കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ സുനി പറയുന്ന വമ്പന്‍സ്രാവിനെ പൊക്കാനുറച്ച് പോലീസ്. ഇതിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടുകയും ചെയ്തു.ഇതോടെ കൊച്ചിയിലെ മാഫിയാ തലവനിലേക്കും പോലീസ് ചെന്നെത്തുകയാണ്. കേസില്‍ പരാമര്‍ശിക്കപ്പെടുന്ന ‘ മാഡ’ത്തെ തേടിയുള്ള അന്വേഷണം പ്രമുഖ ഗായികയിലേക്കാണ് എത്തുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ പഴയ സുഹൃത്താണ് ഗായിക. ഇവര്‍ തമ്മില്‍ പിന്നീട് പിണങ്ങുകയും ചെയ്തു. ദിലീപ്കാവ്യാ വിവാഹവുമായി ബന്ധപ്പെട്ടും ഈ വിവാദങ്ങള്‍ ചര്‍ച്ചയായിരുന്നു. ദിലീപിന്റെ ഹവാലാ സ്വത്തിന്റെ അന്വേഷണത്തിനിടെയാണ് ഈ പേര് പൊലീസിന്റെ സംശയ പട്ടികയില്‍ എത്തിയത്. ദിലീപും മാഡവുമാണ് ഗൂഢാലോചന പ്ലാന്‍ ചെയ്‌തെന്ന്് പോലീസ് കരുതുന്നു. ആക്രമണത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും ദിലീപും മാത്രമാണ്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മാനേജര്‍ അപ്പുണ്ണി പ്രവര്‍ത്തിക്കുകയായിരുന്നു. അപ്പുണ്ണി പടിയിലായാല്‍ ഈ മാഡത്തിനെതിരെ തെളിവുവരും. അതുവരെ പൊലീസിന് കാത്തിരുന്നേ മതിയാകൂ. ദിലീപിന് ജാമ്യം കിട്ടാന്‍ പോലും അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമാണ്.…
Read MoreTag: dileep
ജാമ്യ ഹര്‍ജി തള്ളിയെന്ന് ജയിലര്‍ അറിയിച്ചപ്പോള്‍ ആ മുഖത്തെ നിസ്സംഗത ഒന്നു കാണേണ്ടതായിരുന്നു; വീഡിയോ കോണ്‍ഫറന്‍സിങ് നീക്കം കേട്ടപ്പോള്‍ കണ്ണു നിറഞ്ഞു; എന്ന് പുറംലോകം കാണുമെന്നറിയാതെ ദിലീപ്…
കൊച്ചി: ജയില്‍ മോചിതനാവുക എന്നത് സമീപഭാവിയില്‍ ദിലീപിന് സ്വപ്‌നം മാത്രം ആവുമോ ? ആര്‍ക്കും ഉത്തരം നല്‍കാനാവില്ലാത്ത ചോദ്യമാണിത്. സങ്കീര്‍ത്തനം വായിച്ചും നാമം ജപിച്ചും തടവുകാരോട് സംസാരിച്ചുമെല്ലാം ആത്മവിശ്വാസം വീണ്ടെടുത്ത ദിലീപ് തന്റെ മോചനത്തെ കുറിച്ച് സ്വപ്നങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു ഇന്നലെ. ഹൈക്കോടതി നടന് ജാമ്യം നിഷേധിച്ചതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഇനി ദിലീപിന് ആലുവ സബ് ജയിലിന് പുറത്തേക്ക് ഉടന്‍ പോകാനാകുമോ എന്നും സംശയമാണ്. കാരണം ജയിലില്‍ ദിലീപിനെ എത്തിക്കുന്നത് വലിയ സുരക്ഷാ പ്രശ്‌നമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വീഡിയോ കോണ്‍ഫറന്‍സിങ് മതിയെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ നീക്കം കോടതി അംഗീകരിച്ചതോടെ കാരാഗൃഹത്തില്‍ നിന്നു മോചനം നേടാമെന്നുള്ള ദിലീപിന്റെ കാത്തിരിപ്പു നീളുമെന്ന് ഉറപ്പായി. ഏതായാലും അങ്കമാലി കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നിലവില്‍ ഇല്ല. എന്നാല്‍ ഇവിടെ ഈ സംവിധാനം ഒരുക്കുമെന്നാണ് പോലീസ് പറയുന്നത്.…
Read Moreദിലീപിന് ജാമ്യമില്ല..! നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു; ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വാദം അംഗീകരിക്കുകയായിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സിംഗിൾ ബെഞ്ചാണ് ജാമ്യഹർജി തള്ളിയത്. ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പ്രതി പ്രബലനാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ദിലീപിനെതിരേ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ അന്വേഷണത്തിന് തടസമാകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദവും അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.
Read Moreഅന്വേഷണം സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്ക് കടന്നതോടെ ഒട്ടുമിക്ക സിനിമാക്കാരുടെയും ഉറക്കംപോയെന്ന് വിവരം; വിദേശത്തു നിന്നും എന്‍ആര്‍ഐ അക്കൗണ്ട് വഴി പണം കൈപ്പറ്റുന്നവരില്‍ സൂപ്പര്‍സ്റ്റാറുകളും പ്രമുഖപാട്ടുകാരും വരെ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ വെളിയില്‍ വന്നത് ക്വട്ടേഷന്‍ ഗൂഢാലോചന മാത്രമല്ല, ഞെട്ടിക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ കൂടിയാണ്. ഇപ്പോഴുണ്ടായ വീഴ്ച്ചയോടെ മലയാള സിനിമയിലെ ഡോണ്‍ ആയി വിലസിയ നടന്റെ സാമ്പത്തിക ഇടപാടുകള്‍ എല്ലാം കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണ്. കണ്ണു ചിമ്മുന്ന നേരം കൊണ്ട് വമ്പന്‍ ആസ്തി സമ്പാദിക്കാന്‍ ദിലീപ് നടത്തിയ തരികിട പരിപാടികളുടെ വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ദുബായിലുള്ള അധോലോക സംഘവുമായും താരത്തിന് ബന്ധമുണ്ടെന്ന തരത്തില്‍ വരെ ആരോപണങ്ങള്‍. ദിലീപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചതോടെ ഉറക്കം പോയത് മലയാള സിനിമയിലെ മറ്റു സൂപ്പര്‍സ്റ്റാറുകള്‍ക്ക് കൂടിയാണ്. വിദേശത്ത് പണമിടപാട് നടത്തുന്നവരും ദിലീപിനെ വിശ്വസിച്ച് റിയല്‍ എസ്‌റ്റേറ്റില്‍ പണം മുടക്കിയവരും അടക്കമുള്ളവരും ഇപ്പോള്‍ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. ദിലീപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് വ്യക്തമായ തെളിവു ലഭിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. വിദേശത്തുള്ള അടുത്ത…
Read Moreപണത്തിനു മീതെ പരുന്തും പറക്കില്ല; ദിലീപിന്റെ തീയറ്ററിനു വേണ്ടി ചീഫ് ടൗണ്‍ പ്ലാനര്‍ അംഗീകരിച്ച പ്ലാന്‍ റദ്ദു ചെയ്തു; ചാലക്കുടി നഗരസഭയില്‍ ഡി സിനിമാസിന്റെ കൈവശാവകാശ രേഖകള്‍ കാണാനില്ല ?
തൃശൂര്‍: പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. നടന്‍ ദിലീപിന്റെ ഡി സിനിമാസിനു വേണ്ടി അണിയറയില്‍ നടന്നത് വന്‍ ക്രമക്കേടുകള്‍. ഡി സിനിമാസ് തീയറ്ററിന് വേണ്ടി ചീഫ് ടൗണ്‍ പ്ലാനര്‍ അംഗീകരിച്ച രൂപരേഖ 2015 ജനുവരി അഞ്ചിന് റദ്ദ് ചെയ്തിരുന്നതായി കണ്ടെത്തിയതോടെയാണ് ക്രമക്കേടുകള്‍ വെളിയില്‍ വന്നത്. വൈസ് ചെയര്‍മാന്‍ പി.കെ. വിന്‍സെന്റിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് ഫയല്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യമറിയുന്നത്. തിയേറ്ററില്‍ ചില അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നതായി ബാബു ജോസഫ് പുത്തനങ്ങാടി നല്‍കിയ പരാതിയെ തുടര്‍ന്ന് ചീഫ് ടൗണ്‍ പ്ലാനര്‍ വിജിലന്‍സ് വിഭാഗം നഗരസഭയില്‍ നടത്തിയ റെയ്ഡിനു ശേഷമാണ് പ്ലാന്‍ റദ്ദാക്കാന്‍ ഉത്തരവുണ്ടായത്. അനുമതി കൂടാതെ 9,000 ചതുരശ്ര അടി സ്ഥലത്ത് അനധികൃത നിര്‍മ്മാണം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെതിരേ നടപടിയെടുക്കാന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ വിജിലന്‍സ് വിഭാഗം നഗരസഭ സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കുകയും…
Read Moreആ വമ്പന്‍ സ്രാവിനെ എനിക്കറിയാം; പള്‍സര്‍ സുനിയ്‌ക്കൊപ്പം കാക്കനാട്ടെ ജയിലില്‍ കഴിഞ്ഞപ്പോള്‍ സുനി അയാളെക്കുറിച്ചു എന്നോടു പറഞ്ഞു; തോക്കു സ്വാമിയുടെ വെളിപ്പെടുത്തല്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തോട് പ്രതികരിച്ച് തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദ. കേസിലെ വമ്പന്‍ സ്രാവ് ദിലീപ് അല്ലെന്നും അതാരാണെന്ന് തനിക്കറിയാമെന്നും സ്വാമി പറഞ്ഞു. മംഗളം ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയിലായിരുന്നു സ്വാമിയുടെ വെളിപ്പെടുത്തല്‍. സുനി ഒരു ആയുധം മാത്രമാണെന്നും ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ ഏറ്റെടുക്കാനും മാത്രം ആളല്ല സുനിയെന്നും സ്വാമി പറയുന്നു. കാക്കനാടുള്ള ഒരു ഫ്‌ളാറ്റില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. അതും ആക്രമണം നടന്നതിന്റെ തലേദിവസം. സുനിക്ക് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വേഷിച്ചില്ലെന്നും സ്വാമി ആരോപിക്കുന്നു. ദിലീപ് ഇങ്ങനെ ചെയ്യുമോ എന്നെനിക്കറിയില്ല. തനിക്ക് ഒരു ഡിക്റ്റടീവ് സംഘം ഉണ്ട്. അവരാണ് വിവരങ്ങള്‍ അറിയിക്കുന്നത്. ഭയം കൊണ്ടാണ് കേസിലെ ഉന്നതന്റെ പേര് പറയാത്തതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. പള്‍സര്‍ സുനിക്കൊപ്പം കാക്കനാട്ടെ ജയിലില്‍ താനും ഉണ്ടായിരുന്നുവെന്നും സ്വാമി വ്യക്തമാക്കുന്നു.
Read Moreസുനി പറഞ്ഞ വമ്പന്‍ സ്രാവ് മയക്കുമരുന്ന് മാഫിയ തലവനോ; മാഡത്തെ തേടിയുള്ള യാത്രയെത്തുന്നത് കാക്കനാട്ടുള്ള പ്രമുഖ നടിയിലേക്ക്; പ്രതീഷ് ചാക്കോയില്‍ നിന്നും ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
കൊച്ചി: പള്‍സര്‍ സുനിയുടെ കൈവശം വേറെ നടിമാരുടെയും പീഡനദൃശ്യങ്ങള്‍ ഉണ്ടെന്നു സംശയം. ചിലരെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇയാള്‍ ബ്ലാക് മെയില്‍ ചെയ്തിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയില്‍ നിന്നാണ് ഈ ഈ നിര്‍ണായക വിവരങ്ങള്‍ കിട്ടിയതെന്നറിയുന്നു. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നശിപ്പിച്ചെന്നാണ് പ്രതീഷ് ചാക്കോ പറയുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിഐപിയെ തൊടാന്‍ പോലീസിനും പേടിയാണെന്ന അഭ്യൂഹം ശക്തമാവുകയാണ്. നടന്‍ ഷൈന്‍ ടോം ചാക്കോ നടത്തിയ ചില പരാമര്‍ശങ്ങളുമായി ബന്ധമുള്ളയാള്‍ക്കെതിരെയാണ് സംശയങ്ങള്‍ നീളുന്നത്. ഇപ്പോള്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള സുനിയെക്കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തി. സിനിമയിലെ തട്ടിക്കൊണ്ട് പോകലിനെല്ലാം പിന്നില്‍ മയക്കുമരുന്ന് മാഫിയയയുമായി ബന്ധമുള്ള വ്യക്തിക്ക് പങ്കുണ്ടെന്ന് പൊലീസിലെ ഒരു വിഭാഗം കരുതുന്നു. എന്നാല്‍ രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ടവനായ ഇയാള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പൊലീസിന്…
Read Moreഅന്ന് ‘സുമന്‍’ ഇന്ന് ‘ദിലീപ്’ ; പീഡനക്കേസില്‍ നിന്നും തമിഴ്‌നടന്‍ സുമന്‍ ഊരിപ്പോന്നത് ദിലീപിനു സമാനമായ തന്ത്രങ്ങള്‍ പയറ്റി; അന്നത്തെ സൂപ്പര്‍ നായകനെ മൂന്നു പീഡനക്കേസുകളില്‍ നിന്നും രക്ഷിക്കാന്‍ തമിഴ് സിനിമാലോകം തയ്യാറാക്കിയ തിരക്കഥ ഇങ്ങനെ…
സൂപ്പര്‍താരപദവിയുടെ ഉന്നതിയില്‍ നിന്നും പെട്ടെന്നുള്ള വീഴ്ച ആരെയും തളര്‍ത്തും. ഇപ്പോള്‍ ദിലീപിനു സംഭവിച്ചിരിക്കുന്നതും അതാണ്. പലപ്പോഴും മാറ്റിയെഴുതുന്ന സിനിമയുടെ തിരക്കഥ പോലെയായിരുന്നു നടിയെ ആക്രമിക്കപ്പെട്ടതിനു ശേഷമുള്ള സംഭവങ്ങള്‍. പലപ്പോഴും സിനിമയുടെ അവസാനമായിരിക്കും നമ്മള്‍ നായകനെന്നു ധരിച്ചിരുന്ന ആള്‍ വില്ലനായി മാറുന്നത്. ദിലീപിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്. പള്‍സറില്‍ തുടങ്ങി ദിലീപിന്റെ അറസ്റ്റിലെത്തിയ സംഭവങ്ങള്‍ കോര്‍ത്തിണക്കി പോലീസ് തയ്യാറാക്കിയ തിരക്കഥയില്‍ സാധാരണ ജനങ്ങളുടെ യുക്തിയില്‍ പള്‍സറിന്റെ വിദേശബന്ധങ്ങളും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും അപ്പുണ്ണിയുടെ തിരോധാനവും കാവ്യാ മാധവന്റെയും കാവ്യയുടെ അമ്മയുടെയും ചോദ്യം ചെയ്യലിലെ ദുരൂഹതയുമെല്ലാം സംശയമുണര്‍ത്തുന്ന കണ്ണികളാണെങ്കിലും ഈ തിരക്കഥയുടെ മെറിറ്റ് വിലയിരുത്താന്‍ നേരമായിട്ടില്ല. അതിലെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കേണ്ടതും വിധി പറയേണ്ടതും കോടതിയാണ്. കരയ്ക്കിരുന്നുള്ള താളമടിയുടെ ആവശ്യമില്ല. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ജൂലായ് പത്തിന് വൈകീട്ടത്തെ ദിലീപിന്റെ അറസ്റ്റ്. അന്ന് മുതല്‍ എല്ലാ അര്‍ഥത്തിലും ഒറ്റപ്പെടുകയും…
Read Moreദിലീപിനെ പുറത്തിറക്കാന്‍ രാംകുമാറിന് വിയര്‍പ്പൊഴുക്കേണ്ടി വരും, എതിര്‍പക്ഷത്ത് അണിനിരക്കുന്നത് വമ്പന്മാര്‍, സമര്‍ഥമായ നീക്കത്തിലൂടെ ദിലീപിനെ പൂട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് ഇങ്ങനെ
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം കിട്ടുക ഭഗീരഥ പ്രയത്‌നമാവുമെന്ന് വിലയിരുത്തല്‍. കാരണം സാധാരണ കേസുകളില്‍ നിന്ന് വ്യത്യസ്ഥമായി നടിക്കുവേണ്ടി അണിനിരക്കുന്നത് സ്ത്രീപീഡന കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷനേടിക്കൊടുത്ത വമ്പന്മാരാണ് എന്നതാണ്. വ്യാഴാഴ്ച്ച കേസില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതോടെയാണ് സൂര്യനെല്ലി കേസിലടക്കം പ്രതികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച അഭിഭാഷക സാന്നിധ്യം ഈ കേസിലും ഉണ്ടാവുന്നത്. സ്ത്രീപീഡനകേസുകള്‍ കൈകാര്യം ചെയ്ത പ്രമുഖരാണ് അണിയറയില്‍ വാദി ഭാഗത്തിനായി നിലകൊള്ളുന്നത്. എഡിജിപി അഡ്വ:സുരേഷ് ബാബു തോമസിന്റെ ഇടപെടലുകളും ഈ കേസില്‍ നിര്‍ണ്ണായകമാവുകയാണ്. കേസില്‍ ഹാജരാവുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പിന്തുണ വളരെ വലുതാണ്. കഴിഞ്ഞ ദിവസം ക്രിമനോളജിസ്റ്റായ ഡോ : ജയിംസ് വടക്കന്‍ഞ്ചേരി പറഞ്ഞതും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുകയാണ്. ഈ പീഡനക്കേസില്‍ പൊലീസ് ഇപ്പോള്‍ നടത്തുന്നത് ഡിഫന്‍സീസ് എന്‍ക്വയറി ആണെന്നുള്ളതാണ് അദ്ദേഹത്തിന്റെ നിലപാട് . ജാമ്യഹര്‍ജി വരുന്ന ഈ അവസരത്തില്‍ അതിനെ തടയുന്ന തെളിവുകള്‍…
Read Moreമലയാളത്തിലും ‘ഡി’ കമ്പനി ? അധോലോക നായകന്‍ ദാവൂദ് ഹവാലയായി കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒഴുക്കുന്നത് കോടികള്‍; ദിലീപിന് എങ്ങനെ 800 കോടിയുടെ ആസ്തിയുണ്ടായെന്ന് എന്‍ഫോഴ്‌സ്‌മെന്റ്
കൊച്ചി: അങ്ങ് മുംബൈയില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലുമുണ്ട് അധോലോകം. മലയാള സിനിമയിലും ദാവൂദിന്റെ ‘ഡി’ കമ്പനി പിടിമുറുക്കുന്നതായി കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍ മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജന്‍സിയുടെ ഇടപെടല്‍ നടക്കുന്നത്. മൂന്ന് കോടി പ്രതിഫലം പറ്റുന്ന ദിലീപിന്റെ മൊത്തം ആസ്തി 800 കോടിയാണെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്. ഇതിന് പിന്നില്‍ ദാവൂദ് സംഘത്തിലെ പ്രധാനിയാണെന്നാണ് വിലയിരുത്തല്‍. വിദേശത്ത് നേട്ടമുണ്ടാക്കുന്ന മലയാള സിനിമകളില്‍ എല്ലാം ദാവൂദിന്റെ കമ്പനിയുടെ ഇടപെടല്‍ സജീവമായിരുന്നു. മുമ്പ് ബോളിവുഡില്‍ സജീവമായിരുന്ന ഡി കമ്പനിയെ മുംബൈ സ്‌ഫോടനക്കേസും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഹിന്ദി സിനിമയില്‍ നിന്ന് അകറ്റുകയായിരുന്നു. സഞ്ജയ് ദത്തിന്റെ അറസ്‌റ്റോടെ അധോലോകവുമായി ബന്ധപ്പെടാന്‍ താരങ്ങളും മടി കാണിച്ചു. ഇതോടെയാണ് ഡി കമ്പനി മറ്റു ഫിലിം ഇന്‍ഡസ്ട്രികളിലേക്ക്…
Read More