കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയുടെ ഭാഗമാക്കിയത് വലിയം ഗുണം ചെയ്തില്ലെന്ന് സിപിഐ. കേരള കോണ്‍ഗ്രസ് ബന്ധം കോട്ടയത്തു മാത്രമാണ് ഗുണം ചെയ്തതെന്നാണ് സി.പി.ഐ കോട്ടയം ജില്ലാസമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. എന്നാല്‍ കോട്ടയം ജില്ലയില്‍ ഏറെക്കാലം പ്രതിപക്ഷത്ത് മാത്രമായിരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഭരണത്തിലെത്താന്‍ കേരളകോണ്‍ഗ്രസിന്റെ വരവ് പ്രയോജനം ചെയ്തുവെന്ന നല്ലവാക്കുമുണ്ട്. 13 സീറ്റ് അനുവദിച്ചെങ്കിലും പേരാമ്പ്ര സി.പി.എമ്മിന് വിട്ടുകൊടുത്ത് 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ അഞ്ചുസീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ഇത് അവരുടെ ജനസ്വാധീനമെത്ര എന്നതിന്റെ സൂചനയാണ്. പാലായില്‍ ജോസ് കെ.മാണി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം മറ്റാരുടെയും തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ജോസ് കെ.മാണിയുടെ സ്ഥാനാര്‍ത്ഥിത്വം പാലായിലെ ജനങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളില്‍ സി.പി.എം. പ്രദേശിക നേതൃത്വം കേരളകോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു. സി.പി.ഐ.യെ ഒഴിവാക്കിയുള്ള ഈ സമീപനം സി.പി.എം. ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍…
Read MoreTag: cpi
മുന്നണി വിപുലീകരണം ലക്ഷ്യമിട്ട് സിപിഐയെ പൊക്കാന്‍ കോണ്‍ഗ്രസ് ! സിപിഎമ്മിലെ അസംതൃപ്തരെയും ഒപ്പം കൂട്ടും…
കോഴിക്കോട്: യുഡിഎഫ് വിപുലീകരിക്കുമെന്ന കെപിസിസി ചിന്തന്‍ ശിബിരത്തിന്റെ കോഴിക്കോട് പ്രഖ്യാപനം സിപിഐയെ ലക്ഷ്യമിട്ട്. യുഡിഎഫ് വിട്ടവരെ തിരികെ കൊണ്ടുവരുന്നതിനൊപ്പം ഇടതുപക്ഷത്തുനിന്ന് സിപിഐയെയും സിപിഎമ്മിലെ അസംതൃപ്തരെയും മുന്നണിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി വിപുലീകരണമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരേ സിപിഐയില്‍ ഒരു വിഭാഗം അസംതൃപ്തരാണ്. പല വിഷയങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐക്ക് അഭിപ്രായവ്യത്യാസമുണ്ട്. മുന്നണി എന്ന നിലയ്ക്ക് അവര്‍ എല്ലാം സഹിച്ച് കീഴടങ്ങുകയാണ് ഇപ്പോള്‍. മുഖ്യമന്ത്രിക്കെതിരായി കഴിഞ്ഞ ദിവസം സമാപിച്ച സിപിഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പിണറായിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വരാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രിക്കെതിരായി വിമര്‍ശനം ഉയരാനാണ് സാധ്യത. കെ.കെ. രമയ്ക്കെതിരേ സിപിഎം നേതാവ് എം.എം. മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഐയില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ മണിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും…
Read Moreചെരിഞ്ഞ കൊമ്പനെന്തിനാ ഷാജിയേട്ടാ നെറ്റിപ്പട്ടം ! കോണ്‍ഗ്രസിലേക്ക് പോകുന്നതിനു മുമ്പ് സിപിഐ ഓഫീസില്‍ എത്തി എസി അഴിച്ചെടുത്ത് കനയ്യകുമാര്‍…
ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവും ബിഹാറില്‍ നിന്നുള്ള സിപിഐ നേതാവുമായിരുന്ന കനയ്യകുമാര്‍ ചൊവ്വാഴ്ചയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിനു മാത്രമേ രാജ്യത്തെ മുമ്പോട്ടു നയിക്കാനാവൂ എന്നു പറഞ്ഞാണ് കനയ്യ കോണ്‍ഗ്രസില്‍ എത്തിയത്. കനയ്യ കുമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ സിപിഐ ആസ്ഥാനത്തെ സ്വന്തം മുറിയില്‍ ഘടിപ്പിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ കനയ്യ കുമാര്‍ അഴിച്ചുകോണ്ടുപോയെന്ന് കഴിഞ്ഞ ദിവസം സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. കനയ്യ സ്വന്തം ചെലവില്‍ വെച്ച എസിയാണെന്നും അത് കൊണ്ടു പോകാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും വ്യക്തമാക്കിയ പാണ്ഡെ കനയ്യ കോണ്‍ഗ്രസില്‍ ചേരില്ലെന്നാണ് താനിപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ പാണ്ഡെയുടെ വിശ്വാസങ്ങളെ അപ്പാടെ കാറ്റില്‍പ്പറത്തി കനയ്യ പാര്‍ട്ടി വിടുകയായിരുന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോണ്‍ഗ്രസിലേക്ക് എത്തിയത്.…
Read Moreവേണേ, ചീഫ് വിപ്പ് സ്ഥാനം തന്നേക്കാം; മന്ത്രിസ്ഥാനം കുറച്ചുള്ള വിട്ടുവീഴ്ചയ്ക്ക് സിപിഐ തയ്യാറാവില്ലെന്ന് സൂചന
തിരുവനന്തപുരം: മന്ത്രിസഭയിൽ നാലുസ്ഥാനത്തിൽ കുറഞ്ഞുള്ള നിലപാട് സ്വീകരിക്കേണ്ടെന്ന് സിപിഐ നേതൃതലത്തിൽ ധാരണയെന്ന് സൂചന. സിപിഎമ്മുമായി നടത്തുന്ന ഉഭയകകക്ഷി ചർച്ചയിൽ ഈ നിലപാടായിരിക്കും പാർട്ടി സ്വീകരിക്കുകയെന്നാണ് വിവരം. സിപിഎം മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നുണ്ടെങ്കിൽ ചീഫ് വിപ്പ് സ്ഥാനം സിപിഐ. വിട്ടുനൽകും. നാല് മന്ത്രിമാർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ്വിപ്പ് എന്നീ സ്ഥാനങ്ങളാണ് ഒന്നാം പിണറായി സർക്കാരിൽ സി.പി.ഐ.ക്കുണ്ടായിരുന്നത്. മന്ത്രിസഭ രൂപവത്കരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ച വ്യാഴാഴ്ച തുടങ്ങും. സിപിഐയുമായി ധാരണയുണ്ടാക്കിയ ശേഷമായിരിക്കുമിത്. ഈ ചർച്ചയിലെ ധാരണയാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പരിശോധിക്കുക. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറുമായിരുന്നു തുടക്കത്തിൽ സിപിഎമ്മിനുണ്ടായിരുന്നത്. സിപിഐ.ക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും. ഇ.പി.ജയരാജൻ രാജിവെച്ചപ്പോൾ പകരം എം.എം.മണി മന്ത്രിയായി. മണിയെ നിലനിർത്തികൊണ്ട് ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് വന്നപ്പോഴാണ് സിപിഎം. മന്ത്രിമാരുടെ എണ്ണം 13 ആയത്. ഇതിന് പകരം സിപിഐയ്ക്ക്…
Read Moreഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന് ആക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല ! ഹരിപ്പാട്ടെ സിപിഐ നേതാവ് കൂറുമാറി ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി…
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍ഡിഎഫിനു തലവേദനയായി നേതാക്കളുടെ കൂറുമാറ്റം. എല്ലാവരും തന്നെ എന്‍ഡിഎയിലേക്കാണ് പോകുന്നതെന്നതും സിപിഎം നയിക്കുന്ന എല്‍ഡിഎഫിനു ക്ഷീണമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡിഎയിലേക്ക് കൂറുമാറിയ സിപിഐ നേതാവാണ് ഈ വഴിയിലെ ഏറ്റവും പുതിയ ആള്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുതറയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ബിഡിജെഎസിലെത്തിയത്. ഇടതുമുന്നണിയില്‍ സിപിഐയുടെ ഹരിപ്പാട് സീറ്റില്‍ തമ്പി മേട്ടുതറയും പരിഗണനയിലായിരുന്നു. എന്നാല്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്. സജിലാലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് തമ്പി രാജിവച്ച് ബിഡിജെഎസിലെത്തിയത്. കുട്ടനാട് മണ്ഡലത്തില്‍ നിന്നും എന്‍ഡിഎയ്ക്ക് വേി ജനവിധി തേടുന്നതും തമ്പിയായിരിക്കും. സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് തമ്പി മേട്ടുതറ ഉന്നയിച്ചത്. കാനം രാജേന്ദ്രന് ഏകാധിപതിയാണെന്നും സിപിഎമ്മിന്റെ ബി ടീമായി സിപിഐ മാറിയിരിക്കുകയാണെന്നും, സിപിഐ നേതാവായ…
Read Moreഫ്രീ ശാപ്പാട് അടിക്കുന്നത് ശീലമായിപ്പോയി ! പണപ്പിരിവും സൗജന്യ ഭക്ഷണം കഴിക്കലും സഹിക്കാനാവാതെ ഹോട്ടലുടമ നല്കിയ പരാതിയില്‍ എറണാകുളത്തെ സിപിഐ നേതാക്കള്‍ കുടുങ്ങിയതിങ്ങനെ…
ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം കാശു ചോദിക്കുമ്പോള്‍ കണ്ണുരുട്ടി കാണിക്കുകയും ഭീഷണിപ്പെടുത്തി പണം പിരിക്കുകയും ചെയ്ത സിപിഐ നേതാക്കള്‍ അറസ്റ്റില്‍. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് റോഡിലെ അറേബ്യന്‍ ഹോട്ടല്‍ ഉടമ പരീതിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഐ എറണാകുളം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പറവൂര്‍ വലിയകുളങ്ങര വീട്ടില്‍ ജോഷി (54), എറണാകുളം ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പനങ്ങാട് മാടവന കുണ്ടംപറമ്പില്‍ വീട്ടില്‍ ഹഷീര്‍ (44) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തി ഭക്ഷണം കഴിക്കുകയും ഭക്ഷണത്തിന്റെ കാശ് കൊടുക്കുന്നതിനു പകരം ഭീഷണിപ്പെടുത്തി പണം പിരിക്കുകയും ചെയ്ത നേതാക്കളാണ് കുടുങ്ങിയത്. സംഘം പതിവായി അറേബ്യന്‍ ഹോട്ടലില്‍ നിന്നും പണം നല്‍കാതെയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. പണം ചോദിച്ചാല്‍ ഭക്ഷണത്തിനു നിലവാരം കുറവാണ്, മാലിന്യപ്രശ്നത്തിനു കോര്‍പറേഷനു പരാതി നല്കി ഹോട്ടല്‍ പൂട്ടിക്കും…
Read Moreതൃശൂരില്‍ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായതു പരിശോധിക്കും ! സിപിഐയുടെ ഏക എംപിയായ തന്നെ മാറ്റിയത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കാമെന്നും സി.എന്‍ ജയദേവന്
തൃശൂര്‍: തൃശൂരിലെ സിപിഐ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ തോല്‍വി പരിശോധിക്കുമെന്ന് സിപിഐ നേതാവ് സി.എന്‍. ജയദേവന്. തൃശൂരിലുണ്ടായത് അപ്രതീക്ഷിത തോല്‍വിയാണെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും ജയദേവന് പറഞ്ഞു. രാജാജി മാത്യു തോമസിന്റെ തോല്‍വി സിപിഐ പരിശോധിക്കും. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായതിന്റെ കാരണവും പരിശോധനാ വിധേയമാക്കും. താന്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ ഉള്ളത്ര സജീവമായിരുന്നില്ലെന്നും ജയദേവന് പറഞ്ഞു. ഏക എംപിയായ തന്നെ മാറ്റിയത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കാമെന്നും പക്ഷേ അത് തോവിക്കു കാരണമല്ലെന്നും ജയദേവന് പറഞ്ഞു.
Read Moreമുഖ്യമന്ത്രി പിണറായി വിജയന് നല്കിയ വാക്ക് വെറും പാഴ്വാക്കായി ! സിപിഐക്കാരുടെ പ്രവൃത്തിയില്‍ മനംനൊന്ത് ജീവനൊടുക്കിയ സുഗതന്റെ കുടുംബത്തോടു പകപോക്കി രാഷ്ട്രീയക്കാര്‍; വര്‍ക്ക്ഷോപ്പിന് ലൈസന്‍സ് നല്‍കില്ലെന്ന് കട്ടായം പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍…
പത്തനാപുരം: ഏറെ നാള് ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ട് നിര്‍മാണം തുടങ്ങിയ വര്‍ക്ക്ഷോപ്പിനു മുമ്പില്‍ സിപിഐക്കാര്‍ കൊടികുത്തിയതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി സുഗതന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ വക നീതിനിഷേധം. വിവിധ സംഘടനകള്‍ സഹായം നല്‍കിയും ലോണെടുത്തും വര്‍ക്ക്ഷോപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള ലൈസസന്‍സ് നല്‍കാനാകില്ലന്ന തീരുമാനത്തിലാണ് വിളക്കുടി പഞ്ചായത്ത്. ലക്ഷങ്ങള്‍ ചിലവഴിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുകയും മെഷീനുകള്‍ സ്ഥാപിക്കുകയും ചെയ്തതിനു ശേഷം ലൈസന്‍സിനായി അപേക്ഷിച്ചപ്പോഴാണ് പഞ്ചായത്ത് അധികൃതര്‍ തനിനിറം കാട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരുടെ ഉറപ്പിനെ തുടര്‍ന്നാണ് സുഗതന്റെ കുടുംബം വര്‍ക്ക്ഷോപ്പ് നിര്‍മ്മാണവുമായി മുന്നോട്ടു പോയത്. അവസാന നിമിഷം സര്‍ക്കാരും കൈവിട്ടതോടെഎന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് ഇവര്‍. 2018 ഫെബ്രുവരി 23 നാണ് കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്ഷോപ്പില്‍ പ്രവാസിയായ പുനലൂര്‍ വാളക്കോട് സ്വദേശി സുഗതനെ (64) തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്…
Read Moreപാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് കൊട്ടാരത്തിനുള്ളത് ! സി അച്യുതമേനോന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്; പന്തളം കൊട്ടാരത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് കാനം…
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും മുന്നോട്ടു നീങ്ങുമ്പോള്‍ സിപിഐയുടെ നിലപാട് ശ്രദ്ധേയമാകുന്നു. ഇക്കാര്യത്തില്‍ വലിയ പ്രകോപനമൊന്നും സൃഷ്ടിക്കേണ്ടതില്ലെന്നും സന്തുലിത സമീപനം മാത്രം കൈക്കൊണ്ടാല്‍ മതിയെന്നുമാണ് സിപിഐയുടെ നിലപാട്. തന്ത്രിക്കെതിരേയും പന്തളം കൊട്ടാരത്തിനെതിരേയും ശക്തമായ നിലപാടാണ് പിണറായി വിജയന് കൈക്കൊണ്ടത്. എന്നാല്‍ ശബരിമലയിലെ വിശ്വാസവുമായി ബന്ധപ്പെട്ട് ഭക്തരുടെ മനസ്സിനെ മുറിപ്പെടുത്തുന്ന സംസാരങ്ങളൊന്നും ഉണ്ടാവരുതെന്നും പന്തളം കൊട്ടാരത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നുമാണ് സിപിഐ നിലപാട്. പ്രകോപനപരമായി സംസാരിച്ചവര്‍ സംസാരിച്ചോട്ടെ എന്നാല്‍ സിപിഐ പ്രവര്‍ത്തകര്‍ അത്തരത്തില്‍ സംസാരിക്കരുതെന്നും പാര്‍ട്ടി നേതാക്കള്‍ക്ക് സെക്രട്ടറി കാനം രാജേന്ദ്രന് നിര്‍ദ്ദേശം നല്കി. ഇതേ വികാരമാണ് പാര്‍ട്ടി പ്രാസംഗികര്‍ പൊതുയോഗങ്ങളില്‍ എടുക്കേണ്ടതെന്നും കാനം രാജേന്ദ്രന് പാര്‍ട്ടി മേഖലാ ജനറല്‍ബോഡികളില്‍ വ്യക്തമാക്കി. ‘പന്തളം രാജവംശമുണ്ടായിരുന്നു. കടംകയറി മുടിഞ്ഞ് തിരുവിതാംകൂര്‍ രാജവംശത്തിന് അടുത്തൂണ്‍ പറ്റിയതാണ്. അന്ന് മുതല്‍ രാജാവുമില്ല. പരിവാരങ്ങളുമില്ല എന്നായിരുന്നു…
Read Moreവെള്ളം നല്കുന്നതിനിടയില് കയറിപ്പിടിച്ചു ! സുഹൃത്തിന്റ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഐ നേതാവിനെതിരേ അന്വേഷണം; യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്…
എരുമപ്പെട്ടി: സുഹൃത്തിന്റെ ഭാര്യയും പാര്‍ട്ടി പ്രവര്‍ത്തകയുമായ യുവതിയെ കയറിപ്പിടിച്ച സിപിഐ നേതാവിനെതിരേ പോലീസിന്റെ അന്വേഷണം. എളവള്ളി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറിയും എ.ഐ.വൈ.എഫ്. മണലൂര്‍ നിയോജക മണ്ഡലം നേതാവുമായ യുവാവിനെതിരേയാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു ഇയാളെന്ന് യുവതി പറയുന്നു. ജോലിക്കാര്യത്തിനായി ഭര്‍ത്താവ് വിദേശത്തേക്കു പോയതോടെ മോശം പെരുമാറ്റമുണ്ടായെന്നും സി.പി.ഐ. പ്രാദേശിക നേതാക്കളോടു പരാതിപ്പെട്ടപ്പോള്‍ സഹകരിക്കാന്‍ പറയുകയാണുണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണു യുവതി പരാതി നല്‍കിയത്. ആശാരിപ്പണിക്കാരനായ ഇയാള്‍ വീടിന്റെ പൊട്ടിയ ജനല്‍ച്ചില്ലു മാറ്റിവയ്ക്കാനാണ് എത്തിയത്. സംഭവസമയം അടുക്കളയിലായിരുന്ന തന്നോടു വെള്ളം ആവശ്യപ്പെടുകയും വെള്ളം നല്‍കുന്നതിനിടെ കയറിപ്പിടിക്കുകയുമായിരുന്നെന്നും യുവതി പറയുന്നു. സി.പി.ഐ എളവള്ളി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും എളവള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.സി മോഹനനെയും പഞ്ചായത്ത് അംഗം നളിനി ജയനേയും വിവരമറിയിച്ചിരുന്നു. ഹോമിയോ ഡിസ്പെന്‍സറിയിലെ താല്‍ക്കാലിക ജീവനക്കാരിയായ തനിക്കു ജോലി ലഭിച്ചത് പാര്‍ട്ടി…
Read More