പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. അഞ്ചു കോടി ആറു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാനായി കെഎസ്ആര്‍ടിസി അപേക്ഷ നല്കി. ബസ്സുകള്‍ക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകള്‍ ക്യാന്‍സല്‍ ചെയ്തതിലൂടെ മൂന്നുകോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കെഎസ്ആര്‍ടിസി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകള്‍ മുടങ്ങിയതിന്റെ നഷ്ടവും ഇവരില്‍നിന്ന് ഈടാക്കണമെന്നായിരുന്നു…
Read MoreCategory: Top News
ഏകമകൾ ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ ഇറങ്ങിപ്പോയി; മനോവിഷമത്തിൽ ഒരു സാരിത്തുമ്പിൽ ജീവനൊടുക്കി ദമ്പതികൾ; ഞെട്ടിക്കുന്ന സംഭവം ചെറായിൽ
ചെറായി: ദന്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം ബേക്കറി സ്റ്റോപ്പിനു പടിഞ്ഞാറ് കണ്ടോംന്തറ രാധാകൃഷ്ണൻ (50) ഭാര്യ അനിത (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ഒരു സാരിയുടെ രണ്ട് തലക്കലായി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഏകമകൾ ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ ഇറങ്ങിപ്പോയതിലെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്നാണ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കിയ മുനന്പം പോലീസ് പറയുന്നത്. ഇന്നലെയാണ് മകൾ പോയത്. തുടർന്ന് ഒരു ബന്ധുവിനെ വിളിച്ചു മകൾ വിവരം അറിയിച്ചിരുന്നു. ഈ ബന്ധു പിന്നീട് മാതാപിതാക്കളെ വിവരം അറിയിച്ചപ്പോൾ ഇനി ഞങ്ങൾ ഉണ്ടാവില്ലെന്ന് പറയുകയും ചെയ്തത്രേ. ഇതേ തുടർന്നു വിവരമറിഞ്ഞ് വൈകുന്നേരം ആറോടെ മറ്റൊരു ബന്ധു വീട്ടിൽ വന്ന് നോക്കിയെങ്കിലും വീട് അടച്ചിട്ടിരിക്കുന്നതിനാൽ തിരികെ പോയി. എന്നാൽ രാത്രിയായിട്ടും ആരെയും കാണാതെ വന്നപ്പോൾ വീടിനുള്ളിൽ നോക്കിയപ്പോഴാണ്…
Read Moreഅവതാരകയോട് അപമര്യാദയായി പെരുമാറിയ കേസ്; നടൻ ശ്രീനാഥ് ഭാസിക്ക് ലഹരി പരിശോധന; നഖം, തലമുടി, രക്തം എന്നിവയുടെ സാന്പിൾ ശേഖരിച്ചു
കൊച്ചി: യുട്യൂബ് ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോയെന്നു പരിശോധിക്കാനൊരുങ്ങി പോലീസ്. വിദഗ്ധ പരിശോധനയുടെ ഭാഗമായി ഇയാളുടെ ശരീര സാന്പിളുകൾ ശേഖരിച്ചു.നഖം, തലമുടി, രക്തം എന്നിവയുടെ സാന്പിളുകളാണ് മരട് പോലീസ് ശേഖരിച്ചത്. ഇത് ഇന്നു വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് മരട് എസ്ഐ റിജിൽ എം. തോമസ് പറഞ്ഞു. അഭിമുഖ സമയത്ത് നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. പരിശോധനാഫലം കേസിൽ നിർണായകമാകും.അതേസമയം കൊച്ചി മരട് പോലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് ഹാജരായ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തു. 354 സെഷനിലെ 1, 4 വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ് കുറ്റം. ജാമ്യം ലഭിക്കാവുന്ന കേസ് ആയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ശനിയാഴ്ച്ച ഹാജരാകാനാണ്…
Read Moreസില്‍വര്‍ലൈന്‍: കേസുകള്‍ പിന്‍വലിക്കില്ലെന്നു സര്‍ക്കാര്‍; ജനങ്ങളെ പേടിപ്പിച്ച് എങ്ങനെ പദ്ധതി നടപ്പാക്കാനാവുമെന്നു കോടതി
സ്വന്തം ലേഖകൻ കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായ സര്‍വേ തടസപ്പെടുത്തിയവര്ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പദ്ധതിക്കുവേണ്ടി സാമൂഹ്യാഘാത സര്‍വേ നടത്തി കെ- റെയില്‍ എന്നെഴുതിയ കോണ്‍ക്രീറ്റ് കുറ്റികള്‍ സ്ഥാപിക്കുന്നതിനെതിരേ കോട്ടയം സ്വദേശി മുരളീകൃഷ്ണന് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ ഡിപിആറിന് അംഗീകാരം നല്‍കിയിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിനാല്‍ സര്‍വേയോ മറ്റു നടപടികളോ ഇനി പ്രസക്തമല്ലെന്നു വിലയിരുത്തി ഹൈക്കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി. കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ നേരത്തേ സര്‍ക്കാരിന്റെ നിലപാടു തേടിയിരുന്നു. ഇതനുസരിച്ചാണു സര്‍ക്കാര്‍ മറുപടി നല്‍കിയത്. ജനങ്ങളെ പേടിപ്പിച്ച് എങ്ങനെ പദ്ധതി നടപ്പാക്കാനാവുമെന്ന്, ഹര്‍ജി പരിഗണിക്കവേ ജസ്റ്റീസ് ദേവന് രാമചന്ദ്രന് വാക്കാല്‍ ചോദിച്ചു. സാമൂഹ്യാഘാതപഠനം നിയമപ്രകാരമല്ലെന്ന കാരണത്താല്‍ ജനങ്ങള്‍ക്കു നിയമം കൈയിലെടുക്കാനാവില്ലെന്നു പറഞ്ഞ ഹൈക്കോടതി, പല കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതി വരെ പോയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.…
Read Moreഭർത്താവ് നോക്കിനിൽക്കെ ഗർഭിണി കൂട്ടമാനഭംഗത്തിനിരയായി; ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാനും ശ്രമം; ഭർത്താവിനും ബന്ധുവിനും ഗുരുതരപരിക്ക്
ജാർഖണ്ഡിൽ മൂന്നു മാസം ഗർഭിണിയായ ഇരുപത്തിരണ്ടുകാരിയെ ഭർത്താവിനു മുന്നിൽ ആറു പേർ ചേർന്നു കൂട്ട മാനഭംഗത്തിനിരയാക്കി. ജാർഖണ്ഡിലെ പലാമു ജില്ലയിലെ ബകോറിയ ഭലൗഹി വാലിയിലായിരുന്നു സംഭവം. ആറു പ്രതികളെയും അറസ്റ്റ് ചെയ്തു.ശനിയാഴ്ച രാവിലെ ഭർതൃവീട്ടിലുണ്ടായ വഴക്കിനെത്തുടർന്നു 35 കിലോമീറ്റർ അകലെയുള്ള സ്വഭവനത്തിലേക്കു കാൽനടയായി യാത്ര തിരിച്ച യുവതിയാണു കൂട്ടമാനഭംഗത്തിനിരയായത്. യുവതി വീട്ടിൽനിന്നിറങ്ങിയതിനു പിന്നാലെ ഭർത്താവും ഒരു ബന്ധുവും മോട്ടോർസൈക്കിളിൽ പിന്നാലെയെത്തി. വീട്ടിലേക്കു മടങ്ങാൻ യുവതിയോടു ഭർത്താവ് ആവശ്യപ്പെട്ടു. ഈ സമയം മോട്ടോർസൈക്കിളുകളിലെത്തിയ ആറംഗ സംഘം ഭർത്താവിനെയും ബന്ധുവിനെയും മർദിച്ച് അവശരാക്കിയശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പ്രതികളുടെ മർദനത്തിൽ ഭർത്താവിനും ബന്ധുവിനും സാരമായ പരിക്കേറ്റു. ബന്ധു ബോധരഹിതനായി. ഇതിനിടെ യുവതിയെ മോട്ടോർസൈക്കിളിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ശ്രമിച്ചു. എന്നാൽ, എതിർദിശയിൽ വന്ന വാഹനം മോട്ടോർസൈക്കിളിൽ ഇടിച്ചതിനാൽ പദ്ധതി പാളി.യുവതിയുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാർ രണ്ടു പ്രതികളെ പിടികൂടി പോലീസിനു…
Read Moreസിനിമാ പേര് പോലൊരു ചട്ടമ്പിത്തരം; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ; ലൈംഗിക ചുവയോടെ സംസാരിക്കൽ ഉൾപ്പെടെ മൂന്നോളം വകുപ്പുകൾ ചുമത്തി കേസ്
കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ശ്രീനാഥിന്റെ അറസ്റ്റ് മരട് പോലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് എത്തിയപ്പോൾ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ (ഐപിസി 509), ലൈംഗിക ചുവയോടെ സംസാരിക്കൽ (ഐപിസി 354എ), പൊതുസ്ഥലത്ത് അസഭ്യം പറയൽ (ഐപിസി 294ബി) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണമെന്ന് ശ്രീനാഥ് ഭാസിയോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം എത്തില്ലെന്നായിരുന്നു രാവിലെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഉച്ചകഴിഞ്ഞ് നാടകീയമായി ശ്രീനാഥ് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് നടൻ അവതാരകയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവർ പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു.
Read Moreയുവാവിന്റെ പുനര്‍വിവാഹപ്പരസ്യം; സുന്ദരിയായ ചേച്ചിയുടെ പേരുപറഞ്ഞ് പ്രലോഭിപ്പിച്ചു; ആര്യയുടെ വാഗ്ദാനത്തിൽ വീണ യുവാവിന് നഷ്ടമായ കണക്ക് കേട്ടാൽ ഞെട്ടും…
കോഴഞ്ചേരി: പുനര്‍വിവാഹപ്പരസ്യം നല്‍കിയയാളിനെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ കബളിപ്പിച്ചെടുക്കുകയും ചെയ്ത യുവതിയെ പോലീസ് പിടികൂടി. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ നിന്നും കൃഷ്ണപുരം കുറ്റിപ്പുറം ഷാജിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വി. ആര്യയെയാണ് (36) കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലാട് കടപ്ര സ്വദേശിയായ യുവാവ് നല്കിയ പുനര്‍വിവാഹ പരസ്യം കണ്ട്, 2020 മേയ് നാല് മുതല്‍ രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നും നിരന്തരം വിളിച്ച ആര്യ, തന്റെ സഹോദരിക്ക് വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞുവിശ്വസിപ്പിച്ച ശേഷം, മേയ് 17 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവില്‍ അമ്മയുടെ ചികിത്സയ്ക്കെന്നുപറഞ്ഞു പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുത്തുവെന്നാണ് കേസ്. 22, 180 രൂപ വിലയുള്ള പുതിയ മൊബൈല്‍ ഫോണും കൈക്കലാക്കിയിരുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവാവ് കഴിഞ്ഞ ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിക്ക്…
Read Moreവയറുവേദനയുമായി എത്തിയ പതിനഞ്ചുകാരി പ്രസവിച്ചു; സംഭവിച്ചതെന്തെന്ന് ചോദിച്ചറി ഞ്ഞപ്പോൾ യുവമോർച്ച നേതാവ് പോലീസ് പിടിയിൽ; പാലക്കാട്ടെ സംഭവം ഇങ്ങനെ…
പാലക്കാട് : മലന്പുഴയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ. ആനിക്കോട് സ്വദേശി രഞ്ജിത്ത് ആണു പിടിയിലായത്. പിരായിരി മണ്ഡലം ഭാരവാഹിയാണു രഞ്ജിത്ത്. വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനം എന്നാണു പരാതി. പെണ്‍കുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് പലതവണ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്‍കിയാണു പെണ്‍കുട്ടിയുടെ വിശ്വാസം നേടിയത്. കഴിഞ്ഞ ദിവസം വയറുവേദനയെത്തുടർന്ന് പെണ്‍കുട്ടിയെ പാലക്കാട് ജില്ലാ വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേദിവസം പ്രസവിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ മലന്പുഴ പോലീസാണു സംഭവം അന്വേഷിച്ച് രഞ്ജിത്താണു പീഡനത്തിനു പിന്നിലെന്നു കണ്ടെത്തിയത്. യുവമോർച്ചയുടെ സജീവ പ്രവർത്തകനാണ് രഞ്ജിത്തെന്നു പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. രഞ്ജിത്തിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി യുവമോർച്ച നേതാക്കൾ അറിയിച്ചു.
Read Moreഞാനും ഒരു പ്രവർത്തകനായിരുന്നു എന്നിട്ടും… സിപിഎം നേതാവിന്റെയും പഞ്ചായത്ത് പ്രസി ഡന്റിന്റെ ഭീഷണിമൂലം ജീവിക്കാനാവുന്നില്ല; മരിക്കുന്നതിന് മുമ്പ് ബാബു ഡയറിയിൽ കുറിച്ചിട്ടത് ഗുരുതര ആരോപണം…
പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയംഗമായ പഞ്ചായത്ത് പ്രസിഡന്റിനും പ്രാദേശിക നേതാക്കൾക്കുമെതിരേ ഗുരുതര ആരോപണം ഉന്നയിച്ച് കുറിപ്പ് എഴുതിവച്ചശേഷം ഗൃഹനാഥൻ ജീവനൊടുക്കി. റാന്നി – പെരുനാട് കണ്ണനുമൺ മഠത്തുംമൂഴി മേലേതിൽ എം.എസ്. ബാബു (68) വിനെയാണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരുനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പിഎസ് മോഹനന്, 13-ാം വാര്‍ഡില്‍ നിന്നുള്ള സിപിഎമ്മിന്റെ പഞ്ചായത്തംഗം എം.എസ്. ശ്യാം, സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന് കെ. തോമസ് എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് ബാബു എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. സിപിഎം പ്രവർത്തകനാണ് ബാബു. തന്റെ വീടിനു മറയാക്കി വെയ്റ്റിംഗ് ഷെഡ് നിർമിച്ചതിൽ ബാബു ഏറെ മാനസിക ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ഇന്നലെ രാവിലെ മഠത്തുംമൂഴി പള്ളിയുടെ സ്ഥലത്തുള്ള ഒരു മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് ബാബുവിനെ കണ്ടത്. സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവരെത്തിയാണ് മൃതദേഹം അഴിച്ചുനീക്കി…
Read Moreപലിശക്കാരുടെ ഭീഷണിമൂലം ഞങ്ങൾക്ക് ജീവിക്കാനാവുന്നില്ല; മുഖ്യമന്ത്രിയെ കാണാൻ വണ്ടികയറി സ്കൂൾ വിദ്യാർഥി; തലസ്ഥാനത്തെത്തിയ കുട്ടിയെ മുഖ്യമന്ത്രി കണ്ടശേഷം നൽകിയ ഉപദേശം കേട്ടോ!
കുറ്റ്യാടി: വീട്ടിൽനിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ പതിനാറുകാരനെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി. കുറ്റ്യാടി വേളം പഞ്ചായത്തിലെ കാക്കുനി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി ദേവനന്ദനാണു കഴിഞ്ഞ ദിവസം രാവിലെ വടകരയിൽനിന്ന് ഏറനാട് എക്സ്പ്രസിൽ കയറി രാത്രി ഒന്‍പതോടെ തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിൽനിന്ന് ഓട്ടോയിൽ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോർഡ് ജംഗ്ഷനിൽ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്കു പോകണമെന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരോട് ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ പോലീസുകാർ കുട്ടിയെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. എസ്ഐ ജിജുവും സംഘവും രാത്രി ഭക്ഷണം വാങ്ങി നൽകി. കുട്ടി സുരക്ഷിതനാണെന്ന് പോലീസ് പിതാവ് തറക്കണ്ടി രാജീവനെ വിളിച്ചറിയിച്ചു. പരിഭ്രാന്തരായി ഇരിക്കുകയായിരുന്ന രക്ഷിതാക്കാൾക്കു പോലീസിന്റെ സന്ദേശം ആശ്വാസം നൽകി. രാവിലെ രാജീവൻ മ്യൂസിയം സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാനാണു വന്നതെന്നു പറഞ്ഞതോടെ എസ്ഐ ജിജു രാവിലെതന്നെ വിവരം…
Read More