ജഗീഷ് ബാബു കോന്നി: കുങ്കി ആനകളില്‍ കരുത്തനായ ഗജരാജനാണ് കോന്നി സുരേന്ദ്രന്. നാടുവിറപ്പിച്ച അരിക്കൊമ്പനെ വരുതിയിലാക്കി കാടുകടത്തിയതിലൂടെ സുരേന്ദ്രന് ഒരിക്കല്‍കൂടി തന്റെ മികവ് തെളിയിച്ചു. ലക്ഷണത്തിലും അഴകിലും ഗജരാജന്മാരില്നിന്നു വ്യത്യസ്തനാണ് സുരേന്ദ്രന്. ശബരിമല വനത്തിലെ രാജാമ്പാറയില്നിന്ന് 1999ല്‍ ഒറ്റപ്പെട്ട നിലയില്‍ സുരേന്ദ്രനെ വനംവകുപ്പിന് കിട്ടുമ്പോള്‍ വെറും ഏഴു മാസം മാത്രമായിരുന്നു പ്രായം. തള്ളയാന ചെരിഞ്ഞ നിലയിലായിരുന്നുവെങ്കിലും അതറിയാതെ മുലകുടിച്ചു നില്‍ക്കുകയായിരുന്നു സുരേന്ദ്രന്. ഇതോടെ ആദ്യ കാഴ്ചയില്‍ തന്നെ സുരേന്ദ്രന് കരളലിയിക്കുന്നവനായി. കോന്നി ആനത്താവളത്തില്‍ എത്തിയ ആനക്കുട്ടിക്ക് നാടു നല്‍കിയത് വലിയ സ്വാഗതമാണ്. ആനത്താവളത്തില്‍ കുറുമ്പു കാട്ടിയും അവിടെ എത്തുന്നവരോടു സൗഹൃദം കൂടിയും ആന വളര്‍ന്നു. കോന്നിക്കാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നെങ്കിലും സുരേന്ദ്രന് കാര്‍ക്കശ്യവും പിടിവാശിയുമൊക്കെ കൈവിട്ടിരുന്നില്ല. എല്ലാദിവസവും പാപ്പാന്മാരോടൊപ്പം അച്ചന്‍കോവിലാറ്റിലേക്കുള്ള യാത്രയും കുളി കഴിഞ്ഞ് തിരികെ വരുമ്പോള്‍ തന്റെ കൂട്ടാളികളുടെ നായകനായി തലയെടുപ്പോടെയുള്ള വരവുമൊക്കെ ആനയെ ഏറെ പ്രിയപ്പെട്ടതാക്കി. കടകള്‍ക്കും…
Read MoreCategory: Top News
സുരക്ഷാ ഭീഷണി: 14 മൊബൈൽ ആപ്പുകൾക്ക് നിരോധനം; പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഭീകരർ ആപ്പുകൾ ഉപയോഗിക്കുന്നു
ന്യൂഡൽഹി: സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി 14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. തീവ്രവാദികളുടെ ഉപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഐഎംഒ, എലിമെന്റ്, എനിഗ്മ തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്. പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഭീകരർ ആപ്പുകൾ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ക്രിപ്വൈസർ, എനിഗ്മ, സേഫ്വിസ്, വിക്റെം, മീഡിയഫയർ, ബ്രിയർ, ബിചാറ്റ്, നന്ദ്ബോക്സ്, കൊനിയൻ, ഐഎംഒ, എലമെന്റ്, സെക്കന്റ്ലൈൻ, സാൻഗി, ത്രീമ എന്നിവയാണ് നിരോധിച്ച ആപ്പുകൾ.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചു നാൽപതുകാരൻ; കടം വാങ്ങിയ പണത്തിന് പകരം മകളെ ബലമായി വിവാഹം ചെയ്തതാണെന്ന് പെൺകുട്ടിയുടെ അമ്മ
പാറ്റ്ന: ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തയാള്‍ അറസ്റ്റില്‍. സിവാന്‍ ജില്ലയിലാണ് സംഭവം. 11കാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത മഹേന്ദ്ര പാണ്ഡെ(40) ആണ് പിടിയിലായത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വായ്പ വാങ്ങിയ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് മഹേന്ദ്ര പാണ്ഡെ തന്റെ മകളെ ബലമായി വിവാഹം ചെയ്തതാണെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. എന്നാൽ, തന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ പെൺകുട്ടിയുടെ അമ്മ ഒരുക്കിയ കെണിയാണെന്ന് ഇതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മഹേന്ദ്ര പാണ്ഡെ പറയുന്നു. പെൺകുട്ടിയുടെയും അമ്മയുടെയും സമ്മതത്തോടെയാണ് താൻ വിവാഹം കഴിച്ചത്. ഇപ്പോൾ പെൺകുട്ടിയുടെ അമ്മ പണത്തിനായി എന്നെ ഭീഷണിപ്പെടുത്തുകയാണ്. അവർ പണം ആവശ്യപ്പെടാൻ തുടങ്ങി. ഞങ്ങൾക്കിടയിൽ പണമിടപാടുകൾ ഒന്നുമില്ല. ചില മാധ്യമ പ്രവർത്തകർ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മഹേന്ദ്ര പാണ്ഡെയെ അമ്മ കള്ളക്കേസിൽ കുടുക്കുകയാണെന്ന് പെൺകുട്ടിയും പറയുന്നു. ഞങ്ങൾ രണ്ടുപേരും അമ്മയുടെ സമ്മതത്തോടെയാണ്…
Read Moreപൂജ ആനയുടെ ആരോഗ്യത്തിനു വേണ്ടി ! വിവാദമാക്കേണ്ട കാര്യമില്ലെന്ന് എ. കെ ശശീന്ദ്രന്…
കുമളിയില്‍ അരിക്കൊമ്പനെ പൂജയോടെ സ്വീകരിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ എന്നാണ് മനസ്സിലാക്കിയിട്ടുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം, മയക്കുവെടിവെച്ച ശേഷം അരിക്കൊമ്പനെ ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നു. കുമളിയില്‍ വെച്ച് പൂജയോടെ ആയിരുന്നു അരിക്കൊമ്പനെ സ്വീകരിച്ചത്. മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ പ്രവേശിക്കവേയായിരുന്നു പൂജാകര്‍മങ്ങള്‍. ഇത് ചര്‍ച്ച ആയതോടെയാണ് വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയത്. ‘ഓരോ സ്ഥലത്തെ സമ്പ്രദായങ്ങളാണ്. അങ്ങനെ ചെയ്യുന്നത് അവരുടെ താത്പര്യമാണ്. അവരുടെ സന്തോഷത്തിന് വേണ്ടി ചെയ്തതായിരിക്കും. അല്ലാതെമറ്റേതെങ്കിലും തരത്തിലൊരു ഉദ്ദേശം അതിലില്ല. ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്’ മന്ത്രി പറഞ്ഞു.
Read Moreചോർച്ചയ്ക്ക് പിന്നാലെ ഡോറും പണികൊടുത്തു; വന്ദേഭാരത് ടോയ്ലറ്റിൽ യാത്രക്കാരി കുടുങ്ങി; ഡോർ തുറക്കാൻ പറ്റിയില്ല; ഒടുവിൽ സംഭവിച്ചത്…
പേരൂർക്കട: തിരുവനന്തപുരത്തുനിന്ന് കാസർഗോഡേക്ക് പോയ വന്ദേഭാരത് ട്രെയിനിലെ ടോയ്ലറ്റിൽ യാത്രക്കാരി കുടുങ്ങി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിനിയായ മധ്യവയസ്കയാണ് ടോയ്ലറ്റിനുള്ളിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ 6.30നോടടുത്താണ് സംഭവം. തിരുവനന്തപുരത്തുനിന്ന് തിരിച്ച ട്രെയിനിലെ സി 9 കമ്പാർട്ട്മെന്റിലെ യാത്രക്കാരിയായിരുന്നു ഇവർ. ട്രെയിൻ ശാസ്താംകോട്ടയിൽ എത്തിയപ്പോഴാണ് ടോയ്ലറ്റിനുള്ളിൽ ബഹളം കേട്ടത്. ഉള്ളിൽ കുടുങ്ങിപ്പോയ ഇവരെ പുറത്തേക്ക് എത്തിക്കാൻ സഹയാത്രികർ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. 10 മിനിറ്റോളം ഇവർ ടോയ്ലറ്റിനുള്ളിൽ കുടുങ്ങിക്കിടന്നു. ചിലർ റെയിൽവേ ജീവനക്കാരെ വിളിക്കാൻ ശ്രമിച്ചുവെങ്കിലും അതിനിടയ്ക്കുതന്നെ എങ്ങനെയോ പണിപ്പെട്ട് ടോയ്ലറ്റിനുള്ളിൽ നിന്ന് ഇവർ പുറത്തേക്ക് വരികയായിരുന്നു. ടോയ്ലറ്റ് തുറക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലാതിരുന്നതാണ് യാത്രക്കാരി ടോയ്ലറ്റിനുള്ളിൽ കുടുങ്ങാൻ കാരണമായത്. വന്ദേ ഭാരതിലെ പല ആധുനിക സംവിധാനങ്ങളും യാത്രക്കാർക്ക് പരിചിതമായിട്ടില്ല.
Read Moreനൂറുരൂപ കൊടുത്ത് മീൻ വാങ്ങി; നോട്ട് കണ്ടപ്പോളെ മീൻകാരിക്ക് കാര്യം പിടികിട്ടി; നാട്ടുകാർ പിടിച്ചുവച്ച് പരിശോധിച്ചപ്പോൾ ജോൺസന്റെ പോക്കറ്റിൽ …
പൂച്ചാക്കൽ: കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി പഞ്ചായത്ത് 11-ാം വാർഡ് പള്ളിപ്പറമ്പ് ജോൺസൺ (35) ആണ് പൂച്ചാക്കൽ പോലീസിന്റെ പിടിയിലായത്. അരൂക്കുറ്റിയിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന സ്ത്രീക്ക് നൂറുരൂപയുടെ കള്ളനോട്ട് നൽകുകയും സംശയം തോന്നിയ ഇവർ ബഹളം വച്ചപ്പോൾ നാട്ടുകാർ ഇയാളെ തടഞ്ഞുനിർത്തി പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് പരിശോധനയിൽ ഇയാളിൽനിന്ന് 200,500,100 രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തു.തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ നോട്ടുകൾ തയാറാക്കുന്നതിന് സൂക്ഷിച്ചിരുന്ന ഫോട്ടോ കോപ്പി മെഷീൻ,കട്ടിംഗ് മെഷീൻ ഉൾപ്പെടെ കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ പൂച്ചാക്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ അജയ് മോഹൻ,സബ് ഇൻസ്പെക്ടർമാരായ കെ.ജെ.ജേക്കബ്, ഗോപാലകൃഷ്ണൻ,സിവിൽ പോലീസ് ഓഫീസർമാരായ മണിലാൽ,സുരാജ്,എന്നിവർ ഉണ്ടായിരുന്നു. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരേ സമാന കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.
Read Moreഡല്‍ഹി മെട്രോയില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ് ! ഡല്‍ഹി പോലീസിന് നോട്ടീസയച്ച് വനിതാ കമ്മീഷന്…
ഡല്‍ഹി മെട്രോയില്‍ യുവാവ് സ്വയംഭോഗം ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്. ഇത് സംബന്ധിച്ച് ഡല്‍ഹി പോലീസിന് ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മലിവാള്‍ നോട്ടീസയച്ചു. സംഭവം അതീവ ഗുരുതരമായ വിഷയമാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട സ്വാതി, എഫ്ഐആറിന്റെ പകര്‍പ്പും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും മേയ് ഒന്നിനകം അറിയിക്കാനും ഡല്‍ഹി പൊലീസിനു നിര്‍ദ്ദേശം നല്കി. ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന യുവാവ്, മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സഹയാത്രികരില്‍ പലരും ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നത് വീഡിയോയില്‍ കാണാം. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായി ഡപ്യൂട്ടി പൊലിസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്ല അറിയിച്ചു. ഐപിസി 294-ാം വകുപ്പ് പ്രകാരം…
Read Moreഏറെ ഓമനിച്ച് വളർത്തിയ കാളയുടെ കുത്തേറ്റ് ക്ഷീരകർഷകന് ദാരുണാന്ത്യം; ഓടിയെത്തിയ ഭാര്യയേയും കുത്തിവീഴ്ത്തി; ഞെട്ടൽമാറാതെ നാട്ടുകാർ
വാഴൂർ: വളർത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം പ്രദേശവാസികൾ അറിഞ്ഞത് ഏറെ ഞെട്ടലോടെ. ഇന്നലെ രാവിലെ 11.30നാണ് വാഴൂര്‍ കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോർജ് (56) വളർത്തു കാളയുടെ കുത്തേറ്റ് മരിച്ചത്. പ്രദേശത്തെ മികച്ച ക്ഷീരകർഷകനായിരുന്നു റെജിയെന്ന് നാട്ടുകാർ പറഞ്ഞു. വർഷങ്ങളായി കാലികളെ വളര്‍ത്തി ജീവിക്കുന്നവരായിരുന്നു റെജിയും ഭാര്യ ഡാർലിയും. ഏറെ കാര്യമായാണ് റെജി കാളയെ പരിപാലിച്ചു പോന്നിരുന്നത്. വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് റെജി എന്നും കാളയെ കെട്ടുന്നത്. ഇവിടെനിന്ന് മാറ്റിക്കെട്ടുന്നതിനായി അടുത്തേക്ക് എത്തിയ റെജിയെ പെട്ടെന്ന് കാള ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യ ഡാർലിയെയും കാള ആക്രമിച്ചു. കൂറ്റൻ കാളയായിരുന്നതിനാൽ ഏറെ പ്രയാസപ്പെട്ടാണ് ഇതിനെ കീഴ്പ്പെടുത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാഴൂർ വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തിയെങ്കിലും ഈ സമയം കാള ശാന്തമായ അവസ്ഥയിലായിരുന്നു. നിലവിൽ പറന്പിൽ കെട്ടിയിട്ടിരിക്കുന്ന കാളയെ എങ്ങനെ…
Read Moreആരിക്കൊമ്പൻ ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിൽ; അരിക്കൊമ്പന് തൊട്ടരികില്‍ ചക്കക്കൊമ്പനും; സാഹചര്യം അനുകൂലമായാല്‍ മയക്കുവെടി
ഇടുക്കി: അരിക്കൊമ്പന് ദൗത്യം നിര്‍ണായകഘട്ടത്തില്‍. ദൗത്യസംഘം ആനയുടെ തൊട്ടടുത്തെത്തി. ആന സിമന്റ് പാലം ഭാഗത്തേയ്ക്ക് നീങ്ങുകയാണെന്നാണ് വിവരം. ഇതിനിടെ അരിക്കൊമ്പന് തൊട്ടരികില്‍ ചക്കക്കൊമ്പനും എത്തി. പടക്കം പൊട്ടിച്ച് വനംവകുപ്പ് ആനകളെ അകറ്റി. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കും. കുങ്കിയാനകളെ രാവിലെ മറയൂര്‍കുടിയിലെ ക്യാമ്പില്‍നിന്നിറക്കിയിരുന്നു വെള്ളിയാഴ്ച രാത്രിയോടെ അരിക്കൊമ്പന് ആനയിറങ്കല്‍ ഡാം കടന്ന് സിമന്റ് പാലം മേഖലയിലേയ്ക്ക് വന്നെന്നാണ് നിഗമനം. സിമന്റുപാലം സിങ്കുകണ്ടം പ്രദേശത്താണ് ആന നിലവില്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. കുങ്കിയാനകളെ രാവിലെ മറയൂര്‍കുടിയിലെ ക്യാമ്പില്‍നിന്നിറക്കിയിരുന്നു. ആനയെ കണ്ടെത്താന്‍ സാധിക്കാഞ്ഞതിനാലാണ് ദൗത്യം വെള്ളിയാഴ്ച നിര്‍ത്തിവച്ചത്. അരിക്കൊമ്പന് പകരം ദൗത്യസംഘം കഴിഞ്ഞ ദിവസം കണ്ടത് ചക്കക്കൊമ്പനെയായിരുന്നു.
Read Moreസംഘടനാ അംഗത്വമുണ്ടെങ്കില്‍ ലഹരിയും പീഡനവുമാകാമെന്ന ധ്വനി സംഘടനയുടെ പ്രസ്താവനയിലിൽ: ഹരീഷ് പേരടിയുടെ കുറിപ്പ് ചർച്ചയാകുന്നു
കൊച്ചി: നടന്മാരായ ഷെയിന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയേയും സിനിമാ സംഘടനകള്‍ വിലക്കിയതില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി രംഗത്ത്. സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കൃത്യത പാലിക്കാത്തവരോടും ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാന്‍ പറ്റില്ലെന്ന പ്രസ്താവനയോട് 101 ശതമാനവും യോജിക്കുന്നുവെന്ന് ഹരീഷ് പറയുന്നു. എന്നാല്‍ അംഗത്വവും രജിസ്ട്രഷന് നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ല എന്ന ധ്വനി സംഘടന പറഞ്ഞതിനിടയിലുണ്ട്. അത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും നടന് പറയുന്നു. ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെ…‘സിനിമാ സംഘടനകളുടെ പത്രസമ്മേളനം കണ്ടു. സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളില്‍ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാന്‍ പറ്റില്ലെന്ന പ്രസ്താവനയോട് 101 ശതമാനവും യോജിക്കുന്നു. പക്ഷെ വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ സംഘടനയിലെ അംഗത്വവും രജിസ്ട്രഷന് നമ്പറുമുണ്ടെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴില്‍ കരാറിനെ ബാധിക്കില്ലെന്ന ധ്വനി (പറയാതെ…
Read More