15 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനും മറ്റ് നാലുപേര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. ആല്‍വാര്‍ ജില്ലയിലെ രാജ്ഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍മീണയുടെ മകന് ദീപക് മീണയാണ് കേസിലെ പ്രധാനപ്രതി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് 15 ലക്ഷം രൂപയും ആഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയില്‍ അഞ്ച് പ്രതികളില്‍ ഒരാളായ വിവേക് ശര്‍മയ്ക്കെതിരെ കേസ് എടുത്തതായി മാണ്ഡവാര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നാഥുലാല്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതതെന്ന് പോലീസ് പറഞ്ഞു. തന്റെ ജനപ്രീതി ഇഷ്ടപ്പെടാത്തവര്‍ കെട്ടിച്ചമച്ച കേസാണിതെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എംഎല്‍എ പറയുന്നത്. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. 2021 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ…
Read MoreCategory: Top News
നിരക്ക് വർധിപ്പിക്കാൻ ധാരണ; സ്വകാര്യ ബസ് സമരം പിൻവലിച്ചു
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ആന്റണി രാജുവും ബസ് ഉടമകളുടെ സംഘടന ഭാരവാഹികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ധാരണയായത്. നിരക്ക് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസ് ഉടമകള്‍ പറഞ്ഞു. എന്നാല്‍ വര്‍ധനവ് എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാവിലെയാണ് ചര്‍ച്ച നടന്നത്. പ്രശ്നം പരിഹരിക്കുമെന്നും നടപടി ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വാഹന നികുതി ഒഴിവാക്കുന്നതുൾപ്പടെയുള്ള ആശങ്കകൾ മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
Read Moreവെടിയേറ്റു മരിച്ച സനല്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മാതൃ സഹോദരന്റെ മകന് ! ഒരു വര്‍ഷത്തിനിടെ കുടുംബത്തില്‍ രണ്ടാം ദുരന്തം…
ഇടുക്കി മൂലമറ്റത്ത് തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്ന് വെടിയേറ്റ് മരിച്ച സനല്‍ സാബുവിന്റെ കുടുംബത്തില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥ. കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്രയേലില്‍ വച്ച് ഹമാസ് തീവ്രവാദികളുടെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മാതൃസഹോദരന്റെ മകനാണ് കൊല്ലപ്പെട്ട സനല്‍. കീരിത്തോട്ടില്‍ അര കിലോമീറ്ററില്‍ ചുറ്റളവിലാണ് സനലും സൗമ്യയും താമസിച്ചിരുന്നതും. സൗമ്യയുടെ മാതാവ് സാവിത്രിയുടെ മൂത്ത സഹോദരനാണ് സനലിന്റെ പിതാവ് സാബു. കഴിഞ്ഞ വര്‍ഷം സൗമ്യ മരിച്ചപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കുമായി ഓടി നടന്നത് സനലായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം ബസ് കണ്ടക്ടറായി ജോലി നോക്കുകയായിരുന്ന സനലിനെപ്പറ്റി നാട്ടുകാര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്. സൗമ്യയുടെ മരണം സംഭവിച്ച് ഒരു വര്‍ഷംപോലും തികയും മുമ്പ് സനലും പോയതിന്റെ ആഘാതത്തിലാണ് വീട്ടുകാര്‍. ശനിയാഴ്ച രാത്രി 9.40 നു മൂലമറ്റം ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. മൂലമറ്റം സ്വദേശി മാവേലി പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്ട്ടിന് (കുട്ടു-26) ആണ് സനലിനെയും…
Read Moreസജി ചെറിയാന് പെരുങ്കള്ളനോ ? മന്ത്രിയുടെ സ്വത്ത് എങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ 32 ലക്ഷത്തില്‍ നിന്ന് അഞ്ചുകോടിയായി…
തനിക്ക് അഞ്ചുകോടിയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തിയ മന്ത്രി സജി ചെറിയാന് പുലിവാലു പിടിച്ചിരിക്കുകയാണ്. 32 ലക്ഷത്തില്‍ നിന്ന് തന്റെ സ്വത്ത് അഞ്ചു കോടിയായി വര്‍ധിച്ചതില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ വിജിലന്‍സിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും ലോകായുക്തയ്ക്കും പരാതി നല്കി. 2021-22 സാമ്പത്തിക വര്‍ഷം 32 ലക്ഷമായിരുന്ന സമ്പാദ്യം ഇപ്പോള്‍ അഞ്ചു കോടിയായി വളര്‍ന്നതിനു പിന്നില്‍ അഴിമതിയാണെന്ന് ആരോപിച്ചാണു പരാതി. ‘2021ല്‍ ചെങ്ങന്നൂരില്‍നിന്നു നിയമസഭയിലേക്കു മത്സരിച്ച സജി ചെറിയാന് നാമനിര്‍ദ്ദേശപത്രിക നല്കിയപ്പോള് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയാണ് തന്റെ സ്വത്തെന്നു ബോധിപ്പിച്ചിരുന്നു. എന്നാല്‍, കെ റെയില്‍ സമരവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി തന്റെ സ്വത്ത് അഞ്ച് കോടിയിലധികം വരുമെന്നു മന്ത്രി വ്യക്തമാക്കി. മറ്റു ബിസിനസുകള്‍ ചെയ്യുന്നതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നിരിക്കെ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തു സ്വത്തു സമ്പാദിച്ചതാണെന്നു സംശയിക്കാം.…
Read Moreഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു! അച്ഛനും മകളും മരിച്ചു; സമീപമുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനത്തിനും തീപിടിച്ചു
വെല്ലൂർ: ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ച് തമിഴ്നാട്ടിൽ അച്ഛനും മകളും മരിച്ചു. തമിഴ്നാട് വെല്ലൂരിലാണു സംഭവം. ദുരൈവർമ, മകൾ മോഹനപ്രീതി എന്നിവരാണു മരിച്ചത്. വീടിന്റെ വരാന്തയിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജു ചെയ്യാനായി വച്ചിരുന്നു. പുലർച്ചെയോടെ സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു തീ പടർന്നു. സമീപമുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനത്തിനും തീപിടിച്ചിരുന്നു. തുടർന്നു വീട്ടിലേക്കു തീ പടർന്നതോടെ പുറത്തുകടക്കാനാകാതെ ശുചിമുറിയിൽ അഭയം തേടിയ അച്ഛനും മകളും ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. വെല്ലൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Read Moreആക്രമണത്തിന് കാരണവാക്കുതർക്കമോ? ഇടുക്കിയിൽ യുവാക്കൾക്കുനേരെ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മൂലമറ്റം: ഇടുക്കിയിൽ യുവാക്കൾക്കുനേരെ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് ജീവനക്കാരനായ കീരിത്തോട് സ്വദേശി സനൽ ബാബുവാണ് കൊല്ലപ്പെട്ടത്. മൂലമറ്റം സ്വദേശി പ്രദീപിനാണ് ഗുരുതരമായി പരിക്കേറ്റത്. കാറിലെത്തിയ സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മൂലമറ്റം ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. പ്രതി മാർട്ടിൻ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreഉദ്യോഗാര്‍ഥികളെ കാത്ത് തട്ടിപ്പിന്റെ ‘കിക്ക് ‘! ബിവറേജസ് കോര്പറേഷന് തട്ടിപ്പുകാരുടെ ഇഷ്ടമേഖല; കരാര്‍ നിയമനത്തിന്റെ പേരില്‍ വ്യാജ ഉത്തരവുകള്‍ റെഡി
സ്വന്തം ലേഖകന്‍ കോഴിക്കോട്: കേരളാ ബീവറേജസ് കോര്‍പറേഷന്റെ പേരില്‍ നിയമനവുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് നടക്കുന്നതായി പോലീസ്. ഉദ്യോഗാര്‍ഥികള്‍ക്ക് ബീവറേജസ് കോര്‍പറേഷനില്‍ ഓഫീസ് അറ്റന്‍ഡന്റ് നിയമനം തരാമെന്ന വ്യാജ വാഗ്ദാനം നല്കി പണം തട്ടുന്നതായാണ് ആക്ഷേപം. കൂടുതല്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചും വ്യാജ ഉത്തരവ് നല്‍കിയും തട്ടിപ്പ് നടത്തുന്ന വിവരം ലഭിച്ചിട്ടുള്ളതായി ബീവറേജസ് കോര്പറേഷന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പിഎസ്സി റാങ്ക് പട്ടികയില്‍ നിന്ന് മാത്രമാണ് കോര്‍പറേഷനില്‍ നിയമനങ്ങള്‍ നടത്തുന്നത്. ബീവറേജസ് കോര്‍പറേഷനില്‍ സ്റ്റാഫ് പാറ്റേണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്റ്റാഫ് പാറ്റേണ്‍ വന്നതോടെ സ്ഥാനക്കയറ്റത്തിനും സ്ഥലംമാറ്റത്തിനുമെല്ലാം ഏകീകൃതരൂപം വരും. ബീവറേജസ് കോര്‍പറേഷനില്‍ 519 പുതിയ തസ്തികയും വരും. റാങ്ക് ലിസ്റ്റ് മുഖേന 258 പേര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 261 പേര്‍ക്കും നിയമനം നല്കുമെന്നറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍…
Read Moreഭാര്യ മട്ടൻ കറി വച്ച് നൽകിയില്ല! പരാതി പറയാൻ വിളിച്ചയാളെ പോലീസ് പൊക്കി; ആദ്യം പോലീസുകാര്‍ തമാശയായി കണ്ടു തള്ളിക്കളഞ്ഞു; എന്നാല്‍…
ഹൈദരാബാദ്: ഭാര്യ മട്ടന്‍ കറി വച്ചു നല്‍കുന്നില്ലെന്ന പരാതി പറയാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് ശല്യപ്പെടുത്തിയയാള്‍ അറസ്റ്റില്‍. തെലുങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ ഹോളി ദിനത്തിലാണ് ഏറെ അസാധാരണമായ സംഭവം നടന്നത്. നവീന്‍ എന്ന യുവാവാണ് പരാതിക്കാരന്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ആറ് പ്രാവശ്യം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ആദ്യം പോലീസുകാര്‍ ഇത് തമാശയായി കണ്ടു തള്ളിക്കളഞ്ഞു. എന്നാല്‍ തുടര്‍ച്ചയായി കോളുകള്‍ വന്നതോടെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഐപിസി സെക്ഷന്‍ 290, 510 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
Read Moreലേബർ മുറിയിൽ യുവതിക്ക് മരുന്ന് മാറി നൽകി; ആളുമാറി നൽകിയത് അപസ്മാരത്തിനുള്ള ഗുളിക; ഒരേ പേരിൽ രണ്ടു ഗർഭിണികൾ വന്നാൽ ഇങ്ങനെയോ! ആലപ്പുഴ മെഡിക്കൽ കോളജ് അപ്രശസ്തിയിൽ മുന്നിൽ…
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലേബർ മുറിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മരുന്ന് മാറി നൽകിയതായി ബന്ധുക്കളുടെ പരാതി. പത്തനംതിട്ട മുത്തുപറമ്പിൽ നാസറാണ് അമ്പലപ്പുഴ പോലീസിനും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്. നാസറിന്റെ മരുമകൾ സിയാനയെ കഴിഞ്ഞ 21 നാണ് പ്രസവസംബന്ധമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ സിയാനയെ ലേബർമുറിയിലേക്ക് മാറ്റി. സിയാന തൈറോയിഡിന്റെ മരുന്ന് ഉപയോഗിച്ചിരുന്നു. പുലർച്ചെ സിയാനക്ക് മരുന്നു കൊടുത്തതിന് ശേഷം അബോധാവസ്ഥയിലായി. തുടർന്നാണ് മരുന്ന് മാറി നൽകിയ വിവരം അറിയുന്നത്. മറ്റൊരു സിയാനയേയും ലേബർമുറിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നു. ഇവർക്ക് നൽകേണ്ട മരുന്ന് ആളുമാറി നൽകിയതാവാമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആദ്യം മറച്ചുവച്ചെങ്കിലുംമരുന്നുമാറി നൽകിയവിവരം ആദ്യം ആശുപത്രി അധികൃതർ ബന്ധുക്കളിൽ നിന്നും മറച്ചുവച്ചെങ്കിലും പിന്നീട് അറിയിക്കുകയായിരുന്നു. ട്യൂബിട്ട് ഗുളിക പുറത്തെടുത്തെന്നും ആശങ്കയ്ക്ക്…
Read Moreകലയുടെ കലയിൽ വീഴുന്നത് റിട്ടയേർഡ് ഉദ്യോഗസ്ഥർ; കൂടെ താമസിപ്പിച്ച് പണം കവർന്നെടുത്ത ശേഷം ഇവരെ ഉപേക്ഷിക്കും;ഇരയായി യുവാക്കളും; ഞെട്ടൂരിലെ കല നായർ തട്ടിപ്പിലെ ഒരു’ത്തീ’…
വെന്പായം: വിവിധ സ്ഥലങ്ങളിൽ താമസിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സ്ത്രീയെ നെടുമങ്ങാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വഷണ സംഘം അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുളനട ഞെട്ടൂർ ,സന്തോഷ് ഭവനിൽ കല.ടി.നായർ (54) ആണ് അറസ്റ്റിൽ ആയത്. 2012 മുതൽ 2017 വരെ വട്ടപ്പാറ ,വെമ്പായം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് താമസിച്ചു വരവെ റെയിൽവെയിൽ ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം നൽകി 15 പവൻ സ്വർണവും 1 ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചതായി വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിനെ തുടർന്ന് 5 വർഷമായി മുങ്ങി നടന്ന സ്ത്രീയാണ് പിടിയിലായത്. ആഡംബര വീടുകൾ വാടകയ്ക്ക് എടുത്ത്… ഈ കാലയളവിൽ തന്നെ മറ്റു പലരിൽ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിപ്പു നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ട്. തട്ടിപ്പു നടത്തി ഇവിടെ നിന്നും മുങ്ങിയ ഇവർ…
Read More