തിരുവനന്തപുരം: കെ- റെയിൽ പദ്ധതി വിഷയത്തിൽ സിപിഎം നടത്തുന്ന ലഘുലേഖ പ്രചാരണത്തിനു ബദലുമായി കോൺഗ്രസ്. പദ്ധതിയുടെ ദോഷവശങ്ങൾ ചൂണ്ടിക്കാട്ടുന്ന ലഘുലേഖയുമായി വീടുകൾ തോറും കയറിയിറങ്ങാനാണ് കോൺഗ്രസും നീക്കം തുടങ്ങിയിരിക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവരെ സമരമുഖത്തേക്കു കൊണ്ടുവരാനും ആലോചനയുണ്ട്. കെ- റെയിൽ പദ്ധതിക്കെതിരേ ആദ്യഘട്ടത്തിൽ നടത്തിയ പ്രതിഷേധങ്ങൾ സർക്കാർ തള്ളിക്കളയുന്ന സാഹചര്യത്തിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതേക്കുറിച്ചു ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ഇന്നു ചേരാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒന്നാം തീയതിയിലേക്കു മാറ്റിയിട്ടുണ്ട്. ഇതിനുശേഷം യുഡിഎഫ് യോഗം ചേർന്ന് ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകും. രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ -റെയിൽ അട്ടിമറിക്കാൻ യുഡിഎഫ്- ബിജെപി ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ട് ശ്രമിക്കുന്നെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലഘുരേഖയുമായി വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ മുഖ്യമന്ത്രിയുടെയും മുതിർന്ന…
Read MoreCategory: Top News
ആദിവാസി യുവതിയെ പീഡിപ്പിച്ചു ! പോലീസുകാരന് സസ്പെൻഷൻ; കേസ് രജിസ്റ്റർ ചെയ്തത് സ്ഥലം എംഎൽഎയുടെ ഇടപെടലിൽ…
പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആദിവാസി യുവതിയുടെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ ഉദയ്പുർ ജില്ലയിലാണ് സംഭവം. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിൽ പരാതിക്കാരിയായ യുവതിയെയും മാതാപിതാക്കളെയും മറ്റൊരാളെയും കോൺസ്റ്റബിൾ ജിതേന്ദ്രയും പനാർവ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജ്കുമാറും സ്വകാര്യവാഹനത്തിൽ ഗുജറാത്തിലേക്ക് കൊണ്ടുപോയിരുന്നു. കാണാതായ പെൺകുട്ടിയെക്കുറിച്ച് ഇവർക്ക് അറിയാമെന്നാണ് പോലീസ് സംശയിച്ചത്. ഗുജറാത്തിലേക്ക് പോകുന്നതിന് മുൻപ് യുവതിയെയും മാതാപിതാക്കളെയും പോലീസ് പോസ്റ്റിൽ താമസിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് പീഡനം നടന്നതെന്ന് പെൺകുട്ടി ആരോപിക്കുന്നു. തുടർന്ന് ഗുജറാത്തിൽ നിന്നും മടങ്ങിയെത്തിയ ഇവർ സംഭവത്തെക്കുറിച്ച് നാട്ടുകാരെ അറിയിച്ചു. ഇതിനുപിന്നാലെ പോലീസ് സ്റ്റേഷനിലെത്തി പീഡന പരാതി നൽകി. പോലീസ് ആദ്യം കേസെടുക്കാൻ തയാറായിരുന്നില്ല. തുടർന്ന് സ്ഥലം എംഎൽഎ ബാബുലാലിന്റെ ഇടപെടലിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കോൺസ്റ്റബിൾ ജിതേന്ദ്രയെ…
Read Moreവിശദമായ പരിശോധന ഇന്ന്; പത്തോളം സംസ്ഥാനത്തു നിന്നുള്ളവർ അക്രമത്തിൽ പങ്കെടുത്തതായി പോലീസ്…
കിഴക്കമ്പലം: കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികൾ പോലീസിനും നാട്ടുകാർക്കും നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ കൂടുതൽ പരിശോധന ഇന്നു നടക്കും. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ന് വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന സൂചനയാണ് പോലീസ് നൽകുന്നത്. പോലീസിനെയും നാട്ടുകാരെയും ആക്രമിക്കുന്നതും പോലീസ് വാഹനങ്ങൾ കത്തിക്കുന്നതും തകർക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ വിശദമായ പരിശോധനക്ക് വിധേയമാക്കാനാണ് പോലീസ് തീരുമാനം. ഇതനുസരിച്ചാണ് കൂടുതൽ പേർ പ്രതികളാകുക. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് പോലീസിനുനേരേ ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നത്. കണ്ടാലറിയുന്ന 300 പേർക്കെതിരേ കേസ് ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരേ കേസെടുത്തതായി പുത്തന്‍കുരിശ് ഡിവൈഎസ്പി ജി. അജയ്നാഥ് പറഞ്ഞു. ഇതിൽ ഇന്നലെ റിമാൻഡ് ചെയ്ത 164 പേർ വിയ്യൂർ, മൂവാറ്റുപുഴ, കാക്കനാട് ജയിലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. അറസ്റ്റിലായ 51 പേര്‍ക്കെതിരേ വധശ്രമത്തിനും മറ്റുള്ളവര്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിക്കല്‍ ഉൾപ്പെടെയുള്ള വകുപ്പുകള്‍…
Read Moreജയാനന്ദന് വിനയായത് സഹ തടവുകാരനോടു മനസു തുറന്നത് ! ഇരട്ടക്കൊലപാതക കേസ് തെളിഞ്ഞത് ഇങ്ങനെ…
കൊച്ചി: പോണേക്കര ഇരട്ടക്കൊലപാതക കേസ് പ്രതി റിപ്പര്‍ ജയാനന്ദനെ കുടുക്കിയത് സഹ തടവുകാരനോടുള്ള മനസു തുറക്കല്‍. സെന്‍ട്രല്‍ ജയിലില്‍ മൂന്നുപേര്‍ മാത്രമുള്ള അതിസുരക്ഷ സെല്ലില്‍ വച്ചാണ് ജയാനന്ദന് സഹതടവുകാരനോട് മനസു തുറന്നത്. പുത്തന്‍വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജയാനന്ദന് നേരത്തെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നു. ഇതു പിന്നീട് ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു. ഈ ശിക്ഷ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അനുഭവിച്ചുവരികയായിരുന്നു. അതീവ സുരക്ഷാ സെല്ലില്‍ സുഹൃത്തായി മാറിയ സഹതടവുകാരനോട് പോണേക്കര ഇരട്ടക്കൊലപാതക വിവരങ്ങള്‍ ജയാനന്ദന് പങ്കുവച്ചതാണ് കേസിനു തുമ്പായത്. തൃശൂരിലെ കോടതിയില്‍ ഒരു കേസ് ഒഴിവായതിന്റെ സന്തോഷത്തിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. സഹതടവുകാരനില്നിന്നു ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഇരട്ടക്കൊലപാതകം നടന്ന ദിവസം കുറ്റവാളിയെ കണ്ടെന്നു മൊഴി നല്‍കിയിരുന്ന അയല്‍വാസി, ജയാനന്ദനെ തിരിച്ചറിയുകയും ചെയ്തതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് 17 വര്‍ഷത്തിനു ശേഷം ഇരട്ടക്കൊലപാതകം നടത്തി 17 വര്‍ഷത്തിനുശേഷമാണ് ക്രൈംബ്രാഞ്ച്…
Read Moreചെരുപ്പ് നിര്‍മാണ ഗോഡൗണ്‍ കത്തിയമര്‍ന്നു ! ലക്ഷങ്ങളുടെ നഷ്ടം; ഇതര സംസ്ഥാന തൊഴിലാളികൾ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…
കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന് ബസാറില്‍ വന്‍ തീപിടിത്തം. ഇവിടുത്തെ ചെരുപ്പു നിര്‍മാണ ഗോഡൗണിനാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി നിയന്ത്രണ വിധേയമാക്കി. ആറ് ഫയര്‍ എന്‍ജിനുകള്‍ എത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്. ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീ പിടിച്ചത്. സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തല്‍. ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് വിലയിരുത്തല്‍. അമ്പതോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ യൂണിറ്റില്‍ ജോലിചെയ്യുന്നത്. ഇവര്‍ തീപിടിത്തമുണ്ടായ ഗോഡൗണിനോട് ചേര്‍ന്നാണ് താമസിക്കുന്നത്. ചെരുപ്പ് നിര്‍മാണ സാധനത്തിന് ഉപയോഗിച്ച സാമഗ്രികളും കത്തിനശിച്ചിട്ടുണ്ട്. ചെരുപ്പു നിര്‍മാണത്തിന് ഉപയോഗിക്കുന്ന കെമിക്കല്‍ വസ്തുക്കള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ചെറിയ രീതിയിലുള്ള സ്ഫോടനവും കേട്ടിരുന്നതായി…
Read Moreരാത്രി കർഫ്യൂ വന്നാലും പുതുവത്സരത്തിൽ ലഹരി ഒഴുക്കാൻ സംഘങ്ങൾ ! രഹസ്യകേന്ദ്രങ്ങളിൽ ഡിജെ ലഹരിപ്പാർട്ടികൾ നടക്കാൻ സാധ്യത…
കോട്ടയം: രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ പുതുവത്സരാഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കർശന നിരീക്ഷണവുമായി പോലീസ്. പുതുവത്സരാഘോഷങ്ങൾക്കു വൻതോതിൽ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് ചീഫുമാർക്ക് ഡിജിപി നിർദേശം നല്കി. സ്പെഷൽ ബ്രാഞ്ച് നിരീക്ഷിക്കും രാത്രി 10നുശേഷം ഡിജെ പാർട്ടികൾ നടത്താൻ പാടില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഡിജെ പാർട്ടികൾ വിവരം മുൻകൂട്ടി അതാത് പോലീസ് സ്റ്റേഷനുകളിൽ അറിയിക്കണം. ഇതോടെ പാർട്ടികൾ നടക്കുന്ന ഹോട്ടലുകൾ സ്പെഷൽ ബ്രാഞ്ച് നിരീക്ഷിക്കും. ഇതിനു പുറമേ ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകളിൽ സിസിടിവി കാമറകൾ കൃത്യമായി പ്രവർത്തിപ്പിക്കണമെന്നും ഈ കാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്. ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകാർക്ക് ഇതുസംബന്ധിച്ച നോട്ടീസും പോലീസ് നൽകും. പോലീസ് സാന്നിധ്യമുണ്ടാകും ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡിജെ…
Read Moreകൊല്ലത്ത് ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു ! ശബ്ദം കേട്ടത് നാലരകിലോമീറ്റര്‍ അകലെ വരെ; നാട്ടുകാര്‍ ഭയപ്പാടില്‍…
തെന്മലയില് ഉഗ്രശബ്ദത്തോടെ ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ച സംഭവം ഞെട്ടലുളവാക്കുന്നു. സ്ഫോടനമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇന്നലെ രാവിലെ 8.30നാണ് തെന്മല ബെവ്റേജസ് കോര്പറേഷന് മദ്യശാലയ്ക്കു സമീപത്തെ ലോഡ്ജിന്റെ ഉപയോഗശൂന്യമായ ടാങ്ക് പൊട്ടിത്തെറിച്ചത്. ഏകദേശം 75 വര്‍ഷം പഴക്കമുള്ള ടാങ്കാണിത്. പൊട്ടിത്തെറിയുടെ ശബ്ദം നാലര കിലോമീറ്റര്‍ അകലെ ഉറുകുന്ന് പാണ്ഡവന്‍പാറയില്‍ വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു. ലോഡ്ജിന്റെ സമീപത്തെ വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശുചിമുറി മാലിന്യ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നും ദുരൂഹതകളില്ലെന്നും പോലീസ് അറിയിച്ചു.
Read Moreഅതിഥി ദേവോ ഭവഃ ! കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ‘അതിഥികള്‍’ പ്രതികളായത് 3500ല്‍ അധികം ക്രിമിനല്‍ കേസുകളില്‍…
കിഴക്കമ്പലം വിഷയം സംസ്ഥാനത്തെ നടുക്കുന്നതിനിടയില്‍ പുറത്തു വരുന്ന ചില കണക്കുകള്‍ ഗൗരവതരമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3,650 ക്രിമിനല്‍ കേസുകളിലാണ് കുടിയേറ്റ തൊഴിലാളികള്‍ പ്രതികളായത്. 15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അന്യസംസ്ഥാന തൊഴിലാളികള്‍ കൊലപാതകങ്ങള്‍ വരെ ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും. ഇവരുടെ എണ്ണത്തെക്കുറിച്ചുള്ള കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല എന്നതാണ് വാസ്തവം. ഇതിന് വേണ്ടിയുള്ള പരിശോധന നിലച്ചിട്ട് നാളുകളായി. കോവിഡിന്റെ ആദ്യഘട്ടത്തില്‍ 25,000ത്തോളം അന്യസംസ്ഥാനത്തൊഴിലാളികളെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നിരവധിപ്പേര്‍ തിരികെ വന്നു. സ്വകാര്യ കരാറുകാരുടെ കീഴില്‍ ജോലി ചെയ്തിരുന്നവര്‍ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ ഇക്കാര്യം അറിയിച്ചിട്ടില്ല. കരാറുകാരുടെ പട്ടികയും തൊഴില്‍ വകുപ്പിന്റെ കൈയിലില്ല. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ്…
Read Moreചുമയുടെ സിറപ്പ് അമിതമായി നല്‍കിയതിനെത്തുടര്‍ന്ന് നവജാതശിശു മരിച്ചു ! മൃതദേഹത്തോട് അനാദരവ് കാട്ടി അമ്മ…
ചുമയുടെ മരുന്ന് അമിതമായി നല്‍കിയതിനെ തുടര്‍ന്ന് ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇതുമായി ബന്ധപ്പെട്ട് 30 വയസുള്ള അമ്മയെ അറസ്റ്റ് ചെയ്തു. മരിച്ചതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം വെള്ളം നിറച്ച ഡ്രമ്മില്‍ തള്ളിയതായി പോലീസ് പറയുന്നു. താനെ മഹാത്മ ഫൂലെ ചേരിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കേസില്‍ ഞായറാഴ്ചയാണ് കുഞ്ഞിന്റെ അമ്മ ശാന്ത ചവാനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി ചുമയ്ക്കുന്നത് കണ്ട് കുഞ്ഞിന് ചുമയുടെ സിറപ്പ് അമിതമായി നല്‍കുകയായിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പോലീസ് പറയുന്നു. കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ഭയന്നുപോയ യുവതി മൃതദേഹം വെള്ളം നിറച്ചുവച്ചിരുന്ന ഡ്രമ്മില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കാണാനില്ല എന്ന് കാണിച്ച് പോലീസില്‍ പരാതി നല്കി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിനിടെയാണ് കേസ് തെളിഞ്ഞത്. ചേരിയ്ക്ക് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംശയകരമായി…
Read Moreഅര്‍മാദം രാത്രി പത്തുമണി വരെ മാത്രം ! പത്തിനു ശേഷം ഡി.ജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പോലീസ്…
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ക്ക് കടുത്ത നിയന്ത്രണവുമായി പോലീസ്. വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഡി.ജെ. പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി കര്‍ശന നിര്‍ദേശം നല്കി. രാത്രി പത്തു മണിയ്ക്കു ശേഷം ഡി.ജെ പാര്‍ട്ടി പാടില്ലെന്നാണ് പോലീസിന്റെ നിര്‍ദേശം. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും. ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകളില്‍ സിസിടിവി കാമറകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണമെന്നും ഈ കാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകാര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസും നല്‍കും. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജെ. പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലും ഡി.ജെ. പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരം പാര്‍ട്ടികളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്‍തോതിലുള്ള ലഹരി ഒഴുകുന്നത് പതിവാണ്. അടുത്തിടെ തിരുവനന്തപുരം പൂവാറിലെ…
Read More