തെരുവുനായകളെക്കൊണ്ട് വഴി നടക്കാന്‍ വയ്യാതിരുന്ന പട്ടിമറ്റം ടൗണ്‍ ഇന്ന് നായ്ക്കളുടെ അഭാവത്തില്‍ ശൂന്യമാണ്. ഇരുപതിലധികം നായ്ക്കളാണ് ഇവിടെ ചുറ്റിത്തിരിയാറുണ്ടായിരുന്നത്. എന്നാല്‍ ഒന്നിനെ പോലും ഇപ്പോള്‍ കാണാന്‍ കിട്ടില്ല. പ്രദേശത്തിലെ പലയിടങ്ങളിലും പട്ടിയെ പിടിക്കാനുള്ള കുടുക്കുകള്‍ കൂടി കണ്ടെത്തിയതോടെ പട്ടിപിടുത്തക്കാര് കൂട്ടത്തോടെ ഇവയെ പിടികൂടി അട്ടിറച്ചിയാക്കിയതാവാമെന്ന സംശയമാണ് ഉയരുന്നത്. പട്ടിയിറച്ചിയും ആട്ടിറച്ചിയും തമ്മില്‍ അത്ര പെട്ടെന്ന് തിരിച്ചറിയാനാവില്ലെന്നതും സംശയം ബലപ്പെടുത്തുന്നു. സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടനയായ അനിമല്‍ ലീഗല്‍ ഫോഴ്സ് കുന്നത്തുനാട് പോലീസില്‍ പരാതി നല്കി. കുന്നത്തുനാട് പൊലീസ് സ്റ്റേഷനില്‍ പിടിച്ചെടുത്തിരിക്കുന്ന വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഗ്രൗണ്ടില്‍ പ്രസവിച്ചുണ്ടായ കുഞ്ഞുങ്ങളടക്കമുള്ള നായ്ക്കളെയാണ് കാണാതായത്. കോട്ടായില്‍ കുടുംബ ക്ഷേത്രത്തിന് പിന്നിലെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് മൂവാറ്റുപുഴ റോഡില്‍ തുടങ്ങുന്ന സൊസൈറ്റി റോഡിലേക്ക് കടക്കുന്ന വഴിയില്‍ പ്ളാസ്റ്റിക് കയര്‍ കൊണ്ടുണ്ടാക്കിയ പട്ടിയെ പിടിക്കുന്ന നിരവധി കുടുക്കുകള്‍ കെണി വച്ച നിലയില്‍…
Read MoreCategory: Top News
പറഞ്ഞത് ടൈപ്പിസ്റ്റ് ജോലി ! എത്തിപ്പെട്ടത് അന്താരാഷ്ട്ര ‘സെക്സ് ചാറ്റ്’ സംഘത്തിന്റെ കയ്യില്‍; ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് വലഞ്ഞ് നിരവധി മലയാളികള്‍…
ടൈപ്പിസ്റ്റ് വീസയുടെ പേരില്‍ ഏജന്റ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും കംബോഡിയയിലെ അന്താരാഷ്ട്ര സെക്സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്നും പരാതി. പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാര്‍ക്ക് എതിരെയാണ് പരാതിയുയര്‍ന്നിരിക്കുന്നത്. കോന്നി സ്വദേശിയായ അരുണ്‍കുമാറെന്നയാള്‍ മൂന്ന് ലക്ഷം രൂപയോളം വാങ്ങിയാണ് ആളുകളെ കംബോഡിയക്ക് അയച്ചതെന്ന് തട്ടിപ്പ് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ പാനായിക്കുളം മേത്താനം കാട്ടിലെപ്പറമ്പില്‍ വീട്ടില്‍ അന്‍ഷുല്‍മോന്‍ പറഞ്ഞു. കംബോഡിയയിലെ ചൈനീസ് കമ്പനിയുടെ നേതൃത്വത്തിലുള്ള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്സ്ചാറ്റ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയെത്തിയ അന്‍ഷുല്‍ അടക്കമുള്ള നിരവധി പേര്‍ക്ക് യുവതികളുടെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ ഐഡി നല്കി ശേഷം വിദേശികളടക്കമുള്ളവരോട് സെക്സ്ചാറ്റിന് നിര്‍ബന്ധിച്ചു. ചാറ്റ് ചെയ്ത് അവരെ വീഴ്ത്തുകയെന്നതാണ് തങ്ങള്‍ക്ക് കിട്ടിയ ജോലിയെന്നും ചാറ്റ് ചെയ്ത് ഒരാള്‍ ഏറ്റവും കുറഞ്ഞത് മുപ്പത് ഡോളറെങ്കിലും കമ്പനിക്ക് നേടിക്കൊടുക്കണമെന്നും അന്‍ഷുല്‍ പറഞ്ഞു. മലയാളികളടക്കം നിരവധി പേരാണ് ഇങ്ങനെ അന്താരാഷ്ട്ര സെക്സ്ചാറ്റ് സംഘത്തിന്റെ…
Read Moreയുവതി രണ്ടാമത് ഗർഭിണിയായത് ഭർത്താവിന് ഇഷ്ടമായില്ല;കുഞ്ഞിനെകൊല്ലാൻ പച്ചമരുന്ന് നൽകി; കോഴഞ്ചേരിയിലെ അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…
കോഴഞ്ചേരി: യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ റിമാന്‍ഡിലായ യുവാവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തേക്കുമെന്ന് പോലീസ്. അപൂര്‍വമായ കേസായതിനാല്‍ കൂടുതല്‍ വ്യക്തത കൈവരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. കുഴിക്കാല കുറുന്താര്‍ സെറ്റില്‍മെന്റ് കോളനിയില്‍ അനിത (28) മരിച്ച കേസിലാണ് ഭര്‍ത്താവ് കുറുന്താര്‍ തേവള്ളിയില്‍ ജ്യോതി നിവാസില്‍ ജ്യോതിഷ് (31) അറസ്റ്റിലായത്. അണുബാധകഴിഞ്ഞ ജൂണ്‍ 27ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സിയിലിരിക്കവേയാണ് അനിത മരിച്ചത്. മേയ് 19നാണ് അനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു അനിത. വയറ്റിലുണ്ടായ അണുബാധയെ തുടര്‍ന്നായിരുന്നു മരണം. ഗര്‍ഭസ്ഥ ശിശു വയറ്റിനുള്ളില്‍ മരിച്ചു കിടന്നതാണ് അണുബാധയ്ക്കു കാരണമായതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് ആറന്മുള പോലീസ് കേസെടുത്തത്. പരാതിമരണത്തില് സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി അനിതയുടെ മാതാപിതാക്കളായ ശ്യാമളയും മോഹനനും ആറന്മുള പോലീസിലും പരാതി നല്‍കിയിരുന്നു. അനിതയ്ക്കും ജ്യോതിഷിനും ഒന്നര…
Read Moreപ്രണയബന്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചു ! ടീച്ചറിനെ കൊലപ്പെടുത്തി വിദ്യാര്‍ഥി;ഞെട്ടിപ്പിക്കുന്ന സംഭവം…
പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന് വിസമ്മതിച്ച സ്കൂള്‍ ടീച്ചറെ കൊലപ്പെടുത്തി പ്ലസ്ടു വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം. വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ.പി.സിങ് പറഞ്ഞു. മുപ്പത് വയസ് പ്രായമുള്ള വിവാഹിതയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ടീച്ചറും വിദ്യാര്‍ഥിയുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞാല്‍ ചീത്തപ്പേരുണ്ടാകുമെന്ന് ഭയന്ന വിദ്യാര്‍ഥി ബന്ധം അവസാനിപ്പിക്കണമെന്ന് വിദ്യാര്‍ഥി ടീച്ചറോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബന്ധം തുടരാനായിരുന്നു ടീച്ചറുടെ നിര്‍ബന്ധം. സഹപാഠികളായ പെണ്‍കുട്ടികളുമായി സംസാരിക്കുന്നതും ടീച്ചറെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട ടീച്ചര്‍ കോട്വാലി പോലീസ് സ്റ്റേഷന് സമീപം തനിച്ചാണ് താമസിച്ചിരുന്നത്. കൃത്യം നടന്ന ദിവസം വിദ്യാര്‍ഥി ഇവരുടെ വീട്ടിലേക്ക് ചെല്ലുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിട്ടുണ്ട്. വീട്ടിലേക്കെത്തിയ വിദ്യാര്‍ഥി ടീച്ചറെ ഇരുമ്പ് വടിക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി…
Read Moreഎകെജി സെന്റർ ആക്രമണം; പ്രതിപക്ഷത്തിന്റെ ആരോപണം ശരിയായിരുന്നോ? ഇരുട്ടിൽതപ്പി പോലീസ് പ്രതിയെ പിടിക്കാതിരിക്കുന്നത് മനഃപൂർവമോ?
തിരുവനന്തപുരം: എകെജി സെന്ററിന് നേരേ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ യഥാർഥ പ്രതിയെ പിടികൂടാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സ്കൂട്ടറിലെത്തിയ ആൾ എകെജി സെന്ററിന് നേരേ സ്ഫോടകവസ്തു വലിച്ചെറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും യഥാർഥ പ്രതിയെ പിടികൂടാൻ പോലീസിന് സാധിക്കാത്തത് ആഭ്യന്തരവകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എകെജി സെന്ററിന് നേരേ ആക്രമണം നടത്തുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ആക്രമണത്തിന് പിന്നിൽ ഇയാൾക്ക് പങ്കുണ്ടെ ന്ന് സ്ഥിരികരിക്കുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പോലീസിനെ കുഴയ്ക്കുന്നത്എകെജി സെന്ററിന് നേരേ സ്ഫോടകവസ്തു എറിഞ്ഞ വാഹനത്തിന്റെ നന്പരോ അക്രമിയുടെ മുഖമോ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി തിരിച്ചറിയാനാകാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലിന്റെ നേതൃത്വത്തിലുള്ള…
Read Moreയേശുദാസ് അപ്പോൾ പൂസായിരുന്നോ? രോഗിയെ ഇറക്കി തിരിച്ചു വന്ന ആംബുലൻസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു; ആംബുലൻസ് ഡ്രൈവറെ നാട്ടുകാർ തടഞ്ഞുവെച്ചു; പിന്നീട് സംഭവിച്ചത്…
തൊടുപുഴ: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ വ്യക്തമായതിനെ തുടർന്ന് ഇയാളുടെ പേരിൽ കേസെടുത്തു. കാഞ്ഞിരമറ്റം കണ്ണിപ്പള്ളിൽ യേശുദാസിന്റെ (53) പേരിലാണ് പോലീസ് കേസെടുത്തത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ ഇടവെട്ടി മലയിൽ അഷ്റഫിനാണ് പരിക്കേറ്റത്. ഇയാളെ ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടോടെ ഇടവെട്ടി വലിയ ജാരത്താണ് സംഭവം. കലയന്താനിയിൽ രോഗിയെ ഇറക്കിയ ശേഷം തിരികെ വന്ന ആംബുലൻസാണ് ഓട്ടോയിൽ ഇടിച്ചത്. ഡ്രൈവർ മദ്യപിച്ചിരുന്നെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തൊടുപുഴ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് മദ്യപിച്ചിരുന്നതായി വ്യക്തമായത്. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹമോടിച്ചതിനാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
Read Moreകേബിളുകൾ വീണ്ടും വില്ലനാകുമ്പോൾ! കേബിളിൽ സ്കൂൾ ബസ് കുരുങ്ങി; പോസ്റ്റ് ഒടിഞ്ഞ് ബസിന് മുകളിൽ വീണു; അത്ഭുകരമായി രക്ഷപ്പെട്ട് വിദ്യാർഥികൾ
കൊച്ചി: മരടിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സ്കൂൾ ബസിന് മുകളിൽ വീണു. എട്ട് വിദ്യാർഥികൾ ബസിൽ ഉണ്ടായിരിക്കെയാണ് അപകടം. വൈദ്യുതി ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വൈദ്യുത പോസ്റ്റിലെ കേബിളിൽ ബസ് തട്ടിയാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്. എരൂർ സൗത്ത് എസ്ഡികെവൈ ഗുരുകുല വിദ്യാലയത്തിന്റെ ബസാണ് അപകടത്തിൽപെട്ടത്. ബസിനുള്ളിൽ ഇരുന്ന് അലറിക്കരഞ്ഞ വിദ്യാർഥികളെ നാട്ടുകാർ രക്ഷപ്പെടുത്തി സമീപത്തെ വീട്ടിലേക്ക് മാറ്റി. പിന്നീട് കുട്ടികളെ ആശ്വസിപ്പിച്ച് മറ്റൊരു വാഹനത്തിൽ സ്കൂളിലേക്ക് അയച്ചു.
Read Moreപിണറായിയെ നിയന്ത്രിക്കുന്നത് ഫാരീസ് അബൂബക്കര്‍! മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണവുമായി പി.സി. ജോർജ്
തിരുവനന്തപുരം: പീഡനക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണവുമായി പി.സി. ജോർജ്. പിണറായിയുടെ അനധികൃത നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് അമേരിക്കയിലുള്ള വിവാദ വ്യവസായി ഫാരീസ് അബൂബക്കറാണ്. മുഖ്യമന്ത്രിയുടെ അമേരിക്കൻ ബന്ധത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരേ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് പരാതി നൽകും. പിണറായി അഴിമതിക്കാരനാണെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുടെ സാമ്പത്തിക സ്ത്രോതസ് അന്വേഷിക്കണം. പിണറായിയുടെ സാമ്പത്തിക ഇടപാടുകൾ നടക്കുന്നത് വീണ വിജയന്റെ കമ്പനി വഴിയെന്ന് സംശയിക്കുന്നു. തനിക്കെതിരായ പീഡന കേസിന് പിന്നിൽ പിണറായിയും ഫാരീസുമാണ്. ഇതൊരു കള്ളക്കേസാണെന്ന് കോടതിയിൽ തെളിഞ്ഞു. കേരളത്തിൽ സർക്കാർ ഡാറ്റ കച്ചവടം നടത്തുന്നു എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. വി.എസ് അച്യുതാനന്ദൻ തന്നെ മകനെപ്പോലെയാണ് കണ്ടത്. അദ്ദേഹം സജീവമായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ, പീഡനക്കേസിൽ…
Read Moreപി.സി. തന്റെ ശത്രുവായിരുന്നില്ല, എന്നാൽ പിന്നീട് അത് സംഭവിച്ചു..! സോളാർ കേസിലെ പ്രതിയായ പരാതിക്കാരി പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: വ്യക്തമായ തെളിവുകള്‍ ഉള്ളതിനാലാണ് പി.സി. ജോർജിനെതിരേ പോലീസിൽ പരാതി നല്‍കിയതെന്ന് സോളാർ കേസിലെ പ്രതിയായ പരാതിക്കാരി. ജോര്‍ജ് തന്റെ ശത്രുവായിരുന്നില്ല. ഏറെ നാളായി അദ്ദേഹവുമായി പരിചയമുണ്ട്. എന്നാൽ ഫെബ്രുവരി 10ന് തൈക്കാട് വച്ച് ജോര്‍ജില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. ഓരോ ഫോണ്‍ കോളുകളും റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. അദ്ദേഹം ചെയ്തത് അദ്ദേഹത്തിന് നന്നായി അറിയാമെന്നും പരാതിക്കാരി പറഞ്ഞു. പരാതി നൽകാൻ മാനസികമായി തയാറെടുപ്പ് ആവശ്യമായിരുന്നു. ഇന്നാണ് അതിനുള്ള സമയം ഒത്തുവന്നത്. ജോർജ് ചോദ്യം ചെയ്യലിനായി എത്തിയത് അറിഞ്ഞിരുന്നില്ല. തന്റെ നടപടിക്ക് പിന്നില്‍ ആരുടെയും പ്രേരണയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.
Read Moreചൂടൻ രംഗങ്ങൾ! സൈറ്റുകളിൽ പ്രചരിക്കുന്നത് 40 വീഡിയോ ദൃശ്യങ്ങൾ; ദൃശ്യങ്ങളിൽ വിദ്യാർഥിനികളും; തലശേരിയിലെ വിനോദസഞ്ചാരകേന്ദ്രത്തിലെ ഒളി കാമറ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
സ്വന്തം ലേഖകൻ തലശേരി: തലശേരി നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും “ചൂടൻ രംഗങ്ങൾ’ ഒളി കാമറയിലൂടെ പകർത്തിയ സംഭവത്തിനു പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള സെക്സ് റാക്കറ്റിനും ബന്ധമുണ്ടെന്നു സൂചന. ഇവിടെ നിന്നും പകർത്തിയ 40 വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ അനുവദനീയമല്ലാത്തതും വിദേശത്ത് ലഭ്യമായതുമായ സെക്സ് സൈറ്റുകളിൽ പ്രചരിക്കുന്നത്. വീഡിയോ ദൃശ്യത്തിൽ ഉൾപ്പെട്ടവരെ ബ്ലാക്ക് മെയിൽ ചെയ്ത് ഇപ്പോഴും പണം വാങ്ങിയെടുക്കുന്നതായും സൂചനയുണ്ട്. മാനഹാനി ഭയന്നാണ് പലരും പരാതിയുമായി സമീപിക്കാത്തത്. അന്വേഷണം നിലച്ചു വിദേശ രാജ്യങ്ങളിലെ സെക്സ് സൈറ്റുകളിൽ പോലും വൈറലായ ഒളികാമറ ദൃശ്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും പകർത്തിയ സംഭവത്തിൽ പോലീസ് അന്വേഷണവും മരവിച്ചു. അറസ്റ്റ് ചെയ്തവരെ കൂടുതൽ അന്വേഷണം പോലും നടത്താതെ ജാമ്യത്തിൽ വിട്ടതും വിവാദമായിട്ടുണ്ട്. അത്യാധുനിക ഹിഡൻ കാമറകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിസാര…
Read More