കൊച്ചി: പരസ്പര സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം വിവാഹവാഗ്ദാനത്തിൽനിന്നു പിന്മാറിയാൽ പുരുഷനെതിരെ മാനഭംഗകുറ്റം നിലനിൽക്കില്ലെന്നു ഹൈക്കോടതി. വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കേസ് നിലനിൽക്കില്ലെന്നാണു കോടതി നിരീക്ഷിച്ചത്.വിവാഹിതയായ സ്ത്രീ ബന്ധം വേർപിരിയാതെ നിയമപരമായി മറ്റൊരു വിവാഹം കഴിക്കാനാകില്ലെന്ന അറിവോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ഈ സാഹചര്യത്തിൽ ബലാത്സംഗംക്കുറ്റം നിലനിൽക്കില്ലെന്നാണ് കോടതിയുടെ ഉത്തരവിൽ പറയുന്നു. ജസ്റ്റീസ് കൗസർ എടഗപ്പത്തിന്റേതാണ് നിരീക്ഷണം. പുനലൂർ പോലീസ് 2018 ൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. നടപ്പാക്കാനാകാത്തതും നിയമവിരുദ്ധവുമായ വാഗ്ദാനമാണ് പരാതിക്കാരി സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ മാനഭംഗമായി കണക്കാക്കാൻ കഴിയൂ എന്ന് സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
Read MoreCategory: Top News
ഭാര്യയും മാതാപിതാക്കളും ദാരിദ്ര്യത്തിൽ; ആസാമിൽ നിന്ന് വിയ്യൂരിലെത്തി തന്നെ കാണാൻ പ്രയാസം; ജയില്‍ മാറ്റത്തിനുളള അമീറുളിന്റെ അപേക്ഷ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ആസാമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റീസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഭാര്യയും മാതാപിതാക്കളും ആസമിലാണുള്ളതെന്നും അവര്‍ ദാരിദ്ര്യത്തിലായതിനാല്‍ വിയ്യൂര്‍ ജയിലിലെത്തി തന്നെ സന്ദര്‍ശിക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ ജയില്‍മാറ്റം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീം കോടതി അഭിഭാഷകനായ ശ്രീറാം പാറക്കാട്ട് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തതിട്ടുള്ളത്. ജയില്‍ മാറ്റത്തിനായി അമീറുള്‍ നേരത്തെ ആസാം ഗവര്‍ണറെ സമീപിച്ചിരുന്നെങ്കിലും കേരളത്തിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ഈ ആവശ്യം തള്ളിയിരുന്നു. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് നിലവില്‍ വിയ്യൂര്‍…
Read More16 കോടി ഒന്നാം സമ്മാനം! രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേർക്ക്; വരുന്നു ക്രിസ്മസ്-ന്യൂ ഇയർ ബംപർ
തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്മസ്-പുതുവത്സര ബംപർ വരുന്നു. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി വീതം 10 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്കാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ആകെ സമ്മാനത്തുകകളുടെ എണ്ണവും ഇത്തവണ ഉയർത്തിയിട്ടുണ്ട്. 3,88,840 സമ്മാനങ്ങളാണ് ഉള്ളത്. 400 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് 2023 ജനുവരി 19ന് നടക്കും. 10 പരമ്പരകളിലായാണ് ക്രിസ്മസ് ബംപർ ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് ആറ് പരമ്പരകൾ ആയിരുന്നു. ടിക്കറ്റുകളുടെ പ്രിന്റിംഗ് പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ തന്നെ വിപണിയിൽ എത്തുമെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. തിരുവോണം ബംപർ വിൽപ്പന വൻ വിജയമായതിന് പിന്നാലെയാണ് ക്രിസ്മസ് ബംപറിന്റെ സമ്മാനത്തുകയും ഉയർത്തിയത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25…
Read Moreബെഡ്റൂമിന്റെ എയര്‍ഹോളില്‍ ചിപ്പ് (കപ്പാസിറ്റര്‍ ബാങ്ക്) വച്ചത് സജിതയുടെ ഭര്‍ത്താവോ ? ഫോണ്‍ ഹാക്ക് ചെയ്തതും ആര് ? സജിത പറയന്നത് ഇങ്ങനെ…
കൊട്ടാരക്കര: കഴിഞ്ഞ ഏഴുമാസമായി നെല്ലിക്കുന്നം കാക്കത്താനം രാജവിലാസത്തിലെ വീട്ടിൽ വൈദ്യുത സ്വിച് ബോർഡുകളും ഉപകരണങ്ങളും നിരന്തമായി കത്തി നശിക്കുകയാണ്. സംഭവം നിരന്തരമായതോടെ വീട്ടുകാർ ഭീതിയിലായി. വയറിംഗ് ജോലി ചെയ്യുന്ന ഗൃഹനാഥൻ രാജന്റെ വയറിംഗിലായിരുന്നു ആദ്യ സംശയം. ഒടുവിൽ കെ എസ്ഇബി അധികൃതരും മറ്റു ഇലക്ട്രീഷൻമാരും നടത്തിയ പരിശോധനയിൽ വയറിംഗ് തകരാർ ഇല്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. വീട്ടിലെ അംഗമായ സജിതയുടെ വാട്സ് ആപ്പിലേക്ക് അമ്മ വിലാസിനിയുടെ വാട്സ് ആപ്പ് നമ്പറിൽ നിന്നും നിരന്തരം മെസേജുകൾ വന്നു നിമിഷങ്ങൾക്കകമാണ് വീട്ടിൽ വൈദ്യുത ഉപകരണങ്ങൾ പൊട്ടി തെറിക്കുന്നത്. പക്ഷേ, സജിതയുടെ അമ്മ വിലാസിനിയ്ക്ക് ഇംഗ്ലിഷ് അറിയാത്തതുകൊണ്ട് ഇങ്ങനെ ഒരു മെസേജ് അയയ്ക്കാൻ സാധിക്കില്ല. തുടർച്ചയായി മൊബൈലിൽ അശ്ലീല സന്ദേശങ്ങൾക്കൊപ്പം ഭീഷണിയായി സ്വിച് ബോർഡ് നശിപ്പിക്കുമെന്ന് സന്ദേശം അയച്ച് വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു കത്തിനശിക്കുകയായിരുന്നു. ഇത്തരത്തിൽ പല തവണയായി സന്ദേശങ്ങൾ അയച്ച…
Read Moreഭിത്തിയില്‍ പലഭാഗത്തും രക്തക്കറയുണ്ടായിരുന്നു! ഇടുക്കിയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്
ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കുമ്പിടിയാക്കൽ ചിന്നമ്മ ആന്റണിയാണ് ബുധനാഴ്ച മരിച്ചത്. കൊലപാതകശേഷം ഗ്യാസ് തുറന്നുവിട്ട് മൃതദേഹം കത്തിച്ചുകളഞ്ഞതാണെന്നാണ് നിഗമനം. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വീട്ടിലെ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്നസ്ഥലത്ത് മറ്റ് സാധനങ്ങള്‍ക്കൊന്നും തീപിടിച്ചിരുന്നില്ല. ഭിത്തിയില്‍ പലഭാഗത്തും രക്തക്കറയുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് വിശദമായ അന്വഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്. മൃതദേഹം 80ശതമാനം കത്തിക്കരിഞ്ഞിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം ഗ്യാസ് സിലിണ്ടറിന്റെ ഓസ് പകുതി വച്ച് മുറിച്ചു മാറ്റിയതിന് ശേഷം കത്തിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. ചിന്നമ്മയും മകനും കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. രാവിലെ ഒന്‍പത് വരെ ചിന്നമ്മയുടെ മകന്റെ മകള്‍ ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കുട്ടി സ്കൂളില്‍ പോയി. ഈ കുട്ടി വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി ഉടന്‍തന്നെ പിതാവിനെ വിവരം…
Read Moreനഴ്സിംഗ് വിദ്യാര്‍ഥിയായിരുന്നു അവള്..! അന്യജാതിക്കാരനെ പ്രണയിച്ച മകളെ അമ്മ കൊലപ്പെടുത്തി; ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ ആശുപത്രിയില്‍
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിനെ തുടര്‍ന്ന് 20കാരിയായ പെണ്‍കുട്ടിയെ അമ്മയാണ് കൊലപ്പെടുത്തിയത്. കോയമ്പത്തൂരില്‍ നഴ്സിംഗ് വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി. തങ്ങളുടെ സമുദായത്തില്‍പ്പെട്ട ഒരാളുമായി മകളുടെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലനടന്നത്. മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Read Moreപ്രമുഖ സിനിമാ നിർമാതാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; രമ്യാ കൃഷ്ണൻ തന്നെ നിരന്തരം വിളിക്കുകയും അശ്ലീല ചിത്രങ്ങൾ അയയ്ക്കുകയും ചെയ്തു; കൊച്ചിയിലെ ഹണിട്രാപ്പിംഗ് സിനിമാക്കഥയെ വെല്ലുന്നത്…
കൊച്ചി: പ്രമുഖ സിനിമാ നിർമാതാവിനെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം സ്വദേശിയായ സിനിമാ നിർമാതാവിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. പ്രൊഡക്ഷൻ കണ്ട്രോളർ കൂടിയായ ഇദ്ദേഹം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് ആലുവ ചെങ്ങമനാട് പൊയ്ക്കാട്ടുശേരി ചരിയൻപറന്പിൽ രമ്യാ കൃഷ്ണൻ (32), കോതമംഗംലം സ്വദേശി ബിജു, അഭിഭാഷകരായ എൽദോ പോൾ, സാജിദ്, പാലാരിവട്ടം നെല്ലിപ്പറന്പ് വീട്ടിൽ എൻ.എ. അനീഷ് എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. വഞ്ചന, തട്ടിപ്പ്, പണംതട്ടിയെടുക്കൽ, സംഘംചേർന്ന് കുറ്റകൃത്യം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. കേസിൽ അന്വേഷണം നടക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. അഭിഭാഷകർക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. 2020 ഒക്ടോബർ 21 മുതൽ സിനിമാ കഥ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയായ രമ്യാ കൃഷ്ണൻ…
Read Moreസോമന് ‘സൈക്കിളാണ് വീട്’; കാട്ടുകമ്പുകളും മുളയും ഉപയോഗിച്ച് ടാർപ്പോളിൻ വലിച്ചുകെട്ടിയ വീട്; സുരക്ഷിതമായെരിടം കണ്ടെത്തി നൽകാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന ആവശ്യവുമായി നാട്ടുകാർ
കോട്ടൂർ സുനിൽകാട്ടാക്കട: സൈക്കിൾ ഒരു വീടാക്കി അതിൽ അന്തിയുറങ്ങുന്ന ഒരു വയോധികൻ. റോഡരികിൽ റബർമരങ്ങളുടെ തണലിനുതാഴെ സൈക്കിളിൽ കാട്ടുകമ്പുകളും മുളയും ഉപയോഗിച്ച് ടാർപ്പോളിൻ വലിച്ചുകെട്ടിയ കൂടാരത്തിലാണ് കാട്ടാക്കട ചാരുപാറ സ്വദേശിയായ സോമൻ കഴിയുന്നത്. കൂലിപ്പണിക്കാരനായിരുന്നു സോമൻ. സോമൻ വർഷങ്ങളായി സ്വന്തം നാട്ടിൽ അഭയാർഥിയാണ്. കാളവണ്ടിക്കാരനായ കുട്ടന്റെയും മീനാക്ഷിയുടെയും നാലുമക്കളിൽ ഏറ്റവും ഇളയ ആളായ സോമൻ ബാല്യംമുതലേ അച്ഛനോടൊപ്പം ചില്ലറ പണികൾ ചെയ്താണ് ജീവിച്ചത്. അന്നന്ന് കിട്ടുന്നത് അന്നത്തിന് പോലും തികയാതെ വന്നതോടെ നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് കോട്ടൂർ വനത്തിൽ വിറക് ശേഖരിക്കുന്നവർക്കൊപ്പം കൂടി. വിറക് ശേഖരിച്ച് ഹോട്ടലുകൾക്കും മറ്റാവശ്യക്കാർക്കും വിൽക്കലായിരുന്നു ദീർഘനാൾ ജോലി. കുടുംബം ഭാഗംവച്ചപ്പോൾ 10 സെന്റ് ഭൂമി കിട്ടി. ഭാഗം പിരിഞ്ഞതോടെ സഹോദരങ്ങളും പലവഴിക്കായി. സൈക്കിളിൽതന്നെ കിടക്കയൊരുക്കി ഈറ ഓലകൾ കൊണ്ട് മറയും തീർത്തു. പിന്നെ താമസവും തുടങ്ങി. നാട്ടുകാർ നൽകുന്ന സഹായമാണ്…
Read More13കാരിയെ പീഡിപ്പിച്ച ശേഷം മതം മാറാന്‍ നിര്‍ബന്ധിച്ചു ! വിവാഹിതനായ യുവാവ് അറസ്റ്റില്‍…
13 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം മതംമാറാന്‍ നിര്‍ബന്ധിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മാണ്ഡ്യയിലെ നാഗമംഗളയിലാണ് സംഭവം. നാഗമംഗള നഗരത്തില്‍ താമസിക്കുന്ന യൂനുസ് പാഷ(25)യാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. നേരത്തെ തന്നെ വിവാഹിതനായ പ്രതി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയാണ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും കരസ്ഥമാക്കി. പിന്നീടായിരുന്നു പീഡനം. ഇതിനുശേഷം മതംമാറണമെന്നും അനുസരിച്ചാല്‍ വിവാഹം കഴിക്കാമെന്നുള്ള വാഗ്ദാനവും പ്രതി മുന്നോട്ടു വെച്ചെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട് മാതാപിതാക്കള്‍ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നാഗമംഗള പോലീസില്‍ പരാതിനല്‍കുകയായിരുന്നു.
Read Moreനേർക്കുനേർ ആനവണ്ടിയും കബാലിയും; ബസ് കൊമ്പിൽ ഉയർത്തി താഴെയിട്ടു; ഭയന്ന് വിറച്ച് യാത്രക്കാർ; റോഡിൽ നിലയുറപ്പിച്ച് കട്ടക്കലിപ്പിൽ കബാലി; ഒടുവിൽ…
അതിരപ്പിള്ളി: ചാലക്കുടി – ആനമല റോഡിൽ വിഹരിക്കുന്ന കട്ടാന കബാലി കെഎസ്ആർടിസി ബസിനെ ആക്രമിച്ചു. ഇന്നലെ രാത്രി എട്ടിന് അമ്പലപ്പാറ ഒന്നാം ഹെയർ പിൻ വളവിൽവച്ചാണ് കട്ടാന ബസിന് നേരെ പാഞ്ഞുവന്നത്. അപ്രതീക്ഷിതമായി ബസിനു മുന്നിലേക്കുവന്ന കട്ടാനയെ കണ്ട് ഡ്രൈവർ രാജീവ് ബസ് പിന്നോട്ടു തിരിച്ചെങ്കിലും ആന ബസിന്റെ മുൻ ഗ്ലാസിനു താഴെ കുത്തി ബസ് ഉയർത്തി താഴെയിട്ടു. ഡ്രൈവർ പിന്നെയും ബസ് പിന്നോട്ട് എടുത്തതുകൊണ്ട് കൂടുതൽ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു. ഏറെ നേരം റോഡിൽ നിന്ന ശേഷം കബാലി കാടുകയറിയപ്പോഴാണ് ബസ് യാത്ര തുടർന്നത്. ഇത്രയും സമയം ഡ്രൈവറോടൊപ്പം കണ്ടക്ടർ ഷാനവാസും യാത്രക്കാരും വണ്ടിയിൽ കാത്തിരുന്നു. ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്ക് പോകുകയായിരുന്നു ബസ് ഇന്നലെ ൈവെെകിട്ട് 5.10നാണ് ചാലക്കുടിയിൽനിന്നു പുറപ്പെട്ടത്. കബാലിയുടെ ആക്രമണം ഭയന്ന് ഇതുവഴി വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കയാണ്. എന്നാൽ കെഎസ്ആർടിസിക്കും സ്വകാര്യ ബസുകൾക്കും നിയന്ത്രണമില്ല. കഴിഞ്ഞ…
Read More