സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്നാം തീയതിയും മദ്യശാലകൾക്ക് പ്രവർത്തനാനുമതി നൽകി സംസ്ഥാനത്തെ മദ്യനയത്തിൽ സമഗ്ര മാറ്റങ്ങൾ വരുത്താൻ സർക്കാർ ആലോചിക്കുന്നു. ടൂറിസം മേഖലയിൽ കൂടുതൽ മദ്യശാലകൾ അനുവദിക്കും. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നു കള്ളുഷാപ്പുകൾക്കുള്ള ദൂരപരിധി കുറയ്ക്കണമെന്ന ശിപാർശയും സർക്കാർ പരിഗണിക്കുന്നു. പുതിയ മദ്യനയം മാർച്ച് 25നു പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഒന്നാം തീയതിയിൽ മദ്യശാലകൾക്ക് ഏർപ്പെടുത്തിയിരുന്ന അവധി എടുത്തു മാറ്റണമെന്ന് ബെവ്കോയും ബാറുടമകളും നേരത്തെ മന്ത്രിതല സമിതിയിൽ ആവശ്യപ്പെട്ടിരുന്നു. ഒന്നാം തീയതി അവധിയാണെങ്കിലും കരിഞ്ചന്തയിൽ മദ്യം സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതു പരിഗണിച്ചാകും ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക. ടൂറിസം മേഖലയിൽ കൂടുതൽ മദ്യശാലകൾ അനുവദിക്കണമെന്ന ആവശ്യം ടൂറിസം വകുപ്പാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. കള്ളുഷാപ്പുകൾക്കും ബാറുകൾക്കും മേഖലയിൽ അനുമതി ലഭിച്ചേക്കും. ഗുണനിലവാരം ഉറപ്പാക്കുന്നവർക്കു മാത്രമാകും ലൈസൻസ് പുതുക്കി നൽകുക.ബെവറ്ജിസ് കോർപ്പറേഷനു കീഴിലുള്ള ഔട്ട് ലെറ്റുകളിൽ ജോലി…
Read MoreCategory: Top News
നേരറിയാൻ ജിയോളജി വകുപ്പ്..! കൊയ്ത്തു കഴിഞ്ഞ പാടത്തും സമീപത്തെ കിണറകളും നിറഞ്ഞു കവിയുന്നു; പാടത്തിനു മുകളിലെ പാറമട ജലബോംബെന്ന് നാട്ടുകാർ; പരുവാശേരിയിലെ സംഭവം ഇങ്ങനെ…
വടക്കഞ്ചേരി: പരുവാശേരി പല്ലൂർപറന്പ് പാടത്ത് വെള്ളം നിറയുന്ന പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താൻ റവന്യൂ അധികൃതർ ജിയോളജി വകുപ്പിന്റെ സഹായം തേടി. സ്ഥലത്തു വിശദമായ പരിശോധന നടത്തി ഉറവകളുടെ ഉറവിടങ്ങളും അതു മൂലം ഭാവിയിൽ എന്തെങ്കിലും ഭവിഷ്യത്തുകൾ പ്രദേശത്ത് ഉണ്ടാകുമോ എന്ന് ആശങ്കകളും അകറ്റാനാണ് ജിയോളജി വകുപ്പിന്റെ സേവനം തേടിയിട്ടുള്ളത്. പാടത്തും പറന്പിലും വെള്ളം നിറയുന്നതു സംബന്ധിച്ച് വടക്കഞ്ചേരി രണ്ട് വില്ലേജ് ഓഫീസർ സുരേഷ് ബാബു തഹസിൽദാർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. പാടത്തിനു മുകളിലായി കുന്നിൻപുറത്ത് ഉപയോഗിക്കാതെ കിടക്കുന്ന കരിങ്കൽ ക്വാറിയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമം ഇതുവരേയും വിജയിച്ചിട്ടില്ല. ഒരാഴ്ചയോളം പന്പിംഗ് നടത്തിയിട്ടും എട്ടടി മാത്രമാണ് ജലനിരപ്പ് താഴ്ന്നത്. ക്വാറിയിൽ മുപ്പതടിയെങ്കിലും വെള്ളമുണ്ട്. പന്പ് ചെയ്യുന്ന വെള്ളം മറ്റൊരു ഭാഗത്തേക്കാണ് വിടുന്നത്. അവിടേയും വെള്ളം നിറഞ്ഞു. ഇവിടെ പ്രവർത്തിക്കുന്ന പുതിയ ക്വാറിയിൽ പാറകൾ പൊട്ടിക്കുന്പോൾ പഴയ…
Read Moreമകനെ ഉപേക്ഷിച്ച് കൈയ്യില്‍ കിട്ടിയ സ്വര്‍ണവുമായി വീട്ടമ്മ ഫേസ്ബുക്ക് കാമുകനൊപ്പം മുങ്ങി ! സംഭവം വടുതലയില്‍…
മകനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം സ്ഥലംവിട്ട വീട്ടമ്മ പിടിയില്‍. അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരിയും ഇവരുടെ കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍ മുഹമ്മദ് നിസാറും(26) ആണ് പിടിയിലായത്. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും പൂച്ചാക്കല്‍ പോലീസാണ് ഇവരെ പിടികൂടിയത്. യുവതി വിവാഹിതയും അഞ്ച് വയസുകാരന്റെ അമ്മയുമാണ്. മകനെ ഉപേക്ഷിച്ച് പോയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി 27നാണ് വടുതലയിലെ വീട്ടില്‍ നിന്നും യുവതിയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിനൊപ്പം പോയതെന്ന് വ്യക്തമായി. എന്നാല്‍ ഇവര്‍ പിന്നീട് ഫോണ്‍ ഓഫാക്കിയതോടെ അന്വേഷണം വഴിമുട്ടി. ഇതോടെ ചേര്‍ത്തല ഡിവൈഎസ്പി ടി.ബി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കേരള-…
Read Moreമുപ്പതടി താഴ്ചയുള്ള കിണറ്റിൽ മൂന്നുവയസുകാരി വീണു, കൂടെ ചാടി അമ്മൂമ്മയും;കുട്ടിയെ ഉയർത്തി മോട്ടോർ പൈപ്പിൽ തൂങ്ങിക്കിടന്നു; രാജപുരത്തെ സംഭവം ഇങ്ങനെ…
രാജപുരം: കള്ളാര്‍ ആടകത്ത് കിണറ്റില്‍ വീണ മൂന്നുവയസുകാരിക്ക് വല്യമ്മയുടെ കരുതലില്‍ പുനര്ജന്മം. ജിസ്മിയുടെയും ഷിജിലിന്റെയും മകളായ റെയ്ച്ചലാണ് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. ഉച്ചകഴിഞ്ഞ് വല്യമ്മ ലീലാമ്മയ്ക്കൊപ്പം അയല്‍വീടിനു സമീപത്ത് കളിക്കുന്നതിനിടെയാണ് റെയ്ച്ചല്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണത്. അയല്‍വാസിയായ കൊടക്കാട്ടുകുടിയില് മേരിയുടെ 30 അടി താഴ്ചയും എട്ടടിയോളം വെള്ളവുമുള്ള ആള്‍മറയുള്ള ചതുര കിണറ്റിലാണ് കുട്ടി വീണത്. ഒപ്പമുണ്ടായിരുന്ന ലീലാമ്മ ഉടന്‍തന്നെ കിണറ്റിലേക്കു ചാടി കുട്ടിയെ ചേര്‍ത്തുപിടിക്കുകയായിരുന്നു. കുട്ടിയെ കൈകൊണ്ട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കിണറ്റിലെ മോട്ടോറിന്റെ പൈപ്പില്‍ പിടിച്ച് അരമണിക്കൂറിലധികം നേരമാണ് ലീലാമ്മ വെള്ളത്തില്‍ നിന്നത്. ഇതിനകം കുറ്റിക്കോലില്നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ റസ്ക്യൂ നെറ്റ് കിണറ്റിലിറക്കി ആദ്യം കുഞ്ഞിനെയും തുടര്‍ന്ന് ലീലാമ്മയെയും കരയ്ക്ക് കയറ്റുകയായിരുന്നു.
Read Moreഅവര്‍ പുറപ്പെട്ടിട്ടുണ്ട്, പക്ഷേ..! യുദ്ധഭൂമിയില്‍നിന്നു മടങ്ങിയെത്തുന്ന മക്കളെയും കാത്ത് പ്രാര്‍ഥനയോടെ മൂന്നാറിലെ മൂന്നു കുടുംബങ്ങള്‍; ഒപ്പം നാടും
മൂന്നാർ: യുദ്ധഭൂമിയില്‍നിന്നും മടങ്ങിയെത്തുന്ന മക്കളെയും കാത്ത് മൂന്നാറിലെ മൂന്നു കുടുംബങ്ങൾ പ്രാർഥനയിലാണ്. യുക്രയ്നില്‍ പഠിക്കുന്ന മക്കള്‍ സുഖമായി മടങ്ങി വരണേയെന്ന പ്രാര്‍ഥനയില്‍ നാടും ഒപ്പമുണ്ട്. ഇന്ത്യന്‍ എംബസിയുടെയും ഭരണകൂടത്തിന്റെ ഇടപെടലുകളും ഒപ്പം നില്ക്കുന്ന നാട്ടുകാരുടെ പ്രാര്‍ഥനകളും തങ്ങളുടെ മക്കളെ സുഖമായി നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങള്‍. മൂന്നാര്‍ ടൗണിലെ റഫീക് റസ്റ്ററന്റ് ഉടമയുടെ മകള്‍ റമീസ റഫീക് (22), മൂന്നാര്‍ പോതമേട് സ്വദേശി മണിയുടെ മകള്‍ എമീമ (19), ലോക്കാട് എസ്റ്റേറ്റ് ഫീല്‍ഡ് ഓഫീസര്‍ ആല്ഡ്രിന് വർഗീസിന്റെ മകള്‍ ആര്യ (20) എന്നിവരാണ് യുക്രയ്നിൽ പഠിക്കുന്നത്. റമീസ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയും എമീമ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമാണ്. ലിവിവ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ ലിവിവില്‍ തന്നെയാണ് പഠിക്കുന്നത്. ആര്യ യുദ്ധഭീതി നിറഞ്ഞുനില്ക്കുന്ന കീവിലാണ് താമസിച്ചു പഠിക്കുന്നത്. റമീസയും എമീമയും നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസി യുക്രയ്ൻ അതിര്‍ത്തി…
Read Moreബിനു വിദേശത്തായിരുന്നു! അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചശേഷം പോലീസിന് കീഴടങ്ങി; പിന്നാലെ ഭാര്യ മരിച്ചു;
ചവറ: വിദേശത്ത് നിന്നും ഒരാഴ്ച മുമ്പ് അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച ശേഷം പോലിസീന് കീഴടങ്ങി. വൈകുന്നേരത്തോടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. നീണ്ടകര നീലേശ്വരം തോപ്പില്‍ ശരണ്യ ഭവനില്‍ ശരണ്യയാണ് (35) മരിച്ചത്. ഭര്‍ത്താവ് എഴുകോണ്‍ ചീരങ്കാവ് ബിജു ഭവനത്തില്‍ ബിനു (40) ആണ് സംഭവത്തിനു ശേഷം ചവറ പോലീസില്‍ കീഴടങ്ങിയത്. ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു സംഭവം. പോലീസ് പറയുന്നത്: പ്രണയിച്ച് വിവാഹിതരായ ബിനുവിന് വിദേശത്ത് ജോലിയായിരുന്നു. ശരണ്യയോട് നല്ല സ്നേഹത്തിലായിരുന്ന ബിനുവിന് കുറച്ചുകാലമായി ശരണ്യയെ സംശയമായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് വിദേശത്ത് നിന്നെത്തിയ ബിനുവും ശരണ്യയും ഭര്‍ത്താവിന്റെ വീടായ എഴുകോണില്‍ താമസിച്ചതിനു ശേഷം രണ്ട് ദിവസം മുമ്പാണ് ബിനുവുമായി വഴക്കിട്ട ശേഷം ശരണ്യ നീണ്ടകരയിലെത്തിയത്. ശരണ്യയെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോട് എഴുകോണില്‍ നിന്നും നീണ്ടകരയിലെത്തിയ ബിനു പെട്രോളുമായി എത്തിയ ശേഷം…
Read Moreഅജീഷും ഭാര്യയും ഹോട്ടലിൽ താമസിച്ചിരുന്നപ്പോൾ അയ്യപ്പൻ കളിയാക്കി! ഒടുവില്‍ കൊലപാതകത്തിൽ കലാശിച്ചു; ഒടുവില്‍ അജീഷ് എല്ലാം തുറന്നുപറഞ്ഞു; ആ സംഭവം ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭാര്യയുമായി തന്പാനൂരിലെ ഹോട്ടലിൽ താമസിച്ചപ്പോഴുണ്ടായ പ്രശ്നങ്ങളും ഇതേത്തുടർന്നുള്ള വൈരാഗ്യവുമാണ് ഹോട്ടൽ ജീവനക്കാരനായ അയ്യപ്പന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രതി അജീഷിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ഒക്ടോബർ 29നു അജീഷും ഭാര്യയും തന്പാനൂരിൽ അയ്യപ്പൻ റിസപ്ഷനിസ്റ്റായി ജോലി നോക്കുന്ന ഹോട്ടലിൽ എത്തി താമസിച്ചിരുന്നു. ഇതിനിടയിൽ അയ്യപ്പൻ വല്ലാത്ത രീതിയിൽ കളിയാക്കിയിരുന്നു. നെടുമങ്ങാടു നിന്ന് തിരുവനന്തപുരത്ത് വന്ന് എന്തിനു മുറിയെടുത്തു താമസിക്കുന്നുവെന്നു ചോദിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതേത്തുടർന്നുള്ള വൈരാഗ്യമാണു അരുംകൊലയിൽ കലാശിച്ചതെന്നാണു അജീഷ് പോലീസിനു നൽകിയിട്ടുള്ള മൊഴി. എന്നാൽ പോലീസ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല. ഇത്തരമൊരു ചെറിയ കളിയാക്കൽ ക്രൂരമായ കൊലപാതകത്തിൽ കലാശിക്കുമെന്നു കരുതുന്നില്ല. കൊലപാതകത്തിലേക്കു നയിച്ച വൈരാഗ്യത്തിനു പിന്നിൽ ഇരുവരും തമ്മിലുള്ള വലിയ ശത്രുതയുണ്ടെന്നാണു കരുതുന്നത്. എന്നാൽ ഇക്കാര്യങ്ങൾ ഇതുവരെ അജീഷ് വ്യക്തമാക്കിയിട്ടില്ല. ഇന്നലെ രാവിലെ ആയുധവുമായി ബൈക്കിലെത്തിയ അജീഷ് ഹോട്ടലിലെ റിസപ്ഷൻ കസേരയിലിരുന്ന അയ്യപ്പനെ…
Read Moreഭയാശങ്കകളോടെ യുക്രെയ്നിലെ മലയാളി വിദ്യാർഥികൾ! കോട്ടയം സ്വദേശിനി സൂസൻ, മലപ്പുറം സ്വദേശിനി സഹല എന്നിവർ രാഷ്ട്രദീപിക യോട് പറഞ്ഞത് ഇങ്ങനെ…
ജോമി കുര്യാക്കോസ് കോട്ടയം: മിസൈലുകൾ വർഷിക്കുന്പോൾ അഗ്നികുണ്ഡമായി നഗരം കത്തിയമരുന്നതും വീടും വാഹനവും സ്വത്തും സന്പാദ്യങ്ങളും നിമിഷ നേരത്താൽ ചാന്പലുപോലെ എരിഞ്ഞടങ്ങുന്നതും നോക്കിനില്ക്കുന്ന നിരാലംബരായ ഒരു ജനതയെ കണ്മുന്നിൽ കാണുന്നതിന്റെ ആകുലതയിലാണ് മലയാളി വിദ്യാർഥികൾ യുക്രെയ്നിൽ. അഗ്നിവർഷങ്ങളിൽ കത്തിയമരുന്ന ജീവിതങ്ങൾ ഭയപ്പെടുത്തുന്ന സ്വപ്നങ്ങളായി മാറുന്പോൾ അതിജീവനത്തിനും ആശ്രയത്തിനും വഴികൾ തേടുകയാണ് ഇവർ. ഏതുനിമിഷവും നാട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പിലാണ് യുക്രെനിലെ മലയാളി വിദ്യാർഥികൾ. പ്രധാനനഗരങ്ങളിലുണ്ടാകുന്ന റഷ്യയുടെ ആക്രമണ ദുരിതങ്ങളെപ്പറ്റി അറിയുന്നുണ്ടെങ്കിലും യുക്രെനിൽ മലയാളി വിദ്യാർഥികൾ കൂടുതലുള്ള പലസ്ഥലങ്ങളിലും നിലവിൽ പ്രശ്നങ്ങളില്ലെന്ന് കപ്പോർച്ചിയ ആരോഗ്യ സർവകലാശാലയിലെ വിദ്യാർഥികൾ പറയുന്നു. കീവ്, ക്രമറ്റോസ്കി എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ആശങ്കയിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഇവിടെയുള്ളവർ സുരക്ഷിത മേഖല തേടുകയാണ്. എല്ലാവിധ സഹായങ്ങളുമായി കോണ്‍സുലേറ്റ് സമയാസമയങ്ങളിൽ ബന്ധപ്പെടുന്നത് പ്രതീക്ഷ നൽകുന്നു. ആക്രമണങ്ങൾ നടക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ വഴി അറിയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും ആക്രമണ ദൃശ്യങ്ങൾ…
Read Moreകോളജ് വാഹനം ഇവരെ അതിർത്തിയിൽനിന്ന് എട്ട് കിലോമീറ്റർ അകലെ ഇറക്കിവിട്ടു! കൊടുംതണുപ്പിൽ കാൽനടയായി അതിർത്തിയിലേക്ക് വിദ്യാർഥികൾ
കീവ്: യുക്രെയ്നിൽനിന്നുള്ള ഒഴിപ്പിക്കൽ നടപടി ആരംഭിച്ചതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ അതിർത്തികളിലേക്ക് എത്തിതുടങ്ങി. പോളണ്ട് അതിർത്തിയിലേക്ക് നാൽപതോളം വരുന്ന ഒരു സംഘം ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ കാൽനടയായി എത്തിച്ചേർന്നു. എൽവിവിലെ ഡെയ്ൻലോ ഹാലിറ്റ്സ്കി മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് പോളണ്ട് അതിർത്തിയിലേക്ക് എത്തിയത്. എട്ടു കിലോമീറ്ററോളം നടന്നാണ് ഇവർ അതിർത്തിയിലെത്തിയത്. കോളജ് വാഹനം ഇവരെ അതിർത്തിയിൽനിന്ന് എട്ട് കിലോമീറ്റർ അകലെ ഇറക്കിവിടുകയായിരുന്നു. ബുക്കോവിനയില്‍ നിന്ന് വിദ്യാര്‍ഥികളുമായി എംബസിയുടെ ബസ് പുറപ്പെട്ടു. ആദ്യ ബസിലുള്ളത് അന്‍പതോളം മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ഇവരെ റുമാനിയോ വഴി ഇന്ത്യയിലെത്തിക്കാനാണ് നീക്കം.
Read Moreറഷ്യൻ സൈന്യം കീവിനടുത്ത്; ഇന്ത്യക്കാരെ റോഡ് മാർഗം യുക്രെയ്ൻ അതിർത്തികളിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി; ഇന്ത്യൻ ഉദ്യോഗസ്ഥ സംഘം അതിർത്തിയിലെത്തി
കീവ്: യുക്രെയ്നിലെ പട്ടാള നടപടി രണ്ടാം ദിനവും തുടർന്ന് റഷ്യ. കീവിൽ വീണ്ടും സ്ഫോടനങ്ങൾ നടന്നു. നിരവധി സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. റഷ്യൻ സൈന്യം യുക്രെയ്ൻ തലസ്ഥാനമായ കീവിന് അടുത്തെത്തിയിട്ടുണ്ട്.ഒഡേസയിലും സപ്പോരിജിയ മേഖലയിലും റഷ്യ മിസൈൽ ആക്രമണം നടത്തുന്നുണ്ട്. ഒരു ലക്ഷത്തിലേറെ പേർ കീവ് വിട്ടെന്നാണ് സൂചന. മലയാളികൾ ഉൾപ്പെടെ ഇന്നലെ രാത്രി കഴിച്ചു കൂട്ടിയത് ബങ്കറുകളിലാണ്. 137പേർ മരിച്ചുറഷ്യൻ ആക്രമണങ്ങളിൽ സൈനികരും സാധാരണക്കാരായ ജനങ്ങളും ഉൾപ്പെടെ ഇതുവരെ 137 പേർ മരിച്ചെന്ന് യുക്രെയ്ൻ പ്രസിഡൻറ് വോളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. 316 പേർക്ക് പരിക്കുകൾ പറ്റി. ഏകദേശം 100,000 യുക്രെയ്നികൾ വീടുവിട്ട് പലായനം ചെയ്തതായി യുഎൻ അഭയാർഥി ഏജൻസി പറയുന്നു. സ്ഥാനപതിയെ പുറത്താക്കുംയുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി ന്യൂസിലൻഡ്. റഷ്യൻ സ്ഥാനപതിയെ രാജ്യത്തുനിന്ന് പുറത്താക്കുന്നത് പരിഗണിക്കുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡൻ പറഞ്ഞു. റഷ്യക്കെതിരെ കർശന…
Read More