തുറവൂർ : ദുരൂഹസാഹചര്യത്തിൽ വീട്ടമ്മയുടെ മൃതദേഹം വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പള്ളിത്തോട് ഇല്ലിക്കൽ കാടുനികർത്തുവീട്ടിൽ മെയ്യ എന്നു വിളിക്കുന്ന രാധയുടെ (75) മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഗിരീഷ് (49) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാവിലെ ആറു മണിയോടുകൂടി ലീലയെ വിളിച്ചപ്പോൾ ഉണരാത്തതിനെത്തുടർന്ന് മരണപ്പെട്ടു എന്നു മനസിലാക്കി. വളമംഗലത്ത് ഉള്ള ഇയാളുടെ ഭാര്യവീട്ടിൽ ചെന്ന് 15 വയസുള്ള മകളെയും 13 വയസുള്ള മകനെയും വിളിച്ചു കൊണ്ടു വന്നു. പിന്നീട് അടുക്കളയുടെ ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചതിനുശേഷം സംസ്കരിച്ച ഭാഗത്ത് കല്ലുകൾ നിരത്തിവയ്ക്കുകയും ചെയ്തു. ഇതിനുശേഷം മക്കളെ തിരികെ ഭാര്യവീട്ടിൽ ആക്കിയെന്നുമാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. ഭാര്യയുമായി ഇയാൾ വർഷങ്ങളായി അകന്നു താമസിക്കുകയായിരുന്നു. അമ്മയും മകനും…
Read MoreTag: crime
എറണാകുളം വൈറ്റിലയിൽ റെയില്‍വേ ട്രാക്കിനു സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്നു സംശയം; കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി
കൊച്ചി: എറണാകുളം വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് സംശയം. യുവതിയെ കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പോലീസിന്റെ നിഗമനം. സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ട് കിട്ടിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയാണ് മരിച്ചതെന്ന് പോലീസ്. യുവതിക്ക് 30 -40 വയസ് തോന്നിക്കും. ഇന്ന് പുലര്‍ച്ചെ മൂന്നിന് ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസ് ട്രെയിന്റെ ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ലോക്കോ പൈലറ്റ് റെയില്‍വേയിലും പോലീസിനെയും അറിയിക്കുകയായിരുന്നു. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേര്‍ന്നും ശരീരഭാഗങ്ങള്‍ പുറത്തുമായുമാണ് കാണുന്നത്. സ്ത്രീയുടെ മുഖത്തടക്കം പാടുകള്‍ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നുമില്ല. ഇതാണ് കൊലപാതകമാണെന്ന് പോലീസ് സംശയിക്കാന്‍ കാരണം. ട്രെയിനുകള്‍ കടന്നുപോകാത്ത ഉപയോഗിക്കാത്ത ട്രാക്കിനടുത്താണ് മൃതദേഹം കിടക്കുന്നത്. അതിനാല്‍ ആത്മഹത്യയാവാമെന്ന നിഗമനം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വന്തം ലേഖിക
Read Moreമൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം:പാരിതോഷികം പ്രഖ്യാപിച്ചിട്ടും രക്ഷയില്ല; ഇരുട്ടില്‍ തപ്പി പോലീസ്
മൂന്നാര്‍: മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ഇഴയുന്നു. സംഭവം നടന്ന് ആറു മാസം പിന്നിട്ടിട്ടും തുമ്പ് കണ്ടെത്താനാവാതെ പോലീസ് കുഴങ്ങുന്നു. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിപുലമായ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു സൂചനയും ഇതുവരെ പോലീസിനു ലഭിച്ചിട്ടില്ല. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശിയും ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ രാജപാണ്ടി സുബ്ബയ്യ (68) കുത്തേറ്റു മരിച്ച സംഭവത്തിലാണ് അന്വേഷണം വഴിമുട്ടി നിൽക്കുന്നത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാതെവന്നതോടെ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. സംഭവവുമായി ബന്ധപ്പെട്ട് 150ൽ അധികം പേരെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. എസ്റ്റേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും വിഫലമായി. സംഭവദിവസം രാവിലെ ഏഴിനു ഫാക്ടറിയില്‍നിന്ന് ഇറങ്ങിപ്പോകുന്നത് സിസിടിവി കാമറകളില്‍ തെളിഞ്ഞെങ്കിലും മരിച്ച നിലയില്‍ കണ്ടെത്തിയ ക്വാര്‍ട്ടേഴ്സിനു സമീപത്തെങ്ങും കാമറകള്‍ ഇല്ലാതിരുന്നത് തിരിച്ചടിയായി. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും…
Read Moreസ്വത്ത് തർക്കത്തിനിടെ അച്ഛന്റെ വെട്ടേറ്റത് മകൾക്ക്; കഴുത്തിന് പരിക്കേറ്റ മകൾക്ക് ആശുപത്രിയിൽ അന്ത്യം; ഒപ്പം പരിക്കേറ്റ മധ്യവയസ്കനും മരിച്ചു; പിതാവ് ഉമ്മർ അറസ്റ്റിൽ
കാസർഗോഡ്: കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവ് മഞ്ചേശ്വരം സ്വദേശി ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് തിങ്കളാഴ്ച രാത്രി ഉമ്മര്‍ ഫറൂഖ് തന്റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. തര്‍ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ഉമ്മര്‍ ഫാറൂഖ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്. ഷേയ്ക്ക് അബ്ബയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അതേസമയം, പ്രതിയായ മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി ഉമര്‍ ഫറൂഖിന്റെ അറസ്റ്റ് മഞ്ചേശ്വരം പോലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പുറമേ പെൺകുട്ടിയുടെ മാതാവ് താഹിറയെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതക ശ്രമവും അതിക്രമിച്ചു കടക്കൽ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന്…
Read Moreഒന്നര വയസുകാരൻ മകനെ കൊന്ന ശരണ്യയ്ക്ക് ജീവപര്യന്തം തടവും പിഴയും; കാമുകനൊപ്പം ജീവിക്കാൻ തടസമായ മകനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്നു
തളിപ്പറമ്പ്: കാമുകനൊപ്പം ജീവിക്കാനായി പിഞ്ചുകുഞ്ഞിനെ കടൽ ഭീത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴത്തുക ശരണ്യയുടെ ഭർത്താവ് പ്രണവിനു നൽകണം. തളിപ്പറമ്പ് അഡീഷണൽ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായ ശരണ്യയുടെ കാമുകന് നിധിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. 2020 ഫെബ്രുവരി 17ന് പുലര്‍ച്ചെ 2.45 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നര വയസുകാരനായ വിയാനെ കൊന്ന് കുറ്റം ഭര്‍ത്താവിന്റെ മേല്‍ ചുമത്തി കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ശിക്ഷ സംബന്ധിച്ച് ബുധനാഴ്ച നടന്ന വാദത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ യു. രമേശൻ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ…
Read Moreറിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് സംശയം
കൊച്ചി: റിട്ട. അധ്യാപികയെ ദേഹമാകെ മുറിവുകളുമായി രക്തംവാര്‍ന്ന് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സംശയം.ഇടപ്പള്ളി കാമ്പിയന്‍ സ്കൂളിനു സമീപം പ്രതീക്ഷാനഗര്‍ റസിഡന്‍സ് അസോസിയേഷന് (പിആര്‍എ) 16ല്‍ സപ്തസ്വരവീട്ടില് വനജ (70) യെയാണ് ഇന്നലെ രാത്രി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കത്തിയും കണ്ടെടുത്തിയിരുന്നു. എളമക്കര പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഇന്നലെ തന്നെ സ്ഥലത്തെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.ഇവരുടെ ഇടതുകൈത്തണ്ടയില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഭര്‍ത്താവ് മരിച്ച വനജ പലപ്പോഴും ആത്മഹത്യ ചെയ്യുമെന്ന് പറയുമായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി എളമക്കര പോലീസ് പറഞ്ഞു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോള്‍ വനജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വനജയുടെ അനിയത്തിയുടെ മകളും ഭര്‍ത്താവുമാണ് ഒപ്പം താമസിച്ചിരുന്നത്. ഇരുവരും ജോലികഴിഞ്ഞ് രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ബന്ധുക്കള്‍…
Read Moreചിന്നമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ; വാതിൽ തുറന്നു കിടന്നതിൽ ദുരൂഹത; വീട്ടുകാരുടെ മൊഴി വീണ്ടുമെടുക്കും
കട്ടപ്പന: വീട്ടിലെ കിടപ്പുമറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതോടെ വീണ്ടും മൊഴിയെടുക്കാനും ചോദ്യം ചെയ്യാനും പോലീസ് ഒരുങ്ങുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചയാണ് കട്ടപ്പനയിലെ മലഞ്ചരക്കു വ്യാപാരി എസ് എൻ ജംങ്ഷൻ കൊച്ചുപുരയ്ക്കൽ ജോർജിൻ ഭാര്യ ചിന്നമ്മ (63) മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ സ്വാഭാവിക മരണമാണെന്നു കരുതി പോലീസ് നടപടി ആരംഭിച്ചപ്പോൾ ഭർത്താവ് നൽകിയ മൊഴിയിൽ ചിന്നമ്മ ധരിച്ചിരുന്ന മാലയും വളയും ഉൾപ്പെടെ നാലു പവന്റെ ആഭരണങ്ങൾ കാണാതായതായി അറിയിച്ചത്. ഇതേത്തുടർന്നു മരണം മോഷണശ്രമത്തിനിടയിലുണ്ടായ കൊലപാതകമാണെന്ന നിഗമനത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് മരണം ശ്വാസം മുട്ടി ഉണ്ടായതാണെന്നു കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ ബലപ്രയോഗം നടന്നതിന്റെയോ മോഷണം നടന്നതിന്റെയോ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ല . രണ്ടു നിലകളുള്ള ഇവരുടെ വീടിന്റെ താഴത്തെ നിലയിലെ…
Read Moreചിങ്ങം പുലർന്നപ്പോൾ തലസ്ഥാനം കേട്ടത് ഞെട്ടിക്കുന്ന വാർത്ത;റേഡിയോ ഓഫ് ചെയ്തതിലെ വൈരാഗ്യം; തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊലപ്പെടുത്തിയത് ക്രൂരമായി
ചിങ്ങം പുലർന്നപ്പോൾ തലസ്ഥാനം കേട്ടത് ഞെട്ടിക്കുന്ന വാർത്ത;റേഡിയോ ഓഫ് ചെയ്തതിലെ വൈരാഗ്യം; തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊലപ്പെടുത്തിയത് ക്രൂരമായി തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന യുവാവിനെ സഹോദരൻ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അരുവിക്കര കാച്ചാണിയിൽ ബിസ്മി നിവാസിൽ സമീർ (27) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ഹിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സമീറിനെ തലയിൽ കമ്പി വടികൊണ്ട് അടിച്ച് ഹിലാൽ കൊലപ്പെടുത്തുകയായിരുന്നു. റേഡിയോ ഓഫ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് വ്യക്തമാക്കി. വീട്ടിലെ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സമീറിനെ തലയിൽ കമ്പി വടികൊണ്ട് അടിച്ച് ഹിലാൽ കൊലപ്പെടുത്തുകയായിരുന്നു. റേഡിയോ ഓഫ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് വ്യക്തമാക്കി.
Read Moreചികിത്സയിലിരിക്കെ കാണാതായ യുവാവ് മരിച്ച സംഭവം; ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മരണത്തിലെ ദുരൂഹത കാട്ടി പരാതി നൽകാനൊരുങ്ങി കുടുംബം
ശ്രീകാര്യം : മർദനമേറ്റ് ചികിത്സയിലിരിക്കെ കാണാതായ യുവാവിനെ ശ്രീകാര്യത്ത് ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ ശരീരത്തിലുള്ള പരിക്കുകൾ മുൻപ് ഉണ്ടായ അടിപിടിയിൽ ഉണ്ടായതാണെന്നും റിപ്പോർട്ടിൽ പറയുന്നതായി ശ്രീകാര്യം പോലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടത്തിനുശേഷം ഷൈജുവിന്റെ മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ വർക്കലയിലെ വീട്ടു വളപ്പിൽ സംസ്കരിച്ചു. വർക്കല മുട്ടപ്പലം ചാവടിമുക്ക് തുണ്ടുവിള വീട്ടിൽ ഷൈജു സത്യദേവൻ (42) നെയാണ് തിങ്കളാഴ്ച രാവിലെയോടെ ശ്രീകാര്യം ജംഗ്ഷന് സമീപത്തെ സ്വകാര്യ ബാങ്ക് കെട്ടിടത്തിന്റെ പിന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അജ്ഞാതരുടെ ആക്രമണത്തിൽ ഞായറാഴ്ച ഗുരുതര പരിക്കുകളോടെ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ എത്തുകയും പോലീസ് ഷൈജുവിനെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.അവിടെ നിന്നാണ് ചികിത്സയിലിരിക്കെ കാണാണാതാകുകയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്. സംഭവത്തിൽ…
Read Moreജെസ്നയെക്കുറിച്ച് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന ! കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടാകും
കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. 2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടില്‍ ജെസ്നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു ജെസ്ന. രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടായേക്കും. കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ.തച്ചങ്കരി ഐപിഎസിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായി ഇറങ്ങിയ എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും…
Read More