ഗാന്ധിനഗർ: കാപ്പി വാങ്ങാനെത്തിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരനോട്, ടീ സ്റ്റാളിൽ നിന്ന ജീവനക്കാരി മോശമായി പെരുമാറിയെന്ന് ആരോപിച്ച് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. അത്യാഹിത വിഭാഗം മന്ദിരത്തിനു മുന്പിൽ പ്രവർത്തിക്കുന്ന റ്റീ സ്റ്റാളിനെതിരെയാണ് പരാതി. കഴിഞ്ഞ 10ന്, ജീവനക്കാരൻ ഡ്യൂട്ടി വസ്ത്രത്തിൽ ഫ്ളാസ്കുമായി കാപ്പി വാങ്ങുവാൻ ഇവിടെയെത്തി. പഞ്ചസാര ഇടാതെ രണ്ടു കാപ്പി ചോദിക്കുകയും, ഫ്ളാസ്ക് ടീസ്റ്റാളിലെ ജീവനക്കാരി കൈവശം കൊടുക്കുകയും ചെയ്തു. ഇവർ മധുരമില്ലാത്ത രണ്ടു ചായ കൊടുത്തു. ഞാൻ കാപ്പിയാണ് ചോദിച്ചതെന്ന് ആശുപത്രി ജീവനക്കാരൻ പറഞ്ഞപ്പോൾ, ജീവനക്കാരന്റെ കൈയിൽ നിന്നും ഫ്ളാസ്ക് തിരികെ വാങ്ങി, മറ്റ് ചായ പാത്രത്തിലേക്ക് (കെറ്റിൽ) തിരികെ ഒഴിച്ചശഷം ഇവിടെ കാപ്പിയില്ലെന്ന് പറഞ്ഞുമടക്കി അയച്ചു. ഇതു തന്നെ പരസ്യമായി അപമാനിച്ചതാണെന്നു പറഞ്ഞ് നഴ്സിംഗ് അസിസ്റ്റന്റായ ജീവനക്കാരന്റെ നേതൃത്വത്തിൽ 30ൽ അധികം പേർ ഒപ്പിട്ട പരാതി സൂപ്രണ്ടിന് നൽകുകയായിരുന്നു.
Read MoreTag: kottayam medical college
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരം മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളം;പരാതിയുമായി വ്യാപാരികൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ട്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ മോഷ്ടാക്കൾ, യാചകർ, കഞ്ചാവ് വില്പനക്കാർ, സാമൂഹ്യ വിരുദ്ധർ തുടങ്ങിയവർ താവളമാക്കുന്നതായി കാണിച്ച് വ്യാപാരികൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി തുടങ്ങി വിവിധ സംഘടനകളുടെ സംയുക്തഭിമുഖ്യത്തിൽ 45ൽപ്പരം വ്യാപാരികൾ ഒപ്പിട്ട പരാതിയാണ് നൽകിയിരിക്കുന്നത്. ഇവിടെ തന്പടിക്കുന്ന ഒരു സംഘം ആശുപത്രിയിൽ എത്തുന്നവരോട് ഭിക്ഷ യാചിച്ചും മോഷണം നടത്തിയും ലഭിക്കുന്ന പണം കൊണ്ട് മദ്യം വാങ്ങി ഒരു ഹോട്ടലിന്റെ പിൻഭാഗത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ഇരുന്ന് മദ്യപിക്കുകയാണ് പതിവ്. ഒരോ ദിവസവും, യാചകരുടെ എണ്ണം വർധിക്കുകയാണെന്നും ഇവർ ഏതു നാട്ടിൽ നിന്നു വരുന്നവരാണെന്ന് അന്വേഷിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. മദ്യം കഴിച്ചശേഷം സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്യുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ആ…
Read Moreകോവിഡ് ഡ്യൂട്ടിയിലും വിവേചനം ! വേണ്ടപ്പെട്ടവരെ ഇതുവരേയും ഡ്യൂട്ടിക്ക് നിയോഗിച്ചില്ല; അഞ്ചുമാസം മുമ്പ് കയറിയവർ വീണ്ടും ഡ്യൂട്ടി കയറേണ്ടി വരുന്നതായി ആക്ഷേപം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് കോവിഡ് ഡ്യൂട്ടി നൽകുന്ന കാര്യത്തിൽ അധികൃതർ വിവേചനം കാണിക്കുന്നതായി പരാതി. കഴിഞ്ഞ മാർച്ച് ഒന്‍പതിനാണ് ആദ്യമായി കോവിഡ് ബാധിതർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തുന്നത്. അഞ്ചു മാസം പിന്നിടുന്പോൾ ആദ്യനാളുകളിൽ കോവിഡ് ഡ്യൂട്ടി ചെയ്തവരെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിക്കുന്പോൾ ചില ജീവനക്കാർക്ക് ഇതുവരെ കോവിഡ് ഡ്യൂട്ടി കൊടുക്കാതെ അധികൃതർ വിവേചനം കാണിക്കുന്നുവെന്നാണ് പരാതി. കൂടാതെ ഡ്യൂട്ടി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റുമാർക്ക് മറ്റുള്ള ജീവനക്കാർക്ക് ലഭിക്കുന്നതുപോലുള്ള ക്വാറന്റൈൻ അനുവദിക്കുന്നുമില്ല. കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റുമാരുടെ സ്രവ പരിശോധന നടത്താതെ തന്നെ മൂന്നാം ദിവസം അടുത്ത വാർഡിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുകയാണ് ചെയ്യുന്നത്. ഇതു രോഗവ്യാപനത്തിന് കാരണമായേക്കാമെന്നും ഈ വിഭാഗം ജീവനക്കാർ പറയുന്നു. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാർ അടക്കമുള്ളവർ മൂന്നു മണിക്കൂർ കഴിയുന്പോൾ സുരക്ഷാ വസ്ത്രങ്ങൾ മാറുന്നു.…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ആ പ്രശ്നം തീരാൻ ‘പോലീസൊന്ന് ഉണർന്നു പ്രവർത്തിച്ചാൽ മാത്രം മതി’ ആശുപത്രി ജീവനക്കാരുടേയും രോഗികളുടേയും അടക്കം പറച്ചിൽ ഇങ്ങനെ….
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ വീണ്ടും മോഷണങ്ങളും സാമൂഹ്യ വിരുദ്ധരുടെ ശല്യവും വർധിക്കുന്നു. കോവിഡ് ഭീതി മൂലം മോഷ്ടാക്കളെയും സാമൂഹിക വിരുദ്ധരെയും കസ്റ്റഡിയിലെടുക്കാൻ പോലീസിനു കഴിയുന്നില്ല. കഴിഞ്ഞ വർഷം മെഡിക്കൽ കോളജ്് കോന്പൗണ്ടിൽ ലോട്ടറി വില്പനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയവരും മെഡിക്കൽ കോളജ് കോന്പൗണ്ടും ബസ്് സ്റ്റാൻഡ് പരിസരവും കൈവശപ്പെടുത്തിയിരിക്കുകയാണ്. പകൽ സമയങ്ങളിൽ ആശുപത്രി പരിസരത്തിരുന്ന് മദ്യപിക്കുന്നതും വഴിയാത്രക്കാരായ സ്ത്രീകളെ ശല്യം ചെയ്യുന്നതും പതിവ് കാഴ്ചയാണ്. സംഭവമറിഞ്ഞു പ്രദേശത്ത് പോലീസ് എത്തിയാൽ ഇത്തരം സംഘങ്ങൾ ഒളിക്കുകയും ചെയ്യും. ഇത്തരം സംഘങ്ങൾ രാവിലെ ആശുപത്രി പരിസരങ്ങളിൽ ഭിക്ഷ യാചിക്കും. രാത്രി സമയങ്ങളിൽ രോഗികളുടെയും, കൂട്ടിരിപ്പുകാരുടെയും പണവും, മൊബൈലുകളും മോഷ്ടിക്കുകയാണ് ചെയ്യുന്നത്. ഭിക്ഷ യാചിച്ചു കിട്ടുന്ന പണം കൊണ്ട് മദ്യവാങ്ങിയശേഷം അടഞ്ഞു കിടക്കുന്ന ഏതെങ്കിലും കടയുടെ…
Read Moreകോവിഡ് രോഗികളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതിരിക്കുമോ ? കോട്ടയം മെഡിക്കൽ കോളജിൽ ഇപ്പോൾ നടക്കുന്നതിങ്ങനെ…
ഗാന്ധിനഗർ: കോവിഡ് സംശയിക്കുന്ന രോഗികളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പ്രവേശിപ്പിക്കുന്നതിനു സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലാണ് കോവിഡ് സംശയിക്കുന്ന രോഗികളുടെ പ്രഥമ പരിശോധനയും ചികിത്സയും നടത്തുന്നത്. സുരക്ഷാ വസ്ത്രം ധരിച്ചാണു ഡോക്്ടർമാരും ജീവനക്കാരും ഇവിടെ ഡ്യൂട്ടി ചെയ്യുന്നത്. ഒപി കൗണ്ടർ, കാഷ് കൗണ്ടർ എന്നിവ പ്രവർത്തിക്കുന്നത് ഇതിന്റെ പ്രവേശന കവാടത്തിൽ തന്നെയാണ്. കോവിഡ് രോഗത്തിന്റെ ആരംഭഘട്ടത്തിൽ കോവിഡ് സംശയിക്കുന്ന രോഗികളെ ഒന്നാം നിലയിലുള്ള ഒരു കെട്ടിടത്തിലായിരുന്നു. അതിനാൽ അത്യാഹിത വിഭാഗത്തിലെത്തുന്ന മറ്റു രോഗികൾക്കു ആശങ്ക കൂടാതെ പ്രവേശിക്കാമായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് വരുന്ന രോഗികളെ അത്യാഹിത വിഭാഗത്തിൽ കാണിക്കാതെ ബന്ധപ്പെട്ട കോവിഡ് ഐസലേഷൻ വാർഡിലേക്ക് പ്രവേശിപ്പിക്കുന്നതിനാൽ ജീവനക്കാർക്ക് ആശങ്കയില്ല. രോഗവ്യാപനം രൂക്ഷമായതിനാൽ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന കോവിഡ് രോഗ വിഭാഗം ഇവിടെനിന്നു മറ്റൊരു സ്ഥലത്തേക്കു…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ രണ്ടു വനിതാ ജൂണിയർ ഡോക്ടർമാർക്ക് കൂടി കോവിഡ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ രണ്ടു വനിതാ ജൂണിയർ ഡോക്ടർമാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി, പതോളജി വിഭാഗങ്ങളിലെ പിജി വനിതാ ഡോക്ടർമാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ഗൈനക്കോളജിൽ ചികിത്സയിൽ കഴിയുന്ന അഞ്ചു രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ ഗർഭിണികളായവരുമായി സന്പർക്കം പുലർത്തിയ ഒരു യുവ വനിതാ ഡോക്ടർ ഹോസ്റ്റലിൽ മറ്റ് രണ്ട് പിജി വനിതാ ഡോക്ടർമാരോടൊപ്പമാണ് താമസിച്ചത്. അതിനാൽ ഇവർ മൂന്നു പേരോടും ക്വാറന്റൈനിൽ പോകുവാൻ നിർദ്ദേശിച്ചിരുന്നു. ഇന്നലെ ഇവരുടെ ഫലം വന്നപ്പോൾ പരിശോധനാ ഫലം പോസറ്റീവ് ആയി. വനിതാ ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചത് സംബന്ധിച്ചു പ്രതികരിക്കുവാൻ അധികൃതർ തയ്യാറായില്ല.
Read Moreകോട്ടയം മെഡിക്കല്‍ കോളജില്‍ ഗൈനോക്കോളജി വിഭാഗത്തിൽ ചികില്‍സയിലുള്ള അഞ്ച് പേര്‍ക്ക് കോവിഡ്
കോട്ടയം: മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള അഞ്ച് പേര്‍ക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. ഗൈനോക്കോളജി വിഭാഗത്തിലെ ജി ഏഴ്, ജി എട്ട് വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്ന മറ്റുള്ളവരെ മറ്റൊരു വാർഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കി. കോവിഡ് രോഗികളുമായി സമ്പർക്കത്തിലായ ഡോക്ടർമാരുടെ സമ്പർക്കപ്പെട്ടിക ഇന്ന് തയാറാക്കും. നിലവിൽ മെഡിക്കൽ കോളജിലെ 16 ഡോക്ടർമാർ നിരീക്ഷണത്തിലാണ്.
Read Moreഡോക്ടർ ഡ്യൂട്ടികഴിഞ്ഞ് മടങ്ങാനെത്തിയപ്പോൾ കാറിനകത്ത് രണ്ട് കുട്ടികൾ..! കോട്ടയം മെഡിക്കൽ കോളജിൽ സംഭവിച്ചത്…
ഗാന്ധിനഗർ: ഇന്നലെ ഉച്ചയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജി ലെ അത്യാഹിത വിഭാഗത്തിനു സമീപമായിരുന്നു അതു സംഭവിച്ചത്! അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയുള്ള ഒരു ജൂനിയർ ഡോക്ടർ ജീവനക്കാർക്കായുള്ള വാഹന പാർക്കിംഗ് സ്ഥലത്ത് കാർ പാർക്ക് ചെയ്തശേഷം ലോക്ക് ചെയ്യാതെ ഇറങ്ങിപ്പോന്നു. വൈകുന്നേരം തിരികെ പോകുന്നതിന് എത്തിയപ്പോൾ കാറിനകത്ത് രണ്ട് കുട്ടികൾ!! വിവരം പോലീസ് എയ്ഡ് പോസ്റ്റിൽ അറിയിച്ചു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാർ എത്തി കുട്ടികളെ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന എയ്ഡ് പോസ്റ്റിൽ എത്തിച്ചശേഷം ഗാന്ധിനഗർ സ്റ്റേഷനിൽ വിവരം അറിയിച്ചു. ജൂനിയർ എസ്ഐ പ്രശാന്ത് എത്തി കുട്ടികളോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുത്തശിക്കൊപ്പം കഴിഞ്ഞിരുന്ന കുട്ടികളാണെന്നും മുത്തശി വീട്ടിലേക്കു മടങ്ങിയെങ്കിലും ഇവർക്കു മടങ്ങാൻ കഴിഞ്ഞില്ലെന്നുമുള്ള വിവരങ്ങൾ അറിയുന്നത്. മുത്തശിക്കൊപ്പം വീട്ടിലേക്കു മടങ്ങാൻ സാധിക്കാതെ വന്നതിനാൽ വീട്ടുകാർ വഴക്കു പറയുമോ എന്ന ഭയം മൂലമാണ്…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ പരിഭ്രാന്തി പരത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു; നഴ്സിംഗ് സൂപ്രണ്ടടക്കം ക്വാറന്റൈനിൽ പോകേണ്ടി വന്നത് ഏഴുപേർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒന്‍പതാം വാർഡിൽ കയറി ബഹളമുണ്ടാക്കി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പരിഭ്രാന്തി സൃഷ്ടിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ സ്വദേശിയായ 38കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ബഹളമുണ്ടാക്കിയ യുവതിയെ വാർഡിൽ നിന്ന് കൊറോണ വാർഡിലേക്ക് മാറ്റുന്നതിനായി എത്തിയ ഒരു നഴ്സിംഗ് അസിസ്റ്റന്റ്, നാലു സെക്യൂരിറ്റി ജീവനക്കാർ, രണ്ട് ആശുപത്രി പിആർഒമാരടക്കം ഏഴ് ജീവനക്കാർ ഹോം ക്വാറന്റൈനിലായി. തൊടുപുഴ സ്വദേശിനിയായ 68 കാരിക്ക് കോവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 38 കാരിയായ മകളാണ് കൂട്ടിരിപ്പിനായി എത്തിയത്. വ്യാഴാഴ്ച രാത്രി ഏഴിന് 68 കാരിയുടെ ആരോഗ്യനില മോശമായി. ഉടൻ ഇവരെ സർജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയും ജീവനക്കാരെത്തി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. 38 കാരിയായ മകളോട് ഐസിയുവിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. രോഗലക്ഷണം കാണിക്കുകയും സ്രവം പരിശോധനയ്ക്കു നല്‍കുകയും ചെയ്തശേഷമാണ് അമ്മയോടൊപ്പം ഐസിയുവിൽ…
Read More‘ഈ ഷെഡ് അനധികൃതം, പൊളിച്ചുമാറ്റണം’ ; ലോക് ഡൗണിന്റെ മറവിൽ കോട്ടയം മെഡിക്കൽ കോളജിൽ അനധികൃത നിർമാണം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന മിൽമ ബൂത്തിനോട ു ചേർന്ന് അനധികൃതമായി നിർമിച്ച ഷെഡ് പൊളിച്ചുനീക്കണമെന്ന് ആശുപത്രി അധികൃതർ. കഴിഞ്ഞ ദിവസമാണ് മിൽമ ബൂത്ത് നടത്തുന്ന കുടുംബശ്രീക്കാരുടെ നേതൃത്വത്തിൽ ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ ഷെഡ് നിർമിച്ചത്. ഷെഡ് നിർമിച്ചു കൊണ്ടിരുന്ന സന്ദർഭത്തിൽ സുരക്ഷ അധികൃതർ ചോദിച്ചപ്പോൾ ആശുപത്രി അധികൃതരുടെ വാക്കാൽ അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് നിർമാണം പൂർത്തീ കരിക്കുകയായിരുന്നു. എന്നാൽ അനുമതിയില്ലാതെ നിർമിച്ച ഷെഡ് പൊളിച്ചു നീക്കാൻ അധികൃതർ രേഖാമൂലം കത്ത് നൽകി. ലോക് ഡൗണ്‍ സമയത്ത് ആശുപത്രി പരിസരത്തെ മുഴുവൻ ഹോട്ടലുകളും തട്ടുകടകളും അടച്ചിട്ടിരുന്നു. ഈ സമയത്ത് പ്രവർത്തിച്ചിരുന്നത് മിൽമ ബൂത്ത് മാത്രമായിരുന്നതിനാൽ ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത് ഇവിടെയായിരുന്നു. 24 മണിക്കൂറും വലിയ തിരക്കായിരുന്നു. ഇതിനാൽ ആരുടെയും അനുമതിയില്ലാതെ ഇവർ ഷെഡ് നിർമിക്കുകയായിരുന്നു. കുടംബശ്രീ യൂണിറ്റാണ്…
Read More