തലശേരി: ചന്ദന മോഷ്ടാവിനെ പിടിക്കാൻ ഉറക്കമൊഴിഞ്ഞ് നാട്ടുകാർ വീശിയ വലയിൽ കുരുങ്ങിയത് അർദ്ധരാത്രിയിൽ കാമുകിയെ തേടിയെത്തിയ യുവ കാമുകന്റെ ബൈക്ക്. വൈദ്യുത പോസ്റ്റിൽ ചങ്ങലയാൽ ബന്ധിച്ച ബൈക്ക് പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വഷണത്തിലാണ് യുവാവിന്റെ കാമുകിയെ തേടിയുള്ള രാത്രി സഞ്ചാരത്തിന്റെ ചുരുളഴിഞ്ഞത്. ഒരു മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന നാട്ടിലാണ് ചന്ദനക്കള്ളനെ കുടുക്കാൻ ദിവസങ്ങളോളം കാത്തിരുന്ന് നാട്ടുകാർ വിരിച്ച വലയിൽ അൽപം രാഷ്ട്രീയവുമൊക്കെയുള യുവാവ് കുടുങ്ങിയത്. പ്രദേശത്തെ വീടുകളിലെ പറമ്പുകളിൽ നിന്നും ചന്ദന മോഷണം പതിവായതോടെയാണ് നാട്ടുകാർ നിരീക്ഷണം ശക്തമാക്കിയത്. ടോർച്ചും കുറുവടിയുമായി നാട്ടുകാർ പതിയിരുന്ന ദിവസങ്ങളിലെല്ലാം റോഡരികിൽ ഒരു ബൈക്കിന്റെ സാന്നിധ്യവും പതിവായിരുന്നു. ഇതോടെ ചന്ദനക്കടത്തുകാരന്റെ ബൈക്കാണ് റോഡരുകിൽ കാണുന്നതെന്ന നിഗമനത്തിലെത്തി നാട്ടുകാർ. മതിൽചാട്ടമാണ്! ബൈക്ക് റോഡരുകിലെ വൈദ്യുതി പോസ്റ്റിൽ ചങ്ങലയിൽ ബന്ധിക്കുകയും വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. ചന്ദനക്കടത്ത് സംഘത്തിനെ വലയിൽ…
Read MoreCategory: Top News
രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന വിപ്ലവകാരികളെ ചൂണ്ടിക്കാണിക്കാന്‍ നില്ക്കുന്നില്ല ! തന്നെ ഉപദ്രവിച്ചാല്‍ അതാര്‍ക്കും ഗുണം ചെയ്യില്ലെന്ന് അര്ജുന് ആയങ്കി…
തനിക്കെതിരേ രംഗത്തു വന്ന ഡിവൈഎഫ്ഐ കണ്ണൂര്‍ ഘടകത്തിന് താക്കീതുമായി അര്ജുന് ആയങ്കി. തനിക്കെതിരെ സംഘടന ചുമത്തിയ കുറ്റങ്ങള്‍ തള്ളിക്കൊണ്ടാണ് അര്ജുന് ഫേസ്ബുക്കിലൂടെ വീണ്ടും രംഗത്തുവന്നത്. തന്നെ വീണ്ടും പൊതുസമൂഹത്തിനു മുമ്പില്‍വച്ച് വിചാരണ ചെയ്യാനാണ് ഭാവമെങ്കില്‍ പ്രതികരിക്കാന്‍ താന്‍ നിര്‍ബന്ധിതനായേക്കുമെന്നാണ് അര്ജുന് പറയുന്നത്. നേരത്തെ മെയ് ഒന്നിന് നടത്തുമെന്ന് പറഞ്ഞ് വാര്‍ത്താസമ്മേളനം ഉപേക്ഷിക്കുന്നതായും അര്ജുന് ആയങ്കി പറഞ്ഞു. കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാന്‍ ചെയ്തിട്ടില്ലെന്നും രാഷ്ട്രീയം ഉപജീവനമാര്‍ഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദര്‍ശ വിപ്ലവകാരികള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാന്‍ നില്‍ക്കുന്നില്ലെന്നും അര്ജുന് പറഞ്ഞു. അര്ജുന് ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ… ഒരു ജില്ലാ നേതാവ് ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ ആ ജില്ലാ നേതാവിനെ മെന്‍ഷന്‍ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് സംഘടന…
Read Moreവീടിനു തീപിടിച്ച് ഗൃഹനാഥനും ഭാര്യയും വെന്തുമരിച്ചു! മകള്‍ ഗുരുതരാവസ്ഥയില്‍; സംഭവം ഇന്നു പുലര്‍ച്ചെ ഇടുക്കി പുറ്റടിയില്‍; പ്രാഥമിക നിഗമനം ഇങ്ങനെ…
ഇടുക്കി: വീടിനു തീ പിടിച്ച് ഗൃഹനാഥനും ഭാര്യയും വെന്തുമരിച്ചു. മകളെ പൊള്ളലേറ്റ് ഗുരുതര നിലയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ ഒന്നരയോടെ അണക്കര പുറ്റടി ഹോളി ക്രോസ് കോളജിനു സമീപമാണ് ദാരുണ സംഭവം നടന്നത്. അണക്കര എട്ടാം മൈലിൽ ജ്യോതി സ്റ്റോഴ്സ് നടത്തി വരുന്ന രവീന്ദ്രൻ (50) , ഭാര്യ ഉഷ(45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ ശ്രീധന്യ (18) യാണ് ആശുപത്രിയിൽ ചികിൽസയിലുള്ളത്. വാടക വീട്ടിൽ താമസിച്ചിരുന്ന രവീന്ദ്രനും കുടുംബവും രണ്ടു ദിവസം മുന്‍പാണ് ഇവർ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ലൈഫ് ഭവന പദ്ധതിയിലാണ് വീടു ലഭിച്ചത്. ഒന്നരയോടെ ശ്രീധന്യ പൊള്ളലേറ്റ നിലയിൽ നില വിളിച്ച് പുറത്തേക്ക് വന്നപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത് . തുടർന്ന് ശ്രീധന്യയെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഇവർ എത്തിയ ശേഷമാണ് തീ…
Read Moreരേഷ്മ ഗൾഫിലെ സജീവ സിപിഎമ്മുകാരി! എങ്ങനെ കൊലക്കേസ് പ്രതിയായ ആർഎസ്എസുകാരന് ഒളിത്താവളം ഒരുക്കി; ഞെട്ടലില്‍ പ്രവാസി പാർട്ടിക്കാർ
സജീവൻ പൊയ്ത്തുംകടവ് കണ്ണൂർ: ഹരിദാസ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളെ ഒളിവിൽ താമസിപ്പിച്ച് വിവാദത്തിലായ രേഷ്മയ്ക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് ആവർത്തിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. അറസ്റ്റിലായ രേഷ്മയെ ജാമ്യത്തിലിറക്കി കോടതിയിൽനിന്നു കൂട്ടിക്കൊണ്ടുപോയത് ബിജെപി തലശേരി മണ്ഡലം ജനറൽ സെക്രട്ടറിയും കൗൺസിലറുമായ കെ. അജേഷാണ്. കേസിൽ ഹാജരായത് ബിജെപിയുടെ അഭിഭാഷകനാണെന്നും എം.വി. ജയരാജൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. പ്രതിയെ സംരക്ഷിച്ച സ്ത്രീക്കുവേണ്ടി ബിജെപിക്കാർ എത്തിച്ചേർന്നത് നിസാരകാര്യമല്ല. അതിനാൽ ഇക്കാര്യത്തിൽ വേറെ സംശയത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുകാരനായ പ്രതിയെ നേരത്തെ തന്നെ സ്ത്രീക്ക് അറിയാമായിരുന്നു. രേഷ്മയുടേത് സിപിഎം കുടുംബമാണെന്ന വാദവും വാസ്തവവിരുദ്ധമാണെന്ന് ജയരാജൻ പറഞ്ഞു. സൈബറിടം വ്യക്തിഹത്യ നടത്താനുള്ള ഇടമല്ല. ഒളിവിൽ കഴിയുന്നയാൾക്ക് വാടകയ്ക്ക് വീട് കൊടുത്തതിനപ്പുറം ഭക്ഷണം എന്തിന് ഉണ്ടാക്കിക്കൊടുത്തു എന്ന ചോദ്യം നിലനിൽക്കുന്പോൾ അതിൽ എല്ലാമുണ്ടെന്നും മുന്‍പുള്ള ബന്ധം ഉപയോഗിച്ചുകൊണ്ടാണ് കൊലക്കേസിൽ പ്രതിക്ക് എല്ലാ…
Read Moreലഹരിക്കൊപ്പം സെക്സും! പ്രണയതട്ടിപ്പ്; പ്രതികള്‍ക്ക് ബംഗളൂരു അധോലോകവുമായി ബന്ധം; പുതിയ കണ്ടെത്തലുകള്‍ പോലീസിനും തലവേദനയാകുന്നു
കടുത്തുരുത്തി: കടുത്തുരുത്തിയിലെ പ്രണയതട്ടിപ്പിലെ പ്രതികള്‍ക്ക് ബംഗളൂരു അധോലോകവുമായി ബന്ധം. അന്വേഷണം പുരോമിക്കുംതോറും പുതിയ കണ്ടെത്തലുകള്‍ പോലീസിനും തലവേദനയാകുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്ത നാലു പ്രതികളില്‍ ചിലര്‍ക്കാണ് ബംഗളൂരുവിലെ ചില അധോലോക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. വര്‍ഷങ്ങളായി ഈ യുവാക്കള്‍ക്ക് ഇവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ലഹരിക്കൊപ്പം സെക്സും മാര്‍ക്കറ്റ് ചെയ്യുന്ന വമ്പന്‍ ലോബിയുമായിട്ടാണ് യുവാക്കളുടെ ബന്ധമെന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. പ്രണയതട്ടിപ്പ് കേസിലെ പ്രതികളെ അന്വേഷിച്ചിറങ്ങിയ പോലീസിന് ഓരോ ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. പ്രണയ തട്ടിപ്പ് നടത്തി പെണ്‍കുട്ടികളെ കുരുക്കിലാക്കി കടത്തിക്കൊണ്ടു പോകാന്‍ വേണ്ടി മാത്രമാണ് പിടിയിലായ യുവാക്കളെല്ലാം ഈ മേഖലയിലെത്തി മാസങ്ങളും വര്‍ഷങ്ങളും തങ്ങിയിരുന്നതെന്ന കാര്യത്തില്‍ പോലീസിന് ഭിന്നാഭിപ്രായങ്ങളില്ല. എന്നാല്‍ ഇതേ ആവശ്യത്തിനായെത്തിയ യുവാക്കള്‍ക്ക് ഇതിനുള്ള സാമ്പത്തിക സഹായങ്ങള്‍ എവിടെ നിന്നാണ് ലഭിക്കുന്നതെന്ന…
Read Moreഇതുവരെ പ്രവർത്തിച്ചത് സിപിഎമ്മിനുവേണ്ടി! കള്ളക്കഥ പ്രചരിപ്പിക്കുന്നുവെന്ന് കുടുംബം; സിപിഎമ്മിനെ പ്രതിരോധിക്കുന്ന വാദങ്ങളുമായി രേഷ്മയുടെ കുടുംബം
കണ്ണൂർ: ഇതുവരെ പ്രവർത്തിച്ചത് സിപിഎമ്മിനുവേണ്ടിയാണെന്നും ഇപ്പോൾ അവർതന്നെ കള്ളക്കഥകൾ പടച്ചുവിടുകയാണെന്നും രേഷ്മയുടെ കുടുംബം വ്യക്തമാക്കി. സിപിഎമ്മിനെ പ്രതിരോധിക്കുന്ന വാദങ്ങളാണു രേഷ്മയുടെ കുടുംബം ഉയർത്തുന്നത്. ഭർത്താവിന്റെ അറിവോടെ തന്നെയാണു രേഷ്മ വീടു നൽകിയതെന്നും സദാചാരപ്രശ്നങ്ങളുടെ മറവിൽ കടന്നാക്രമണം നടത്തുന്ന സിപിഎം സൈബർ സഖാക്കളോടു വീട്ടുകാർ വ്യക്തമാക്കുന്നു. സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നതെല്ലാം കള്ളക്കഥകളാണ്. നിജിൽദാസുമായി രേഷ്മയ്ക്ക് ഒരു ബന്ധവുമില്ല. രേഷ്മയുടെ സുഹൃത്തിന്റെ ഭർത്താവ് എന്ന നിലയ്ക്കാണു വീടു നൽകിയതെന്നാണു രേഷ്മയുടെ അച്ഛൻ രാജൻ പറയുന്നത്. ഇവർ കുട്ടിക്കാലം മുതൽ ഉറ്റസുഹൃത്തുക്കളായിരുന്നു. എഗ്രിമെന്റ് എഴുതിവാങ്ങിയാണു വീടു നൽകിയത്. അതേസമയം, വ്യക്തിഹത്യ നടത്തുന്നതിനെതിരേ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നു രേഷ്മയുടെ അഭിഭാഷകൻ വ്യക്തമാക്കി. പിണറായി വിജയന്റെ വീടിന്റെ തൊട്ടടുത്ത് കൊലക്കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞതിന്റെ സുരക്ഷാവീഴ്ചയും നാണക്കേടും മറയ്ക്കാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നാണു കുടുംബം പറയുന്നത്. പ്രശാന്തിന്റെ വീട്ടുകാരും സിപിഎം അനുഭാവികളാണ്. രണ്ടുവർഷം മുന്‍പ്…
Read Moreശ്രീറാം വെങ്കിട്ടരാമന് വിവാഹിതനാകുന്നു! വധു ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്…
മുന്‍ ദേവികുളം സബ് കളക്ടറും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന് വിവാഹിതനാകുന്നു. ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ആണ് വധു. വിവാഹം അടുത്തയാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വെച്ച് നടത്തുമെന്നാണ് വിവരം. അടുത്ത ബന്ധുക്കള്‍ മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുക. എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനും രേണു രാജും സിവില്‍ സര്‍വീസിലേക്ക് എത്തുന്നത്. 2012 ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്. ദേവികുളം സബ് കളക്ടറായി ജോലി ചെയ്യവെ സ്വീകരിച്ച നടപടികള്‍ വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു. പിന്നീട് 2019ല്‍ ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്ത്തകന് കെഎം ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. കാര്‍ ഓടിച്ചത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണെന്നുമായിരുന്നു ശ്രീറാമിന്റെ മൊഴി. ഈ കേസില്‍ സസ്പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെ 2020…
Read Moreപതിനേഴുകാരിയെ ഗര്‍ഭിണിയാക്കിയ 12കാരന് പിടിയില്‍ ! പതിനേഴുകാരി പെണ്‍കുഞ്ഞിന് ജന്മം നല്കി…
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 12കാരന് പിടിയിലായി. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഏപ്രില്‍ 17ന് മാതാപിതാക്കള്‍ പതിനേഴുകാരിയെ രാജ മിരാസുദര് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരാണ് ഒമ്പത് മാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അവള് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 12കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരും സ്കൂള്‍ പഠനം ഉപേക്ഷിച്ചവരാണെന്നും ഒരേ അയല്പക്കത്താണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ ഇത് വിശ്വാസയോഗ്യമാണോ എന്നതില്‍ സംശയമുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. തന്റെ വീടിന്റെ അടുത്ത വീട്ടിലെ കുട്ടിയാണ് പീഡിപ്പിച്ചതെന്ന് പോലീസിനോട് പെണ്‍കുട്ടി സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ 12കാരനെ തഞ്ചാവൂരിലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. പോക്സോ നിയമപ്രകാരമാണ് 12കാരനെതിരെ…
Read Moreസ്കൂളിൽ പോയ പെണ്‍കുട്ടിയെ..! പ്ലസ് വൺ വിദ്യാർഥിനിയെ പോലീസുകാരൻ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ശക്തി പോരെന്ന്; ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…
കോട്ടയം: വൈക്കം തലയോലപ്പറന്പ് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാർഥിനിയെ അയൽവാസിയായ പോലിസുകാരൻ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ഉൗർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഉന്നത പോലീസ് അധികൃതർക്ക് പരാതി നൽകി. സ്കൂളിൽ പോയ പെണ്‍കുട്ടിയെ കാറിൽ കയറ്റിയ ശേഷം സ്പ്രേ അടിച്ചപ്പോൾ പെണ്‍കുട്ടി ബോധരഹിതയായെന്നും തുടർന്ന് പോലീസുകാരൻ പെണ്‍കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. തുടർന്ന് കാറിൽ കയറ്റി സ്കൂളിനു സമീപത്ത് ഇറക്കിവിട്ടുവെന്നുമാണ് പോലിസിനു നൽകിയ പരാതിയിൽ പറയുന്നത്. ചൈൽഡ് ലൈൻകാർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയെ ശിശു സംരക്ഷണ സമിതി സമീപിച്ചിരുന്നു. പെണ്‍കുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോയെന്നുള്ള കാര്യം വെളിപ്പെട്ടതോടെയാണ് ശിശു സംരക്ഷണ സമിതി പോലീസിൽ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം ഒതളങ്ങ കഴിച്ച് സമീപവാസിയായ കൂട്ടുകാരികളിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുകയും ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വ്യാപകമായി ആരോപണമുയർന്ന…
Read Moreവേറെയും സംഭവങ്ങൾ! പ്രണയ തട്ടിപ്പില്‍ പോലീസിന്റെ അന്വേഷണവും നാട്ടുകാരുടെ ജാഗ്രതയും ശക്തം; ലക്ഷ്യം പെണ്‍കുട്ടികള്‍ മാത്രമല്ല; രഹസ്യ വിവരം ഇങ്ങനെ…
കടുത്തുരുത്തി: പ്രണയ തട്ടിപ്പില്‍ പോലീസിന്റെ അന്വേഷണവും നാട്ടുകാരുടെ ജാഗ്രതയും ശക്തമായതോടെ ഈ ലക്ഷ്യത്തിനായി നാട്ടിലെത്തിയ സംഘാംഗങ്ങളില്‍ പലരും നാട്ടിലേക്കു മടങ്ങിയതായി രഹസ്യ വിവരം. ഇതു സംബന്ധിച്ച പോലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണവും ശക്തമായി നടക്കുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കടുത്തുരുത്തിയില്‍ അടുത്ത നാളുകളിലുണ്ടായ സംഭവ വികാസങ്ങള്‍ സംബന്ധിച്ചു വിവരങ്ങള്‍ ഏറേ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ശക്തമാകാന്‍ പോലീസിന്റെ അലസതയും വഴി വച്ചുവെന്നു നാട്ടുകാര്‍ ആരോപിച്ചിരുന്നു. അവരെ പിടികൂടിയതോടെ ആഴ്ച്ചകള്‍ക്ക് മുമ്പ് കടുത്തുരുത്തിയിലെ ഒരു ആരാധനാലയത്തിലെ അധികാരികള്‍ പുറത്ത് നിന്നുള്ള ചില ചെറുപ്പക്കാരുടെ സാന്നിദ്ധ്യവും പ്രവര്‍ത്തനങ്ങളും അസ്വസ്ഥതയുണ്ടാക്കുന്നതായും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപെട്ട് കടുത്തുരുത്തി എസ്എച്ച്ഒയ്ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യമൊന്നും അന്വേഷണം നടത്താന്‍ പോലീസ് തയാറായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. പിന്നീട് ചില യുവാക്കളെ പെണ്‍കുട്ടികള്‍ക്കൊപ്പം നാട്ടുകാര്‍ പിടികൂടിയതോടെയാണ് ഇക്കാര്യത്തില്‍ അന്വേഷണത്തിന് പോലീസ് തയാറായത്. വേറെയും…
Read More