ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ വദനസുരതവും കെസിയെ പൂട്ടാന്‍ ബലാല്‍സംഗവും ! യുവ എംഎല്‍എമാര്‍ക്കെതിരേയും വിവിധതരത്തിലുള്ള പീഡനാരോപണങ്ങള്‍; സോളാറിലൂടെ പിണറായി ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിന്റെ ഉന്മൂലനം…

സോളാര്‍ കേസ് വീണ്ടും ചര്‍ച്ചാവിഷയമാവുമ്പോള്‍ ആരോപണ വിധേയരായ നേതാക്കളെയെല്ലാം കുടുക്കി കോണ്‍ഗ്രസിനെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്. യുഡിഎഫിലെ പതിനെട്ട് ഉന്നതര്‍ തന്നെ പീഡിപ്പിച്ചെന്നാണ് സരിത മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടി,കെസി വേണുഗോപാല്‍,അടൂര്‍ പ്രകാശ്, എ.പി അനില്‍ കുമാര്‍ എന്നിങ്ങനെ നീളുന്നു ആരോപണ വിധേയരുടെ നിര. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുമുള്ളത് സമാനമായ കാര്യങ്ങളാണ്. ആരോപണങ്ങള്‍ക്ക് വ്യക്തമായ പരാതിയുണ്ടെങ്കില്‍ മാത്രം ബലാല്‍സംഗ കേസെടുക്കാനായിരുന്നു തീരുമാനം.

എന്നാല്‍ വീണ്ടും സരിത യുഡിഎഫ് നേതാക്കള്‍ക്കെതിരേ പരാതി നല്‍കിയതോടെയാണ് ഇവര്‍ക്കെതിരേ കേസെടുക്കാനുള്ള തീരുമാനം ഉണ്ടായത്. ജാമ്യമില്ലാ കേസ് ആയതിനാല്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ എല്ലാം അറസ്റ്റ് ചെയ്യേണ്ടി വരും. ഡിജിപി അനില്‍ കാന്തിന് സരിത കഴിഞ്ഞ ആഴ്ച നല്‍കിയ പുതിയ രണ്ട് പരാതികളിലാണ് എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ കേസെടുത്തത്. ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരെ സരിതാ നായര്‍ നേരത്തേ പരാതി നല്‍കിയിരുെന്നങ്കിലും കേസെടുക്കാനാകില്ലെന്ന നിയമോപദേശമാണ് പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചത്.

സരിത നല്‍കിയ ഒറ്റ പരാതിയില്‍ പലര്‍ക്കെതിേര കേസെടുക്കാനാകില്ലെന്നായിരുന്നു രാജേഷ് ദിവാന്‍, ദിനേന്ദ്ര കശ്യപ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘത്തിന്റെ അന്നത്തെ നിലപാട്. ഇതിനുശേഷമാണ് സരിത ഏതാനും നാള്‍ മുന്‍പ് ഉമ്മന്‍ ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ പ്രത്യേകം പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എന്നീ മുന്‍ മന്ത്രിമാരും ഹൈബി ഈഡന്‍, പിസി വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, അബ്ദുള്ളക്കുട്ടി എന്നീ എംഎല്‍എമാരും കെസി വേണുഗോപാല്‍, ജോസ് കെ മാണി, എംകെ രാഘവന്‍ എന്നീ എംപിമാരും എസ്എസ് പളനിമാണി എന്ന കേന്ദ്രമന്ത്രിയും പ്രതിക്കൂട്ടിലാണ്. മൂന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചെന്ന് സരിത പറഞ്ഞിരുന്നു. ഇതെല്ലാം വീണ്ടും പൊടി തട്ടിയെടുക്കുകയാണ് പിണറായി സര്‍ക്കാര്‍.

ബ്രൂവറി ചലഞ്ചിലും ശബരിമല വിഷയത്തിലും തൊട്ടതെല്ലാം പിഴച്ച പിണറായി അറ്റകൈ പ്രയോഗമെന്ന നിലയിലാണ് സോളാര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ബ്രൂവറിയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചതിനുള്ള മറുപണിയായും ഇതു വിലയിരുത്തപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയ്‌ക്കെതിരായ ലൈംഗിക ആരോപണം യുഡിഎഫിനു പിടിവള്ളിയാകും.

എഡിജിപി പത്മകുമാറിനെതിരേയും സരിത പലവട്ടം പരാതിപ്പെട്ടിട്ടുണ്ട്. ഇത് പ്രത്യേക പരാതിയായി കൊടുക്കാതിരിക്കാന്‍ സരിതയില്‍ സമ്മര്‍ദ്ദം ഉണ്ടെന്നാണ് സൂചന.
ഉമ്മന്‍ ചാണ്ടിയുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നതായും സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്യപ്പെട്ടതിനാല്‍ അതിലൂടെ സോളാര്‍ പദ്ധതിയിലേക്ക് തനിക്ക് അനേകം ഇടപാടുകാരെ ഉണ്ടാക്കാന്‍ കഴിഞ്ഞതായും പറഞ്ഞു. തങ്ങളുടെ പദ്ധതി അടിസ്ഥാനമാക്കി പുതിയൊരു ഊര്‍ജ്ജ പദ്ധതി രൂപീകരിക്കാന്‍ തന്നില്‍ നിന്നും 1.90 കോടി രൂപയോളം ഉമ്മന്‍ ചാണ്ടി കൈപ്പറ്റിയതായും ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുകയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും. ക്ലിഫ് ഹൗസില്‍ വദനസുരതത്തിന് വിധേയനാക്കിയെന്ന ആരോപണം ഉമ്മന്‍ ചാണ്ടിക്കെതിരെ ചര്‍ച്ചയായി. ഇതില്‍ സരിതയുടെ കത്ത് ഹൈക്കോടതി ഇടപെട്ട് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും മാറ്റുകയും ചെയ്തു.

പിസി വിഷ്ണുനാഥും ബെന്നി ബെഹനാനും തന്റെ കൈയ്യില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും ജിക്കുമോന്‍, സലിംരാജ്, ടെന്നിജോപ്പന്‍, തോമസ് കുരുവിള എന്നിവര്‍ക്കെല്ലാം ടീം സോളാര്‍ കമ്പനിയുടെ മെഗാ പ്രൊജക്ട് പദ്ധതികളുമായി ബന്ധമുണ്ടായിരുന്നുവെന്നും സരിത ആരോപിക്കുന്നുണ്ട്. അടൂര്‍ പ്രകാശ് സരിതയെ വിളിക്കാന്‍ മാത്രം പ്രത്യേക മൊബൈല്‍ കണക്ഷന്‍ എടുത്തിരുന്നുവെന്ന് നേരത്തെ ചര്‍ച്ചയായ കാര്യമാണ്. ഹൈബി ഈഡനില്‍ നിന്നും പിസി വിഷ്ണുനാഥില്‍ നിന്നും പീഡനങ്ങളുണ്ടായെന്നും ഉമ്മന്‍ചാണ്ടിയെ കൂടാതെ ജോസ് കെ മാണിയും വദനസുരതം നടത്തിയെന്നും സരിത മുമ്പ് പറഞ്ഞിരുന്നു. ഐ ജി പത്മകുമാര്‍ കലൂരിലെ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചെന്നും സരിത ആരോപിച്ചിരുന്നു.

Related posts