പാ​ട​ത്തെ ചെ​ളി​യി​ൽ നി​ന്നും പ​റി​ച്ചെ​ടു​ക്കു​ന്ന താ​മ​ര ബ​ക്ക​റ്റി​ലാ​ക്കി കാ​ത്ത് നി​ൽ​ക്കും, വി​ല പ​റ​യി​ല്ല ആ​വ​ശ്യ​മു​ള്ള​ത് ത​ന്നാ​ൽ മ​തി : കു​മ​ര​കം റോ​ഡ​രി​കി​ല്‍ താ​മ​ര​തൈ​ക​ളു​മാ​യി കാ​ത്തു​നി​ല്ക്കാ​ന്‍ ഇ​നി ജ​യിം​സ് ഇ​ല്ല

കു​മ​ര​കം: റോ​ഡ​രി​കി​ല്‍ താ​മ​ര​തൈ​ക​ള്‍ വി​ല്ക്കാ​നാ​യി കാ​ത്തു​നി​ന്നി​രു​ന്ന മ​ണ്ണാ​ന്ത്ര ജ​യിം​സ് ഓ​ര്‍​മ​യാ​യി. കു​മ​ര​കം ക​ണ്ണാ​ടി​ച്ചാ​ല്‍ ജം​ഗ്ഷ​നു സ​മീ​പം വി​രി​ഞ്ഞ താ​മ​ര​പ്പൂ​ക്ക​ളോ​ടു​കൂ​ടി​യ താ​മ​ര തൈ​ക​ളു​മാ​യി പ​ക​ല​ന്തി​യോ​ളം മ​ഴ​യും വെ​യി​ലും കൂ​സാ​തെ കു​ടും​ബം പോ​റ്റാ​ന്‍ ക​ഷ്ട​പ്പെ​ടു​ന്ന ജ​യിം​സ് (72) യാ​ത്ര​ക്കാ​ര്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും കൗ​തു​ക​ക്കാ​ഴ്ച​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ന​വ​ജീ​വ​നി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

പാ​ട​ത്തെ ചെ​ളി​യി​ല്‍​നി​ന്നു വേ​രോ​ടെ പ​റി​ച്ചെ​ടു​ക്കു​ന്ന താ​മ​ര ബ​ക്ക​റ്റി​ലാ​ക്കി​യാ​ണ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. കു​മ​ര​ക​ത്ത് വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തു​ന്ന​വ​രാ​ണ് ജ​യിം​സി​ന്‍റെ താ​മ​ര സ്വ​ന്ത​മാ​ക്കു​ന്ന​വ​രി​ലേ​റെ​യും. ആ​രോ​ടും വി​ല പ​റ​യി​ല്ല. കി​ട്ടു​ന്ന​തു മാ​ത്രം വാ​ങ്ങും.

താ​മ​ര ന​ട്ടു​വ​ള​ര്‍​ത്താ​ന്‍ വേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ന​ൽ​കും. താ​മ​ര​യു​ടെ ക​ച്ച​വ​ടം ക​ഴി​ഞ്ഞാ​ല്‍ വീ​ശു​വ​ല​യു​മാ​യി പാ​ട​ത്തും തോ​ടു​ക​ളി​ലു​മെ​ത്തും. വീ​ശി​ക്കി​ട്ടു​ന്ന മീ​നും റോ​ഡ​രി​കി​ല്‍​ത്ത​ന്നെ വി​ല്ക്കും.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് ജ​യിം​സി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​ത്. അ​തോ​ടെ​യാ​ണ് ഇ​ത്ത​രം ചെ​റി​യ ജോ​ലി​ക​ള്‍ ചെ​യ്തു കു​ടും​ബം പു​ല​ര്‍​ത്താ​ന്‍ ആ​രം​ഭി​ച്ച​ത്. ഭാ​ര്യ ത​ങ്ക​മ്മ (എ​ട​ത്വാ) മ​ക്ക​ള്‍: ര​ശ്മി, ജെ​സ്‌​മോ​ന്‍.

മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 11ന് ​ര​ണ്ടാം ക​ലു​ങ്കി​ന് സ​മീ​പ​മു​ള്ള സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ചെ​ങ്ങ​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍.

Related posts

Leave a Comment