പോലീസിനെ വലച്ച കമിതാക്കളായ മോഷ്ടാക്കള്‍ക്ക് ഒടുവില്‍ പിടിവീണു ! യുവതി പലപ്പോഴും മോഷണം നടത്തിയത് പുരുഷ വേഷം ധരിച്ച്

പോക്കറ്റടി പരമ്പരയിലൂടെ പോലീസിനെ വലച്ച മോഷ്ടാക്കള്‍ക്ക് ഒടുവില്‍ പിടിവീണു. 26കാരന്‍ യുവാവിനെയും കാമുകിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പാര്‍ക്കുകളിലും ബസ് സ്റ്റോപ്പുകളിലുമുള്ളവരെ കേന്ദ്രീകരിച്ചാണ് ഇരുവരും മോഷണം നടത്തി വന്നതെന്ന് പോലീസ് പറയുന്നു. മെയില്‍ ഒരാള്‍ നല്‍കിയ പരാതിയിലാണ് സംഭവം പുറത്തുവരുന്നത്. ബൈക്കിലെത്തിയ ഒരു യുവാവും യുവതിയും തന്റെ ഫോണ്‍ തട്ടിപ്പറിച്ചു കൊണ്ടുപോയി എന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജുവിനെയും കാമുകി അഞ്ചലി(22)യെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. തിങ്കളാഴ്ച മായാപുരിയില്‍ നിന്നുമാണ് ഇരുവരും അറസ്റ്റിലാകുന്നത്.മോഷണവും തട്ടിപ്പറിയുമായി ബന്ധപ്പെട്ട് 20ല്‍ അധികം കേസാണ് ഇവരുടെ പേരിലുള്ളതെന്ന് പോലീസ് പറഞ്ഞു. മോഷണത്തിനായി പുരുഷ വേഷം കെട്ടി അഞ്ചലി പുറത്തിറങ്ങുമെന്നും പോലീസ് വ്യക്തമാക്കി. ഇവരുടെ പക്കല്‍ നിന്നും മോഷ്ടിച്ച നാല് മൊബൈല്‍ ഫോണുകളും ഒരു വാഹനവും പോലീസ് പിടിച്ചെടുത്തു.

Read More

നാലു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തി ! മകള്‍ അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടിയത് ആ അമ്മയെ തകര്‍ത്തു കളഞ്ഞു; പിന്നീട് അവര്‍ കാട്ടിക്കൂട്ടിയത് കണ്ട് ഞെട്ടിയത് നാട്ടുകാര്‍…

ഭര്‍ത്താവ് മരിച്ചതിനു ശേഷം മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തിയ അമ്മയ്ക്ക് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു മകള്‍ ചെയ്തത്. അമ്മയുടെ മനോവിഷമം മനസ്സിലാക്കാതെ മകള്‍ അയല്‍വാസിയായ കാമുകനൊപ്പം പോയതോടെ അമ്മ മനോനില തെറ്റി ചെയ്തു കൂട്ടിയ കാര്യങ്ങള്‍ നാട്ടുകാരെയാകെ ഞെട്ടിച്ചു. അയല്‍വാസിയായ കാമുകനൊപ്പം പോയതിന് നാടുമുഴുവന്‍ മകള്‍ക്ക് ആദരാഞ്ജലി പോസ്റ്റര്‍ പതിപ്പിച്ചാണ് അമ്മ ദേഷ്യം തീര്‍ത്തത്. കാമുകനൊപ്പം പോയതിന്റെ ദേഷ്യത്തില്‍ അമ്മ അമരാവതിയാണ് ജീവിച്ചിരിക്കുന്ന മകള്‍ അഭിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് പോസ്റ്ററുകള്‍ പതിപ്പിച്ചത്. അമരാവതിയുടെ മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് കോളേജ് വിദ്യാര്‍ഥിനിയായ അഭി(19). നാല് വര്‍ഷം മുമ്പാണ് അമരാവതിയുടെ ഭര്‍ത്താവ് മരിച്ചത്. അതിന് ശേഷം മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും എല്ലാം അമരാവതിയാണ്. പിതാവ് മരിച്ച ഓഗസ്റ്റ് 14-നാണ് അഭി അയല്‍വാസിയായ സന്തോഷിനൊപ്പം പോയി വിവാഹം ചെയ്തത്. ഇതില്‍ ക്ഷുഭിതയായ അമരാവതി അടുത്തദിവസം നാട്ടില്‍ പലയിടങ്ങളിലും അഭിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്ററുകള്‍ പതിച്ചു.…

Read More

അതെ,ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്…തന്റെ പ്രണയം തുറന്നു പറഞ്ഞ് ഷെയ്ന്‍ നിഗം; യുവതാരത്തിന്റെ പ്രണയിനിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നു….

ഹ്രസ്വമായ കാലയളവു കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് ഷെയ്ന്‍ നിഗം. പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ബാലതാരമായി എത്തുകയും പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഇടം പിടിക്കാനും ഷെയ്‌ന് കഴിഞ്ഞു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത 2016 ല്‍ പുറത്തു വന്ന കിസ്മത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഷെയ്ന്‍ ആദ്യമായി നായകനായത്. ഇതിനു ശേഷം പുറത്തു വന്ന പറവ, ഈട, സൈറ ബാനു, കുമ്പളങ്ങി നൈറ്റ്‌സ്, ഓള്, ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഇഷ്‌ക് എന്നി ചിത്രങ്ങള്‍ ഷെയ്ന്‍ എന്ന നടന്റെ വ്യത്യസ്ത മുഖങ്ങളാണ് കാണിച്ചു തന്നത്. കാമുകവേഷങ്ങള്‍ ഇത്രത്തോളം ഭംഗിയായി അവതരിപ്പിക്കാന്‍ മലയാളത്തില്‍ ഇന്ന് മറ്റൊരു യൂത്തനില്ല എന്നാണ് പൊതുവെയുള്ള പറച്ചില്‍. അതുകൊണ്ടു തന്നെ ഷെയ്ന്‍ കാമുകനായി എത്തുന്ന ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിപ്പാണ്. ഷെയ്ന്‍കാമുകനായി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇന്നും അത്ഭുതമാണ്, കാരണം…

Read More

ഏറെനേരമായി വഴിയരികില്‍ നിര്‍ത്തിയിട്ട കാറില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെയും യുവാവിനെയും കണ്ട നാട്ടുകാര്‍ പോലീസിനെ വിളിച്ചു ! പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍…

വഴിയരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും യുവാവും സല്ലപിക്കുന്നതു കണ്ടതേ നാട്ടുകാര്‍ക്ക് എന്തോ പന്തികേട് മണത്തിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവര്‍ കാറിനുള്ളില്‍ നിന്ന് ഇറങ്ങാതായതോടെയാണ് നാട്ടുകാര്‍ പോലീസിനെ വിളിച്ചത്. ഒടുവില്‍ പോലീസെത്തിയതോടെ പണിപാളിയെന്നു മനസ്സിലാക്കിയ യുവാവ് കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പോലീസ് ജീപ്പിലിടിച്ചു ഇതേത്തുടര്‍ന്ന് നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പൊലീസ് യുവാവിനെ പിടികൂടി. തിങ്കള്‍ സന്ധ്യയോടെ ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംക്ഷനു സമീപമാണ് സംഭവം. കരുനാഗപ്പള്ളി കുലശേഖരപുരം പുന്നകുളം കരിപ്പള്ളിത്തറയില്‍ ആഷിക്കിനെ(26) ആണ് മാന്നാര്‍ പൊലീസ് സാഹസികമായി പിടികൂടിയത്. റോഡരികില്‍ കാര്‍ ഏറെ സമയം നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട നാട്ടുകാരാണ് മാന്നാര്‍ സി.ഐ.ജോസ് മാത്യുവിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം ജീപ്പ് കാറിനു മുന്നില്‍ നിര്‍ത്തി. സിഐ ജീപ്പിന്റെ ഡോര്‍ തുറക്കുമ്പോഴേക്ക് കാര്‍ മുന്നോട്ടെടുത്തു ജീപ്പിന്റെ ഡോര്‍ തകര്‍ത്തു. തുടര്‍ന്ന് യുവാവ് കാര്‍ നിര്‍ത്താതെ…

Read More

ഇതാണ് നമ്മ പറഞ്ഞ കാമുകന്‍ ! കാമുകിയെ സ്വന്തമാക്കാനായി അവളുടെ വീട്ടു പടിക്കല്‍ ഉപവാസം കിടന്ന് കാമുകന്‍; ഒടുവില്‍ പ്രണയസാക്ഷാത്കാരവും

കൊല്‍ക്കത്ത: പ്രണയിനിയെ സ്വന്തമാക്കാന്‍ പല സാഹസങ്ങളും കാണിക്കുന്നവരാണ് കാമുകന്മാര്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഏവരെയും കടത്തിവെട്ടിയിരിക്കുകയാണ് ഒരു ബംഗാളി കാമുകന്‍. കാമുകിയുടെ വീട്ടു പടിക്കല്‍ ഉപവാസവും ധര്‍ണ്ണയും നടത്തി ഒടുവില്‍ അവളെ സ്വന്തമാക്കിയാണ് ബംഗാളിലുള്ള അനന്തബര്‍മന്‍ എന്ന കാമുകന്‍ തന്റെ പ്രേമം സാക്ഷാത്കരിച്ചത്. അനന്തബര്‍മ്മനും ലിപികയും എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍, പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ലിപിക ഇയാളില്‍ നിന്നും കുറച്ചു നാളുകള്‍ക്ക് മുന്‍പ് അകന്നു. വിളിച്ചാല്‍ ഫോണെടുക്കില്ല.. ആകെ ഒറ്റപ്പെടുത്തല്‍. ഇതേതുടര്‍ന്ന് യുവാവ് നടത്തിയ അന്വേഷണത്തില്‍ ലിപികയുടെ വീട്ടുകാര്‍ അവള്‍ക്ക് വേറെ വിവാഹം ഉറപ്പിച്ചതായി അനന്തബര്‍മന് മനസിലായി. തുടര്‍ന്ന് ഇയാള്‍ ലിപികയുടെ വീട്ടുപടിക്കല്‍ ധര്‍ണ്ണ തുടങ്ങി. ആഹാരം പോലും കഴിക്കാതെയായിരുന്നു ധര്‍ണ. ‘എന്റെ എട്ടു വര്‍ഷങ്ങള്‍ തിരികെ തരൂ..’ എന്ന് എഴുതിയ പ്ലക്കാര്‍ഡും ഏന്തിയായിരുന്നു ധര്‍ണ്ണ. വളരെ പെട്ടെന്നു തന്നെ നാട്ടുകാരും ജനപ്രതിനിധികളുമൊക്കെ വിഷയത്തില്‍ ഇടപെട്ടു. വൈകാതെ…

Read More

പ്രണയിച്ചതിന് യുവാവിനെ തലകീഴാക്കി കെട്ടിത്തൂക്കിയ ശേഷം മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു; കൈകാലുകള്‍ അടിച്ചൊടിച്ചു; വേറെങ്ങുമല്ല നമ്മുടെ മലപ്പുറത്ത്…

മലപ്പുറം: പ്രണയത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി വിവരം. മലപ്പുറം പെരിന്തല്‍ മണ്ണയിലാണ് സംഭവം. പാതായ്ക്കര ചുണ്ടപ്പറ്റ നാഷിദ് അലിക്കാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. നൗഷാദിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ റെയില്‍വേ ട്രാക്കിലേക്ക് കൊണ്ടുപോയി ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദിച്ചു. മര്‍ദനത്തില്‍ നൗഷാദിന്റെ കൈകാലുകള്‍ ഒടിഞ്ഞു. തലകീഴായി കെട്ടിത്തൂക്കി ശരീരമാകെ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു. ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിച്ചതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നൗഷാദ്. നൗഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ആറുപേരടങ്ങുന്ന സംഘത്തിനായി അന്വേഷണം ആരംഭിച്ചു.

Read More

കാമുകിയെ കാണാന്‍ പാതിരാത്രിയില്‍ വീട്ടിലെത്തിയ 16കാരനെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിനുറുക്കി ! ദാരുണ സംഭവം ഇങ്ങനെ…

ഷാജന്‍പൂര്‍: രാത്രിയില്‍ കാമുകിയെ കാണാന്‍ പാതിരാത്രിയില്‍ വീട്ടിലെത്തിയ പതിനാറുകാരന് ദാരുണാന്ത്യം. പെണ്‍കുട്ടിയുടെ പിതാവ് കാമുകനെ അരിവാള്‍ കൊണ്ട് വെട്ടിനുറുക്കുകയായിരുന്നു. ബുധനാഴ്ച ലഖിംപൂര്‍ഖേരി ജില്ലയിലെ നീംഗോണിലെ വീട്ടിലായിരുന്നു കാമുകന്‍ ധീരതകാട്ടാന്‍ ശ്രമിച്ച് മരണത്തിന് കീഴടങ്ങിയത്. ആക്രമിച്ചശേഷം 16കാരനെ അയാളുടെ വീടിന് മുന്നില്‍ കൊണ്ടിടുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ തന്നെ കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ കിടന്നു മരിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റും ചെയ്തിട്ടുണ്ട്. അതേസമയം മകളെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് താന്‍ പയ്യനെ ആക്രമിച്ചതെന്നാണ് പിതാവ് നല്‍കിയിരിക്കുന്ന മൊഴി. അതേസമയം ഒരേ ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന കൂലിപ്പണിക്കാരനായ കൗമാരക്കാരനും പെണ്‍കുട്ടിയും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നെന്നും ബുധനാഴ്ച രാത്രി പെണ്‍കുട്ടിയെ കാണാനായി അവരുടെ വീട്ടിലേക്ക് പയ്യന്‍ കയറുന്നത് കുടുംബാംഗങ്ങളില്‍ ചിലര്‍ കാണുകയും മറ്റുള്ളവരെ അറിയിക്കുകയും ആയിരുന്നു. തുടര്‍ന്നായിരുന്നു പിതാവ് അരിവാള്‍ കൊണ്ടു പയ്യനെ ആക്രമിച്ചത്. അതിന് ശേഷം…

Read More

നടിയ്ക്ക് കാര്‍ ഡ്രൈവറോട് കടുത്ത പ്രേമം ! ഇവരുടെ ബന്ധം ഇഷ്ടമല്ലാഞ്ഞ നടിയുടെ പിതാവ് ഡ്രൈവറെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു; നടന്ന സംഭവങ്ങള്‍ സിനിമയെ വെല്ലുന്നത്…

പഴനി: സിനിമാനടിയുടെ കാമുകനായ ടാക്‌സി ഡ്രൈവറെ നടിയുടെ പിതാവ് ക്വട്ടേഷന്‍ നല്‍കി വധിച്ചു. പിതാവ് നല്‍കിയ കരാറില്‍ നാലംഗ വാടകക്കൊലയാളി സംഘം ഡ്രൈവറെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം പോലീസിന്റെ പിടിയിലായപ്പോള്‍ നടിയുടെ പിതാവിനായി പോലീസ് ഹൈദരാബാദിലേക്ക് തിരിച്ചിരിക്കുകയാണ്. കൊടൈക്കനാലിന് സമീപം ആട്ടുവംപട്ടിയിലെ ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍ പ്രഭാകരന്‍ എന്ന 28 കാരനെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളും തെലുങ്ക് സിനിമയിലെ ജൂനിയര്‍ നടി വിഷ്ണുപ്രിയയും തമ്മില്‍ കടുത്ത പ്രണയമായിരുന്നു. എന്നാല്‍ നടിയുടെ പിതാവ് സൂര്യനാരായണന് ഇവരുടെ ബന്ധത്തോട് എതിര്‍പ്പായിരുന്നു. തുടര്‍ന്ന് പ്രഭാകരനെ കൊല്ലാന്‍ സെന്തില്‍, അണ്ണാനഗറിലെ മുന്‍ ഹോംഗാര്‍ഡ് മണികണ്ഠന്‍ എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു. ഇവര്‍ അണ്ണദുരൈ അനന്തഗിരിയിലെ മുഹമ്മദ് സല്‍മാനെ സഹായത്തിനും വിളിച്ചു. കൊടൈക്കനാല്‍ സിറ്റിവ്യൂ ഭാഗത്ത് നിന്നും ഈ മാസം 25 നായിരുന്നു പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. 20 അടി താഴ്ചയില്‍ കഴുത്തറുത്ത…

Read More

പ്രണയം അവസാനിപ്പിക്കാനൊരുങ്ങിയ കാമുകനോട് നഷ്ടപരിഹാരം വേണമെന്ന് കാമുകി; കാമുകി നഷ്ടപരിഹാരമായി ചോദിച്ച കാര്യം കേട്ട് കാമുകന്റെ ബോധം പോയി…

പ്രണയവും പ്രണയത്തകര്‍ച്ചകളും സമൂഹത്തില്‍ സ്വഭാവികമാണ്. അല്‍പം വ്യത്യസ്ഥമായ ഒരു സംഭവമാണ്. ചൈനയിലെ ഹാംഗ്സ്ഹു സിറ്റിയില്‍ അരങ്ങേറിയത്. പ്രണയം അവസാനിപ്പിക്കണം എന്നു കാമുകന്‍ പറഞ്ഞപ്പോള്‍ തനിക്ക് നഷ്ടപരിഹാരം വേണം എന്നു കാമുകി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഒരു ബാറില്‍ വച്ചു കണ്ടുമുട്ടി. തന്റെ കാമുകിയായി ഇരുന്നതിന് ഇയാള്‍ യുവതിക്ക് രണ്ടു മില്യണ്‍ യുവാന്‍ പ്രതിഫലമായി നല്‍കി. ശേഷം ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു തുടര്‍ന്ന് ഇയാള്‍ ബാറില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു. തനിക്ക് പത്തു കോടി യുവാന്‍ വേണമെന്നയിരുന്നു കാമുകിയുടെ ആവശ്യം. എന്നാല്‍ ഇതു നല്‍കാന്‍ കഴിയല്ല എന്നു കാമുകന്‍ പറഞ്ഞു. ശേഷം ഇയാള്‍ ബാറില്‍ നിന്ന് ഇറങ്ങിപോയി. തൊട്ടു പിന്നാലെ പെട്ടി ബാറില്‍ ഉപേക്ഷിച്ചു കാമുകിയും ഇറങ്ങിപ്പോയി. ഐ ടി പ്രഫഷണലായ ഇയാള്‍ രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഇവിടെ എത്തിയത്. ഇരുവരും പോയി കഴിഞ്ഞപ്പോള്‍ ബാര്‍…

Read More

ആദ്യ ഒളിച്ചോട്ടം പതിനെട്ടു തികയും മുമ്പേ; പതിനെട്ടു തികഞ്ഞതിനു ശേഷം അടുത്ത ഒളിച്ചോട്ടം; ഒരാഴ്ച ഹോട്ടലില്‍ താമസിച്ചപ്പോള്‍ കൈയ്യിലെ പണമെല്ലാം തീര്‍ന്നു; കൊച്ചിക്കാരായ യുവ കമിതാക്കള്‍ പെട്ടതിങ്ങനെ…

കൊച്ചി: കമിതാക്കള്‍ ഒളിച്ചോടുന്നതും വിവാഹം കഴിക്കുന്നതും കേരളത്തില്‍ അപൂര്‍വമായ കാര്യമല്ല. എന്നാല്‍ കലൂര്‍ ആസാദ് റോഡ് സ്വദേശി സൗരവും കാമുകി ചേരാനല്ലൂര്‍ സ്വദേശി ശ്രീക്കുട്ടിയും രണ്ട് തവണയാണ് ഒളിച്ചോടിയത്. ആദ്യം ഒളിച്ചോടിയത് മൂന്നു മാസം മുമ്പായിരുന്നു. അന്ന് ഇരുവര്‍ക്കും പതിനെട്ട് വയസ് തികഞ്ഞിരുന്നില്ല. അന്നിവരെ പോലീസ് കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായതോടെ അടുത്തിടെ ഇരുവരും വീണ്ടും ഒളിച്ചോടി. എന്നാല്‍ ഇത്തവണയും പോലീസ് ഇവരെ പിടികൂടി. പക്ഷെ അയച്ചത് വീട്ടിലേക്കല്ല ജയിലിലേക്കാണെന്നു മാത്രം. മോഷണക്കുറ്റത്തിനാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. യൂസ്ഡ് ബൈക്ക് സ്ഥാപനത്തിലെത്തിയ ശേഷം ഓടിച്ച് നോക്കാനെന്ന പേരില്‍ ബൈക്ക് വാങ്ങി കടന്ന് കളയുകയായിരുന്നു.കയ്യിലെ പണം തീരുന്നത് വരെ ഇരുവരും ഗുരുവായൂരിലെ ലോഡ്ജില്‍ ഒരാഴ്ചക്കാലം താമസിക്കുകയും ചെയ്തു. കയ്യില്‍ കരുതിയ പണം തീര്‍ന്നതോടെ ജീവിക്കാന്‍ മാര്‍ഗമില്ലാതായി. ഇതോടെ ഇരുവരും മോഷണത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പഞ്ചാരമുക്ക്…

Read More