ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിന്റെ പേരില്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭര്‍ത്താവ്. ഹൈദരാബാദിലെ സൈദാബാദിലാണു ദാരുണസംഭവം. 20 വയസ്സുള്ള ജാന്‍സിയാണു കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഭര്‍ത്താവ് തരുണിനെ (24) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഓട്ടോ ഡ്രൈവറായ തരുണിനും ജാന്‍സിക്കും രണ്ടു മക്കളുണ്ട്. ഒരു മാസം മുന്‍പാണു ജാന്‍സി രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. നാഗര്‍കുര്‍ണൂല്‍ ജില്ലക്കാരായ ഇരുവരും പ്രണയിച്ചു വിവാഹിതരായവരാണ്. പിന്നീട് ഹൈദരാബാദിലേക്കു താമസം മാറുകയായിരുന്നു. മേയ് 20ന് ലൈംഗികബന്ധത്തിനായി തരുണ്‍ സമീപിച്ചപ്പോള്‍ ആരോഗ്യപ്രശ്നങ്ങളും ക്ഷീണവും ചൂണ്ടിക്കാട്ടി ജാന്‍സി സമ്മതിച്ചില്ല. എന്നാല്‍ സെക്സ് വേണമെന്നു തരുണ്‍ നിര്‍ബന്ധിച്ചു. തന്റെ നിസ്സഹായാവസ്ഥ ജാന്‍സി ആവര്‍ത്തിച്ചെങ്കിലും ഭര്‍ത്താവ് ചെവിക്കൊണ്ടില്ല. പ്രകോപിതനായ തരുണ്‍, ജാന്‍സിയുടെ വായുംമൂക്കും പൊത്തിപ്പിടിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ യുവതി അബോധാവസ്ഥയില്‍ ആവുകയും മരിക്കുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു. യുവതിയുടെ മരണവെപ്രാളം കണ്ടുഭയന്ന തരുണ്‍, സ്വാഭാവിക മരണമെന്ന മട്ടില്‍ ബന്ധുക്കളെ വിവരമറിയിച്ചു. ഉടന്‍ ആശുപത്രിയില്‍…
Read MoreCategory: Top News
”ഇത്രയ്ക്ക് മോഡിവേണ്ട”..! നല്ല വസ്ത്രമണിഞ്ഞ യുവാവിന് ക്രൂരമർദനം; ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്ജാതിക്കാര് തല്ലിച്ചതച്ചത് ഉയര്‍ന്ന ജാതിക്കാരെപ്പോലെ നടക്കരുതെന്ന് പറഞ്ഞ്…
അഹമ്മദാബാദ്: നല്ല വസ്ത്രം ധരിച്ചതിന് ദളിത് യുവാവിനെ മേല്ജാതിക്കാര് വീട്ടില്‍ കയറി തല്ലിച്ചതച്ചു. ഗുജറാത്തിലെ ബനസ്കണ്ട ജില്ലയിലെ പാലന്‍പുരിലുള്ള മോട്ട ഗ്രാമത്തിലാണ് സംഭവം. ജിഗാര്‍ ഷെഖാലിയ എന്ന യുവാവിനെയും അമ്മയെയും രജപുത്ര സമുദായത്തിലെ ഒരു സംഘമാണ് ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. രജപുത്ര സമുദായത്തിലെ ഒരാള്‍ രാത്രി ജിഗാര്‍ ഷെഖാലിയുടെ വീട്ടിലെത്തി നല്ല വസ്ത്രങ്ങള്‍ ധരിച്ച് ഉയര്‍ന്ന ജാതിക്കാരെപ്പോലെ നടക്കരുതെന്ന് ഭീഷണിമുഴക്കിയതിന് ശേഷം തിരിച്ച് പോയി. പിന്നീട് രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപം നില്ക്കുമ്പോള് ഒരു സംഘം വടികളുമായി എത്തി ദളിത് യുവാവിനെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു. തടയാനെത്തിയ ഷെഖാലിയയുടെ അമ്മയെയും ആക്രമിച്ചു. ഇരുവരുടെയും വസ്ത്രങ്ങള്‍ വലിച്ചുകീറി റോഡിലൂടെ വലിച്ചിഴച്ചു. ജിഗര്‍ ഷെഖാലിയ നല്കിയ പരാതിയെ തുടര്‍ന്ന് ഏഴോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നും ഇവരെ ഉടന്‍…
Read Moreമറ്റൊരു മതത്തില്‍പെട്ട സഹപാഠികളുമായി ബീച്ചില്‍ പോയത് എന്തിടാ; മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് സദാചാര ആക്രമണം; ഏഴ് പേര് അറസ്റ്റില്‍
മംഗളൂരു: മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മംഗളൂരു ഉള്ളാള്‍ സോമേശ്വര്‍ ബീച്ചില്‍ വ്യാഴാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. ഒരു കൂട്ടം ആളുകളെത്തി മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്കുട്ടികളുമടങ്ങിയ സംഘത്തോട് പേരു ചോദിച്ചു. ഇവര്‍ വ്യത്യസ്ത മതവിഭാഗത്തില്പെട്ടവരാണെന്ന് മനസിലാക്കിയതോടെ ആണ്‍കുട്ടികളെ മര്‍ദിക്കുകയായിരുന്നു. മറ്റൊരു മതത്തില്‍പെട്ട സഹപാഠികളുമായി ബീച്ചില്‍ പോയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു മര്‍ദനം. ബീച്ചിലുണ്ടായിരുന്നവര്‍ അറിയിച്ചതനുസരിച്ച് ഉള്ളാല്‍ പൊലീസ് എത്തി പരുക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തലപ്പാടി, ഉള്ളാള്‍ സ്വദേശികളായ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു.
Read Moreബസിലെ നഗ്നതാ പ്രദര്‍ശനം വൈറലായി ! ഒളിവിലായിരുന്ന പ്രതി പിടിയില്‍
കണ്ണൂര്‍ ചെറുപുഴയിലെ സ്വകാര്യബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസിലെ പ്രതി പിടിയില്‍. ചിറ്റാരിക്കല്‍ നല്ലോംപുഴ സ്വദേശി ബിനുവിനെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ബസില്‍നിന്ന് യാത്രക്കാരി പകര്‍ത്തിയ വീഡിയോ വൈറലാകുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെ ഇയാള്‍ ഒളിവില്‍പോയിരുന്നു. മൂന്നുദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത് മേയ് 28-ാം തീയതി ഞായറാഴ്ച ചെറുപുഴ ബസ് സ്റ്റാന്‍ഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ചെറുപുഴയില്‍നിന്ന് തളിപ്പറമ്പിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലിരുന്നാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ബസിലുണ്ടായിരുന്ന യുവതി ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയായിരുന്നു. യുവതി ബസില്‍ കയറിയപ്പോള്‍ ഇയാള്‍ മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്. യുവതി ഇരുന്നതിന് എതിര്‍വശത്ത് ഒരു സീറ്റ് പിന്നില്‍ വന്നിരുന്ന ഇയാള്‍ യുവതിയോട് ബസ് പുറപ്പെടുന്ന സമയത്തെപ്പറ്റി ചോദിച്ചശേഷമാണ് നഗ്നതാപ്രദര്‍ശനം ആരംഭിച്ചത്. ദൃശ്യം…
Read Moreനിരുപാധികം മാപ്പ് നൽകാൻ ഗവർണറോട് ശിപാർശ ചെയ്യണം; മഅദനിക്കു വേണ്ടി കർണാടക മുഖ്യമന്ത്രിക്ക് കത്തെഴുതി ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു
ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മഅദനിക്ക് നിരുപാധികം മാപ്പ് നൽകാൻ ഗവർണറോട് ശിപാർശ ചെയ്യണമെന്ന് അഭ്യർഥിച്ച് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതി. 22 വർഷം മഅദനി ജയിലിൽ കഴിഞ്ഞു. ഒരു കാൽ നഷ്ടപ്പെട്ട മഅദനിക്ക് വീൽ ചെയർ സഹായമില്ലാതെ നീങ്ങാൻ ആകില്ല. കിഡ്നി സംബന്ധമായ അസുഖങ്ങൾ കാരണം ഡയാലിസിസ് വേണ്ട സ്ഥിതിയാണ്. ഒരു കണ്ണിന്റെ കാഴ്ച പകുതി നഷ്ടമായി. അദ്ദേഹത്തിന്റെ അച്ഛൻ കിടപ്പിലാണെന്ന അവസ്ഥ കൂടി പരിഗണിക്കണം. കുറ്റക്കാരനാണെങ്കിൽപോലും വേണ്ടതിലധികം ശിക്ഷ മഅദനി അനുഭവിച്ചു കഴിഞ്ഞുവെന്നും കട്ജു കത്തിൽ പറയുന്നു. ഫൈസ് അഹമ്മദ് ഫായിസിന്റെ കവിത ഉദ്ധരിച്ചാണ് കട്ജുവിന്റെ കത്ത് അവസാനിക്കുന്നത്.നേരത്തെ, കേരളത്തിലേക്ക് വരാൻ മഅനിക്ക് അനുമതി ലഭിച്ചെങ്കിലും സുരക്ഷയൊരുക്കാർ കർണാടക സർക്കാർ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് വരേണ്ടതില്ലെന്നു നിലപാടെടുക്കുകയായിരുന്നു. 20 ലക്ഷം രൂപ മാസം നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെയും…
Read Moreതട്ടിപ്പുകേസ് പ്രതി ഗൂഗിള്‍പേ ചെയ്തു, തട്ടുകട ഉടമയുടെ അക്കൗണ്ട് മരവിപ്പിച്ചു ജയ്പുർ പോലീസ്; പരാതിക്കാരനോട് കേരള പോലീസ് പറഞ്ഞതിങ്ങനെ…
കോഴിക്കോട്: തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ച ജയ്പുർ സ്വദേശി 263 രൂപ ഫോൺ പേ ചെയ്തതിന് പിന്നാലെ താമരശേരി ചുങ്കം സ്വദേശിയായ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ആക്സിസ് ബാങ്കിന്റെ താമരശേരി ശാഖയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പണം അയച്ചയാൾ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന കാരണം പറഞ്ഞാണ് പണം സ്വീകരിച്ചയാളുടെ അക്കൗണ്ട് മരവിപ്പിച്ചത്.താമരശേരി ചുങ്കത്ത് തട്ടുകട നടത്തുന്ന സാജിറിന്റെ ബാങ്ക് അക്കൗണ്ടാണ് ജയ്പുർ പോലീസിന്റെ നിർദേശപ്രകാരം ആക്സിസ് ബാങ്ക് മരവിപ്പിച്ചത്. അക്കൗണ്ടിൽനിന്ന് പണം അയയ്ക്കാൻ കഴിയാതിരുന്നതിനെ ത്തുടർന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് ജയ്പുരിലെ ജവഹർ സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചത്. തട്ടുകടയിലെത്തി ഭക്ഷണം കഴിച്ച ജയ്പുർ സ്വദേശി 263 രൂപ ഫോൺ പേ വഴി അയച്ചിരുന്നു. ജവഹർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയാണ് പണം അയച്ചതെന്ന കാരണം പറഞ്ഞാണ് അക്കൗണ്ട്…
Read Moreദാനം ചെയ്യാൻ നീട്ടിവളർത്തിയ മുടി അധ്യാപകർക്ക് ഇഷ്ടമായില്ല; സ്കൂൾ പ്രവേശനം നിഷേധിച്ച് സ്കൂൾ അധികൃതർ; പരാതിയുമായി കുടുംബം
മലപ്പുറം: തിരൂരിൽ തലമുടി നീട്ടിവളർത്തിയ ആൺകുട്ടിക്ക് സ്കൂൾ അധികൃതർ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. തിരൂർ എംഇടി സിബിഎസ്ഇ സ്കൂളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അഞ്ച് വയസുകാരനായ ആൺകുട്ടി തലമുടി നീട്ടിവളർത്തിയതിനാലാണ് സ്കൂളിൽ പ്രവേശനം നിഷേധിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ കുട്ടിയുടെ മാതാവ് ചൈൽഡ്ലൈനിൽ പരാതി നൽകി. സ്കൂൾ അധികൃതരിൽ നിന്ന് ചൈൽഡ്ലൈൻ വിശദീകരണം തേടിയിട്ടുണ്ട്. ഇതിനിടെ, കുട്ടി മറ്റൊരു സർക്കാർ സ്കൂളിൽ പ്രവേശനം നേടി. ദാനം ചെയ്യാനാണെന്ന ഉദ്ദേശ്യത്തോടെ കുട്ടിയുടെ ഇഷ്ടപ്രകാരമാണ് മുടി നീട്ടി വളർത്തിയതെന്നാണ് മാതാപിതാക്കൾ അറിയിച്ചത്.
Read Moreഎക്സിക്യൂട്ടീവ് എക്സ്പ്രസില്‍ വീണ്ടും തീവയ്പ്പ് ! ഏലത്തൂര്‍ ബന്ധമെന്ന് സംശയം; എന്‍ഐഎ രംഗത്ത്
സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗി കത്തി നശിച്ച സംഭവം അട്ടിമറിയെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാളെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി 9.25ന് കോഴിക്കോട് എലത്തൂരില്‍ ഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണു തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11 ഓടെയാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ് കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചത്. 12ഓടെ ട്രെയിനിലെ ശുചീകരണമെല്ലാം ജീവനക്കാര്‍ പൂര്‍ത്തിയാക്കി ട്രെയിനിന്റെ വാതിലുകളെല്ലാം അടച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ഒന്നിനും 1.25 നും ഇടയിലാണ് കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ പിന്നില്‍നിന്നുള്ള മൂന്നാമത്തെ ജനറല്‍ കോച്ചിന് തീപിടിച്ചത്. മൂന്നാം പ്ലാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിന്‍. തീപിടിച്ച് ഒരു ബോഗി പൂര്‍ണമായും മറ്റൊരു ബോഗി ഭാഗികമായും കത്തിനശിച്ചു.…
Read Moreഇന്ത്യ 2013ല്‍ നിന്ന് തികച്ചും വ്യത്യസ്തം ! ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളര്‍ച്ചയുടെ പ്രധാന ഘടകമായെന്ന് മോര്ഗന് സ്റ്റാന്‍ലി റിപ്പോര്‍ട്ട്
കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ലോകക്രമത്തില്‍ ഇന്ത്യ നിര്‍ണായക സ്ഥാനത്തെത്തിയെന്നും ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളര്‍ച്ചയില്‍ പ്രധാനഘടകമായെന്നും അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. 2014 മുതല്‍ ഇന്ത്യയില്‍ സംഭവിച്ച മാറ്റങ്ങളെ വിദേശ നിക്ഷേപകര്‍ കണക്കിലെടുക്കുന്നില്ലെന്നും റിപ്പോര്‍ട്ട് സംശയിക്കുന്നു. ഇന്നത്തെ ഇന്ത്യ 2013-ല്‍ ഉണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്തമാണെന്നും 10 വര്‍ഷം കൊണ്ട് വിപണിയില്‍ വലിയ തോതിലുള്ള ഗുണപരമായ മാറ്റങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ലോകക്രമത്തില്‍ മികച്ച സ്ഥാനം നേടുന്നതിന് ഇത് കാരണമായെന്നും ഒരു ദശാബ്ദത്തിനുള്ളിലാണ് ഇന്ത്യയില്‍ ഈ മാറ്റമുണ്ടായത്. ഏഷ്യയിലെ ഏറ്റവും ശക്തിയായി ഇന്ത്യ വളരും.” റിപ്പോര്‍ട്ട് പറയുന്നു 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 വലിയ മാറ്റങ്ങളും റിപ്പോര്‍ട്ടിലുണ്ട്. കോര്‍പറേറ്റ് നികുതിയില്‍ തുല്യത കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപത്തിന് വേഗം കൈവന്നു. ഒരു ഡസനിലധികം വ്യത്യസ്ത കേന്ദ്ര-സംസ്ഥാന നികുതികളെ…
Read Moreപോലീസ് മേധാവിയാക്കാത്തതിന് ഉത്തരവാദപ്പെട്ടവർ മറുപടി പറയട്ടെ; തനിക്ക് നിരാശയില്ലെന്ന് ഡോ. ബി. സന്ധ്യ; ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ നേരിട്ടത് വലിയ വെല്ലുവിളികൾ
തിരുവനന്തപുരം: പോലീസ് മേധാവിയാകാത്തതില്‍ തനിക്ക് നിരാശയില്ലെന്ന് ഇന്ന് വിരമിക്കുന്ന ഫയർഫോഴ്സ് ഡിജിപി ഡോ. ബി. സന്ധ്യ. എന്തുകൊണ്ട് പോലീസ് മേധാവിയാക്കിയില്ലെന്നതിന് മറുപടി പറയേണ്ടത് ഉത്തരവാദപ്പെട്ടവരാണ്. സ്ത്രീ എന്ന നിലയില്‍ യാതൊരു തരത്തിലുമുള്ള വിവേചനവും സേനയില്‍ തനിക്ക് നേരിട്ടിട്ടില്ലെന്നും സന്ധ്യ പറഞ്ഞു.ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നു. ബ്രഹ്മപുരത്തെ തീ കെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് കാണുന്നത്. അതേസമയം വിവാദമായ കേസുകളില്‍ പ്രതികരണത്തിനില്ലെന്നും ബി. സന്ധ്യ പറഞ്ഞു. ബി. സന്ധ്യക്കൊപ്പം എക്സൈസ് കമ്മീഷണറും ഡിജിപിയുമായ എസ്. ആനന്ദകൃഷ്ണനും ഇന്നു സർവീസിൽനിന്ന് വിരമിക്കും. 1988 ബാച്ച് ഐപിഎസ് ഓഫീസർ ആയ സന്ധ്യ പാല സ്വദേശിയാണ്. ആലപ്പുഴ സെന്റ് ആന്റണീസ് ജിഎച്ച്എസ്, ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്ശേഷം പാല അൽഫോണ്‍സ കോളജിൽ നിന്ന് റാങ്കോടെ എംഎസ്സി ബിരുദം നേടി. മ ത്സ്യഫെഡിൽ പ്രോജക്ട് ഓഫീസറായി രണ്ട് വർഷത്തെ സേവനത്തിന് ശേഷമാണ്…
Read More