കൊച്ചി: എറണാകുളം മറൈന്ഡ്രൈവില അബ്ദുള്‍കലാം മാര്‍ഗില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവാക്കള്‍ സമാനരീതിയില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് വയനാട് ബത്തേരി ബീനാച്ചി പറമ്പത്ത് വീട്ടില്‍ താഹിര്‍ (21), കണ്ണൂര്‍ തളിപ്പറമ്പ് തെക്കനത്ത് ആഷിന് (25) എന്നിവരെയാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്. അബ്ദുള്‍കലാം മാര്‍ഗില്‍ വരുന്ന മറ്റു പെണ്‍കുട്ടികളെ ഇവര്‍ ഇത്തരത്തില്‍ പ്രണയം നടിച്ചു ലൈംഗികമായി ഉപയോഗിച്ച് പണം കവര്‍ന്നിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചതായി മുളവുകാട് എസ്ഐ എന്‍.ജെ. സുനേഖ് പറഞ്ഞു. പ്രതികള്‍ മറ്റ് പെണ്‍കുട്ടികളെ ലഹരിക്ക് അടിമകള്‍ ആക്കിയിട്ടുണ്ടോ എന്നും ഇത്തരത്തിലുള്ള സംഘങ്ങള്‍ കൂടുതല്‍ സജീവമാണോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വരും ദിവസം കസ്റ്റഡിയില്‍ വാങ്ങും.…
Read MoreCategory: Top News
താമരക്കണ്ണന്റെ പണിപാളി..! പ്ലസ്ടു പരീക്ഷാഫലം പിൻവലിച്ചതായി വ്യാജ വീഡിയോ: ബിജെപി പഞ്ചായത്ത് അംഗവും യൂ ട്യൂബറുമായ നിഖിൽ മനോഹർ അറസ്റ്റിൽ
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പിൻവലിച്ചതായി വീഡിയോ തയാറാക്കി പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി പഞ്ചായത്തംഗമായ യൂ ട്യൂബർ അറസ്റ്റിൽ. കൊല്ലം സ്വദേശിയും ബിജെപി പഞ്ചായത്ത് അംഗവുമായ നിഖിൽ മനോഹർ (28) നെയാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡ് മെന്പറാണ് നിഖിൽ മനോഹറെന്ന് പോലീസ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ പരാതിയെ തുടർന്ന് കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Moreവിവാഹചടങ്ങിനിടെ പെൺകുട്ടികളെ കാണാതായി; തിരച്ചിൽ നടത്തിയവർ കണ്ടത് വനത്തിൽ പീഡനത്തിന് ഇരയായ കുട്ടികളെ; നടക്കും മാറാതെ നാട്ടുകാർ
ലക്നോ: വിവാഹചടങ്ങിനിടെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായി. അഞ്ച്, ആറ് വയസ് പ്രായമുള്ള കുട്ടികൾക്ക് നേരെയാണ് ലൈംഗീകാതിക്രമമുണ്ടായത്. ഉത്തർപ്രദേശിൽ ശനിയാഴ്ച രാത്രി ബിജ്നോറിലെ ഷെർകോട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. വിവാഹാഘോഷസംഘം ഗ്രാമത്തിലെത്തിയപ്പോൾ പെട്ടന്ന് കുട്ടികൾ രണ്ടുപേരും അപ്രത്യക്ഷരാകുകയായിരുന്നു. ഇവരെ കാണാതായതോടെ കൂടെയുണ്ടായിരുന്നവർ തെരച്ചിൽ ആരംഭിച്ചു. അൽപ്പസമയത്തിന് ശേഷം സമീപത്തെ വനമേഖലയിൽ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻപിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Read Moreരുചിയുണ്ട്, പക്ഷേ മട്ടൻപീസ് കുറവ്; പൂജപ്പുര ജയിലിൽ തടവുകാരന്റെ അക്രമം; ഡെപ്യൂട്ടി സൂപ്രണ്ടിനും ജീവനക്കാർക്കും എണ്ണംപറഞ്ഞ മർദനം
തിരുവനന്തപുരം: ഉച്ചഭക്ഷണത്തോടൊപ്പം നൽകിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞുപോയതിന് തടവുകാരൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പടെയുള്ള ജയിൽ ജീവനക്കാരെ കൈയേറ്റം ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു സംഭവം. വയനാട് സ്വദേശി ഫൈജാസ്(42) ആണ് അക്രമാസക്തനായത്. മട്ടൻ കറി കുറഞ്ഞുപോയെന്നു പറഞ്ഞ് ഫൈജാസ് ബഹളം വച്ചു. ചുമതലക്കാരായ ഉദ്യോഗസ്ഥരുമായി ഫൈജാസ് വാക്കുതർക്കം ഉണ്ടായി. വിവരം അറിഞ്ഞ് ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയപ്പോൾ ഫൈജാസ് ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്കു വലിച്ചെറിഞ്ഞു. ഇതു തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചു കയ്യേറ്റം ചെയ്യുകയായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയേറ്റം ചെയ്തതിനും ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു.
Read Moreപങ്കാളികളെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന ഭര്‍ത്താവും മരിച്ചു; പോളോണിയ എന്ന മാരക വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരണം
കോട്ടയം: പങ്കാളികളെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലര്‍ച്ചെ നാലിനായിരുന്നു മരണം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോളോണിയ എന്ന മാരക വിഷം കഴിച്ച ഇയാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു. ഈ മാസം 19നായിരുന്നു മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് യുവതി ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ വീട്ടില്‍വച്ച് 27കാരിയെ പ്രതി ഷിനോ വെട്ടിക്കൊല്ലുകയായിരുന്നു. അന്ന് വൈകിട്ടാണ് ഷിനോയെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രണ്ടുവര്‍ഷം മുമ്പാണ് നാടിനെ ഞെട്ടിച്ച കറുകച്ചാലിലെ വൈഫ് സ്വാപ്പിംഗ് വിവരം പുറംലോകമറിഞ്ഞത്. ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വം ഒന്‍പത് പേര്‍ക്കു കാഴ്ച വച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. സമൂഹ മാധ്യമങ്ങളില്‍ വഴി…
Read Moreഅരിക്കൊമ്പന് മേഘമല കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ! മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചേക്കും…
തമിഴ്നാട്ടിലെ കമ്പം ടൗണില്‍ ഭീതിവിതച്ച ശേഷം അരിക്കൊമ്പന് തിരികെ ഉള്‍ക്കാട്ടിലേക്ക് കടന്നതായി വിവരം. കൂതനാച്ചി റിസര്‍വ് വനത്തിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന മേഘമല കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നുവെന്നാണ് കേരള വനംവകുപ്പിന് വിവരം ലഭിച്ചിട്ടുള്ളത്. വിഎച്ച്എസ് ആന്റിന ഉപയോഗിച്ച് ആനയുടെ ലൊക്കേഷന്‍ ട്രേസ് ചെയ്തു വരികയാണ്. ചുരുളപ്പെട്ടിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലേക്ക് ആന പോയിട്ടുണ്ട്. ഉള്‍ക്കാട്ടിലേക്ക് കടന്നാല്‍ അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള നീക്കം ദൗത്യസംഘം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന. പുലര്‍ച്ചെ രണ്ടരയ്ക്കാണ് അരിക്കൊമ്പനെ കൃഷിയിടത്തില്‍ കണ്ടെത്തിയത്. അതിനു പിന്നാലെ ആന തെങ്ങിന് തോപ്പിലേക്ക് മാറി. പിന്നീടാണ് തെങ്ങിന് തോപ്പില്‍ നിന്നും ഉള്‍ക്കാട്ടിലേക്ക് അരിക്കൊമ്പന് പിന്‍വാങ്ങിയത്. ആനയുടെ സഞ്ചാരം തമിഴ്നാട് വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തമിഴ്നാട് വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഡോ. കലൈവാണന്റെ നേതൃത്വത്തില്‍ ദൗത്യസംഘം സ്ഥലത്ത് എത്തിയിരുന്നു. ആന പരിഭ്രാന്തി സൃഷ്ടിച്ച കമ്പം…
Read Moreകൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയെ പിരിച്ചുവിട്ട നടപടി റദ്ദാക്കി സിദ്ധരാമയ്യ ! വീണ്ടും നിയമിക്കും…
മംഗളൂരുവില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രവര്ത്തകന് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയെ പിരിച്ചുവിട്ട നടപടി റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. കരാര്‍ നിയമനത്തില്‍ ജോലി ചെയ്യുകയായിരുന്ന നൂതന് കുമാരിയെയാണ് വീണ്ടും ജോലിയില്‍ നിയമിക്കുമെന്ന് അറിയിച്ചത്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് കരാര്‍ ജീവനക്കാരെ മാറ്റുന്നത് സാധാരണയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രവീണിന്റെ ഭാര്യയെ മാത്രമല്ല, മറ്റ് 150 കരാര്‍ ജീവനക്കാരെയും ജോലിയില്‍നിന്നു മാറ്റിയതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതു ചര്‍ച്ചയായതോടെ, മാനുഷിക പരിഗണന നല്കി നൂതന് കുമാരിയെ വീണ്ടും നിയമിക്കുമെന്ന് സിദ്ധരാമയ്യ അറിയിക്കുകയായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതന് കുമാരിക്ക് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ദക്ഷിണ കന്നഡയിലെ മംഗളൂരുവിലെ ഓഫീസില്‍ നിയമനം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം. പുതിയതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കി. സാധാരണഗതിയില്‍ സര്‍ക്കാര്‍…
Read Moreഅരിക്കൊമ്പനെ അരയും തലയും മുറുക്കി തമിഴ്നാട് ! അരിരാജയും സ്വയംഭൂവും കളത്തിലിറങ്ങും; ഡ്രോണ്‍ കണ്ട് പേടിച്ച് അരിക്കൊമ്പന്…
അരിക്കൊമ്പനെതിരേ രണ്ടും കല്‍പ്പിച്ച് തമിഴ്നാട് വനംവകുപ്പ് മേധാവിയുടെ ഉത്തരവ്. 1972 ലെ വന്യ ജീവി സംരക്ഷണ നിയമം 11 (എ) വകുപ്പ് പ്രകാരമാണ് അരിക്കൊമ്പനെ പിടികൂടാന്‍ ഇന്നലെ ഉത്തരവിറങ്ങിയത്. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാണെങ്കില്‍ ഉപാധികളോടെ അവയെ വെടിവച്ചു കൊല്ലാന്‍ ഈ നിയമം അനുവദിക്കുന്നുണ്ട്. അരിക്കൊമ്പന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഇന്നലെ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കമ്പം എംഎല്‍എ എന്‍.രാമകൃഷ്ണന് താമസിക്കുന്ന കമ്പം കൂളത്തേവര്മുക്കിനു സമീപവും ഇന്നലെ രാവിലെ അരിക്കൊമ്പന് എത്തിയിരുന്നു. അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എന്‍.രാമകൃഷ്ണന് എംഎല്‍എയും വനം വകുപ്പില്‍ സമ്മര്‍ദം ചെലുത്തി. അരിക്കൊമ്പനെ പിടികൂടാന്‍ തമിഴ്നാട് വനംവകുപ്പിനെ സഹായിക്കുന്നത് ആനമല കടുവ സങ്കേതത്തിലെ ടോപ്പ് സ്ലിപ്പില്‍ നിന്നുള്ള രണ്ടു കുങ്കിയാനകളാണ്. കോഴിക്കമുത്തിയിലെ ആനപരിശീലന കേന്ദ്രത്തില്‍ നിന്ന് സ്വയംഭൂ എന്ന കുങ്കി ഇന്നലെ വൈകിട്ട്…
Read Moreവെള്ളത്തിൽ പോയ 96,000 മൊബൈൽ തിരിച്ചെടുക്കാൻ റിസർവോയർ വറ്റിച്ചു; 30 എച്ച്പി പമ്പ് ഉപയോഗിച്ച് പുറത്തേക്ക് അടിച്ചത് കളഞ്ഞത് 21ലക്ഷം ലിറ്റർ വെള്ളം
റായ്പുർ: സെൽഫിയെടുക്കുന്നതിനിടെ 96,000 രൂപ വിലയുള്ള മൊബൈൽ ഫോൺ വെള്ളത്തിൽ പോയത് തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. ഛത്തീസ്ഗഢിലാണ് സംഭവം. മൂന്ന് ദിവസമെടുത്ത് 15അടി താഴ്ചയുള്ള വെള്ളമാണ് 30 എച്ച്പി കൂറ്റൻ പമ്പ് ഉപയോഗിച്ച് ഇയാൾ വറ്റിച്ചത്. ഏകദേശം 1500 ഏക്കർ ജലസേചനത്തിനുപയോഗിക്കാവുന്ന 21ലക്ഷം ലിറ്റർ വെള്ളം ഇയാൾ പാഴാക്കി. ഭക്ഷ്യവകുപ്പിലെ ഓഫീസറായ രാജേഷ് വിശ്വാസ് എന്നയാളാണ് ഫോൺ വീണ്ടെടുക്കുന്നതിനായി ഇങ്ങനെ ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ ഇയാളെ സസ്പെൻഡ് ചെയ്യുകയും കൂട്ടുനിന്ന മറ്റൊരു ഉദ്യോഗസ്ഥന്റെ ശമ്പളം പിടിച്ചുവയ്ക്കുകയും ചെയ്തു. വെള്ളം ഉപയോഗയോഗ്യമല്ലെന്ന് മേലുദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് വറ്റിച്ചതെന്നാണ് ഇയാളുടെ വിശദീകരണം.
Read Moreപ്രലോഭിപ്പിച്ചു വിളിച്ചുവരുത്തിയ ഫർഹാനയ്ക്ക് പ്രായം പത്തൊമ്പത്; ലക്ഷ്യം പണം മാത്രം; സിദ്ദിഖിന്റെ നഗ്നചിത്രം പകർത്തുന്നതിനിടെ കൊലപാതകം; മൃതദേഹം കട്ട്ചെയ്തത് ടിവിയുടെ ശബ്ദം കൂട്ടിവച്ച്
കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാരി സിദ്ദിഖിനെ (58) വെട്ടിനുറുക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിടിയിലായ 19കാരി ഫര്‍ഹാനയെ ഉപയോഗിച്ചാണ് സിദ്ദിഖിനെ പ്രതികള്‍ കോഴിക്കോട്ടെ കൊല നടന്ന ഹോട്ടലില്‍ എത്തിച്ചതെന്നാണ് വിവരം. മദ്യപിക്കാറുണ്ടായിരുന്ന സിദ്ദിഖിന്റെ ബലഹീനതകള്‍ മുഖ്യപ്രതി ചെര്‍പ്പുളശേരി വല്ലപ്പുഴ ചെറുകോട്ടെ ഷിബില്‍ തന്റെ സുഹൃത്തായ ഫര്‍ഹാനയോട് പറഞ്ഞിരുന്നു. ഹോട്ടലില്‍ ജോലി ചെയ്തിരുന്ന സമയത്ത് സിദ്ദിഖിന്റെ അക്കൗണ്ടില്‍ വലിയരീതിയില്‍ പണമുള്ള കാര്യവും ഷിബില്‍ മനസിലാക്കിയിരുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തങ്ങളുടെ സംഘത്തില്‍പ്പെട്ട യുവതികളെ പരിചയപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിപ്പ് സിദ്ദിഖിനെ കൊല നടന്ന ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയത് ഫര്‍ഹാനയായിരുന്നു. ഇത് സിദ്ദിഖിനെ ഹോട്ടലില്‍ എത്തിക്കുന്നതിനുള്ള ട്രാപ്പായിരുന്നു. യുവതികളെ വ്യാപാരിക്ക് പരിചയപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികള്‍ ലക്ഷ്യംവച്ചത്. എന്നാൽ, ഹോട്ടലിലുണ്ടായ തര്‍ക്കത്തിനിടെ സിദ്ധിഖിനെ ഫര്‍ഹാനയുടെ സുഹൃത്തായ ആഷിക്ക് മര്‍ദിച്ചു. നെഞ്ചിനേറ്റ ചവിട്ടും…
Read More