കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ പങ്ക് പോലീസ് അന്വേഷിക്കുകയാണ്. ദിലീപുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പോലീസ് റിമിയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ റിമിയില്‍ നിന്നും തങ്ങള്‍ക്കു നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു യുവാവ്. ആ കുറിപ്പ് ഇങ്ങനെ… ‘ഒരിക്കല്‍ റിമി ടോമിയുടെ സ്റ്റേജ് ഷോ ഞങ്ങളുടെ ചാനല്‍ സംഘടിപ്പിക്കുകയുണ്ടായി. ദുരനുഭവങ്ങളുടെ കയ്പുകളൊക്കെ ഉണ്ടായതു കൊണ്ടാവാം മുഴുവന്‍ പണവും കൈപ്പറ്റിയ ശേഷമാണ് അവര്‍ സ്റ്റേജില്‍ കയറാന്‍ തയ്യാറായത്. അവരുടെ സഹജമായ നിഷ്‌ക്കളങ്കനാട്യങ്ങളും ചലനങ്ങളും ഒരു സ്റ്റേജ് ഷോ വിജയത്തിന് അനിവാര്യവുമാണ്. അവരതില്‍ വളരെ വിജയിച്ചു മുന്നേറുമ്പോഴാണ് വൈക്കം വിജയലക്ഷ്മിയെന്ന ഗായിക അവിടേക്ക് ചില ബന്ധുക്കള്‍ക്കൊപ്പം ആകസ്മികമായി കയറി വന്നത്. കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഹിറ്റു ഗാനമായ ‘കാറ്റേ കാറ്റേ നീ പൂങ്കാവനത്തിലെ’ പാട്ടു…
Read MoreTag: dileep
അപ്പുണ്ണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി; ജനപ്രിയ നായകന്റെ മാനേജര്‍ ഹാജരായത് സിനിമാ സ്റ്റൈലില്‍ തന്നെ ; ആദ്യം എത്തിയത് ഡ്യൂപ്പ് പിന്നാലെ നൈസായി അപ്പുണ്ണിയും
കൊച്ചി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിനായി അപ്പുണ്ണി ഹാജരായത്. സിനിമാക്കഥകളെ വെല്ലുന്ന രീതിയിലായിരുന്നു ആലുവാ പോലീസ് ക്ലബിനു മുമ്പില്‍ അപ്പുണ്ണിയുടെ രംഗപ്രവേശം. ആദ്യം അപ്പുണ്ണിയുമായി രൂപ സാദൃശ്യമുള്ള ഒരാള്‍ സമീപത്തുകൂടെ നടന്നു നീങ്ങി. അപ്പുണ്ണിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേ എന്ന് അയാള്‍ മറുപടി പറഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ പിന്നെ ഓരോ ചോദ്യങ്ങളുമായി പിന്നാലെ കൂടി. എന്നാല്‍ അയാള്‍ ഒഴിഞ്ഞുമാറി. ഈ സമയത്താണ് ഒരു കാറില്‍ അപ്പുണ്ണി അവിടെയെത്തുന്നതും പോലീസ് ക്ലബിനുള്ളിലേക്ക് കയറിയതും. രണ്ടാഴ്ചയായി ഒളിവിലായിരുന്ന അപ്പുണ്ണിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി മൊഴിനല്‍കാന്‍ ഹാജരാകാനാണ് നിര്‍ദേശിച്ചത്. ചോദ്യം ചെയ്യലില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയെ പ്രതിചേര്‍ക്കും.ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിര്‍ണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോണ്‍ വിളിച്ചപ്പോഴും അപ്പുണ്ണി…
Read Moreകാവ്യാ മാധവന്‍ ജയിലിലേക്ക്; ചോദ്യം ചെയ്യലിന് ആലുവ ക്ലബിലെത്തിയില്ലെങ്കില്‍ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കും; കാവ്യയ്ക്ക് വിനയായത് പള്‍സറിനെ അറിയില്ലെന്ന മൊഴി; റിമിയും മുകേഷും കുടുങ്ങും
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഭര്‍ത്താവിനു പിന്നാലെ ഭാര്യയും കുടുങ്ങും. ഒന്നാം പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് കാവ്യയ്ക്ക് വിനയാകുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനംചെയ്ത ‘പിന്നെയും’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ സുനിയുടെ കാറില്‍ കാവ്യ സഞ്ചരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചതോടെയാണ് കാവ്യയുടെ കാര്യത്തില്‍ തീരുമാനമായത്്. മൂന്നു മാസം കാവ്യയുടെ െ്രെഡവറായിരുന്നു പള്‍സര്‍ എന്ന സൂചനയും പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിയാക്കുക. നടന്‍ ദിലീപും പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് പൊലീസിന് ആദ്യം നല്‍കിയത്. പിന്നീട് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ സുനി ദിലീപിനെ കാണാനെത്തിയതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. തുടര്‍ന്നാണ് കാവ്യയുടെ െ്രെഡവറായി സുനി പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നത്. ഈ സാഹചര്യത്തില്‍ കാവ്യയെ അടുത്തദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ട്. കാവ്യയെ അറസ്റ്റ്…
Read Moreഎന്തൊരു തള്ളായിരുന്നു അത് ! താന്‍ മൂലം ബലിയാടായ പെണ്‍കുട്ടിയ്ക്ക് ജീവിതം കൊടുക്കുന്നു എന്ന ദിലീപിന്റെ വാദം പച്ചക്കള്ളം; സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരേ പൊങ്കാല
ഒരു സുപ്രഭാതത്തില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു കാവ്യാ മാധവന്‍-ദിലീപ് വിവാഹം നടന്നത്. വിവാഹം കഴിക്കുന്ന കാര്യത്തെ കുറിച്ച് അവസാന നിമിഷം വരെ രഹസ്യമാക്കി വെച്ച ശേഷം പൊടുന്നനേയായിരുന്നു വിവാഹ വിവര നാട്ടുകാര്‍ അറിഞ്ഞത്. അന്ന് ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ദിലീപ് വിവാഹത്തെക്കുറിച്ചുള്ള വിവരം ആരാധകരുമായി പങ്കു വച്ചത്. എന്നാല്‍, ഇപ്പോള്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പുരോഗമിക്കവേ നടന്‍ അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് വ്യക്തമാക്കുകയാണ്. ഇതോടെ ആരാധകര്‍ നടനെതിരേ വിമര്‍ശന ശരമാണ് വര്‍ഷിക്കുന്നത്. കാവ്യാ മാധവനുമായുള്ള വിവാഹ ദിനത്തില്‍ ദിലീപ് ആരാധകരോടായി പറഞ്ഞ കാര്യങ്ങളടങ്ങുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ദിലീപ് കള്ളം പറഞ്ഞു എന്നാണ് ഈ വീഡിയോ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ പറയുന്നത്. താന്‍ മൂലം ബലിയാടായ പെണ്‍കുട്ടിക്ക് ജീവിതം കൊടുക്കുന്നു എന്ന തരത്തിലായിരുന്നു വിവാഹ ദിവസം ദിലീപ് സംസാരിച്ചത്. എന്നാല്‍ കാവ്യയും ദിലീപും…
Read Moreഅന്ന് പാതിരാത്രി ദിലീപിനെ കൊണ്ടുപോകാനെത്തിയ നടന്‍ പിടിയിലാകുമെന്ന് സൂചന, കോമഡിയിലൂടെ വില്ലനായി തിളങ്ങിയ നടന്റെ നീക്കങ്ങള്‍ മൂന്നുമാസമായി പോലീസ് നിരീക്ഷണത്തില്‍, നടന്‍ പരിഭ്രാന്തിയില്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വില്ലന്‍, കോമഡി വേഷങ്ങളിലൂടെ തിളങ്ങിയ നടനെ പോലീസ് അറസ്റ്റു ചെയ്‌തേക്കും. സംഭവവുമായി ഈ നടന് ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിവസം രാത്രി ഈ നടന്‍ പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. അന്ന് പാതിരാത്രി ഇയാളെ വീട്ടിലേക്കു കൊണ്ടുപോയതും ഈ നടനാണ്. കോമഡി താരമായി സിനിമയിലെത്തി നായകനും വില്ലനായും തിളങ്ങിയ താരത്തിനെതിരേ നേരത്തെയും പരാതികളുയര്‍ന്നിരുന്നു. കൊച്ചിയില്‍ അടക്കം ഇയാള്‍ക്ക് ഹോട്ടല്‍ ബിസിനസുമുണ്ട്. അതേസമയം, ഗായിക റിമി ടോമിയെയും ദിലീപിന്റെ ഭാര്യയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ മൂന്നു മാസമായി സംശയമുനയിലുള്ള നടന്‍ പോലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പോലീസില്‍ സംശയം ജനിപ്പിച്ചത് എന്ന് പറയുന്നു. കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോള്‍ ഈ വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു എന്നു സൂചനയുണ്ട്.…
Read Moreഅന്ന് ഒളിച്ചോടാന്‍ പദ്ധതിയിട്ടപ്പോള്‍ മഞ്ജുവിനെ തടഞ്ഞത് ദിലീപ്! എല്ലാം ഉപേക്ഷിച്ചുവരാനൊരുങ്ങിയ കാമുകിയെ തടഞ്ഞതിനു പിന്നിലുള്ള കാരണം മണിയന്‍ പിള്ള രാജുവും, അക്കഥ ഇങ്ങനെ
ദിലീപ് മഞ്ജുവാര്യര്‍ വിവാഹം മലയാളികളെ മുഴുവന്‍ ഞെട്ടിച്ച സംഭവമായിരുന്നു. 1998ലായിരുന്നു ഇരുവരുടെയും ഒളിച്ചോട്ടവും വിവാഹവുമെല്ലാം. നവമാധ്യമങ്ങള്‍ ഒട്ടുംതന്നെ സജീവമല്ലാതിരുന്ന കാലത്താണ് ഇരുവരുടെയും ഒളിച്ചോട്ടവും വിവാഹവും. എങ്കില്‍ തന്നെയും ആ സംഭവം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പലതരത്തിലുള്ള കഥകളാണ് അന്ന് പ്രചരിച്ചിരുന്നത്. കല്യാണത്തിനു മുമ്പ് ഒരുദിവസം മഞ്ജു വീട്ടുകാരെ ഉപേക്ഷിച്ച് ദിലീപിനൊപ്പം ഇറങ്ങിച്ചെല്ലാന്‍ തയാറായി ചെന്നിരുന്നു. എന്നാല്‍ ദിലീപ് തന്നെ കാമുകിയെ വിലക്കുകയായിരുന്നു. ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലാണ് വിവാഹത്തിന് മുന്‍പ് ഏറ്റവുമൊടുവില്‍ മഞ്ജു അഭിനയിച്ച ചിത്രം. ഈ സിനിമ തുടങ്ങുന്നതിന് മുന്‍പായിരുന്നു മഞ്ജുവും ദിലീപും ഒളിച്ചോടാന്‍ പദ്ധതിയിട്ടത്. എന്നാല്‍ ആ ഒളിച്ചോട്ടം തടഞ്ഞത് ദിലീപാണ്. മണിയന്‍ പിള്ള രാജുവാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം നിര്‍മിച്ചത്. മഞ്ജു ഇല്ലെങ്കില്‍ രാജു ആ സിനിമ ഉപേക്ഷിക്കുമെന്നും അദ്ദേഹത്തെ…
Read Moreഅപ്പുണ്ണി ഒളിവില്‍ കഴിയുന്നത്് നാടുകാണി ചുരത്തില്‍ ? അടൂരിന്റെ സിനിമയുടെ സെറ്റിലും താരദമ്പതികളെ കാണാന്‍ ‘സുനിക്കുട്ടന്‍’ എത്തി; ‘പിന്നെയും’ സിനിമയുടെ സാങ്കേതിക വിദഗ്ധരും കുടുങ്ങും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേരളത്തില്‍ തിരിച്ചെത്തിയെന്ന് സൂചന. അറസ്റ്റ് ഒഴിവാക്കാന്‍ അപ്പുണ്ണി ഗള്‍ഫിലേക്ക് കടന്നതായായിരുന്നു പോലീസ് സംശയിച്ചിരുന്നത്. എന്നാല്‍ ദീലീപിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ മടങ്ങിയെത്തിയെന്നാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. അപ്പുണ്ണിയുടെ ഒളിയിടത്തെക്കുറിച്ചു പൊലീസിനു രഹസ്യവിവരം കിട്ടി. നിലമ്പൂര്‍ നാടുകാണിച്ചുരത്തിനു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയുള്ളതായാണ് സൂചന. അധോലോക നായകന്‍ ദാവൂദിന്റെ സഹായി ഗുല്‍ഷന്റെ സഹായത്തോടെ അപ്പുണ്ണി ഗള്‍ഫില്‍ കടന്നെന്നായിരുന്നു ഇതുവരെ പോലീസിന്റെ ധാരണ. ഇതിനിടെയാണ് നാടുകാണിച്ചുരത്തില്‍ അപ്പുണ്ണിയുണ്ടെന്ന വിവരം ലഭിക്കുന്നത്. നിലമ്പൂര്‍ നാടുകാണിചുരത്തിന് സമീപം മലയാള സിനിമകളുടെ ഷൂട്ടിങ് സാധാരണ നടക്കാറുണ്ട്. പല ദിലീപ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്. നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗങ്ങളും…
Read Moreകാവ്യാ മാധവനെ ചോദ്യം ചെയ്തു; ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ലഭിച്ചത് കേസിന്റെ ഭാവി നിര്‍ണയിക്കുന്ന വിവരങ്ങള്‍; ‘മാഡ’ത്തിന്റെ അറസ്റ്റ് ഉടനുണ്ടാവും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വച്ചു നടത്തിയ ചോദ്യം ചെയ്യലിനോട് കാവ്യ പൂര്‍ണമായും സഹകരിച്ചെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ കേസിന്റെ ഭാവി നിര്‍ണയിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നും സൂചനയുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ചു മണിവരെ നീണ്ടു. മാധ്യമങ്ങളില്‍ നിന്നും മറച്ചുവച്ചായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍. കാവ്യാ മാധവനേയും അമ്മയേയും ചോദ്യം ചെയ്യുമെന്ന വിധത്തില്‍ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ചൊവ്വാഴ്ച പോലീസ് സംഘമെത്തി കാവ്യയെ ചോദ്യം ചെയ്തത്. പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നതിനെത്തുടര്‍ന്നാണ് കാവ്യയുടെ സൗകര്യം കൂടി പരിഗണിച്ച് പൊലീസ് ആലുവയിലെ വസതിയില്‍ എത്തിയത്.
Read Moreഇതാണോ ആ വമ്പന്‍ സ്രാവ് ? നടി ആക്രമിക്കപ്പെട്ട കേസില്‍ ലാല്‍ ജൂനിയറിനെ ചോദ്യം ചെയ്‌തേക്കും; നടിയ്ക്ക് പോകാന്‍ വാഹനമൊരുക്കിയത് ജീന്‍ പോള്‍; രക്ഷകന്‍ വില്ലനാവുമോ ?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. മറ്റൊരു നടിയോട് അശ്ലീലമായി സംസാരിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.ലാല്‍ ജൂനിയര്‍ എന്ന് അറിയപ്പെടുന്ന ജീന്‍ പോള്‍ ലാലിന്റെ ഹണീബീ-ടു എന്ന ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ നടക്കുന്നതിനിടെ ആയിരുന്നു നടി അതി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു ശേഷം ഇറക്കിവിട്ടതും ലാലിന്റെ വീട്ടിനു മുമ്പിലായിരുന്നു. കേസിന്റെ ആദ്യ ദിവസം തന്നെ പല മാധ്യമങ്ങളിലും സംവിധായകന്‍ ലാലിനേ ചേര്‍ത്ത് വാര്‍ത്തകള്‍ വന്നിരുന്നു. രക്ഷകന്‍ തന്നെ വില്ലനാകും എന്നും പ്രചരണം ഉണ്ടായിരുന്നു. അന്ന് നടിയ്ക്ക് പോകാന്‍ കാര്‍ ഏര്‍പ്പാടാക്കിയത് ജീന്‍ പോള്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് നേരത്തേ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ജീന്‍ പോള്‍…
Read Moreദീലിപിന്റ ജാമ്യം പോലെ രാമലീല എന്നു പുറത്തിറക്കുമെന്നറിയാതെ ടോമിച്ചന്‍ മുളകുപാടം; കമ്മാരസംഭവം പെട്ടിയിലാകുമെന്ന് തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലന്‍;മലയാള സിനിമ കടുത്ത പ്രതിസന്ധിയിലേക്ക്…
ദിലീപിന് ഉടനൊന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ മലയാള സിനിമാ ലോകം മുമ്പൊന്നുമില്ലാത്ത പ്രതിസന്ധിയില്‍. ദിലീപിന്റെ പുറത്തിറങ്ങാനിരുന്ന സിനിമയായ രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം വെട്ടിലാവുകയും ചെയ്തു. 25 കോടി മുടക്കി നിര്‍മിച്ച പടത്തിന്റെ റീലീസ് ദിലീപിന്റെ ജാമ്യം പോലെ നീളുകയാണ്. അഥവാ റിലീസ് ചെയ്താല്‍ തന്നെ ദിലീപിന്റെ മോശം പ്രതിച്ഛായ സിനിമയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. കാശ് ആറ്റില്‍ ഒഴുക്കിക്കളഞ്ഞ അവസ്ഥയിലാണ് ടോമിച്ചന്‍ ഇപ്പോള്‍. പകുതി പൂര്‍ത്തിയായ കമ്മാരസംഭവത്തിന്റെ കാര്യവും ഏകദേശം ഗോവിന്ദയായി. ഗോകുലം ഗോപാലനാണ് ഇതിന്റെ നിര്‍മാതാവ്. പ്രഫസര്‍ ഡിങ്കനും മുടങ്ങും. ഇതോടെ മലയാള സിനിമ വമ്പന്‍ പ്രതിസന്ധിയിലേക്ക് പോവുകയാണ്. ഇന്നലത്തെ കോടതി വിധിയോടെ ദിലീപിനെ പരസ്യമായി പിന്തുണയ്ക്കാന്‍ ആര്‍ക്കും പറ്റാത്ത സ്ഥിതിയും വന്നു. ഓരോ ദിവസം പിന്നിടുമ്പോഴും സംഭവത്തില്‍ കൂടുതല്‍ ഉന്നതരുടെ പങ്കിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള നിര്‍മ്മാതാവും നടിയും ഗായികയും ആണ്…
Read More