ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണത്തിന് താഴ് വീണുവോ ? കഴിഞ്ഞ ഏതാനും മണിക്കൂറായി ലോകം ചോദിക്കുന്ന ചോദ്യമാണിത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്നും അദ്ദേഹം ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്നുമുള്ള അഭ്യൂഹങ്ങളാണ് ലോകമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) തലപ്പത്തുനിന്ന് ഷിയെ മാറ്റുകയും തുടര്‍ന്ന് വീട്ടുതടങ്കലിലാക്കിയതായുമാണ് അഭ്യൂഹം. ഉസ്ബെക്കിസ്ഥാനിലെ ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷി പോയിരുന്നു. രാജ്യത്തിന് പുറത്തുപോകുന്ന ആളുകളെ നിര്‍ബന്ധിത ക്വാറന്റീനു വിധേയരാക്കുന്ന ‘സീറോ കോവിഡ് പോളിസി’യുടെ ഭാഗമായി പ്രസിഡന്റ് മാറിനില്‍ക്കുകയാണെന്നാണ് സര്‍ക്കാര്‍ അനുകൂലികള്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്, പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. വിഷയത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ ഔദ്യോഗിക മാധ്യമത്തിന്റെയോ വിശദീകരണം പുറത്തു വന്നിട്ടില്ല. എന്നാല്‍ ഇത് കിംവദന്തികള്‍ മാത്രമാണെന്നാണ് ചില വെബ്സൈറ്റുകള്‍…
Read MoreCategory: Top News
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ് അന്തരിച്ചു ! വിട വാങ്ങിയത് ആരുടെയും മുമ്പില്‍ മുട്ടുവളയ്ക്കാത്ത നേതാവ്…
മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40നായിരുന്നു അന്ത്യം. ഹൃദയ,ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. കബറടക്കം നാളെ രാവിലെ 9ന് നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍. ആര്യാടന് ഉണ്ണീന്റേയും കദിയുമ്മയുടെയും ഒന്‍പത് മക്കളില്‍ രണ്ടാമനായി 1935 മേയ് 15നാണ് ജനനം.ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1959ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1969ല്‍ മലപ്പുറം ജില്ല രൂപവല്‍ക്കരിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റായി. 1978മുതല്‍ കെപിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1977ല്‍ നിലമ്പൂരില്‍ നിന്ന് നിയസഭയിലെത്തി. 1980ല്‍ എ ഗ്രൂപ്പ് ഇടത് മുന്നണിയില്‍. പൊന്നാനിയില്‍ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വര്‍ഷം എംഎല്‍എ ആകാതെ ഇടത് മുന്നണി മന്ത്രിസഭയില്‍ വനം തൊഴില്‍ മന്ത്രിയായി. തുടര്‍ന്ന്…
Read Moreനടക്കാന്‍ പാടില്ലാത്തതായിരുന്നു..! നടന് അവതാരകയെ അധിക്ഷേപിച്ചതിന്റെ പേരിൽ സിനിമ ബഹിഷ്കരിക്കരുത്; അഭ്യര്‍ഥനയുമായി അണിയറക്കാര്‍
കൊച്ചി: അഭിമുഖത്തിനിടെ നടന് ശ്രീനാഥ് ഭാസി യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ചട്ടമ്പി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ പ്രചാരണപരിപാടികളില്നിന്നു നടനെ ഒഴിവാക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും ‘ചട്ടമ്പി’ സിനിമയുടെ സംവിധായകന് അഭിലാഷ് എസ്. കുമാര്‍ പറഞ്ഞു. ‘ചട്ടമ്പി’ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാണാനിടയായി. അദ്ദേഹം സിനിമയിലെ ഒരു കഥാപാത്രം മാത്രമാണ്. ഇതു നിര്‍മാതാവടക്കം 150ഓളം അണിയറപ്രവര്‍ത്തകരെ സാരമായി ബാധിക്കുന്ന പ്രശ്നമാണെന്നും സിനിമ തീയേറ്ററില്‍ കാണണമെന്നും സംവിധായകന് അഭ്യര്‍ഥിച്ചു. ശ്രീനാഥ് ഭാസി സംഭവം നടന്നതിനുശേഷം അവതാരകയോടു മാപ്പപേക്ഷിച്ചെങ്കിലും അവര്‍ പരുഷമായാണ് പെരുമാറിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. പരസ്യമായി മാപ്പുപറയണമെന്ന് അവതാരക ശ്രീനാഥ് ഭാസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും സംവിധായകൻ പറഞ്ഞു. സംഭവത്തിൽ ശ്രീനാഥ് ഭാസിക്കെതിരേ കേസെടുത്തിട്ടുണ്ട്.
Read Moreകഴിഞ്ഞ ഒന്നര വര്‍ഷമായി ഓഫീസില്‍ ഹാജരായിട്ടില്ല! ആദായനികുതി വകുപ്പ് ജീവനക്കാരന് കോമയിലെന്ന് കരുതി മൃതദേഹം സൂക്ഷിച്ചത് 18 മാസം
ലക്നോ: കഴിഞ്ഞ വര്‍ഷം മരിച്ച ആദായനികുതി വകുപ്പ് ജീവനക്കാരന്റെ മൃതദേഹം അദ്ദേഹം കോമയിലാണെന്ന് കരുതി വീട്ടില്‍ സൂക്ഷിച്ചത് 18 മാസം. ഉത്തർപ്രദേശിലെ കാണ്‍പൂർ റാവത്പൂര്‍ ഏരിയയിലാണ് സംഭവം. ആദായനികുതി വകുപ്പില്‍ ജോലി ചെയ്തിരുന്ന വിംലേഷ് ദീക്ഷിത്തിന്റെ മൃതദേഹമാണ് മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ ഇത്തരത്തില്‍ വീട്ടില്‍ സൂക്ഷിച്ചത്. ഹൃദയ സംബന്ധിയായ അസുഖം മൂലം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് വിംലേഷ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് കോമയിലാണെന്ന് വിശ്വസിച്ച വിംലേഷിന്റെ ഭാര്യ ഇദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യാതെ സൂക്ഷിക്കുകയായിരുന്നു. കോമയില്‍ നിന്നുണരാനായി എല്ലാ ദിവസവും ഗംഗാ ജലവും അവര്‍ മൃതശരീരത്തില്‍ തളിക്കുമായിരുന്നു. വിംലേഷിന്റെ ഭാര്യ ഓക്സിജന്‍ സിലിണ്ടറുകള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത് പലപ്പോഴും കാണാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. പോലീസുകാരും മജിസ്ട്രേറ്റും ഉള്‍പ്പടെയുള്ള ആരോഗ്യ ഉദ്യോഗസ്ഥരുടെ സംഘം വെള്ളിയാഴ്ച റാവത്പൂര്‍ ഏരിയയിലെ ദീക്ഷിതിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിംലേഷ് കഴിഞ്ഞ…
Read Moreപ്രണയാഭ്യര്‍ഥനയുമായി യുവാവ്, ബന്ധത്തിന് താത്പര്യമില്ലെന്ന് യുവതി! പ്രണയം നിരസിച്ച യുവതിയെയും വീട്ടുകാരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കൊല്ലം: പ്രണയം നിരസിച്ചതിന് യുവതിയെയും വീട്ടുകാരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. പുനലൂര്‍ അഷ്ടമംഗലം അനുഭവനില്‍ മോഹനന് മകന് അനു മോഹന്‍ (28) ആണ് പിടിയിലായത്. വെള്ളിയാഴ്ച വെെകുന്നേരം നാലിന് പുനലൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മണിയാറില്‍ ആണ് സംഭവം. കുറച്ചു നാളായി അയല്‍വാസിയായ യുവതിയെ ഇയാള്‍ പ്രണയത്തിന്റെ പേരില്‍ ശല്യപ്പെടുത്തിയിരുന്നു. ബന്ധത്തിന് താത്പര്യമില്ലെന്ന് യുവതി അറിയിച്ചതാണ് അക്രമത്തിന് കാരണമായത്. യുവതിയുടെ വീട്ടിലേക്കെത്തിയ അനു യുവതിയെയും ബന്ധുക്കളെയും ഉപദ്രവിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസികളെയും ഇയാള്‍ കല്ലുവച്ച് തലയില്‍ ഇടിച്ചു. ഇയാളെ പിന്നീട് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreഹർത്താൽ അക്രമം! ആക്രമണ രീതി ഗറില്ലാ മോഡൽ; പെട്രോൾ ബോംബുകൾ മുൻകൂട്ടി നിർമിച്ചത്
സ്വന്തം ലേഖകൻ കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ആക്രമണങ്ങൾ ഗറില്ലാ മോഡലെന്ന് സംസ്ഥാന രഹസ്യാന്വേഷണ റിപ്പോർട്ട്. സമീപകാലത്ത് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ നടത്തിയ ഹർത്താലിനെക്കാൾ ഏറ്റവും കൂടുതൽ ആക്രമണം നടന്ന ഹർത്താലുകളിൽ ഒന്നാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസി ബസുകൾക്ക് നേരെ നടന്ന കല്ലേറ് ഒളിയാക്രമണമാണ്. 70 ബസുകളാണ് തകർത്തത്. സാധാരണ ഹർത്താലിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ഇരുചക്രവാഹനങ്ങളും ആംബുലൻസുകൾ പോലും ആക്രമിക്കപ്പെട്ടു. ഓരോ ജില്ലകളിലെയും ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങൾ അരങ്ങേറിയത്. ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നും രണ്ടോ മൂന്നോ പേരെത്തി ആക്രമണം നടത്തിയ ശേഷം മടങ്ങി പോവുകയായിരുന്നു. എന്നാൽ, അക്രമിസംഘങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ കൂടുതൽ പ്രവർത്തകരെത്തി ഇവരെ രക്ഷപ്പെടുത്തുകയും ചെയ്യും. നാറാത്ത് എൻഐഐ കേസുമായി ബന്ധപ്പെട്ട് കേരള പോലീസ് കണ്ടെത്തിയ ആക്രമണ രീതികളും ഇന്നലത്തെ ഹർത്താലിൽ നടന്നതായും റിപ്പോർട്ടുണ്ട്. പെട്രോൾ ബോംബുകൾ മുൻകൂട്ടി…
Read Moreപോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ് ! പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ
കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. 11 പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ നീക്കം.അറസ്റ്റിലായവര്‍ നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഇവരില്‍ ചിലരെ വിശദമായി ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹിക്ക് കൊണ്ടുപോകുമെന്നാണ് വിവരം. അറസ്റ്റിന് പിന്നാലെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ കലൂരിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. ഒരുപ്രത്യേക സമുദായത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ട് പ്രതികള്‍ ഹിറ്റ് ലിസ്റ്റ് തയാറാക്കിയതായി കഴിഞ്ഞ ദിവസം ഹാജരാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പ്രതികളില്‍നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസിലെ രണ്ടാം…
Read Moreപോപ്പുലര്‍ ഫ്രണ്ടിനെതിരേ ഇഡി ! പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പ്ലാനിട്ടു; കണ്ണൂര്‍ സ്വദേശി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് 120 കോടി സമാഹരിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കഴിഞ്ഞ ജൂലൈയില്‍ ബിഹാറില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ വധിക്കാന്‍ നീക്കം നടത്തിയെന്ന് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകള്‍ ലഭിച്ചെന്ന്… കേരളത്തില്‍നിന്ന് വ്യാഴാഴ്ച അറസ്റ്റിലായ കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി ഷഫീക് പായേത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഖത്തറിലെ ജോലി ചെയ്തിരുന്ന ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 120 കോടി രൂപ വിദേശത്തുനിന്ന് സമാഹരിച്ചതിന്റെ രേഖകള്‍ ലഭിച്ചെന്നും ഇഡി റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്കും തന്ത്രപ്രധാന സ്ഥലങ്ങള്‍ക്കും നേരെ ഒരേസമയം അക്രമം നടത്താനും ഭീകരവാദ സംഘങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് രൂപം നല്കി. ഈ സംഘങ്ങള്‍ക്കായി മാരകമായ ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ ശേഖരിച്ചു. പട്ന റാലിയില്‍ ജൂലായ് 12ന് പട്നയില്‍ നടന്ന റാലിക്കിടെ മോദിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക…
Read Moreസ്ത്രീത്വത്തെ അപമാനിച്ചു ! മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയ്ക്കെതിരേ കേസെടുത്തു…
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക നല്കിയ പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയ്ക്കെതിരേ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ നടനെ ചോദ്യം ചെയ്യും. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിലെ ആരോപണം. ശ്രീനാഥ് നായകനാകുന്ന ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബുധനാഴ്ച എറണാകുളത്ത് സ്വകാര്യ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ചോദ്യം ഇഷ്ടപ്പെടാത്തത് മൂലം കാമറ ഓഫാക്കാന്‍ ആവശ്യപ്പെട്ട നടന് മോശമായി സംസാരിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടും ശ്രീനാഥ് സഹകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. മരട് പൊലീസിലും വനിത കമ്മീഷനിലുമാണ് യുവതി പരാതി നല്‍കിയത്. അതിനിടെ ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി ഇന്ന് റിലീസിനെത്തും. കറിയ ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കുക വൈകിട്ട് ആറ് മണിക്കായിരിക്കും.
Read Moreഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ഗൂഢാലോചന ! പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്…
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കി കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്കറെ തോയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ഇസ്ലാമിക ഭരണം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി, സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിലൂടെ ഇവരുടെ വിപുലമായ സ്വാധീനം വെളിവാക്കപ്പെട്ടെന്നും എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു. വിവരങ്ങള്‍ രഹസ്യമായി കൈമാറാന്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിച്ചത്. റെയ്ഡില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.…
Read More