രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഏറെക്കുറെ അവസാനിച്ചതോടെ ആശ്വാസത്തിലാണ് ജനങ്ങള്‍. കാര്യങ്ങള്‍ എല്ലാം പതിയെ പഴയതുപോലെയാവുകയാണ്. എന്നാല്‍ ഈ ആശ്വാസം താല്‍ക്കാലികമാണെന്ന സൂചന നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്ന പ്രവചനമാണ് ജനങ്ങളുടെ മനസ്സില്‍ കാര്‍മേഘം പരത്തുന്നത്. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ജൂണ്‍ 22നു രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.
Read MoreCategory: Top News
കോടതി കനിയുമോ ? വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലില്‍ വിധി ഇന്ന്; വധശിക്ഷ ശരിവച്ചാൽ….
സന: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലില്‍ വിധി ഇന്ന്. വധശിക്ഷയില്‍ ഇളവ് വേണമെന്നാണ് ആവശ്യം. മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് കേസില്‍ വിധി പറയും. 2017ൽ യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ, പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം വധശിക്ഷ ശരിവച്ചാൽ യെമൻ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ പരിഗണനയ്ക്കു കേസ് സമർപ്പിക്കാം. എന്നാൽ, അവിടെ അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു പതിവ്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ്…
Read Moreപത്തുവയസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥി തല്ലിച്ചതച്ചു ! അമ്മ പരാതി നല്കിയപ്പോള് കൂട്ടമായെത്തി വീണ്ടും മര്‍ദ്ദനം…
അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ആദ്യം മുതിര്‍ന്ന വിദ്യാര്‍ഥിയില്‍ നിന്ന് മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് പത്തുവയസുകാരന് ഇതു വീട്ടുകാരോടു പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ അമ്മ സ്കൂളില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി വിദ്യാര്‍ഥിയെ തല്ലിച്ചതയ്ക്കുകയായിരുന്നു.മര്‍ദനമേറ്റ പത്തുവയസുകാരന് ആശുപത്രിയില്‍ ചികിത്സയിലാണ്. മുണ്ടത്തിക്കോട് എന്‍.എസ്.എസ്. സ്കൂളിലാണു സംഭവം.അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ ആദ്യ ദിവസംതന്നെ ബലമായി പിടിച്ചുകൊണ്ടുപോയി സ്കൂള്‍ ബാത്ത്റൂമില്‍വച്ചു മര്‍ദിക്കുകയും തലകീഴായി നടത്തിക്കുകയും ചെയ്തെന്നാണു പരാതി. കുട്ടിയുടെ അമ്മ പരാതി നല്‍കിയതിനു പിന്നാലെ ഒമ്പതാം ക്ലാസുകാരന്റെ സുഹൃത്തുക്കളായ നാലു വിദ്യാര്‍ഥികള്‍ വൈരാഗ്യബുദ്ധിയില്‍ കുട്ടിയെ വീണ്ടും ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. അവശനായ കുട്ടിയെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ങാലൂര്‍ സ്വദേശിയുടെ മകനാണു കുട്ടി. കഴിഞ്ഞ വ്യാഴാഴ്ച സൈക്കിളിന്റെ ടയര്‍ കുത്തിപ്പൊളിച്ചതു കുട്ടി ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി…
Read Moreയുദ്ധം അഞ്ചാം ദിവസത്തിലേക്ക്; മരിച്ചത് 352 സാധാരണക്കാർ; പ്രതിരോധം ദുർബലം; കീവ് പൂർണമായും വളഞ്ഞ് റഷ്യൻ സേന
കീവ്: റഷ്യ-യുക്രെയിൻ യുദ്ധം അഞ്ചാം ദിവസത്തിലേക്ക്. യുദ്ധത്തില്‍ ഇതുവരെ പതിനാല് കുട്ടികളടക്കം 352 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ നാലു ലക്ഷത്തോളം പേരാണു രാജ്യത്തുനിന്നു പലായനം ചെയ്തത്. കിഴക്കൻ മേഖലയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. ബെലാറൂസ് അതിര്‍ത്തിയിൽ ഇന്ന് രാത്രിയോടെയാകും ചര്‍ച്ച നടക്കുക. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ചർച്ചയാകും. അതേസമയം, അതിശക്തമായ സ്ഫോടനത്തോടെ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. ദക്ഷിണ യുക്രെയ്നിലെ ബെര്‍ഡ്യാന്‍സ്ക് മേഖല റഷ്യ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിരോധം ദുർബലം; കീവ് പൂർണമായും വളഞ്ഞ് റഷ്യൻ സേന കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവ് പൂർണമായി വളഞ്ഞ് റഷ്യൻ സേന. കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടതോടെ കീവിൽ സ്ഥിതി അതീവ ഗുരുതരമായി. സാപ്രോഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി.…
Read Moreയുക്രൈനെ അനായാസം കീഴടക്കാമെന്ന ധാരണ തെറ്റിയതോടെ കളം മാറ്റി ചവിട്ടി പുടിന് ! യുക്രൈനില്‍ ബോംബ് വര്‍ഷത്തിന് കോപ്പുകൂട്ടി റഷ്യ…
ലോകത്തെ കണ്ണീരിലാഴ്ത്തുന്ന സംഭവ വികാസങ്ങളാണ് യുക്രൈനില്‍ ഇപ്പോള്‍ നടക്കുന്നത്. നിരവധി നിരപരാധികളാണ് റഷ്യ-യുക്രൈന് പോരാട്ടത്തിനിടെ പിടഞ്ഞു വീഴുന്നത്. എന്നാല്‍ റഷ്യയ്ക്കെതിരേ പട്ടാളക്കാര്‍ക്കൊപ്പം യുക്രൈനിയന്‍ ജനത തെരുവിലിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. അതിക്രമിച്ചു കയറുന്ന ശത്രുസൈന്യത്തെ വഴിതെറ്റിച്ചു വിടാന്‍ റോഡരികിലെ ചൂണ്ടുപലകകളുംമറ്റ് അടയാളങ്ങളുമൊക്കെ മാറ്റിയെഴുതുകയാണ് യുക്രെയിന് ജനത. അണ്ണാറക്കണ്ണനും തന്നാലായതു ചെയ്യുന്ന ഒരു യുദ്ധമുഖമാണ് ഇന്ന് യുക്രൈനില്‍ കാണുന്നത്. തലസ്ഥാന നഗരമായ കീവ് പിടിച്ചെടുക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന റഷ്യന്‍ സൈന്യത്തെ വഴിതെറ്റിച്ചുവിടാന്‍ പുതിയ തന്ത്രം ആവിഷ്കരിച്ചത് യുക്രെയിന് പ്രതിരോധമന്ത്രാലയം തന്നെയാണ്. അവരാണ് ട്വീറ്ററിലൂടെ ഇക്കാര്യത്തിന് ജനങ്ങളുടെ സഹായം ആവശ്യപ്പെട്ടതും. ബോര്‍ഡുകള്‍ മാറ്റി എഴുതുന്നതിനൊപ്പം റഷ്യന്‍ സൈന്യത്തിനെതിരെ അശ്ലീല വര്‍ഷവും ബോര്‍ഡുകളില്‍ നിറയുന്നുണ്ട്. സമീപകാല യുദ്ധങ്ങളിലൊന്നും തന്നെ കാണാനാകാഞ്ഞ പൊതുജനപങ്കാളിത്തമാണ് യുക്രൈനില്‍ കാണാന്‍ കഴിയുന്നത്. കരിങ്കടലിലെ സ്നേക്ക് ഐലന്‍ഡിന് കാവല്‍ നിന്ന വളരെ ചെറിയ ഒരു യുക്രൈന് സേനാവിഭാഗത്തോട്…
Read Moreലോഡ്ജില്‍ മുറിയെടുത്ത് യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ! യുവാവിന് ദാരുണാന്ത്യം…
ലോഡ്ജ് മുറിയില്‍ യൂട്യൂബ് നോക്കി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ഒരു സ്വകാര്യലോഡ്ജില്‍ മുറിയെടുത്താണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ശസ്ത്രക്രിയ നടത്തിയത്. 28 വയസുകാരനായ ശ്രീകാന്ത് ആണ് മരിച്ചത്. തെലങ്കാനയിലെ പ്രകാശം ജില്ലയില്‍ താസിക്കുന്നയാള്‍ ഹൈദരബാദില്‍ ജോലിക്കായി എത്തിയതാണ്. ഇയാള്‍ അടുത്ത ബന്ധുവായ യുവതിയെ വിവാഹം ചെയ്തെങ്കിലും അടുത്തിടെ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള വിമുഖതയാണ് വിവാഹബന്ധം വേര്‍പിരിയാന്‍ പ്രേരണയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പ്രകാശം ജില്ലയിലേയ്ക്ക് താമസം മാറ്റിയ ഇയാള്‍ വിശാഖപട്ടണത്തു നിന്നുള്ള ഒരു ട്രാന്‍സ്ജെന്‍ഡറെ പരിചയപ്പെട്ടു. മരണത്തിനിടയാക്കിയ ശസ്ത്രക്രിയ നടത്തിയ യുവാക്കളുമായി ഇരുവരും നിരന്തരം ചാറ്റ് ചെയ്തിരുന്നു. മുംബൈയിലെത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള താത്പര്യം യുവാവ് അറിയിച്ചപ്പോള്‍ കുറഞ്ഞ ചെലവില്‍ തങ്ങള്‍ ഇത് ചെയ്തു തരാമെന്ന് യുവാക്കള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ നടത്തേണ്ടത് എങ്ങനെയെന്ന് അറിയാമെന്നും യുവാക്കള്‍…
Read Moreപത്താംക്ലാസുകാരനെ സഹപാഠി ബ്ലേഡ് കൊണ്ട് വരഞ്ഞുവിട്ടു! ശരീരത്തിലാകമാനം 17 തുന്നലുകള്‍…
പത്താംക്ലാസ് വിദ്യാര്‍ഥിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് സഹപാഠി. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ ശരീരത്തില്‍ 17 തുന്നലുകളാണുള്ളത്. ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെഎം ഫാസിറി (15)നാണ് പരിക്കേറ്റത്. ചെങ്കള കെട്ടുങ്കല്‍ കോലാച്ചിയടുക്കത്തെ മിസിരിയയുടെ മകനാണ് ഫാസിര്‍. ബുധനാഴ്ച മൂന്ന് മണിയോടെ സ്കൂളില്‍ വച്ച് സഹപാഠി പുതിയ ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് ഫാസിര്‍ പറഞ്ഞു. ആദ്യം കഴുത്തിന് പിറകിലാണ് മുറിവേല്‍പ്പിച്ചത്. കൈ ഉയര്‍ത്തി രക്തം ചിന്തുന്നത് തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെയും മുറിച്ചു. അധ്യാപകര്‍ ഉടന്‍ കുട്ടിയെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചു. കഴുത്തിന് ഒന്‍പതും കൈക്ക് എട്ടും തുന്നലുകളിട്ടു. ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ടും സംഭവം ഒതുക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് ഫാസിറിന്റെ മാതൃ സഹോദരന് കെ ഇബ്രാഹിം പറഞ്ഞു. മുറിവേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചതെന്ന് സ്കൂള്‍ പ്രധാനാധ്യാപകന് എംഎം അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി. പരിക്കേറ്റ കുട്ടി…
Read Moreകാർകീവിൽ റഷ്യൻ സേനയെത്തി! പുറത്ത് നിന്നും വെടിവയ്പ്പിന്റെയും സ്ഫോടനത്തിന്റെയും ശബ്ദം കേൾക്കാമെന്ന് കാസർഗോഡ് സ്വദേശിനി; വിഷപ്പുക വ്യാപിക്കാൻ സാധ്യത
കാർകീവ്: യുക്രെയ്ന്റെ രണ്ടാമത്തെ വലിയ നഗരമായ കാർകീവിൽ റഷ്യൻ സേന പ്രവേശിച്ചു. റഷ്യൻ സേന പ്രവേശിച്ചതായി കാർകീവ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റർ സ്ഥിരീകരിച്ചു. പൊതുജനങ്ങൾ ബങ്കറുകളിൽ തന്നെ തുടരണമെന്ന് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു. നിരവധി മലയാളി വിദ്യാർഥികൾ പഠിക്കുന്ന സ്ഥലമാണ് കാർകീവ്. പുറത്ത് നിന്നും വെടിവയ്പ്പിന്റെയും സ്ഫോടനത്തിന്റെയും ശബ്ദം കേൾക്കാൻ സാധിക്കുന്നുണ്ടെന്ന് കാർകീവ് നാഷണൽ യൂണിവേഴ്സിറ്റി വിദ്യാർഥിനി കാസർഗോഡ് സ്വദേശിനി അഷ്ഫിന ഷംസീർ പറഞ്ഞു. അഷ്ഫിനയും മറ്റ് വിദ്യാർഥികളും ബങ്കറുകളിലാണ് കഴിയുന്നത്. കൊല്ലം, എറണാകുളം, പത്തനംതിട്ട സ്വദേശികളായ വിദ്യാർഥികളും തനിക്കൊപ്പമുണ്ടെന്നും അഷ്ഫിന പറഞ്ഞു. ക്ലോറിൻ വെള്ളം കുടിച്ചാണ് കഴിയുന്നത്. ഇന്നത്തേക്ക് കൂടിയുള്ള ഭക്ഷണം കൈവശമുണ്ട്. നാളെ എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും അഷ്ഫിന ആശങ്ക പങ്കുവച്ചു. യുക്രെയ്നിൽ വാതക പൈപ്പ് ലൈൻ തകർന്നു; വിഷപ്പുക വ്യാപിക്കാൻ സാധ്യത കീവ്: റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ ഹര്‍കീവിലെ വാതക പൈപ്പ് ലൈന്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്.…
Read Moreപോരാട്ടം നാലാം ദിനവും തുടരുന്നു! സൈന്യം ആകാശത്തേക്ക് വെടിവച്ചു, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; വിദ്യാര്‍ഥികള്‍ പറയുന്നു…
കീവ്: യുക്രെയ്നില്‍ റഷ്യയുടെ സൈനിക നടപടി നാലാം ദിവസവും തുടരുന്നു. രാജ്യത്ത് രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ശനിയാഴ്ച രാത്രിയും ഉഗ്ര പോരാട്ടം നടന്നു. കീവിലും കാര്‍കീവിലും സ്ഫോടനങ്ങള്‍ നടന്നു. ജനവാസ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. യുക്രെയ്ന്-പോളണ്ട് അതിര്‍ത്തിയിലും സ്ഥിതി ഗുരുതരമാണ്. യുക്രെയ്ന് സൈന്യം തടഞ്ഞതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. അതിര്‍ത്തി കടക്കാനെത്തിയവരെ യുക്രെയ്ന് സേന തടഞ്ഞു. മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ലാത്തിച്ചാര്‍ജ് നടത്തി. സൈന്യം ആകാശത്തേക്ക് വെടിവച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
Read Moreതണുപ്പ് അസഹ്യം; രണ്ടു ദിവസമായി മെട്രോ അണ്ടർ ഗ്രൗണ്ടിൽ ; രക്ഷാകരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് മെറീനയും കൂട്ടുകാരും
സജോ സക്കറിയകോലഞ്ചേരി: യുക്രെയ്നിൽ മെഡിസിൻ പഠനത്തിനായി പോയതാണ് കോലഞ്ചേരി മാമല സ്വദേശിനിയായ മെറീന ആന്റണി. ബിൻ കറാസിൻ ഖാർകീവ് നാഷണൽ യൂണിവേഴ്സിറ്റി മെഡിക്കൽ കോളജിലാണ് മെറീന മെഡിസിൻ പഠനം നടത്തുന്നത്. യുദ്ധം രൂക്ഷമായതോടെ കറാസിന്‍ സമീപമുള്ള പുഷ്കിൻസ്ക മെട്രോ സ്റ്റേഷനിലാണ് മെട്രോ സ്റ്റേഷന് കീഴെയുള്ള അണ്ടർ ഗ്രൗണ്ടിൽ കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി കഴിയുകയാണ് മെറീന ഉൾപ്പെട്ട മലയാളി സംഘം. മെറീനക്കൊപ്പം മെഡിസിൻ പഠിക്കുന്ന മറ്റ് 11 മലയാളികൾകൂടി അണ്ടർ ഗ്രൗണ്ടിലുണ്ട്. യുക്രെയിനിലെ വിമാനത്താവളങ്ങൾ അടഞ്ഞതോടെ തൊട്ടടുത്ത രാജ്യങ്ങളായ പോളണ്ട്, ഹംഗറി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസുകൾ അതാത് രാജ്യത്തിന്റെ പതാകകൾ വഹിച്ചു പോകുന്നുണ്ട്. എന്നാൽ ഇവർക്ക് അതും ഇത് വരെ ലഭ്യമായിട്ടില്ല. കൈയിൽ കരുതിയിരിക്കുന്ന ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമുണ്ട്. ബംഗറുകളിൽ ഉള്ളവർക്കാണ് ആദ്യ സഹായം എത്തുന്നതെന്നും തങ്ങൾ രക്ഷാകരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മെറീന അടക്കമുള്ള പറയുന്നു. അതി ശൈത്യമാണ് നിലവിൽ…
Read More