിലാഡല്‍ഫിയ: മനുഷ്യകുലത്തെയാകെ നാശത്തിലേക്കു നയിക്കുന്ന മയക്കുമരുന്നുകളുടെ പട്ടികയിലേക്ക് ആനകളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നും. “ സൈലാസൈന്‍’ ആണ് അടുത്തിടെ ആഗോള മയക്കുമരുന്നു വിപണിയിലേക്കു കടന്നുവന്നിരിക്കുന്നത്. കിറ്റമിൻ എന്ന മരുന്നിനൊപ്പം സൈലസിൻ ചേർത്താണ് ആനകളെ മയക്കാൻ ഉപയോഗിക്കുന്നത്. “സോംബി ഡ്രഗ്’ വിഭാഗത്തിൽപ്പെടുന്ന സൈലാസൈന്‍ മയക്കുമരുന്നുകളിൽ കൊടുംഭീകരനായി അറിയപ്പെടുന്നു. ഇത് ഉപയോഗിച്ചാൽ സ്വബോധം പൂർണമായും നഷ്ടപ്പെടും എന്നതിനു പുറമേ ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളിലേക്കും മനുഷ്യരെ തള്ളിവിടുന്നു. കഴിഞ്ഞദിവസം യുകെയിലെ 43കാരന് സൈലാസൈന്റെ ഉപയോഗം മൂലം മരിച്ചിരുന്നു. ഈ മാരകമരുന്നിന്റെ യൂറോപ്പിലെ ആദ്യത്തെ അറിയപ്പെടുന്ന ഇരയാണ് ആ ബ്രിട്ടീഷ് പൗരന്. ഇതോടനുബന്ധിച്ചു “സോംബി ഡ്രഗ്’ ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള ഭയാനകമായ വീഡിയോയും പുറത്തുവന്നു. ലോകമെങ്ങും ഞെട്ടലുളവാക്കിയ വീഡിയോയായി അത്. ഫിലാഡല്‍ഫിയയിലെ കെന്‍സിങ്ടണിലെ തെരുവുകളിൽ മാരകമായ “സോംബി ഡ്രഗ്’ ഉപയോഗിക്കുന്നവരെക്കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. നിരവധി ആളുകളാണ് തെരുവില്‍ ഈ മാരകമയക്കു മരുന്ന്…
Read Moreനടന് ഹരീഷ് പേങ്ങന് അന്തരിച്ചു ! ജനപ്രിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു…
കൊച്ചി: നടന് ഹരീഷ് പേങ്ങന്(49) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരള്‍ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരള്‍ ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ മുന്നോട്ട് വന്നിരുന്നെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന നടനെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മഹേഷിന്റെ പ്രതികാരം, ജാനേ മന്, ഷഫീക്കിന്റെ സന്തോഷം, ജയ ജയ ജയ ജയ ഹേ, പ്രിയന് ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ഇദ്ദേഹം.
Read More16കാരിയെ കൊലപ്പെടുത്തിയ 20കാരന് പിടിയിലാകാന്‍ കാരണം പിതാവിനെ ഫോണില്‍ വിളിച്ചത് ! മൂന്നുവര്‍ഷത്തെ അടുപ്പം
പതിനാറുകാരിയെ ക്രൂരമായി കൊല ചെയ്ത യുവാവ് പിടിയിലാകാന്‍ കാരണം പിതാവുമായുള്ള ഫോണ്‍വിളി. ഷഹബാദ് ഡയറിയില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സഹിലിനെയാണ് ഫോണ്‍വിളി വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി പെണ്‍കുട്ടിയെ കുത്തിയും തലയ്ക്കടിച്ചും കൊലപ്പെടുത്തിയ ശേഷം ഡല്‍ഹിയില്‍നിന്ന് കടന്നുകളഞ്ഞ പ്രതി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലേക്കാണ് പോയത്. തുടര്‍ന്ന് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഉത്തര്‍പ്രദേശില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താണ് സഹില്‍ രക്ഷപ്പെട്ടത്. എന്നാല്‍ ഇതിനിടെ പ്രതി പിതാവിനെ ഫോണില്‍വിളിച്ചിരുന്നു. ഇതോടെ പോലീസ് മൊബൈല്‍ഫോണ്‍ വിളിയുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇത് പിന്തുടര്ന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ സഹില്‍ ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹറിലെ ബന്ധുവീട്ടിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും ഡല്‍ഹിയില്‍നിന്ന് ബസിലാണ് പ്രതി ഇവിടെ എത്തിയതെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 8.45-ഓടെ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സഹില്‍ 16കാരിയെ…
Read Moreസിഐടിയു നേതാവിന് 50 ലക്ഷത്തിന്റെ മിനി കൂപ്പര്‍; വിവാദം കൊഴുക്കുന്നതിനിടെ വിവാദ നേതാവിന്റെ വിശദീകരണമെത്തി; നേതാവിന്റെ പേരിൽ മറ്റ് രണ്ടുകാറുകളും
കൊച്ചി: കൊച്ചിയില്‍ സിഐടിയു നേതാവ് 50 ലക്ഷത്തിന്റെ മിനി കൂപ്പര്‍ സ്വന്തമാക്കിയ സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന് നേതാവായ പി.കെ. അനില്‍കുമാറാണ് 50 ലക്ഷത്തിന്റെ മിനി കൂപ്പര്‍ കാര്‍ വാങ്ങിയെന്ന ആരോപണം ഉയരുന്നത്. അനില്‍കുമാര്‍ വാഹനം സ്വന്തമാക്കിയതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ എറണാകുളത്തെ പാര്‍ട്ടി കേന്ദ്രങ്ങളിലും സമൂഹമാധ്യമങ്ങളിലും മിനി കൂപ്പര്‍ ചര്‍ച്ചയാകുകയാണ്. വൈപ്പിന്‍ കുഴിപ്പള്ളിയില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന വനിത സംരംഭകയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പി.കെ. അനില്‍കുമാറിനെതിരേ പരാതി ഉയര്‍ന്നിരുന്നു. കൊച്ചിയിലെ ഓയില്‍ കമ്പനിയില്‍ കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും അനില്‍കുമാര്‍ ഉള്‍പ്പെട്ടിരുന്നു. അതേസമയം ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഉദ്യോഗസ്ഥയായ ഭാര്യയാണ് കാര്‍ വാങ്ങിയതെന്നാണ് പി.കെ. അനില്‍കുമാറിന്റെ വിശദീകരണം. ഭാര്യയുടെ പേരില്‍ തന്നെയാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും. ആഢംബര കാറിന്റെ പേരില്‍ തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതില്‍ രാഷ്ട്രീയ…
Read Moreഗ്ലാസ് തകർത്ത് ഇരുമ്പ് പൈപ്പ് കടന്ന് പോയത് കഴുത്തിന് ഇരുവശത്തുംകൂടി; ഇറക്കത്തിൽ പിക്കപ് വാനിൽ ബ്രേക്കിട്ടു; അലക്ഷ്യമായികെട്ടിയ പൈപ്പ് കാറിനുള്ളിലേക്ക് ഇടിച്ചുകയറി; യുവതിക്ക് അദ്ഭുതകരമായ രക്ഷപെടൽ
കടുത്തുരുത്തി: അശ്രദ്ധമായി പിക്കപ് വാനില്‍ കെട്ടിവച്ചു കൊണ്ടുവന്ന പൈപ്പ് ഇറക്കത്തില്‍ പുറത്തേക്കു തെറിച്ച് എതിര്‍ദിശയില്‍നിന്നെത്തിയ കാറിനുള്ളിലേക്കു ഇടിച്ചുകയറി. കാര്‍ ഓടിച്ചിരുന്ന അധ്യാപിക അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.15 ഓടെ ആപ്പാഞ്ചിറ മേല്‍പ്പാലത്തിലാണ് അപകടം. തലയോല പ്പറന്പ് ഡിബി കോളജ് അധ്യാപി കയായ കീഴൂര്‍ മംഗലത്ത് വീട്ടില്‍ സിത്താര (44) ആണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. തലയോലപ്പറമ്പ് ഭാഗത്തുനിന്നുവന്ന പിക്കപ് വാന്‍ ആപ്പാഞ്ചിറ റെയില്‍വേ മേല്‍പ്പാലം ഇറങ്ങുന്നതിനിടെ കെട്ടഴിഞ്ഞ് വാഹനത്തിന്റെ മുകളിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകള്‍ മുന്നിലേക്കു തെറിക്കുകയായിരുന്നു. ഈ സമയം എതിര്ദിശയിലൂടെയെത്തി റോഡ് തിരിഞ്ഞു പോവുകയായിരുന്ന കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ത്തു പൈപ്പുകൾ അകത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ ഗ്ലാസുകളും ഡോറും സീറ്റും തകര്‍ന്നു. ഇടിച്ചുകയറിയ പൈപ്പുകള്‍ എടുത്ത് മാറ്റിയ ശേഷമാണ് കാര്‍ ഓടിച്ചിരുന്ന സിത്താരയെ പുറത്തിറക്കാന്‍ കഴിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Read Moreഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി പാർക്കിൽ കറക്കം; ബാറിലെത്തിച്ച് മദ്യം നിർബന്ധിച്ച് നൽകി; ബോധം വീണപ്പോൾ എല്ലാം നഷ്ടപ്പെട്ടന്ന പരാതിയുമായി പെൺകുട്ടി
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നിർബന്ധിച്ച് ബിയര്‍ നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വളപട്ടണം സ്വദേശി എ.എം. ഷമിലി(38) നെയാണ് തളിപ്പറമ്പ് പോലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസമായി പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു സംഭവം പുറത്തുവന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഷമില്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കും മറ്റും സന്ദര്‍ശിച്ചശേഷം ഒരു ബാറില്‍ എത്തിച്ചു ബിയര്‍ വാങ്ങി നിര്‍ബന്ധിപ്പിച്ചു കഴിപ്പിക്കുകയായിരുന്നു. ഇതോടെ അവശയായ പെണ്‍കുട്ടിയെ മറ്റൊരു കേന്ദ്രത്തില്‍ എത്തിച്ചു പീഡനത്തിനു വിധേയനാക്കി എന്നാണു പരാതി.
Read Moreബസിൽ യുവതിക്ക് നേരെ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം; മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുന്നത് കണ്ടിട്ടും പിൻമാറിയില്ല; യുവാവിനെ തേടി സോഷ്യൽ മീഡിയ
കണ്ണൂർ: ബസിൽവച്ച് മധ്യവയസ്കൻ നഗ്നത പ്രദർശിപ്പിച്ചതായി യുവതിയുടെ പരാതി. നഗ്നത പ്രദർശിപ്പിച്ചയാളുടെ ഫോട്ടോ സഹിതം സാമൂഹ്യ മാധ്യമങ്ങളിലാണ് യുവതി ദുരനുഭവം പങ്കുവച്ചത്. ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ ബസ്റ്റാന്റിൽ നിർത്തിയിട്ട സ്വകാര്യ ബസിലാണ് യുവതിയ്ക്ക് നേരെ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനവും മോശം പെരുമാറ്റവുമുണ്ടായത്. യുവതി ബസിൽ കയറുമ്പോൾ ഇയാൾ മാത്രമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. തുടർന്ന് യുവതിയുടെ അടുത്ത സീറ്റിൽ വന്നിരുന്ന് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുന്നുണ്ടെന്ന് മനസിലാക്കിയിട്ടും ഇയാൾ പിൻമാറിയില്ല. ബസ് ജീവനക്കാർ എത്തിയതോടെ ഇയാൾ ഇറങ്ങിപോയി. യുവതി ഇക്കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തി. പ്രതിയെ അവിടെയെല്ലാം തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. തുടർന്നാണ് വിഷയം സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ വ്യക്തമാക്കി. ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും യുവതിയിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ തേടുമെന്നും പോലീസ്…
Read More