ചെന്നൈ: മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് തടഞ്ഞ മക്കളെ പിതാവ് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ മധുരപ്പാക്കത്താണ് സംഭവം. 16, ഒന്‍പത് വയസുള്ള കുട്ടികളെയാണ് പിതാവ് കൊന്നത്. പിതാവ് ഗോവിന്ദരാജിനെ പോലീസ് അറസ്റ്റ് ചെയ്തതു. ഇയാള്‍ പതിവായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഗോവിന്ദരാജിന്റെ മര്‍ദനത്തില്‍ മനംനൊന്ത് മറ്റൊരു മകള്‍ ജീവനൊടുക്കിയിരുന്നു. മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെട്ട മക്കളെ ഇയാള്‍ അടിച്ച് വീഴ്ത്തിയതിന് ശേഷം മുറിയിലിട്ട് പൂട്ടി. പിന്നീടും ഇയാള്‍ മദ്യപാനം തുടര്‍ന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ മറ്റൊരു കുട്ടിയാണ് സംഭവം കണ്ടത്. കുട്ടി വിവരമറിയിച്ചതനുസരിച്ചെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പക്ഷെ മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്നും രക്ഷപെടാന്‍ ശ്രമിച്ച ഗോവിന്ദരാജിനെ നാട്ടുകാര്‍ തടഞ്ഞ് വച്ചതിന് ശേഷം പോലീസിന് കൈമാറുകയായിരുന്നു.
Read MoreCategory: Top News
അടി സക്കെ അങ്ങനെ വരട്ടെ ? തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് തൃണമൂല്‍ സ്ഥാനാര്‍ഥി കോടതിയെ സമീപിച്ചു ! പരിശോധിച്ചപ്പോള്‍ ബംഗ്ലാദേശ് പൗര
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരാതിയുമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോടതിയെ സമീപിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ ബംഗ്ലാദേശ് പൗരയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 2021-ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാവോണ്‍ ദക്ഷിണ് മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ട അലോ റാണി സര്‍ക്കാരാണ് തിരഞ്ഞെടുപ്പ് പരാജയം ചോദ്യംചെയ്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വാദംകേട്ട ശേഷമാണ് അലോ റാണി സര്‍ക്കാര്‍ ബംഗ്ലാദേശ് പൗരയാണെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തിയത്. അവര്‍ക്കെതിരെ നടപടിക്കും ജസ്റ്റിസ് ബിബേക് ചൗധരി നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പില്‍ 2000 വോട്ടിനായിരുന്നു അലോ റാണി സര്‍ക്കാര്‍ ബി.ജെ.പി സ്ഥാനാര്‍ഥി സ്വപന് മഞ്ജുംദാറിനോട് പരാജയപ്പെട്ടത്. ഇന്ത്യന്‍ നിയമങ്ങള്‍ ഇരട്ടപൗരത്വം അനുവദിക്കാത്ത കാലത്തോളം അലോ റാണി സര്‍ക്കാരിന് ഇന്ത്യന്‍ പൗരയാണെന്ന് സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നിയമ നടപടിയും നേരിടേണ്ടി വരും. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് നടപടിയെടുക്കാനും നാടുകടത്താനും കോടതി…
Read Moreസ്പിരിറ്റും സിലോൺ പേസ്റ്റും സാക്രിനും ചേരുമ്പോൾ കിക്കോട് കിക്ക്…! സംസ്ഥാനത്ത് വ്യാജ കള്ളൊഴുകുന്നു; അബ്കാരികളും എക്സൈസ് ഉദ്യോഗസ്ഥരും തമ്മിലുള്ള മാസപ്പടി സമ്പ്രദായം സജീവം…
ആലുവ: വീര്യം കൂടിയ സ്പിരിറ്റും സിലോൺ പേസ്റ്റും സാക്രിനുമെല്ലാം ചേർത്തുണ്ടാക്കുന്ന വ്യാജക്കള്ള് കേരളത്തിൽ വ്യാപകമാകുന്നു. ഇതിന്റെ ഉത്പാപാദനവും വിതരണവും കൃത്യമായി അറിയാമെങ്കിലും പ്രാദേശിക എക്സൈസ് അധികൃതർ അനങ്ങുന്നില്ലെന്ന ആക്ഷേപം ശക്തമാകുകയാണ്. പലപ്പോഴും ഇത് കണ്ടെത്താൻ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലസ്ഥാനത്തുനിന്നും എത്തേണ്ട ഗതികേടാണ്. കഴിഞ്ഞ ദിവസം ആലുവയിൽ ദേശീയ പാതയോരത്ത് മംഗലപ്പുഴ പാലത്തിനു സമീപം പ്രവർത്തിച്ചു വരുന്ന തോട്ടക്കാട്ടുകാര കള്ളുഷാപ്പിൽ നിന്നും 760 ലിറ്റർ സ്പിരിറ്റ് പിടികൂടിയതും എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ്. കള്ള് ഷാപ്പിൽ ഭൂമിക്കടിയിൽ രഹസ്യ അറ ഉണ്ടാക്കി ആണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. 350 ലിറ്റർ വ്യാജക്കള്ള് നിർമിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 1.650 കിലോ സിലോൺ പേസ്റ്റ്, കള്ളിൽ മധുരം കിട്ടാൻ വേണ്ടി ഉപയോഗിക്കുന്ന 270 ഗ്രാം സാക്രിൻ എന്നിവയുമാണ് ഇവിടെനിന്ന് പിടികൂടി കൂടിയത്. കള്ള് ഷാപ്പ് ജീവനക്കാരായഅഭിഷേക് സലീന്ദ്രൻ (26)…
Read Moreറെനീസ് വട്ടിപ്പലിശക്കാരൻ; ഭാര്യ പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാൻ മുറിയിൽ പൂട്ടിയിട്ടു; സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ വീട്ടിലേക്ക് തിരിച്ചയച്ചു; പുറത്തേക്ക് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ആലപ്പുഴ: ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ നജ്ലയുടെ ഭര്‍ത്താവ് റെനീസിന് വട്ടിപ്പലിശക്ക് വായ്പ നല്കുന്ന ബിസിനസ് ഉണ്ടായിരുന്നുവെന്ന് പോലീസ്. ഇത് സംബന്ധിച്ച രേഖകളും പണവും റെനീസിന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. നജ്ലയും കുഞ്ഞുങ്ങളും മരിച്ചതിന് പിന്നാലെ പണം പലിശയ്ക്കു നൽകിയതിന്റെ രേഖകൾ സൂക്ഷിച്ച ബാഗ് ബന്ധുവിന്റെ വീട്ടില്‍ റെനീസ് ഏല്‍പ്പിക്കുകയായിരുന്നു. കേസെടുക്കുംനിരവധി ആധാരങ്ങളും ചെക്ക് ബുക്കുകളും ഒരു ലക്ഷത്തിനടുത്ത് നോട്ടുകളും ബാഗിലുണ്ട്. വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് നജ്ലയെ കൂടുതല്‍ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വട്ടിപ്പലിശ ബിസിനസ് നടത്തിയതിനും റെനീസിനെതിരെ കേസെടുക്കും. റെനീസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതോടൊപ്പം വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി റെനീസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലാണ്. മാനസിക പീഡനംനജ്ലയെ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ്…
Read Moreകുരങ്ങുപനി മറ്റൊരു കോവിഡാവുമോ ? യൂറോപ്പില്‍ വ്യാപനം അതിവേഗത്തില്‍; സ്വവര്‍ഗാനുരാഗികളില്‍ പകര്ച്ചാത്തോത് കൂടുതല്‍…
കോവിഡ് ഭീഷണി കുറയുന്നതിന്റെ ആശ്വാസത്തില്‍ നില്ക്കുന്ന ലോകത്തിനു മേല്‍ അടുത്ത വെള്ളിടിയാവുകയാണ് കുരങ്ങു പനി. അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ആദ്യം റിപ്പോര്‍ട്ട് ചെയ്ത രോഗം ഇപ്പോള്ബെല്ജിയം, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്, സ്പെയിന്, ഇറ്റലി, യുകെ, സ്വീഡന്, പോളണ്ട് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാപിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘന. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ ഏജന്‍സികള്‍ ആശങ്കയിലാണ്. സ്പെയിനില്‍ 24 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മാഡ്രിഡ് നഗരത്തില്‍ രോഗബാധയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു സ്നാനകേന്ദ്രം പ്രാദേശിക ഭരണകൂടം അടച്ചുപൂട്ടി. പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നെത്തിയ ഒരാള്‍ക്ക് ഇസ്രായേലില്‍ രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1958ല്‍ കുരങ്ങുകളിലാണ് ആദ്യമായി രോഗം…
Read Moreചായ കുടിക്കാത്ത ഷഹനയുടെ മുറിയില്‍ കണ്ടത് ‘കുടിച്ചുവെച്ച രണ്ട് ചായക്കപ്പുകള്‍’ ! മോഡലിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് കുടുംബം…
നടിയും മോഡലുമായ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്ത് പോലീസ്.കോഴിക്കോട് റൂറല്‍ എ.സി.പി. കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ് മൊഴി രേഖപ്പെടുത്തിയത്. ഉമ്മ ഉമൈബ, സഹോദരങ്ങളായ ബിലാല്‍, നദീം, ഉമൈബയുടെ സഹോദരിയുടെ മക്കള്‍ സിദ്ദിഖ്, ജമീല എന്നിവരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. 12-ന് രാത്രിയിലാണ് ഷഹനയെ കോഴിക്കോട് പറമ്പില്‍ബസാറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടത്. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവ് സജ്ജാദ് കൊലപ്പെടുത്തിയതാണെന്നും അന്നുതന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത സജ്ജാദ് റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കെയാണ് ചെമ്പ്രകാനത്തെ ബന്ധുവീട്ടില്‍ കഴിയുന്ന ഉമ്മയുടെയും സഹോദരങ്ങളുടെയും മൊഴിയെടുക്കാന്‍ എ.സി.പി.യും സംഘവുമെത്തിയത്. വെള്ളിയാഴ്ച രാവിലെ 9.30-ന് വീട്ടിലെത്തിയ സംഘം 12.30-ഓടെയാണ് മടങ്ങിയത്. എ.എസ്.ഐ. സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിവീഷ്, വുമണ്‍ സി.പി.ഒ. മഞ്ജു, സി.പി.ഒ. പി.സ്മരുണ്‍ എന്നിവരാണ്…
Read Moreമകൾ വിധവയായെങ്കിലും കുഴപ്പമില്ല..! ഒന്നരവർഷം മനസിൽ ഒളിപ്പിച്ച ദുരഭിമാനം; 21കാരനെ ഭാര്യവീട്ടുകാര്‍ നടുറോഡില്‍ കുത്തിക്കൊന്നു
ഹൈദരാബാദ്: ഹൈദരാബാദിലെ ബീഗം ബസാറില്‍ യുവാവിനെ നാട്ടുകാര്‍ക്ക് മുന്നിലിട്ട് കുത്തി ക്കൊന്നു.ഇതരജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് 21കാരനായ നീരജ് പന്‍വാറാണ് കൊല്ലപ്പെട്ടത്. നീരജിനെ ഭാര്യവീട്ടുകാര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബീഗം ബസാറിലെ നടുറോഡില്‍ വച്ച് യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തുകയായി രുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. തിരക്കേറിയ തെരുവിലിട്ട് ഒന്നിലേറെത്തവണ നീരജിനെ അക്രമികള്‍ കുത്തുകയായിരുന്നു. നീരജും പിതാവുമൊത്ത് ബസാറിലെ ബന്ധുവിന്റെ കടയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സംഭവം. ഒരു വര്‍ഷം മുന്‍പാണ് നീരജ് മറ്റ് ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടുമാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. ബീഗം ബസാറില്‍ കച്ചവടം നടത്തുകയാണ് നീരജ്. വിവാഹത്തിന് മുന്‍പ് നീരജിന്റെ പ്രണയ ബന്ധത്തെ എതിര്‍ത്തവര്‍ തന്നെയാണ് മകനെ ആക്രമിച്ചതെന്ന് നീരജിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Read Moreഅച്ചന്‍കോവിലാര്‍ തീരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് 553 കുപ്പി വിദേശ മദ്യം ! സംസ്ഥാനത്ത് പൂട്ടിയ 68 മദ്യശാലകളും തുറക്കും…
അച്ചന്‍കോവിലാറിന്റെ തീരത്തു നിന്ന് 553 കുപ്പി വിദേശമദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു.അച്ചന്‍കോവിലാറിന് തീരത്തായി ഒമ്പത് പ്ലാസ്റ്റിക് ചാക്കിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മദ്യം . രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ത്തികപള്ളി എക്സ്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ മദ്യക്കുപ്പികള്‍ എങ്ങനെ അവിടെയെത്തി എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവില്പനശാലകളാണ് വീണ്ടും തുറക്കുന്നത്. 68 മദ്യശാലകളാണ് നേരത്തെ അടച്ചുപൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്റെ ‘മദ്യവര്ജനനയ’ത്തിന്റെ ഭാഗമായാണ് മദ്യശാലകള്‍ വീണ്ടും തുറക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കാന്‍ പൂട്ടിയ ഔട്ട് ലൈറ്റുകള്‍ പ്രീമീയം ഔട്ട്ലെറ്റുകളാക്കി തുറക്കാന്‍ ബെവ്കോ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്ട്ലെറ്റുകള് തുറക്കുന്നത്. പൂട്ടിയ ഔട്ട്ലെറ്റുകള്‍ക്ക് ലൈസന്‍സ്…
Read Moreആര്‍ക്കും വാങ്ങാം…കടന്നു വരൂ വമ്പിച്ച ഓഫര്‍ ! കെഎസ്ആര്‍ടിസി വോള്‍വോ ബസുകള്‍ വാങ്ങാന്‍ ഏവര്‍ക്കും അവസരം…
വലിയ പ്രതീക്ഷയോടെ സര്‍വീസ് തുടങ്ങിയവയാണ് കെഎസ്ആര്‍ടിസി ജന്‍ റം ബസുകള്‍. എന്നാല്‍ ഇന്ന് ഒട്ടുമിക്ക ബസുകളും കട്ടപ്പുറത്താണ്. ഇതെത്തുടര്‍ന്ന് ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10 ജന്‍ റെ വോള്‍വോ ബസുകള്‍ ആക്രി വിലയ്ക്ക് വില്ക്കാന് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷമായി ഓടിക്കാതെ തേവര യാര്‍ഡില്‍ ഇട്ടിരിക്കുന്ന 28 ബസുകളാണ് സാങ്കേതിക സമിതി പരിശോധിച്ചത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. കെ.എസ്.ആര്.ടി.സി എന്‍ജിനിയര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, തൃക്കാക്കര മോഡല്‍ എന്‍ജിനീയറിംഗ് കോളേജിലെ അദ്ധ്യാപകര്‍ എന്നിവരടങ്ങുന്ന സമിതിയാണ് വാഹനങ്ങള്‍ പരിശോധിച്ചത്. പൊളിക്കാന്‍ തീരുമാനിച്ച ബസുകള്‍ നന്നാക്കണമെങ്കില്‍ 45 ലക്ഷം രൂപ വരെ മുടക്കേണ്ടിവരും. മറ്റ് നോണ്‍ എ.സി ബസുകള്‍ 920 എണ്ണം പൊളിച്ച് വില്‍ക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 620 ബസുകള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി വഴി ലേലം ചെയ്യും.300 എണ്ണം ഷോപ്പ് ഓണ്‍…
Read Moreമഴക്കാലമായി, മുട്ട ടയറുമായി വാഹനത്തിൽ കറങ്ങേണ്ട, പിടിവീഴും… പരിശോധനയ്ക്ക് സ്ക്വാഡുകൾ
സ്വന്തം ലേഖകന്‍കോഴിക്കോട്: മഴക്കാലത്ത് അമിത വേഗത്തില്‍ കുതിക്കാന്‍ വരട്ടെ… പൂട്ടാൻ മേട്ടോര്‍ വാഹന വകുപ്പ് റെഡി.മഴക്കാലത്ത് അപകടസാധ്യത ഏറെ ആയതിനാല്‍ കര്‍ശന പരിശോധനയ്ക്കാണ് പോലീസും മേട്ടോര്‍ വാഹന വകുപ്പും ഇറങ്ങിയിരിക്കുന്നത്. നിരത്തിലിറങ്ങുന്ന ബസുകളില്‍ ഏറെയും തേയ്മാനം സംഭവിച്ച ടയറുകളാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. റോഡ് നനഞ്ഞിരിക്കുന്ന സമയങ്ങളില്‍ ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. ബസുകളില്‍ ടയറിന്റെ തേയ്മാനം, ലൈറ്റുകള്‍, വൈപ്പറുകള്‍, ചോര്‍ച്ച, വിന്‍ഡോ ഷട്ടറുകള്‍ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. കൂടുതലായി തേയ്മാനം സംഭവിച്ച ടയറുകള്‍ ഉടനടി മാറ്റണമെന്ന് ബസുകളുടെ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന തുടരും. പരിചരണമില്ലാതെ സര്‍വീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്നസ് റദ്ദ് ചെയ്യും. അതേസമയം മഴക്കാലത്തെ ഡ്രൈവിംഗ് ശ്രദ്ധിക്കണമെന്ന നിര്‍ദേശവുമായി പോലീസും രംഗത്തെത്തിയിട്ടുണ്ട്. ദേശീയപാതയില്‍ ഉള്‍പ്പെടെ വീതിക്കൂട്ടുന്ന പ്രവൃത്തികളാണ് നടക്കുന്നത്. ഇതുമൂലം ഗതാഗതകുരുക്കും രൂക്ഷമാണ്. എന്നാല്‍ സമയനഷ്ടം…
Read More