സ്ത്രീ​ക​ളെ കൂ​ട്ടി​ക്കൊ​ണ്ട് റൂ​മി​ന​ക​ത്തേ​ക്ക് പോ​യി ഡോ​ര്‍ ലോ​ക്ക് ചെ​യ്യും ! സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ല്‍ ടാ​റ്റു ചെ​യ്യു​ന്ന​ത് 2-3 മ​ണി​ക്കൂ​ര്‍ സ​മ​യ​മെ​ടു​ത്ത്;​ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റി​ന്റെ സു​ഹൃ​ത്ത് പ​റ​യു​ന്ന​തി​ങ്ങ​നെ…

ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന കൊ​ച്ചി​യി​ലെ ടാ​റ്റു ആ​ര്‍​സ്റ്റി​റ്റ് സു​ജീ​ഷ് പ​ല സ്ത്രീ​ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് താ​ന്‍ ദൃ​ക് സാ​ക്ഷി​യെ​ന്ന് മു​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍. ടാ​റ്റു സ്റ്റു​ഡി​യോ​യി​ല്‍ വ​രു​ന്ന പ​ല​ര്‍​ക്കും ഇ​ക്കാ​ര്യ​ത്തി​ന്‍ താ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ള്ള​താ​യും ഇ​യാ​ള്‍ പ​റ​യു​ന്നു. സു​ജീ​ഷി​ന്റെ കൂ​ടെ ഏ​ക​ദേ​ശം ഒ​ന്ന​ര വ​ര്‍​ഷം മാ​ത്ര​മേ നി​ന്നി​ട്ടു​ള്ളൂ എ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. നി​ര​വ​ധി ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റു​ക​ളെ ത​നി​ക്ക് പ​രി​ച​യ​മു​ണ്ടെ​ങ്കി​ലും സു​ജീ​ഷ് അ​വി​ടെ ആ​ര്‍​ട്ടി​നെ പ്ര​സ​ന്റ് ചെ​യ്യു​ന്ന​ത് മ​റ്റൊ​രു രീ​തി​യി​ലാ​ണ് താ​ന്‍ ക​ണ്ട​തെ​ന്നും അ​ത് ത​നി​ക്ക് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ള്‍ പ​റ​യു​ന്നു. സു​ജീ​ഷി​ന്റെ രീ​തി​ക​ളെ​ക്കു​റി​ച്ച് ഇ​യാ​ള്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…​ഒ​രു ക​സ്റ്റ​മ​ര്‍ വ​ന്നാ​ല്‍, അ​തി​പ്പോ​ള്‍ ഒ​രു ക​പ്പി​ള്‍ ആ​ണെ​ങ്കി​ല്‍ കൂ​ടി, ടാ​റ്റൂ ചെ​യ്യേ​ണ്ട​ത് സ്ത്രീ​ക​ള്‍​ക്കാ​ണെ​ങ്കി​ല്‍ അ​വ​രെ മാ​ത്രം അ​ക​ത്തേ​ക്ക് കൂ​ട്ടി​കൊ​ണ്ട് പോ​കും. കൂ​ടെ വ​ന്ന ആ​ളെ പു​റ​ത്തി​രു​ത്തി, കാ​ബി​ന്റെ ഡോ​ര്‍ ലോ​ക്ക് ചെ​യ്യും. ചെ​യ്യേ​ണ്ട മി​നി​മ​ല്‍ ടാ​റ്റൂ ആ​ണെ​ങ്കി​ലും 2-3…

Read More

സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി ! ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; 32കാരന്‍ പിടിയില്‍…

സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പോക്‌സോ ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തിയാണ് പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫലി(32)നെ അറസ്റ്റ് ചെയ്തത്. യുവാവ് ലഹരിക്കടിമയാണെന്നും പോലീസ് പറഞ്ഞു. ഒന്നര വര്‍ഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്‌കൂള്‍ കലോത്സവ ദിവസം മുഖം കഴുകാനെത്തിയ പെണ്‍കുട്ടിയെ കുളിപ്പുരയില്‍ ഒളിഞ്ഞിരുന്ന പ്രതി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ പ്രതിയില്‍ നിന്നും കുതറിമാറിയ പെണ്‍കുട്ടി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. മാനസികമായി തകര്‍ന്ന കുട്ടിക്ക് അടുത്തിടെ പ്രതി മൊബൈല്‍ ദൃശ്യങ്ങള്‍ അയച്ചു നല്‍കി. ഇതോടെ ഉറക്കം നഷ്ടമായ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരക്കടവില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.നേരത്തെ യാത്രക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ക്ക് ഇത്തരത്തിലുള്ള സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊന്നാനി സി…

Read More

എസ്എഫ്‌ഐ നേതാവും അമ്മാവനും ചേര്‍ന്ന് മൂന്നാംക്ലാസുകാരിയെ പീഡിപ്പിച്ചു ! പ്രതികള്‍ക്കായി തിരഞ്ഞ് പോലീസ്…

കണ്ണൂരില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ അമ്മാവനെയും മരുമകനെയും പിടികൂടാനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പഴയങ്ങാടി പോലീസ് പോക്‌സോ കേസെടുത്തിരുന്നു. ഇതിനു ശേഷം ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൂന്നാം ക്ളാസ് വിദ്യാര്‍ത്ഥിനി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. സംഭവത്തില്‍ എസ്എഫ്ഐ നേതാവിനും അമ്മാവനുമെതിരേയാണ് പോക്‌സോ കേസെടുത്തത്. പ്രമുഖ വാദ്യകലാകാരനായ എംപി പ്രകാശന്‍ (50), തെയ്യം കലാകാരനും മാടായി കോളജിലെ യൂണിയന്‍ അംഗവുമായ എസ്എഫ്ഐ നേതാവ് ഉപജിത്ത് ഉപേന്ദ്രന്‍(18) എന്നിവര്‍ക്കെതിരേയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. പീഡനവിവരം കുട്ടി സ്‌കൂള്‍ അധികൃതരോട് പറയുകയും പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ലൈംഗിക ചൂഷണത്തിനിരയായ വിവരം പുറത്തറിയുന്നത്. വീട്ടില്‍ തനിച്ചുള്ള സമയത്താണ് പരിചിതരായ ഇവര്‍ കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. വിവരം പൊലീസിനെയോ…

Read More

പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ! സഹോദരന്മാര്‍ അറസ്റ്റില്‍…

പത്തനംതിട്ടയില്‍ കൂട്ടുകാരികളായ പത്താംക്ലാസ് വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ ഉണ്ണി,കണ്ണന്‍ എന്നിവരാണ് പിടിയിലായത്. ചൈല്‍ഡ്‌ലൈന്‍ കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടികളില്‍ ഒരാളെ മൂന്നു തവണ ലൈംഗികപീഡനത്തിനിരയാക്കിയതായാണ് വിവരം.

Read More

13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി 37കാരി വീട്ടമ്മ ! യുവതിയുടെ വീട്ടില്‍ കളിക്കാനെത്തുമ്പോഴാണ് പീഡനത്തിനിരയാക്കിയിരുന്നതെന്ന് കുട്ടി…

പതിമൂന്നുവയസുള്ള ആണ്‍കുട്ടിയെ 37കാരിയായ വീട്ടമ്മ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന് പരാതി. സംഭവത്തില്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ വീട്ടമ്മ ഒളിവിലാണ്. പുത്തന്‍വേലിക്കര സ്വദേശിനിക്കെതിരെയാണ് 13കാരനും വീട്ടുകാരും പരാതി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടമ്മ പീഡിപ്പിക്കുന്നുണ്ടെന്നാണ് കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ വീട്ടില്‍ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുര്‍ബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താന്‍ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയില്‍നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് വീട്ടമ്മ ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Read More

പതിനഞ്ചുകാരിയുടെ ആത്മഹത്യയില്‍ വഴിത്തിരിവ് ! പീഡനത്തിനിരയായതായി ഫൊറന്‍സിക് ഫലം;ചാറ്റ് ലിസ്റ്റ് പരിശോധിക്കുന്നു…

പെരിയാറില്‍ പതിനഞ്ചു വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി പീഡനത്തിനിരയായതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി. കഴിഞ്ഞ മാസം 23നാണ് പതിനഞ്ചുകാരിയുടെ മൃതദേഹം ആലുവ യുസി കോളജിന് അടുത്തുള്ള തടിക്കടവ് പാലത്തിനിടയില്‍നിന്നു കണ്ടെടുത്തത്. സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് പെരിയാറില്‍ മൃതദേഹം കണ്ടെടുത്തത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ ചില പാടുകള്‍ ഉണ്ടായിരുന്നു. ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന സൂചനയാണ് ഇതു നല്‍കിയത്. ഈ സംശയം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിലെ അംഗം പറഞ്ഞു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അതു ബലാത്സംഗം തന്നെയാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി…

Read More

ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു ! പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ; കേസ് രജിസ്റ്റർ ചെയ്തത് സ്ഥലം എംഎൽഎയുടെ ഇടപെടലിൽ…

പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന ആ​ദി​വാ​സി യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഒ​രു പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും മ​റ്റൊ​രാ​ളെ​യും കോ​ൺ​സ്റ്റ​ബി​ൾ ജി​തേ​ന്ദ്ര​യും പ​നാ​ർ​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജ്കു​മാ​റും സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ ഗു​ജ​റാ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു. കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ​ക്കു​റി​ച്ച് ഇ​വ​ർ​ക്ക് അ​റി​യാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ച്ച​ത്. ഗു​ജ​റാ​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ൻ​പ് യു​വ​തി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സ് പോ​സ്റ്റി​ൽ താ​മ​സി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്ന് പെ​ൺ​കു​ട്ടി ആ​രോ​പി​ക്കു​ന്നു. തു​ട​ർ​ന്ന് ഗു​ജ​റാ​ത്തി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ ഇ​വ​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് നാ​ട്ടു​കാ​രെ അ​റി​യി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പീ​ഡ​ന പ​രാ​തി ന​ൽ​കി. പോ​ലീ​സ് ആ​ദ്യം കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട‌​ർ​ന്ന് സ്ഥ​ലം എം​എ​ൽ​എ ബാ​ബു​ലാ​ലി​ന്‍റെ ഇ​ട​പെ​ട​ലി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യ​ത്.തു‌​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ജി​തേ​ന്ദ്ര​യെ…

Read More

യുവതിയെ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ ! പിന്നീട് ലോഡ്ജുകളില്‍ എത്തിച്ച് വിവാഹവാഗ്ദാനം നല്‍കി പതിവായി പീഡനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍…

വിവാഹ വാഗ്ദാനം നല്‍കി യുവതിയ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തേക്കേനട വാകയില്‍ മഠം പത്മനാഭനെ (54)യാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഇയാള്‍ നിരവധി തവണ പീഡനത്തിനിരയാക്കിയത്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം യുവതിയെ വിവിധ ലോഡ്ജുകളിലെത്തിച്ചാണ് പീഡിപ്പിച്ചു കൊണ്ടിരുന്നത്. പരാതിക്കാരി ഏഴ് മാസം മുന്‍പാണ് പത്മനാഭനെ പരിചയപ്പെട്ടത്. വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് പലതവണ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാള്‍ യുവതിയുടെ സ്വര്‍ണം വാങ്ങി പണയം വയ്ക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടില്‍ നിന്ന് എട്ടേകാല്‍ ലക്ഷത്തോളം രൂപ കൈപ്പറ്റിയത് തിരിച്ചുനല്‍കിയിട്ടില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു.

Read More

വനിതാ സഹപ്രവര്‍ത്തകരെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ! കുഷ്ഠരോഗ വിഭാഗം തലവനായ ഡോക്ടര്‍ അറസ്റ്റില്‍…

വനിതാ സഹപ്രവര്‍ത്തകരെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍. മംഗളൂരുവില്‍ ജില്ലാ കുഷ്ഠരോഗ വിഭാഗം തലവന്‍ ഡോ. രത്നാകറാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമത്തിന് ഇരയായ വനിതാ സഹപ്രവര്‍ത്തരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഡിക്കേരി, മുര്‍ഡേശ്വര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി വനിതാ സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഡോക്ടര്‍ക്കെതിരെയുള്ള കേസ്. വനിതാ സഹപ്രവര്‍ത്തകര്‍ക്ക് നേരെ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് ഡോക്ടറെ കുടുക്കിയത്. എട്ടു വനിതാ സഹപ്രവര്‍ത്തകരാണ് ഡോക്ടറുടെ ലൈംഗികാതിക്രമത്തിന് ഇരയായത്. പീഡനത്തിന് ഇരയായവര്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഡോക്ടര്‍ വലിയ സ്വാധീനമുള്ള ആളാണ് എന്നതാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പ് ദേശീയ വനിതാ കമ്മീഷന് ലഭിച്ച അജ്ഞാത കത്താണ് സംഭവത്തില്‍ വഴിത്തിരിവായത്. കത്തിന്റെ ചുവടുപിടിച്ച് മംഗളൂരു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ അറസ്റ്റിലായത്.

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18കാരന്‍ പിടിയില്‍ ! പാലക്കാട്ട് നടന്ന സംഭവം ഇങ്ങനെ…

പാലക്കാട്ട് ശ്രീകൃഷ്ണപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരന്‍ പോലീസിന്റെ പിടിയിലായി. ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി മുണ്ടൂര്‍ സ്വദേശി സുധീഷാണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് സുധീഷ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇന്നലെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് വിവരം. പിന്നീടാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ കുടുംബം ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ ഇന്നലെ രാത്രി 9.40ഓടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

Read More