ബിജെപിയും ശിവസേനയും ശത്രുക്കളല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ഇന്ത്യയെയും പാക്കിസ്ഥാനെയും പോലെയല്ലെന്നും മറിച്ച് കഴിഞ്ഞ ദിവസം വിവാഹമോചിതരായ ആമിര്‍ ഖാനേയും കിരണ്‍ റാവുവിനേയും പോലെയാണെന്നും റാവത്ത് വ്യക്തമാക്കി. ഞങ്ങളുടെ രാഷ്ട്രീയവഴികള്‍ വ്യത്യസ്തമായിരിക്കും. പക്ഷെ ഞങ്ങളുടെ സൗഹൃദത്തിന് കേടുപറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും ശിവസേനയും ശത്രുക്കളല്ലെന്ന ബിജെപി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം. ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്ന് ഫഡ്നാവിസ് പ്രതികരിച്ചിരുന്നു. രണ്ട് പാര്‍ട്ടികളും വീണ്ടും ഒന്നിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു ഫഡ്നാവിസിന്റെ മറുപടി. ‘ഞങ്ങള്‍ (ശിവസേനയും ബിജെപിയും) ഒരിക്കലും ശത്രുക്കളായിരുന്നില്ല. അവര്‍ ഞങ്ങളുടെ സുഹൃത്തുകളായിരുന്നു. അവര്‍ ഒന്നിച്ച് ഒരു സര്‍ക്കാര്‍ രൂപീകരിച്ചു. അവര്‍ ഞങ്ങളെ വിട്ടുപോയി.’ ഫഡ്നാവിസ് പറഞ്ഞു. സേനയുമായുള്ള ചര്‍ച്ചകള്‍ സംബന്ധിച്ചും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചും ചോദിച്ചപ്പോഴായിരുന്നു…
Read MoreTag: bjp
കൊടകര കുഴൽപ്പണക്കേസിൽ പരാതിക്കാരൻ ഷംജീറിന്റെ മൊഴിപ്പകർപ്പ് പുറത്ത്; ‘കവർച്ച നടന്ന സ്ഥലത്ത്ആദ്യമെത്തിയത് ബിജെപി നേതാവ്
തൃശൂർ: കൊടകരയിൽ കവർച്ച നടന്നതിനുശേഷം ധർമരാജനെ വിളിച്ചതിന് തൊട്ടുപിന്നാലെ, സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി ജില്ലാ ട്രഷറർ സുജയ് സേനനാണെന്നാണ് ഡ്രൈവർ ഷംജീറിന്റെ മൊഴി. കൊടകരയിൽനിന്ന് തൃശൂരിലേക്ക് മടങ്ങിയത് സുജയ് സേനൻ കൊണ്ടുവന്ന കാറിലാണ്. പണം കൊടുത്തയച്ചത് സുനിൽ നായിക്കാണെന്നും ഷംജീറിന്റെ മൊഴിയില്‍ പറയുന്നു. കള്ളപ്പണക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യംചെയ്യും. വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാർഥിയായിരുന്നു ഉല്ലാസ് ബാബു.തെരഞ്ഞെടുപ്പിനുശേഷം 50 ലക്ഷം രൂപ ഒരു സ്വകാര്യ ദേവസ്വത്തിന് ഉല്ലാസ് നൽകി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ഈ പണവുമായി ധർമരാജനും ഉല്ലാസ് ബാബുവിനും ബന്ധമുണ്ടെന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. അതേ സമയം പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ ഇന്ന് കോടതിയിൽ വീണ്ടും ഹർജി നൽകും.
Read Moreപിണറായി സർക്കാർ ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നു; കുഴൽപ്പണക്കേസിൽ പാർട്ടിക്ക് യാതോരു ബന്ധവുമില്ലെന്ന് കുമ്മനം
തിരുവനന്തപുരം: പിണറായി സർക്കാർ ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര കുഴൽപ്പണക്കേസിൽ പാർട്ടിക്ക് യാതോരു ബന്ധവുമില്ല. ബിജെപിയെ തകർക്കാനാണ് പിണറായി അന്വേഷണസംഘത്തെ രൂപീകരിച്ചത്. കെ. സുരേന്ദ്രനെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും കുമ്മനം പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരജ്വാല നടന്നു. കള്ളക്കേസ് ചുമത്തി ബിജെപി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്നു ആരോപിച്ചാണ് പ്രതിഷേധ സമരം.
Read Moreകുഴല്‍പ്പണ കേസ് ; കുരുക്കഴിക്കാന്‍ നിയമോപദേശം; ചോദ്യം ചെയ്യലിന് ഹാജരാവുന്നവര്‍ക്ക് “ക്ലാസ്’; സ്വര്‍ണ-ഡോളര്‍ക്കടത്ത് ‘ആക്രമണ’ത്തിന്റെ പ്രതികാര നടപടിയെന്ന് ബിജെപി നേതൃത്വം
കെ. ഷിന്റുലാല്‍ കോഴിക്കോട്: കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം നിയമോപദേശം തേടുന്നു. കുഴല്‍പ്പണകേസില്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് അന്വേഷണം എത്തിയ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ദേശീയ നേതാക്കളും സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നാല്‍ സ്വീകരിക്കേണ്ടതുള്പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചത്. ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ നിഷേധിക്കാതെ ഹാജരാകാനാണ് നേതാക്കള്‍ക്ക് ദേശീയ-സംസ്ഥാന നേതൃത്വം നല്കിയ നിര്‍ദേശം. ഹാജരാകാത്തത് കുറ്റസമ്മതമായാണ്പൊതുസമൂഹം വിലയിരുത്തുക. അത്തരത്തിലുള്ള സന്ദേശം ഒരു നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനും കോഴിക്കോട്ടെ പാര്‍ട്ടി പരിപാടികളില്‍ സജീവ പങ്കാളിയുമായ ധര്‍മരാജന്റെ ഫോണ്‍ കോള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണിപ്പോള്‍ നടക്കുന്നത്. ധര്‍മരാജനുമായി ബന്ധമുള്ള മുഴുവന്‍ പേരേയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇത് നേരത്തെ മനസിലാക്കിയ ബിജെപി നേതൃത്വം ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും മുമ്പേ നേതാക്കള്‍ക്കും…
Read Moreകുഴല്‍പ്പണക്കേസ് ; അന്വേഷണം കോന്നിയില്‍ സുരേന്ദ്രന്റെ താമസസ്ഥലത്ത്
പത്തനംതിട്ട: 3.5 കോടി രൂപയുടെ കുഴല്‍പ്പണക്കേസിലെ അന്വേഷണം കോന്നിയിലുമെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന കോന്നി മണ്ഡലം കേന്ദ്രീകരിച്ചാണ് അന്വേഷണം. തെരഞ്ഞെടുപ്പുകാലത്ത് സുരേന്ദ്രന് താമസിച്ചിരുന്ന കോന്നിയിലെ ലോഡ്ജിലാണ് ഇന്നലെ അന്വേഷണം നടന്നത്.സുരേന്ദ്രന്റെ സെക്രട്ടറി ദിലീപിനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായിരുന്ന ഇന്നലെ കോന്നിയില്‍ അന്വേഷണം നടത്തിയത്. 2019ലെ ലോക്സഭ, പിന്നീട് നിയമസ ഉപതെരഞ്ഞെടുപ്പ് തുടങ്ങി തുടര്‍ച്ചയായ മൂന്നാമത്തെ തെരഞ്ഞെടുപ്പായിരുന്നു കോന്നിയില്‍ ഇത്തവണ സുരേന്ദ്രന് നേരിട്ടത്. കോന്നിയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചെലവഴിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.തെരഞ്ഞെടുപ്പുകാലത്ത് സുരേന്ദ്രന് നടത്തിയ ഹെലികോപ്ടര്‍ യാത്ര വിവാദമായിരുന്നു. മഞ്ചേശ്വരത്തും മത്സരിച്ച സുരേന്ദ്രന് കോന്നിയിലേക്ക് പ്രചാരണത്തിന് എത്തിയത് ഹെലികോപ്ടറിലായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് ബിജെപി വന്‍തോതില്‍ പണം ചെലവഴിച്ചതു സംബന്ധിച്ച് അന്നേ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് കൊടകരയിലെ കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്ന സംഘം.കോന്നിയില്‍ ഇത്തവണ…
Read Moreകുഴല്‍പ്പണക്കേസ്; തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ? സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂര്‍ സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫണ്ടിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും. തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ആരായും. തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം കോടികൾ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിൽനിന്ന് ഇഡി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കേസിൽ അറസ്റ്റിലായവർ, ചോദ്യം ചെയ്തവർ, അവരുടെ മൊഴികൾ, പോലീസിന്റെ നിഗമനങ്ങൾ എന്നിവയടക്കമുള്ള അന്വേഷണ വിവരങ്ങൾ ഇഡി പരിശോധിച്ചു.മൂന്നരക്കോടിയിലധികം പണം കൊടകര കേസിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ റിപ്പോർട്ട്. എന്നാൽ ഈ പണത്തിന്റെ സ്രോതസ് സംബന്ധിച്ച് ഇതുവരെയും വ്യക്തമായ വിവരം പോലീസിനു ലഭിച്ചിട്ടില്ല. വിദേശബന്ധമുള്ളവരാണോ ഇതിനു…
Read Moreതടിയൂരാൻ പെടാപ്പാട്; നടപ്പാക്കിയത് ‘എന്തു വില’ കൊടുത്തും പൊതുസമ്മതരെ പാര്‍ട്ടിയിലെത്തിക്കുക എന്ന കേന്ദ്രതന്ത്രം; സുരേന്ദ്രനും മുരളീധരനുമെതിരേ പാർട്ടിയിൽ പടയൊരുക്കം
ഇ. അനീഷ് കോഴിക്കോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും സി.കെ.ജാനുവിന് പത്ത് ലക്ഷം കൈമാറിയെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സൂരേന്ദ്രനും കേന്ദ്രസഹമന്ത്രി വി.മുരളീധരനും എതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം. സംസ്ഥാന ഘടകത്തില്‍ കെ.സൂരേന്ദ്രന് പൂര്‍ണമായും ഒറ്റപ്പെട്ടുകഴിഞ്ഞതായാണ് വിലയിരുത്തല്‍. കേന്ദ്രനേതൃത്വം കനിഞ്ഞില്ലെങ്കില്‍ സ്ഥാനചലനം വരെ ഉണ്ടായേക്കുമെന്ന രീതിയിലാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന സംസാരം. തങ്ങളെയെല്ലാം പുകമറിയില്‍ നിര്‍ത്തി കെ.സുരേന്ദ്രനും വി.മുരളീധരനും കൂടിയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും തീരുമാനിച്ചതെന്ന അഭിപ്രായമാണ് ഭൂരിഭാഗം നേതാക്കള്‍ക്കുമുള്ളത്. എന്നാല്‍ താല് മല്‍സരിച്ച മണ്ഡലങ്ങള്‍ തീരുമാനിച്ചതുപോലും പോലും കേന്ദ്രനിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് കെ.സുരേന്ദ്രന് പറയുന്നത്. പാര്‍ട്ടിയിലേക്ക് പൊതു സമ്മതരെ ‘എന്തുവില’കൊടുത്തും എത്തിക്കുക എന്ന കേന്ദ്രനിര്‍ദേശം പ്രാവര്‍ത്തികമാക്കുകയായിരുന്നു താനെന്നാണ് സൂരേന്ദ്രന് പങ്കുവയ്ക്കുന്ന വികാരം.ഈ സാഹചര്യത്തില്‍ കേന്ദ്രപിന്തുണ തനിക്കുണ്ടെന്ന പൂര്‍ണ വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.…
Read Moreബിജെപിക്ക് ഊരാക്കുടുക്ക്..! കേന്ദ്രഫണ്ട് മാവോയിസ്റ്റുകളിലേക്ക്; ജാനുവിന്റെ പണമിടപാടുകളില്‍ ദുരൂഹതയെന്ന് ആരോപണം; വിശദമായ അന്വേഷണം വേണമെന്ന് ജെആര്‍പി
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ നേതൃത്വം സംസ്ഥാനത്തിന് നല്കിയ ഫണ്ട് മാവോയിസ്റ്റുകള്‍ക്കും ലഭിച്ചെന്ന ആരോപണത്തില്‍ അന്വേഷണം.ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്നു സി.കെ. ജാനു കൈപ്പറ്റിയ 10 ലക്ഷം രൂപയില്‍ ഒരു പങ്ക് നിരോധിത സംഘടനകള്‍ക്ക് ലഭിച്ചുവെന്നാണ് ആരോപണം. ഇതിന് പുറമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നല്കിയ പണവും മാവോയിസ്റ്റുകള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് ആരോപണം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് കേസുകള്‍ അന്വേഷിക്കുന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡും (എടിഎസ്) സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ചിലര്‍ ജാനുവിനെ കാണാനായി എത്തിയിരുന്നതായും അതില്‍ ചില ദുരൂഹതകള്‍ സംശയിച്ചിരുന്നതായും ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് രാഷ്ട്രദീപികയോട് പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമമെന്ന പേരിലായിരുന്നു ചിലരുടെ കൂടിക്കാഴ്ചകള്‍. എന്നാല്‍ ഇവരുടെ വാര്‍ത്തകള്‍ ഒരിടത്തു ഉണ്ടിരുന്നില്ലെന്നും പ്രസീത വ്യക്തമാക്കി.…
Read Moreബിജെപിയില്‍ വെട്ടിനിരത്തല്‍ ! ഒളിയുദ്ധവുമായി മറുപക്ഷം; ഋഷി പല്‍പ്പു ആദ്യ ഇര; വാട്സ് ആപ്പ് ഒളിയുദ്ധം നടത്തുന്നവരെ കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗം
സ്വന്തം ലേഖകന്‍ കോഴിക്കോട്: കുഴല്‍പ്പണ വിവാദത്തില്‍ പാര്‍ട്ടിയുടെ പെരുമാറ്റചട്ടം ലംഘിക്കുന്ന നേതാക്കള്‍ക്ക് താക്കീതായി ഋഷി പല്‍പ്പുവിന്റെ സസ്പന്ഷന്. കുഴല്‍പ്പണ തട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഒബിസി മോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്പ്പുവിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. മറ്റുള്ള പ്രവര്‍ത്തകര്‍ക്ക് കൂടി താക്കീത് നല്‍കുകയെന്ന ഉദ്യേശത്തോടെയാണ് സംസ്ഥാന നേതൃത്വം കടുത്ത നടപടി സ്വീകരിക്കുന്നത്.അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരേ കച്ചമുറക്കി അംഗത്തിനൊരുങ്ങുന്ന മറുപക്ഷത്തിന് കൂടിയുള്ള മുന്നറിയിപ്പാണ് സസ്പന്ഷന്. ഋഷി പല്‍പ്പു ആദ്യ ഇര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരിയുള്ള ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കരുതെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വിവാദമായ പ്രതികരണങ്ങള്‍ നടത്തരുതെന്നും സംസ്ഥാന നേതാക്കള്‍ക്ക് ദേശീയ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെയായിരുന്നു ഋഷി പല്‍പ്പു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് .അതേസമയം വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധ…
Read Moreബിജെപിക്കു പൂജ്യം; ബൂത്ത് ചുമതലക്കാര്‍ കുടുങ്ങും; ജില്ലാ കമ്മിറ്റികളോട് വിശദീകരണം തേടും; ചെലവഴിച്ച പണത്തിനും കണക്ക് പറയണം; കോന്നിയിലെ വോട്ട് കിട്ടാത്തതിന്റെ കാരണം ഇങ്ങനെ…
കെ. ഷിന്റുലാല്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒരു വോട്ടുപോലും നേടാനാവാത്ത ബൂത്തുകളിലെ ചുമതലക്കാര്ക്കെതിരേ നടപടി വരുന്നു. സംസ്ഥാനത്തെ 318 ഓളം ബൂത്തുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ടു പോലുമില്ലാത്തത്. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ഇത്തരം ബൂത്തുകളുടെ ചുമതലക്കാര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് ജില്ലാ കമ്മിറ്റികളോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ബൂത്തുകളുടെ ചുമതല വഹിച്ച നേതാക്കള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് തെരഞ്ഞെടുപ്പിന് ചെലവഴിക്കാന്‍ എത്ര പണം നല്കിയിട്ടുണ്ടെന്നുമടക്കമുള്ള വിവരങ്ങളാണ് സംസ്ഥാന നേതൃത്വം അന്വേഷിക്കുന്നത്. ഒരു വോട്ടുപോലും ലഭിക്കാത്ത ബൂത്തുകളിലെ ഏജന്റുമാര്‍ക്കുള്ള വോട്ട് എവിടെയാണെന്നതും ബൂത്ത് ചുമതലക്കാരന്റെ വോട്ട് എവിടെയാണെന്നതും അന്വേഷിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് 65000 ല്‍ പരം വോട്ടു നേടിയ മഞ്ചേശ്വരത്തെ രണ്ടു ബൂത്തുള്‍പ്പെടെ 59 നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് പൂജ്യം വോട്ട് ലഭിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്…
Read More