യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നു സാഹചര്യത്തില്‍ വേണ്ടപ്പെട്ടവരെ എങ്ങനെയും നാട്ടിലെത്തിക്കുക എന്ന ലക്ഷ്യമാണ് ബന്ധുക്കള്‍ക്ക്. എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങളും സജീവമായിരിക്കുകയാണ്. അങ്ങനെയൊരു തട്ടിപ്പിന് ഇരയായി മധ്യപ്രദേശിലെ ആശുപത്രി ജീവനക്കാരിയ്ക്ക് 42,000 രൂപയാണ് നഷ്ടമായത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. യുക്രൈനില്‍ മെഡിസിന് വിദ്യാര്‍ഥിയായ മകളെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാന ടിക്കറ്റ് നിരക്ക് എന്ന നിലയിലാണ് പണം തട്ടിയത്. പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി. മധ്യപ്രദേശിലെ വിദിശ ജില്ലയിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ വൈശാലി വില്‍സണാണ് തട്ടിപ്പിന് ഇരയായത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതന്ന് സ്വയം പരിചയപ്പെടുത്തിയ ആള് മകളെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്നും വിമാന ടിക്കറ്റ് നിരക്കായ 42,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പണം കൈമാറിയെങ്കിലും തനിക്കോ മകള്‍ക്കോ വിമാനടിക്കറ്റിന്റെ…
Read MoreCategory: Top News
ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ; വണ്ടി ഇടിപ്പിച്ച് കൊല്ലാനും വിഷം നൽകാനും ശ്രമിച്ചു; ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കിയ മെമ്പർ സൗമ്യയുടെ കള്ളക്കളി പൊളിച്ച് പോലീസ്
ഇടുക്കി: മയക്കുമരുന്ന് കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. വണ്ടന്മേട് പഞ്ചായത്ത് അംഗം സൗമ്യ സുനില്‍ ആണ് അറസ്റ്റിലായത്. സൗമ്യ, ഭര്‍ത്താവിന്റെ വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു. ഭര്‍ത്താവിനെ ജയിലിലാക്കിയതിന് ശേഷം കാമുകനൊപ്പം ജീവിക്കാനാണ് സൗമ്യ ഇങ്ങനെ ചെയ്തത്. ആദ്യം ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി എറണാകുളത്തുള്ള ക്വട്ടേഷന്‍കാരെ ചുമതലപ്പെടുത്തി. എന്നാല്‍ പോലീസ് പിടികൂടുമെന്ന ഭയത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ വിഷം നല്കി കൊലപ്പെടുത്താന്‍ ആലോചിച്ചു. ഇതും വേണ്ടെന്ന് വച്ചാണ് എംഡിഎംഎ ഭര്‍ത്താവിന്റെ വാഹനത്തില്‍ ഒളിപ്പിച്ചു വച്ച് പോലീസിനെക്കൊണ്ട് പിടിപ്പിക്കാന്‍ ശ്രമിച്ചത്. മയക്കുമരുന്ന് ഒളിപ്പിച്ച് വച്ചതിന് ശേഷം സൗമ്യ തന്നെയാണ് ഇക്കാര്യം പോലീസില്‍ വിളിച്ചു പറഞ്ഞത്. പോലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ മദ്യപാനിയോ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളോ അല്ലെന്ന് പോലീസ് മനസിലാക്കി. തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി…
Read Moreതന്റെ പാർട്ടിക്ക് അഹിതവും അപ്രിയവുമായ ഒരു പ്രവർത്തിയും തന്റെ ഭാഗത്തു നിന്നുണ്ടാകില്ല; പുതിയ പോസ്റ്റിട്ട് ഫേസ്ബുക്കിനെ അകറ്റി നിർത്തി യു പ്രതിഭ എംഎൽഎ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കായംകുളം നിയോജക മണ്ഡലത്തിലെ വോട്ടുചോർച്ചയെ കുറിച്ച് ഫേസ്ബുക്കിൽ വിവാദ പോസ്റ്റിട്ട യു. പ്രതിഭ എംഎൽഎ ഖേദ പ്രകടനവുമായി രംഗത്ത്. വ്യക്തിപരമായ മാനസികാവസ്ഥയിലാണ് അത്തരം ഒരു പോസ്റ്റ് എഴുതാൻ ഇടയായത്. അത് മറ്റുള്ളവർക്കു വിഷമമുണ്ടാക്കിയതിൽ ദുഃഖമുണ്ട്. തന്റെ പാർട്ടിക്ക് അഹിതവും അപ്രിയവുമായ ഒരു പ്രവർത്തിയും തന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും ഫേസ്ബുക്കിലിട്ട പുതിയ പോസ്റ്റിൽ പ്രതിഭ പറഞ്ഞു. കാരണങ്ങളില്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്നുണ്ടാകുന്നത് ആരെയും വേദനിപ്പിക്കും. പ്രത്യേകിച്ചും വ്യക്തിപരമായ വിഷമങ്ങൾ കൂടിയുള്ള സാധാരണക്കാരിയായ ഒരു സ്ത്രീ എന്ന നിലയിൽ അത് മനസിൽ ആഴത്തിലുള്ള മുറിവുണ്ടാക്കും. തികച്ചും വ്യക്തിപരമായ മനോ ദുഃഖത്തിൽ നിന്നുണ്ടായ സാഹചര്യത്തിലാണ് പോസ്റ്റിട്ടതെന്നും അതിൽ ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും പ്രതിഭ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ നിന്നു കുറച്ചു കാലത്തേക്കു വിട്ടുനിൽക്കുകയാണെന്നും പ്രതിഭയുടെ പുതിയ പോസ്റ്റിൽ അറിയിച്ചു. കായംകുളം നിയോജക മണ്ഡലത്തിലെ വോട്ടുചോർച്ച…
Read Moreപറഞ്ഞുറപ്പിച്ചത് കോടികൾ;മലപ്പുറം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഇരുതലമൂരിയുമായി യുവാവ് പിടിയിൽ
പാലക്കാട്: ഇരുതലമൂരിയുമായി യുവാവിനെ റെയിൽവേ പോലീസ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹബീബി (29) നെയാണു ശബരി എക്സ്പ്രസ് ട്രെയിനിൽനിന്നും ഇന്നലെ രാവിലെ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പാമ്പിനു 4.25 കിലോഗ്രാം തൂക്കവും ഒരു മീറ്റർ നീളവുമുണ്ട്. ബാഗിനുള്ളിൽ തുണിസഞ്ചിയിലായിരുന്നു പാമ്പിനെ ഒളിപ്പിച്ചിരുന്നത്. കോടികൾ വിലയുറപ്പിച്ച് മലപ്പുറത്തുനിന്നു വിദേശത്തേക്കു കടത്താനാണ് പാമ്പിനെ കൊണ്ടുവന്നതെന്നു പ്രതി മൊഴിനൽകി.രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൽപ്പിടിത്തിലൂടെയാണു കീഴ്പ്പെടുത്തിയത്. ട്രെയിൻമാർഗമുള്ള അനധികൃതമായ വന്യജീവി കടത്തിനെക്കുറിച്ച് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിനു മൂന്നു മാസങ്ങൾക്കുമുന്‍പ് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആർപിഎഫ് ഐജി ബീരേന്ദ്രകുമാറിന്റെ നിർദേശപ്രകാരം പാലക്കാട് ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി. രാജിന്റെ നേതൃത്വത്തിൽ ആർപിഎഫ് സിഐ എൻ. കേശവദാസ്, എസ്ഐ ദീപക്, എഎസ്ഐ സജി അഗസ്റ്റിൻ, ഹെഡ് കോണ്‍സ്റ്റബിൾ എൻ. അശോക്, കോണ്‍സ്റ്റബിൾ…
Read Moreഎല്ലാ അടവും പുറത്തെടുത്ത് യുക്രെയിൻ..! റഷ്യൻ കടന്നാക്രമണം ചെറുക്കാൻ സൈബർ പ്രതിരോധം തീർക്കാൻ രാജ്യത്തെ ഹാക്കർമാർ
കീവ്: റഷ്യൻ കടന്നാക്രമണം യുക്രെയിനിനെ വിറപ്പിക്കുന്പോഴും സാധിക്കുന്ന വിധത്തിലെല്ലാം ചെറുത്തുനിൽക്കാനുള്ള ശ്രമത്തിലാണ് ഈ രാജ്യം. സൈനികർ മാത്രമല്ല മറ്റു തലങ്ങളിലും ചെറുത്തു നിൽപ്പിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ രാജ്യത്തെ ഹാക്കർമാരെ തേടി യുക്രെനിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ സന്ദേശമെത്തിയതായി കീവിൽനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു. റഷ്യൻ സേനയ്ക്കെതിരേ സൈബർ പ്രതിരോധം തീർക്കാനും സൈബർ ആക്രമണം നടത്താനുമാണ് ഹാക്കർമാരുടെ സന്നദ്ധസേവനം യുക്രെയിൻ പ്രയോജനപ്പെടുത്തുന്നത്. അതുപോലെ തന്നെ വൈദ്യുത നിലയം, ജലസേചന സംവിധാനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം താളം തെറ്റാതിരിക്കാനും അട്ടിമറിക്കാതിരിക്കാനും സൈബർ സുരക്ഷയൊരുക്കുക എന്ന ദൗത്യവും സൈബർ വിദഗ്ധൻമാർക്കുണ്ട്. സൈബർ ഹാക്കിംഗിൽ തങ്ങൾക്കുള്ള കഴിവും നൈപുണ്യവും വ്യക്തമാക്കി പ്രതിരോധമന്ത്രാലയത്തെ സമീപിക്കാൻ ഇന്നലെയാണ് ഹാക്കർ ഫോറങ്ങളിൽ അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സൈബർ സേനയിൽ ചേരാൻ ഇതിനകം നിരവധി ഹാക്കർമാരും സൈബർ വിദഗ്ധരും തയാറായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കീവിലെ സൈബർ സെക്യൂരിറ്റി…
Read Moreസദാചാര ആങ്ങളയെ കുടുക്കി പെൺകുട്ടികൾ… പാണ്ഡവൻപാറ കാണാനെത്തിയ വിദ്യാർഥിനികൾക്കെതിരേ അതിക്രമം; ചോദ്യം ചെയ്ത വിദ്യാർഥിനിയെ കയറിപ്പിടിച്ചു; പിന്നെ സംഭവിച്ചത് കണ്ടോ…
ചെങ്ങന്നൂർ: പാണ്ഡവൻപാറ കാണാനെത്തിയ പെണ്‍കുട്ടികൾക്കെതിരെ അതിക്രമം. ക്ഷേത്ര ഭാരവാഹിക്കെതിരെ പോലീസ് കേസെടുത്തു. ചെങ്ങന്നൂർ പാണ്ഡവൻപാറ ക്ഷേത്ര ഭാരവാഹിയായ ജയകുമാറിനെതിരെയാണ് ചെങ്ങന്നൂർ പോലീസ് കേസെടുത്തത്.ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് സംഭവം. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് വിദ്യാർഥികളായ ആറ് പെണ്‍കുട്ടികൾ പാണ്ഡവൻപാറ കാണുന്നതിനായാണ് എത്തിയത്. ഈസമയം അവിടെയുണ്ടായിരുന്ന ജയകുമാർ ഇവരെ ചോദ്യംചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തു. പെണ്‍കുട്ടികൾ എതിർത്തതോടെ അസഭ്യംപറഞ്ഞ് ഒരു കുട്ടിയുടെ കൈയ്ക്ക് പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചു. പരിസരത്തുകിടന്ന വലിയ കന്പുകൊണ്ട് ഇവരെ അടിക്കാനും ശ്രമമുണ്ടായി. മറ്റൊരു പെണ്‍കുട്ടി ഇതെല്ലാം വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. പെണ്‍കുട്ടികൾ ഉടൻ ചെങ്ങന്നൂർ പോലീസിൽ അറിയിച്ചു. പോലീസ് എത്തിയതോടെ ഇയാൾ സ്ഥലംവിട്ടു. പോലീസ് പെണ്‍കുട്ടികളെ സ്റ്റേഷനിൽ എത്തിച്ചു. വിവരമറിഞ്ഞ് കോളജിൽനിന്നും കുട്ടികളും സ്റ്റേഷനിലെത്തി. പെണ്‍കുട്ടികൾ നൽകിയ പരാതിയിൻമേൽ സ്ത്രീത്വത്തെ അപമാനിച്ചതിനും കൈയേറ്റം ചെയ്തതിനും ജയകുമാറിനെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. ഇതിന് മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്…
Read Moreഇന്ത്യയുടെ രക്ഷാദൗത്യം മുടങ്ങി! മലയാളികൾ താമസിക്കുന്ന ഹോസ്റ്റലിന് മുന്നിൽ സ്ഫോടനം; യുക്രെയ്ൻ വിമാനത്താവളങ്ങൾ അടച്ചു; മലയാളികളടക്കം കുടുങ്ങി
ന്യൂഡല്‍ഹി: റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രയ്നില്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി. ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പാക് അതിര്‍ത്തി കടന്ന് ഇറാനിലേക്ക് കടന്നതോടെയാണ് യുക്രെയ്ന് നോ ഫ്ളൈ സോണ്‍ ആയി പ്രഖ്യാപിച്ചത്. ഇതോടെ ഇറാനു മുകളില്‍ നിന്നും വിമാനം തിരികെ ഡല്‍ഹിയിലേക്ക് പറന്നു. എയര്‍ ഇന്ത്യയുടെ എ11947 വിമാനം ആണ് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാന്‍ പറന്നുയര്‍ന്നിട്ട് തിരികെ മടങ്ങിയത്. യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ ഇന്ത്യ ഈ ആഴ്ച അയച്ച രണ്ടാമത്തെ വിമാനം ആയിരുന്നു ഇത്. റഷ്യയില്‍ നിന്നു യുദ്ധഭീതി ഉയര്‍ന്നപ്പോള്‍ തന്നെ ഇന്ത്യക്കാര്‍ക്ക് യുക്രയ്നില്‍ നിന്ന് മടങ്ങാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരോട് മടങ്ങണമെന്ന് തിങ്കളാഴ്ച വീണ്ടും ആവശ്യപ്പെട്ടു.…
Read Moreശുചിമുറിയില്‍ പോയിട്ട് അരമണിക്കൂര്‍, നോക്കിയപ്പോള്‍..! പരിക്കേറ്റ രണ്ട് വയസുകാരിയുടെ അമ്മയും മുത്തശിയും ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം ഇങ്ങനെ…
കോലഞ്ചേരി: മൂന്നുവയസുകാരി ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്കു ശ്രമിച്ചു. കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ വച്ചാണ് ഇന്നലെ രാത്രി ഒരു മണിക്ക് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവര്‍ ശുചിമുറിയില്‍ പോയിട്ട് അരമണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ നോക്കുമ്പോള്‍ രണ്ടു കൈത്തണ്ടയം മുറിച്ച് രക്തം വാര്‍ന്ന അവസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ഐസിയുവിലേക്ക് മാറ്റവേ അമ്മയോട് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് അമ്മയുടേ അടുത്തേക്ക് ഇവരെ കൊണ്ടു ചെന്നപ്പോള്‍ അമ്മയും ഇത്തരത്തില്‍ ഒരുകൈത്തണ്ടയും മുറിച്ചിരുന്നു. കഴുത്തില്‍ നീളത്തില്‍ മുറിവേറ്റ രീതിയില്‍ നിലത്ത് കിടക്കുകയായിരുന്നു. ഇരുവരുടെയും കൈയില്‍ ബ്ലേഡ് ഉണ്ടായിരുന്നു. ഇരുവരുടെയും ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് സൈക്യാട്രിക്ക് വിഭാഗം ഡോക്ടര്‍മാര്‍ ഇവര്‍ക്ക് കൗണ്‍സലിംഗ് നല്‍കും. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് സോജന് ഐപ്പാണ് ഇക്കാര്യങ്ങള്‍ പത്രസമ്മേളത്തിലൂടെ…
Read Moreയുദ്ധം ആരംഭിച്ചു! കീവിൽ ആറിടത്ത് സ്ഫോടനം; മലയാളി വിദ്യാർഥികൾ ആശങ്കയിൽ; ആയുധം താഴെ വച്ച് കീഴടങ്ങാന്‍ യുക്രെയ്ന് സൈന്യത്തോട് പുടിന്
കീവ്: യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചു. യുക്രെയ്ന്റെ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്. ആയുധം താഴെ വച്ച് കീഴടങ്ങാന്‍ യുക്രെയ്ന് സൈന്യത്തോട് പുടിന് ആവശ്യപ്പെട്ടു. യുക്രെയ്ന് നഗരമായ ക്രമറ്റോസ്കില്‍ ശക്തമായ വ്യോമാക്രമണം നടക്കുന്നുണ്ട്. ഡോണ്‍ബാസിലേക്ക് റഷ്യന്‍ സൈന്യം കടക്കുകയാണ്. അതേസമയം, യുദ്ധം തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മുന്നറിയിപ്പ് നല്കി. മലയാളി വിദ്യാർഥികൾ ആശങ്കയിൽ കീവ്: യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ യുക്രെയ്നിലെ മലയാളി വിദ്യാർഥികളുടെ കാര്യത്തിൽ ആശങ്ക. യുക്രെയനിലെ വിവിധ സര്‍വകലാശാലകളിലായി 20,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. ചൊവ്വാഴ്ച 241 വിദ്യാര്‍ഥികളുമായി എയര്‍ഇന്ത്യയുടെ ആദ്യവിമാനം ഡല്‍ഹിയിലെത്തിയിരുന്നു. രണ്ടാമത്തെ വിമാനം കീവില്‍ നിന്നും ഇന്നെത്തും. 26-ാം തീയതിയാണ് മൂന്നാമത്തെ വിമാനമെത്തുക. നിലവിലെ സാഹചര്യത്തില്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ ഏംബസി വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും ആവശ്യത്തിന് വിമാനസര്‍വീസുകള്‍…
Read Moreകൊലപാതകത്തിന് അരമണിക്കൂര്‍ മുന്‍പ് ലിജേഷ് സുരേഷിനെ വിളിച്ചിരുന്നു! ഹരിദാസിനെ വധിക്കാൻ നേരത്തെയും പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി പ്രതികൾ
കണ്ണൂർ: തലശേരിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് ഹരിദാസിനെ വധിക്കാന്‍ പ്രതികള്‍ നേരത്തെയും പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ്. ഈ മാസം 14ന് കൊലപാതകം നടത്താനാണ് പദ്ധതിയിട്ടതെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള നിജില്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കണ്ണവം പോലീസ് സ്റ്റേഷനിലെ സിപിഒ സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും. കേസിലെ പ്രതിയായ ലിജേഷിന്റെ അടുത്ത ബന്ധുവാണ് സുരേഷ്. ഇയാളെ ഇന്നലെയും പോലീസ് ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിന് അരമണിക്കൂര്‍ മുന്‍പ് ലിജേഷ് സുരേഷിനെ വിളിച്ചിരുന്നു. രാത്രിയില്‍ വാട്സ്ആപ്പ് കോളില്‍ ഇരുവരും നാല് മിനിട്ട് സംസാരിച്ചു. കൊല നടന്നതിന്റെ പിറ്റേ ദിവസം രാവിലെയും ഇരുവരും സംസാരിച്ചു. നിലവില്‍ സുരേഷിന്റെ ഫോണ്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
Read More