കുഴപ്പമായീന്നാ…തോന്നുന്നത് ! മുകേഷിന്റെ ഡൂപ്ലിക്കേറ്റ് ശക്തിമാനെതിരേ ‘ഒറിജിനല്‍’ ശക്തിമാന്‍ മുകേഷ് ഖന്ന രംഗത്ത്; രഞ്ജി പണിക്കര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നത്…

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമ ധമാക്കയ്‌ക്കെതിരേ ടെലിവിഷന്‍ സീരിയല്‍ ‘ശക്തിമാനി’ലെ നടനും നിര്‍മാതാവുമായ മുകേഷ് ഖന്നയുടെ പരാതി. ‘ധമാക്ക’ സിനിമയില്‍ സംവിധായകന്‍ തനിക്കു കോപ്പിറൈറ്റുള്ള ‘ശക്തിമാന്‍’ കഥാപാത്രത്തെ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇക്കാര്യം വിലക്കണമെന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് അയച്ച പരാതിയില്‍ മുകേഷ് ഖന്ന ആവശ്യപ്പെട്ടു. ശക്തിമാന്‍ കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പി റൈറ്റുള്ളതാണെന്നും അനുമതിയില്ലാതെയാണ് ഈ കഥാപാത്രത്തെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും മുകേഷ് ഖന്ന ആരോപിക്കുന്നു. 1997 കളില്‍ ദൂരദര്‍ശനില്‍ ഹിറ്റ് സീരിയലായിരുന്നു ശക്തിമാന്‍. ധമാക്ക സിനിമയിലെ ചില രംഗങ്ങളില്‍ മലയാള നടന്‍ മുകേഷ് ശക്തിമാന്റെ വേഷത്തില്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ സംവിധായകന്‍ ഒമര്‍ ലുലുതന്നെയാണ് പുറത്തുവിട്ടത്. സിനിമയിലെ ചില രംഗങ്ങളില്‍ മാത്രമുള്ള ഒരു കോമഡി കഥാപാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന വിവരം മുകേഷ് ഖന്നയെ ധരിപ്പിക്കുമെന്നും എന്നിട്ടും അനുമതി…

Read More

മുകേഷും കുടുക്കില്‍, നടനും എംഎല്‍എയുമായ മുകേിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെ എന്റെ അടുത്ത റൂമിലേക്ക് താമസം മാറ്റാന്‍ ആവശ്യപ്പെട്ടു, വെളിപ്പെടുത്തല്‍ ടെസ ജോസഫ് എന്ന യുവതിയുടേത്

നടനും കൊല്ലത്തെ സിപിഎം എംഎല്‍എയുമായ മുകേഷിനെതിരേ പീഡന വെളിപ്പെടുത്തലുമായി സിനിമ പ്രവര്‍ത്തക ടെസ് ജോസഫ് രംഗത്ത്. മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായിട്ടാണ് ടെസ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കുറച്ചു വര്‍ഷം മുമ്പ് നടന്ന കോടീശ്വരന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് സംഭവമെന്ന് ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന ടെസ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പുതിയ ആരോപണങ്ങള്‍ മുകേഷിന്റെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. മുകേഷിന് രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ പരിപാടിക്കിടെയാണ് സംഭവം. ടെസ് അന്ന് ടെക്‌നിക്കല്‍ സെക്ഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഒരുദിവസം രാത്രി മുകേഷ് വിൡച്ച് തന്നോട് അദേഹത്തിന്റെ അടുത്തുള്ള റൂമിലേക്ക് താമസം മാറ്റാന്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാത്തതോടെ പിന്നീടുള്ള ദിവസങ്ങളിലും ശല്യം തുടര്‍ന്നു. അശ്ലീലമായി മുകേഷ് സംസാരിക്കുന്നത് പതിവായിരുന്നു. ശല്യം ചെയ്യല്‍ തുടര്‍ന്നതോടെ പ്രോഗ്രം ഹെഡായിരുന്ന ഇപ്പോഴത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയ്‌നെ വിവരം അറിയിച്ചു. അദേഹമാണ്…

Read More

അതുവരെ എന്റെ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ കെട്ടിപ്പടുത്തതെല്ലാം ഇല്ലാതായി; ഇന്നു മേതില്‍ ദേവിക എന്നടിച്ചു കഴിഞ്ഞാല്‍ മുകേഷേട്ടനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണു വരുന്നത്; മുകേഷുമൊത്തുള്ള ജീവിതത്തെക്കുറിച്ച് മേതില്‍ ദേവിക പറയുന്നതിങ്ങനെ…

നൃത്തരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് മേതില്‍ ദേവിക. നടന്‍ മുകേഷുമായുള്ള വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ അവര്‍ തുറന്നു പറയുകയാണ്. വിവാഹത്തെക്കുറിച്ചു പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും അച്ഛനും അമ്മയും എങ്ങനെ താങ്ങും എന്നതു മാത്രമേ താന്‍ ആലോചിച്ചിരുന്നുള്ളൂ എന്നു ദേവിക പറയുന്നു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവിക ഇക്കാര്യം വെളിപ്പെടുത്തിയത്. ‘വിവാഹസമയത്ത് അച്ഛന്റെയും അമ്മയുടെയും കാര്യത്തില്‍ വിഷമം ഉണ്ടായിരുന്നു. അതുവരെ എന്റെ ഇന്‍ഡസ്ട്രിയില്‍ ഞാന്‍ കെട്ടിപ്പടുത്തതെല്ലാം ഇല്ലാതായി. ഇന്നു മേതില്‍ ദേവിക എന്നടിച്ചു കഴിഞ്ഞാല്‍ മുകേഷേട്ടനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണു വരുന്നത്. ഒന്നും സ്ഥിരമല്ല, എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. അതെല്ലാം തന്നെ കൂടുതല്‍ അനുഭവസ്ഥയാക്കുകയാണ്.’ ദേവിക പറയുന്നു. ‘ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് മുകേഷേട്ടന്‍. മീന്‍ വിഭവങ്ങളാണ് ഏറെ പ്രിയപ്പെട്ടത്. രാത്രി പതിനൊന്നരയ്ക്കു ഷൂട്ട് കഴിഞ്ഞാലും വീട്ടില്‍ വന്നേ കഴിക്കൂ. ചില സമയത്തു നമുക്ക് അത് പാരയാകും. പിന്നെ…

Read More

സംസ്ഥാന അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്നും സൂപ്പര്‍താരങ്ങള്‍ വിട്ടുനിന്നത് പിണറായിയെ നിരാശനാക്കി; ഇടതു ജനപ്രതിനിധികള്‍ പോലും എത്തിയില്ല; ഇതു കൊണ്ടൊന്നും തന്നെ സമ്മര്‍ദ്ദത്തിലാക്കാനാവില്ലെന്ന് തുറന്നടിച്ച് പിണറായി

  കണ്ണൂര്‍: ദിലീപ് വിഷയത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാമെന്ന് ആരും ധരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖര്‍ വിട്ടുനിന്നതിനെക്കുറിച്ചായിരുന്നു പിണറായി പരോക്ഷമായി ഇങ്ങനെ പ്രതികരിച്ചത്. ചടങ്ങില്‍ പ്രമുഖ ചലച്ചിത്രതാരങ്ങള്‍ വിട്ടുനിന്നത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് പൊതുവേ ഉയര്‍ന്ന വിലയിരുത്തല്‍. ഈ ബഹിഷ്ക്കരണത്തെ മുഖ്യമന്ത്രി തന്നെ ചടങ്ങില്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റും ഇടത് എംപി.യുമായ ഇന്നസെന്റ്, സംഘടനയുടെ വൈസ് പ്രസിഡന്റും ഇടത് എംഎ!ല്‍എ.യുമായ കെ.ബി. ഗണേശ്കുമാര്‍, നാട്ടുകാരന്‍കൂടിയായ ശ്രീനിവാസന്‍, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയില്ല. ഇതിനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇവരില്‍ ഒട്ടുമിക്ക ആളുകളും ദിലീപിനെ അനുകൂലിക്കുന്നവരാണ്. ” പ്രമുഖരായ പലരും വരാതിരുന്നത് ശരിയായില്ല. ക്ഷണിച്ചവരില്‍ ചിലര്‍ വന്നില്ല. ആരെങ്കിലും ക്ഷണിക്കണോ ഇങ്ങനെയൊരു…

Read More

അന്വേഷണം കറങ്ങിത്തിരിഞ്ഞ് വീണ്ടും മുകേഷിലേക്ക്; ഡ്രൈവറായിരുന്ന കാലത്ത് സുനി ചെയ്തിരുന്ന സേവനങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കും; സംശയങ്ങള്‍ ഉയരുന്നതിങ്ങനെ…

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം വീണ്ടും കറങ്ങിത്തിരിഞ്ഞ് നടനും എംഎല്‍എയുമായ മുകേഷിലേക്ക്. സംഭവത്തില്‍ മുകേഷിന് വ്യക്തമായ പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. കാവ്യാ മാധവന്റെ അമ്മ ശ്യാമള, ടി അവതാരകയും ഗായികയുമായ റിമി ടോമി എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. സംഭവത്തില്‍ മുകേഷിന് വ്യക്തമായ പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുകേഷിന്റെ പങ്ക് ഞെട്ടിക്കുന്നതായിരിക്കുമെന്നും മുകേഷിനെ തനിക്ക് സംശയമുണ്ടെന്നും പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. മുകേഷിനെ കൂടാതെ ശ്യാമളയ്‌ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പള്‍സര്‍ സുനി പറഞ്ഞ ‘മാഡം’ ഇവരാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുന്‍പ് മുകേഷിന്റെ ഡ്രൈവറായിരുന്നു. അക്കാലയളവില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് മുകേഷിനോട് പൊലീസ് ചോദിച്ചറിയും. മുകേഷിനെ കഴിഞ്ഞ ദിവസം പൊലീസ് ഒന്ന് ചോദ്യം ചെയ്തതാണ്. അതോടൊപ്പം, കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ…

Read More

മുകേഷിന്റെ വാദം പൊളിയുന്നു; പ്രതിശ്രുത വധു ഒറ്റയ്ക്കു പാലക്കാട്ടേക്കു പോയത് പള്‍സര്‍ സുനി ഓടിച്ച കാറില്‍; മനപൂര്‍വം കാറിടിപ്പിച്ചപ്പോള്‍ ‘ ഓവര്‍സ്പീഡ്’ എന്താണെന്നു മുകേഷ് തിരിച്ചറിഞ്ഞു

കൊല്ലം: പള്‍സര്‍ സുനിയെ ഡ്രൈവര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ കാരണം അമിതവേഗമാണെന്ന മുകേഷിന്റെ വാദം പൊളിയുന്നു. സുനിയുടെ ക്രിമിനല്‍ സ്വഭാവം തനിക്കറിയില്ലെന്ന മുകേഷിന്റെ വാദവും പൊളിച്ചടുക്കുന്ന കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുകേഷിന്റെ വീടുമായി പള്‍സറിനുണ്ടിയിരുന്ന ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നതോടെ മുകേഷ് പ്രതിരോധത്തിലായിരിക്കുകയാണ്.ഒരു പ്രമുഖ മാധ്യമത്തില്‍ വന്ന കഥയില്‍ പേരു സൂചിപ്പിക്കാതെ പരാമര്‍ശിക്കപ്പെടുന്ന താരം മുകേഷാണെന്നാണ് വിവരം. ‘എന്റെ ഡ്രൈവറായി ഏകദേശം ഒരുവര്‍ഷത്തോളം സുനി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഒഴിവാക്കി. ആരോ പറഞ്ഞുവിട്ടതുവഴിയാണ് സുനി എന്നെ സമീപിച്ചത്. അയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിവില്ലായിരുന്നു, ഡ്രൈവര്‍സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെ സുനി ചോദ്യം ചെയ്തിരുന്നു’ -കൊല്ലം എംഎല്‍എ. കൂടിയായ നടന്‍ മുകേഷ് പറയുന്നത് ഇങ്ങനെയാണ്. ഈ വാക്കുകളെയാണ് പ്രമുഖ മാധ്യമത്തിന്റെ എഡിറ്റ് പേജില്‍ പൊളിച്ചടുക്കിയിരിക്കുന്നത്. മുകേഷും പള്‍സറുമാണ് കഥയിലെ പ്രധാന കഥാപാത്രങ്ങളെന്ന് വായിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന തരത്തിലാണ് എഴുത്ത്.ആ എഴുത്ത് ഇങ്ങനെ… പള്‍സര്‍…

Read More

ഡ്രൈവറായിരുന്നെങ്കിലും പള്‍സര്‍ സുനിയെ മുകേഷ് പരിചയപ്പെടുത്തിയിരുന്നത് കുടുംബാംഗമെന്ന രീതിയില്‍, നടന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നതും സുനി തന്നെ, മുകേഷിന്റെ കുടുംബ ഫോട്ടോ എല്ലാത്തിനും തെളിവ്

അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ കേസില്‍ മുകേഷിനെ ചോദ്യം ചെയ്യുമെന്ന് ഉറപ്പായി. ദിലീപിന് സുനിയെ പരിചയപ്പെടുത്തി കൊടുത്തത് മുകേഷാണ് പോലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. സിപിഎം പിന്തുണയോടെ ജയിച്ച എംഎല്‍എ ആയതിനാല്‍ മുകേഷിനെ തൊടാന്‍ അന്വേഷണസംഘം മടിക്കുകയാണ്. അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യും. ഒരു വര്‍ഷത്തോളം പള്‍സര്‍ സുനി തന്റെ െ്രെഡവറായിരുന്നുവെന്ന് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സുനിയുടെ രീതി അത്ര നല്ലതല്ലായെന്ന് മനസിലായപ്പോഴാണ് മാറ്റിയതെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ സുനി മുകേഷിന്റെ കുടുംബാംഗങ്ങള്‍ മാത്രമുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ ഉള്‍പ്പെട്ടിരിക്കുന്നതും നടന്റെ അമ്മയ്‌ക്കൊപ്പം നില്ക്കുന്നതും ചിരപരിചിതരെ പോലെയാണ്. ആരെങ്കിലും കുടുംബ ഫോട്ടോയില്‍ തീരെ പരിചയമില്ലാത്തൊരു ഡ്രൈവറെ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യവും പ്രസക്തമാണ്. സുനി ക്രിമിനലാണെന്ന കാര്യം അറിയില്ലായിരുന്നു. അമിത വേഗതയില്‍ വണ്ടിയോടിക്കുന്നതിനാലാണ് സുനിയെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടത്.…

Read More

അന്തസുണ്ടോടാ… ദിലീപിനെ കണ്ടത് സഹോദരനെപ്പോലെ; പള്‍സര്‍ സുനിയെ ഡ്രൈവര്‍ സ്ഥാനത്തു നിന്നു നീക്കിയത് അമിത വേഗം കാരണം; ദിലീപ് ഇത്തരക്കാരനാണെന്ന് ഒരിക്കലും കരുതിയില്ലെന്ന് മുകേഷ്

കൊല്ലം: ഒരു സഹോദനെപ്പോലെയാണ് താന്‍ ദിലീപിനെ കണ്ടതെന്നും ഇത്തരക്കാരനാണെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും മുകേഷ് എംഎല്‍എ. ഈ വിവരം തനിക്ക് വലിയൊരു ഷോക്കാണെന്നും മുകേഷ് പറയുന്നു. പള്‍സര്‍ സുനി തന്റെ ഡ്രൈവറായി കൂടെയുണ്ടായിരുന്നത് ഒരു വര്‍ഷം മാത്രമാണെന്നും ഓവര്‍ സ്പീഡു കാരണമാണ് സുനിയെ പറഞ്ഞു വിട്ടതെന്നും മുകേഷ് വ്യക്തമാക്കി. അന്നൊന്നും ഇയാള്‍ ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും മുകേഷ് മാധ്യമങ്ങളോടു പറഞ്ഞു. തന്റെ സഹപ്രവര്‍ത്തക കൂടിയായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ താന്‍ നേരിട്ട് ഫോണില്‍ വിളിച്ചിരുന്നുവെന്നും മുകേഷ് പറഞ്ഞു. അന്വേഷണത്തില്‍ തൃപ്തിയുണ്ടോ എന്ന് അന്ന് കൃത്യമായി ആരായുകയും ചെയ്തു.പൊലീസ് അന്വേഷണം നേര്‍വഴിയിലാണ് പോകുന്നതെന്നും പറഞ്ഞു. ഇതിനിടെ മറ്റൊരു നടി ചാനല്‍ ചര്‍ച്ചയില്‍ ഇതേക്കുറിച്ച് പറയുകയുണ്ടായി. കുട്ടിയുടെ അമ്മ നിറകണ്ണുകളോടെ കരഞ്ഞു പറഞ്ഞു എന്നു പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് നടിയോട് അന്വേഷിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടിയെന്നും മുകേഷ് വ്യക്തമാക്കി. ദിലീപ് കുറ്റക്കാരനാണെന്ന് അറിഞ്ഞപ്പോള്‍…

Read More