ഈ പരിപാടി ഇവിടെ നടക്കത്തില്ല സ്ഥലം വിട്ടോണം ! രാഖി സാവന്തിന്റെ മോശം പ്രവൃത്തിയില്‍ പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍; വീഡിയോ വൈറലാകുന്നു…

പ്രമുഖ റിയാലിറ്റിഷോ ബിഗ്‌ബോസിന്റെ ഹിന്ദി പതിപ്പില്‍ സൂപ്പര്‍താരം സല്‍മാന്‍ ഖാനാണ് അവതാരകനായെത്തുന്നത്. എന്നാല്‍ ഷോയില്‍ ഇപ്പോള്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ അത്ര പതിവില്ലാത്തതാണ്. ബിഗ് ബോസിന്റെ നിരവധി സീസണുകളില്‍ അവതാരകനായെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ രൂക്ഷമായ ഭാഷയില്‍ മത്സരാര്‍ത്ഥികളോട് കയര്‍ക്കുന്ന രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് 14ലെ മത്സരാര്‍ത്ഥിയായ രാഖി സാവന്തിനോടാണ് സല്‍മാന്‍ പൊട്ടിത്തെറിച്ചത്. ഷോയിലെ മിന്നുംതാരങ്ങളിലൊരാളാണ് രാഖി. സീസണിലെ മികച്ച എന്റര്‍ടെയിനര്‍ എന്ന പട്ടമാണ് രാഖിക്ക് പ്രേക്ഷകരടക്കം നല്‍കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള രാഖിയുടെ പ്രവര്‍ത്തികള്‍ സഹമത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ നിരാശപ്പെടുത്തുന്നതായിരുന്നു. മറ്റുള്ളവരെക്കുറിച്ചുള്ള രാഖിയുടെ ചില അഭിപ്രായപ്രകടനങ്ങളും മോശമായ പ്രദപ്രയോഗവുമാണ് സല്‍മാനെ ചൊടിപ്പിച്ചത് എന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. രാഖിയെ മാറ്റി നിര്‍ത്തി സംസാരിക്കുന്ന സല്‍മാന്‍ ഖാന്‍ അവരോട് ക്ഷുഭിതനാവുന്നതും വീഡിയോയില്‍ കാണാം. രാഖിയെ തുടക്കം മുതല്‍ പിന്തുണച്ച വ്യക്തിയാണ് താന്‍…

Read More

കുട്ടിക്കാലം മുതല്‍ തന്നെ അവര്‍ എന്റെ പ്രേമഭാജനമായിരുന്നു; താന്‍ വിവാഹം കഴിക്കാത്തിന്റെ കാരണം വെളിപ്പെടുത്തി സല്ലു…

ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറാണ് സൂപ്പര്‍താരം സല്‍മാന്‍ഖാന്‍. ബോളിവുഡിന് നിരവധി വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സല്‍മാന് ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരുണ്ട്. അതേ സമയം വയസ് 55 ആയെങ്കിലും ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് താരം. സല്ലുവിന്റെ വിവാഹത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും സമയമായില്ലെന്നാണ് താരം പറയുന്നത്. അതിനിടെ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പഴയൊരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. താന്‍ അവിവാഹിതനായി തുടരുന്നതിന് കാരണം ഒരു സൂപ്പര്‍നായികയാണെന്ന് താരം പറയുന്നത് വീഡിയോയില്‍ കാണാം. ഒരു സൂപ്പര്‍ നടി ചെറുപ്പത്തിലേ തന്റെ മനം കവര്‍ന്നു എന്നാണ് സല്‍മാന്‍ പറയുന്നത്. ബോളിവുഡ് സുന്ദരി രേഖയായിരുന്നു സല്‍മാന്റെ ഹൃദയം കീഴടക്കിയ സുന്ദരി. ബിഗ് ബോസ് ഷോയില്‍ അതിഥിയായി രേഖ എത്തിയപ്പോഴാണ് സല്ലു തന്റെ പഴയ പ്രണയത്തെക്കുറിച്ച് മനസു തുറന്നത്. കൗമാരക്കാലത്ത് രേഖ പ്രഭാത സവാരിക്കുപോകുന്നത് കാണാന്‍ താന്‍ 5.30 എഴുന്നേല്‍ക്കുമായിരുന്നു…

Read More

മരിക്കുന്നതിനു മുമ്പെങ്കിലും എന്തെങ്കിലും നടക്കുമോടേ… തന്റെ വിവാഹം നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് ജോത്സ്യനോട് ചോദിച്ച് സല്‍മാന്‍ ഖാന്‍…

ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറാണ് സല്‍മാന്‍ ഖാന്‍. അഭിനയിക്കുന്ന പടങ്ങളെല്ലാം ഹിറ്റാകുന്ന അപൂര്‍വം താരങ്ങളിലൊന്നാണ് സല്ലു. എന്നിരുന്നാലും സല്‍മാന്റെ വിവാഹം നടന്നു കാണാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്. സംഗീത ബിജ്ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി ഹംഗേറിയന്‍ നടി ലൂലിയ വാഞ്ചുര്‍ വരെ സല്‍മാന്റെ പ്രേമഭാജനമായി. എന്നാല്‍ ഒന്നും സഫലമായില്ല. തനിക്കൊപ്പം വളര്‍ന്നു വന്ന ഷാരൂഖ് ഖാനെയും അമീര്‍ ഖാനെയും പോലെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ സല്‍മാന്‍ തയ്യാറായില്ല. പ്രായം 53 ആയെങ്കിലും സല്‍മാന്റെ വിവാഹം ഏവരും ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ ജീവിതത്തില്‍ ആദ്യമായി സല്‍മാന്‍ ഖാന്‍ തന്നെ മുന്‍കൈ എടുത്ത് വിവാഹകാര്യം പൊതുവേദിയില്‍ സംസാരവിഷയമാക്കി. ബിഗ് ബോസിന്റെ 14-ാം സീസണില്‍ ആണ് സംഭവം. ഷോയിലെ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനിടെ ആയിരുന്നു സംഭവം ഉണ്ടായത്. ജോത്സ്യന്‍ പണ്ഡിറ്റ് ജനാര്‍ദന്‍ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍ ഖാന്റെ…

Read More

സൂരജുമായുള്ള ബന്ധത്തില്‍ ജിയ ഗര്‍ഭിണിയായപ്പോഴാണ് കാര്യങ്ങള്‍ വഷളായത് ! പണമിറക്കിയിട്ടുണ്ടെന്നും അതിനാല്‍ സൂരജിനെ തൊടരുതെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞെന്ന് ജിയയുടെ മാതാവ്…

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയെത്തുടര്‍ന്ന് നിരവധി വിവാദങ്ങളാണ് ബോളിവുഡില്‍ ഉയരുന്നത്. ബോളിവുഡില്‍ സ്വജനപക്ഷപാതം ശക്തമാണെന്നും ചില അഭിനേതാക്കളെ താരങ്ങള്‍ അടിച്ചമര്‍ത്തുന്നുവെന്നും അഭിപ്രായപ്പെട്ട് രവീണ ഠണ്ടന്‍, കങ്കണ റണാവത്ത്, വിവേക് ഒബ്‌റോയി തുടങ്ങിയവര്‍ രംഗത്തു വന്നതോടെ ചര്‍ച്ചകള്‍ പലതലങ്ങളിലുമെത്തി. പ്രമുഖ താരങ്ങളുടെ പ്രതികരണത്തിനു പിന്നാലെ അന്തരിച്ച നടി ജിയാ ഖാന്റെ മാതാവ് റാബിയാ ഖാന്‍ നടന്‍ സല്‍മാന്‍ ഖാനെതിരേ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. 2013 ലാണ് ജിയ ആത്മഹത്യ ചെയ്തത്. കേസില്‍ പ്രതിസ്ഥാനത്ത് നിന്ന സൂരജ് പഞ്ചോളിയെ സംരക്ഷിക്കുന്ന നീക്കമാണ് സല്‍മാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും നടന്‍ അയാളുടെ സ്വാധീനം ഉപയോഗിച്ച് കേസിന്റെ വഴി തിരിച്ചുവിട്ടുവെന്നും പറയുകയാണ് റാബിയ. ‘ഹിന്ദി സിനിമ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കുറച്ച് ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളാണ് ഇത് തുറന്ന് പറയുവാന്‍ എന്നെ പ്രേരിപ്പിച്ചത്. ഈ സംഭവം നടക്കുന്നത് 2015ലാണ്. ജിയയുടെ മരണത്തിന്…

Read More

കുതിരയെ കുളിപ്പിക്കണം,തീറ്റ കൊടുക്കണം അങ്ങനെ പലതും ! സല്‍മാന്റെ ഫാം ഹൗസില്‍ മരംകയറിയും മറ്റു കലാപരിപാടികളില്‍ ഏര്‍പ്പെട്ടും ലോക്ക്ഡൗണ്‍ കാലം തള്ളിനീക്കി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; വീഡിയോ കാണാം…

ലോക്ക്ഡൗണ്‍ കാലം എല്ലാവരും സ്വന്തം വീടുകളില്‍ ചിലവഴിക്കുമ്പോള്‍ സല്‍മാന്‍ഖാന്റെ ഫാം ഹൗസില്‍ ലോക്ക്ഡൗണ്‍ കാലം തള്ളിനീക്കുകയാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. പുസ്തകങ്ങള്‍ വായിച്ചും കുതിരസവാരി നടത്തിയും കുതിരയെ കുളിപ്പിച്ചും ഭക്ഷണം കൊടുത്തും മരത്തില്‍ കയറാന്‍ പരിശീലിച്ചുമെല്ലാമാണ് താരം ലോക്ക്ഡൗണ്‍ കാലം തള്ളിനീക്കുന്നത്. ജാക്വലിന്‍ തന്നെയാണ് തന്റെ ലോക്ക്ഡൗണ്‍ കാല ജീവിതത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. സല്‍മാന്റെ ഫാം ഹൗസില്‍ നിന്നുള്ള പ്രകൃതിദൃശ്യങ്ങളും വീഡിയോയില്‍ കാണാം. വസ്ത്രങ്ങള്‍ സ്വയം അലക്കി ഉണക്കിയും ഫാം ഹൗസിലെ ജോലിക്കാരോട് സംസാരിച്ചുമെല്ലാം ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കുന്ന ജാക്വലിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ബസാര്‍ ഇന്ത്യയുടെ കവര്‍ ഷൂട്ടിനായി സല്‍മാന്റെ ഫാം ഹൗസിലെത്തിയതായിരുന്നു ജാക്വലിന്‍. ”ഇത് എന്നെ സംബന്ധിച്ചിടത്തോളം സുരക്ഷിതം നിറഞ്ഞതും ബുദ്ധിമുട്ടുകളില്ലാത്തതുമായി ഒരു കാലമാണ്, എന്നാല്‍ കൊറോണക്കാലത്ത് ഒരുപാട് ആളുകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും വേദനയേയും കുറിച്ചെനിക്ക് പൂര്‍ണബോധ്യമുണ്ട്. ഇവിടെ ഈ ഫാം…

Read More

ബോളിവുഡിലെ പുതിയ പിന്നണിഗായിക റാണു മൊണ്ഡലിന് 55 ലക്ഷം രൂപ വിലയുള്ള വീട് നല്‍കാനൊരുങ്ങി സല്‍മാന്‍ ഖാന്‍ ! പ്രശസ്തയായതോടെ ഉപേക്ഷിച്ചു പോയവരൊക്കെ തിരികിയെത്തി…

റെയില്‍വേ പ്ലാറ്റ്‌ഫോമിലെ പാട്ടിലൂടെ ലോകപ്രശസ്തയാവുകയും പിന്നീട് ബോളിവുഡിലെ പിന്നണിഗായികയായി മാറുകയും ചെയ്ത റാണു മരിയ മൊണ്ഡലിന് നടന്‍ സല്‍മാന്‍ ഖാന്‍ വീട് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. 55 ലക്ഷം വിലമതിക്കുന്ന വീടാണ് സല്‍മാന്‍ ഖാന്‍ സമ്മാനിക്കുന്നത്. ഇതു കൂടാതെ ഡബാങ് 3 എന്ന തന്റെ പുതിയ ചിത്രത്തില്‍ റാനുവിനെ കൊണ്ട് പാടിക്കാന്‍ സല്‍മാന്‍ ഖാന്‍ ഉദ്ദേശിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേ സമയം വാര്‍ത്തകള്‍ നടന്‍ സ്ഥിരീകരിച്ചിട്ടില്ല. റാനു മരിയ മൊണ്ഡലിനെ പ്രശസ്ത ഗായകനും സംഗീത സംവിധായകനും നടനുമായ ഹിമേഷ് രേഷമ്യ സിനിമയില്‍ പാടിച്ചതും വാര്‍ത്തയിലിടം നേടിയിരുന്നു. മുംബൈയിലെ പ്രശസ്തമായ റെക്കോഡിങ് സ്റ്റുഡിയോയില്‍ എല്ലാവിധ സജ്ജീകരണങ്ങള്‍ക്കും നടുവില്‍ റാനു ഗാനമാലപിക്കുന്ന വിഡിയോ ഹിമേഷ് രേഷമ്യ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരുന്നു. റാണു പാടിയ ലതാമങ്കേഷ്‌കര്‍ അനശ്വരമാക്കിയ ഏക് പ്യാര്‍ കാ നാഗ്മാ എന്ന ഗാനമാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. പിന്നീട്…

Read More

അബോധാവസ്ഥയില്‍ ആയപ്പോള്‍ സല്‍മാന്‍ഖാനും സഹോദരന്മാരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു ! ശത്രുഘ്‌നന്‍ സിന്‍ഹ ഫോണും ലാപ്‌ടോപ്പും അടിച്ചെടുത്തു; ബോളിവുഡിലെ വമ്പന്മാര്‍ക്കെതിരേ ലൈംഗിക ആരോപണവുമായി നടി പൂജ മിശ്ര

രാജ്യത്ത് കത്തിപ്പടരുന്ന മീടു ക്യാമ്പയ്ന്‍ ബോളിവുഡിനെ പിടിച്ചു കുലുക്കുകയാണ്. ബോളിവുഡിലെ പല പ്രമുഖരും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും കരിയര്‍ നശിപ്പിച്ചുവെന്നും ആരോപിച്ച് നടി പൂജാ മിശ്ര രംഗത്തെത്തിയിരിക്കുകയാണ്. പൂജയുടെ വെളിപ്പെടുത്തല്‍ ഇതുവരെ പുറത്തു വന്നതില്‍ വച്ചേറ്റവും വലിയ മീടു വെളിപ്പെടുത്തലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സല്‍മാന്‍ അടക്കമുള്ള നടന്മാരുടെ പേരുകകളാണ് പൂജയുടെ ആരോപണത്തില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായിരുന്ന പൂജ മിശ്ര് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ സഹോദരന്മാരും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.സുല്‍ത്താന്റെ ഷൂട്ടിംഗിനിടെ അബോധാവസ്ഥയില്‍ ആയ തന്നെ ലൈംഗികരമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ്പൂജ പറയുന്നുത്. കൂടാതെ നടന്‍ ശത്രുഘാന്‍ സിന്‍ഹ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും പൂജ ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ശത്രുഘാന്‍ സിന്‍ഹ തന്റെ ഫോണും ലാപ്‌ടോപും അപഹരിച്ചു എന്നും താരം പറയുന്നു. നടനും ലോകസഭാംഗവുമായ ശത്രുഘ്‌നന്‍ സിന്‍ഹയും ഭാര്യയും തന്നെ ബ്ലാക്ക്…

Read More

സംഗീത ബിജിലാനി അസ്ഹറുദ്ദീനെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചതറിഞ്ഞ് കരഞ്ഞ സല്‍മാനെ ഞാനിന്നും മറന്നിട്ടില്ല; സല്‍മാന്‍ഖാനെക്കുറിച്ച് ആര്‍ക്കുമറിയാത്ത കഥകള്‍ തുറന്നു പറഞ്ഞ് ശ്വേതാ മേനോന്‍…

  സല്‍മാന്‍ഖാന്‍ എന്നു വിവാദങ്ങളുടെ തോഴനായിരുന്നു. 1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷമാണ് ഇപ്പോള്‍ സല്‍മാന് തടവ് വിധിച്ചിരിക്കുന്നത്. എന്നാല്‍ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മനുഷ്യനാണ് സല്‍മാന്‍ എന്ന് തുറന്നു പറയുകയാണ് മുന്‍ മിസ് ഇന്ത്യയും നടിയുമായ ശ്വേതാമേനോന്‍. സ്‌നേഹിക്കുന്നവര്‍ക്ക് പറിച്ചു നല്‍കാന്‍ ഒരു ഹൃദയം സല്‍മാന് ഉണ്ടായിരുന്നു എന്നാണ് ശ്വേത പറയുന്നത്. സല്‍മാനുമായി പരിചയപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ശ്വേത പറയുന്നതിങ്ങനെ…ബാന്ദ്ര ഘാറിലെ വീട്ടില്‍ താമസിക്കുമ്പോള്‍ എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ വന്നു. ഉറക്കക്കുറവും ചിട്ടയില്ലാത്ത ഭക്ഷണരീതിയുമൊക്കെയാണ് പ്രശ്നമായത്. ഒരു ദിവസം എനിക്ക് കലശലായ പനി പിടിച്ചു. അന്നെന്നെ സഹായിച്ചത് ഫാഷന്‍ ഡിസൈനര്‍ വിക്രം ഫട്നസാണ്. വിക്രമിന്റെ അച്ഛനും അമ്മയും ഡോക്ടര്‍മാരായിരുന്നു. ബാന്ദ്ര ലിങ്ക് റോഡില്‍ ആയിരുന്നു അവരുടെ വീട്. പനിപിടിച്ച് കിടന്ന എന്നെ വിക്രം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വിക്രമിന്റെ അമ്മ എന്നെ പരിശോധിച്ചിട്ടു…

Read More

രണ്ടു ദിവസത്തെ ജയില്‍വാസം സല്‍മാന്‍ ഖാനെ ആകെ മാറ്റി മറിച്ചു; ആ ശീലം ഉപേക്ഷിക്കാമെന്ന് സല്‍മാന്‍ തനിക്ക് വാക്കു തന്നെന്ന് ആശാറാം ബാപ്പു

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ രണ്ടു ദിവസം ജയില്‍ വാസമനുഭവിച്ച സല്‍മാന്‍ ഖാന്‍ ജയില്‍ മോചിതനായത് ചില പുതിയ തീരുമാനങ്ങളുമായെന്ന് സൂചന. അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി ജയിലിലേയ്ക്ക് അയച്ച സല്‍മാന്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ജയില്‍മോചിതനായത്. തന്റെ ട്രേഡ്മാര്‍ക്ക് ശീലമായ പുകവലി നിര്‍ത്താമെന്ന് സല്‍മാന്‍ തനിക്ക് വാക്കു നല്‍കിയെന്ന് വെളിപ്പെടുത്തിയത് പീഡനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആശാറാം ബാപ്പുവാണ്. ചില ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സല്‍മാന്‍ ജോധ്പുര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞത് ആശാറാം ബാപ്പുവിനെ തടവില്‍ പാര്‍പ്പിച്ച രണ്ടാം ബ്ലോക്കില്‍ തന്നെയാണ്. ആശാറാം ബാപ്പുവിന്റെ സെല്ലിന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു 106ാം നമ്പര്‍ തടവുകാരനായി സല്‍മാന്‍ രണ്ടു ദിവസം കഴിഞ്ഞത്.ജയിലില്‍ സല്‍മാന് ലഭിച്ച പ്രത്യേക പരിഗണനയില്‍ ആശാറാം ബാപ്പു അസന്തുഷ്ടനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സല്‍മാനെ കാണാന്‍ നിരവധി ആളുകള്‍ വന്നിരുന്നത് ആശാറാം ബാപ്പുവിനെ അലോസരപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു…

Read More

പകച്ചു പോയി എന്റെ ബാല്യം ! മാര്‍ക്ക് ഷീറ്റില്‍ വിദ്യാര്‍ഥിയുടെ ചിത്രത്തിനു പകരം ഇടം പിടിച്ചത് ‘സല്‍മാന്‍ ഖാന്‍’; മറ്റു ചിലരുടെ മാര്‍ക്ക് ഷീറ്റിലെ പടം കണ്ടാല്‍ ഞെട്ടും…

ലക്‌നൗ: നിന്നെ കാണാന്‍ സല്‍മാന്‍ ഖാനെ പോലെയുണ്ട് എന്ന് കൂട്ടുകാര്‍ കളിയാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന സംഭവം അറിഞ്ഞാല്‍ അത് അക്ഷരാര്‍ഥത്തില്‍ ശരിയാണെന്നു തോന്നിപ്പോകും. ആഗ്ര സര്‍വ്വകലാശാല പുറത്തുവിട്ട ബിരുദ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റില്‍ വിദ്യാര്‍ഥിയുടെ ചിത്രത്തിനു പകരം സ്ഥാനം പിടിച്ചത് സല്‍മാന്‍ ഖാന്റെ ചിത്രം. ആഗ്രാ സര്‍വകലാശാലയുടെ ബിരുദ ദാന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. 17028700***** എന്ന റോള്‍ നമ്പറിലുളള മാര്‍ക്ക് ഷീറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. തോജ്പൂര്‍ ജാവയിലെ അമൃത സിംഗ് മെമ്മോറിയല്‍ ഡിഗ്രി കോളേജില്‍ നിന്നും ബിഎയ്ക്ക് 35 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റിലാണ് ഫോട്ടോയുടെ സ്ഥാനത്ത് സല്‍മാന്‍ ഖാന്റെ ചിത്രം പതിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ പേരിന്റെ അവസാനം ‘ഖാന്‍’ എന്ന് കൂടി ഉളളത് കണ്ടാണ് സല്‍മാന്റെ…

Read More