ന്യൂഡൽഹി: ബോളിവുഡ് താരം സണ്ണി ലിയോണിന്റെപുതിയ വീഡിയോ ആല്‍ബം പിൻവലിക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. ഗാനരംഗത്തിലെ നൃത്തം മതവികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാണ് ആരോപണം. വീഡിയോ നീക്കം ചെയ്തില്ലെങ്കിൽ നടിക്കും സംഗീത സംവിധായകനുമെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും നരോത്തം മിശ്ര പറഞ്ഞു. വിമർശനങ്ങൾക്ക് പിന്നാലെ ആൽബത്തിലെ വരികൾ മാറ്റുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബമായ ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ഗാനരംഗത്തിലെ നൃത്തം നീക്കം ചെയ്യണമെന്നാണ് മന്ത്രി നരോത്തം മിശ്ര ആവശ്യപ്പെട്ടത്. ആൽബം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ദിവസത്തിനകം വീഡിയോ നീക്കം ചെയ്തില്ലെങ്കിൽ സണ്ണി ലിയോണിക്കും സംഗീത സംവിധായകൻ സഖീബ് തോഷിക്കുമെതിരേ നിയമ നടപടി സ്വീകരിക്കുമെന്നറിയിച്ച് നരോത്തം മിശ്ര രംഗത്ത് വന്നത്. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമർശിക്കുന്ന വരികളെ അശ്ലീലം കലർത്തി നൃത്താവിഷ്കാരം…
Read MoreCategory: Top News
അതിരുവിട്ട ആഘോഷം ‘പണിയാകും’! അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സംഘം, വ്യാജ പ്രചാരണങ്ങള്‍ ‘നീരീക്ഷണത്തില്‍’; സംഘര്‍ഷ സാധ്യതകള്‍ക്ക് പൂട്ടിടാന്‍ പുതുവഴികള്‍ തേടി പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: പുതുവലത്സരാഘോഷത്തിന്റെ മറവില്‍ നടക്കുന്ന സംഘര്‍ഷ സാധ്യതകള്‍ക്ക് പൂട്ടിടാന്‍ പുതുവഴികള്‍ തേടി പോലീസ്. നിലവില്‍ തങ്ങള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ ഉള്‍പ്പെടെ പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് നിയമപാലകര്‍. ആഘോഷരാവ് അടിച്ചുപൊളിക്കുന്ന ഡിജെ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നീരീക്ഷിക്കാനും ലഹരി നുരയുന്നത് ഒഴിവിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കും. ഇതിനൊപ്പം ‘ഇന്‍ഫോര്‍മര്‍മാരുടെ’ സഹായവും തേടും.നിലവിലെ സാഹചര്യത്തില്‍ പോലീസ് നിര്‍ദേശങ്ങള്‍ എന്ന പേരില്‍ പലതരത്തിലുള്ള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുന്നതും പോലീസിന് കനത്ത വെല്ലുവിളിയാണ്. ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ടുള്‍പ്പെടെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ പോലീസ് മുന്നറിയിപ്പ് എന്ന പേരില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പോലീസിന് തന്നെ ഇത് ശരിയല്ലെന്ന് പോസ്റ്റിടേണ്ടിവന്നു. വര്‍ഗീതയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റിട്ട 51 പേര്‍ക്കെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഒരേസമയം നിരവധി കാര്യങ്ങള്‍ പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് പോലീസ്. ഇതിനിടെയാണ് പോലീസിന് നേരേയുള്ള അക്രമമുള്‍പ്പെടെയുള്ള കാര്യങ്ങളും അരങ്ങേറുന്നത്.…
Read Moreകിഴക്കന്പലത്തെ അതിഥിത്തൊഴിലാളികളുടെ അഴിഞ്ഞാട്ടം! 156 പേർ അറസ്റ്റിൽ; നാട്ടുകാർക്കും പോലീസുകാർക്കും പൊതിരെ തല്ല്; ആഘോഷം ആക്രമണമായി മാറി
കിഴക്കമ്പലം: എറണാകുളം കിഴക്കമ്പലത്ത് മദ്യലഹരിയില്‍ അതിഥിത്തൊഴിലാളികൾ പോലീസുകാർക്കു നേരെയും നാട്ടുകാർക്കുനേരെയും ആക്രമണം നടത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുള്ള 156 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ 24 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടൊപ്പമാണ് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതികൾക്കെതിരേ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി 11 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുന്നത്തുനാട്, പുത്തൻകുരിശ്, പിറവം, തടിയിട്ട പറമ്പ് സ്റ്റേഷനുകളിലായുള്ള മുഴുവൻ പ്രതികളെയും ഇന്ന് കോലഞ്ചേരി കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പെരുമ്പാവൂര്‍ എഎസ്പി അനുജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 പേരാണ് സംഘത്തിലുള്ളത്. നാട്ടുകാർക്കും പോലീസുകാർക്കും പൊതിരെ തല്ല് ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ കിഴക്കമ്പലം കിറ്റെക്സിലെ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ചൂരക്കോട്ടെ ക്യാമ്പിലാണ് സംഘര്‍ഷമുണ്ടായത്. ഇതു നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും തൊഴിലാളികള്‍ കടന്നാക്രമിക്കുകയായിരുന്നു. ജീപ്പിനു തീവച്ചതോടെ ഇതിലിരുന്ന പോലീസുകാര്‍ പ്രാണരക്ഷാര്‍ഥം ഇറങ്ങിയോടി. മദ്യലഹരിയിൽ അക്രമികൾ മറ്റു നാലു വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിന്…
Read Moreരാജ്യത്തെ ഒമിക്രോൺ ബാധിതർ 500 കടന്നു! ഞായറാഴ്ച മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 77 ഒമിക്രോണ്‍ കേസുകള്‍
ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 500 കടന്നു. 508 പേരിലാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 153 പേര് രോഗമുക്തരായി. ഞായറാഴ്ച മാത്രം രാജ്യത്ത് 77 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിമാചല്‍പ്രദേശിലും മധ്യപ്രദേശിലും ആദ്യമായി രോഗ ബാധ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്നുമെത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 141 പേര്‍ക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചത്. ഡല്‍ഹി(79), കേരളം(57), ഗുജറാത്ത്(49), തെലുങ്കാന(44) തമിഴ്നാട്(34),കര്‍ണാടക(31), രാജസ്ഥാന്(23),ഹരിയാന(10)മധ്യപ്രദേശ്(ഒന്‍പത്),ഒഡീഷ(എട്ട്),ആന്ധ്രാപ്രദേശ്(ആറ്),ബംഗാള്‍(ആറ്),ചണ്ഡീഗഡ്(മൂന്ന്),ജമ്മുകാഷ്മീര്‍(മൂന്ന്), ഉത്തര്‍പ്രദേശ്(രണ്ട്), ഉത്തരാഖണ്ഡ്(ഒന്ന്),ഹിമാചല്‍പ്രദേശ്(ഒന്ന്) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്.
Read Moreമൂന്നു തവണ കടിച്ചു! കടിച്ചത് വിഷമുള്ള പാമ്പ്; സുഖംപ്രാപിച്ച് വരികയാണെന്ന് സൽമാൻ ഖാൻ
മുംബൈ: തന്നെ കടിച്ചത് വിഷമുള്ള പാമ്പാണെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ. പൻവേലിലെ ഫാം ഹൗസിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ശനിയാഴ്ച രാത്രിയാണു താരത്തിന് പാമ്പ് കടിയേറ്റത്. ഉടൻതന്നെ നവിമുംബൈയിലെ കാമോതെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. “ഫാം ഹൗസിൽ എത്തിയ പാമ്പിനെ താൻ ഒരു വടി ഉപയോഗിച്ച് പുറത്തുകളയാൻ ശ്രമിക്കുമ്പോഴാണ് കടിയേറ്റത്. പാമ്പ് മൂന്നു തവണ കടിച്ചു. ഒരുതരം വിഷപ്പാമ്പായിരുന്നു അത്. ആറു മണിക്കൂർ ആശുപത്രിയിൽ കിടന്നു. ഇപ്പോൾ സുഖമായിരിക്കുന്നു’- സൽമാൻ ഖാൻ പ്രതികരിച്ചു. സൽമാന്റെ 56-ാം ജന്മവാർഷിക ദിനം ഇന്നാണ്. സൽമാന്റെ പുതിയ ചിത്രം ‘ആന്റിം: ദ ഫൈനൽ ട്രൂത്ത്’ തിയേറ്ററുകളിലെത്തിയതു കഴിഞ്ഞ മാസമാണ്.
Read Moreകിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികൾ പോലീസിനെ ആക്രമിച്ചു; രണ്ടു പോലീസ് ജീപ്പുകൾ കത്തിച്ചു
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികൾ പോലീസിനെ ആക്രമിച്ചു. ഇൻസ്പെക്ടറടക്കം അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികളാണ് പോലീസുകാരെ ആക്രമിച്ചത്. ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതോടെയാണ് ഇവർ പോലീസിന് നേരെ തിരിഞ്ഞത്. അക്രമസക്തരായ അതിഥിത്തൊഴിലാളികൾ രണ്ടു പോലീസ് ജീപ്പുകൾ കത്തിച്ചു. കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
Read Moreഒമിക്രോൺ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വർധന; രാജ്യത്ത് ആകെ 341 രോഗികൾ; സംസ്ഥാനങ്ങള്‍ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ചെന്നൈ: ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു.തമിഴ്നാട്ടിൽ 34 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. കൂടുതൽ പരിശോധനകളും, രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കലും നടക്കുകയാണെന്ന് ആരോഗ്യ മന്ത്രി എം. മുസുബ്രഹ്മണ്യൻ അറിയിച്ചു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. കർണാടകയിൽ 12 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കൊവിഡ് വകഭേദം കണ്ടെത്തിയവരുടെ എണ്ണം 31 ആയി. തെലങ്കാനയിൽ 14 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗികളുടെ എണ്ണം 38 ആയി. കേരളത്തിൽ 29 പേരാണ് രോഗ ബാധിതരായുള്ളത്. ഒമിക്രോൺ കേസുകളുടെ എണ്ണം രാജ്യത്തെമ്പാടും ഉയരുകയാണ്. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 341 ആയി ഉയർന്നു. കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും. ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രിഒമിക്രോണ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താഴേത്തട്ട് മുതലുള്ള…
Read Moreസോഷ്യൽ മീഡിയ വഴി കലാപത്തിന് ആഹ്വാനം; കണ്ണൂരിൽ നിരവധി പേർക്കെതിരെ കേസ്; പാർട്ടി സൈബർ പോരാളികളും നിരീക്ഷണത്തിൽ
കണ്ണൂർ: സോഷ്യൽ മീഡിയ വഴി മത സ്പർധ വളർത്തുന്ന രീതിയിലും കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾക്കെതിരേ പോലീസിന്റെ പ്രത്യേക വിഭാഗം കേസെടുത്തു തുടങ്ങി.ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിരപധി പേർക്കെതിരെയാണു പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരുടെ കയ്യിൽ നിന്നും പോസ്റ്റ് ഇടാൻ ഉപയോഗിച്ച ലാപ്ടോപ്, കന്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയും പിടിച്ചെടുത്തു.കൂത്തുപറന്പ്, കതിരൂർ, തലശേരി എന്നിവിടങ്ങളിൽ നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ജില്ലയിൽ കൂടുതൽ പേർ നിരീക്ഷണത്തിലാണ്. ഫേസ്ബുക്കിലെ മേൽവിലാസം നോക്കിയാണ് പോലീസ് കേസെടുക്കുന്നത്. മയ്യിൽ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് പ്രകോപനപരമായി പോസ്റ്റിട്ടതിന് ഒരാൾക്കെതിരെ പോലീസ് കേസെടുത്തത്. തലശേരിയിൽ പ്രകോപനപരമായ മുദ്രവാക്യം മുഴക്കിയതിന് ബിജെപി- ആർഎസ്എസ് പ്രവർത്തകർക്കെതിരെ 153 എ -പ്രകാരം കേസെടുത്തിരുന്നു. ജില്ലയിൽ സോഷ്യൽ മീഡിയ വഴി കലാപാഹ്വനങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനായി പോലീസ് പ്രേത്യക സെൽ രൂപീകരിച്ചിരുന്നു. ആലപ്പുഴയിൽ നടന്ന ഇരട്ട കൊലപാതകങ്ങളുടെ…
Read Moreഅച്ഛനും അമ്മയും ആണ് പോലും… മോട്ടോർ കേടാക്കിയതിന് കുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മർദനം; ഇത് അല്പം കടന്ന്പോയില്ലെയെന്ന് കണ്ട് നിന്നവർ
കറുകച്ചാൽ: വെള്ളാവൂരിൽ ആറുവയസുകാരനെ രക്ഷിതാക്കൾ ക്രൂരമായി മർദിച്ച സംഭവത്തിൽ രക്ഷിതാക്കൾക്കെതിരെ ശക്തമായ നടപടിയുണ്ടായേക്കും. സംഭവത്തിൽ ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലാക്കി. വെള്ളാവൂർ കുളക്കോട്ടുകുന്നേൽ ബിജു – ജലജ ദന്പതികളുടെ മൂത്ത കുട്ടിക്കാണ് മർദനമേറ്റത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. അയൽവാസിയുടെ വീട്ടിലെ മോട്ടോർ കേടാക്കി എന്ന പരാതിയെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ വടികൊണ്ട് മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ അയൽവാസികൾ ഇത് തടയുകയും തുടർന്ന് വിവരം പഞ്ചായത്തംഗത്തെയും വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെയും അറിയിച്ചു. ഇന്നലെ ഇവരുടെ വീട്ടിലെത്തിയ ചൈൽഡ് ലൈൻ അധികൃതർ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കുട്ടി ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തി. രക്ഷിതാക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചൈൽഡ് ലൈൻ അധികൃതർ അറിയിച്ചു.
Read Moreപോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ വീട്ടമ്മയുടെ കുടുംബവുമായി അടുപ്പം; ഇടയ്ക്കിടെ വന്നു പോകുന്നതിനിടെ യുവതിയുടെ മകളെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന പോലീസുകാരൻ അറസ്റ്റിൽ
വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ വിതുര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വലിയമല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ എസ്.എസ്. അനൂപ്(40) ആണു കീഴിടങ്ങിയത്. ജനുവരിയിലാണു അനൂപിനെതിരെ വിതുര പോലീസ് പോക്സോ കേസ് എടുക്കുകയും തുടർന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെ പല സ്ഥലങ്ങളിൽ താമസിച്ച ഇയാൾ വിതുര സ്റ്റേഷനിൽ കഴിഞ്ഞ ദിവസം നേരിട്ടു ഹാജരാവുകയായിരുന്നു. ബാലാവകാശ കമ്മീഷനിൽ പെൺകുട്ടി കഴിഞ്ഞ വർഷം നവംബറിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു വിതുര പോലീസ് കേസെടുത്തത്. പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. പെൺകുട്ടിയുടെ പിതാവുമായുള്ള കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടു മാതാവ് നാല് വർഷം മുൻപു വിതുര പോലീസിൽ പരാതിയുമായി എത്തിയിരുന്നു. പെൺകുട്ടിയുടെ മാതാവ് പ്രതിയുമായി പരിചയമാവുകയും വീട്ടിൽ നിത്യ സന്ദർശകനാകാനും…
Read More