കോഴിക്കോട്: ഓടുന്ന ട്രെയിനിൽവച്ചു യുവാവിനെ ആക്രമിക്കുകയും തള്ളിയിട്ടുകൊല്ലുകയും ചെയ്ത സംഭവത്തിൽ സഹയാത്രികൻ പിടിയിൽ. തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തു (48) ആണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 25 വസു തോന്നിക്കും. ഇയാളെക്കുറിച്ചുള്ള അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് സംഭവം. യാത്രയ്ക്കിടെ യുവാവുമായി സോനു മുത്തു വഴക്കിടുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നു. കൊയിലാണ്ടി ആനക്കുളം റെയിൽവേ ഗേറ്റിനു സമീപത്തു വച്ചാണു പ്രതി യുവാവിനെ തള്ളിയിടുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തായിട്ടുണ്ട്. പ്രതിയും യുവാവും ട്രെയിനിനുള്ളിൽ തർക്കിക്കുന്നതു ദൃശ്യങ്ങളിലുണ്ട്.മറ്റു യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് ട്രെയിൻ കോഴിക്കോട്ടെത്തിയപ്പോൾ അക്രമിയെ പോലീസ് പിടികൂടുകയായിരുന്നു.ല
Read MoreCategory: Top News
യുവമോര്‍ച്ച പ്രവര്‍ത്തകയെ പോലീസുകാരന് കഴുത്തിനു പിടിച്ചതു ‘കത്തിക്കും’; ദേശീയ വനിതാ കമ്മീഷന് കേരളത്തിലേക്ക്
കോഴിക്കോട്: ഇന്ധന വിലവര്‍ധനയുമായി ബന്ധപ്പെട്ട ‘കരിങ്കൊടി സമര’ത്തില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപി. കോഴിക്കോട് മുണ്ടിക്കൽതാഴം ജംഗ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനുനേരേ കരിങ്കൊടി കാണിച്ച യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശേരിയെ പുരുഷ പോലീസ് ഉദ്യോഗസ്ഥൻ കഴുത്തിനു പിടിച്ചുമാറ്റിയ സംഭവം ദേശീയ ശ്രദ്ധയിലേക്കു കൊണ്ടു വരാനാണു ബിജെപി നേതൃത്വത്തിന്റെ ശ്രമം. വിഷയത്തില്ഇടപെടുമെന്ന് ദേശീയ വനിതാ കമ്മീഷന് (എൻഡബ്ല്യുസി) ചെയർപേഴ്സ ണ് രേഖ ശർമ അറിയിച്ചു. ‘മാർച്ച് 9ന് കേരളത്തിലെത്തും. വിഷയം ഏറ്റെടുക്കും’ എന്ന് അവർ ട്വീറ്റ് ചെയ്തു. മഹിളാ മോർച്ചയുടെ ട്വീറ്റിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വിസ്മയുടെ വീട് സന്ദര്‍ശിച്ചിരുന്നു. വിഷയം കത്തിക്കാന്തന്നെയാണ് മഹിളാമോര്‍ച്ചയുടെയും തീരുമാനം. സംസ്ഥാനത്തുടനീളം പ്രവര്‍ത്തകരെ പോലീസ് അകാരണമായി കസ്റ്റഡിയില്‍ എടുക്കുന്നതായും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ദ്രോഹിക്കുന്നതായും ബിജെപി സംസ്ഥാന നേതൃത്വം നേരത്തത്തന്നെ ആക്ഷേപമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരേ ശക്തമായ…
Read Moreദേവീ ദേവീസ്തുതികളാൽ നഗരം ഭക്തിമയം; ഭക്തലക്ഷങ്ങൾ പൊങ്കാലയിട്ടു; പൊങ്കാലയിട്ട് താരങ്ങൾ; പതിവ് തെറ്റിക്കാതെ ചിപ്പി
വൈ.എസ്. ജയകുമാർതിരുവനന്തപുരം: ദേവീ ദേവീസ്തുതികളാൽ മുഖരിതമാണ് ആറ്റുകാൽ ക്ഷേത്രവും പരിസരവും. പാതയോരങ്ങളിലെങ്ങും പൊങ്കാലക്കാർ മാത്രം. വ്രതം നോറ്റ് അടുപ്പുകൂട്ടി കാത്തിരുന്നവർക്ക് ആനന്ദമേകി ആറ്റുകാൽ ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതിന്റെ വിളംബരമായി ചെണ്ടമേളവും കതിനാവെടികളും ഉയർന്നു. ഇതോടെ കാത്തിരുന്ന ഭക്തലക്ഷങ്ങൾ പൊങ്കാല അടുപ്പിലേക്കു തീപകർന്നു. ഇന്ന് രാവിലെ 10 ന് പുണ്യാഹം തളിച്ചതോടെയാണ് പൊങ്കാല ചടങ്ങുകൾക്കു തുടക്കം കുറിച്ചത്. ക്ഷേത്രത്തിനു മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ ഇളങ്കോ അടികളുടെ ചിലപ്പതികാരം മഹാകാവ്യത്തിലെ കണ്ണകീചരിതം കാപ്പുകെട്ടിയ നാൾ മുതൽ പാടിതുടങ്ങിയതാണ്. രൗദ്രഭാവം പൂണ്ട കണ്ണകി പാണ്ഡ്യരാജാവിന്റെ വധിച്ചശേഷം മധുരാ നഗരം ചുട്ടെരിക്കുന്ന ഭാഗം ഇന്ന് പാട്ടുകാർ പാടി നിർത്തി. ഇതോടെ മേളവും ആരവങ്ങളും നിലച്ച് ക്ഷേത്രാന്തരീക്ഷം നിശബ്ദതയിലമർന്നു. എല്ലാ കണ്ണുകളും ക്ഷേത്രത്തിലേക്കായി. ക്ഷേത്രത്തിനുള്ളിൽ ചടങ്ങുകൾക്കു തുടക്കമായി.തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി…
Read Moreപതിമൂന്ന് കോടിയുടെ അമൂല്യ വൈൻ മോഷ്ടിച്ചത് മുൻ സൗന്ദര്യ റാണി; മൂന്ന് ദിവസത്തെ തയാറെടുപ്പിന് ശേഷം മോഷണം; ഒടുവിൽ പിടിയിലാകുമ്പോൾ വൈൻ എന്തു ചെയ്തെന്ന് പറയാതെ സുന്ദരി….
മാഡ്രിഡ്: റെസ്റ്റോറന്റില്‍ നിന്ന് 13 കോടി രൂപ വിലമതിക്കുന്ന അമൂല്യമായ വൈന്‍ ബോട്ടിലുകള്‍ കവര്‍ന്ന കേസില്‍ മുന്‍ മെക്സിക്കന്‍ സൗന്ദര്യ റാണിക്കും പങ്കാളിക്കും നാലു വർഷം തടവ് വിധിച്ച് സ്പാനിഷ് കോടതി. 30-കാരിയായ പ്രിസില ഗുവേര, കോൺസ്റ്റാന്റിൻ ഡുമിത്രു എന്നിവർക്കാണ് ശിക്ഷ. 2021 ഒക്ടോബറിൽ സ്പെയിനിലെ കാസെറസ് നഗരത്തിലെ പ്രശസ്തമായ എല്‍ ആട്രിയോ റസ്റ്റോറന്റിലാണ് കവര്‍ച്ച നടന്നത്. ഇവിടത്തെ വൈൻ സെല്ലാറിലേക്ക് കടന്നുകയറി 45 വൈന്‍ ബോട്ടിലുകളാണ് എടുത്തു കൊണ്ടുപോയത്. 310,000 യൂറോ വില വരുന്ന 19-ാം നൂറ്റാണ്ടിലെ വൈന്‍ അടക്കം അമൂല്യമായ വൈനുകളാണ് ഇവര്‍ കവര്‍ന്നത്. യൂറോപ്പിലെങ്ങുമായി ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ്, കഴിഞ്ഞ ജൂലൈയിൽ ക്രൊയേഷ്യയില്‍ വച്ച് ഇവര്‍ പിടിയിലായത്. എന്നാൽ വീഞ്ഞൊന്നും കണ്ടെടുത്തിട്ടില്ല. കവർച്ചയ്ക്ക് തയ്യാറെടുക്കുന്നതിനായി ദമ്പതികൾ കുറഞ്ഞത് മൂന്ന് തവണയെങ്കിലും റെസ്റ്റോറന്റിൽ എത്തിയിട്ടുണ്ടെന്ന് എൽ പൈസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.…
Read Moreഗ്രീഷ്മ രാത്രിയില്‍ ഷാരോണുമായി സെക്സ് ചാറ്റ് നടത്തി ! ലൈംഗികബന്ധത്തിനായി ക്ഷണിച്ചു; ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം…
തിരുവനന്തപുരം: ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവില്‍വച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം. ജ്യൂസില്‍ കീടനാശിനി കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തിലാണ് പരാമര്‍ശം. ഗ്രീഷ്മയും ഷാരോണും പലതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാരോണിനു കീടനാശിനി കലര്‍ത്തിയ കഷായം നല്കിയ ദിവസം ലൈംഗികമായി ബന്ധപ്പെടുവാനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. 13ന് രാത്രി ഒരു മണിക്കൂര്‍ ഇരുവരും ലൈംഗികമായ കാര്യങ്ങള്‍ സംസാരിച്ചു. 2022 ഒക്ടോബര്‍ 14ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന് പലതവണ നിര്‍ബന്ധിച്ചതിനാലാണ് വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്. 2021 ഒക്ടോബര്‍ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്നു കുറ്റപത്രത്തില്‍ പറയുന്നു. 2022 മാര്‍ച്ച് നാലിനു പട്ടാളക്കാരനുമായി വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന്…
Read Moreരാസവായു ശ്വസിച്ചാല്‍ മിക്കവാറും ആളുകളില്‍ താല്‍ക്കാലിക വന്ധ്യത ! സ്ത്രീകളുടെ ഗര്‍ഭം അലസും; ബ്രഹ്മപുരം പ്ലാന്റ് ഭീഷണിയുയര്‍ത്തുമ്പോള്‍…
ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണപ്ലാന്റിലെ തീപിടിത്തം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്ന് സൂചന. രാസബാഷ്പ കണികാമാലിന്യം (പിഎം 2.5) തുടര്‍ച്ചയായി ശ്വസിക്കുന്നത് പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും താല്‍ക്കാലിക വന്ധ്യതയുണ്ടാക്കുമെന്ന പഠന റിപ്പോര്‍ട്ടാണ് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളില്‍ വായുമലിനീകരണ ഭീഷണി വിലയിരുത്തിയ ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗവേഷകരായ ഡോ. വൈദ്യനാഥന് സെല്വരാജു, ഡോ.ശാരദ ഭാസ്കരന്, ഡോ.അശോക് അഗര്‍വാള്‍ എന്നിവര്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണീ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. രാസബാഷ്പ കണികാമാലിന്യത്തിന്റെ (പിഎം 2.5) അളവ് ഒരു ദിവസത്തെ ശരാശരി കണക്കിലെടുക്കുമ്പോള്‍ 50 പോയിന്റില്‍ കുറവായിരിക്കണം. അതേസമയം എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും ശരാശരി നൂറിനും നൂറ്റിയന്‍പതിനും ഇടയിലാണു ശരാശരിയെന്നത് കാര്യങ്ങള്‍ ഗുരുതരമാക്കുന്നു. രാത്രി കൊച്ചി നഗരത്തിനും ചുറ്റുവട്ടത്തും ഇതിന്റെ അളവ് പലദിവസങ്ങളിലും 300 കടക്കുന്നുണ്ട്. തുടര്‍ച്ചയായി പിഎം 2.5 രാസമാലിന്യം വായുവിലൂടെ ശ്വാസകോശത്തിലെത്തുന്നത് പുരുഷന്മാരുടെ ബീജത്തിന്റെ ചലനശേഷിയെ പ്രതികൂലമായി ബാധിക്കും.…
Read Moreഎട്ടു വയസ്സു മുതല്‍ അച്ഛന് ലൈംഗികമായി ഉപയോഗിച്ചു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖുശ്ബു…
നടിയും രാഷ്ട്രീയനേതാവുമായ ഖുശ്ബു നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ക്കായുള്ള ദേശീയ കമ്മീഷനിലെ മെമ്പറായി ഖുശ്ബു സ്ഥാനമേറ്റത്. തനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ പിതാവ് ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. മോജോ സ്റ്റോറിയില്‍ ബര്‍ക്ക ദത്തിനു നല്കിയ അഭിമുഖത്തിലാണ് ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍. ഖുശ്ബുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഒരു കുട്ടി ചൂഷണം ചെയ്യപ്പെടുമ്പോള്‍ അത് അവരുടെ മുഴുവന്‍ ജീവിതത്തെ തന്നെ ബാധിക്കുന്നു. വളരെയധികം പീഡനം സഹിക്കേണ്ടി വന്ന ആളാണെന്റെ അമ്മ. ഭാര്യയെ തല്ലുന്നത് എന്റെ അവകാശമാണെന്നാണ് അയാള്‍ വിചാരിച്ചത്. ഭാര്യയെ മാത്രമല്ല കുട്ടികളെയും അയാള്‍ തല്ലി. അയാളുടെ ഒരേയൊരു മകളെ ലൈംഗികമായും പീഡിപ്പിച്ചു. എന്റെ എട്ടു വയസ്സു മുതല്‍ അയാള്‍ എന്നെ ചൂഷണം ചെയ്യാന്‍ ആരംഭിച്ചു, പതിനഞ്ചുള്ളപ്പോഴാണ് ഞാനത് തുറന്നു പറഞ്ഞത്” കുടുംബത്തിലെ മറ്റ് അംഗങ്ങളും ചുഷണം ചെയ്യപ്പെടുമെന്ന ഭയം കൊണ്ടാണ്…
Read More“അവസാന രാത്രിയാണ് അതെന്നു ഞാൻ കരുതി”; മുൻ കാമുകന്റെ ക്രൂരമർദനം വെളിപ്പെടുത്തി തമിഴ് നടി അനിഖ വിക്രമൻ
ബംഗളൂരു: മുൻ കാമുകൻ ക്രൂരമായി മർദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ രംഗത്ത്. അനൂപ് പിള്ള എന്നയാളാണ് തന്റെ മുൻ കാമുകനെന്നു വെളിപ്പെടുത്തിയാണു നടി അയാളുടെ ക്രൂരതകൾ എണ്ണിയെണ്ണി വിവരിച്ചിരിക്കുന്നത്. മർദനത്തിൽ മുഖം കരുവാളിച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ നടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.മുൻ കാമുകന്റെ ക്രൂരതകൾ കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വീഡിയോയിൽ നടി പറയുന്നുണ്ട്. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി പോലീസിൽ പരാതി നൽകിയതായും പോസ്റ്റിൽ വെളിപ്പെടുത്തി. അനൂപ് പിള്ള നിലവിൽ ഒളിവിലാണെന്നും യുഎസിലുണ്ടെന്നാണ് അറിവെന്നും നടി കുറിച്ചു. ഇപ്പോഴും തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതിനാലാണ് ഇതെല്ലാം തുറന്ന് എഴുതുന്നതെന്നും നടി കുറിച്ചു. “നിർഭാഗ്യവശാൽ അനൂപ് പിള്ള എന്നൊരാളുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അയാൾ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഞാൻ ഷൂട്ടിംഗിന് പോകാതിരിക്കാൻ…
Read Moreദൃശ്യം ഒന്നിലെ കള്ളനെത്തേടി അച്ഛനും മകനും ഇറങ്ങി; പണിചെയ്തുകൊണ്ടിരുന്നു ബംഗാളിയെ ക്രൂരമായിമർദിച്ച് അവശനാക്കി; പിന്നീട് ദൃശ്യം രണ്ട് നോക്കിയ അച്ഛനും മകനും ഞെട്ടി…
തൊടുപുഴ: മോഷ്ടാവെന്നു തെറ്റിദ്ധരിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ കടയുടമയുടെ മകനും സംഘവും ക്രൂരമായി മർദിച്ചതായി പരാതി. പശ്ചിമ ബംഗാൾ സ്വദേശി ധിബംഗറി (45) നാണ് മർദനമേറ്റത്. ശനിയാഴ്ച രാത്രി വണ്ണപ്പുറം ടൗണിലെ പച്ചക്കറി കടയിൽ നടന്ന മോഷണത്തെത്തുടർന്നാണ് അക്രമസംഭവത്തിന്റെ തുടക്കം. ഉടമകൾ സ്ഥാപിച്ച സിസിടിവിയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിരുന്നു. ധിബംഗറിനോടു സാമ്യമുള്ളതായിരുന്നു ദൃശ്യം. ഇതു കണ്ട കടയുടമയുടെ മകനും സഘവും കാളിയാർ സ്വദേശി പടിക്കൽപറന്പിൽ ബെന്നിയെ വിളിച്ച് ഇദ്ദേഹത്തിന്റെ തൊഴിലാളിയായ ധിബംഗർ എവിടെയെന്ന് അന്വേഷിച്ചു. ബെന്നിയിൽനിന്നു ധിബംഗർ ജോലി ചെയ്യുന്ന നെയ്യശേരിയിലെ വീട് മനസിലാക്കിയ കടയുടമയുടെ മകനും സംഘവും അവിടെയെത്തി. മതിൽ പണിയിലേർപ്പെട്ടിരുന്ന ധിബംഗറിനെ ക്രൂരമായി മർദിച്ചു. ധിബംഗറാണ് മോഷ്ടാവെന്ന് കരുതിയായിരുന്നു ഉപദ്രവം. മർദനം കണ്ട് ഭയന്ന വീട്ടുകാരും അയൽവാസികളും അറിയിച്ചതനുസരിച്ച് കരിമണ്ണൂർ പോലീസും ബെന്നിയും സ്ഥലത്തെത്തി. അപ്പോഴേക്കും കാളിയാർ പോലീസും എത്തിയിരുന്നു. ഇതിനിടെ, ആളുമാറിയാണ് മർദനമെന്നു മനസിലായ…
Read Moreമുപ്പതാംവയസിൽ മുപ്പതിലേറെ കേസുകൾ; കുന്നേല്‍ വിഷ്ണുവിന്റെ പ്രധാന മോഷണം വീട്ടമ്മമാരുടെ മാലപൊട്ടിക്കൽ; രാമപുരത്ത് നിന്ന് മുങ്ങിയ പ്രതിയെ ഒറ്റപ്പാലത്ത്നിന്ന് പൊക്കി പോലീസ്
രാമപുരം: കേരളത്തിലുടനീളം മുപ്പതിൽപരം മോഷണക്കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം ഏഴാച്ചേരി കുന്നേല്‍ വിഷ്ണു പ്രശാന്തി (30)നെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ മാസം 22നു രാമപുരം കൂടപ്പുലം ഭാഗത്ത് നടന്നുവരികയായിരുന്ന രാമപുരം സ്വദേശിനിയുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഒറ്റപ്പാലത്തുനിന്നു പിടികൂടിയത്. ഇയാള്‍ക്ക് പാലാ, വിയ്യൂര്‍ സ്റ്റേഷനുകളില്‍ അടിപിടിക്കേസും മരങ്ങാട്ടുപിള്ളി, കടുത്തുരുത്തി, രാമപുരം, കൊടകര, പൊന്നാനി, ചെര്‍പ്പുളശേരി സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളുമുണ്ട്. ബൈക്കില്‍ കറങ്ങിനടന്ന് വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുക്കുന്നതാണ് ഇയാളുടെ രീതി. പാലാ ഡിവൈഎസ്പി എ.ജെ. തോമസ്, എസ്എച്ച്ഒ എം.എസ്. ജിഷ്ണു, എസ്ഐ പി.വി. മനോജ്, സിപിഒമാരായ ജോബി ജോസഫ്, സി. രഞ്ജിത്ത്, ജോഷി മാത്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Read More